Tuesday, December 7, 2010

മറുകര തേടീ ..
















ജീവിതത്തിന്റെ കാണാകയങ്ങളില്‍
മറുകര പുല്‍കാതേ തളര്‍ന്നപ്പൊള്‍
ഒരു പുല്‍കൊടി തുമ്പില്‍ മനസ്സ്
ആഴങ്ങളൊപ്പാതേ കിടന്നപ്പൊള്‍..

ഓളങ്ങളില്‍, അടിയൊഴുക്കുകളില്‍
താഴാതേ നിലകൊണ്ട മനസ്സിന്റെ താപം
വീര്‍ത്ത കണ്ണുകളാല്‍ , പൊങ്ങ് തടിപൊല്‍
ഒഴുകുന്നു ദിശയില്ലാതെങ്ങൊട്ടൊ ..

പശിയടങ്ങാത്ത മുഖങ്ങളില്‍
അടുപ്പിന്റേ കരി പുരണ്ടിട്ടില്ല
കണ്ടത് വിഷാദത്തിന്റെ, വിശപ്പിന്റെ
കടുത്ത ചുവന്ന നിറമായിരുന്നു..

താലിചരട് തൂകിയവളുടേ ചുണ്ടില്‍
വിരിഞ്ഞത് പ്രണയമൊ കാമമൊ അല്ല
എന്നേ ചുട്ടെരിച്ചത് അവളുടേ പുശ്ചത്താല്‍
നീറുന്ന കണ്ണിന്റേ കനലുകളായിരുന്നു ..

കാലമേകിയ മാറാപ്പ് തൊളിലേറ്റീ
വിധിയുടേ ഓളപരപ്പുകളില്‍
അറിയാതേ തുഴയുന്ന തൊണിയില്‍
ഇനിയുമെത്ര നാള്‍ ...

ഉണ്ടാകുമൊ എനിക്കുമാത്രമായൊരു സൂര്യനും , ഉദയവും ...

1 comment:

  1. ഉണ്ടാകുമൊ എനിക്കുമാത്രമായൊരു സൂര്യനും , ഉദയവും" ...

    ഉണ്ടാകും മാഷെ ..എന്തിനിങ്ങനെ നിരാശ ?

    ReplyDelete

ഒരു വരി .. അതു മതി ..