Thursday, August 9, 2012

തിര വന്നു തൊടുമ്പോള്‍ ...


















ഇന്നലെ മഴയായിരുന്നൂന്ന് .. !

മയക്കത്തിലെപ്പൊഴോ വിളിച്ചുണര്‍ത്തിയ
പതിഞ്ഞ ശബ്ദത്തില്‍ ഞാനതു കേള്‍ക്കുമ്പോള്‍
കാതിലേക്ക് ഒരു കുളിര്‍.. അവളല്ലെങ്കിലും മഴയല്ലേ ...!
നമ്മുക്ക് പോകാം ... പുഴ തൊടുന്നു മണല്‍തിട്ടകളില്‍
മനുഷ്യന്‍ തീര്‍ത്ത ഒരിക്കലും ചേരാത്ത രണ്ടു റെയില്‍ പാളങ്ങള്‍ക്ക്
മുകളിലൂടെ ...! നീ എന്റെ കൈകളില്‍ ചേര്‍ത്തു പിടിക്കണം
എന്നിട്ട് അകലേ സൂര്യന്‍ വഴിമാറുന്ന ദിശയിലേക്ക് നോക്കി
ഒരു നുള്ള് ചുവപ്പ് എടുത്ത് നിന്റെ നെറുകില്‍ ചാര്‍ത്തണം ...
കടലില്‍ നിന്നൊരു മഴ വരുന്നുണ്ട് , നമ്മുടെ പ്രണയത്തെ നനക്കാന്‍ ..
പുഴ തൊടും മുന്നേ നീ ഓടി ,തീരത്ത് ഉപ്പ് കാറ്റേറ്റ് ഉണങ്ങിയ തെങ്ങിന്റെ
ചോട്ടില്‍ പോയി നിന്നാല്‍ പൊട്ടത്തിയുടെ വിചാരം നനയില്ലെന്നാ ..
ഒന്നു മുകളിലേക്ക് നോക്കൂ എന്നു പറയാന്‍ മനം , പക്ഷേ അതവളുടെ
പ്രതീക്ഷയാണ് , മഴ വന്നു തൊടുമ്പോള്‍ അവളുടെ മിഴികളുയരുമ്പോള്‍
അപ്രതീക്ഷിത മഴയിലവള്‍ നനയുമ്പോള്‍ , അതെങ്കിലും അവള്‍ക്ക്
നഷ്ടമായി പോകാതിരിക്കട്ടെ .. അല്ലേ ? ജീവിതത്തിന്റെ വസന്തം ...
മെല്ലെ വന്നു തഴുകുന്ന ജീവനുള്ള അവളുടെ മഴക്കാറ്റ് ..

ഇന്നലെ ന്റെ മഴയോട് പറഞ്ഞിരുന്നു
അവളുടെ പേരുള്ള ഒരു പെണ്‍കുട്ടിയെ കുറിച്ച് ..
ഒന്നു കുറുമ്പ് കുത്തിയതു പോലുമില്ല , ഞാന്‍ കൊതിച്ചെങ്കിലും..
നോക്കിക്കൊ നിന്റയീ അമിത വിശ്വാസ്സത്തിന് കോട്ടം തട്ടിക്കും ഞാന്‍ :)
ഓര്‍മകളില്‍ എപ്പൊഴും ബാല്യമാണ് ...
ഇപ്പൊളങ്ങനെ പറയാന്‍ ആണ് തോന്നുന്നത് ..
കാരണം തങ്ങി നില്‍ക്കുന്നതൊക്കെ ബാല്യത്തിന്റെ നിറമുള്ള ചിലതാണ് ...!
പക്ഷേ ഇന്ന് ഞങ്ങളുടെ ഓഫീസിലേക്ക് പുതുതായി വന്നൊരു പെണ്‍കുട്ടിയെ
കണ്ടപ്പോള്‍ ഈയടുത്ത കാലത്ത് എന്നിലൂടെ കടന്ന് പോയൊരു സംഭവം
മനസ്സിലേക്ക് പതിയേ കടന്നു വന്നു ..

പ്രവാസത്തിന്റെ യാന്ത്രികമായ മരവിപ്പില്‍ നിന്നും
നാട് തൊടുന്ന മിക്കപ്പോഴും ഞാന്‍ ഉള്ളില്‍ കാത്ത് വയ്ക്കുന്ന ,
സഫലീകരിക്കുന്ന ഒരു കുഞ്ഞു വിനോദമുണ്ട് ..
ഉള്‍നാട്ടിലേക്ക് പോകുന്ന ഏതേലും ലൈന്‍ ബസ്സില്‍ കേറി ഇരിക്കും
എന്നിട്ട് അവസ്സാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കും ....
തീരദേശം വഴി പോകുന്ന ചില ബസ്സുകളിലെ യാത്ര
ഇന്നും മടുക്കാതെ മനസ്സിലുണ്ട് ..
ഒരിക്കല്‍ ഈ വിനോദം കൊണ്ട് പണിയും കിട്ടി ..
അവസ്സാനം ഒരു വണ്ടി പോലുമില്ലാതെ
ബസ്സ് സ്റ്റൊപ്പില്‍ കിടന്നുറങ്ങി .. ഇത്തിരി മുന്നത്തെ കാര്യങ്ങളാണിതൊക്കെ..
കെട്ടി കഴിഞ്ഞാല്‍ കാലു കെട്ടിയെന്നാണല്ലൊ .. പിന്നെ പൂര്‍ണമായൊരു യാത്ര
അതും ഒറ്റക്ക് തരപ്പെട്ടു വന്നിട്ടില്ല ..

ഒരിക്കലീ യാത്രയില്‍ രണ്ടു ദിവസ്സം ഒരേ സ്ഥലത്തേക്ക് തന്നെ പോയി ഞാന്‍ ..
കാരണം ആദ്യ യാത്രയില്‍ ബസ്സിന്റെ അവസ്സാന സ്റ്റൊപ്പെത്തുന്നത്
കടലിനോട് ചേര്‍ന്നുള്ള അമ്പലത്തിനടുത്താണ് .. ചെന്നിറങ്ങുമ്പോള്‍ അന്തരീക്ഷം ഇരുട്ടിയിരിന്നു ..
ക്ഷേത്രം അടക്കുകയും , ക്ഷേത്ര മതില്‍ക്കെട്ടിലൂടെ ഉള്ളിലേക്ക് കടന്ന് പിറകു വശത്തായി
അലയടിക്കുന്ന കടലിന്റെ ഭാവം കാണുവാനും കഴിഞ്ഞില്ല , അതിനാല്‍ പിന്നെയും പോയി ..
ഈ രണ്ടു ദിവസ്സവും , നല്ല ഉയരമുള്ള ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യനെ ഞാന്‍
ശ്രദ്ധിച്ചിരുന്നു , കൂടെ പത്ത് പതിനെട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ...
രണ്ടാം ദിവസ്സവും ഇവരെ അതേ സീറ്റില്‍ ഞാന്‍ കണ്ടൂ ..
വെളിയിലെ കാഴ്ചകളില്‍ മനം കൊരുത്തിരിക്കാന്‍ ആണ് ഈ യാത്രകളെല്ലം ..
അതിനാല്‍ കൂടുതല്‍ അവരെ പറ്റി ചിന്തിച്ചതുമില്ല ...,
മൂന്നാഴ്ച കഴിഞ്ഞു കാണും , എന്തൊ പെട്ടെന്നൊരു തോന്നല്‍ മനസ്സിന്
ഒന്നൂടെ അവിടെ പോകാന്‍ .. നേരത്തേ ഇറങ്ങീ തറവാട്ടില്‍ നിന്നും...
ടൗണില്‍ നിന്നും നേരത്തേ ഉള്ള ബസ്സില്‍ കേറി ഇരുന്നു ..

