
അവള്‍ ..............രാത്രി അച്ഛനുമമ്മയുടെയും കണ്ണ് വെട്ടിച്ച് സ്വന്തം കിടപ്പ് മുറിയില്‍
ചാറ്റിലായി അലഞ്ഞു ..
നല്ലൊരു നാമം കണ്ണില്‍ തടഞ്ഞതും "ഹായ്" എന്ന് കൈകള്‍ ചലിച്ചതും ..
അവന്‍ ...............
അരികിലുറങ്ങുന്ന ഭാര്യേ നോക്കി പതിയേ ചാറ്റിലൂടെ തിരഞ്ഞു ...
പെട്ടന്ന് വന്നൊര "ഹായ്" കണ്ടവന്റേ ഹൃദയം തണുത്തതും
ശനിയാഴ്ച രാവുകള്‍ ഉണര്‍ന്നെന്ന് കരുതിയവന്‍
ഉഷാറായി തിരിച്ചങ്ങോട്ട് .....
പിന്നെ ....
രാവുകള്‍ കൊഴിഞ്ഞു ... കൂട്ടുകാരിയായ് , കാമുകിയായ് ,
കാമം നുരയുന്ന നിമിഷങ്ങളായ് പിന്നെ അടുക്കുവാന്‍ ആശിച്ച് ..
നേരിലായി കാണുവാന്‍ ദിനവും കുറിച്ച് ....
കുടുംബത്തേ മറന്നവന്‍ പാഞ്ഞു ആ ഹോട്ടല്‍ തന്‍ വഴിയോരത്ത്
കാത്ത് നില്‍ക്കുന്നൊരാ കാമാഗ്നി കത്തുന്ന വരികളെ പുല്‍കാന്‍ .........
പറഞ്ഞു കൊടുത്തൊരാ അടയാളവും തേടീ അലഞ്ഞു നടന്ന
ആ അച്ഛന്റെ കണ്ണിലായി തടഞ്ഞത് ..
കഴിഞ്ഞ ജന്മദിനത്തിന് മകള്‍ക്ക് വാങ്ങി കൊടുത്ത വര്‍ണ്ണങ്ങള്‍ നിറയുന്ന
ചുരിദാറിട്ട സുന്ദരിയില്‍ ...................
No comments:
Post a Comment
ഒരു വരി .. അതു മതി ..