Sunday, September 16, 2012

തീനാമ്പുകള്‍ ....

"പ്രവാസം"

വിടുതല്‍, ജീവിതത്തിലേക്കുള്ള തിരിവ്..
വളവില്‍ പതിയിരിക്കുന്ന മുറിവ്,
ഗൃഹാതുരത്വത്തെ കഴുത്ത് ഞെരിച്ച് കുഴിച്ചുമൂടി ,
ഏറ്റുപറഞ്ഞോടി തിരികേ കേറി ..!


"പ്രണയം"

മൂന്നക്ഷരം , മൂവായിരം വികാരങ്ങള്‍..
കണ്ണുകളിലായിരം പ്രേമാഗ്നി , കരുതല്‍ ,
മുന്നിട്ട് നിന്ന കാമം പിന്നിട്ട് നിന്ന്
വയറിനെ പെരുക്കി നാട് വിട്ടു ...


" മഴ "

ആദ്യമാദ്യം പനി ..
രണ്ടാം വട്ടം ചുട്ട അടി ..
പിന്നെ പിന്നെ തീവ്രപ്രണയം
അന്ത്യം, തിരികെടുത്തും നാശം ...


" മനസ്സ് "

ഇന്നലെ കടല്‍ , തിരയെന്ന് ..
മിനിഞ്ഞാന്ന് തീ , വെന്തുരികിയെന്ന് ..
ഇന്ന് മഴ , വേവിലും കുളിര്‍ത്തെന്ന്
നാളെ പുഴ , എങ്ങോട്ടോ ഒഴുകുമെന്ന് ....!


" ദാമ്പത്യം "

കൈകള്‍ കോര്‍ത്തേ നടക്കൂ ,
ഹൃദയം കോര്‍ത്തേ ഇരിക്കൂ..
ഇടക്ക് വാക്കുകള്‍ കോര്‍ത്ത്
ഹൃദയവും മനസ്സും വേര്‍പിരിഞ്ഞു ..


" മകള്‍ ''

പിച്ച വച്ച് , ഒച്ച വച്ച്
കരുതലോടെ ചേര്‍ത്തു വച്ച്
നാളെയുടെ രാവിലേതോ
ജീവനറ്റ തലക്കലിരുന്ന് കരയേണ്ടവള്‍ ..!


"ബാര്‍ "

ചുണ്ടില്‍ കവിത നിറച്ചും
മനസ്സില്‍ മഴ നിറച്ചും
ഹൃദയത്തിന്റെ ഭാരം കുറച്ചും
തലയില്‍ ചിന്ത നിറച്ചും, കലപില കൂട്ടുന്നിടം ..


"അര്‍ബുദം"

വേവാറും മുന്നേ ..
കൊതിയാറും മുന്നേ..
ഉള്ളില്‍ കനം കൊണ്ട താപം
നിര്‍ജീവമാക്കിയ അരിമണി തുണ്ടുകള്‍ ..


"അവള്‍ "

അനുവാദം ചോദിക്കാതെ ..
ഒട്ടൊന്ന് മുട്ടാതെ ,
ഹൃദയവാതില്‍ തള്ളി തുറന്ന്
എന്റെയെന്നോതി, എങ്ങോ പോയവള്‍ ..


" നീ "

മഴ പോലെ .. .
മഞ്ഞു പോലെ ...
അമ്മയേപ്പോലെ ..
നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...


" മരണം "

പതിയേ വരും , തണുക്കും
കാറ്റായി തഴുകും , അടര്‍ത്തിയെടുത്ത്
കൈകുമ്പിളില്‍ ശ്രദ്ധയോടെ വച്ച്
മണ്ണിലേക്ക് ഒരു സ്വീറ്റ് ലാന്‍ഡിംഗ് ....


ചിത്രം : ഗൂഗിളില്‍ നിന്നും കൂട്ടുകാരിയുടെ വക ..!

62 comments:

  1. ഹൈക്കുവാണോ റിനി? ചെറിയ വരികളില്‍ വലിയ വിവരണങ്ങള്‍...

    " നീ "

    മഴ പോലെ .. .
    മഞ്ഞു പോലെ ...
    അമ്മയേപ്പോലെ ..
    നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...

    മനോഹരം!!!

    ReplyDelete
    Replies
    1. പ്രീയ മുബീ ,
      ആദ്യ വായനക്ക് , കാഴ്ചക്ക് , വരികള്‍ക്ക്
      ഹൃദയത്തില്‍ നിന്നും സ്നേഹവും നന്ദിയും ...
      കുഞ്ഞു വരികളാകുമ്പൊള്‍ , എന്തൊ ഒരു സുഖമുണ്ട് ..
      " നീ " അതു തന്നെ ,, അവളിലേക്കുള്ള യാത്രയും ..