ഇത്തിരി കഴിഞ്ഞപ്പോള്‍ അതേ മനുഷ്യന്‍ താഴേ ഒരാളുമായീ സംസാരിച്ച് നില്‍ക്കുന്നു ,
ആദ്യ നോട്ടത്തിലേ ആളെ മനസ്സിലായതിന്റെ കൗതുകത്തോടെ
ഞാന്‍ വെറുതെ അയാളേ ശ്രദ്ധിച്ചു , ബസ്സാണേല്‍ നിര്‍ത്തി ഇട്ടിരിക്കുന്നു ..
ബസ്സിലെ ക്ലീനരുടെ കമന്റും വന്നു കൂടെ " ഇന്നത്തേക്കുള്ള ആളേ കൂട്ടുക മൂപ്പിലാന്‍ "
എനിക്കത് മനസ്സിലായില്ല , ഞാന്‍ തിരിഞ്ഞിട്ട് ചോദിച്ചൂ 'എന്താ നിങ്ങളു പറഞ്ഞേ ?
എന്തു ആളേ കൂട്ടുന്നു എന്നാ ' ?
"അതൊക്കെ വശ പിശകാണ് ചേട്ടൊ ... "
ചേട്ടനോ ?? കാലമാടന്‍ എന്റെ മാമന്റെ പ്രായമുണ്ട്, ഞാന്‍ ചേട്ടന്‍ പോലും ...
ഉള്ളീന്ന് തിരതല്ലി വന്നത് ഞാന്‍ മറച്ച് വച്ചിട്ട് തന്നെ ചോദിച്ചൂ ..
'അപ്പോള്‍ ഇയാളുടെ കൂടെ കാണുന്ന ആ പെണ്‍കുട്ടി '?.
ഹോഹൊ ... അപ്പോള്‍ ആളേ അറിയാമല്ലേ ..
'യ്യൊ അതല്ല .. ഞാന്‍ കണ്ടിട്ടുണ്ട് ഇവരെ ബസ്സില്‍ വച്ച് ,അതു കൊണ്ടാ ചോദിച്ചത് ' ..
അയാളുടെ മോളാണെന്നാ പറയുന്നേ , നമ്മുക്കറിയില്ലേ ..
'മോളോ ? വിശ്വസ്സിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടല്ലൊ ' ...
ഇയാളു ബുദ്ധിമുട്ടണ്ട , ഇയാള്‍ക്കെന്തിനാ ബുദ്ധിമുട്ട് ?
അവരായി അവരുടെ പാടായി ..
'അതല്ലല്ലൊ സുഹൃത്തേ കാര്യങ്ങള്‍ അറിയാന്‍ ' ?
കാര്യങ്ങളറിഞ്ഞിട്ട് ഇയാള്‍ എന്തുണ്ടാക്കാനാ ?
'ഹെലൊ ക്ഷമിക്ക് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല കേട്ടൊ ' ..
ആ സംസാരം അവിടെ മുറിഞ്ഞു .. അല്ലെങ്കിലും ചിലരിങ്ങനെയാണ് ..
മനസ്സൊന്നു കുളിര്‍ക്കാന്‍ കരുതി വന്നാലും ഒരു കാര്യവുമില്ലാതെ
കൊരുക്കും കേറി , അതു മതി മനസ്സ് മൂടി പോകുവാന്‍ ..

കടല്‍ മുന്നത്തേക്കാളേറെ ക്ഷോഭിച്ചിരുന്നു , ഒരോ തിരയും വന്നു
കടള്‍ ഭിത്തികളില്‍ തട്ടി മഴ പോലെ മുഖത്തേക്ക് പതിക്കുന്നു ..
ചുണ്ടിലേ ഉപ്പുരസം നാവറിയുന്നുണ്ട് ..
അന്നത് ഒരിക്കലും ദഹിക്കാത്ത ഒരു നേരായിരുന്നു ..
സ്വന്തം മകളാകുമോ അത് ..? അല്ല ഞാന്‍ എന്തിനാണ്
അനാവശ്യ ചിന്തകളെ പുല്‍കുന്നത് , നോക്കൂ പൊഴി മുറിയുന്നത് ...
കടലും കായലും പ്രണയിക്കുന്നത് ...
ഇങ്ങനെ എത്രയെത്ര സാഹായ്നങ്ങളാണ് നമ്മുക്കൊക്കെ
നഷ്ടമായി പോകുന്നത് , പ്രകൃതിയുടെ എത്രനല്ല കാഴ്ചകളാണ്
മിഴികള്‍ക്കും മനസ്സിനും കുളിര്‍മ നല്‍കാതെ അകലുന്നത് ...
വീണ്ടും മനസ്സിനൊരു പിടപ്പുണ്ട് , എല്ലാറ്റിനും ഉപരി
ആ ചിന്ത മനസ്സിലേക്ക് വീണ്ടും തല നീട്ടുന്നു ..
അമ്പലത്തില്‍ ദീപാരാധന നടക്കുന്നു ... മണിനാദം കേള്‍ക്കാം ...
അങ്ങകലെ എവിടെയോ ചെന്നു തട്ടി അവ കാതിനിമ്പമായി തിരികേ വരുന്നുണ്ട് ,
വെളിയില്‍ നിന്ന് ദേവനെ ഒന്ന് തൊഴുതു ..
പതിയെ തിരികെ നടന്നു , അരയാല്‍ കാറ്റില്‍ ആരവം മുഴക്കുന്നുണ്ട് .
ഒന്നിരിക്കാന്‍ തോന്നി , മണല്‍തരികളില്‍ പാദമൂന്നി പൊങ്ങി
അരയാല്‍ തിട്ടയിലേക്ക് കേറി ഇരിക്കുമ്പൊള്‍ ദൂരേന്ന് നടന്നു വരുന്നുണ്ട്
ആ മനുഷ്യന്‍ .. കൂടെ ആ പെണ്‍കുട്ടിയും ...,
അമ്പലത്തിന് മുന്നിലെത്തിയപ്പോള്‍ ചെരുപ്പൂരി മുന്നിലേക്ക് മാറ്റിയിട്ട് ആ കുട്ടി കണ്ണടച്ച് തൊഴുതു ..
എന്നിട്ടെന്റെ മുന്നിലൂടെ അവര്‍ ബസ്സ് സ്റ്റൊപ്പിലേക്ക് പോയി ..
മനസ്സ് അവരുടെ പിന്നലെ പോകുവാന്‍ പറയുന്നു , ഞാനും പതിയേ നടന്നു അങ്ങൊട്ടേക്ക് ..
ഒന്നു മിണ്ടാന്‍ മനസ്സ് മുട്ടുന്നു ...,
ഞാന്‍ പെട്ടെന്ന് ചോദിച്ചു ആ മനുഷ്യനോട് , ' ഇന്ന് വൈകിയോ ബസ്സ് ?
എത്ര മണിക്കാ സാധരണ ബസ്സ് വരാറ് ' ? അയാളും പെണ്‍കുട്ടിയും ഒരെ സമയം
എന്നെ നോക്കി , എന്നിട്ടയാള്‍ പറഞ്ഞൂ , ഹേയ് ഇല്ലാ സമയമാകുന്നതേ ഉള്ളൂ ..
ഇവിടെ കണ്ടിട്ടില്ലല്ലൊ , അമ്പലത്തില്‍ വന്നതാകുമല്ലേ .....
ഞാന്‍ പറഞ്ഞു....' അതേ' ..
ഒരു തലം തുറന്ന് കിട്ടിയിരിക്കുന്നു ,ഇനി ധൈര്യപൂര്‍വം സംസാരിക്കാം ,
മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടാം , സമാധാനം ..
ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
നേര്‍ ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...


'എങ്ങൊട്ടേക്കാ , ടൗണിലോട്ടാണോ' ?
അതേ ..
' ഇതു മകളാണോ '?
അതേ മൂത്ത മോളാണ് ..
ഇടിത്തീ വീണു ഉള്ളില്‍ , ദൈവമേ അപ്പോള്‍ കാര്യങ്ങള്‍ ഏകദേശം ശരിയാണോ ..
അയാള്‍ തുടര്‍ന്നു , ഇവളുടെ അമ്മ അസുഖമായി കിടപ്പാ ഗവ ആശുപത്രിയില്‍ ..
അവിടെ പോകുവാ .
'ശരീ ..എന്തു ചെയ്യുന്നു മകള്‍ '?,
ഇവള്‍ ഹോം നേഴ്സാണ് .
ഇനി മുന്നോട്ട് പോകുവാന്‍ വഴികളില്ല , ഇനി എന്തു ചോദിക്കാന്‍..
ബസ്സ് പാലം കേറി വരുന്നുണ്ട് , തലയുയര്‍ത്തി ചുണ്ടില്‍ ചെറു പുഞ്ചിരിയുമായ് ആ കുട്ടി
നില്‍ക്കുന്നുണ്ട് , ഒന്നും അങ്ങോട്ട് വിശ്വസ്സിക്കാന്‍ പ്രയാസം പോലെ ..
തിരിച്ച് പാലം കടന്ന് പോകുമ്പോള്‍ ദൂരെ അവന്‍ അസ്മയത്തിന്റെ
ചെങ്കല്‍ കോട്ടകള്‍ നിരത്തി മടങ്ങി തുടങ്ങിയിരുന്നു ...
മനസ്സില്‍ വല്ലാത്തൊരു വിഷമം പോലെ , തീര്‍ത്തും മൂകമായിരുന്നു
തിരികേ ഉള്ള യാത്ര .. മുന്നില്‍ അവളുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കുന്നത്
വെറുതെ നോക്കിയിരുന്നു ....!

