
ഞാന്‍ മീരാ ... കൂട്ടുകളില്‍ നിന്ന് അകന്ന് മാറീ മഴയേ മാത്രം മനസ്സില്‍
പ്രണയിച്ച് ഹോസ്റ്റലിന്റെ ജനാലക്കരികില്‍ മഴയേ നോക്കി മിഴി നിറച്ചിരുന്ന
കുമാരീ മീരാ ... എന്നിട്ടും കൂടെ കൂടിയ ചുരുക്കും ചില സൗഹൃദങ്ങള്‍ വിട്ട്
പെട്ടെന്ന് തന്നെ ദാമ്പത്യത്തിലേക്ക് കാലെടുത്ത് വച്ച മിസിസ്സ് മീരാ.
സന്തോഷകരമായ , പുതുമ നിറഞ്ഞ ദിനങ്ങള്‍കിടയില്‍ കാലം വരുത്തി
വച്ച വിടവുകള്‍ എല്ലാം കരുണാമയന്‍ തട്ടി അകറ്റിയല്ലൊ എന്നാശ്വസിച്ചിരുന്ന ,
ജീവന്റെ തുടിപ്പ് ഉള്ളില്‍ പിടയുന്നു എന്ന സത്യം ഒരുപാട് ആഗ്രഹങ്ങളും
സന്തോഷങ്ങളും നിറച്ച് മാതാവാകാനായീ മനസ്സിനെ പാകപെടുത്തിയിരുന്ന
മീരയാണ് ഞാന്‍ ..
പൂര്‍ണ്ണ കാലമെത്തും മുന്നേ കുഞ്ഞിമീരയ്ക്ക് ജന്മം കൊടുക്കേണ്ടീ വന്ന ഹതഭാഗ്യ ...
പിറന്ന നിമിഷം ഞാനും എന്‍റെ കുഞ്ഞു മോളും കരഞ്ഞില്ല വേദന എന്നെ തൊട്ടു തീണ്ടീല്ല...
എന്‍റെ കുഞ്ഞെന്തേ കരയാത്തതെന്ന് ഞാന്‍ എല്ലാവരോടും ചോദിച്ചൂ ആരും ഉത്തരം തന്നില്ല ..
എന്‍റെ മുലപ്പാല് പോലും അവളുടെ ചുണ്ട് നനച്ചില്ല .. ചുരത്തി നിറഞ്ഞു മഞ്ഞ
കലര്‍ന്ന് ധാര പോലെ അത് ആര്‍ക്കോ വേണ്ടിയെന്‍ ഉടുപ്പിനേ നനച്ച് കൊണ്ടിരിന്നു
ഇന്നെന്റെ മകള്‍ വളര്‍ന്നു ..അയല്‍പക്കത്തിലെ കുട്ടികളെല്ലാം ഓടിചാടീ കളിക്കുമ്പൊള്‍
പണ്ട് എല്ലാരിലും നിന്ന് വിട്ടകന്ന് അന്തര്‍മുഖിയായിരുന്ന അവളുടെ അമ്മയേ പോലെ
എന്‍റെ മകളും ചിന്തയിലായിരുന്നു , മഴ ഇന്നും അവളുടെ മനസ്സിലും എന്‍റെ കണ്ണിലും
തോരാതെ പെയ്യുന്നു ..
ഇന്ന് ഈ ജീവിതം അവസാനിപ്പിക്കുവാന്‍ ഞാന്‍ കൊതിക്കാറുണ്ട് ,
ഏകാന്തത വേട്ടയാടുമ്പൊള്‍ദുഖം ആകുലതയ്ക്ക് വഴിമാറുമ്പൊള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,
എന്നാല്‍ എന്‍റെ മകള്‍ വീല്‍ചെയറില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാവാതേ വേദനിക്കുമ്പൊള്‍ ,
ഇടക്കെത്തുന്നഅപസ്മാരം അവളെ എന്നേക്കുമായീ എന്നില്‍ നിന്നകറ്റുമെന്ന തോന്നല്‍
വേദനയുണര്‍ത്തുന്നു .. ആ വേര്‍പാട് താങ്ങാന്‍ കഴിയില്ല എന്നറിയുകയാണ് ഞാന്‍...
ഇന്നിന്റെ വാര്‍ത്തകളില്‍ കണ്ണോടിക്കുമ്പൊള്‍ ഒരൊറ്റ ആശ്വാസ്സം മാത്രം...
എന്‍റെ മകളില്‍ കാമകഴുകമാരുടെ ആഴമേറിയ കണ്ണുകള്‍ പതിയില്ല ...
പറക്കമുറ്റാതെ അമ്മയാവുന്നവരുടെ കൂട്ടത്തില്‍ അവളുണ്ടാകില്ല ... ഇനിയുമൊരു ജീവന്റെ തുടുപ്പ്മാസം തികയാതെ അവളെ ദുഖത്തിലാഴ്ത്തില്ല ... ഞാനും എന്‍റെ മോളും സുഖായി ഉറങ്ങും .. എനിക്കവളും അവള്‍ക്ക് ഞാനും കൂട്ടിരിക്കും .. ഇന്നും നാളെയും .. പിന്നെ .
ഞാനും എന്‍റെ മോളും സുഖായി ഉറങ്ങും .. എനിക്കവളും അവള്‍ക്ക് ഞാനും കൂട്ടിരിക്കും .. ഇന്നും നാളെയും .. പിന്നെ .
ReplyDelete-----------------------------------------------
മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി മനസിലെറ്റുന്ന ഈ നല്ല മനസ്സ് കാണാതെ പോകുന്നത് ശരിയല്ല....
ഈ അമ്മയും കുഞ്ഞും നീറുന്നൊരു വേദനയായി എന്റെയുള്ളിലും...