Sunday, August 26, 2012

ദേശാടനം .....ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..

മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ..

രാവിന്റെ ഗഹനമാം നിലാതുണ്ടില്‍
പ്രണയമുറഞ്ഞു പോകുന്നത് ആവേശമല്ല
മനസ്സില്‍ നില കൊള്ളുന്ന ആവശ്യമാണ് ...

ഒരു മനസ്സുണ്ട് ..
അടച്ചു പൂട്ടിയ സ്നേഹവാതിലിനകത്ത്
നോമ്പ് നോറ്റ് കാത്തിരിക്കുന്ന ഒന്ന്..

ദാമ്പത്യം രണ്ടു മനസ്സുകളുടെ കൂടിചേരലെന്ന് .....!
അത് തോറ്റ് പോകുന്നത് എവിടെയെന്ന് ..
ജീവിതവര്‍ഷ പരീക്ഷയുടെ അവസ്സാനം
നൂറില്‍ പൂജ്യം വാങ്ങി അന്യോന്യം പകുത്ത
ബന്ധത്തിന്റെ ഷീറ്റില്‍ ചുവന്ന മഷി പടരുന്നത്...
കവിതയും , കഥയുമല്ല , പ്രണയവും മധുരവുമല്ല
നേരുകളുടെ തുലാത്രാസ്സില്‍ തൂങ്ങി നില്‍ക്കുന്നത് ..

എത്ര സാങ്കല്പ്പിക ലോകത്ത് നിറഞ്ഞാലും
മനസ്സ് സഞ്ചരിക്കുന്നത് തന്റെ ചാലിലേക്കെന്ന്
എന്തുറപ്പാണ് കൊടുക്കാന്‍ കഴിയുക ...
ഒരു മിസ്സ് കാളിലും , ഒരു പുഞ്ചിരിയിലും വീണുപോകുന്നത്
സ്നേഹവറുതിയുടെ ദുര്‍ബലത കൊണ്ടാകാം ...
കരുതലോടെ ഉള്ളം കൈയ്യില്‍ ചേര്‍ത്തു വയ്ക്കുന്നത്
നഷ്ടമായി പോകുന്നത് , സ്നേഹതിരയുടെ തീവ്രതയുമാകാം ..

നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
നിന്നെ മാത്രം നിനച്ചു പോകുന്നത്
ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!

ചിറകറ്റ കാര്‍മേഘം വീണലിയുവാന്‍
മണ്ണ് തേടുന്നത് നിസ്സഹായത കൊണ്ടല്ല ..
നിന്റെ വരണ്ടമണ്ണിന്റെ കാഠിന്യത്തില്‍
ഉരുകി പോയതെന്‍ മനമെന്നറിയണം ...

ദൂരെയാകുമ്പൊള്‍ മനസ്സ് ആരായുമെന്നറിയാം
സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയുണ്ട്
അതിനുപ്പുറം വലിച്ചടുപ്പിക്കാന്‍ കഴിയാതെ പോകാം ..
എന്നിട്ടും .. പറയാം നൂറു നാവുകള്‍ക്ക് ....
തീരം വിട്ട് , സുഖദം തേടുന്ന ജന്മങ്ങളെ പഴിക്കാം ..

ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് .. 
"ഓണം വന്നാലും , ഉണ്ണി പിറന്നാലും
പ്രവാസിക്ക് , തലയിണ തന്നെ സ്നേഹം "
"എന്റെ എല്ലാമായ പ്രീയപെട്ടവര്‍ക്കും
ഹൃദയത്തില്‍ നിന്നും നേരുന്നു
വര്‍ണ്ണാഭമായോരു ഓണക്കാലം "

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട്

49 comments:

 1. ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
  രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
  ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..

  സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയില്ല റിനീ,
  അത് കൊണ്ടാകും ഇത്ര അകലെയിരുന്നിട്ടും നിന്റെ സ്നേഹപരിധിയില്‍ നിന്നെനിക്ക് പുറത്തു പോവാന്‍ കഴിയാത്തത്..
  അത് കൊണ്ട്തന്നെയല്ലേ, നിന്റെ വരണ്ട മണ്ണിന്‍ കാഠിന്യത്തില്‍ എന്റെ മനം ഉരുകിപ്പോയതും..
  ഓരോ അണുവിലും ഓരോ നിമിഷവും നിന്റെ നനവ്‌ പടരുന്നത്‌ ..

  അറിയുക, അകലമെത്രയായാലും അവ നമ്മുടെ ആത്മാക്കള്‍ക്കിടയിലല്ലെന്ന് ..
  എന്റെ മേഘങ്ങള്‍ എപ്പോഴും നിന്നിലാണ് വീണലിയുന്നതെന്ന് ...
  നമ്മുടെ സ്നേഹം ഒരിക്കലും പൊടി പിടിക്കാത്തതെന്ന്..

  ആശംസകള്‍ റിനീ..

  ReplyDelete
  Replies
  1. ആദ്യമായിട്ടാണ് രാഹുലിനേ കാണുന്നത് ..
   വന്നതും നല്ല വാക്കിന്റെ പൊസിറ്റീവ്
   ചിന്തകളുമായീ , ആദ്യ വരികള്‍ക്ക്
   ഹൃദയത്തില്‍ നിന്നും സ്നേഹവും നന്ദിയും സഖേ ..
   എത്ര കാതമകലെയെങ്കിലും , ആത്മാവ് കൊണ്ട് ചാരെ .
   സ്നേഹപരിധിയുടെ അളവ് മനസ്സ് നിശ്ചയിക്കുമ്പൊള്‍
   വിരഹത്താല്‍ ഒന്നു മൂടുമ്പൊള്‍ ഈ വരികള്‍ സ്വാന്തനമേകാം ..
   ഈ ഓണക്കാലം നന്മയും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ ..

