Monday, January 5, 2009
സൈബര്‍ താരാട്ട്...............
മകളെ നീ നന്നായി വളരേണം
കാമമുള്ള കണ്ണുകള്‍ തിരിച്ചറിയേണം
പ്രണയവാക്കുകള്‍ ചിരിച്ചു തള്ളേണം
തുറിച്ചു നോട്ടങ്ങള്‍ എതിരിടേണം
സ്പര്‍ശന കരങ്ങളെ ചെറുത്തു നില്‍ക്കേണം
മിസ്സ് കാളുകളെ കണ്ടില്ലെന്നു നടിക്കേണം
ഇമെയില്‍ സന്ദേശങ്ങള്‍ ഇരയാണെന്ന് കരുതേണം
സൈബര്‍ കഫേകളില്‍ ചതിയുണ്ടെന്നറിയേണം
ക്യാമറ കണ്ണുകള്‍ പതിയാതെ നോക്കേണം
സൌഹ്രിദത്തിനു അതിര്‍ വരമ്പ് കാക്കേണം
മധുരം നുകരുമ്പോള്‍ സൂക്ഷിച്ച് കഴിക്കേണം
യുവജനൊല്‍സവത്തിനു പോകാതിരിക്കേണം
ടൂറിനു വിളിക്കുമ്പോല്‍ പൈസയില്ലെന്നോതേണം
വേഷങ്ങല്‍ പേരിനു മാത്രമാകാതിരിക്കേണം
റിയാലിറ്റി ഷോകള്‍ കാപട്യമാണെന്നൊര്‍ക്കേണം
സിനിമയും രാഷ്ട്രീയവും മനസ്സില്‍ പതിയാതിരിക്കേണം
കാണുന്ന ചിത്രങ്ങള്‍ മിക്കതും മോര്‍ഫിങ്ങാണെന്ന് അറിവുണ്ടാകേണം
റയില്‍വേ ട്രാക്കുകള്‍ ഒന്നിനും പരിഹാരമല്ലെന്നു ചിന്തിക്കേണം
പരിശുദ്ധി മനസ്സിലും ശരീരത്തിലുമാണെന്ന് ധരിക്കേണം
ഇതെല്ലാമേ ശ്രദ്ധിച്ചു കൊണ്ടുള്ള ജീവിതം കഷ്ടമാണെന്നൊര്‍ക്കേണം
കഴിയില്ലെങ്കില്‍ വീണ്ടുമാ ഗര്‍ഭപാത്രത്തില്‍ പെണ്ണായി പിറക്കാതിരിക്കേണം ...
Subscribe to:
Post Comments (Atom)
ആദ്യമായാണു ഇവിടെ, എല്ലാം വായിച്ചും. കരുത്തുള്ള ചിന്തകളും, വരികളും, വീണ്ടും വരും, വളരെ നന്നായിട്ടുണ്ട്. ആശംസകൾ
ReplyDelete