കൃഷ്ണനും രാധയും രണ്ടു ധ്രുവങ്ങളായിരുന്നു ..
എന്നിട്ടും പലപ്പൊഴുമവര്‍ വേലി ഭേദിച്ച്സ്വാന്ത്രന്ത്യത്തിന്റേ മധു നുകര്‍ന്നൂ..
രാവിലും നിലാവിലും വേലിയിറക്കമവരെ
അകറ്റിയില്ല , മറിച്ച് നനവുള്ള പ്രതലങ്ങളില്‍
ഹൃദയത്തേ അന്യൊനം പകര്‍ന്നൂ ..
ചക്രകാലുകള്‍ വച്ച് വേലീ ചാടുമ്പൊള്‍
ആര്‍ക്കാണ് കൂടുതല്‍ പ്രണയമെന്ന് വാശിയായിരുന്നു ..
ഒന്നു ചേരാനല്ലാ , അളവിന്റേ കോലായിരുന്നു പ്രധാനം ..
ഒരൊ നിമിഷവും രാധ കാത്തിരുന്നത്-
കണ്ണന്റേ ഗാഡമായ സ്പര്‍ശമാണ് ..
എന്നാലൊ കണ്ണന്‍ നല്‍കിയത്
വിരഹത്തിന്റെ പ്രതലമാണ് ..
കാലം കണ്ണനേ കള്ളനാക്കുമ്പൊള്‍
ആരറിവൂ അവന്‍ വേലിറക്കത്തില്‍ ഒലിച്ചു പൊയതാണെന്ന് ..
കാലം കണ്ണനേ ആരാധിക്കുമ്പൊള്‍
ആരറിവൂ അവന്‍ ആരാധിച്ചത് ആരെയെന്ന് ..
ഇന്നലേയുടെ രഥത്തില്‍ മാഞ്ഞ കണ്ണന്‍
രഥപാടുകളില്‍ മുഖമമര്‍ത്തി കരഞ്ഞ രാധേ
നീ അറിഞ്ഞിരിക്കില്ല നിനക്ക് നല്‍കി പോയ
മയില്പീലി തുണ്ടില്‍ പിടക്കുമവന്റെ മനസ്സിനേ ..
രാധേ നീ വേലിക്കുള്ളില്‍ ഇന്നും സുരക്ഷിതയല്ലൊ ..
ലോകത്തിന്‍ വേണ്ടിയവന്‍ ബലി നല്‍കുമ്പൊഴും
പ്രണയമെന്ന മൂന്നക്ഷരം നിനക്ക് മാത്രം നല്‍കി
ഉള്ളം വിതുമ്പുന്നതു കൊണ്ടാകാം .. അവന്‍ ഇന്നും
ഒരു വിളിപ്പാടകലേ നിന്റെ മനസ്സിലേക്കുള്ള
വേലിയേറ്റത്തിനായ് കാത്തിരിക്കുന്നത് .....
എഴുത്ത് കൊള്ളാം സുഹൃത്തേ......
ReplyDelete:)
കാലം കണ്ണനേ ആരാധിക്കുമ്പൊള്‍
ReplyDeleteആരറിവൂ അവന്‍ ആരാധിച്ചത് ആരെയെന്ന് ..
നന്ദീ പ്രീയരേ ..
ReplyDeleteപ്രണയമെന്ന മൂന്നക്ഷരം നിനക്ക് മാത്രം നല്‍കി
ReplyDeleteഉള്ളം വിതുമ്പുന്നതു കൊണ്ടാകാം .. അവന്‍ ഇന്നും
ഒരു വിളിപ്പാടകലേ നിന്റെ മനസ്സിലേക്കുള്ള
വേലിയേറ്റത്തിനായ് കാത്തിരിക്കുന്നത് .....
beautiful line....
nannai...........
ReplyDeleteWelcome to my blog
nilaambari.blogspot.com
if u like it follow and support me
നിന്നെ മാത്രം കാത്തുകാത്തിരിക്കുന്ന രാധയാവേണ്ടെനിക്ക്..
ReplyDeleteനീ കരം ഗ്രഹിച്ച രുഗ്മിണിയായാല്‍ മതി!!!
മുന്‍പെവിടെയോ കുറിച്ചതാണ്, എങ്കിലും ആവര്‍ത്തിക്കുന്നു..