   Delete
 2. മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
  ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
  മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
  അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ..

  വചാലമാക്കുന്ന വരികള്‍ .....
  ഒരുപാടിഷ്ടത്തോടെ സ്നേഹത്തോടെ ഓണാശംസകള്‍ !

  ReplyDelete
  Replies
  1. ഒരു മനസ്സില്‍ ചേര്‍ന്ന് പൊയത്
   വേറൊരു മനസ്സിന്റെ തീരം കൊതിക്കുന്നത് ..
   ഒരു ഉദയത്തിനും അസ്മയത്തിനും ഇടയിലേ
   വെറും പ്രണയതാപമല്ലെന്ന് അടിവരയിടുന്ന ചിലത് ..
   ഒരുപാട് സ്നേഹം സഖേ , ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ ..
   കൂടെ ഈ ഓണക്കാലം ഐശ്യര്യവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെ ..

   Delete
 3. നേരുകള്‍ നേരെയാവുമ്പോള്‍........
  ഓണാശംസകള്‍.

  ReplyDelete
  Replies
  1. നേരുകള്‍ പറയാതെ പൊകുവാന്‍
   നമ്മുക്കാകുമോ , റാംജീ ..
   മനസ്സില്‍ നിന്നടര്‍ന്നു പൊകും ..
   പറയാതെ വയ്യാതാകും , ചിലത് -
   അറിയാതെ പറഞ്ഞും പൊകും .. അല്ലേ ?
   റാംജിക്കും കുടുംബത്തിനും ഐശ്യര്യസമ്പൂര്‍ണമാകട്ടെ
   ഈ പൊന്നൊണം ..

   Delete
 4. റിനി വീണ്ടും കവിതയുമായി.

  ഇതിലെ ഏതു വരികളോടാണ് ഇഷ്ട്ടം കൂടുതല്‍ എന്ന് ചികഞ്ഞു നോക്കി.

  എല്ലാ വരികളോടും എന്ന് തന്നെ പറയണ്ടി വരും.

  റിനിയുടെ വരികള്‍ക്ക് എന്തൊരു ആര്ദ്രതയാണ് ..

  ഈ വരികളിലെല്ലാം നീറുന്ന ഒരു മനസ് മറഞ്ഞു കിടക്കുന്നത് പോലെ...

  ഓണം ഇതാ എത്തിക്കഴിഞ്ഞു..റിനിക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

  ReplyDelete
  Replies
  1. എല്ലാ വരികളും , ഒരു മനസ്സിന്റെ അകം തന്നെ ..
   എല്ലാ വരികളൊടും ഇഷ്ടമെന്ന് പറയുമ്പൊള്‍
   സന്തൊഷം തന്നെ നീലിമാ .....
   ആര്‍ദ്രഭാവം ഉണ്ടോ .. അറിയില്ലേട്ടൊ...
   മനസ്സിന്റെ നീറ്റല്‍ വരികളില്‍ കാണാന്‍ കഴിഞ്ഞത്
   എന്നെ നേരെ വായിക്കുവാന്‍ കഴിഞ്ഞെന്ന് സാരം ..
   നന്ദീ അറിയുന്നതിന് , കൂടെ നീലിമക്കും കുടുംബത്തിനും
   ഈ ഓണം സമൃദ്ധിയും , ഐശ്യര്യവും
   പ്രദാനം ചെയ്യട്ടെ ..

   Delete
 5. റിനീ, ഓണാശംസകള്‍

  ReplyDelete
  Replies
  1. ഹൃദയത്തില്‍ നിന്നും നേരുന്നു
   പ്രീയ അജിത്തേട്ടാ .. അങ്ങേക്കും
   കുടുംബത്തിനും സമൃദ്ധിയുടെ
   പൊന്നൊണ നിമിഷങ്ങള്‍ ....

   Delete
 6. ചായം മുക്കി വരികളില്‍ തോരാനിടുന്നത് സ്വന്തം ജീവിതം ആകണമെന്നില്ല.. കണ്ടതോ കേട്ടതോ അനുഭവിച്ചതോ ആവാം..എന്നാലും രാജാവ് നഗ്നനാണ് എന്ന് പറയാന്‍ റിനി കാണിക്കുന്ന ആര്‍ജ്ജവത്തെ ബഹുമാനിക്കുന്നു.

  "ജീവിതവര്‍ഷ പരീക്ഷയുടെ അവസ്സാനം
  നൂറില്‍ പൂജ്യം വാങ്ങി അന്യോന്യം പകുത്ത
  ബന്ധത്തിന്റെ ഷീറ്റില്‍ ചുവന്ന മഷി പടരുന്നത്..." ഒരിക്കലും വിജയിക്കില്ല എന്നറിഞ്ഞും,മറ്റുള്ളവര്‍ക്കുവേണ്ടി, ആ വിഷയത്തില്‍ വീണ്ടും വീണ്ടും എഴുതി ആത്മവഞ്ചന നടത്തുന്നു ചിലര്‍ !!!