      Delete
  2. റിനിയുടെ ബ്ലോഗ്‌ തുറന്നപ്പോള്‍ സന്തോഷം തോന്നി . പോസ്റ്റ്‌ കാണുമ്പോള്‍ തന്നെ അറിയാം അതിന്റെ ഭംഗി.
    പത്തു പഴിവമുത്തുകള്‍ കോര്‍ത്തു ചന്തമുള്ളൊരു കുഞ്ഞു മാല തീര്‍ത്തിരിക്കുന്നു.
    ഇതില്‍ ഏതിനോടാണ് ഇഷ്ട്ടം കൂടുതല്‍
    എന്ന് ചോതിച്ചാല്‍ വിഷമിച്ചു പോകും. എല്ലാം ഒന്നിനൊന്നു ഭംഗിയുള്ളവ.
    നാല് വരികളില്‍ വീതം ഒളിപ്പിച്ചിരിക്കുന്നതു എന്തെല്ലാമാണ്..
    നന്ദി കൂട്ടുകാരാ ഒപ്പം സന്തോഷവും അറിയിക്കട്ടെ ഈ നല്ല വായനക്ക്.

    " മനസ്സ് "

    ഇന്നലെ കടല്‍ , തിരയെന്ന് ..
    മിനിഞ്ഞാന്ന് തീ , വെന്തുരികിയെന്ന് ..
    ഇന്ന് മഴ , വേവിലും കുളിര്‍ത്തെന്ന്
    നാളെ പുഴ , എങ്ങോട്ടോ ഒഴുകുമെന്ന് ....!

    പറയാതെ പറഞ്ഞു വച്ചിരിക്കുന്നത് എന്തെല്ലാം കാര്യങ്ങളാണ്.
    Rini you're a genius.

    ReplyDelete
    Replies
    1. പ്രീയ നീലിമാ .....
      ആത്മാര്‍ത്ഥമായ ഈ വരികളേ വെറും നന്ദി കൊണ്ട്
      പകുത്ത് കൊടുക്കുന്നില്ല കൂട്ടുകാരീ ..
      ഒന്നും ഒളിപ്പിച്ച് വച്ചിട്ടില്ലേട്ടൊ .. വരികളില്‍ കാണുന്നതെന്തൊ
      അതു മനസ്സിന്റെ ആകുലതകളും , ഇഷ്ടവും ആകാം ..
      ഇന്നലേ തിരയായ് ആര്‍ത്ത മനസ്സിന്ന്
      മഴ പൊലെ കുളിര്‍ക്കുന്നു ..
      മെനിഞ്ഞാന്നത്തെ തീയില്‍ വെന്തുരുകി പൊയത്
      പുഴയിലൊഴുകീ എങ്ങൊ പൊകുന്നു ..............

      Delete
  3. എല്ലാം ഇഷ്ടമായി റിനി

    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ ഗോപന്‍ ,
      ഈ കനല്‍ചിന്തുകള്‍ എല്ലാം
      ഇഷ്ടമായതില്‍ , അതിലൂടെ
      കണ്ണോടിയതില്‍ , നന്ദി ...

      Delete
  4. എനിക്കും ഇഷ്ടമായി റിനീ.
    നന്നായിരിക്കുന്നു.
    വന്നു വന്നു റിനി എന്തെഴുതുമ്പോഴും അതിനു ഭംഗി കൂടുകയാണ്.
    സസ്നേഹം

    ReplyDelete
    Replies
    1. പ്രീയ ഉമാ ,
      വിരഹ മഴയും , പ്രണയമഴയും
      ഒരുപൊലെ നെഞ്ചേറ്റുന്നതില്‍
      അതു ഇഷ്ടമാകുന്നതില്‍ നന്ദി ചൊല്ലുന്നു ...
      എന്തെഴുതി പൊയാലും അതു സ്നേഹമോടെ
      സ്വീകരിക്കപെടുന്നത് , സ്നേഹം മനസ്സിലുള്ളതു കൊണ്ടാകാം ..

      Delete
  5. "മകള്‍---

    പിച്ച വച്ച്, ഒച്ച വച്ച്
    കരുതലോടെ ചേര്‍ത്തു വച്ച്
    നാളെയുടെ രാവിലേതോ
    ജീവനറ്റ തലക്കലിരുന്ന് കരയേണ്ടവള്‍!"

    മകള്‍ മാത്രമോ റിനീ,..?
    പതിവുപോലെ ഇഷ്ടായീട്ടോ ഈ വരികളും...
    അതിജീവനത്തിന്‍റെ വഴിയെങ്കിലും
    പ്രവാസം ഏറെ നോവിക്കുന്നല്ലേ കൂട്ടുകാരാ..

    സസ്നേഹം..

    ReplyDelete
    Replies
    1. പ്രീയ നിത്യ ,
      മകളുടെ തലകെട്ടിലൂടെ
      മകളേ മാത്രമല്ലേ ഒഴുക്കുവാനാകൂ സഖേ ..
      പ്രവാസത്തിന്റെ വിരഹ വേവുകളില്‍
      ഉദയവും അസ്തമയവും സൗന്ദര്യം കെട്ട-
      യാന്ത്രിക പാച്ചിലാകുമ്പൊള്‍ , അതിജ്ജിവനമെങ്കിലും
      എനിക്ക് അവളേ , അതിനേ , അവിടെ, ഒക്കെ നഷ്ടപെടുന്നത് ...
      നന്ദിയും സ്നേഹവും കൊണ്ടീ വരികളേ കോര്‍ക്കുന്നു സഖേ ..

      Delete
  6. ഏട്ടാ..
    നന്നായി... വീണ്ടും കവിത കണ്ടപ്പോ സന്തോഷം.. വായിച്ചപ്പോ ഒരു വേവും ..

