Monday, September 3, 2012

"പ്രണയ സൂര്യന്‍"


ഉരുകി ഉരുകി പൊലിയുന്ന
പ്രണയാവേശമല്ല നിന്നോട് ...
എത്ര വേനലിന്റെ പെടപ്പിലും
നിന്നില്‍ നിറയുവതത്രെ എന്റെ ജന്മനിയോഗം ..
നീയല്ലാതൊരു മണ്ണും ഈ മഴ തൊടില്ല ..
വെറുതെ മേല്‍ത്തട്ടില്‍ പൊഴിഞ്ഞ് വിണ്ണിനു കൊടുക്കാനല്ല ..
നിന്റെ ഉള്ളം കുതിര്‍ത്ത് പ്രണയവിത്തു പാകി
നിന്റെ അന്തരാത്മാവിനെ കുളിര്‍പ്പിക്കാന്‍ .....


വിശ്വസ്സിക്കാനാവുന്നില്ല .....!
എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കൊഴിയുന്നത് ..
കഴിഞ്ഞ ഓണം ഇന്നലെ പോയതു പോല്‍ ...
ഇന്നിതാ ഈ ഓണവും കൊഴിഞ്ഞെങ്ങോ പോയി ..
പ്രീയതരമായ പലതും നമ്മേ വിട്ടകലുന്നതും
വന്നു ചേരുന്നതും നാം പോലുമറിയാതെ ആണ്....
സ്വപ്നങ്ങളില്‍ നാം കാണുന്നതൊക്കെ നമ്മുടെ ജീവിത
യാഥ്യാര്‍ത്ഥ്യങ്ങളിലേക്ക് ഒരിക്കലും വന്നു ചേരണമെന്നില്ല ....
പക്ഷേ നാം ഒന്നും കൊതിക്കാതിരിക്കുന്നുമില്ല ..
ചില മുഖങ്ങള്‍ കാണുമ്പോള്‍ ചില വരികള്‍ കാണുമ്പോള്‍ ,
ചില സ്നേഹാദ്രമൊഴികളില്‍ ചേരുമ്പോള്‍ വെറുതേ മനസ്സ് പറയും ,
"എന്തോ ... ഒരിഷ്ടം .. എവിടെയോ ..."
പലപ്പൊഴും കരുതും , ലോകത്തിന്റെ ഗതിയും ഗതികേടുകളും ,
അരിക്ഷിതാവസ്ഥയും ദാരിദ്ര്യവും എല്ലാം എന്റെ ഉള്ളത്തില്‍ നിന്ന്
വരികളിലേക്ക് പകര്‍ത്തി വയ്ക്കണമെന്ന് ..
പക്ഷേ എഴുതി നോക്കുന്ന വരികളില്‍ എന്റെ ഉള്ളിലേ
അഗ്നി പകര്‍ത്തപ്പെടാതെ പോകുന്നു ..കാരണം മഴയെന്ന
പ്രണയം എന്നെ വല്ലാതെ മൂടുന്നതു കൊണ്ടാകാം ... ഈ " വര്‍ഷമേഘത്തിനകലേ "
എന്നത് പ്രവാസം നല്‍കിയ മഴവിരഹത്തില്‍ നിന്നും രൂപപ്പെട്ടതാണ് ..
പക്ഷേ ആ മഴ എന്നും എന്നരുകില്‍ പെയ്തു കൊണ്ടിരിക്കുന്നു ..
ഏത് വികാരമെന്ന പേരു ചൊല്ലി വിളിക്കണമെന്നറിവതില്ല ..
പ്രണയം , അതു മനസ്സില്‍ നിറഞ്ഞു നില്‍ക്കാത്തൊരാളു പോലും
എന്റെ ഈ വരികള്‍ വായിച്ച് പോയവരില്‍ പെടില്ല ..
ഹൃദയത്തില്‍ കൈയ്യ് വച്ചൊന്നു പറയുമോ നിങ്ങള്‍ക്ക് പ്രണയമില്ലെന്ന് ?
ഇല്ലെട്ടൊ ... ഉണ്ട് .. അതു തുറന്നു പറയാതിരിക്കുവാന്‍ നാം എന്നൊ പഠിച്ചിരിക്കുന്നു .. അല്ലേ ?

വെണ്മേഘങ്ങള്‍ എത്ര പെട്ടെന്നാണ് മഴയെ ഗര്‍ഭം ധരിക്കുന്നത് ....
ഒന്ന് മാറി നില്‍ക്കാന്‍ പോലും അവസരം തരാതെ അവളെത്ര വേഗത്തിലാണ് നമ്മേ നനക്കുന്നത് ...
കനലെരിയുന്ന കരളില്‍ സ്നേഹസ്പര്‍ശം പോലെ വന്നലച്ചു
പെയ്യുന്ന വേഗത്തെ എന്തിനോടാണ് ഉപമിക്കാന്‍ ആകുന്നത് ..
അവളൊരിക്കല്‍ എന്നോട് പറഞ്ഞെട്ടൊ .. ' നീ വരുന്നതിന് മുന്നേ ..
മഴ ഉണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല , സത്യത്തില്‍
ഞാനത് ശ്രദ്ധിച്ചിരുന്നില്ല എന്നതാകും ..
പക്ഷേ ഇന്ന് ഓരോ മഴയും കടന്ന് പോകുന്നത് നിന്നേ ഓര്‍മിപ്പിച്ച് കൊണ്ടാണ് ,
നിന്റെ കുളിര്‍ സ്പര്‍ശം നല്‍കി കൊണ്ടാണെന്ന് '...
മഴ നല്‍കുന്ന വികാരവിചാരങ്ങളെ പകര്‍ത്തി വച്ചാല്‍ ചിലപ്പോള്‍
അവളുടെ നിറമാകും ഉണ്ടാകുക , അവളുടെ രൂപവും , അവള്‍ക്കറിയാമല്ലൊ ,
എന്റെ മഴ അവള്‍ മാത്രമാണെന്ന് .. ഇല്ലേ ?എന്നോടൊത്തുണരുവാനോ , എന്നോടൊത്തുറങ്ങുവാനോ
അനുവദിക്കാത്ത കാലത്തെ പഴിക്കുമ്പോള്‍ ..
ആ കാലം തന്നെ നമ്മുടെ ലോകത്തെ സൃഷ്ടിച്ചതെന്ന്
മറക്കരുതെട്ടൊ എന്നവള്‍ പറയും ..
ഓരോ വാക്കും കരുതലാണ് , എന്റെ സ്നേഹമാണ്
നിന്നെ പൂര്‍ണമായി മൂടുന്നതെന്ന് അഹങ്കാരം പറയുമ്പോഴും ,
ഇടക്ക് സമ്മതിച്ചു കൊടുക്കേണ്ടി വരും " ആ പ്രണയത്തിന് പകരം വയ്ക്കാന്‍
"ശതകോടി മഴക്കാലങ്ങള്‍ വേണ്ടി വരുമെന്ന് ,
തീവ്രത മുറ്റി നില്‍ക്കുന്ന ഓരോ മൊഴികളും
കാലവേവുകളെ തൂത്തെറിയുന്നത് എന്ത് പെട്ടെന്നാണെന്നൊ ...
കണ്ടൊ ഞാന്‍ പറഞ്ഞത് ..... ഞങ്ങള്‍ എന്തു ചിന്തിച്ചാലും അതു ഒന്നാകും ...
ഇഷ്ടങ്ങളും , അനിഷ്ടങ്ങളുമൊക്കെ ..
"ഇപ്പൊ ദേ ഉണരുന്നതും , ഉറങ്ങുന്നതും പറഞ്ഞതെ ഉള്ളു ..
എന്റെ കണ്ണന്റെ മെയില്‍ കണ്ടൊ .. ആ വരികള്‍ കണ്ടൊ ...."

"നീ സൂര്യനും ഞാന്‍ ആമ്പലുമാണ് .
ഒരുമിച്ചുണരാനും ഉറങ്ങാനും വിധിയില്ലാത്തവര്‍ !!!
അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..
നിന്‍റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന്
നിന്‍റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന്
നിന്‍റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട്‌ ഉറങ്ങാന്‍ !!!"

ഒരു സങ്കടം വന്നില്ലേ നിങ്ങള്‍ക്കും , എനിക്കും വന്നെട്ടൊ ,
 ഞാന്‍ ചോദിച്ചു .. അല്ല അടുത്ത ജന്മമോ , അപ്പോളീ
ജന്മത്തിന്റെ കാര്യം പോക്കായോ ..?
എടാ , അടുത്ത ജന്മമെന്നാല്‍ നമ്മുടെ കാലമാണ് , നമ്മള്‍ ഒന്നാകുന്ന കാലം ..
അപ്പോളത് ഉടനേ ഉണ്ടാകുമോ .. ? പറയൂ കണ്ണാ ..
ആവോ .. അതു പറയേണ്ടത് ഞാനാ .. നീയല്ലേ ....


ഞങ്ങള്‍ക്ക് നഷ്ടമായി പോയ ബാല്യകാലം ഞങ്ങളിലൂടെ തീര്‍ക്കുമ്പോള്‍
ദീര്‍ഘ മൗനത്തിന്റെ ഇടവേളക്ക് ശേഷം ഒരുമിച്ച് " കണ്ണാന്ന് " വിളിക്കുമ്പോള്‍ ,
രാവിന്റെ മഴചാറ്റലില്‍ ഒന്നിച്ചു നനയുമ്പോള്‍ , നിളയുടെ തീരങ്ങളില്‍ ആകാശം നോക്കി കിടക്കുമ്പോള്‍
" ദേ കണ്ണാ നോക്കിയേ ആകാശത്ത് അമ്പിളിമാമന്‍ ഒരു കുഞ്ഞു കാര്‍മേഘത്തോട് പ്രണയിക്കുന്നത് ...
എന്തു രസമാണല്ലേ .. " ആ ചിരി കാണണം .. നിറഞ്ഞുള്ള ചിരി .. കാലമേകിയ ഒരു നുള്ളു നൊമ്പരം പോലുമില്ലാതെ അവള്‍ ചിരിക്കുന്നു , എന്റെ ഉള്ളമറിഞ്ഞ പോലെ അവള്‍ പറയും ..
" നീ ഇല്ലേടാ എനിക്ക് , ഈ മഴ മതി , എനിക്കെന്നും ചിരിച്ചലിയാന്‍ ",
അതുമൊരു സുഖമാണല്ലേ..നമ്മുടെ സാമീപ്യം കൊണ്ടൊന്ന് ഒരു മനസ്സ് ചിരിക്കുന്നത് ,
അതും പ്രീയപ്പെട്ട ഒന്ന് ..വന്യമായ സൗന്ദര്യമാണവള്‍ക്ക് ,
ഇണങ്ങിയാല്‍ ആരും കൊതിച്ച് പോകുന്ന സ്നേഹസൗന്ദര്യം ...
ഇത് ഞാന്‍ പറയുമ്പോള്‍ അവള്‍ കൈയ്യ് പൊത്തി ചിരിക്കും ,
മതി മതിയെട്ടൊ .. സുഖിച്ചു ..എന്ന് പറയും ..