  "സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയുണ്ട്
  അതിനുപ്പുറം വലിച്ചടുപ്പിക്കാന്‍ കഴിയാതെ പോകാം .."
  വരണ്ട മണ്ണില്‍പ്പോലും ഉരുകിയെങ്കില്‍, എത്ര തപിച്ചിരുന്നിരിക്കണം ആ മനം..അതൊന്നുമറിയാതെ പറയുന്ന നാവുകളെ ഭയക്കണോ?
  ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..എങ്കില്‍ സമയം കളയണോ?

  ആ സ്നേഹതിര നിന്നെ എപ്പോഴും പ്രണയാര്‍ദ്രനായി കാക്കട്ടെ !!!
  സ്നേഹപൂര്‍വ്വം,
  ഓണാശംസകള്‍!!!

  ReplyDelete
  Replies
  1. വരികള്‍ക്ക് മേലേ മനസ്സിനേ അറിയുവാന്‍
   കഴിയുന്നതില്‍ സന്തൊഷമുണ്ട് കീയ ....
   അനുഭവമോ , കാഴ്ചയോ , സ്വന്തം ജീവിതമോ ആകാം ..
   ഞാന്‍ പറഞ്ഞു വച്ചതിന് മേല്‍ , ഇത്രമേല്‍ നല്ലോരു
   വാക്ക് കിട്ടാനില്ല , അതേ രാജാവ് നഗ്നനാണെന്ന് വിളിച്ചു
   പറയുന്നത് മനസ്സിലാക്കാന്‍ ഈ മനസ്സിന് കഴിഞ്ഞതില്‍ ..
   ജീവിത വിജയത്തിനായി കൊതിക്കുന്നവരാകാം ..
   പരിശ്രമിക്കുമ്പൊള്‍ ചിലപ്പൊള്‍ എന്തേലും കിട്ടിയാലൊ ...!
   ഭയമല്ല , നാവുകളോട് പുഛമാണ്... ഞാന്‍ നനച്ച മണ്ണിനേ
   പുല്‍കാന്‍ എനിക്കൊട്ടും അമാന്തമില്ല , എന്നുമുണ്ടെന്റെ കൂടെ ..
   ചിതലരിച്ചതിനേ വകഞ്ഞു മാറ്റിയിരിക്കുന്നു ...
   മനസ്സാണ് പ്രാപ്തമല്ലാത്തതും , അറിഞ്ഞ് വായിക്കുന്നതില്‍
   ഒരുപാട് നന്ദി കീയ , കൂടെ ഹൃദ്യമായ സമൃദ്ധമായൊരു
   ഓണക്കാലമാകട്ടെ ...

   Delete
 7. കഥ ആയാലും കവിത ആയാലും അതില്‍ ഒരു റിനിയെ കാണാം. സ്നേഹവും പ്രണയവും ചിന്തകളും എല്ലാം അരച്ച് ചേര്‍ത്ത് മനോഹരമായി പറയുന്ന ആ റിനി ശൈലി. അതിവിടെയും ഭംഗിയായി ഉണ്ട്.
  വാക്കുകളുടെ സൌന്ദര്യം നിറയുന്ന ഇതുപോലുള്ള രചനകള്‍ ഇനിയും ഈ തീരത്തോഴുകട്ടെ .
  സ്നേഹാശംസകള്‍

  ReplyDelete
  Replies
  1. എനിക്ക് മാത്രമായൊരു ശൈലിയോ മന്‍സൂ ?
   ആവോ എനിക്കറിയില്ലേട്ടൊ ..
   എതൊ ചിന്തയില്‍ വന്നു വീഴുന്ന തുണ്ടുകള്‍ ഉണ്ട് ..
   ചിലപ്പൊള്‍ അവളുടെ പ്രണയ വിരഹത്തിലാകാം ..
   മന്‍സു , നേരത്തേ പൊസ്റ്റില്‍ പറഞ്ഞപ്പൊഴെ ഒരു
   പ്രണയ ചിന്ത്രം മനസ്സില്‍ നിറഞ്ഞിരുന്നു , അതെഴുതനാഞ്ഞപ്പൊള്‍
   യാദൃശ്ചികമായി വന്നു വീണ വരികളാണിത് ..
   ഒരുപാട് നന്ദിയും സ്നേഹവും , നല്ല വാക്കുകള്‍ക്ക് ..

   Delete
 8. Replies
  1. തിരിച്ചങ്ങോട്ടും സഖേ ..!

   Delete
 9. അപ്പോള്‍ ഇങ്ങനെല്ലാമാണ് കാര്യങ്ങള്‍..
  കവിത ഇഷ്ട്ടായി ..കൂടെ ആ മുട്ടത്തോടും ..
  ദാമ്പത്യത്തിന്റെ വേറൊരു പേര് ..
  (handle with care)

  "നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
  ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
  നിന്നെ മാത്രം നിനച്ചു പോകുന്നത്
  ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!"

  ഏതെല്ലാം മേഖലകളിലൂടെയാണ്‌ ഈ സഞ്ചാരം..
  ഒഴുക്കുള്ള ഈ യാത്ര ഇനിയും തുടരട്ടെ..

  ഈ ഓണക്കാലം എന്നും പുലരുന്നത് മഴയിലേക്കാണ് ..
  മഴയുടെ ഈ തോഴനു ,സമാധാനവും ,സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പൊന്നോണം
  നേര്‍ന്നുകൊണ്ട് സ്നേഹപൂര്‍വ്വം റോസ് ..