ഞാന്‍ തിരിച്ച് പോകുന്നതിന് മുന്നേ സുഹൃത്തിന്റെ ഒരു സ്വര്‍ണ്ണാഭരണ ശാലയുടെ
ഉല്‍ഘാടത്തിന് ക്ഷണം സ്വീകരിച്ച് ചെല്ലുമ്പോള്‍ , അഥിതികളേ സ്വീകരിക്കാന്‍
ഇതേ പെണ്‍കുട്ടിയെ മുന്നില്‍ കണ്ടു ...,
അണിഞ്ഞൊരുങ്ങി കുറച്ചു കൂടി സുന്ദരി ആയിരിക്കുന്നു ..
വീണ്ടും പ്രവാസത്തിന്റെ തിരക്കുകളില്‍ ഒരിക്കല്‍ "ഗള്‍ഫ് മാധ്യമത്തിലെ " വാര്‍ത്ത
ഞെട്ടിച്ചു കളഞ്ഞു " കുടുംബ വഴക്കില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത
മൂന്ന് പെണ്‍കുട്ടികളും അമ്മയും .. ഫോട്ടോയും , സ്ഥലത്തേ കുറിച്ചുള്ള
എകദേശ ധാരണയും മനസ്സില്‍ പഴയ കടലിനെയാണ് സൃഷ്ടിച്ചത് ..
എന്താകാം ഒരുപാട് ആലൊചിച്ചു , അതിനടുത്തുള്ള പഴ സുഹൃത്തിനെ വിളിച്ചു.
അവന്‍ അറിയിക്കാം എന്നു പറഞ്ഞു , പിന്നെ എല്ലാം പതിവു പോലെ ..
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ചിലത് അവശേഷിക്കുന്നു ,
എന്റെ ആരുമല്ലാത്ത ചിലര്‍ക്ക് വേണ്ടി ഒരുപാട് വേദനിച്ചു ..
ചിലതങ്ങനെയാണല്ലേ .. ഒന്നും മനസ്സിലാകാതെ ചിലതുണ്ടാകാം ജീവിതത്തില്‍ ...
ജീവിതത്തിന്റെ അവസ്സാനം വരെ അതിനുത്തരം കണ്ടെത്താന്‍ കഴിയില്ല ..
കേട്ടതും കണ്ടതും സത്യമല്ലായിരിക്കാം , വെറുതേ പിന്‍ഗാമിയെ പോലെ
അതിലൂടെ തിരിഞ്ഞു നടക്കാന്‍ കാലം നമ്മളെ അനുവദിക്കുന്നതുമില്ല ..
സമയവും കാലവും പകുത്തു നല്‍കപ്പെട്ടെങ്കില്‍ ഇവന് ഭ്രാന്താണെന്ന് തോന്നുന്ന
ഇങ്ങനെയുള്ള ഇടയ്ക്ക് വന്നു വീഴുന്ന കാഴ്ചകള്‍ക്ക് ഉത്തരം കണ്ടെത്താമായിരിക്കാം ..
പുതിയതായ് വന്ന പെണ്‍കുട്ടിക്ക് അതേ മുഖസാമ്യം എന്നെ ഇതു ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെങ്കിലും ....!

ന്റെ കണ്ണന്റെ വിളി വന്നു ഫോണില്‍ .........
വെറുതേ പറഞ്ഞു ഈ കാര്യം ...പോസ്റ്റിന്റെ ആദ്യ ഭാഗം കാണിച്ചപ്പോള്‍ അവള്‍ ,
അല്ല നിനക്ക് ഈ പഞ്ചാര ഒന്നു നിര്‍ത്തി നല്ലതെന്തെങ്കിലും എഴുതിക്കൂടെ കണ്ണാന്ന് ..
ഞാന്‍ പറഞ്ഞു ' അതു കൊള്ളാം , നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍
ഞാന്‍ പിന്നെ എന്തു എഴുതാനാ .. പോകുകയാണേല്‍ എന്തേലുമെഴുതാം ...:)
പിന്നെ പറഞ്ഞത് ഇവിടെ പറയുന്നില്ല .. എങ്കിലും .. നീ മഴയായ് ഉള്ളപ്പോള്‍ ..
നീ .........!

നിന്റെ സ്വപ്നാടനങ്ങളില്‍ ..
നിന്റെ നടവഴികളില്‍ ..
എന്റെ ഒരിതള്‍ പൂവുണ്ട് ..
നിന്റെ സാമിപ്യമേറ്റ് വാടാത്തൊരിതള്‍ ....
തീഷ്ണപ്രണയത്തിന്റെ പൂര്‍വകാലകാറ്റേറ്റ്
ഇതള്‍ കൊഴിഞ്ഞിട്ടും , അടര്‍ത്തിമാറ്റി ജീവനെടുത്തിട്ടും
നിന്നോട് , നിന്റെ ഹൃദയത്തൊട് കൊരുക്കുവാന്‍
എന്റെ യമുനാനദിക്കരയില്‍ തളിരിട്ട പൂവ് ...
കാല്‍മേല്പ്പിച്ച നഖക്ഷതങ്ങളില്‍ നീ, എന്റെ പ്രണയ ഇതളാല്‍
തഴുകുക , എന്റെ ജീവന്റെ തേനിന്റെ മധുരം പകരുക .......


ചിത്രങ്ങള്‍ : ഗൂഗിളിന് സ്വന്തം ...!


73 comments:

  1. എന്‍റെ റിനി ,,എന്താണ് ഇത് ആദ്യം ഒരു കവിത പോലെ തോന്നി .പിന്നെ ഒരു കഥയായി മാറി വീട്നും കവിതയില്ലേക്ക് മാറി ദെ പിന്നേം കഥ
    എന്തായാലും വായിക്കാന്‍ രസമുണ്ട് കേട്ടോ ..........ആശംസകള്‍ വീണ്ടും വരാം

    ReplyDelete
    Replies
    1. പ്രീയ നാച്ചീ ,
      കവിതയെന്നോ കഥയെന്നൊ ന്റെ വരികളെ
      വേര്‍തിരിക്കാന്‍ ആകില്ല , കാരണം ഞാനിത്
      രണ്ടും എഴുതാറില്ല , മനസ്സിന്റെ ഉള്ളില്‍
      ചിലത് കൊരുത്ത് കിടപ്പുണ്ട് , അതു എപ്പൊഴൊക്കെയോ
      വരികളായി പരിണമിക്കുന്നു , അത്ര തന്നെ സഖേ ...
      ആദ്യ വരവിന് ഹൃദയത്തില്‍ നിന്നും നന്ദീ ...

      Delete
  2. ആദ്യം വായന തുടങ്ങുമ്പോള്‍ കഥപോലെ ഒരു കവിത
    തുടരുമ്പോള്‍ കവിതപോലൊരു കഥ
    പിന്നെ അനുഭവം പോലെ
    ഗള്‍ഫ് മാധ്യമത്തിന്റെ ആധികാരികത.
    ഹൃദയത്തിന്റെ വേവുകള്‍ വായിച്ചറിയുന്നു...


    സ്സയോട് വലിയ പ്രണയമാണല്ലേ? “ദിവസ്സം, അവസ്സാനം...”

    ReplyDelete
    Replies
    1. അനുഭവവും , കാഴ്ചയും മായാതെ നില്‍ക്കുമ്പൊള്‍
      അതു കവിത പൊലെ കഥപൊലെ വിരിയുമായിരിക്കുമല്ലേ ..
      എങ്കിലും ഈ പേരുകള്‍ എനിക്ക് അന്യമാണ് ..
      കവിതയും കഥയുമെന്നത് , ശക്തിയുള്ള തൂലികയുടെ -
      മനസ്സിന്റെ സഞ്ചാരപദങ്ങളാണ് , അതില്‍ ഞാന്‍ ഭാഗവക്കല്ല..
      എങ്കിലുമീ സ്നേഹത്തിന്ഹൃദയത്തില്‍ നിന്നും നന്ദീ ഏട്ടാ ..
      " പ്രണയം സ്സ യോടല്ല .. വേറെ ഒന്നിനോടാ :) ഏട്ടാ .."
      തിരുത്താം കേട്ടൊ ..!

      Delete
  3. പ്രിയപ്പെട്ട റിനി,

    എന്താണെന്നറിയില്ല, ഒരു വലിയ മാറ്റം തോന്നുന്നു. പ്രമേയം (ഞാന്‍ മനസ്സിലാക്കിയത് ), നന്നായിട്ടുണ്ട്. ഇനിയും
    സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കണമെന്നുണ്ട്. ഈ പാതി രാത്രി, പെട്ടെന്ന് ഒരു ബോധോദയം :-) ഉണ്ടായി,
    എഴുന്നേറ്റു വന്നു നോക്കിയപ്പോഴാണ് റിനിയുടെ പോസ്റ്റ്‌ കണ്ടത്. വിശദമായ അഭിപ്രായം പിന്നീടെഴുതാമേ

    സ്നേഹപൂര്‍വ്വം
    അപ്പു

    ReplyDelete
    Replies
    1. എന്റെ ബ്ലൊഗില്‍ വരാനുണ്ടായ ബോധൊധയത്തിന്
      ഒരായിരം നന്ദീ പ്രീയ അപ്പൂ ...
      മാറ്റങ്ങളൊന്നുമില്ല അപ്പൂ , എല്ലാം ഒന്നു തന്നെ ..
      ചേര്‍ന്നത് പറിച്ചെടുത്ത് അകലുമ്പൊള്‍ ഒരു വേവുണ്ട് ,
      ഉള്ളിലേ ചിലത് പൊടിപ്പും തൊങ്ങലും വച്ച് മുന്നിലെത്തും
      അതു വരികളിലൂടെയാവം .. ഒരുപാട് സ്നേഹം സഖേ ..

      Delete
  4. കളിക്കും കാര്യത്തിനും ഇടയില്‍ എന്ന് പറയില്ലേ ?
    ഇത് അതുപോലെ കഥക്കും കാവ്യത്തിനും ഇടയില്‍ ...
    ചില മനസ്സുകള്‍ അങ്ങനെയാണ്.
    അവ ചുറ്റിനും പരതി ചില കാഴ്ചകളില്‍ അറിയാതെ പോയി കൊരുക്കും.
    പിന്നെ അതിനെ ചുറ്റിപ്പറ്റി ചിന്തിക്കും ....വേദനിക്കും ....
    റിനിയുടെ കവിമനസ്സ് പണി പറ്റിക്കുന്നതാണ് .
    നന്നായി എഴുതി.
    ആശംസകള്‍ ...

