Monday, August 30, 2010

കരക്ക് നഷ്ടമാകുന്നത് ....














ഹൃദയം കടലിന്‍ ആഴം
മിഴികള്‍ നീലവര്‍ണ്ണം
മൊഴികള്‍ തിരകളായ്
മനം മണല്‍ തരികള്‍ പൊലെ ..

പ്രണയം മുത്തുപൊല്‍ ദൃഡം
സാമിപ്യം ശംഖുപൊല്‍ ചന്തം
വിരഹം ഉപ്പുകല്ലാല്‍ അസഹ്യം
കനവൊ നീഗൂഡമാം ഗര്‍ത്തം

കരയേ പുണരും തിരകളാല്‍
മനം ആലിംഗനബദ്ധരായി
പ്രണയം മൂടുമേതു നിമിഷവും
തിരികേപൊകുമതേതു കാലവും

തിരകാക്കും കരപൊലെ
ദിനമെണ്ണീ കാത്തിരിപ്പൂ
ഒരുനേരം ചൊടിയില്‍
നിലതെറ്റി അലയടിപ്പൂ ..

പ്രണയമുത്ത് തിരകളായ്
മനസ്സാം മണ്‍ല്‍തരികളില്‍
ശംഖിന്‍ അഴക് വിടര്‍ത്തീ
ഹൃദയത്തിനാഴത്തിലുറങ്ങുന്നു

കര ഇന്നും കേഴുന്നു ..
പ്രണയമാം തലൊടലില്‍
വിരഹത്തിന്‍ ഉപ്പ് രസം
നല്‍കി തിരികേ പൊവാത്ത
കാലത്തേ കാക്കുന്നു ..

2 comments:

  1. നല്ല വരികള്‍...

    ReplyDelete
  2. കര ഇന്നും കേഴുന്നു ..
    പ്രണയമാം തലൊടലില്‍
    വിരഹത്തിന്‍ ഉപ്പ് രസം
    നല്‍കി തിരികേ പൊവാത്ത
    കാലത്തേ കാക്കുന്നു ..

    nannayitunde...kadalinte nombrangal arariyunnu..avalum kezhunudavam.. ithupole.

    ReplyDelete

ഒരു വരി .. അതു മതി ..