    ReplyDelete
    Replies
    1. പ്രീയ പല്ലവികുട്ടീ ,
      വായിക്കുമ്പൊള്‍ കവിതയായും
      എഴുതുമ്പൊള്‍ വെറും വരികളായും
      ഹൃത്തേറ്റുമ്പൊള്‍ നോവായും രൂപാന്തരപെടുന്ന
      എന്തേലുമൊന്നു ഇതിലുണ്ടൊ അനുജത്തികുട്ടീ ..
      സ്നേഹവും നന്ദിയും പകരുന്നില്ല കാരണം
      നീ എനിക്ക് കൂടപിറപ്പിന് തുല്യമാണ് ..

      Delete
  7. ക്യാപ്സ്യുള്‍ കവിതകള്‍ !
    അസലായിരിക്കുന്നു ഏട്ടാ എല്ലാം !!
    ഒരെണ്ണം എടുത്തു പറഞ്ഞാല്‍ ബാക്കി 10 എണ്ണത്തിനും സങ്കടാവും !!!
    എന്തേ എന്നെ കൊള്ളില്ലേന്നു അവര്‍ ഓരോരുത്തരായി ചോതിക്കും !

    ഓരോന്നും എത്ര കൂള്‍ ആയിട്ടാ എഴുതീരിക്കണേ!!
    അഞ്ചു മിനിറ്റ് കൊണ്ട് ഇത്രേം ഭംഗിയുള്ള കവിത എങ്ങനെ എഴുതുന്നു ?
    ഇനിയും ഒരുപാട് എഴുതണം കേട്ടോ ..നല്ല നല്ല കവിതകള്‍ !!
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !!
    എട്ടന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം !
    ( നല്ല ഭംഗീണ്ട് ഈ പടം )

    ReplyDelete
    Replies
    1. പ്രീയ ആശകുട്ടീ ,
      പതിനൊന്നെണ്ണത്തിന്റെയും
      പിറവീ ഈ മനസ്സില്‍ നിന്നാകുമ്പൊള്‍
      ഒരൊന്നും ഒരൊ വികാരമാകുമ്പൊള്‍
      ഒന്നിനേ മാത്രമായി അകറ്റുവാന്‍ , അടുപ്പിക്കുവാന്‍
      വയ്യ തന്നെ എന്നുള്ളത് നേരാകാം ..
      എങ്ങനെ എഴുതുന്നു എന്നു ചോദിച്ചാല്‍ , അറിവില്ല ...
      അതു കവിതയാണോ എന്നു ചോദിച്ചാല്‍ , ഒന്നു പുഞ്ചിരിക്കാം ..
      കാണുന്നവര്‍ക്ക് അതാണെന്ന് തൊന്നുന്നുവെങ്കില്‍ , ആകാം ..
      എന്നില്‍ വീണലിയാതെ പൊകുന്ന ഒരൊ മഴത്തുള്ളികള്‍ക്കും
      എന്നില്‍ നിറയാതെ പൊകുന്ന അവളുടേ ഒരൊ മൊഴികള്‍ക്കും
      പകരം വയ്ക്കുവാനീ വിരഹത്തിന്‍ ചെറു തീകനലുകള്‍ ..
      നിനക്ക് നന്ദി പറഞ്ഞാല്‍ അതു നന്ദികേടാകും പ്രീയ അനുജത്തീ ..

      Delete
  8. "പ്രവാസ"ത്തില്‍ നിന്ന് തൊടുത്തുവിട്ട തീനാമ്പുകള്‍ തന്നെയായിരുന്നു
    ഓരോ കവിതകളും.
    അര്‍ത്ഥം നിറഞ്ഞ വരികള്‍
    മനോഹരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ ഏട്ടാ ..
      "പ്രവാസത്തിന്റെ" ഒടുക്കം "മരണം" തന്നെ ..
      തീനാമ്പുകള്‍ നെഞ്ചേറ്റി ഒരൊ പ്രവാസിയും
      ഒരു മഞ്ഞിന്റെ കട്ട സ്വപ്നം കാണുന്നുണ്ട് ..
      നിര്‍ജീവമായീ തന്റെ നാടണയുന്നതും കാത്ത് ...
      എത്ര ഉയര്‍ന്ന് പറന്നാലും , മണിന്റെ മാറിലേ
      നിനക്കഭയമുള്ളു എന്നു ആരൊ ഉള്ളിലിരുന്ന പറയുന്നുണ്ട് ,,
      അനിവാര്യമായ ചിലതുണ്ട് , എത്ര മനൊഹരമായ
      വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞു വച്ചാലും
      അവ അതിലേക്ക് തുടിച്ച്കൊണ്ടിരിക്കും ..
      സ്നേഹം കൊണ്ടീ വാക്കുകള്‍ക്ക് നന്ദി പറയുന്നു ..

      Delete
  9. ഇഷ്ട്ടായി കൂട്ടുകാരാ,
    എല്ലാം മികവുറ്റ ഭാവനകള്‍..! വായന തുടരുമ്പോള്‍ വെറുതേ ഒരു തോന്നല്‍, ഈ തലക്കെട്ടുകളെല്ലാം ഒന്ന് റീ അറേഞ്ച് ചെയ്തെഴുതിനോക്കാന്‍..!
    എഴുതി. എനിക്കിതൊരു കഥയായിത്തോന്നുന്നു.