    ReplyDelete
    Replies
    1. ശരിയാണ് മാഷേ .....
      അനാവിശ്യമായും , ആവിശ്യമായും
      പലതും മനസ്സിലേക്ക് കടന്നു വരും ..
      പിന്നെ അതാകും മനം നിറയേ ..
      ഒന്നു വേവാന്‍ കാത്തിരിക്കുന്ന പൊലെ
      മനസ്സ് നീറി കൊണ്ടിരിക്കും , വെറുതേ ..
      ദിനം പ്രതി കാണുന്ന പലതില്‍ നിന്നും ചിലത്
      അസ്വസ്ഥമാക്കാറുണ്ട് , അതു അറിയുന്നതിന് ..
      സ്നേഹത്തൊടെ, നന്ദി മാഷേ ..

      Delete
  5. വായനക്കാരെ പിടിച്ചിരുത്താനുള്ള റീനിയുടെ അപര കഴിവ് ഈ പോസ്റ്റിലും മികച്ചു നില്‍ക്കുന്നു..
    മനോഹരമായ അവതരണം തന്നെ റീനി..

    "ഞാന്‍ പറഞ്ഞു ' അതു കൊള്ളാം , നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍
    ഞാന്‍ പിന്നെ എന്തു എഴുതാനാ .. പോകുകയാണേല്‍ എന്തേലുമെഴുതാം ..."

    അത്രക്കങ്ങു വേണോ റീനി??
    കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല..
    നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ നമുക്ക് വിഷയം കിട്ടുമായിരിക്കും..
    പക്ഷെ നഷ്ടപ്പെടുന്നത് ഒരുപക്ഷെ ജീവിതം തന്നെയാവും..
    അനുഭവം സാക്ഷി..!!!
    റീനി തമാശ പറഞ്ഞതാണെന്നറിയാം, ഞാന്‍ പറഞ്ഞെന്നെ ഉള്ളു..

    ഏതായാലും ഭാവുകങ്ങള്‍ റീനി.. ഇനിയും പോരട്ടെ,
    കഥയെക്കാള്‍ മനോഹരമായി പറയുന്ന കവിതയും,
    കവിതയെക്കാള്‍ കവിത്വം തുളുമ്പുന്ന കഥകളും.. :)

    ReplyDelete
    Replies
    1. ഫിറൂ .. ദൈവമേ ആ കഴിവൊക്കെ എനിക്കുണ്ടൊ പൊന്നേ :)
      പിണക്കത്തിന്റെ ആഴങ്ങളില്‍ ചിലപ്പൊള്‍ നന്നായീ
      എഴുതാന്‍ തൊന്നും , അതു നേരാണ് , അതിനര്‍ത്ഥം
      അവളുടെ കൊഴിഞ്ഞു പൊക്കല്ല ഫിറോ ...
      അവള്‍ ഇല്ലാണ്ടായി പൊയാല്‍ , മഴയില്ലാതായീ എന്നാണ് ..
      ഒരിറ്റ് പൊറല്‍ പൊലും ഏല്പ്പിക്കാതെ അവള്‍ അമ്പൊറ്റി
      പൊലെ കാക്കുമ്പൊള്‍ , ആ സ്നേഹത്തേ തഴയുവാനാകുമോ ?
      ന്റെ ഭാഗമാണവള്‍ , ജീവന്‍ വെടിഞ്ഞാല്‍ പൊലും ഒന്നിച്ച്
      മണ്ണില്‍ ലയിക്കുന്ന ഭാഗം .. നന്ദി പ്രീയ സ്നേഹിതാ ..
      പ്രണയത്തിന്റെ മഴത്തുള്ളിയേ എടുത്തണിഞ്ഞതിന്

      Delete
  6. സുപ്രഭാതം റിനീ..
    വിഹ്വലമായ കടല്‍ തിരകളിലെ സഞ്ചാരങ്ങളിലൂടെ സുഖമുള്ള ഓര്‍മ്മകളെ തേടി എങ്ങെല്ലാം എത്തി നീ സ്നേഹിതാ..
    നാട്യങ്ങളും രഹസ്യങ്ങളും ഇല്ലാത്ത ഈ നിറഞ്ഞ എഴുത്ത് വളരെ മനോഹരം..
    ഗൃഹാത്വരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മഴയും, മണ്ണും,പെണ്ണും,തിരകളും ഭാവങ്ങളും ഏറെ പ്രിയപ്പെട്ടിരിയ്ക്കുന്നു...നന്ദി..സ്നേഹം.

    ReplyDelete
    Replies
    1. വരികള്‍ എപ്പൊഴും മനസ്സിന്റെ നേര്‍ പകര്‍ത്തലാകാറുണ്ട് ..
      അതിനേ ഹൃത്തിലേറ്റുന്ന പ്രീയരുമുണ്ട് ..
      ഓര്‍മ്മകളേ തഴുകി ഉണര്‍ത്തുന്ന ചിലതൊക്കെ
      നമ്മേ തേടി വരുമ്പൊള്‍ ഒന്നെഴുതി പൊകും ..
      അതിന്റെ ഭാവങ്ങള്‍ ഉള്‍ കൊള്ളുന്നതിന്
      ഹൃദയത്തില്‍ നിന്നും നന്ദീ വര്‍ഷിണീ

      Delete
  7. കൂരിരുട്ടില്‍ ഒളിക്കുമ്പോള്‍, നിലാവുമായിവന്നു കൈപിടിച്ചൊരു കൊണ്ടുപോക്കുണ്ട് ഈ റിനിക്ക് ...
    ആരും കൊതിക്കുന്ന ഒരു സ്വപ്നലോകത്തേക്ക്...
    ഇവിടെയും അതുതന്നെ..

    നന്നായിട്ടോ ...പിന്നെ പ്രണയം നിന്നിലൂടെ പിറക്കുമ്പോള്‍ വായിക്കാന്‍ നല്ല സുഖമുണ്ട് (ചിലപ്പോഴൊക്കെ ഒരല്പം അസൂയയും ഈ കഥാപാത്രങ്ങളോട് ;P)!!

    ReplyDelete
    Replies
    1. പ്രീയ കീയകുട്ടീ ..
      നല്ല വാക്കുകള്‍ മഴ പൊലെ മനസ്സിന് കുളിര്‍ നല്‍കും
      വരികളിലൂടെ ഫീല്‍ ഉണ്ടാകുന്നത് ന്റെ വിജയമാകില്ല
      അതു നിന്റെ മനസ്സിന്റെ ആര്‍ദ്രതയാകാം ..
      നിന്നില്‍ കൈകൊര്‍ത്ത് കൂട്ടികൊണ്ടു പൊകുവാന്‍
      വരികള്‍ വെമ്പുന്നത് ഹൃദയത്തിന്റെ തുടിപ്പാകാം
      അസൂയ വേണ്ടേട്ടൊ .. കാലമല്ലെ മുന്നില്‍ :)
      എന്നിലൂടെ പിറക്കുന്ന പ്രണയത്തിന്റെ സുഖം
      ചിലപ്പൊള്‍ വരികളിലേ കാണൂ കേട്ടൊ ..
      നേരുകള്‍ വ്യത്യസ്ഥമാകാം , നന്ദീ കീയ നല്ല വാക്കുകള്‍ക്ക് ..

      Delete
  8. എന്നത്തെയും പോലെ മനോഹരം തന്നെ കൂട്ടുകാരന്‍റെ വാക്കുകള്‍, ഏറെ ഹൃദ്യവും...
    ചിലതങ്ങനെ തന്നെ, ഒരു പരിചയമില്ലെങ്കിലും വെറുതേ അറിയാന്‍ കൊതിക്കും; പിന്നത് ഒരു നൊമ്പരമായി മനസ്സില്‍... എന്നും ഓര്‍മ്മകളായി... അവിചാരിതമായി ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് യാത്രയാകും... ആ ശൂന്യത എന്നുമവിടെ തന്നെ...
    ചിലത് അറിഞ്ഞാല്‍ നൊമ്പരം തരുമ്പോള്‍ മറ്റുചിലത് അറിയാത്തത് കൊണ്ടും...
    സ്നേഹപൂര്‍വ്വം...

    ReplyDelete
    Replies
    1. അതെ നിത്യ .. ചിലതൊക്കെ മനസ്സിലേക്ക്
      അറിയാതെ കുടിയേറീ പൊകും ..
      അതു ചിന്തകളുടെ പുല്‍നാമ്പുകളേ തളിര്‍ത്തും
      ഒന്നെഴുതി നോക്കാമെന്ന് മനസ്സ് പറയുമ്പൊള്‍ തന്നെ
      അന്നിന്റെ കാഴ്ചകള്‍ പതിയെ വന്നു നിറയാന്‍ തുടങ്ങും ,
      അപ്പൊഴാണ് വീണ്ടും മനസ്സിലാകുക , അതെത്രൊളം നമ്മില്‍
      കുടി കൊണ്ടിരിന്നു എന്ന് , ചിലത് കേറി കൊരുക്കുന്നത്
      നാം പൊലും അറിയാതെയാകം .. സ്നേഹത്തൊടെ ..
      നന്ദി പ്രീയ സ്നേഹിതാ ..

