Thursday, June 30, 2011

നന്മ കള്ളന്‍ ...


 
 
 
 
 
 
 
 
 
 
 
 
 
 
രാത്രിയേറെ വൈകി ഞാന്‍
മരുഭൂവിന്റേ ചൂടേറ്റ്
മുറിവാതില്‍ തുറന്നപ്പൊള്‍
ഉള്ളിലൊരു കള്ളന്റേ മണം ..

ഹൃദയത്തിലൊരു കാളല്‍
നഷ്ടമാകുന്നവയുടേ എണ്ണം
കൈയ്യും കണ്ണും തിരയുന്ന
മൂലകളില്‍ ശൂന്യതയുടേ ഇരുട്ട് ..

രണ്ടാമൂഴവും , പ്രവാസവും
ചിദംബര സ്മരണകളും
എന്റേ കൈയ്യ് തഴമ്പിനാല്‍
മുന്നില്‍ തന്നെയുണ്ട്

കട്ടിലിനടിയില്‍ വച്ച
വിയര്‍പ്പിന്റേ വിലയും
ഇന്നലേ അവളെനിക്ക് തന്ന
വരികളുടേ വടിവും വാടാതേ ഉണ്ടിവിടേ

എന്നാലോ എന്തൊക്കെയോ നഷ്ടമായ പോലെ
ഒരുപാട് നോകിയിട്ടും സ്മൃതി പദം തപ്പിയിട്ടും
ഇന്നലെ വരെ എന്റെതായ എന്താണ്
കള്ളന്‍ കൊണ്ട് പൊയെതന്ന് തിരിച്ചറിയുന്നില്ല ..

ഒടുവില്‍ ആശ്വസിച്ചൂ.. ഇല്ലാ ഒന്നും നഷ്ട്മായിട്ടില്ല
കള്ളന്റേ മണം പൊയിട്ടില്ലെങ്കില്‍ കൂടീ ...
"ഞാന്‍ പൊലുമറിഞ്ഞില്ലല്ലൊ എന്റേ നന്മയേ
കള്ളന്‍ കട്ടൊണ്ട് പൊയത് .."

1 comment:

  1. കള്ളന്‍ മോഷ്ടിച്ച നന്മ .
    നല്ല ഭാവനയാണ്. താങ്കളുടെ മറ്റു കവിതകളേക്കാള്‍ ഭാവം ഈ കവിതയ്ക്കണ്ട്.

    ReplyDelete

ഒരു വരി .. അതു മതി ..