    മഴ
    മനസ്സ്
    പ്രണയം
    പ്രവാസം

    ദാമ്പത്യം
    അവള്‍
    മകള്‍
    അര്‍ബുദം

    ബാര്‍
    മരണം...!

    ദാ ഇപ്പോള്‍ മന്‍സ്സില്‍ മറ്റെന്തൊക്കെയോ ഇരമ്പുന്നു..!
    എനിക്കെന്തോ കുഴപ്പമുണ്ട് ഞാന്‍ പോവ്വാ.

    ആശംസകള്‍ നേരുന്നു
    സസ്നേഹം ...പുലരി

    ReplyDelete
    Replies
    1. പ്രീയ പ്രഭന്‍ ഭായ് ,
      എനിക്കിഷ്ടായേട്ടൊ ..
      വരികളില്‍ ചിന്തകള്‍ ജനിക്കുക
      എന്നിട്ടവയെ വേറൊരു രൂപത്തില്‍ അണിയിച്ചൊരുക്കുക ...
      "മഴ കൊണ്ട് മനസ്സ് പ്രണയത്തിലെത്തുമ്പൊള്‍
      വിരഹവേവിനാല്‍ പ്രവാസിയാകുമ്പൊള്‍ .."
      " ദാമ്പത്യത്തിലൂടെ അവളേ അറിയുമ്പൊള്‍
      അവളിലൂടെ മകളില്‍ നിറയുമ്പൊള്‍
      ബന്ധങ്ങളില്‍ അര്‍ബുദം പടരുമ്പൊള്‍
      അഭയം ബാറിലേക്ക് നീളുമ്പൊള്‍
      അനിവാര്യമായ മരണമെത്തുമ്പൊള്‍ "
      ഒരു കുഴപ്പവുമില്ലേട്ടൊ ഈ കൂട്ടുകാരന് .. തോന്നലാ :)
      സ്നേഹം മാത്രം പകരുന്നു ഈ വരികള്‍ക്ക് ..

      Delete
  10. പ്രവാസത്തിലൂടെ ഒരെത്തിനോട്ടം.

    ReplyDelete
    Replies
    1. പ്രീയ റാംജീ ,
      പ്രവാസം ഇന്ന് നല്‍കുന്നത് വിരഹമാണ് ..
      അവളുടെ ചാരെ ഓടിയെത്താന്‍
      തുടിക്കുന്നൊരു മനസ്സുണ്ട് ഉള്ളില്‍ ..
      കാത്തിരിപ്പിന്റെ വിരഹയാമങ്ങളില്‍ ..
      നന്ദി പ്രീയ ഏട്ടാ ..

      Delete
  11. "അടര്‍ത്തിയെടുത്ത് ...മണ്ണിലേക്ക് ഒരു സ്വീറ്റ് ലാന്‍ഡിംഗ്..."

    ആ തണുപ്പില്‍ കുളിര്‍ത്ത്‌ ..ഭൂമിയുടെ ഇളംചൂട് പറ്റിയുള്ള ഉറക്കം.
    എത്ര മനോഹരമായി കൊതിപ്പിക്കും വിധം നീ വരച്ചിരിക്കുന്നു..

    പഞ്ചബാണങ്ങള്‍ മാത്രമല്ല, മൂര്‍ച്ചയേറിയ ഗഡ്‌ഘവും അനായാസം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുന്നു...
    സന്തോഷവും അഭിമാനവും !!!

    ReplyDelete
    Replies
    1. പ്രീയ കീയകുട്ടി ,
      അതേ, മരണം , പ്രീയമാം വിധം പുല്‍കുന്ന ഫീല്‍
      ഒന്നാലൊചിച്ച് നോക്കൂ , മരണഭയം എന്നത് മാറ്റി വച്ച്
      അതിനേ പൂര്‍ണമായ വിശ്രമത്തിന്റെ തണുപ്പിലേക്ക്
      എന്നൊരു ചിന്ത .. പക്ഷേ കൂടെയില്ലാതാകുന്ന നിമിഷം,
      പ്രവാസത്തിന്റെ വിരഹാദ്രനിമിഷങ്ങളില്‍ , എനിക്ക്
      മാത്രമായി കാത്തിരിക്കുന്ന മനസ്സ് , അതിന്റെ സുഖം ..
      പ്രണയപൂവിലേ ഒരിതള്‍ തന്നെ വിരഹവും , നോവും...
      സന്തൊഷത്തൊടൊപ്പം , അഭിമാനവും എന്നെഴുതിയടുത്ത്
      ആത്മബന്ധം ഫീല്‍ ചെയ്യുന്നു കീയകുട്ടി .. നന്ദി കൊണ്ട് ഈ -
      മനസ്സിലേ സ്നേഹത്തേ തച്ചുടക്കുന്നില്ല ..

      Delete
  12. അര്‍ത്ഥവത്തായ ചിന്തകള്‍ പ്രതിഫലിക്കുന്ന ഈ കൊച്ചു കവിതകള്‍ ഇഷ്ട്ടമായി ..
    ഏറെ ഇഷ്ട്ടമായത് ദാമ്പത്യം തന്നെ ....