      Delete
  9. ചിലത് അങ്ങിനെയാണ്. മരിച്ചാലും ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്. നമ്മള്‍ കാണുന്നതിനെ നല്ല വഴിയില്‍ ചിന്തിച്ചാലും ഒരു എതിരഭിപ്രായം കേള്‍ക്കുമ്പോള്‍ ധാരണകള്‍ മാറുകയും പിന്നെ അതിന്റെ സത്യാവസ്ഥ എന്തെന്നറിയാതെ മനസ്സ്‌ ആകെ കലങ്ങി മറിഞ്ഞുകൊണ്ടിരിക്കും. അവസാനം അതിനെ എവിടെയോ ഉപേക്ഷിച്ച് പുതിയ മറ്റൊന്നിലേക്ക്‌ മറ്റൊരു കാഴ്ചയില്‍ ഇതുപോലെ ഉടക്കി കിടക്കും.
    എന്റെ അടുത്ത്‌ ഇതുപോലെ ഒരമ്പലവും അതിനു പുറകെ തൊട്ടുതന്നെ വിശാലമായ കടല്‍ ശാന്തമായും ചിലനേരങ്ങളില്‍ ഗര്ജ്ജിച്ചും അങ്ങിനെ..അവിടെ ചെന്നു നില്‍ക്കുന്നതായി അനുഭവപ്പെട്ടു.
    സൌന്ദര്യമുള്ള എഴുത്ത്‌.

    ReplyDelete
    Replies
    1. പ്രീയ റാംജീ ..
      തറവാടിന്റെ അടുത്തുള്ള ഈ സ്ഥലം ഇന്നും
      വല്ലാതെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് ..
      അല്ലെങ്കില്‍ വേദനിപ്പിക്കുന്നുണ്ട് ,
      തീര ദേശ റോഡൊക്കെ ഗതാഗതം മുടങ്ങി പൊയിരിക്കുന്നു
      വല്ലാത്ത ഒരു കാഴ്ചയാണതൊക്കെ , നഷ്ടപെടുന്നതില്‍
      എന്തൊക്കെ വന്നു ചെരുന്നു എന്നെനിക്കറിയില്ല ..
      ചിലത് അറിയുവാന്‍ വേണ്ടീ നമ്മുടെ മനസ്സ്
      ഒരുപാട് പരിശ്രമിക്കും , അറിയാതെ വരുമ്പൊള്‍
      ഒരു നിരാശയും വരും .. അടുത്ത കാഴ്ചക്ക് കുരുങ്ങീ
      ചിന്തകളും മാറാമല്ലേ .. സ്നെഹത്തൊടെ
      ഒരുപാട് നന്ദീ റാംജീ ..

      Delete
  10. ആഗ്രഹിച്ചിട്ടും ഉത്തരം കിട്ടാത്ത ചില ചിന്തകള്‍ ഇങ്ങനെ മനസ്സിനെ കഷ്ട്ടപ്പെടുത്തും !!
    അതിന്റെ സത്യാവസ്ഥ എന്താണെന്നറിയാഞ്ഞിട്ട്‌ ഒരിത് !
    കാലം കുറെ കഴിയുമ്പോഴാകും പെട്ടെന്ന് പിന്നേം ആ ചിന്ത കേറി വരിക !വല്ലാത്തൊരു കഷ്ട്ടം തന്നെയാണേ !!!
    ആ ക്ലീനെര്‍ പറഞ്ഞത് പോലെ
    " കാര്യങ്ങളറിഞ്ഞിട്ട് ഇയാള്‍ എന്തുണ്ടാക്കാനാ ? " എന്ന് നമ്മോടു തന്നെ ചോതിച്ചു സമാധാനായി കിടന്നുറങ്ങാന്‍ നോക്ക് >അതാകും നല്ലത് !
    എനിക്ക് ആ കടലിന്റെ വശ്യത കണ്ടപ്പോ ഒന്നുടെ ഒന്ന് കടല്‍ കാണാന്‍ കൊതി തോന്നി !!
    കടലില്‍ മഴ പെയ്യുന്നത് കാണാന്‍ നല്ല രസാണ് !
    എല്ലായിപ്പോഴും എഴുതാറുള്ളത് പോലെ മനോഹരമായ പ്രണയം !!
    അതാണ്‌ ഇതിലെ ഹൈലൈറ്റ് ...കീയക്കുട്ടി എഴുതിയത് പോലെ അസൂയ തോന്നുന്ന പ്രണയം !
    മേമ്പൊടിക്ക് ഇത്തിരി പ്രണയം കൂടി ഉണ്ടെങ്കില്‍ പോസ്റ്റ്‌ വായിക്കാന്‍ സുഖം കൂടും :)
    അതും ഇത് പോലെ നല്ല സുഖമുള്ള പ്രണയങ്ങള്‍ !!
    ഇത്രയൊക്കെ എഴുതിയതില്‍ നിന്ന് ഒരുപാട് ഇഷ്ട്ടായെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ !

    ReplyDelete
    Replies
    1. അതെ അതെ മേമ്പൊടിക്ക് നിനക്ക് ഞാന്‍
      ഇനി പ്രണയം കൂടീ ഇടാം കേട്ടാ !
      ഞാന്‍ പൊയി കിടന്നുറങ്ങെടാ .. എന്നല്ലേ :)
      ഉത്തരം കിട്ടാത്ത എന്തൊക്കെയുണ്ടെന്റെ ആശകുട്ടീ ..
      നിരന്തരം നമ്മേ വേട്ടയാടുന്നത് , വേദനിപ്പിക്കുന്നത് ..
      കടല്‍ എത്ര കണ്ടാലാണ് മതി വരുക ..
      കടലില്‍ മഴയുടെ പ്രണയവും അതു പൊലെ സുന്ദരം ..
      അസൂയ തൊന്നണ്ടേട്ടാ .. എല്ലാം ശരിയാക്കാം ..:)
      അനിയത്തി കുട്ടിക്ക് ഇനിയും കടലു കാണാന്‍ യോഗമുണ്ടാവട്ടെ ..
      ഒരുപാട് നന്ദിയേട്ടൊ .. സ്നേഹവും ..

      Delete
  11. Replies
    1. നന്ദി സഖേ , നല്ല വാക്കുകള്‍ക്ക് ..
      വായനക്ക് ..

      Delete
  12. വളരെ വ്യത്യസ്തമായ അവതരണ ശൈലി.
    ബൂലോകത്ത് കഥകളും കവിതകളും എഴുതുന്നവര്‍ ധാരാളം ഉണ്ടെങ്കിലും ഇത്തരത്തില്‍ കഥയുടെയും കവിതയുടെയും ഇടയില്‍ നിന്ന് രചന നടത്തുന്നവര്‍ അപൂര്‍വമാണ് എന്നോ ഇല്ല എന്ന് തന്നെയോ പറയാം....

    രചന മനോഹരമായി...
    ആശംസകള്‍....

    ReplyDelete
    Replies
    1. എന്റെ അബ്സു ,
      ഇങ്ങനെയൊന്നും പറഞ്ഞു പൊകല്ലേ ..
      മനസ്സിന്റെ തലങ്ങളിലൂടെ പൊകുന്നത്
      വരികളിലൂടെ പുറത്തേക്ക് വരുന്നു ,
      അല്ലെങ്കില്‍ ഒരു ഓര്‍മയുടെ തുണ്ടെടുത്ത്
      പൊലിപ്പിച്ചു കാട്ടുന്നു , അതിനപ്പുറം
      ഒന്നുമില്ലേട്ടൊ എന്റെ വര്‍കള്‍ക്ക് .. സ്നഹെത്തിന്
      നല്ല വാക്കുകള്‍ക്ക് , ഹൃദയത്തില്‍ നിന്നും നന്ദി..

      Delete
  13. മനോഹരം...
    എത്ര സുന്ദരമായെഴുതിയിരിക്കുന്നു.....
    കവിതയാണോ കഥയാണോ,,അനുഭവക്കുറിപ്പാണോ,,...എന്തുമാവട്ടെ....ആ പെൺകുട്ടി മനസിൽ കയറിയിരുന്ന് വേദനിപ്പിക്കുന്നു......

    ReplyDelete
    Replies
    1. ചിലതങ്ങനെയാണ് ജാനകീ ..
      ചില കാഴ്ചകളില്‍ നാം അറിയാതെ
      തങ്ങി നില്‍ക്കും , പിന്നെ അതു വേദനയുടെ
      തുരുത്ത് തീര്‍ക്കും , അതിലൂടെ നാം കുറെ ദൂരം
      സഞ്ചരിക്കും , കാലം തിരിച്ചു വിളിക്കും വരെ ..
      നന്ദീ , നല്ല വാക്കുകള്‍ക്ക് .. ഹൃദയത്തില്‍ നിന്നും ..

      Delete
  14. റിനിയുടെ സംശയം പോലെ സംഭവിച്ചു കൂടായ്കയില്ലല്ലോ. ഇപ്പോള്‍ എത്രയോ വാര്‍ത്തകള്‍ നമ്മള്‍ കേട്ടു കഴിഞ്ഞു.
    അച്ഛന്‍ തന്നെ പെണ്മക്കളെ കൂട്ടിക്കൊടുക്കുന്ന കഥകള്‍.. വേറെ എന്തിനേക്കാളും ക്രൂരമായ സത്യം. വേദനിക്കാനെ പറ്റു .
    റിനിയുടെ ആകുലത ആ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്.
    പിന്നെ റിനിയുടെ പ്രണയം അത് എത്ര സുന്ദരമാണ് . പ്രണയിക്കാത്തവര്‍ക്ക് ഒന്ന് പ്രണയിക്കാന്‍ തോന്നിപ്പോകും .എല്ലാ നമകളും നേരുന്നു.