  ReplyDelete
  Replies
  1. മഴയുടെ തൊഴന് .. ഇഷ്ടായീ ആ വിശേഷണം ..
   അതും മഴയുടെ തൊഴിയില്‍ നിന്നും :)
   പൊന്നൊണവും , മഴപൂവുകള്‍ ഒന്നിച്ചു
   വന്നില്ലെ ഇക്കൊല്ലം .. സുഖായല്ലൊ അല്ലേ ..
   അതേ , അതി സൂക്ഷ്മതയോടെ കരുതല്‍ വയ്ക്കേണ്ട
   ഒന്നു തന്നെ ദാമ്പത്യം , വരികളുടെ കാതല്‍
   ഉള്ളില്‍ നിന്നെടുത്ത് പുറത്ത് എത്തുമ്പൊള്‍
   ഒരു സുഖമുണ്ട് , റോസൂട്ടീ .. മനസ്സിന്റെ സഞ്ചാരങ്ങളെല്ലാം
   വരികളിലേക്ക് പകര്‍ത്തപെട്ട് പൊയേക്കാം ..
   എല്ലാ നന്നായി ഭവികട്ടെ .. സ്നേഹവും സന്തൊഷവും ..

   Delete
 10. മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
  ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
  മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
  അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ..

  പതിവ് പോലെ മനോഹരം താങ്കളുടെ വരികള്‍...
  ***************************************

  "ഓണം വന്നാലും , ഉണ്ണി പിറന്നാലും
  പ്രവാസിക്ക് , തലയിണ തന്നെ സ്നേഹം "


  എങ്കിലും കിടക്കട്ടെ...
  ഓണാശംസകള്‍ സുഹൃത്തെ..

  ReplyDelete
  Replies
  1. പ്രണയ താപം ഒരു പകലു കൊണ്ട്
   അസ്തമിച്ചു പൊകില്ല ഖാദൂ ...
   ഇഷ്ടമോടെ വാല്‍സല്യമൊടെ കൂടെ ചേര്‍ന്ന് നില്പുണ്ടവള്‍ ..
   ഏതു പേമാരിയിലും എന്നെ ഉലയാതെ കാക്കുന്നവള്‍ ,
   ഒരു തുള്ളി കൊണ്ട് മഴക്കാലം തീര്‍ക്കുന്നവള്‍...
   വൈകിയെങ്കിലും തിരിച്ചും ഓണാശംസ്കള്‍ പ്രീയ ഖാദൂ ..
   നല്ല വാക്കുകള്‍ക്ക് സ്നേഹവും നന്ദിയും ..

   Delete
 11. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഞാനും നേരുന്നു ഓണാശംസകള്‍..
  നല്ല ഭംഗിയുള്ള ചിത്രം.
  സ്വപ്നത്തില്‍ ഒക്കെ മാത്രം കാണുന്ന കാഴ്ച പോലെ.....
  വാക്കുകള്‍ പതിവ് പോലെ മനോഹരം.
  മന്‍സൂര്‍ പറഞ്ഞത് പോലെ ഒരു റിനി സ്റ്റൈല്‍ ഇതിലും കാണാം.
  നീലിമേടെ വാക്കുകളും എനിക്ക് പറയാന്‍ ഉള്ളത് തന്നെ.

  നല്ല പോസ്റ്റ്‌ ആയി കേട്ടോ!!!!!

  ReplyDelete
  Replies
  1. എന്തുട്ട് സ്റ്റൈല്‍ ശ്രീകുട്ടി ..
   ആ ചിത്രം എന്നിലും ജനിപ്പിച്ചത് അതു തന്നെ ..
   ചിലത് അങ്ങനെയാണ് സ്വപ്നം പൊലെ അരികില്‍
   നിറയും , പിന്നെ എപ്പൊഴും കൂടെ കാണും ..
   ഒന്നു നുള്ളി നോക്കണം സത്യമെന്നറിയാന്‍ ..
   മഴ പൊലെ വന്നു നിറയുന്ന ചിലത് ..
   ചില നേരുകള്‍ തേന്‍ ചാലിച്ച് പറയുമ്പൊള്‍
   അതു അറിയാതെ മധുരം നല്‍കും , പക്ഷേ നേരിന്റെ നീറ്റല്‍
   ഒരു തുള്ളി പൊലും കുറയാതെ നില കൊള്ളും ..
   ഹൃദയത്തില്‍ നിന്നും നേരുന്നു അനുജത്തി കുട്ടിക്ക്
   നല്ലൊരു ഓണക്കാലം ...

   Delete
 12. റിനി ടച്ച് ഉള്ള നല്ലൊരു രചന...
  ഓണാശംസകള്‍..................................

  ReplyDelete
  Replies
  1. റിനിക്ക് അങ്ങനെ പ്രത്യേക ടച്ചൊന്നുമില്ലേ ...
   ഈ ഓണക്കാലം സന്തൊഷവും സമൃദ്ധിയും
   പ്രദാനം ചെയ്തു കടന്നു പൊകട്ടെ
   പ്രീയ മിത്രത്തിന്.....സ്നെഹപൂര്‍വം

   Delete
 13. പ്രിയ കൂട്ടുകാരാ,

  ആര്‍ദ്രതയ്ക്കൊപ്പം എവിടെയോ ഒരു നുറുങ്ങ് നൊമ്പരവും നല്‍കിയല്ലോ കൂട്ടുകാരന്‍റെ വരികള്‍... മനസ്സ് മനസ്സിനോടെന്തോ മൗനമായി പറഞ്ഞ പോലെ...