കുഞ്ഞു കുട്ടികളെ പോലെ പെട്ടെന്ന് ചോദിക്കും :
കാട്ടില്‍ പൂവ്വാം ...ഉം ... വീട്ടില്‍ പൂവ്വാം ..ഉം..
കണ്ണനേ കണ്ടാല്‍ പേടിക്കുമോ ? ..
ഇല്ലാ പേടിക്കില്ല പ്രേമിക്കും :)
ആകെ കിട്ടിയ ഒരു മാര്‍ക്കാ എനിക്കിത് ..
ബാക്കിയെല്ലാം അവളു കൊണ്ട് പോയി ..!

തീരുമാനങ്ങള്‍ എടുക്കാന്‍ എപ്പൊഴും നമ്മുക്ക് എളുപ്പമാണ് ,
പക്ഷേ അവളുണ്ടല്ലൊ ..
നന്മ കൊണ്ട് മനസ്സിനെ വല്ലാതെ മൂടി വച്ചിട്ടുണ്ട് ..
അപ്പുറവും ഇപ്പുറവും ചിന്തിക്കാതെ
കടല്‍ വാരി എടുക്കാന്‍ പുറപ്പെടുന്ന എന്നെ വിലക്കും ,
കണ്ണാ നിന്നോടൊപ്പം ഉണ്ട് ഞാനെന്നും..
പക്ഷേ കടലാണ് , ഒരു നിമിഷത്തെ ചിന്ത മതി
തീരത്തെ വന്നു മൂടി പോകുവാന്‍ ..

എനിക്കും നിനക്കുമിടയില്‍ രൂപം കൊള്ളുന്നത് ...
നിനക്കെന്നോതി ഞാനും , എനിക്കെന്നോതി
നീയും പകര്‍ന്ന് നല്‍കുന്നത് .....
നേര്‍ത്ത ശബ്ദത്തിലും ഉള്ളില്‍ വിസ്ഫോടനം
തീര്‍ക്കുന്ന നിന്റെ സാമീപ്യം ..
മടിച്ച് മടിച്ച് എന്നിലേക്ക് പെരുമഴക്കാലം തീര്‍ത്ത നിന്റെ സ്നേഹം ..
ഒരുകാലം കൊണ്ടും . ഒരു മഴ കൊണ്ടും നനക്കാതെ ആഴങ്ങളിലേക്ക്
"നീ ഇറങ്ങി പോയെന്ന് " നാണമോടെ നീ പറഞ്ഞ നിമിഷം ..
എന്നിട്ടും .. ഏത് കരുക്കള്‍, അപ്പുറം നിരത്തി വച്ചാണ്
നിന്നെ ത്യജിക്കുവാന്‍ നീ ആവശ്യപ്പെടുന്നത് ..?

നിന്റെ വരണ്ടമണ്ണിലേക്ക് , ആദ്യമെന്‍ പ്രണയ തുള്ളി തൊടുമ്പോള്‍
ഭാവപ്പകര്‍ച്ചയില്ലാതെ നീയതു ഏറ്റു വാങ്ങുമ്പോള്‍ ...
നീ പറയാതെ പറഞ്ഞതോര്‍മയുണ്ടെനിക്കിപ്പൊഴും ..
നിന്നില്‍ പൂര്‍ണമാകാന്‍ കഴിയാതെ പോകുന്നവളുടെ
വ്യഥ നീ അറിയണമെന്ന് ..
പിന്നേ എന്നോ ഒരു പകല്‍ മഴയില്‍ സ്നേഹതീരത്ത് വച്ച്
അവളാദ്യമെന്നില്‍ നിറഞ്ഞു പോയ ദിനം , ജീവിതമെന്നത്
ഇത്രയേറെ പ്രണയവര്‍ണ്ണങ്ങളുടെ കൂടിച്ചേരലാണെന്ന്
എന്നെ ഓരോ വാക്കുകള്‍ കൊണ്ടവള്‍ ഓര്‍മിപ്പിച്ചു
തന്ന നിമിഷങ്ങള്‍ ..കൂടെ ചേരാന്‍ മനം വെമ്പുമ്പോള്‍
അറിയാതെ പറഞ്ഞു പോകും , "നമ്മുക്ക് പോകാമെന്ന് "
ദൂരെ ദൂരേ , നമ്മേ അറിയാത്ത ദേശത്ത് , പുഴക്കരയില്‍
ഒരു കൊച്ചു വീട്ടില്‍ .. നീയും ഞാനും നമ്മുടെ സ്വപ്നങ്ങളും
മാത്രം ചേര്‍ത്ത്, ജീവിതത്തിന്റെ ബാക്കി മഴനൂലുകള്‍ കോര്‍ക്കാമെന്ന് ..
അപ്പോഴും പ്രീയമായവള്‍ രസച്ചരട് പൊട്ടിച്ചു കൊണ്ട് പറയും ,
കണ്ണാ ... നിനക്കും എനിക്കുമിടയില്‍ ജീവിതം തീര്‍ത്ത വടുക്കളുണ്ട് ,
നമ്മുടെ പ്രണയം കൊണ്ടത് മൂടുവാനാകും വരെ ,
നമ്മുക്ക് ഈ പ്രണയതീരത്ത് വിരഹത്തിന്റെ ചെറിയ നീറ്റലുകളുമായി ,
കൈകോര്‍ത്ത് , തിരതട്ടി നടക്കാമെന്ന്...

അവിശ്വാസ്സത്തിന്റെ ഒരു കണിക പോലും ബാക്കി വയ്ക്കാതെ
പൂര്‍ണ പ്രണയത്തിന്റെ നറും നിലാവ് ഏകിയവള്‍ ..
പക്ഷേ...എന്നെ മാത്രം നിറക്കുന്ന മനസ്സില്‍ ജീവിതം കൊടുത്ത
ചിലതിന്റെ അവിശിഷ്ടങ്ങള്‍ ബാക്കിയാകുന്നത് അവളേക്കാളേറെ
എന്നെ നോവിക്കുന്നുണ്ടാവാം , നിന്നില്‍ നിറഞ്ഞു പോയതോളം
മറ്റെന്തിലാണ് ഞാന്‍ അലിഞ്ഞില്ലാതായിട്ടുള്ളത് .........
നിന്റെ സാമീപ്യത്തില്‍ എന്നിലേക്ക് പകരുന്ന സ്നേഹതാപം മറ്റാര്‍ക്കാണ് പകരുവാനാകുക ..

നിന്നെ പിരിഞ്ഞു പോകുകയെന്നാല്‍ , മൃതിയുടെ മണമാണെന്നറിയുന്നുണ്ട്..
നിന്നില്‍ ഒരു കുഞ്ഞു മിഴിപ്പൂക്കള്‍ വിടര്‍ന്നാല്‍ അതെന്റെ പരാജയമാണെന്നും
ഓരോ ഇഷ്ടങ്ങള്‍ ചോദിച്ചറിയുമ്പോഴും ,
എല്ലാം സാമ്യമാകുമ്പോഴും ഇടക്ക് അവള്‍ പറയും നമ്മുക്കിനി
നമ്മുടെ അനിഷ്ടങ്ങള്‍ പറയാമെന്ന് ..ഒരുപാട് പരതും അതിനു വേണ്ടീ ,
എന്നിട്ട് പറയും , ഒന്നും കിട്ടണില്ലോ കണ്ണോന്ന് ..


തലേന്നത്തെ മഴ നിറച്ച് തറവാട്ട് കുളത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍
അവള്‍ക്കായിരുന്നു വല്ലാത്ത ആകാംക്ഷ , പലപ്പോഴും എന്നോട്
കെഞ്ചി പറഞ്ഞിട്ടുണ്ട് പാവം , ഒരിക്കല്‍ നിന്നെ കൊണ്ടു പോകാമെന്ന്
പറഞ്ഞ, വാക്ക് പാലിച്ച നിര്‍വൃതിയിലായിരുന്നു ഞാന്‍ ..
നേര്‍ത്ത കൊലുസിട്ട പാദങ്ങള്‍ കൊണ്ട് കുളത്തിലെ തണുത്ത
വെള്ളത്തില്‍ അലകള്‍ തീര്‍ക്കുമ്പോള്‍ എന്തു രസമായിരുന്നു കണ്ണേ നിന്നെ കാണാന്‍ ..
ഡാ എനിക്ക് ദേ , അതിന്റെ മധ്യം വരെ പോകണം ,
കൊണ്ടു പോകുവോ ..കൊച്ചു കുട്ടികളെ പോലെയാ മിക്കപ്പൊഴും അവള്‍ ,
കൊഞ്ചല്ലേ പെണ്ണേന്ന് പറയും ഞാനെങ്കിലും ,ഉള്ളിന്റെ
ഉള്ളില്‍ എനിക്കതിഷ്ടാണ് , അവള്‍ ഇടക്കെന്റെ മോളാകുന്നതും..
അതിനാലാവാം , സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ച് പറയും ന്റെ അച്ചാച്ചീന്ന് ..
കുളിര്‍ത്ത കുളത്തിന്റെ ഉള്ളങ്ങളിലേക്ക് ഊളിയിടുമ്പോള്‍ മനസ്സും ശരീരവും തണുത്തിരിന്നു ..
അവളുടെ കൈയ്യ് പിടിച്ച് നിലയില്ലാത്തിടം വരെ എത്തുമ്പോള്‍ അവള്‍ പേടിച്ചു വിറക്കുന്നത്
കാണാന്‍ എന്തൊരു ചേലാണെന്നോ .. കണ്ണാ പ്ലീസ് ..
നിക്ക് നീന്താനറീല്ലെടാ , ഒന്നെന്നെ കൂടീ ..

അടര്‍ന്ന് വീണ അരയാലിന്‍ ഇലയുടെ മുകളില്‍ പതിയെ വന്നിരുന്ന അപ്പൂപ്പന്‍ താടിയേ നനക്കുമ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നു അവളെ പൂര്‍ണമായി , എത്ര വിശ്വാസ്സമാണവള്‍ക്കുള്ളതെന്ന്, എന്റെ കൈയ്യിലൂടെ
ആഴങ്ങള്‍ക്ക് മീതെ എത്ര ഭാരമില്ലാതെയാണവള്‍ നനഞ്ഞലിയുന്നത് ...... മാമന്റേ കണ്ണുകള്‍ ഞങ്ങളുടെ മേല്‍ പതിക്കും വരെ , വെറുമൊരു സഹയാത്രിക മാത്രമല്ല അവളെന്ന് അമ്മയോട് പറയും വരെ ..
അതിനെല്ലാമുപരി , വിവാഹിതന്റെ ലിഖിത നിയമങ്ങള്‍ കുളക്കരയിലെ ചെറു കാറ്റില്‍
പറന്നു പോകും വരെ കുളത്തിനെ പ്രണയിച്ച് , മഴയെ പ്രണയിച്ച് ഞങ്ങള്‍ ....

ചില നേരങ്ങളില്‍ എന്റെ കുറുമ്പുകളില്‍ മിഴിപൂക്കള്‍ നിറക്കുന്നവള്‍ ..
ഒരു വാക്ക് കൊണ്ട് പോലും ഞാന്‍ വേദനിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്നവള്‍ ..
സ്നേഹമെന്ന വികാരം മാത്രം കൊണ്ട് കീഴടക്കാന്‍ കഴിയുന്നവള്‍ ..ഞങ്ങള്‍ ഒന്നു ചേരുമെന്നും ,
ഞങ്ങള്‍ക്ക് മാത്രമൊരു ലോകമുണ്ടെന്നും എപ്പോഴും സ്വപ്നം കാണുകയും , പറയുകയും ചെയ്യുന്നവള്‍ ..

