കാണണം കാണണമെനിക്കയ്യനേ കാണണം ..
കലിയുഗവരദനാകുമെന്നയ്യനേ കാണണം
തളരുമ്പൊള്‍ എന്നുള്ളിണുണരുമെന്നയ്യനേ
കാണുമ്പൊള്‍ എന്നരുകില്‍ ഓടിയെത്തുമയ്യനെ
മിഴിതൂകിയെന്നാല്‍ ചേര്‍ത്ത് നിര്‍ത്തുമെന്നയ്യനേ
കലികാലം കണ്‍കണ്ട ദൈവമാകുമയ്യനേ ..
പമ്പതന്‍ കുളിരില്‍ ഒഴുകിയെത്തുമയ്യനേ
കര്‍പ്പൂരദീപത്തില്‍ സുഗന്ധമാകുമയ്യനേ
പമ്പാ ഗണപതിയില്‍ കുടിയിരിക്കുമയ്യനേ
പന്തളരാജന് മുന്നില്‍ കുമ്പിടുമയ്യനേ
കരിമലയേറുമ്പൊള്‍ ചാരയണയുമയ്യനെ
അരിയുണ്ട എറിയുമ്പൊള്‍ ദീപമാകുമയ്യനെ
ശരണവിളികളാല്‍ നാവില്‍ നിറയുമയ്യനെ
ക്ഷീണമൊട്ടുമില്ലാതെയെന്നെ താങ്ങിനടക്കുമയ്യനെ
ശരകുത്തിയാലിലെന്നില്‍ കഥകള്‍ നിറക്കുമയ്യനെ
ശബരിപീടത്തിലെന്നില്‍ ഉടുക്കുണര്‍ത്തുമയ്യനേ
ദൂരെ നിന്നും സന്നിധാനകാഴ്ചയാകുമയ്യനെ
ഇരുമുടികെട്ടിലെന്റെ പുണ്യമാകുമയ്യനെ
പതിനെട്ട് പൊരുളിന്റെ പ്രഭയാകുമയ്യനെ
തത്വമസി തന്നിലായി വേറിട്ട് നില്‍ക്കുമയ്യനെ
പൊന്നുമണി ശ്രീകൊവിലില്‍ വാണരുളുമയ്യനെ
ശബരിമല നിറഞ്ഞ് വാഴും കാനനവാസനാകുമയ്യനെ
ഭസ്മാഭിഷേകപ്രീയനാകുമയ്യനെ
ഭസ്മകുളത്തില്‍ മേവുമെന്നയ്യനേ
നെയ്യഭിഷേകം ചൂടിലായ് വേവുമെന്നയ്യനേ
ചന്ദനലേപനത്താല്‍ കുളിര് കൊള്ളുമയ്യനെ
വാവര് സാമിയായ് കണ്ണ് തുറപ്പിക്കുമയ്യനേ
വാവര് തന്‍ തിരുനടയില്‍ ദുവയാകുമയ്യനെ
മാളികപുറത്തമ്മയേ ഇടത്തിരുത്തുമയ്യനേ
കരുണാമയനായി ദിവ്യജ്യോതിസാകുമയ്യനെ
അമ്പലപുഴയും ആലങ്ങൊട്ടും സമമാകുമയ്യനെ
ആകാശനീലിമയില്‍ കൃഷ്ണപരുന്തിനേ കാണുമയ്യനെ
ഭക്തര്‍ തന്‍ പേട്ടതുള്ളലില്‍ കൂടിയാടുമയ്യനെ
പമ്പസദ്യയില്‍ ശരണമായ് കൂടെഉണ്ണുമയ്യനെ
തിരുവാഭരണം ചാര്‍ത്തി അണിഞ്ഞൊരുങ്ങുമയ്യനെ
ലക്ഷങ്ങള്‍ ഒരെ സ്വരത്താല്‍ ഏറ്റുപാടുമയ്യനേ
ഉത്രം നക്ഷത്രമായ് ഉദിച്ചുയുയരുമയ്യനെ
മകരവിളക്കായ് ഭക്തരില്‍ വരമരുളുമയ്യനെ ....
കാണണം കാണണമെനിക്കയ്യനേ കാണണം ..
കലിയുഗവരദനാകുമെന്നയ്യനേ കാണണം
ഹരിഹര സുതന്‍ ആനന്തചിത്തന്‍ അയ്യനയ്യപ്പാ സാമിയേ ശരണമയ്യപ്പാ .......
No comments:
Post a Comment
ഒരു വരി .. അതു മതി ..