  "ഒരിറ്റ് മഴത്തുള്ളിയെ മാറോടണക്കുന്ന സൂര്യന്‍റെ പ്രണയതാപം
  അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല .." മനസ്സിനെ സൂര്യനാക്കുക അപ്പോള്‍ പിന്നെ ഒരുറപ്പും നല്‍കാന്‍ കഴിയില്ലെന്നത് വെറുതെ..

  മൗനമാണ് ഏറ്റവും നല്ല ഭാഷ...
  അകലുമ്പോള്‍ സ്നേഹത്തിനു ആഴം കൂടുന്നു...
  ചിന്തകളിലെന്നും നീ നിറയുന്ന നിമിഷങ്ങള്‍ എത്ര ധന്യം..
  ഒരു വാക്കിനായി കാതോര്‍ത്ത്, ഒരു നോക്കിനായി കണ്‍പാര്‍ത്ത്...
  ഒരു ജന്മം മുഴുവന്‍ കാത്തിരിക്കുന്ന മഴയോളം വരില്ല മറ്റൊന്നും...
  സ്നേഹകാന്ത വലയത്തിന് പരിധിയില്ല തന്നെ...
  എങ്കിലും അറിയുന്നു ആ നോവ്‌, ഹൃദയത്തിന്‍റെ വേവ്..

  പ്രിയ കൂട്ടുകാരാ.... ഓണത്തെ വരവേല്‍ക്കാനായി ആശംസകളുടെ ഒരു പൂച്ചെണ്ട് ഇറുത്തു നല്‍കട്ടെ ഞാനെന്‍റെ ഹൃദയത്തില്‍നിന്നും കൂട്ടുകാരനും പ്രിയപ്പെട്ടവര്‍ക്കുമായി.....

  ReplyDelete
  Replies
  1. ഹൃദയം , ഹൃദയത്തൊട് സംവേദിക്കുക
   എന്നാല്‍ ചിലപ്പൊല്‍ ഇതാകാം ..
   നൊമ്പരങ്ങളുടെ ഒരു ചാലുണ്ട് ഈ വരികള്‍ക്ക് ..
   മഴയുടെ മായ്ക്കുന്ന കാഴ്ചകള്‍ക്കുമ്മപ്പുറം
   ഒരു ഭൂതകാലമുണ്ട് , വേദനയുടെ , അവഗണനയുടെ ..
   ഒരിക്കലും ഒത്തുപൊകാതെ രണ്ടു മനസ്സുകള്‍
   എങ്ങൊട്ടൊ ഒഴുകുന്നൊരു ചിത്രം ..
   ഒരു തീരം മാടി വിളിച്ച മനസ്സ് അവിടം കണ്ടത്
   നിലക്കാത്ത മഴയുടെ സ്നേഹമായിരുന്നു ..
   ഒരിക്കലും തൊര്‍ന്ന് പൊകാത്ത ന്റെ മഴ ..
   ഹൃദയത്തില്‍ നിന്നുള്ള ആശംസ്കള്‍ക്ക് നന്ദീ
   പ്രീയ കൂട്ടുകാര ..

   Delete

 14. നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
  ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
  നിന്നെ മാത്രം നിനച്ചു പോകുന്നത്
  ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!

  ചിറകറ്റ കാര്‍മേഘം വീണലിയുവാന്‍
  മണ്ണ് തേടുന്നത് നിസ്സഹായത കൊണ്ടല്ല ..
  നിന്റെ വരണ്ടമണ്ണിന്റെ കാഠിന്യത്തില്‍
  ഉരുകി പോയതെന്‍ മനമെന്നറിയണം ...

  നൈർമ്മല്യമുള്ള മനോഹരമായ വരികൾ, അതോടൊപ്പം ഓണാശംസകൾ റിനീ

  ReplyDelete
  Replies
  1. വരണ്ടമണ്ണിലേക്ക് പൊഴിയുവാന്‍
   മഴ കൊതിക്കുന്നത് , മഴക്ക് വേണ്ടീ
   മാത്രമാകില്ല , ആ മനസ്സ് കാത്തിരുന്ന
   നിമിഷങ്ങളാകും , നൊയമ്പ് നോറ്റ്
   കാലത്തിന്റെ ഒരൊ നിമിഷങ്ങളില്‍
   വരണ്ട മണ്ണ് കാത്തിരിക്കുന്നത് അന്തരാത്മാവിനേ വരെ
   നനക്കുന്ന മഴയുടെ സ്പര്‍ശത്തിനാകും ...
   അനിവാര്യമായ കൂടി ചേരല്‍ .....
   ഒരുപാട് സ്നെഹവും നന്ദിയും മോഹീ ...

   Delete
 15. എങ്ങോട്ടെക്കാണ് ഈ ദേശാടനം ?
  ചേര്‍ത്തു നിര്‍ത്താന്‍ പറ്റാത്തതില്‍ നിന്ന് വലിച്ചടുപ്പിക്കുന്ന ഒന്നിലേക്കോ ?
  തീഷ്ണമായ ചില സംഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ പ്രണയം തണുത്തുറയാം !
  അത് സ്നേഹമില്ലായ്മ കൊണ്ടാണെന്ന് കരുതുന്നിടത്താണ് അകല്‍ച്ച തുടങ്ങുന്നത് അല്ലെ ?
  ആ അകല്‍ച്ചയില്‍ നിന്ന് സ്നേഹം വേറെ വഴിലൂടെ ഒഴുകാനും മതി !