ഞാന്‍ എന്നോ , നീ എന്നോ പറയുമ്പോള്‍ സ്നേഹപൂര്‍വം
" നമ്മളെന്ന് " തിരുത്തുന്നവള്‍ ..
ഒരു മകനേ പോലെ എന്നെ താരാട്ടു പാടുന്നവള്‍ ...
ഏത് കാരണങ്ങളിലും ഇവളെ അകറ്റുക ,
ജീവനറ്റ് പോകുന്നതിന് തുല്യമാകാം

നിങ്ങള്‍ പറയണം , ജീവിതത്തിലേക്ക് നിറമുള്ള സ്വപ്നങ്ങളും , വര്‍ണ്ണമഴകളും
തരുന്ന എന്റെ പ്രീയ കണ്ണനെ എന്തു കാരണങ്ങള്‍ അടുക്കി വച്ചാണ് .....??
സ്നേഹം ഒരിക്കല്‍ മാത്രമുണ്ടാകുന്ന വികാരമാണേല്‍ ..
നാം എന്നേ ജീര്‍ണിച്ചു പോയേനെ അല്ലേ ...?

എനിക്ക് , നിനക്ക് കാലമേകിയ മഴ ..
നിന്നിലും എന്നിലും നമ്മളിലും ...
നിന്നിലേക്കൊഴുകുന്ന എന്റെ പ്രണയ മഴച്ചാലുകള്‍ക്ക് ..
നീ ഉതിര്‍ക്കുന്ന സ്നേഹപനിനീര്‍ ദളങ്ങള്‍ക്ക് ..
നമ്മളിലേക്ക് പടരുന്ന നന്മയുടെ മുല്ല വള്ളികള്‍ക്ക് ..
നിന്നെ ഒറ്റക്കാക്കില്ലെന്ന് കാലത്തിന്റെ , എന്റെ കയ്യൊപ്പ് ...

....................................................................................................................................................................
{ചിത്രങ്ങള്‍: മുന്‍മ്പെങ്ങൊ എവിടെന്നെക്കെയോ
കിട്ടിയതാണ് , ഗൂഗിളിനും മറ്റ് പലതിനും നന്ദിയോടെ ...}


58 comments:

 1. വീണ്ടും പ്രണയം പെയ്ത വര്‍ഷമേഘങ്ങള്‍...................
  വായിച്ചപ്പോള്‍ ഞാനും ഒരു മേഘമായി.
  പെയ്യാന്‍ മോഹിക്കുന്ന ഒരു കുഞ്ഞു മേഘം.
  ഭാരമില്ലാതെ മെല്ലെ മെല്ലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങി .........
  ഞാനും മഴയാവട്ടെ .............
  ഓരോ വാക്കുകളിലും എന്തൊരു പ്രണയമാണ്!!!
  നൈര്‍മല്യമാണ്!!!!!
  ഏറെയിഷ്ടം.
  ഇപ്പൊ ഞാനും പറയട്ടെ പ്രണയിക്കാന്‍ നിര്‍ബന്ധിക്കുന്ന പോസ്റ്റ്‌..
  അവള്‍ ...............അവളെന്നും ഈ പ്രണയം അനുഭവിക്കട്ടെ.

  ReplyDelete
  Replies
  1. പ്രീയ ഉമാ .......
   ഈ വരികളിലേക്ക് , ആദ്യമെത്തിയ കണ്ണിനും
   എഴുതിയ കരങ്ങള്‍ക്കും ഉള്ളത്തില്‍ നിന്നും സ്നേഹവും നന്ദിയും പകരുന്നു ...
   പ്രണയിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയല്ല മറിച്ച് ഉള്ളിലേ
   പ്രണയത്തേ പ്രകടമാക്കുവാന്‍ ഒരു മഴ നല്‍കുകയാണെന്ന്
   വേണമെങ്കില്‍ പറയാന്‍ , പ്രണയമെഴുതുമ്പൊള്‍ എന്തൊ ...
   ഞാന്‍ അറിയാതെ മഴയാകും , അവളുടെ ചാരെ പൊഴിയുന്ന മഴ ..
   പിന്നേ പൊഴിഞ്ഞു വീഴുന്നതെല്ലാം അവള്‍ക്ക് വേണ്ടിയുള്ള
   മഴ വാക്കുകളുമാകും , എത്ര ദൂരെയാണേലും അവളെത്ര
   അടുത്താകുന്നെന്നോ ഈ വരികളിലൂടേന്നൊ ...
   ഈ പ്രണയത്തിലലിഞ്ഞുവെങ്കില്‍ ഞാന്‍ സന്തൊഷവാന്‍ തന്നെ .. !

   Delete
 2. മനസിനൊരു കുളിര്‍മ തോന്നും റിനിയുടെ പോസ്റ്റ്‌ വായിക്കുമ്പോള്‍ .
  വായിച്ചു പോയാലും ഇടയ്ക്കിടെ ഈ വഴി വരുന്നത് അതുകൊണ്ടാണ്..
  പ്രണയം വായനക്കാരിലേക്ക് ഇത്ര മനോഹരമായി സംവേദിപ്പിക്കാന്‍ റിനിക്കേ കഴിയു .
  നനുത്ത പ്രണയം.
  എത്ര കാതം അകലേയെങ്കിലും പ്രണയം നമ്മേ എത്ര അരികിലെത്തിക്കുന്നു.
  പരാതികളില്ലാതെ ആത്മാര്‍ഥമായി പ്രണയിക്കുന്ന രണ്ടു ആത്മാക്കള്‍ .
  നോവും, പ്രതീക്ഷയും, നിസഹായതയും എല്ലാം ഭംഗിയായി വരച്ചിട്ടിരിക്കുന്നു.

  റിനി,താങ്കള്‍ അനുഗ്രഹിക്കപ്പെട്ടവന്‍ തന്നെ. എത്ര സുന്ദരമാണ് ഈ ശൈലിയും ഈ പ്രണയവും.
  ഇങ്ങനെ സ്വപ്നം പോലൊരു പ്രണയം സ്വന്തമാക്കണമെങ്കില്‍ പുണ്യം ചെയ്യണം..
  അവളില്‍ പരിപൂര്‍ണ്ണമാകാന്‍ പറ്റാത്ത പ്രണയം ,അതിന്‍റെ വേദന വരികളില്‍ വ്യക്തം ..
  നിന്റെ മഴ നിനക്കായ് മാത്രം എന്നും നിന്റെ മനസിന്റെ തിരുമുറ്റത്ത്‌ തോരാതെ പെയ്യട്ടെ..
  നിന്റെ കനലെരിയുന്ന ഹൃത്തിനു കുളിരാവട്ടെ..
  ഒളിക്കുന്ന പ്രണയത്തിനപ്പുറം റിനി തുറന്നു കാട്ടി എഴുതുന്ന ചിലതിനു അഭിനന്ദനങ്ങള്‍ പറയാതെ വയ്യ..

  തീര്‍ച്ചയായും റിനി ഒരു നോവല്‍ എഴുതണം കേട്ടോ . നല്ല ഭാവനയും,ഒരുപാട് അനുഭവങ്ങളും ഉണ്ടല്ലോ.
  സംഭവം സൂപ്പര്‍ ആകും..

  ReplyDelete
  Replies
  1. പ്രീയ നീലിമ ....
   പറഞ്ഞുവല്ലൊ ഞാന്‍ നീലിമ , പ്രണയമെഴുതുമ്പൊള്‍
   അവള്‍ മാത്രമാണുള്ളില്‍ , അവളിലൂടെ , അവളെഴുതിക്കുന്ന പൊലെ
   ഞാന്‍ അറിയാതെ എന്തൊക്കെയോ വന്നു നിറയും ...
   വെറുമൊരു സഞ്ചാരി മാത്രമായിരുന്ന നീലിമയേ
   ഒരു ബ്ലൊഗ് ഉണ്ടാക്കി മനസ്സിലേ വിങ്ങലെഴുതാന്‍ പറയുമ്പൊള്‍
   അതു നടപ്പിലാക്കുമെന്ന് ഞാന്‍ നിനച്ചില്ല കേട്ടൊ .. പക്ഷേ എന്റെ
   വരികളില്‍ ഞാന്‍ പൊലുമറിയാത്ത ആളായി ഇടക്കെപൊഴൊക്കെയോ
   നന്നായി വായിച്ച് മനസ്സ് പകര്‍ത്തിയ പ്രീയ കൂട്ടുകാരീ .. എനിക്ക്
   പ്രണയത്തിന്റെ വരികളെഴുതാന്‍ അതിഷ്ടപെടുന്ന ഇങ്ങനെയുള്ള
   ചുരുക്കം ചിലരെങ്കിലും ഉണ്ട് എന്നുള്ളത് ആശ്വാസ്സം തന്നെ ..
   ആ പ്രണയത്തില്‍ ഞാന്‍ പൂര്‍ണമായും അനുഗ്രഹിക്കപെട്ടവന്‍ തന്നെ ..
   അവളില്‍ നിന്നും എന്നിലേക്കും , എന്നില്‍ നിന്നും അവളിലേക്കും
   ആര്‍ക്കും പൂര്‍ണമാകാന്‍ കഴിയാത്ത പ്രണയത്തിന്റെ നിറവുണ്ട് ..
   നന്ദി വാക്ക് പറഞ്ഞ് ഈ വരികളേയും , ആ സ്നേഹത്തേയും തളക്കുന്നില്ല ..

   Delete
 3. റീനിയുടെ പോസ്റ്റ്‌ വായിക്കുമ്പോള്‍ മഴ നനയുന്ന അനുഭൂതിയാണ്.. വരണ്ട മനസിലേക്ക് മഴ പെയ്യുന്ന ഒരു വല്ലാത്ത അനുഭൂതി..
  വായിച്ചു കഴിഞ്ഞാല്‍ വല്ലാത്ത കുളിരാണ് മനസ്സില്‍ പലപ്പോഴും തോന്നരുള്ളത്..
  അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടിയിരിക്കുന്ന വരമാണത് .. നന്ദി റീനി, നല്ലൊരു വായന സമ്മാനിച്ചതിന്.. :)

  ReplyDelete
  Replies
  1. പ്രീയ ഫിറോ ,
   ആ വരം അവളുടെയാണ് , എനിക്ക് പ്രണയിക്കാന്‍
   വരണ്ട മണ്ണ് നല്‍കിയ അവള്‍ തന്നതാണ് ..
   " പൊഴിച്ചോളു കണ്ണാ എന്നിലേക്കെന്ന് " പറഞ്ഞ്
   എന്റെ പ്രണയത്തേ സദയം സ്വീകരിച്ചവള്‍ ,
   എത്ര നല്‍കിയാലും എനിക്ക് നല്‍കുന്ന സ്നേഹം കുറഞ്ഞു
   പൊകുന്നുവോ എന്നാകുലപെടുന്നവള്‍ , അവള്‍ക്കാണീ വരികള്‍
   കൊണ്ട് നിറക്കുന്ന പനിനീര്‍ പൂവുകള്‍ മുഴുവനും ....
   എഴുതുന്ന ഒരൊ വാക്കുകളില്‍ അവളുടെ സ്നേഹത്തിന്റെ നനവുണ്ട്
   എന്നേ എന്നുമെന്നും നനക്കുന്ന അവളുടെ പ്രണയം ഫിറോ ...
   ആ വാക്കുകളില്‍ എന്റെ കൂട്ടുകാരനിലേക്ക് പകരുന്ന കുളിരുണ്ടെങ്കില്‍
   അതിന് ഹേതുവാകുന്നത് അവള്‍ മാത്രമാണെന്നറിഞ്ഞാലും .
   അവള്‍ അകന്നാല്‍ എനിക്ക് വേനലാണെന്നും .. സ്നേഹത്തൊടെ എന്നും

   Delete
 4. കവിതയും ഗദ്യവും മനോഹരമായി ചേര്‍ത്ത് പാകം ചെയ്ത പ്രണയം. പ്രണയം എന്ന് മാത്രം പറഞ്ഞാല്‍ അത് തെറ്റാണ്. ഇതില്‍ എല്ലാമുണ്ട്.
  ഇത് വായിച്ചു തുടങ്ങി ഞാനും പ്രണയിക്കാന്‍ പോവാണ് റിനീ..എന്ന് കമ്മന്റില്‍ കമന്റ് ഇടണം എന്ന് കരുതിയപ്പോഴേ അടുത്ത വരി എന്നെ പറ്റിച്ചു. എല്ലാവര്‍ക്കും ഒരു പ്രണയമുണ്ട്. ചിലപ്പോള്‍ ഒന്നിലധികം. പക്ഷെ അതിനൊരു രൂപം നല്‍കാന്‍ പറഞ്ഞാല്‍ പ്രയാസമാവുകയും ചെയ്യും.
  മഴ എല്ലാ പ്രണയത്തിന്റെയും സാക്ഷിയായി എന്നുമുണ്ടാവും. ശരിക്കും മഴ പെയ്യുന്നത് മുളക്കാതെ ഉണങ്ങി പോകുന്ന വിത്തുകളെ വീണ്ടും മുളപ്പിക്കാനല്ലേ..ആണ്.

