പ്രവാസത്തിന്റേ മരുക്കാടുകളിലെവിടെയോ
നഷ്ടമായ എന്‍റെ മനസ്സ് ...
കാറ്റിന്റേ കൈകളിലേറീ ദൂരേക്ക് പോയതാവാം ..
മഴ വന്നൂ കൂട്ടുവാന്‍ സാധ്യതയൊട്ടുമില്ലാ
തലപ്പാവിട്ടവരും മുഖം മറച്ചവരും
അതു തന്നെ ചോദിച്ചു എവിടെയാ നിന്‍റെ മനസ്സെന്ന്...
ഉത്തരം നല്‍കുവാന്‍ എനിക്കറിവതില്ലല്ലോ ..
പോയ വഴികളില്‍ അടയാളൊട്ടുമത് ബാക്കി വച്ചിട്ടില്ല
ഇറങ്ങി പൊകുമ്പൊള് എന്നോടൊരു വാക്ക് ചോദിച്ചിട്ടുമില്ലാ
പടിപുരവാതില്‍ മലര്‍ക്കേ തുറന്ന് കിടന്നതൊഴിച്ചാല്‍ ..
ഇന്നലേ സന്ധ്യക്ക് അവളതെടുക്കാന്‍ വന്നപ്പൊഴാണ്
നഷ്ടമായ വിവരം ഞാന്‍ അറിഞ്ഞതു തന്നെ ..
അമ്മയേ കൊണ്ടൊന്നു ശ്രമിച്ചു നോക്കീ
വാമഭാഗത്തോടൊന്നിരന്നു നോക്കീ
തിരിച്ചു പിടിക്കാനാവാത്ത ദൂരങ്ങളത്
താണ്ടിയെന്ന് അപ്പൊഴാണ് തിരിച്ചറിഞ്ഞത് ..
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത് .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടുന്നെങ്കില്‍
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
പ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..
വിരഹത്തിന്‍റെ രക്തക്കറയും....???????
ReplyDeleteശബരീ ..ഈ ഉപമ കുറച്ചു കടന്നു പോയോ എന്നൊരു സംശയം ....
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത് .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
അതടക്കാനാവില്ല ...ആ ശൂന്യത അവരെകൊണ്ട് മാത്രമേ നികത്താനാവൂ.. അതാണവരുടെ മൂല്യംവും
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
ReplyDeleteപ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..
:) nalla varikal
ishta pettu ippol enikkum thonunnu ente manasum njan evideyo kondu poyi kalenjennu
ReplyDeleteനന്ദീ പ്രീയരേ ..
ReplyDeletekandethiyal thannirikkum...iniyum ezhuthu..ezhuthi ezhuthi theliyatte..
ReplyDeleteസുനിലിനോട് ഞാന്‍ യോജിക്കുന്നു. അവരുണ്ടാകിയ വിടവ് നികത്താന്‍ കഴിയില്ല, അവര്‍ക്കല്ലാതെ!
ReplyDeleteപ്രവാസത്തിന്റെ മരുക്കാടുകളില്‍ ഉടക്കി മനസ്സ് നഷ്ടമായ ഒരാളുടെ വരികളല്ല ഇത്! മഴയും നിലാവും നിളയും മനസ്സില്‍ സൂക്ഷിക്കുന്ന മറ്റാരെക്കാട്ടിലും അമ്മയെ സ്നേഹിക്കുന്ന ഒരാള്‍ക്ക് മനസ്സ് നഷ്ടമാവാനോ ?! തീര്‍ച്ചയായും പൊള്ളുന്ന ഈ ഓര്‍മകളെ, വിരഹത്തെ തണുപ്പിക്കാന്‍ കാലം ഒരു മഴയുടെ സാന്ത്വനം കരുതിവെച്ചിരിക്കും! അങ്ങനെയൊരു മഴക്കാലം ആശംസിക്കുന്നു,
-സ്നേഹപൂര്‍വ്വം അവന്തിക