  "ദൂരെയാകുമ്പൊള്‍ മനസ്സ് ആരായുമെന്നറിയാം
  സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയുണ്ട്
  അതിനുപ്പുറം വലിച്ചടുപ്പിക്കാന്‍ കഴിയാതെ പോകാം ..
  എന്നിട്ടും .. പറയാം നൂറു നാവുകള്‍ക്ക് ....
  തീരം വിട്ട് , സുഖദം തേടുന്ന ജന്മങ്ങളെ പഴിക്കാം .".

  ശരിയാണ്ട്ടോ എന്തിനുമില്ലേ ഒരു പരിധി !
  എങ്കിലും ഒന്ന് ശ്രമിച്ചാല്‍ ചിലപ്പോള്‍ ........
  പിന്നെ നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ആവണം എന്നില്ലല്ലോ !

  NB: മേമ്പോടിക്ക് ഇതിലുമുണ്ട് പ്രണയം !
  ഭാഗ്യവതിയായ ഏതോ ഒരു പ്രണയിനി :)
  എപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരു മനസ്സ് ഉള്ളപ്പോള്‍ !!
  അയ്യോ വിഷ് ചെയ്യാന്‍ മറന്നു "Happy Onam"

  ReplyDelete
  Replies
  1. ഈ പൊട്ടത്തീ പെണ്ണ് , ഗ്രഹിക്കാനോക്കെ തുടങ്ങിയോ :)
   ചേര്‍ത്തു നിര്‍ത്താന്‍ , പറ്റാത്തടുത്ത് നിന്ന് ....
   വലിച്ചടുപ്പിക്കുന്ന ഒന്നിലേക്ക് , അതു ശരിയാണ് നൂറ് ശതമാനം ..
   ഒരൊന്നിനും പരിധികളുണ്ട് , അതിനപ്പുറം ഒന്നും
   നിലനില്‍ക്കില്ല , തീരം മാടീ വിളിക്കുമ്പൊള്‍
   മനസ്സാകും തിര അവേശമോടെ പുണരും ...
   സ്നേഹമില്ലായ്മ കൊണ്ടൊ , സ്നേഹകൂടുതല്‍ കൊണ്ടൊ
   സ്നെഹമെന്നത് നമ്മുളിലേക്ക് പകരേണ്ട വികാരമാണ്
   അടച്ചു വച്ചിരുന്നാല്‍ അതിനെന്താണ് മൂല്യം ആശകുട്ടീ ..
   ഓണമൊക്കെ നന്നായി ആഘോഷിച്ചോ , തറവാട്ടില്‍ പൊയൊ ?
   എങ്ങനെയുണ്ട് നമ്മുടെ കുളവും വീടുമോക്കെ ?
   ഓര്‍മകളില്‍ അവയൊകെക് വല്ലാതെ നോവിക്കുന്നു ..

   Delete
 16. "ഓണം വന്നാലും , ഉണ്ണി പിറന്നാലും
  പ്രവാസിക്ക് , തലയിണ തന്നെ കൂട്ട് എന്ന് പറയുന്നതാവും ശരി,,
  ========================
  പ്രണയം നിറച്ച വരികള്‍ കൊണ്ട് ഈ ഓണക്കുറിപ്പെഴുതിയ പ്രിയകൂട്ടുകാരന് ഹൃദയം നിറഞ്ഞ ഓണാശംസകള്‍,,
  --------------------------------------
  അടുത്ത ഓണത്തിനെങ്കിലും ആ തലയിണയെ ചവിട്ടിപ്പുറത്താക്കി ആ സേനഹം കവരാന്‍ ഒരു കൂട്ടുണ്ടാകട്ടെ എന്നും കൂടി ആശംസിക്കുന്നു .

  ReplyDelete
  Replies
  1. സ്നേഹത്തിന്റെ വേലിയേറ്റങ്ങളും , ഇറക്കവും
   ഏകുന്ന ചെറിയ വ്യതിയാനങ്ങളില്‍ നാം പ്രാവാസികള്‍
   വല്ലാതെ നീറി പൊകുന്നുണ്ട് , ചിന്തകള്‍ കാട് കേറുന്നുണ്ട് ,,
   കൂട്ടിനേക്കാളുപരി സ്നേഹത്തേ കൂട്ടാന്‍ , അതിന്റെ കുറവാകും
   അതിലേക്ക് നയിച്ചത് , ഓണവും പെരുന്നാളും വിഷുവുമൊക്കെ
   അടുത്തണയാത്ത സ്നേഹത്തേ , കൂടെ കൂട്ടുന്നത് ...
   ഒര്‍മകളില്‍ ജീവിക്കുമ്പൊഴും ചിലത് മഴ പൊലെ അടുത്ത് വന്ന്
   വല്ലാതെ ചേര്‍ന്നു നില്‍ക്കും , ഞാന്‍ കൂടെയുണ്ടെന്ന് ഓതും ...
   സ്നെഹവും സന്തൊഷവും സഖേ , നല്ല വാക്കുകള്‍ക്ക് ..

   Delete
 17. വരികളില്‍ പ്രതേകമായ ഒരു അനുഭൂതി നല്‍കിയ കവിത,..
  പതിവുപോല്‍ ഇതും മനോഹരം റീനി.. :)

  ReplyDelete
  Replies
  1. ഒന്ന് സ്നേഹം കിട്ടാതെ മരിക്കുകയും ..
   അതേ സമയം ഒന്ന് സ്നേഹത്താല്‍
   ജീവിപ്പിക്കുകയും ചെയ്യുന്നു .. മനസ്സ്...
   ഒഴുകുന്നത് എങ്ങൊട്ടേക്കെന്ന് ആര്‍ക്കാണ്‍
   ഊഹിക്കാനാകുക , പ്രീയമേറും സ്നേഹം
   കൊണ്ടെന്നേ മാടി വളിക്കുന്ന മനസ്സിനേ
   മാറ്റി നിര്‍ത്തിയിട്ടെ എനിക്കീ ലോകമേ വേണ്ട ...
   നന്ദിയും സ്നേഹവും പ്രീയ ഫിറോ ....