  ഏതായാലും റഫീഖ് അഹമ്മദിന്റെ രണ്ട് വരികള്‍ ഇവിടെ ചേര്‍ക്കുന്നു.

  "മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകള് ചിലതുണ്ട് മണ്ണിന് മനസ്സില്‍
  പ്രണയത്തിനായ് മാത്രം എരിയുന്ന ജീവന്റെ തിരികലുണ്ടാതാവിനുള്ളില്‍ "

  കാലത്ത് തന്നെ വായിച്ച ആദ്യത്തെ പോസ്റ്റ്‌ നല്ല ഫ്രെഷ്നസ് നല്‍കുന്നു റിനീ. ആ കുളത്തില്‍ നിന്ന് മുഖം കഴുകി ഞാനും പുതിയൊരു ദിവസത്തിലേക്ക് പ്രവേശിക്കുന്നു.
  റിനിക്കും വായനക്കാര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  ReplyDelete
  Replies
  1. പ്രീയ മന്‍സൂ ...
   എന്തു പേരിട്ടും വിളിക്കും എനിക്കവളൊടുള്ള " തെറ്റ് " നമ്മുടേ വികാരത്തേ ..
   പ്രണയമെന്ന ഒറ്റ വാക്കില്‍ ഒതുക്കുവാനാകില്ല ഞങ്ങള്‍ക്ക് ..
   ഒന്നു പ്രേമിക്കണം എന്നല്ല , എത്ര പ്രണയം തൊന്നിയിട്ടുണ്ടേലും
   എന്റെ കണ്ണനോട് എനിക്ക് പൂര്‍ണതയാണ് മന്‍സൂ ...
   അവളക്കപ്പുറം ഞാന്‍ ആരെയും നനക്കുകയോ ,
   അവളെന്നേ നനച്ച പൊലെ മറ്റൊരു മഴ എന്നേ തേടുകയോ ചെയ്തിട്ടില്ല ..
   പ്രണയവും , വാല്‍സല്യവും , കരുതലും , തീവ്രതയും ,കാമവും
   നിറച്ച് അവളെന്നില്‍ വിസ്മയം തീര്‍ക്കുന്നു , സത്യം അവള്‍
   പൂര്‍ണമായ പ്രണയത്തിന്റെ പ്രതിരൂപമാണ് ..
   അവള്‍ക്കപ്പുറം എനിക്ക് ഇനിയൊരു പെണ്ണില്ല .............
   പ്രണയമഴയില്‍ ആര്‍ദ്രമായ ഹൃദയവുമായി വന്നെന്‍ കൂടെ
   നനഞ്ഞ പ്രീയ കൂട്ടുകാര , മന്‍സൂ .. നന്ദി കൊണ്ട് തീര്‍ക്കുന്നില്ല
   ഞാനീ വാക്കുകളുടെ മഴയേ .. സ്നേഹത്തേ .!

   Delete
 5. വല്ലാണ്ട് പെയ്തുനിറഞ്ഞ ഒരു മഴ, തോര്‍നിട്ടും തോരാതെ ഇലച്ചാര്‍ത്തുകളില്‍ പെയ്തുകൊണ്ടിരിക്കുന്ന ഒരു കുളിര്‍മ
  റിനി ഈ വായന അതിമനോഹരം

  ReplyDelete
  Replies
  1. പ്രീയ ഗോപന്‍ ,
   എന്റെ പ്രണയം പൊലെ അല്ലേ ഗോപാ ..
   അവളെന്നേ , ഞാന്‍ അവളേ എത്ര നനച്ചിട്ടും തോരാതെ ..
   ഞങ്ങളുടെ മനസ്സാം തുമ്പുകളില്‍ നിന്നിപ്പൊഴും
   പൊഴിഞ്ഞു വീഴുന്ന പ്രണയമഴതുള്ളികള്‍ ..
   എത്ര വിരഹവേവില്‍ നിറച്ചാലും , എത്ര കാതമകലേ നിന്നാലും
   നീയെന്റെ എത്ര അരികേ ആണ് കണ്ണാ ... ഞാന്‍ നീ തന്നെയെന്ന് ..
   നിന്നേ ഒന്നു തൊടുവാന്‍ , ഒന്നു കണ്ണടച്ചാല്‍ മതി ,
   പതിയെ അരികിലെത്തും നീ , നിന്റെ നനുത്ത ചുണ്ടുകള്‍ ചേര്‍ത്ത് ...
   മനോഹരമായ ചിന്തകള്‍ വരികളില്‍ നിന്നുടലെടുത്തത്
   പ്രണയമെന്ന വികാരമുള്‍കൊണ്ടാവാം .. സ്നേഹത്തൊടെ ..

   Delete
 6. ""ഞാന്‍ പനിമതിയാണ്..നീയാം അര്‍ക്കന്‍റെ പ്രണയപ്രഭയില്‍ പ്രകാശിക്കുകയും , ആ മനസ്സിന്റെ ഒരു ചെറിയ വാടലില്‍ അമാവാസിയും ആയിപ്പോകുന്നവള്‍ !""

  " ജനിമൃതി കളുടെ കല്പടവില്‍ വച്ചോ .. പ്രണയത്തിന്റെ മഴകുളിരില്‍ വച്ചോ .. എവിടെ വച്ചാണ് നീ എന്‍റെ മാത്രമായി പോയത്???
  നിന്നെ നോക്കിയിരിക്കുമ്പോള്‍ മഴ കാണുന്ന സുഖാണ് കണ്ണേ " എന്ന് നീ പറയുമ്പോള്‍,
  " നിന്‍റെ ഓരോ ചുംബനങ്ങള്‍ക്ക് പോലും എന്ത് തീവ്രതയെന്നോ " എന്ന് മൊഴിയുമ്പോള്‍ ഇത്രമാത്രം പറയാം ...

  ഒരു മഴയും എന്നെയിങ്ങനെ പുണര്‍ന്നിട്ടില്ല ...അലസമായി നിന്‍റെ ഒരു മൊഴിയോ നോട്ടമോ എന്നെ തീണ്ടിയിട്ടില്ല !!!

  എന്‍റെ പ്രണയത്തെ നീ വാഴ്ത്തുമ്പോഴും അറിയുക,
  എന്നെ പ്രണയം എന്തെന്ന് അറിയിച്ചത് നീയാണെന്ന്.. !!
  നിന്‍റെ സ്നേഹത്തില്‍, പ്രണയത്തില്‍, മൊഴികളില്‍, മിഴികളില്‍... മാത്രം പൂത്തുലഞ്ഞവള്‍ ഈ ഞാനെന്ന് !!!

  പ്രിയനേ ..
  ""നിന്‍റെ ആദ്യകിരണത്തില്‍ ഉണര്‍ന്ന്
  നിന്‍റെ ചുംബനത്തില്‍ ശോണിമയാര്‍ന്ന്
  നിന്‍റെ അസ്തമനത്തില്‍ നിന്നെമാത്രം കിനാകണ്ട്‌ ഉറങ്ങാന്‍ !!!"" അടുത്ത ജന്മം എനിക്കൊരു ചെന്താമരയാകണം..
  ...................................................................................................................

  നിന്‍റെ പ്രിയപ്പെട്ടതെല്ലാം ... മഴ, അമ്മ ,അവള്‍, തറവാട്,കുളം എല്ലാം ഇവിടെയും.... ഭാവനയോ സത്യമോ റിനി ഇതെല്ലം?!?!,
  ദെ കണ്ണ്കിട്ടിപ്പോകുംട്ടോ റിനിയെ ഈ പ്രണയത്തിന്... കടുകും മുളകും ഉഴിഞ്ഞോളൂ ;P
  നിനക്കും അവള്‍ക്കും നിങ്ങളുടെ പ്രണയത്തിനും മഴക്കുളിര്‍ ആശംസിക്കുന്നു
  സ്നേഹപൂര്‍വ്വം

  ReplyDelete
  Replies
  1. പ്രീയ കീയ ,
   വരികളിലൂടെ പ്രണയിനി പൊലെയാണ് കീയ -
   നിറയുക എപ്പൊഴും ,വാക്കുകളില്‍ തീവ്രത നിറച്ച്
   അവളേ പൊലെ സംവേദിച്ച് കൊണ്ട് ....
   നിന്നേ നോക്കിയിരിക്കുമ്പൊള്‍ മഴ കാണുന്ന സുഖമെന്നല്ല ..
   മഴ തന്നെയാണ് കണ്ണേ ..എന്നുമെന്നും എന്നില്‍ നിറയുന്ന സ്നേഹമഴ ..
   ജീവിതത്തിന്റെ നിലക്കാത്ത മഴയില്‍ അറിയാതെ വന്നു ചേര്‍ന്നവള്‍ ..
   ഞാന്‍ പൊഴിച്ച മഴപൂവുകള്‍ എല്ലാം ഒന്നു പൊലും കളയാതെ
   ഹൃദയത്തിനാഴത്തില്‍ സൂക്ഷിച്ച് വച്ചവള്‍ , ഞാന്‍ പൂര്‍ണമാണെന്ന്
   പറഞ്ഞ് പറഞ്ഞ് അവളതെടുത്ത് എനിക്കിപ്പൊള്‍ നീര്‍ത്തുമ്പൊള്‍
   ജന്മാന്തരങ്ങള്‍ പകര്‍ന്നു വന്ന സ്നേഹസുഗന്ധമറിയുന്നുണ്ട് ഞാന്‍ ...
   നിന്നെ , പ്രണയത്തിന്റെ ആഴമറിയിച്ചുവെങ്കില്‍ നീ അത് അര്‍ഹിക്കുന്നത്
   കൊണ്ടാകും , നിന്നുള്ളില്‍ പ്രണയാദ്രമയൊരു ഹൃദയമുള്ളതിനാലും ..
   വരണ്ടു പൊകുന്ന മണ്ണിലേക്ക് ആദ്യ മഴ തൊടുമ്പൊള്‍ തീവ്രതയുടെ
   ആലിംഗനം കൊണ്ട് മൂടും മണ്ണ് ..അവളെ പോലെ ,
   അതും ഒരു സുഖം തന്നെ ..നിന്നെ അറിയുക എന്നാല്‍ ,
   മഴയില്‍ നനയുക എന്നാണ് ..എന്റെ വരികളില്‍ അറിയാതെ
   വന്നു പൊകുന്നതാണ് അമ്മയും കുളവും തറവാടും അവളും
   നമ്മുടെ പ്രണയവും ഒക്കെ എനിക്കറിയില്ല ,
   എന്തൊക്കെയോ എഴുതുന്നു കീയ ..
   ഭാവനയെന്ന് പേരിട്ടു വിളിക്കാന്‍ ആണിഷ്ടമെങ്കില്‍ ആവാം ..
   പക്ഷേ അതിലെന്റെ " കണ്ണന്റെ "സ്നേഹവും സാമിപ്യവും
   ഉണ്ട് എന്നത് സത്യം പ്രണയത്തേ നന്നായി വായിക്കും കീയ എപ്പൊഴും,
   അതിനേ കുറിച്ചെഴുതുമ്പൊള്‍ ഹൃദയത്തില്‍ നിന്നാണ് വരികള്‍ പിറക്കുക ,
   നന്ദിയും സ്നേഹവും പറഞ്ഞ് ആ ആര്‍ദ്രതയുള്ള
   വരികളുടെ നിറം കെടുത്തുന്നില്ല ...   Delete
  2. കീയാന്നു വിളിക്കല്ലെട്ടോ... നിക്കിഷ്ട്ടല്ല... കീയക്കുട്ടിന്നു തന്നെ വിളിക്കണം :@