    ആശംസകള്‍ .. റിനി

    ReplyDelete
    Replies
    1. പ്രീയ വേണുവേട്ടാ ..
      സത്യം പറഞ്ഞാല്‍ എഴുതി കഴിഞ്ഞപ്പൊള്‍
      എനിക്കും തോന്നി ദാമ്പത്യം കൊള്ളമെന്ന് :)
      അര്‍ത്ഥം ഉണ്ടൊ , ഇതു കവിതയാണോ .. ?
      അതെനിക്കറിയില്ല ഏട്ടാ .. എഴുതുന്നു അത്രമാത്രം ..
      കഴിയും വരെ എന്തെങ്കിലുമൊക്കെ എഴുതും ..
      പിന്നെ ഒരു സ്വീറ്റ് ലാംന്‍ഡിംഗ് ... സ്നേഹവും നന്ദിയും ഏട്ടാ ..

      Delete
  13. സ്നേഹം റിനീ..
    ഒരുപാട്‌ വായിക്കാനായി ഓടി വന്നതായിരുന്നു..
    ചെപ്പിനകത്ത്‌ മിന്നാമിന്നികളെയാണു ഒളിപ്പിച്ച്‌ വെച്ചിരിക്കുന്നതല്ലേ..
    "നീ,ദാമ്പത്യം," വളരെ ഇഷ്ടായി..
    "മഴ " ഇഷ്ടായില്ല റിനീ..പ്രണയവും.
    എന്നാലും അക്ഷര പൂക്കൾ സുന്ദരികളാണു ട്ടൊ....ആശംസകൾ.

    ReplyDelete
    Replies
    1. പ്രീയ വര്‍ഷിണീ ..
      " ചെപ്പിനകത്തേ മിന്നാമിനുങ്ങുകള്‍ " ഇഷ്ടായീ ഈ വരികള്‍ ..
      എനിക്കറിയാം മഴതൊഴിക്ക് ഈ മഴയും , പ്രണയവും
      ഇഷ്ടമാകില്ലെന്ന് , തലകെട്ടിലൂടെ ഒരു നെഗറ്റീവ് ടച്ചിലേക്കാണ്
      എഴുതി വന്നപ്പൊള്‍ പകര്‍ത്തുവാന്‍ തൊന്നിയത് ..
      നേരുകളില്‍ പകച്ചു പൊകുമ്പൊഴും നാമൊക്കെ
      മഴയിലൂടെ പ്രണയാദ്രമാകുവാന്‍ മാത്രം കൊതിക്കുന്നുവല്ലേ ..
      ഈ സ്നേഹമൊഴികള്‍ക്ക് പകരം ഒന്നും ചേര്‍ത്തു വയ്ക്കുന്നില്ല ..

      Delete
  14. നിറഞ്ഞ സന്തോഷം ഇത് കാണുമ്പൊള്‍...
    ഇത്തിരിപ്പോന്ന ഓരോ വരികള്‍ക്കും ഒത്തിരി ഭംഗി ...
    അനായാസമായ ഈ രീതി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു..
    നല്ല ചിന്തകള്‍....എന്നത്തേയും പോലെ നന്നായി എഴുതീട്ടുണ്ട് .
    ഏതൊക്കെയോ വരികളില്‍ എന്‍റെ മനസു കൊരുത്തു കിടക്കുന്നു...

    ReplyDelete
    Replies
    1. പ്രീയ റോസൂട്ടീ ..
      വാക്കുകളില്‍ നിറച്ചു വയ്ക്കുന്ന സ്നേഹത്തിനൊരുപാട് നന്ദീ ..
      ചിലതു മനസ്സില്‍ കൊരുത്തു പൊകുന്നത് , മുന്നേ തന്നെ
      എന്റെ മനം എപ്പൊഴൊക്കെയോ ഈ വരികള്‍ക്കിടയില്‍
      നീറ്റലോടെ കിടക്കുന്നതു കൊണ്ടാകാം , ഇത്തിരി പൊന്നതിലും
      കുടികൊള്ളുന്നത് ഹൃദയം മാത്രമാകും ,, സ്നേഹം മാത്രം പകരം നല്‍കുന്നു ..

      Delete
  15. ഹൈക്കു മാതൃകയില്‍ ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു....

    ഏറ്റവും ഇഷ്ടപ്പെട്ടത് പ്രണയവും, മനസ്സും.....
    ആശംസകള്‍ പ്രിയ സുഹൃത്തേ...

    ReplyDelete
    Replies
    1. പ്രീയ അബ്സര്‍ ,
      ഇഷ്ടത്തിനു പകരം ഇഷ്ടം ..
      എന്നുമെന്നും സഖേ ...
      മനസ്സില്‍ രൂപം കൊള്ളുന്ന പ്രണയവും ..
      അതിനേ പല രീതിയില്‍ സമീപിക്കുന്ന കണ്ണുകളും ..
      മനസ്സും പ്രണയവും മലിനപെട്ടുപൊയേക്കാം ..

      Delete
  16. ഭംഗി ചോരാതെ അര്‍ഥം ചോരാതെ പകര്‍ത്തിയിരിക്കുന്നു ഓരോ വരികളും, എങ്കിലും പലതിലും കണ്ടു ഉരുക്കങ്ങള്‍, അസ്വസ്ഥമായ മനസ്സിന്റെ വിങ്ങലുകള്‍ ഒക്കെയും വരികളില്‍ മാത്രമായി കിടക്കട്ടെ. !!

