
നന്മ ചൊല്ലി പിരിഞ്ഞൊരാ മുത്തഛ്ചനും മുത്തഛ്ചിയും ..........
കാലഹരണപെട്ട കളിപ്പാട്ടങ്ങളായി
ബന്ധങ്ങള്‍ക്ക് ദ്രിഡത ഏകുവാന്‍
നിഴല്‍ മാത്രം സമ്മാനിക്കുന്നവര്‍
കഥകള്‍ ചൊല്ലി കൂടെ ഉറങ്ങുവാന്‍
പേരകിടാങ്ങള്‍ക്ക് താങ്ങയിരുന്നവര്‍ ...
വിശുദ്ധ യുദ്ധതിന് അവസാന നാളില്‍
വേര്‍പിരിഞ്ഞ മൂത്തവര്‍ , ഇളയതുകളുടെ കണ്ണീര് കണ്ടില്ല
ദൂരേ ഉറ്റപെടലിന്ടെ മടിതട്ടില്‍
കാശെണ്ണി തിട്ടപെടുത്തിയ മേലാളന്മാര്
അവര്‍ക്ക് സദനങ്ങല്‍ ഒരുക്കിയതും
വരിവരിയായി.... പണ്ട്
പള്ളികൂടത്തില്‍ ചേര്‍ത്ത സമം പോല്‍
കൊഴിയാന്‍ വെമ്പുന്ന പ്രായത്തില്‍ തണലാകേണ്ടവര്‍
അവര്‍ക്ക് ഒന്നിച്ചുറങ്ങുവാന്‍ നിരാലമ്പസമൂഹമൊരുക്കുന്നു
ബാല്യമനസ്സുകളില്‍ നിറങ്ങള്‍ നിറക്കേണ്ടവര്‍
ശരീരപുഷ്ടിക്ക് വേദമൊതേണ്ടവര്‍
തെറ്റായ ദിശകള്‍ക്ക് പഴമൊഴി കാക്കേണ്ടവര്‍
ദൈവനാമങ്ങല്‍ നാവില്‍ വിളക്കായി പകരേണ്ടവര്‍
പുഴുക്കല് മദിക്കുന്ന പാഴ് ജന്മങ്ങളായി
അഞ്ജാത ശവങ്ങളായി വിധിയാല്‍ -
പേരമക്കള്‍ക്ക് പഠനോപാധിയായി
കര്‍മ്മങ്ങളൊന്നുമില്ലാതെ തെരുവില്‍
വീണുടയുന്ന പഴയ പ്രതാപ ബിബംങ്ങള്‍
കണ്ണുതുറക്കേണം .. തുറന്നു വച്ച് കാണേണം
നേരു കണ്ടു പഠിക്കുന്ന ബാല്യങ്ങല്‍
നിങ്ങള്‍ക്കുമുണ്ടെന്നൊര്‍ക്കേണം
ഇക്കഴിഞ്ഞ വസന്തം പുമ്പൊടി വിതറിയെന്നാലും
അടുത്ത നിമിഷം ഇലപൊഴിയുമെന്നറിഞ്ഞാലും
മുലപാലിനു വേതനം കൊടുക്കുവാന്‍
നിങ്ങളെ തേടുന്ന ബാല്യങ്ങള്‍ വിദൂരമല്ലെന്നോര്‍ക്കേണം