   Delete
 18. ഞാന്‍ ഇതിനെ കവിത എന്നൊക്കെ എന്നല്ല കവിത എന്നേ പറയു..നന്നായിരിക്കുന്നു റിനി.കുറച്ചു നാളുകളായി ബ്ലോഗിലേക്ക് ഒന്ന് കയറിയിട്ട്.വന്നതെന്തായാലും വെറുതെ ആയില്ല.
  ഇത്തിരി വൈകി പോയി,എന്നാലും ഇരിക്കട്ടെ ഓണാശംസകള്‍ :)

  ReplyDelete
  Replies
  1. കാണനില്ലല്ലൊ മാനസീ .. ?
   കവിതയെന്നൊക്കെ പറഞ്ഞൊളേട്ടൊ ..
   ഇഷ്ടമായതില്‍ ഒരുപാട് നന്ദിയും സ്നേഹവും ....

   Delete
 19. സ്നേഹകാന്തവലയങ്ങള്‍ക്ക് പരിധിയില്ലല്ലോ റിനീ,
  അതുകൊണ്ടല്ലേ, അകലമെത്ര കൂടുമ്പോഴും നീയെന്നെ വലിച്ചടുപ്പിക്കുന്നത്.
  ഇപ്പോഴും ഞാന്‍ നിന്നെ മാത്രന്‍ നിനച്ചുപോവുന്നത്,
  ഓരോ അണുവിലും നിന്റെ നനവറിയുന്നത്‌....
  ഒഴുകിയകലാതെ നിനക്ക് ചുറ്റും ഇങ്ങനെ ഒഴുകി നിറയുന്നത്
  .....
  ചിതലരിക്കാതെ... പൊടി പിടിക്കാതെ.. നീ എന്നെയിങ്ങനെ ഹൃദയത്തില്‍ ചേര്‍ത്ത്വെയ്ക്കുന്നത് ....
  ഇഷ്ടമായി റിനീ... വീണ്ടും ഒരു റിനി ടച്ച്‌...:)

  ReplyDelete
  Replies
  1. നീ നിറഞ്ഞു പൊകുമ്പൊള്‍ , ഒഴുകിയകലുന്ന
   ചിലതിന്റെ അലകള്‍ എന്നിലെത്തുന്നുണ്ട് ..
   നീ നീട്ടി തന്ന നിന്റെ കരങ്ങളില്‍ ഞാനെന്‍ മഴ കാണുമ്പൊള്‍
   അങ്ങെവിടെയോ എന്നേ വേവിച്ച വേനല്‍ പടിയിറങ്ങുന്നുണ്ട് ..
   നന്ദിയും സ്നേഹവും അവന്തിക , റിനി ടച്ച് എന്നൊന്നില്ലേട്ടൊ ..

   Delete
 20. "മനസ്സ് തീരം വിട്ട് പോകുന്നത് പച്ചപ്പ് കണ്ടാകില്ല
  ദേശാടനം പ്രതീക്ഷയാകാം , ഒരിറ്റ് മഴത്തുള്ളിയെ ...
  മാറോടണക്കുന്ന സൂര്യന്റെ പ്രണയതാപം
  അസ്തമയത്തിനാല്‍ കുറഞ്ഞ് പോകില്ല ."
  ദേശാടനത്തിലെ ഓരോ വരികളിലും നിറഞ്ഞുനില്‍ക്കുന്നത് യഥാതഥ
  ജീവിതചിന്തകളാണ്. അപൂര്‍വ സുന്ദരമായ വരികള്‍......,...
  ഇഷ്ടപ്പെട്ടു.പാച്ചിലിനിടയില്‍ എത്താന്‍ താമസിച്ചുപോയി.
  നന്മ നിറഞ്ഞ ഓണം ആശംസകള്‍ നേരുന്നു.

  ReplyDelete
  Replies
  1. ഒരു മനസ്സുണ്ട് , കാത്ത് കാത്ത് കാലം തരുന്നത്
   രണ്ടു മനസ്സുണ്ട്, കാലം കൊണ്ട് ഒന്നായി പോകുന്നത് ..
   ചിതലരിച്ച ചിലതുണ്ട് , പൊടി തട്ടിയെടുക്കാന്‍ പ്രാപ്തമല്ലാത്തത് ..
   ജീവിതത്തിന്റെ പലതരം യാത്രകളില്‍
   വന്നു ചേരുന്നതും അകലുന്നതും ..
   ഒരുപാട് സ്നേഹവും സന്തൊഷവും ഏട്ടാ ..
   ഏട്ടനേ പ്രതീക്ഷിക്കാറുണ്ടെപ്പൊഴും .. വെറുതേ !

   Delete
 21. അപ്പോ ഇതായിരുന്നു റിനി ടച്ചുള്ള ഓണാശംസകള്‍.....
  മനോഹരമായി എഴുതിയിട്ടുണ്ട് കേട്ടോ. അഭിനന്ദനങ്ങള്‍. വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ.