    ReplyDelete
    Replies
    1. പ്രീയ ധന്യാ ..
      ശരിയാണ് അസ്വസ്ത്ഥമായതൊക്കെ
      വരികളില്‍ മാത്രം നിറഞ്ഞു നില്‍ക്കട്ടേ ..
      പക്ഷേ അവയൊക്കെ മനസ്സിനേ വീണ്ടും
      കുത്തി നോവിക്കുമ്പൊഴാകും വരികളില്‍
      അവയൊക്കെ വീണ്ടും നിഴലിക്കുക ,, എങ്കിലും -
      എനിക്കവളുണ്ടല്ലൊ , എത്ര അകലെയെങ്കിലും , ചാരത്ത് ..
      എത്രയൊക്കെ കുറുമ്പു കുത്തിയാലും " മുള്ള് മുരിക്കേ "
      എന്നോതീ ആ മൊഴിപൂവുകള്‍ .. സ്നേഹവും നന്ദിയും ധന്യാ ..

      Delete
  17. evidunnanu ithokke kittunnath. congrats..

    ReplyDelete
    Replies
    1. ഒരു പിടിയുമില്ല മുല്ലേ ..
      എവിടെന്നാണാവോ .. ഇതൊക്കെ കിട്ടണേ ..
      എനിക്കറിയില്ലേട്ടൊ .. റിനിയോട് ചോദിക്കാമേ :)
      സ്നേഹം പ്രീയ കൂട്ടുകാരീ ...

      Delete
  18. എല്ലാം ഒരു കുടക്കീഴില്‍ വന്നു എത്തി നോക്കി വായിച്ചു ഇഷ്ടപ്പെട്ടു ,,റിനി നമിച്ചിരിക്കുന്നു ,,,ഹൈക്കു പോലെ കിടു

    ReplyDelete
    Replies
    1. പ്രീയ നാച്ചീ ,
      നമിക്കാനോ .. ദൈവം തമ്പുരാനേ ..?
      എല്ലാം ഒന്നില്‍ കാണുമ്പൊള്‍
      ഒന്നില്‍ കാണുന്നു എന്നറിയുമ്പൊള്‍ സന്തൊഷം കേട്ടൊ ..
      ഇഷ്ടമാകുന്നതില്‍ .. ഇഷ്ടം മാത്രം പകരം സഖേ ..

      Delete
  19. റിനിയെ .............
    കലക്കി കേട്ടോ ഈ കുട്ടി കുട്ടി കവിതകള്‍.....
    തിരികെയെത്താത്ത ഇഷ്ട കാലങ്ങളുടെ ഓര്‍മ്മക്കൂട്ടില്‍ ഞാനും പലപ്പോഴും കൂട്ടിവച്ചിരുന്നു ഇതുപോലെ പലതും എന്‍റെ മൌനത്തിന്‍റെ മണ്‍കുടുക്കയില്‍.........
    അതൊക്കെ നിന്‍റെ കയ്യക്ഷരത്തിലൂടെ കണ്ടപ്പോള്‍ നിര്‍വചിയ്ക്കാനാകാത്ത വികാരങ്ങളായി പൊടുന്നനേ.......
    സന്തോഷം പ്രിയ കൂട്ടുകാരാ..അക്ഷരപ്പൂക്കള്‍ ഭംഗിയായി ഒരുക്കി പൂക്കളമിടാന്‍ നിനക്കെന്നും കഴിയട്ടെ..
    എന്‍റെ സ്നേഹം ..
    മനു..

    ReplyDelete
    Replies
    1. പ്രീയ മനൂസേ ,
      എന്റെ ഉള്ളത്തിലിരിക്കുന്ന പലതും
      എഴുതി ഫലിപ്പിക്കാനാവാതെ ഞാന്‍ വിഷമിക്കുമ്പൊള്‍
      പലപ്പൊഴും മനുവിന്റെ വരികള്‍ എന്നേ കൊതിപ്പിച്ചുണ്ട്
      എന്റെ മനസ്സ് കണ്ടെഴുതി എന്നു തോന്നി പൊയിരുന്നു..
      ചിലത് നമ്മുക്കിടയില്‍ എവിടെയോ കുരുങ്ങി കിടപ്പുണ്ടാവും
      നിനക്കും എനിക്കും ഇടയില്‍ , സൗഹൃദത്തിന്റെ കാണാകയങ്ങളില്‍ ..
      ഒരൊ വരികളിലും സ്നേഹം ചാലിച്ചേ മനു വരാറുള്ളൂ ..
      ഇത്തവണയും സ്നേഹ പൂക്കളങ്ങള്‍ കൊണ്ടു തീര്‍ത്തിരിക്കുന്ന വരികള്‍ക്ക്
      ഹൃദയത്തില്‍ നിന്നും സ്നേഹം മാത്രം സഖേ ..