    ReplyDelete
    Replies
    1. നീലിമാ ..എന്റെ വരികളുടെ കാമ്പ്
      വായിച്ചിരിക്കുന്നു കൂട്ടുകാരീ ..
      ആ ആകുലത ഞാന്‍ പങ്ക് വയ്ക്കാന്‍
      ശ്രമിച്ചിട്ടുണ്ട് , അതു കണ്ടെത്തിയതില്‍
      ഒരുപാട് നന്ദിയുണ്ട് കേട്ടൊ ...
      സത്യമെന്തെന്ന് ഇപ്പൊഴും തിരിച്ചറിയാന്‍ വയ്യ ..
      നന്മയുള്ള മനസ്സുകള്‍ക്കെ നന്മയുള്ള മനസ്സിനേ
      തിരിച്ചറിയാന്‍ സാധിക്കൂ , സന്തൊഷവും സ്നേഹവും സഖീ ..

      Delete
  15. ഞാനും ഒരു പ്രണയ പോസ്റ്റാണ് പ്രതീക്ഷിച്ചത്.

    കടലില്‍ നിന്ന് വരുന്ന മഴ നനയാന്‍ ഒരുങ്ങുകയും ചെയ്തു .

    പിന്നെ എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നായ തീര ദേശങ്ങളിലൂടെയുള്ള ബസ് യാത്രക്കും ഒരുങ്ങി

    പെട്ടൊന്ന് കഥ മാറി.

    അവിടന്നങ്ങോട്ട് നടന്ന കഥയെ പറ്റി എന്തെഴുതണം എന്നറിയാതെ ഞാന്‍ പിന്‍വാങ്ങുന്നു റിനീ.

    ReplyDelete
    Replies
    1. ന്റെ മന്‍സൂ എന്നെ കൊണ്ട് പ്രണയ പൊസ്റ്റ്
      മാത്രം എഴുതിക്കണം കേട്ടൊ .. :)
      ഞാന്‍ എഴുതുമേ , എനിക്കതെ വരുന്നുള്ളുന്നേ ..
      യാത്രകളുടെ രാജകുമാരന് , ഈ യാത്ര ഇഷ്ടമാകുമെന്നറിയാം ..
      മനസ്സിലെപ്പൊഴൊ പതിഞ്ഞ് കിടന്നത് ഒന്നുണര്‍ന്നപ്പൊള്‍
      പകര്‍ത്തി വച്ചതാ , കൂടെയുള്ള പ്രണയം അപ്പൊഴും
      വരികളില്‍ തെളിയുന്നത് കൊണ്ട് കൂടെ ചേര്‍ത്തതാ..
      സ്നെഹവും സന്തൊഷവും പ്രീയ കൂട്ടുകാര ..

      Delete
  16. ബസ്സ് യാത്രക്കിടയിലെ പെണ്‍കുട്ടി..യെ കുറിച്ച്ചായപ്പോള്‍..പതിവ് പോലെ ഒരു പ്രണയ പോസ്റ്റു ആയിരുന്നു പ്രതീക്ഷിച്ചത്..
    പക്ഷെ..റിനീ..നിരാശപ്പെടുത്തിയില്ല...
    ഇതും...ഒത്തിരി..ഇഷ്ടായീട്ടോ....

    ReplyDelete
    Replies
    1. വന്നു വായിക്കുമ്പൊള്‍ വരികള്‍ നിരാശ
      സമ്മാനിക്കുന്നില്ല എന്നുള്ളത് ഒട്ടേറെ
      സന്തൊഷം നല്‍കുന്നു പ്രീയ സുഹൃത്തേ ..
      ഒരു പെണ്‍കുട്ടി വരികളില്‍ വന്നാല്‍ , ഞാന്‍
      പ്രണയത്തില്‍ തന്നെ എത്തുമെന്നല്ലേ :)
      സ്നെഹത്തിന്റെ പുറം തൊട് വച്ച്
      വായിക്കുന്നതിനാലാവണം കേട്ടൊ അത് ..
      എങ്കിലും വായിക്കുന്നതിലും , നല്ല വരികള്‍ക്കും
      ഒരുപാട് സ്നേഹവും നന്ദിയും സഖേ ..

      Delete
  17. കാവ്യാത്മകമായ എഴുത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നത്, എന്നാലും അവസാനം ഒരു നൊമ്പരം മനസ്സില്‍....

    ReplyDelete
    Replies
    1. ഒഴുക്ക് കിട്ടുമ്പൊള്‍ ഇങ്ങനെ പറഞ്ഞു പൊകുന്നതാ ..
      അപ്പൊള്‍ മനസ്സിലേക്ക് കടന്ന് വരുന്നത് ..
      ചിന്തകളും ആകുലതകളും കാഴ്ചകളുമൊക്കെ ..
      ആ വാര്‍ത്ത എന്നെയും നോവിച്ചിരുന്നു ..
      സ്നെഹവും നന്ദിയും കുഞ്ഞുസേ ..

      Delete
  18. കവിതപോലെ...
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ പേരും സഖേ .....
      നന്ദിയും സ്നേഹവും ..

      Delete
  19. പതിവ് പോലെ പ്രണയത്തോടെ തുടക്കം ..
    ഇടയ്ക്കു മനസിനെ ആകുലപ്പെടുത്തിയ ചില ചിന്തകള്‍ ...
    നീളമുള്ള പോസ്റ്റുകള്‍ ആദ്യ രണ്ടുമൂന്നു വരികളില്‍ താല്‍പ്പര്യം തോന്നിയാലേ തുടരാറുള്ളൂ ..
    പക്ഷെ ഈ ബ്ലോഗിന്റെ പ്രത്യേകത എന്താന്നു വെച്ചാല്‍ പിടിച്ചിരുത്തി വായിപ്പിച്ചു കളയും.....
    പ്രണയവും,നൊമ്പരവും മാറിമാറി വരും...

    മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ നിസാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ പലപ്പോഴും എത്ര ആഴത്തില്‍ പതിഞ്ഞിരിക്കുന്നു...
    എത്രപേര്‍ നമ്മെ കടന്നു പോകുന്നു...ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്ന മുഖങ്ങള്‍ എത്രയാണല്ലെ?
    ആരുമല്ലായിരുന്നിട്ടും ആരൊക്കെയോ ആവുന്നു ആ പെണ്‍കുട്ടി മനസ്സില്‍..

    എനിക്കൊത്തിരി ഇഷ്ട്ടായിട്ടോ അവസാനത്തെ ആ കുറച്ചു വരി കവിത...
    മറഞ്ഞു കിടക്കുന്ന എന്തൊക്കെയോ ചില നൊമ്പരങ്ങള്‍ അവിടെ കാണാം..
    എന്തായാലും മൊത്തത്തില്‍ ഭംഗിയുണ്ട്...ഇഷ്ട്ടായി .

    ReplyDelete
    Replies
    1. റോസൂട്ടീ , പിടിച്ചിരുത്തി വായിപ്പിക്കുന്ന
      ഘടകങ്ങളൊക്കെ എന്റെ വരികളിലൊ ?
      ജീവിതം തന്നെ , സ്നെഹവും നൊമ്പരവുമല്ലേ
      അതു കൊണ്ടാകും അതൊക്കെ മാറി മാറീ വരുന്നേ ..
      ചില മുഖങ്ങള്‍ ഒരിക്കലും മറക്കാതെ ആകുന്നു
      ചിലത് ഓര്‍മകളില്‍ പൊലും കടന്ന് വരില്ലാ ..
      മറ്റ് ചിലത് വേദന തന്ന് ഇങ്ങനെ ഇങ്ങനെ ..
      പ്രണയത്തിന്റെ വേവ് രസല്ലേ റോസേ ...?
      അതിലൂടെ എഴുതുമ്പൊള്‍ ഒരു പ്രദേശമാണ്
      തുറന്ന് കിട്ടുക .. അപ്പൊളെഴുതുന്നത് ഇഷ്ടമാകുന്നതില്‍
      സന്തൊഷമുണ്ടേട്ടൊ .. എന്നും വന്നു വായിക്കുന്നതില്‍
      ഹൃദയത്തില്‍ നിന്നും നന്ദീ റോസൂട്ടീ ..

      Delete
  20. കാവ്യാത്മകമായി അനര്‍ഗളം പ്രവഹിക്കുന്ന റീനിയുടെ പ്രണയ വരികള്‍ ..

    പഴയ പ്രണയ പോസ്റ്റുകള്‍ പോലെ തന്നെ സുന്ദരം !!!

    ഒരു തലം തുറന്ന് കിട്ടിയിരിക്കുന്നു ,ഇനി ധൈര്യപൂര്‍വം സംസാരിക്കാം ,
    മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടാം , സമാധാനം ..
    ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
    നേര്‍ ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...