   Delete
  3. ശരി .. ഇനി അങ്ങനെ വിളിക്കമേട്ടൊ ...

   Delete
 7. അല്ല എന്താപ്പോ സംഭവം ! ഉള്ളതാണോ അതോ ഭാവനയോ?
  ഇത്തിരി ഉള്ളതും ഒത്തിരി ഭാവനയും എന്നല്ലേ മറുപടി ?
  എന്തായാലും സംഭവം ജോര്‍ ! എനിക്ക് നല്ലിഷ്ട്ടായി !
  പ്രണയിക്കുന്നെങ്കില്‍ ഇങ്ങനെ വേണം !!
  ചെറിയ സന്തോഷങ്ങളിലും നിറഞ്ഞു ചിരിക്കുന്ന പെണ്‍കുട്ടി !
  ആണ്‍കുട്ടിയെ ജീവനേക്കാള്‍ അധികം സ്നേഹിച്ചു താങ്ങായി കൂടെ നടക്കുന്നവള്‍ !!
  പ്രാക്ടിക്കല്‍ ആണു ആ കുട്ടി !
  പാവം തോന്നുവ നിങ്ങളുടെ കാര്യം ! നിസ്വാര്‍ഥ സ്നേഹം എന്നെല്ലാം പറയുന്നത് ഇതാണല്ലേ ?
  ഒരു കാറ്റിലും കോളിലും തകരാതെ ഈ ബന്ധം നിങ്ങളോടൊപ്പം എന്നുമുണ്ടാവട്ടെ !!
  പുനര്‍ജ്ജന്മം അങ്ങനൊന്നുണ്ടെങ്കില്‍ അടുത്ത ജന്മത്തിലെങ്കിലും നിങ്ങള്‍ ഒന്നാവട്ടെ !
  (ചിലപ്പോള്‍ ഒന്നയിക്കഴിഞ്ഞാല്‍ ഇത്രേം ത്രില്‍ കിട്ടില്ലാട്ടോ .ഇതാ നല്ലത് )
  പ്രണയം എത്ര ആഴത്തിലാണ് പതിഞ്ഞിരിക്കുന്നതെന്ന് എത്ര പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ഈ വാക്കുകളില്‍
  നിന്നു മനസിലാക്കാം..!
  അടുത്ത പോസ്ടുകളിലൊക്കെ ഇനി എന്തോ ചെയ്യും പ്രണയം മുഴുവനും ഒറ്റ പോസ്റ്റില്‍ എഴുതി തീര്‍ത്തു കളഞ്ഞില്ലേ :(
  എനിക്കൊരു അസൂയയും തോന്നണില്ലാട്ടോ :)
  ഒറ്റ വാക്കില്‍ ഒരു സ്വകാര്യം പറയട്ടെ ... " ഭാഗ്യവാന്‍ "

  ReplyDelete
  Replies
  1. പ്രീയ ആശകുട്ടീ ..
   അങ്ങനെ അങ്ങ് തീര്‍ന്നു പൊകുമോ പ്രണയം ..
   പല രൂപത്തില്‍ ഭാവത്തില്‍ അതെപ്പൊഴും
   ഇങ്ങനെ നിറഞ്ഞു വരും , വായിക്കുന്നവര്‍ക്ക് മടുപ്പുണ്ടാകുമെങ്കിലും ...
   കാതങ്ങള്‍ക്കപ്പുറമെങ്കിലും അവളെന്റെ ഉള്ളിലുണ്ട് ,
   എത്ര പിണക്ക മേളങ്ങളിലും ഒരു കുഞ്ഞു മഴയായ്
   പൊഴിയാന്‍ പാകത്തില്‍ അവളുടെ പ്രണയം ഏത് നിമിഷവും
   നനക്കും , എത്ര കാലം കാത്തിരുന്നാലും ചിലത് നമ്മുക്ക് വേണ്ടി
   തന്നെ നില കൊള്ളും , അവളെന്നിലേക്ക് വന്നണഞ്ഞ പൊലെ ....
   അന്യോനം അറിയുക പ്രണയത്തിന്റെ ഏറ്റം വലിയ ഘടകം തന്നെ ..
   അതില്ലാതായി പൊകുന്നത് അതിന്റെ പരാജയവും ...........
   അവള്‍ എന്റെ എല്ലാമായ മഴ നിലാവാണ് , ഒരിക്കലും പിരിയാത്ത ഒന്ന്
   എന്റെ ഉള്ളില്‍ കുടികൊള്ളുന്നത് , നശിക്കാത്ത ഒന്ന് ,
   ഭാഗ്യം അവള്‍ കൊണ്ടു തന്നതാകും , എന്റെ പുണ്യം ..
   നല്ല വാക്കുകള്‍ കൊണ്ടീ പ്രണയത്തേ തഴുകിയ പ്രീയ അനുജത്തീ
   അതിനു പകരം ഞാന്‍ എന്തു നല്‍കാന്‍ .........!

   Delete
 8. പ്രണയം , അതു മനസ്സില്‍ നിറഞ്ഞു നില്‍ക്കാത്തൊരാളു പോലും
  എന്റെ ഈ വരികള്‍ വായിച്ച് പോയവരില്‍ പെടില്ല ..
  ഹൃദയത്തില്‍ കൈയ്യ് വച്ചൊന്നു പറയുമോ നിങ്ങള്‍ക്ക് പ്രണയമില്ലെന്ന് ?

  " പ്രണയമേ നിന്നെ ഞാന്‍ പ്രണയിക്കുന്നു,
  എന്റെ പ്രണയിനിയെക്കാള്‍ ........."

  ഇതിലെ പ്രണയം ഭാവനയല്ലെങ്കില്‍ പ്രിയ സുഹൃത്തെ നീ ഭാഗ്യവാനാണ്..
  അല്ല, ഭാവനയാണെങ്കിലും നീ ഭാഗ്യവാന്‍ തന്നെ,വായനക്കാരിലേക്ക് ഇത്രത്തോളം പകരാന്‍ കഴിയുന്നുവെല്ലോ ......
  ആശംസകള്‍ നേരുന്നു ഈ എഴുത്തിനു......

  ReplyDelete
  Replies
  1. പ്രീയ അജീ .......
   മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയമില്ലെങ്കില്‍
   പിന്നെങ്ങനെ ഭാവനകള്‍ വിരിയും , ഒരുവേള
   അതിലൂടെ കടന്നു പൊയില്ലെങ്കില്‍ പിന്നെങ്ങനെ
   അതിന്‍ വിരഹവേവും , കുളിരുമറിയും ...
   എന്റെ പ്രണയമാകാം വരികളിലൂടെ പിറവി കൊള്ളുന്നത് ,
   ഭാവനകളായി പരിണമിക്കുന്നത് ഞങ്ങളുടെ സ്വപ്നങ്ങളും ...
   രണ്ടായാലും ഭാഗ്യവാനെന്ന് ഓതിയല്ലൊ സഖേ ..
   അതേ ആ പ്രണയം പൂക്കുന്ന താഴ്വാരത്തില്‍ എന്റെ മഴയേ
   പൊഴിക്കുവാന്‍ കഴിഞ്ഞതില്‍ , ആ മനസ്സാം പൂമുറ്റം എന്റെ
   പ്രണയപൂക്കളേ ഹൃത്തേറ്റിയതിലൂടെ ഞാന്‍ ഭാഗ്യത്തേ സ്പര്‍ശിച്ചിരിക്കുന്നു ,,
   നല്ല വാക്കുകള്‍ക്ക് പകരം സ്നേഹം മാത്രം നല്‍കുന്നു പ്രീയ മിത്രമേ ..

   Delete
 9. പ്രണയിക്കാത്തവര്‍പോലും പ്രണയിച്ചു പോകുന്ന വരികള്‍
  പ്രണയിക്കാത്തവര്‍ ആരും ഉണ്ടാകില്ലല്ലോ അല്ലെ....
  സൌന്ദര്യത്തോടെ വായിച്ചാസ്വദിച്ചു.

  ReplyDelete
  Replies
  1. പ്രീയ റാംജീ ,
   പ്രണയിക്കാത്തവര്‍ ആരുമുണ്ടാകില്ലെന്ന്
   ഞാനും വിശ്വസ്സിക്കുന്നു റാംജീ...!
   ഒരിക്കല്‍ ഞാന്‍ അവളൊട് ചോദിച്ചിരുന്നു ...
   നമ്മളേ പൊലെ നാം മാത്രമെ കാണുകയുള്ളൂന്ന് ..
   ശരിയാകാം , ഞങ്ങളുടെ ലോകത്ത് ഞങ്ങളൊളം
   ഞങ്ങള്‍ മാത്രമേ ഉണ്ടാകൂ , വികാരാവേശങ്ങളില്‍ ജനിച്ച്
   തൊട്ടടുത്ത നിമിഷം മണ്ണടിയുന്ന ഒന്നല്ല എനിക്കവളൊടും
   അവള്‍ക്കെന്നൊടും ഉള്ളത് ..അതു തന്നെയാകാം അതിന്റെ വ്യത്യസ്ത്ഥതയും ..
   പക്ഷേ ഇനി ഉണ്ടൊന്ന് പറയേണ്ടത് മറ്റുള്ളവരാകാം ..
   സ്നേഹവാക്കുകള്‍ക്ക് സ്നേഹത്തിന്റെ പൂവിതളുകള്‍ പകരം തരുന്നു

   Delete
 10. എത്രയിഷ്ടം

  ഞാനിനി കൂടുതലെന്തെങ്കിലും പറഞ്ഞ് ഈ പോസ്റ്റിന്റെ സൌന്ദര്യം കളയുന്നില്ല

  ReplyDelete
  Replies
  1. എത്രയിഷ്ടം ... അത്രയും ഇഷ്ടം തിരിച്ചങ്ങോട്ടും ഏട്ടാ ..!
   പറയും തൊറും സൗന്ദര്യം കൂടുമത്രേ ..
   വീണ്ടും വീണ്ടും പ്രണയ വാക്കുകള്‍ കൊണ്ട് മൂടൂ ..
   എന്ന് പറയുന്ന അവളേ പൊലെ ..
   സ്നേഹം മാത്രം തരുന്നു തിരികേ ഏട്ടാ ..