      Delete
  20. കുട്ടി കവിതകള്‍ ഇഷ്ടായി എല്ലാത്തിനും ഒരു ശൈല...സ്നേഹാശംസകള്‍ @ PUNYAVAALAN

    ReplyDelete
    Replies
    1. പ്രീയ പുണ്യാളന്‍ ,
      ഇഷ്ടാമാകുന്നതില്‍ നന്ദി സഖേ ..
      സ്നേഹാശംസകള്‍ക്കും ..

      Delete
  21. പ്രവാസം വരികളിലൂടെ...

    ReplyDelete
    Replies
    1. പ്രീയ മിത്രമേ ,
      വരികളിലൂടെയും , മനസ്സിലൂടെയും
      കാഴ്ചകളിലൂടെയും ഒഴുകുന്നതും
      അനുഭവിക്കുന്നതും അത് തന്നെ , പ്രവാസം ..
      ഒന്നു പുല്‍കുവാനാകാതെ ചില നിമിഷങ്ങളില്‍
      ഉള്ളില്‍ നിറഞ്ഞു നോവുന്ന നൊമ്പരം ..
      നന്ദി സഖേ ..

      Delete
  22. നന്നായിരിക്കുന്നു റിനീ.. മിക്ക കവിതകളും മികച്ചത്.. ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ ഇലഞ്ഞി പൂക്കള്‍ ,
      ആശംസകള്‍ക്ക് നന്ദി ...
      വരികളില്‍ കവിത കണ്ടതിനും ..

      Delete
  23. ഹായ് ! എല്ലാം നല്ല വരികള്‍....വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍ റീനി. ഇനീം വരട്ടെ..ഇതു മാതിരി വരികള്‍....

    ReplyDelete
    Replies
    1. പ്രീയ എച്ചുമകുട്ടീ ,
      ഇനിയും വരുമോന്ന് ചോദിച്ചാല്‍
      ഒരു പിടിയുമില്ലാ .. വന്നത് തന്നെ ഈ ഗതിയാ :)
      പ്രചോദനങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദീ സഖീ ..

      Delete
  24. എല്ലാം നന്നായി.
    മകള്‍ കൂടുതല്‍ മെച്ചപ്പെട്ടത് .
    അവള്‍, നീ എന്നിവ ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ മാഷേ ,
      ഇനിയും മെച്ചപെടുത്തലുകള്‍ക്ക് എനിക്കാകുമോ എന്തൊ ..
      എങ്കിലും ഇഷ്ടമായതില്‍ നന്ദി മാഷേ ..
      തിരുത്തലുകള്‍ , പ്രചോദനം തന്നെ . പക്ഷേ
      എനിക്കതിനുള്ള ത്രാണി ഉണ്ടോ ആവോ ..
      ശ്രമിക്കാം മാഷേ ..

      Delete
  25. ആദ്യമാദ്യം പനി ..
    രണ്ടാം വട്ടം ചുട്ട അടി ..
    പിന്നെ പിന്നെ തീവ്രപ്രണയം
    അന്ത്യം, തിരികെടുത്തും നാശം ..

    പ്രിയ സുഹൃത്തേ ഇത്തിരി വാക്കുകള്‍ കൊണ്ട് ഹൃദയം തൊടുന്ന ഈ കഴിവിന് മുന്നില്‍ നമിക്കുന്നു.....
    തീ വരമ്പുകളില്‍ തിളയ്ക്കുന്ന അക്ഷരങ്ങളെ നെഞ്ചിലേറ്റി ഈ യാത്ര തുടരുക....
    എല്ലാ ആശംസകളും...

    ReplyDelete
    Replies
    1. പ്രീയ ഷലീര്‍ ,
      ചിലപ്പൊള്‍ അങ്ങനെയാകാം ..
      മൗനം സംവേദിക്കില്ലേ നൂറു വാക്കുകളേക്കാള്‍ ..
      അതു പൊലെ കുറഞ്ഞ വാക്കുകളും , അതു ഹൃദയം
      തൊടുന്നുവെങ്കില്‍ , അങ്ങനെ തോന്നിയെങ്കിലും
      സന്തൊഷമുണ്ട് പ്രീയ കൂട്ടുകാര .. ഒപ്പം നന്ദിയും ..
      മനസ്സിന്റെ തീതുമ്പുകളില്‍ ഇപ്പൊഴും അണയാതെ
      എരിയുന്നുണ്ട് വിരഹത്തിന്റെ തീ..

      Delete
  26. റിനിയുടെ ഇഷ്ട്ടവിഷയങ്ങളായ
    മഴയേയും പ്രണയത്തേയും ഉൾപ്പെടുത്തിയുള്ള
    ഈ പതിനൊന്നുകൊച്ചു ശ്ലോകങ്ങളുടെ ആന്തരികാർത്ഥങ്ങളിലേക്കിറങ്ങി
    ചെല്ലുമ്പോഴാണ് ആ കവിമനസ്സിനെ ശരിക്കും തൊട്ടറിയുവാൻ സാധിക്കുന്നത് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. എന്റെ മുരളിയേട്ടാ , കവി മനസ്സൊ .. ?
      അങ്ങനെയൊരു മനസ്സെനിക്കുണ്ടൊ ആവോ ..
      മനസ്സില്‍ നിറയുന്നത് അപ്പൊള്‍ എഴുതി വയ്ക്കുന്നു
      എന്നല്ലാതെ , അതേ ഏട്ടാ മഴയും പ്രണയവും , വിരഹവും
      സമം ചേര്‍ക്കാതൊരു വരി പിറവി കൊള്ളില്ലാന്ന് തോന്നുന്നു എന്നില്‍ ..
      സന്തൊഷവും നന്ദിയും , ഇടക്ക് കണ്ടേ ഇല്ലാല്ലൊ .. എവിടെയായിരുന്നു ?