    എന്റെ കമന്റ്‌ ഈ വരികള്‍ തന്നെയാണ്... ആശംസകള്‍

    ReplyDelete
    Replies
    1. ചിലതങ്ങനെയാണ് ഉത്തരം കിട്ടാത്ത , ചില കാര്യങ്ങള്‍ക്ക്
      നേര്‍ ചിത്രം കിട്ടിയില്ലെങ്കില്‍ മനസ്സ് കടലാകും , ഉള്ളം തിരതല്ലും ...
      അതേ വേണുവേട്ടാ ..ഉത്തരം കിട്ടാത്ത
      പലതും നമ്മേ ദിവസങ്ങളൊളം
      കടല്‍ പൊലെ പ്രഷുബ്ദമാക്കും ..
      അവസ്സാനം മറക്കാന്‍ മനസ്സിനേ
      പഠിപ്പിക്കുമ്പൊഴും ഒരു നോവ് നില നില്‍ക്കും ..
      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ഏട്ടാ ..

      Delete
  21. മായാത്ത ഒരു ചിത്രമായി ആ പെണ്‍കുട്ടി മനസ്സില്‍ തന്നെ നില്‍ക്കുന്നു. വ്യത്യസ്തമായ അവതരണം റിനി...

    ReplyDelete
    Replies
    1. എന്റെ മനസ്സിലും മുബീ ..
      ഈ നല്ല വാക്കുകള്‍ക്ക് പകരം
      തരാന്‍ സ്നേഹവും നന്ദിയും മാത്രം

      Delete
  22. വളരെ മനോഹരമായ രചന , ഒരു മഴ പോലെ മനസ്സിനെ തഴുക്കുന്ന വരികള്‍...
    വളരെ വളരെ ഇഷ്ടമായി കൂട്ടുകാരാ സ്നേഹാശംസകള്‍ !

    ReplyDelete
    Replies
    1. മഴ മായാതെ നിറയുന്നുണ്ടെപ്പൊഴും സഖേ ..
      ഓര്‍മകളേ ഇടക്ക് മഴ നനക്കുമ്പൊള്‍ ,
      വരികളായി പരിണമികുന്നുണ്ടാവം ..
      നലല്‍ വാക്കുകള്‍ക്ക് , ആശംസ്കള്‍ക്ക്
      ഹൃദയത്തില്‍ നിന്നും നന്ദീ ..

      Delete
  23. മനസ്സില്‍ പതിയും തരത്തിലുള്ള രചനാശൈലി
    മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. വരികളില്‍ മനസ്സ് കാണുന്നതില്‍ ,
      അതു സ്വന്തം മനസ്സിലേക്ക് കൊരുക്കുന്നതില്‍ ..
      സ്നേഹവും നന്ദിയും പ്രീയ ഏട്ടാ ..

      Delete
  24. ഈറനണിഞ്ഞ വാക്കുകളുടെ ലോകത്തിൽ നീന്തിപ്പോയി ഞാൻ.പ്രണയത്തിന്റെ കടലിൽ . ഓർമ്മകൾ കൂടെയുണ്ടായിരുന്നു...
    ഈ മധുരോദാരമായ രചനയ്ക്ക്‌ അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. പ്രണയത്തിന്റെ കടലും ,
      ഓര്‍മകളുടെ മഴയും ...
      ചേരുന്ന നിമിഷങ്ങളില്‍
      വരികളില്‍ വരക്കുന്ന ചിലത് ..
      അതിലേക്ക് അലിയുവാന്‍ കാണിച്ച മനസ്സിന്
      സ്നേഹവും സന്തൊഷവും മാഷേ ..

      Delete
  25. കവിതപോലെ മനോഹരം എന്നുപറയണോ അതോ കവിത തന്നെയെന്നോ?
    പറയുന്നവാക്കുകളെക്കാള്‍ പ്രതിഫലിത ആശയം കവിയുമ്പോഴാണല്ലോ അത് കവിതയാവുന്നത്..
    തീര്‍ച്ചയായും കാവ്യാത്മകം തന്നെ വാക്കുകള്‍...
    എന്നുവച്ചാല്‍ കവിഞ്ഞൊഴുകീന്നര്‍ത്ഥം..
    ആശംസകള്‍..

    ReplyDelete
    Replies
    1. മേന്മയുള്ള ഈ വാക്കുകള്‍ ഹൃദയത്തില്‍ വയ്ക്കുന്നു ..
      നല്ല വാക്കുകള്‍ കൊണ്ട് അലങ്കരിക്കുന്ന
      ഈ വരികള്‍ക്ക് ഹൃദയം നിറയെ സ്നേഹവും നന്ദിയും ..

      Delete
  26. അതു കൊള്ളാം , നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കുമ്പോള്‍
    ഞാന്‍ പിന്നെ എന്തു എഴുതാനാ .. പോകുകയാണേല്‍ എന്തേലുമെഴുതാം ...:)
    അത് വേണോ ???

    ഇത് കവിതയോ , കഥയോ ,അതോ അനുഭവമോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത എഴുത്ത് നന്നായിട്ടുണ്ട് റിനീ..!

    ReplyDelete
    Replies
    1. " നീ പൊകുകയെന്നാല്‍ മൃതിയാണ് "
      കുറുമ്പ് വാക്കുകള്‍ക്ക് മേലേ
      അതിനര്‍ത്ഥമില്ല കൊച്ചുമോള്‍ ..
      കഥയായാലും കവിതയായാലും
      എനികതു രണ്ടും വശമില്ല .. ഒരു ഓര്‍മയുടെ
      ഒരു തുണ്ട് , നന്ദീ നല്ല വാക്കുകള്‍ക്ക് കൂട്ടുകാരീ ..

      Delete
  27. കുറച്ചു ദിവസം ആയി റിനിയേ വായിച്ചിട്ട്, നല്ല ഭാഷ കണ്ട് ഒരുപാട് സന്തോഷം. ഓരോ പോസ്റ്റിലും അതിന്റെ സൌന്ദര്യം കൂടുന്നു. മഴത്തുള്ളികള്‍ ഹൃദയത്തില്‍ വീണുടഞ്ഞ പോലെ വയിച്ചു ചില ഭാഗങ്ങള്‍..ചില കാഴ്ചകളില്‍ മനസ്സുടക്കുമ്പോള്‍, അത് എഴുതാന്‍ അറിയാവുന്നവന്‍ പിന്നീട് കഥകളാക്കും: വികാരങ്ങളെ അതേപോലെ സന്നിവേശിപ്പിക്കാന്‍ കഴിയുമ്പോള്‍ വായിക്കുന്ന മനസ്സിലെ കളിയരങ്ങില്‍ കഥാപാത്രങ്ങള്‍ മിന്നിമായും..അതില്‍ റിനി വിജയിക്കുന്നു. എപ്പോഴും അങ്ങനെ ആകട്ടെ.

    സ്നേഹം
    മനു,

    ReplyDelete
    Replies
    1. നല്ല വാക്കുകളാണ് മനൂസിന്റെ പ്രത്യേകത ...
      വീണ്ടുമതെന്നെ കുളിരണിയിക്കുന്നു ...
      എന്തൊ ഒരു ആത്മബന്ധം ഫീല്‍ ചെയ്യുന്ന വാക്കുകള്‍ ..
      ഈ വരികളേയും , ഈ വരികള്‍ക്കുടമയേയും
      കൂടപിറപ്പായ് കണ്ട് സ്നേഹിക്കുന്നു ..
      വരികളിലേ മനസ്സ് കണ്ട് വായിക്കുന്നതിന്
      ഹൃദയത്തില്‍ നിന്നും ............ നന്ദി

      Delete
  28. എട്ടോ ഈ പോസ്റ്റിനെ എന്തേ ഇങ്ങനെ ഒരു അനാഥക്കുഞ്ഞിനെപ്പോലെ തിരിഞ്ഞു നോക്കാതെ ഇട്ടേക്കണേ?

    ReplyDelete
    Replies
    1. അങ്ങയല്ലേട്ടൊ .. ആശകുട്ടീ ..
      എതൊരു വരികളും അനാഥമാക്കില്ലേട്ടൊ ..
      തിരക്കുകള്‍ കൊണ്ടാണേട്ടൊ ..
      ഈ സ്നേഹത്തിന്‍......

      Delete
  29. കവിതയുടെയും കഥയുടെയും ഇടയിലൂടുള്ള സഞ്ചാര രീതി ഇഷ്ടമായി. തരക്കേടില്ലാത്ത രചന.......സസ്നേഹം

    ReplyDelete
    Replies
    1. രണ്ടിലും അല്ല സഖേ ....
      എന്തൊ തൊന്നുന്നു അതെഴുതുന്നു ..
      തരകേടില്ലാതെ തൊന്നുവെങ്കില്‍
      സന്തൊഷവും നന്ദിയും പ്രീയ യാത്രിക ..

      Delete
  30. കവിതയും കഥയും ആള്‍മാറാട്ടം നടത്തുന്നു :)നല്ല രചന

    താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

    ReplyDelete
    Replies
    1. മനസ്സിന്റെ ചില തൊന്നലുകള്‍
      എഴുതുമ്പൊള്‍ ചിലതിന്റെ രൂപ ഭാവങ്ങള്‍
      വരാം സുഹൃത്തേ , അതു കഥയാണോ കവിതയാണോ ..
      അറിവതില്ല , ഇതു രണ്ടും ...
      സന്തൊഷം ഈ വരവിന്‍...
      തിരക്ക് കൊണ്ടാണ് , വായിക്കാം സഖേ ..