   Delete
 11. http://pradeeppaima.blogspot.in/2012/08/blog-post_22.html

  പൈമയില്‍ ഒരു പോസ്റ്റ്‌ ഉണ്ട്
  വായിക്കണേ

  ReplyDelete
 12. അതിമനോഹരമായ വരികള്‍ എന്നല്ലാതെ എന്ത് പറയാന്‍ റിനീ...

  ReplyDelete
  Replies
  1. പ്രീയ അബ്സര്‍ ,
   മനോഹാരിത അവള്‍ നല്‍കിയ പ്രണയ വര്‍ണ്ണങ്ങളില്‍
   മനസ്സിലേക്ക് പകര്‍ന്നു വന്നതാകാം സഖേ ..
   വരികളില്‍ പൂക്കുന്നത് മൊത്തം അവളുടെ മഴ പൂക്കളാണ് ..
   അതു എപ്പൊഴുമവള്‍ തിരുത്തീ "നമ്മുടെ " എന്നു പറയുമെങ്കിലും ..
   സ്നേഹത്തിന്റെ ഭാഷകള്‍ക്ക് പകരം വയ്ക്കുവാന്‍ എന്താണുള്ളത് ..
   അതു തന്നെ നീട്ടുന്നു സഖേ സ്നേഹപൂര്‍വം

   Delete
 13. അതി മനോഹരം സുഹൃത്തേ ..
  ഒരുപാടിഷ്ടായി ഈ പ്രണയ മഴ ..
  ആശംസകള്‍ ..

  ReplyDelete
  Replies
  1. പ്രീയ സതീശന്‍ ....
   ഒരു മഴ പെയ്യുന്നുണ്ട് എന്നു പറയുമ്പൊള്‍
   അരികിലുണ്ട് അവളെന്നാണ് , അല്ലെങ്കിലാ വാക്കുകള്‍
   എന്നിലിങ്ങനെ പൊഴിയുന്നു എന്ന് ... മിണ്ടുമ്പൊള്‍ തേന്‍ മഴയാണ്..
   പിണങ്ങുമ്പൊള്‍ ഉഷ്ണപര്‍വ്വവും , പ്രണയമഴയായ് എന്നിലേക്കവള്‍
   പൊഴിഞ്ഞ് നാളിലേ ഒരൊ തുള്ളിയും ഞാന്‍ കാത്ത് വച്ചിട്ടുണ്ട് ..
   ഇടക്കിടേ കുറുമ്പിന്‍ വേവുകളില്‍ തളിക്കുവാന്‍ ...
   പ്രണയമഴയുടെ കുളിര്‍ കൊണ്ട മനസ്സിന് സ്നേഹം മാത്രം സഖേ ..

   Delete
 14. സുപ്രഭാതം റിനീ..

  മഴത്തുള്ളികൾ തുള്ളിത്തുളുമ്പും പോൽ വികാര വിഭ്രമാണു പ്രണയം എന്നു ഞാൻ പറഞ്ഞോട്ടെ...
  ചിന്നിച്ചിതറാൻ വെമ്പും പളുങ്കു മണികളെ ചെപ്പിൽ സൂക്ഷിച്ച്‌ താലോലീയ്ക്കുവാനായി മനം തുടിയ്ക്കുന്ന പ്രണയം..
  ഓർമ്മകൾക്കിടയിൽ നിന്ന് വേറിട്ടെടുത്ത്‌ കൊഞ്ചി കുഴയുവാൻ ആഗ്രഹിയ്ക്കുന്ന പ്രണയം..
  ലജ്ജകൾ വെടിഞ്ഞ്‌ സ്വന്തം പ്രണയത്തെ പ്രാണനെ നെഞ്ചോടടുപ്പിയ്ക്കുന്ന പ്രണയം..

  ലയിച്ചു പാടുന്നു ഞാനുമൊരു പ്രണയ ഗാനം..
  എല്ലാം മറന്ന് കൊട്ടിയടച്ച വാതിൽക്കൽ ചാരി നിന്നു കൊണ്ടൊരു രാമഴ ഗാനം..

  നന്ദി റിനീ..ഏറെയൊന്നും പറയാൻ ആകുന്നില്ല...!

  ReplyDelete
  Replies
  1. പ്രീയ വര്‍ഷിണീ ,
   ഈ വരികള്‍ എന്നേ ഓര്‍മിപ്പിച്ചത് അവളുടെ
   കൊഞ്ചല്‍ തന്നെ ,പ്രണയത്തിനുമപ്പുറം
   കുഞ്ഞു പൂവ് പൊലെ എന്നിലേക്ക് പൊഴിക്കുന്ന
   ചില മൊഴിമുത്തുകളില്‍ ആരും പൂത്ത് പൊകും ..
   ഈ പ്രണയം പകര്‍ത്തുവാന്‍ ലജ്ജ ഇല്ല തന്നെ പ്രീയ കൂട്ടുകാരീ ..
   അവളെന്നില്‍ ചേര്‍ന്നുവെന്ന് ലോകത്തോട് വിളിച്ചു
   പറയുവാന്‍ പൊലും മടിയില്ലാതിരിക്കേ ,അതു പുണ്യമായീ
   കാണ്‍കേ ,ലജ്ജ ലവലേശമില്ലാതെ ..അതു അറിയാതെ പകര്‍ത്തപെടുന്നത് ..
   എന്തേ സഖീ ,വരികളിലൊരു വിരഹദുഖം ?
   അവള്‍ നിറയും വരികളിലൂടെ ഒഴുകിയ കണ്ണുകള്‍ക്കും
   എഴുതിയ വരികള്‍ക്കും പകരമെന്തു നല്‍കാന്‍ മഴതോഴീ ...
   സ്നേഹം മാത്രം പകരം നല്‍കുന്നു .സദയം സ്വീകരിച്ചാലും ..

   Delete
 15. റിനിയേട്ടാ, ഒന്നും പറയാനില്ല.. ചെവിയിലേക്കൊരു രഹസ്യം മെല്ലെപ്പറഞ്ഞ പോലെ..

  നഷട്പ്പെടാം, പക്ഷെ പ്രണയിക്കാതിരിക്കരുത് എന്നു പറഞ്ഞ മാധവിക്കുട്ടിയെ ഓര്‍മ വന്നു..
  സഫലമാവാത്ത പ്രണയം എന്നൊന്നില്ല എന്നു തോന്നുന്നു..
  പ്രണയിക്കുന്ന ഓരോ നിമിഷവും സാഫല്യമാണ്..
  ഒരുപക്ഷെ, ഒരുമിച്ചൊരു ജീവിതത്തില്‍ അവസാനിക്കാത്ത പ്രണയം
  കൂടുതല്‍ മധുരതരമാണ്.. അത് ഒരു തുടര്‍ച്ചയാണ്, കാലമോ അകലമോ പ്രായമോ വകവയ്ക്കാത്ത ഒന്ന്‍..

  ReplyDelete
  Replies
  1. പ്രീയ പല്ലവികുട്ടീ ,
   ആദ്യ വരികള്‍ എനിക്കേറെ ഇഷ്ടമായേട്ടൊ ..
   പ്രണയമെപ്പൊഴും അങ്ങനെയാണ് , രഹസ്യം പൊലെ
   പതിയെ ഓതുവാനാകും എല്ലാര്‍ക്കും ഇഷ്ടം ..
   മനസ്സ് പകുത്ത് കൊടുക്കുമ്പൊള്‍ " നമ്മള്‍ " എന്നു
   എപ്പൊഴും ആവര്‍ത്തിക്കുമ്പൊള്‍, ഒന്നുറക്കേ പറയാന്‍
   തൊന്നും , ഇവളെന്റെ എന്ന് , പക്ഷേ എന്തൊ ..
   പതിയേ പറയുവാന്‍ മനസ്സ് പഠിച്ചിരിക്കുന്നു ..
   കാലത്തിന്‍ ചെവിയുണ്ടെന്ന് , അതിനു അസൂയ വരുമെന്ന് ..
   ഈ സ്നേഹവാക്കുളില്‍ നേരുണ്ട് അനുജത്തി കുട്ടീ ..
   ആ നേരുകള്‍ക്ക് സ്നേഹം മാത്രം നല്‍കുന്നു പകരം ..

   Delete
  2. കാലത്തിന്‍ ചെവിയുണ്ടെന്ന് , അതിനു അസൂയ വരുമെന്ന് ..
   അതും നേര്..

   Delete
 16. റിനി,
  എഴുതിത്തുടങ്ങിയപ്പോള്‍ പെയ്തുതുടങ്ങിയ മഴയുടെ കുളിരില്‍ മുങ്ങിക്കുളിച്ച്
  അനുഭൂതിയുടെ ചിറകിലേറി
  അങ്ങിനെ....
  പ്രണയത്തിന്റെ മാധുര്യം നുകര്‍ന്ന്,
  ഓര്‍മ്മകളുടെ തട്ടിയുണര്‍ത്തലുകളും,
  നനവുകളും....
  ഇങ്ങനെയൊരു പോസ്റ്റിനുവേണ്ടി എഴുതിത്തയ്യാറാക്കുമ്പോള്‍
  ഒന്നിന്റെയും പിടുത്തമില്ലാത്തൊരു
  ഒഴുക്കനുഭവിച്ചിട്ടുണ്ടാവും
  അല്ലേ?
  ആ ഒഴുക്ക് വായനക്കാരനിലുമുണ്ടാക്കാന്‍ സാധിച്ചൂട്ടോ..
  മഴ..
  തിമിര്‍ത്തുപെയ്യുന്ന മഴ..
  തൊടിയിലും, പുരപ്പുറത്തും,
  മരങ്ങളിലും, ഇലച്ചാര്‍ത്തിലും,
  കുളത്തിലും...
  പെയ്ത്തിന്റെ തോതിനനുസരിച്ച്
  മഴ സൃഷ്ടിക്കുന്ന അനുഭൂതിയയിലും
  വ്യത്യസ്തത സൃഷ്ടിക്കുന്നു.
  വൈകിപ്പെയ്ത കാലവര്‍ഷത്തിന്റെ
  നിറവില്‍
  റിനിയുടെ പോസ്റ്റ് വായിച്ചപ്പോള്‍
  മഴയുടെ, പ്രണയത്തിന്റെ, അനുഭൂതി...
  ആശംസകള്‍..

