Thursday, December 16, 2010
വിലാസമില്ലാത്തവര്‍ ....
ഒരു ഉദയത്തിന്റേ കിരണങ്ങളില്‍
നിന്നടര്‍ത്തിയാണ് ഞാന്‍ ആദ്യം
സ്വപ്നം നെയ്തത് ..
ഒരു മകര മഞ്ഞിന്റേ വിറയലാണ്
വീടെന്ന ചിത്രം മനസ്സില്‍ വരച്ചത് ..
മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റേ
ഗതികേടിലാണ് അടിത്തറയിട്ടത് ..
അപകര്‍ഷതാബോധത്തിന്റേ കടുത്ത
ചീളുകള്‍ കൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത് ..
പ്രണയത്തിന്റേ പ്രാവുകള്‍ നല്‍കിയ
തൂവലുകള്‍ കൊണ്ടാണ് മേല്‍ക്കൂര പണിതത് ..
കരിന്തിരി എരിഞ്ഞ സന്ധ്യാദീപത്തിന്റേ
കരി കൊണ്ടാണ് ചായം പൂശിയത് ...
വിശാലമനസ്സാണ് ഒറ്റ മുറിയെന്ന ആശയം
പശിയമര്‍ത്തി രൂപപെടുത്താന്‍ പ്രാപ്തി നല്‍കിയത് ..
കാലത്തിന്റേ മാറാത്ത വിധി കൊണ്ടാണ്
തൂണുകള്‍ തീര്‍ത്തത് ..
എന്നിട്ടും വീശിയടിച്ച യാഥാര്‍ത്ഥ്യത്തിന്റേ കാറ്റ്
കണ്ണില്‍ തീര്‍ത്തത് പെരുമഴയായിരുന്നു .....
വിധിയുടേ കൈകളില്‍ അവ നിലം പൊത്തുകയും
സ്വപ്നങ്ങളിലേ ചായം ഒഴുകിയും പൊയിരിക്കുന്നു ..
Subscribe to:
Post Comments (Atom)
ജീവിതത്തിലെ തീവ്രമായ അനുഭവങ്ങള്‍ പലതും യാത്രകളിലൂടെ ലഭിക്കുന്നതാണ്...കാഴ്ച ..അത് മനസിലുണ്ടാക്കിയ ചിന്തകളുടെ മനോഹരമായ അവതരണം...
ReplyDeleteനന്നായിരിക്കുന്നു ഈ ശൈലീ മാറ്റം...
നന്മകൾ!
ReplyDelete2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. നാട്ടിൽ വരുന്നെങ്കിൽ/കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
Nannayittundu..!!
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteനന്ദീ പ്രീയരെ
ReplyDelete