
ഗുരു പാദ പൂജയില്‍ നിര്‍വ്രിതി നേടി
വിദ്യ്യില്‍ ലയിക്കുന്ന ജന്മങ്ങള്
അഗ്രഹാര ഇരുളില്‍ ജീര്‍ണിക്കും മുഖങ്ങളില്‍
ജ്വലിക്കാത്ത രതികള്‍
പാവനമാം മനസ്സില്‍ പൂക്കുന്ന
പ്രണയമാം പൂവും
അമ്മതന്‍ കൈയ്യ് വെള്ളയില്‍ ഉരുളുന്ന
ചോറിനായി കൊതിയ്ക്കുന്ന മക്കളും
അറിവില്ലാത്ത പിതാമഹന്മാര്ക്ക്
നിറകണ്ണുകളാല്‍ ബലിയിടും യുവത്വം
ആലിംഗനതിനൊടുവിലായി നെറുകയില്‍
കാമമില്ലാത്ത ചുംബനകൂട്ടുകള്‍
സൂര്യന് മറഞ്ഞാല്‍ മയങ്ങുന്ന
ഗ്രാമത്തിന് വിശുദ്ധി
പുഴതന്‍ അടിതട്ടിലേ
തിളങ്ങുന്ന തെളിനീരു
അലങ്കാരചുവ സ്പര്‍ശിക്കാത്ത
മിഴിതാഴ്ന്ന മനുഷ്യ കോലങ്ങള്‍
ആധുനികത എത്തിനോക്കാത്ത
തണുതുറഞ്ഞ മണ്‍വീഥി
നിലാവില് പൂക്കുന്ന പാലയില്‍
പരക്കുന്ന സുഗന്ധം
പ്രേത ബാധയില്‍ കടന്നു കയറുവാന്‍
വിറകൊള്ളുന്ന കുങ്കുമ രാത്രികള്‍
വിരളമായി മിഴിനിറക്കും
വാര്‍ദ്ധക്യ മരണങ്ങള്
ചേറിന്ടെ ചൂരുള്ള
ചെറുമ പെണ്‍കൊടികള്‍
ശബ്ദ ഗാംഭീരമില്ലാത്ത
ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍
നിരാലംബര്‍ക്ക് തണലായി
ഓടിയെത്തും സമൂഹമനസാക്ഷി
നാടന്‍ ശീലുകള്‍ തിങ്ങി നില്ക്കും
പകുതെടുകാത്ത നെല്പാടങ്ങള്
കടുത്ത ദാരിദ്ര്യ കൂരക്ക് കീഴിലും
അണമുറിയാത്ത മന്ദസ്മിതത്തിന് വദനങ്ങള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍
പണ്ടെങ്ങൊ പൊലിഞ്ഞുപൊയെന്‍ ഗ്രാമത്തിന്
നന്മയാണു മേല്‍ ചൊല്ലിയത്
ഇന്നതില്‍ ഒരു കാഴ്ച പോലും
എന്‍ കണ്ണുകള്‍ക്ക് വിരുന്നാകില്ല
പരാതിയില്ല പരിഭവവുമില്ല
പരിതപ്പിച്ചിട്ട് കാര്യവുമില്ല....
നല്ല കവിതകള്‍ മാഷേ...
ReplyDeleteതുടര്‍ന്നും എഴുതൂ... ആശംസകള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ReplyDeleteഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍
നന്നായിട്ടുണ്ട്, ആശംസകൾ