      Delete
  27. കവിത എനിക്ക് അത്രക്കങ്ങു കത്തില്ല എന്നാലും ലളിതമായി എഴുതിയ വരികള്‍ ഏറെ ഇഷ്ടമായി ട്ടോ

    ReplyDelete
    Replies
    1. പ്രീയ ഫൈസല്‍ ,
      കവിത എനിക്കും അങ്ങട് പൊരാട്ടൊ ...
      ലളിതമായതെ നമ്മുക്കറിയൂ മിത്രമേ
      വാക്കുകളേ എടുത്തു കൂട്ടി വയ്ക്കുന്നു
      എന്നു മാത്രം കേട്ടൊ .. ഇഷ്ടമായതില്‍ ഒരുപാട്
      സന്തൊഷവും നന്ദിയും കൂട്ടുകാര ..

      Delete
  28. "പ്രണയം" ചുരുങ്ങിയ വരികളിലോളിപ്പിച്ച വലിയ തത്വം..... എല്ലാം നന്നായിരുന്നു റിനി...... അല്ല, വളരെ നന്നായിരുന്നു.....................

    ReplyDelete
    Replies
    1. പ്രീയ ശ്രീ ,
      ചുരുങ്ങിയ വരികളെങ്കിലും , പ്രണയം
      നല്‍കുന്ന വികാര വിക്ഷോഭങ്ങള്‍
      വളരെ വലുതാണല്ലേ ..?
      ഇഷ്ടമായെന്നറിയുന്നതില്‍ സന്തൊഷവും
      സ്നേഹവും ശ്രീ ... നന്ദിപൂര്‍വം

      Delete
  29. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി ഹഹഹ റിനിയും ഹൈക്കു കവിയായോ? എനിക്കിപ്പോള്‍ കവിതകളില്‍ കൂടുതല്‍ താല്‍പര്യം ഹൈക്കുകളോടാണ്‌വീണ്‌ടും വരാം...

    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ മോഹീ ,
      വെറുതേ ഇങ്ങനെ ചിന്തകള്‍ കൂട്ടിവയ്ക്കുന്നു
      ചിലപ്പൊള്‍ അതു ചെറുതാകുന്നു , അത്രയേ ഉള്ളേട്ടൊ :)
      ഇഷ്ടമാകുന്നതില്‍ സന്തൊഷവും സ്നേഹവും പ്രീയ സഖേ ..
      എന്തു പറ്റി പഴയ ബ്ലൊഗിന് ?

      Delete
  30. നീ "

    മഴ പോലെ .. .
    മഞ്ഞു പോലെ ...
    അമ്മയേപ്പോലെ ..
    നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...

    നീണ്ട ഇടവേള കഴിഞ്ഞ് വന്നു ബ്ലോഗുകള്‍ വായിക്കാന്‍ വീണ്ടും എത്തി. റിനി ഓരോ വരിയും തീനാമ്പു പോലെ മനസ്സിലേക്ക് കത്തിപ്പടരുന്നു. aashamsakal..!

    ReplyDelete
    Replies
    1. പ്രീയ കൂട്ടുകാരീ ,
      എവിടെയായിരുന്നു കാണേറെയില്ലല്ലൊ ..
      വന്നതില്‍ സന്തൊഷം , ഇടക്ക് ബ്ലൊഗ് നോക്കുമ്പൊഴും
      പുതിയതൊന്നും കാണാറില്ല .. ആശംസകള്‍ ഹൃത്തിലേറ്റുന്നു
      സ്നേഹവും സന്തൊഷവും ..

      നീ
      മഴ പോലെ .. .
      മഞ്ഞു പോലെ ...
      അമ്മയേപ്പോലെ ..
      നിന്നില്‍ ജനിച്ച് എന്നില്‍ ജീവിക്കുന്നത് ...

      Delete
  31. കൈകള്‍ കോര്‍ത്തേ നടക്കൂ ,
    ഹൃദയം കോര്‍ത്തേ ഇരിക്കൂ..
    ഇടക്ക് വാക്കുകള്‍ കോര്‍ത്ത്
    ഹൃദയവും മനസ്സും വേര്‍പിരിഞ്ഞു Best
    ................
    "ബാര്‍ "

    ചുണ്ടില്‍ കവിത നിറച്ചും
    മനസ്സില്‍ മഴ നിറച്ചും
    ഹൃദയത്തിന്റെ ഭാരം കുറച്ചും
    തലയില്‍ ചിന്ത നിറച്ചും, കലപില കൂട്ടുന്നിടം .. kodiya romance Least Realistic.......


    ReplyDelete
    Replies
    1. വിനയെട്ടോ ''അനുഫവം '' ഗുരു!!
      സ്വന്തമോ , കൂട്ടുക്കാരന്റെ /കൂട്ട്കാരിയുടെയോ ?!?!;P

      Delete

ഒരു വരി .. അതു മതി ..