Wednesday, January 21, 2009
ആദ്യരാത്രി......
ആദ്യ കാഴ്‌ച്ചയില്‍ സ്വന്തമാക്കാന്‍ കൊതിച്ചതാണീ പൊന്നിനെ
മണവാട്ടി ആകുമെന്ന് നിനച്ചിതില്ല ഒരിക്കലും
മൈലാഞ്ചി കൈയാല്‍ മെല്ലെ വാതില്‍ തുറന്നവള്‍
ഖല്‍ബിന്‍ ഒളിവായി മണിയറയില്‍ കടന്നവള്‍
കരിവള കിലുക്കങ്ങളാല്‍ പുതു സംഗീതമുണര്‍ത്തി
വെളുത്ത പൂവിന്‍ സുഗന്ധവുമായി അരികിലണഞ്ഞവള്‍
പ്രവാസ നോവിനു വര്‍ണ്ണങ്ങളേകുവാന്‍
ക്ഷണികമെന്നാലും നിറചാര്‍ത്ത് പകരുവാന്‍
ഗര്‍വാലേ സ്വപ്‌ന തേരിനെ മടക്കി
ഹ്രിദയമിടിപ്പാലേ ചാരത്തണഞ്ഞവന്‍
അധരം കൊതിക്കുവതെന്തിനോ
കരങ്ങള്‍ വിറക്കുവതെന്തിനോ
മിണ്ടുവതില്ലൊന്നും , മുഖം കാണ്‍മതില്ല
ചൊല്ലിയവള്‍ എനിക്കിന്ന് സുഖമില്ലെന്ന്
വാടി തളൊര്‍ന്നാര മുഖമൊട്ടു കണ്ടവന്‍
ഒന്നുമേ ഉരിയാടാതെ തിരിഞ്ഞു നിന്നവന്‍
കാരണമറിയേണം ,, ചൊല്‍വതില്ലവള്‍
ചോദിപ്പുവാന്‍ ശക്തി ക്ഷയിച്ചപോല്‍
മാസ മുറയെന്ന് ചിന്തിച്ചു നിന്നവന്‍
കഴിഞ്ഞ നിമിഷം ഉള്ളില്‍ നിറഞ്ഞ വര്‍ണ്ണങ്ങള്‍
ജലരേഘയായി വീണലിഞ്ഞു പോയി ..
രണ്ടാം രാത്രിയും അവനരികിലെത്തി
അവള്‍ മാത്രം അരികത്തണഞ്ഞില്ല
മാറി കിടന്നു മയങ്ങുന്നവളുടെ
പാതി അടഞ്ഞ കണ്ണില്‍ ദീനമല്ല
നിഗൂഡതയുടെ അംശങ്ങളാനവന്‍കണ്ടത്
മൂന്നാം നാള്‍ ഉമ്മ ചൊല്ലിയത് കെട്ടവന്ടേ
നെഞ്ചകം തകര്‍ന്നെന്നാലും
പുറമെ അവന്‍ ഭ്രാന്തമായി ചിരിതൂകി
കൂടെ ഇരിക്കെണ്ടവള്‍ തിരികെ പോയത്
നാട്ടാരെല്ലാം വാതോരാതെ പാടിയെന്നാലും
കുത്തു വാക്കുകള്‍ അവനെ തളര്‍ത്തിയെന്നാലും
അവളെ കൂട്ടുവാന്‍ തിരികെ പോയതില്ലവന്‍
കാരണവുമായി കാരണോര്‍ എത്തിയ നാള്‍
കാരണമറിഞ്ഞിട്ടവന്‍ കണ്ണീര്‍ തൂവിയില്ല
ഒന്നിനും കഴിവില്ലാത്തവന്‍ എന്നൊതിയ കാരണോര്‍
എന്‍ കഴിവുകള്‍ കാണിപ്പാതിരുന്നതെന്‍ തെറ്റെന്നവന്‍ ചൊല്ലിയില്ല
വെറുക്കുവാന്‍ ആവതില്ലവനവളേ
എണ്ണി തിട്ടപെടുത്തിയ ഒഴിവ് ദിനങ്ങളും
മണിയറക്കുള്ളില്‍ അവളുടെ സുഗന്ധവും
മടങ്ങി പോകുവാന്‍ തോന്നിയെന്നാലും
അവളുടെ പാതി മയങ്ങിയ കണ്ണിലെ ചതിയോര്‍ത്തവന്‍
ഇടക്കെപ്പോഴൊ കണ്ണുനീര്‍ പൊഴിച്ചു
കണ്ട മാത്രയില്‍ ചോദിച്ചതാണവന്‍
ഉത്തരം പറയാതെ നാണിച്ചു നിന്നവള്‍
വീണ്ടുമാ ചോദ്യത്തിന്‍ ഉത്തരമായവള്‍
കുസ്രുതി ചിരിയാലെ ഓടി മറഞ്ഞെങ്ങോ...
കാമുകബുദ്ധിയില്‍ വിരിഞ്ഞതാണീ ചതിയെന്നറിയാതെ
മഹര്‍ കൊടുത്തവന്‍ നേടിയതെന്തെന്നറിഞ്ഞില്ല
പൂത്തുലയുവാന്‍ വെമ്പി നിന്ന മനസ്സുമായി
അവളുടെ പാതി മയങ്ങിയ കണ്ണുകളെ
സ്വതന്ത്രയാക്കി പരിഭവമില്ലാതെയവന്‍
മണിയറയില്‍ അവളുദെ സുഗന്ധത്തില്‍
ഏകനായി ഇന്നുമുരുകുന്നു ...............
ഇതെന്ടെ പ്രീയ മിത്രതിനു ഉണ്ടായ ദുരനുഭവം ആണു ,, എല്ലാം ഇവിടെ ഉള്‍പെടുത്തിയിട്ടില്ല എങ്കില്‍ കൂടി ,,
അവന്ടെ മനസ്സിന്ടെ പച്ചയായ അവിഷ്കാരം ..മൊഴിചൊല്ലി പിരിഞ്ഞു പോയവള്‍ ,, ഒരു യുവാവിന്ടെ ജീവിതം തകര്‍ത്തവള്‍ .... ഇന്നും
സുഖമായോ , അസുഖകരമായോ ജീവിക്കുന്നുണ്ടാവണം ,, പക്ഷെ ഇവനിന്നും ......
Subscribe to:
Post Comments (Atom)
iyal entha adhya rathri kazhinja ksheenathil kidakkuvanoo?
ReplyDeleteetharudeya rine atta? enthayalum sangadam thannea entha cheyka allea, vidhiyea thadukkan kazhiyillao ...
ReplyDeletevedhana muzhuvanayi pakarthiyittundentto