      Delete
  31. ഈ വായന ഒരു നല്ല അനുഭവം

    ആശംസകള്‍

    ReplyDelete
    Replies
    1. അനുഭവം തന്നെയാണ് എഴുതിയത് ഗൊപന്‍ ..
      അതൊരു അനുഭവമായി തൊന്നിയതില്‍
      സന്തൊഷമുണ്ട് , ആശംസ്കള്‍ക്കും നല്ല മനസ്സിനും
      ഒരുപാട് നന്ദീ ..

      Delete
  32. ആ ബസ്സേലുള്ള ഭാഗത്തൊക്കെ നല്ലൊരു രസമുണ്ടായിരുന്നു വായനക്ക്.
    അതോണ്ടാവും അവസാനഭാഗത്തെത്തിയപ്പൊ ഒരു വാലും‍മൂടും ഇല്ലാതെ അവസാനിപ്പിച്ചപോലെ
    സത്യം പറയട്ടാ, ഇത് ശരിക്കും ചെറുതിന്‍‍റെ ഒരു ലൈനാ ;)
    തുടങിയതെവ്ടുന്നാന്നൊ പറയണതെന്താന്നോ എങനെ അവസാനിപ്പിക്കണംന്നൊ അറിയാതെയുള്ള.....
    അറിയാത്തോണ്ട് വന്ന് പോകണതാണേയ്, ഇത് അങനെ സംഭവിച്ചതാണോ എന്നറിയില്യ
    കഥേം കവിതേം എഴുതാത്ത ആളാണെന്ന് മുകളില്‍‍ പറഞ്ഞത് കണ്ടു
    പക്ഷെ വിശ്വസിക്കൂല :പ് രണ്ടിനുമുള്ള കഴിവുള്ള ആളാണെന്ന് വ്യക്തം.
    അപ്പൊ കാണാംട്ടാ
    ആശംസോള്‍

    ReplyDelete
    Replies
    1. ഇതു രണ്ടുമല്ലേട്ടൊ, വിശ്വസ്സിക്കണം ചെറുതേ...!
      തലയും വാലുമില്ലാതെ ആയത് , അതില്‍
      രണ്ടുമില്ലാത്തത് കൊന്റ് തന്നെയാണേട്ടൊ :)
      ഓര്‍മകളുടെ പടിപുരകളില്‍ മഴ ചാറുന്നുണ്ടായിരുന്നു
      അതാവാം കാഴ്ചയുടെ മങ്ങല്‍ , ഒന്നും വേര്‍തിരിച്ചറിയുവാന്‍
      പറ്റാണ്ടായി പോയതാകാം .. ഈ സ്നേഹത്തിന്‍
      ഒരുപാട് നന്ദി .. കേട്ടൊ .. സ്നേഹവും ..

      Delete
  33. റിനിയുടെ ബ്ലോഗ്‌ വായന എന്നും ഒരു സുഖമാണ്
    അത് എഴുതുന്ന ഇതു വിഷയം ആണെങ്കിലും വാക്കുകളെയും വാചകങ്ങളെയും കൈകാര്യം ചെയ്യുന്ന രീതിയിലെ പ്രത്തെകത തന്നെ ആണ്

    ചില മുഖങ്ങള്‍ അങ്ങനെ ആണ് റിനീ നമ്മള്‍ അറിയാതെ നമ്മെ പിന്തുടരും അവരറിയാതെ നമ്മള്‍ അവരെ സ്നേഹിക്കും അവരുടെ ദുര്ഗതികള്‍ നമ്മുടെയും ദുഃഖങ്ങള്‍ ആവും

    ReplyDelete
    Replies
    1. പ്രീയ സ്നേഹിത കുളിര്‍മയുള്ള വാക്കുകള്‍
      കൊണ്ടെന്നേ മൂടുന്നതിന് ഒരുപാട് സന്തൊഷം ..
      അതേ സഖേ ചില മുഖങ്ങള്‍ നമ്മളറിയാതെ
      നമ്മേ പിന്തുടരും , നാം പൊലുമറിയാതെ
      നമ്മുടെ മനസ്സ് അവര്‍ക്ക് വേണ്ടീ ഉരുകും ..
      ഒരുപാട് നന്ദിയും സ്നേഹവും സഖേ ....!

      Delete
  34. പ്രിയപ്പെട്ട റിനീ, കുറെ കാലമായി താങ്കളുടെ ബ്ലോഗ്‌ അന്വേഷിച്ചു ഞാന്‍ നടക്കുന്നു. ഇന്നാണ് വാരാന്‍ കഴിഞ്ഞത്. സംഭവം എനിക്ക് ഇഷ്ടമായി ട്ടോ. നല്ല പദപ്രയോഗങ്ങള്‍ ...എഴുത്തിനെ വിലയിരുത്തല്‍ എനിക്ക് ചേര്‍ന്ന പണിയല്ല. ഇഷ്ടാനിഷ്ടങ്ങള്‍ പറയുന്നു എന്ന് മാത്രം. ചില മുഖങ്ങള്‍ പതിയുന്നത് കണ്ണുകളിലെ കാഴ്ച്ചയിലല്ല, മനസ്സിലെ കാഴ്ചയിലാണ്. ഈ എഴുത്തിലൂടെ അങ്ങിനെയൊരു മുഖം എന്‍റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. അല്‍പ്പം വേദനയോടു കൂടി തന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മുഖം എന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കട്ടെ.

    ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍ ..

    ReplyDelete
    Replies
    1. ആദ്യ വരവിന് ഒരുപാട് നന്ദി പ്രവീണ്‍...
      ഞാന്‍ കണ്ടില്ലായിരുന്നേട്ടൊ വന്നത് ..
      പുതിയ പോസ്റ്റ് ഇട്ടാല്‍ പഴയതിനേ മറക്കും :)
      ഇഷ്ടമായതില്‍ സന്തൊഷം പ്രീയ കൂട്ടുകാര ..
      ആരാണത് പ്രവീ .. ഇന്നും മനസ്സിലേക്ക്
      ഓടിയെത്തിയ ആ മുഖം ... ആരായാലും
      നല്ലത് വരട്ടേ അവര്‍ക്കും ,,, ഒരുപാട് സ്നേഹവും നന്ദിയും സഖേ ..

      Delete
  35. വളരെ നല്ല എഴുത്ത് എന്ന് ഞാൻ പറഞ്ഞാൽ അത് ഒരു വൻ നുണയായിരിക്കും കാരണം അതിലും വലിയത് വല്ലതും പറയാൻ ഉണ്ടൊ എന്ന് തന്നെ തിരയേണ്ടിയും വരും, അത്ര രസകരമായ നല്ല ഒരു എഴുത്ത്

    ReplyDelete
    Replies
    1. അത്രക്കൊക്കെ വേണോ ഷാജൂ ..
      മനസ്സിന്റെ ഉള്ളില്‍ എന്നൊ പതിഞ്ഞത്
      ഉരുകിയത് പകര്‍ത്തപെടപെടുമ്പൊള്‍
      അതു ഇഷ്ടമാകുന്നതില്‍ ഒരുപാട് സന്തൊഷം ..
      വരിക ഇനിയുമീ , വിരഹ തണലില്‍ ..
      സ്നെഹവും സന്തൊഷവും സഖേ ..

      Delete
  36. കടല്‍ തിരകളുടെ ഇളക്കം മനസ്സില്‍ എന്തൊക്കെ കോളിളക്കമാണ്‌ ഉണ്‌ടാക്കിയത്‌, പവിത്രമായ എഴുത്തിന്‌ ആശംസകള്‍... ഒന്നില്‍ നിന്നും ഒന്നിലേക്കുള്ള വരികളുടെ യാത്ര ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. പവിത്രമായ എഴുത്ത് , എനികിഷ്ടമായി മോഹീ
      ആ പദപ്രയോഗം , മനസ്സിലേ ചിലതിനേ
      വെള്ളം ചേര്‍ക്കാതെ നേര്‍ പകര്‍ത്തുമ്പൊള്‍
      കിട്ടിയ അംഗീകാരമായ കണക്കാക്കുന്നു ..
      എങ്കിലും നിലാവാരമാണ്‍ , ആകുലതയുണര്‍ത്തുന്നത് :)
      ഒരുപാട് നന്ദിയും സ്നേഹവും മോഹീ ..

      Delete
  37. നിന്റെ സ്വപ്നാടനങ്ങളില്‍ ..
    നിന്റെ നടവഴികളില്‍ ..
    എന്റെ ഒരിതള്‍ പൂവുണ്ട് ..
    നിന്റെ സാമിപ്യമേറ്റ് വാടാത്തൊരിതള്‍ ....
    തീഷ്ണപ്രണയത്തിന്റെ പൂര്‍വകാലകാറ്റേറ്റ്
    ഇതള്‍ കൊഴിഞ്ഞിട്ടും , അടര്‍ത്തിമാറ്റി ജീവനെടുത്തിട്ടും
    നിന്നോട് , നിന്റെ ഹൃദയത്തൊട് കൊരുക്കുവാന്‍
    എന്റെ യമുനാനദിക്കരയില്‍ തളിരിട്ട പൂവ് ...
    കാല്‍മേല്പ്പിച്ച നഖക്ഷതങ്ങളില്‍ നീ, എന്റെ പ്രണയ ഇതളാല്‍
    തഴുകുക , എന്റെ ജീവന്റെ തേനിന്റെ മധുരം പകരുക .....‘

    ഹാ..എത്രസുന്ദരമായ വരികൾ..!

    ReplyDelete

ഒരു വരി .. അതു മതി ..