  ReplyDelete
  Replies
  1. യ്യൊ അങ്ങനെയൊന്നുമില്ലേ ..
   വെറുതേ എഴുതീ , കൂടേ ഓണമല്ലേ
   അപ്പൊ ഒരു ആശംസയുമിട്ടന്നേ ഉള്ളൂ ..
   എന്തു ടച്ച് കൂട്ടുകാരീ ,ഇഷ്ടമായതില്‍
   ഒരുപാട് നന്ദിയും സ്നേഹവും ..

   Delete
 22. ഞാന്‍ നിന്നെ കാണുന്നതും ,കേള്‍ക്കുന്നതും ,തൊടുന്നതും ,അനുഭവിക്കുന്നതും എന്നില്‍ത്തന്നെയാണ് എന്റെ മനസ്സില്‍.
  പിന്നെ ഞാന്‍ തീരുമാനിക്കുന്നു നീ എന്താണെന്നും ആരാണെന്നും. അപ്പോള്‍ പിന്നെ തെറ്റാതിരിക്കാന്‍ ന്യായമില്ല.

  നന്നായി എഴുതി റിനി
  ഓണാശംസകള്‍

  ReplyDelete
  Replies
  1. എന്റെ ശരികള്‍ , അവളുടെയും..
   അതു ഞങ്ങളുടെയും ആകുമ്പൊള്‍ ..
   എന്നിലൂടെ നിന്നേയും , നിന്നിലൂടെ എന്നേയുമറിയുമ്പൊള്‍ ...
   നല്ല വാക്കുകള്‍ക്ക് നന്ദിയും സ്നേഹവും സഖേ ..

   Delete
 23. റിനിയെ......ഓണനാളുകളില്‍ ബ്ലോഗ്ഗില്‍ കേറീല്ല. ഇപ്പോഴാണ് സമയം കിട്ടിയത് വായിക്കാന്‍ കേട്ടോ. എന്ത് ഭംഗിയാ കൂട്ടുകാരാ നിന്‍റെ എഴുത്ത്...

  ബന്ധനവിമുക്തിക്കായ് തപം ചെയ്യുന്ന എന്‍റെ ജടകളിലും ബന്ധനം
  തപസ്സിനും ബന്ധനം
  മനസ്സിനും ബന്ധനം
  എന്നിലീ ബന്ധനം തീര്‍ത്ത്
  നിറചിരിയായ് നില്‍‍ക്കുമസ്വസ്ഥതേ...
  പറയുക, നീതന്നെയല്ലേയെന്നെ കവിയായ് പുലര്‍ത്തുമെന്‍ സ്വപ്നം!
  എന്നിലെ എന്നെ തളര്‍ത്തുന്ന വേദന........

  ReplyDelete
  Replies
  1. മനൂസേ , അതിനേക്കാളൊക്കെ സുന്ദരമാണേട്ടൊ
   മനൂസിന്റെ വരികള്‍ ...
   സ്നേഹത്തിന്റെ ബന്ധനത്തില്‍ നിന്നും ..
   എത്ര പറന്നുയരാനും സുഖാണ് ..
   സ്നേഹപരമായ വിലക്കുകളില്‍ തളച്ചിടുമ്പൊഴും
   ഒരു കുളിരു വരും , അവളുടെ ഉള്ളത്തില്‍ നിന്നും ..
   ഒരുപാട് സ്നെഹവും നന്ദിയും മനുസേ ..

   Delete
 24. നിന്നിലേക്ക് അടിഞ്ഞ് കൂടുന്നത്
  ഒഴുകിയകലുന്നതിന്റെ ന്യൂനതയിലാകാം
  നിന്നെ മാത്രം നിനച്ചു പോകുന്നത്
  ഒരൊ അണുവിലും നിന്റെ നനവുള്ളതിനാലും ...!

  റീനിയുടെ പ്രനായാര്‍ദ്രമാം വരികള്‍ വായിക്കാന്‍ എത്താന്‍ വൈകി.
  വൈകിയെങ്കിലും ഓണാശംസകള്‍

  ReplyDelete
  Replies
  1. അകലുന്നതിനും അടുക്കുന്നതിനുമിടയിലേ
   ചിലതുണ്ട് , പതിയെ മനസ്സിലേക്ക് വരുന്നത് ..
   വെറുതേ എഴുതി പകര്‍ത്തുന്നത് ...
   ഒരുപാട് നന്ദീയും സ്നേഹവും പ്രീയ ഏട്ടാ ...!

   Delete
 25. ‘ദാമ്പത്യം രണ്ടു മനസ്സുകളുടെ കൂടിചേരലെന്ന് .....!
  അത് തോറ്റ് പോകുന്നത് എവിടെയെന്ന് ..
  ജീവിതവര്‍ഷ പരീക്ഷയുടെ അവസ്സാനം
  നൂറില്‍ പൂജ്യം വാങ്ങി അന്യോന്യം പകുത്ത
  ബന്ധത്തിന്റെ ഷീറ്റില്‍ ചുവന്ന മഷി പടരുന്നത്...
  കവിതയും , കഥയുമല്ല , പ്രണയവും മധുരവുമല്ല
  നേരുകളുടെ തുലാത്രാസ്സില്‍ തൂങ്ങി നില്‍ക്കുന്നത് ..‘

  പ്രവാസിയുടെ തലയണയോണമടക്കം അനേകം നേരുകളുടെ കൂട്ടങ്ങൾ..!

  ReplyDelete

ഒരു വരി .. അതു മതി ..