  ReplyDelete
  Replies
  1. പ്രീയ ശ്രീ ,
   സത്യമാണത് ശ്രീ , അറിയാതെ അവളുടെ
   പ്രണയത്തിന്റെ ഒഴുക്കില്‍ പെട്ടിരുന്നു ഞാന്‍
   ഈ വരികള്‍ എഴുതി നിറക്കുമ്പൊള്‍ ..
   ആ മനസ്സ്, പ്രീയ മിത്രം എഴുതി കണ്ടപ്പൊള്‍
   സന്തൊഷം തൊന്നിയേട്ടൊ , അല്ലെങ്കിലും അവള്‍
   നിറയുന്ന നിമിഷങ്ങളില്‍ എന്നില്‍ എന്താണ് -
   നിറഞ്ഞു കവിയുന്നതെന്ന് അറിയുവാനാകില്ല ..
   എന്നേ കൈയ്യ് പിടിച്ച് കൂട്ടുന്ന പ്രണയ നിറങ്ങള്‍
   പൂക്കുന്ന താഴ്വാരങ്ങള്‍ , എന്നില്‍ നിറക്കുന്ന പ്രണയ ചുംബനങ്ങള്‍ ..
   ഞാന്‍ എങ്ങനെ എഴുതാതിരിക്കും സഖേ ..
   ഈ സ്നേഹക്ഷരങ്ങള്‍ക്ക് , സ്നേഹം മാത്രം പകരം ..

   Delete
 17. ഹൃദ്യമായൊരു വായനാനുഭവം!
  അഭിനന്ദനങ്ങള്‍.
  aആശംസകളോടെ

  ReplyDelete
  Replies
  1. പ്രീയ ഏട്ടാ ..
   ആശംസകള്‍ക്ക് , സ്നേഹവാക്കുകള്‍ക്ക്
   ഈ പ്രണയമഴ ചാറ്റലില്‍ നനഞ്ഞതിന്
   സ്നേഹം പകരം തരുന്നു ഏട്ടാ ..

   Delete
 18. നന്നായ്യിരിക്കുന്നു... നല്ലൊരു വായനാനുഭവം...

  ReplyDelete
  Replies
  1. പ്രീയ റൊബിന്‍ ,
   വായനക്ക് , പ്രണയകുളിരില്‍
   സ്വല്പ്പം നേരം നിറഞ്ഞതിന്
   സ്നേഹം മാത്രം നിറഞ്ഞു നല്‍കുന്നു സഖേ ..

   Delete
 19. ന്‍റെ റിനിയെ ഒരു നേര്‍ത്ത മഴയിലായിരുന്നു ഞാന്‍ തുടക്കം മുതലൊടുക്കം വരെ... ഇനിയെന്ത് പറയണം ഞാന്‍ സഖേ... ആ വരികളില്‍ ഒഴുകുകയായിരുന്നു... കൂട്ടുകാരന്‍റെ മനസ്സ് കാണുന്നു ഇവിടെ.. പ്രിയപ്പെട്ടവളോടുള്ള പ്രണയത്തിന്‍റെ തീവ്രതയറിയുന്നു.. ഈ മഴ എന്നുമെന്നും തുടരട്ടെ...

  ReplyDelete
  Replies
  1. പ്രീയ നിത്യ ,
   അവള്‍ നിറയുന്ന മനസ്സാണത് , എന്റെതെന്ന് പറയുവാനാകില്ല
   ചലനങ്ങളിലും , വാക്കിലും , നോക്കിലും അവളുണ്ട്
   അവളെഴുതിക്കുന്നു എന്നു പറയുന്നതാകും ശരീ ..
   ഇതെഴുതുമ്പൊള്‍ പൊലും കരുതലായീ ആ സ്നേഹപാശം
   എന്നേ മൂടുന്നുണ്ട് , അവളുടെ ഒരൊ വാക്കിലും നിറയുന്നുണ്ടത്
   ഓര്‍ക്കുക എന്നല്ല , ഒരു നിമിഷം പൊലും മറന്നു പൊകുകയെന്നാല്‍
   അതു ഉള്ളിലേ ജീവനെടുത്ത അവസ്ഥയാകും .. സ്നേഹപരമായ
   ഈ വാക്കുകള്‍ക്ക് സ്നേഹം മാത്രം നല്‍കുന്നു സഖേ പകരം ..

   Delete
 20. പ്രണയത്തിന്റെ ഭാവ തീവ്രതയും..,
  കാല്പനികതയുടെ വിസ്മയ ഭാവനയും,
  ഓര്‍മ്മകളുടെ നിലക്കാത്ത പ്രവാഹവും,
  പിന്നെ...
  പതിവ് പോലെ..,
  നഷ്ട നൊമ്പരങ്ങളും......
  റിനീ....പെരുത്തിഷ്ടായീ...ഡാ...
  നന്ദി.

  ReplyDelete
  Replies
  1. പ്രീയ സഹീര്‍ ,
   നഷ്ടനൊമ്പരങ്ങള്‍ ഇല്ലേട്ടൊ മിത്രമേ ..
   ഒരിക്കലുമാ സ്നേഹം നഷ്ടപെട്ടുപൊകില്ല
   ഉള്ളില്‍ന്റെ ഉള്ളില്‍ കുടി കൊണ്ട ഒന്ന്
   മരണത്തിന് പൊലും പറിച്ചെറിയാന്‍ കഴിയാത്ത ,,,
   എന്നിലും അവളിലുമായ് ജനിച്ചു പൊയതും
   നശിക്കാത്തതുമായ ഒന്ന് , മരണം പൊലും
   ഞങ്ങളേ വാനില്‍ ഒന്നാക്കി നിര്‍ത്തും ...
   " മൂന്ന് ത്രികോണ നക്ഷ്ത്രങ്ങളേ നിറക്കും "
   എന്റെ കണ്ണന്‍ പറയുന്ന പൊലെ ..
   സ്നേഹവാക്കുകള്‍ കൊണ്ട് ഒരായിരം പൂവിതളുകള്‍ സഖേ ..

   Delete
 21. ഓർമ്മയും പ്രണയവും മഴയായി പെയ്തു നിറയുമ്പോൾ അതിൽ അലിഞ്ഞു പോയി. ഹൃദ്യമാണീ എഴുത്ത്‌....
  സ്നേഹമഴയുടെ നിലയ്ക്കാത്ത കുളിർസ്പർശം ഇപ്പോഴും നെഞ്ചിൽ...

  ReplyDelete
  Replies
  1. പ്രീയ മാഷേ ,
   അവളുടെ സാമിപ്യം കൊതിക്കുന്ന വേളയില്‍
   അല്‍ഭുതപെടുത്തി കൊണ്ടാകും ഒരു വിളിയോ
   മെസ്സേജൊ വരുക , പ്രണയമെഴുതി നിറക്കുമ്പൊള്‍
   ആ മുഖമാകും മുന്നില്‍ , എന്നോടൊത്ത് ഉണരുവാനും
   ഉറങ്ങുവാനും കൊതിക്കുന്നൊരു മനസ്സ് മാത്രം കൈമുതലായി
   എന്നില്‍ സ്നേഹം നിറക്കുന്ന എന്റെ മാത്രമായവള്‍ ..
   വായനയില്‍ കുളിരുള്ള എന്തേലും ഉള്ളില്‍ തടഞ്ഞുവെങ്കില്‍
   ഒരു പങ്ക് അവള്‍ക്കും കൂടി ഞാന്‍ പകുത്ത് കൊടുക്കുന്നു .
   നല്ല വരികളില്‍ സ്നേഹം നിറക്കുന്ന ഈ സാമിപ്യത്തിന്
   സ്നേഹം മാത്രം പകരം നല്‍കുന്നു മാഷേ ..

   Delete
 22. അഗാധസ്നേഹത്തിന്റെ വര്‍ണ്ണങ്ങള്‍ ചാലിച്ച പോസ്റ്റ്‌ ..
  നീ പ്രണയ സുര്യന്‍ ..അവള്‍ നിന്റെ പ്രണയത്തെ ഉജ്വലിപ്പിച്ചവള്‍ ..
  അവളുടെ സ്നേഹത്തണലിലേ നിനക്കു ജ്വലനമുള്ളൂ ...
  ഹൃദയം പൂക്കുമ്പോള്‍ വരികളറിയാതെ പൊഴിയും ..
  നീ അവളില്‍ മാത്രമിങ്ങനെ നിറഞ്ഞു തൂകുന്നത് എന്താണ്?
  ഇത് പൂര്‍ണ്ണതയാണ് .. സ്നേഹത്തിന്റെ പൂര്‍ണ്ണത ..
  അവളുടെ പ്രണയത്തിന്റെ മൂര്‍ത്തീഭാവമായവന്‍...
  ഈ മനസ്സില്‍ എവിടെയാണ് ഇത്രേം സ്നേഹം ഒളിച്ചിരിക്കുന്നത് ?

  കാലം ചേര്‍ക്കാത്തവരെ കാലം ഒരുമിപ്പിക്കും...
  അത് പക്ഷെ മനസ് കൊണ്ടാകും...
  ഒരുമിച്ചു ജീവിക്കാന്‍ കൊതിച്ചവര്‍ അകലെ ജീവിക്കും,
  മനസ്സ് കൊണ്ട് അടുത്തും..
  സുര്യന്റെയും ആമ്പല്‍ മൊട്ടിന്റെയും പ്രണയം പോലെ...
  കാലം തീര്‍ത്ത പ്രണയമാണിത് , അനിവാര്യമായ ഒന്ന് ..

  " നിന്നെ ഒറ്റക്കാക്കില്ലെന്ന് കാലത്തിന്റെ , എന്റെ കയ്യൊപ്പ് "...

  ഓര്‍ക്കുക...നിന്റെ എല്ലാമുള്‍ക്കൊണ്ട ഈ വരികളാണ് എനിക്ക് വേണ്ടത് ..

  ReplyDelete
  Replies
  1. പ്രീയ റൊസൂട്ടീ ,
   എനിക്കും അതറിവതില്ല , എവിടെയാണീ സ്നേഹമൊക്കെ
   ഒളിച്ചിരിക്കുന്നതതെന്ന് , അവളേ കാണും വരെ , അവളില്‍ -
   നിറയും വരെ , പുറമേ തലോടി പൊകുന്ന സ്നേഹകരങ്ങളേ
   ഉള്ളേറ്റി , പെയ്തും തൊര്‍ന്നും ചാറിയും ജീവിതമിങ്ങനെ ..
   പൂര്‍ണമായ പ്രണയത്തിന്റെ വര്‍ണ്ണങ്ങളുണ്ട് ഈ വരികളിലും
   ഞങ്ങളുടെ മനസ്സിലും റോസൂട്ടീ , എത്ര കാതമകലെയെങ്കിലും
   വരഷകാലം ഇത്ര അകന്നു പെയ്താലും , അവള്‍ നിറയുന്ന ഒരൊ
   നിമിഷവും എനിക്ക് , ഞങ്ങളുടെ ലോകത്ത് മഴയാണ് , " പൂമഴ "
   സത്യമാണത് , അനിവാര്യമായ ഒന്ന് , എനിക്ക് അവളും അവള്‍ക്ക് ഞാനും
   എന്നത് കാലത്തിന്റെ കൂട്ടിചേര്‍ക്കലാണ് , ഞങ്ങള്‍ക്കപ്പുറം ഒന്നും ചേര്‍ന്നുപൊകില്ല ..
   ഞങ്ങളിലൂടെ നാം പ്രണയത്തിന്റെ സ്നേഹത്തിന്റെ പൂര്‍ണതയറിയുന്നു ..
   ഇനി ഒന്നിലും , കിട്ടാത്ത അനുഭൂതിയും സംത്രിപ്തിയും അറിയുന്നു ..
   എന്നുമെന്നും പെയ്തിറങ്ങുന്ന പ്രണയമഴയായ് ഞങ്ങള്‍ ,
   പുഴയും കടലും കടന്ന് കരങ്ങള്‍ ചേര്‍ത്ത് , ഈ ജീവിതകാലമത്രയും
   കൂടേയുണ്ടാകുമെന്ന വാക്ക് നിറച്ച് , എഴുതിയാലും തീരാത്ത
   പ്രണയം നിറച്ച് എന്റെ സ്നേഹമായ കണ്ണന്‍ ,
   നിറഞ്ഞ ഹൃദയത്തോടെ നീ പകര്‍ത്തി തരുന്ന ഈ സ്നേഹവാക്കുകള്‍ക്ക്
   ഈ ചേട്ടായീ എന്തു പകരം തരാന്‍ , എങ്കിലും റോസൂട്ടീ
   സ്നേഹം നിറഞ്ഞൊരു പനി നീര്‍ പുഷ്പം നല്‍കുന്നു പകരമായീ ..

   Delete
 23. പ്രണയാക്ഷരങ്ങളുടെ തമ്പുരാനേ ..............അങ്ങനെ അല്ലാതെ താങ്കളെ എങ്ങനെയാണ് വിശേഷിപ്പിക്കുക .............ആശംസകള്‍...................................... .............................,

  ReplyDelete
  Replies
  1. പ്രീയ ഇസ്മയില്‍ ...
   "പ്രണയാക്ഷരങ്ങളുടെ തമ്പുരാനേ" സത്യത്തില്‍
   ഒന്നു സുഖിച്ചേട്ടൊ ഈ വിശേഷണത്തില്‍ ..
   അക്ഷരങ്ങളില്‍ പ്രണയം നിറഞ്ഞു പൊകുന്നത്
   അവളുടെ പൂര്‍ണമായ പകര്‍ത്തലിലൂടെയാണ് സഖേ ..
   എന്നേ പ്രണയാദ്രനാക്കുന്ന അവളുടെ ഒരൊ ചലനങ്ങളും
   വാക്കുകളും എന്നിലേ കാമുകനേ തൊട്ടുണര്‍ത്തുമ്പൊള്‍
   എഴുതി പൊകും , പ്രണയമല്ലാതെ , അവളൊടുള്ള എന്റെ
   ഇഷ്ട്മല്ലാതെ ഞാന്‍ പിന്നെന്തെഴുതാന്‍ സഖേ ..
   സ്നേഹം മാത്രം പകരം നല്‍കുന്നൂ ഈ സ്നേഹവാക്കുകള്‍ക്ക്..

   Delete
 24. പ്രണയത്തടവുകാരന്‍..

  ആശംസകളോടെ..

  ReplyDelete
  Replies
  1. പ്രീയ മുല്ല ,
   അതേ അവളുടെ , അവള്‍ നല്‍കുന്ന പ്രണയത്തിലേ
   തടവുകാരന്‍ തന്നെ ഞാന്‍ , ഞങ്ങളുടെ ലോകത്തിലേ
   പ്രണയ തടവുകാര്‍ , മഴ നൂലുകള്‍ കൊണ്ട് ബന്ധിച്ച്
   പ്രണയകരങ്ങളാല്‍ പുല്‍കിയുറങ്ങി ഉണരുന്ന പ്രണയ തടവുകാര്‍ ..
   അവളും ഞാനും ........ എന്നുമെന്നും ..
   ഒരുപാട് സ്നേഹം ഒരിത്തിരി വാക്കില്‍ ഒത്തിരി നിറച്ചതിന്..

   Delete
 25. എന്ത് പറയാന്‍ ??
  വിഷയം പ്രണയമാകുമ്പോള്‍ റീനിയിലെ എഴുത്തുകാരന്‍ വേറിട്ടൊരു ഭാവം സ്വീകരിക്കും.
  പിന്നെ ഒരു പ്രവാഹമാണ്. ഇത് പോലെ .....

  അവിശ്വാസ്സത്തിന്റെ ഒരു കണിക പോലും ബാക്കി വയ്ക്കാതെ
  പൂര്‍ണ പ്രണയത്തിന്റെ നറും നിലാവ് ഏകിയവള്‍ ..
  പക്ഷേ...എന്നെ മാത്രം നിറക്കുന്ന മനസ്സില്‍ ജീവിതം കൊടുത്ത
  ചിലതിന്റെ അവിശിഷ്ടങ്ങള്‍ ബാക്കിയാകുന്നത് അവളേക്കാളേറെ
  എന്നെ നോവിക്കുന്നുണ്ടാവാം , നിന്നില്‍ നിറഞ്ഞു പോയതോളം
  മറ്റെന്തിലാണ് ഞാന്‍ അലിഞ്ഞില്ലാതായിട്ടുള്ളത് .........
  നിന്റെ സാമീപ്യത്തില്‍ എന്നിലേക്ക് പകരുന്ന സ്നേഹതാപം മറ്റാര്‍ക്കാണ് പകരുവാനാകുക ......

  ആശംസകള്‍ റീനി .. ഈ നല്ല എഴുത്തിന്

  പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ തരുമല്ലോ ?? പലപ്പോഴും ഇവിടെ വൈകിയാണ് എത്തുന്നത് !!

  ReplyDelete
  Replies
  1. പ്രീയ വേണുവേട്ടാ ,,
   വിഷയം പ്രണയവും , അതവള്‍ നല്‍കുന്നതുമാകുമ്പൊള്‍ ,
   എന്നിലേ പ്രണയ ചിന്തകള്‍ക്ക് നാമ്പ് മുളക്കുന്നത്
   മുളച്ചത് അവളേകിയ സാമിപ്യമാകാം ..
   പ്രണയത്തിന്റെ എല്ലാ മുഖങ്ങളിലൂടെയും
   സഞ്ചരിച്ച് പൊകുവാന്‍ എന്നിലേ , ഞങ്ങളിലേ ഇന്ധനം ..
   ഞങ്ങള്‍ക്കിടയിലല്ല , ഞങ്ങളില്‍ നിറയുന്ന ചിലത് ..
   എന്നിലേക്ക് കാലം കൊണ്ട് തന്ന ആ പ്രണയാമ്പലിനേ
   എത്ര നനച്ചാലാണ് എനിക്ക് തൃപ്തിയുണ്ടാവുക ..
   വരികളിലൂടെ അവളേ എത്ര നിറച്ചാലാണ്‍ പൂര്‍ണമാകുക ..
   സ്നേഹവും , വാല്‍സല്യവുമുള്ള ഈ മനസ്സ് എന്നും ചാരെയുണ്ട് ഏട്ടാ ..
   വൈകി വന്നാലും ഈ മുറ്റം നിറയേ പൂമഴയുണ്ടാകും ഏട്ടന്‍ വേണ്ടീ ..
   ആ മനസ്സ് മതി ,, ഒരുപാട് സ്നേഹം തിരികേ ...

   Delete
 26. തലേന്നത്തെ മഴ നിറച്ച് തറവാട്ട് കുളത്തില്‍ ഇറങ്ങി ചെല്ലുമ്പോള്‍
  അവള്‍ക്കായിരുന്നു വല്ലാത്ത ആകാംക്ഷ , പലപ്പോഴും എന്നോട്
  കെഞ്ചി പറഞ്ഞിട്ടുണ്ട് പാവം , ഒരിക്കല്‍ നിന്നെ കൊണ്ടു പോകാമെന്ന്
  പറഞ്ഞ, വാക്ക് പാലിച്ച നിര്‍വൃതിയിലായിരുന്നു ഞാന്‍ ..
  നേര്‍ത്ത കൊലുസിട്ട പാദങ്ങള്‍ കൊണ്ട് കുളത്തിലെ തണുത്ത
  വെള്ളത്തില്‍ അലകള്‍ തീര്‍ക്കുമ്പോള്‍ എന്തു രസമായിരുന്നു കണ്ണേ നിന്നെ കാണാന്‍ ..
  ഡാ എനിക്ക് ദേ , അതിന്റെ മധ്യം വരെ പോകണം ,
  കൊണ്ടു പോകുവോ ..കൊച്ചു കുട്ടികളെ പോലെയാ മിക്കപ്പൊഴും അവള്‍ ,
  കൊഞ്ചല്ലേ പെണ്ണേന്ന് പറയും ഞാനെങ്കിലും ,ഉള്ളിന്റെ
  ഉള്ളില്‍ എനിക്കതിഷ്ടാണ് , അവള്‍ ഇടക്കെന്റെ മോളാകുന്നതും..
  അതിനാലാവാം , സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ച് പറയും ന്റെ അച്ചാച്ചീന്ന് ..
  കുളിര്‍ത്ത കുളത്തിന്റെ ഉള്ളങ്ങളിലേക്ക് ഊളിയിടുമ്പോള്‍ മനസ്സും ശരീരവും തണുത്തിരിന്നു ..
  അവളുടെ കൈയ്യ് പിടിച്ച് നിലയില്ലാത്തിടം വരെ എത്തുമ്പോള്‍ അവള്‍ പേടിച്ചു വിറക്കുന്നത്
  കാണാന്‍ എന്തൊരു ചേലാണെന്നോ .. കണ്ണാ പ്ലീസ് ..
  നിക്ക് നീന്താനറീല്ലെടാ , ഒന്നെന്നെ കൂടീ ..
  *********
  റിനിയുടെ കരവിരുതും മിടുക്കും ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്നു... പ്രണാമം ഗുരുവേ :)

  ReplyDelete
 27. വെറും വാക്കുകള്‍ക്കപ്പുറം സുന്ദരമായ എഴുത്ത്..... ആശംസകള്‍

  ReplyDelete
 28. ‘ഇന്ന് ഓരോ മഴയും കടന്ന് പോകുന്നത് നിന്നേ
  ഓര്‍മിപ്പിച്ച് കൊണ്ടാണ് ,നിന്റെ കുളിര്‍ സ്പര്‍ശം നല്‍കി
  കൊണ്ടാണെന്ന് ...
  മഴ നല്‍കുന്ന വികാരവിചാരങ്ങളെ പകര്‍ത്തി വച്ചാല്‍ ചിലപ്പോള്‍
  അവളുടെ നിറമാകും ഉണ്ടാകുക , അവളുടെ രൂപവും , അവള്‍ക്കറിയാമല്ലൊ ,
  എന്റെ മഴ അവള്‍ മാത്രമാണെന്ന് .. ‘

  അതെ
  തീർച്ചയായും അവളുമാരെല്ലാം
  മഴയെപ്പോലെ തന്നെ ..
  നനവും,കുളിരും,സുഖവും,സന്തോഷവും,
  സങ്കടവും,രൌദ്രവും,വീര്യവും,...എല്ലാം മാറി മാറി തരുന്നവൾ...!

  ReplyDelete
 29. റിനി.... എന്ത് പറയാന്‍....! ഈ മരുഭൂമിയില്‍ ഒരു കുളിര്‍മഴ നനഞ്ഞ പ്രതീതി...
  റിനിയുടെ വാക്കുകളുടെ കുളിര്‍മയെ ഭംഗിയെ വര്‍ണിക്കാന്‍ എനിക്ക് വാക്കുകളില്ല.

  നീ വരുന്നതിന് മുന്നേ ..
  മഴ ഉണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല ,
  പക്ഷേ ഇന്ന് ഓരോ മഴയും കടന്ന് പോകുന്നത് നിന്നേ ഓര്‍മിപ്പിച്ച് കൊണ്ടാണ്
  ആശംസകള്‍....

  ReplyDelete
 30. myaraka man thanne ,ente penninu ippo ivide ninnu copy adichanu pranayam anu vilambunnath

  ReplyDelete

ഒരു വരി .. അതു മതി ..