Wednesday, June 13, 2012

മഴനൂല് കൊണ്ടൊരു സ്നേഹലോകം.....

""" ഓര്‍മയില്‍ ഇന്നും ഓമനിപ്പൂ ഞാന്‍
തമ്മില്‍ കണ്ട നിമിഷം നമ്മള്‍ ..
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും .. ഓരോ വാക്കിലും
അര്‍ത്ഥം തോന്നിയ നിമിഷം

ആയിരം , അര്‍ത്ഥം തോന്നിയ നിമിഷം ...
എന്നു വരും നീ.... എന്നു വരും നീ
എന്റേ നിലാ പന്തലില്‍ വെറുതെ
എന്റേ കിനാ പന്തലില്‍
വെറുതെ കാണാന്‍ വെറുതെ ഇരിക്കാന്‍
വെറുതെ വെറുതെ ചിരിക്കാന്‍
തമ്മില്‍ വെറുതെ വെറുതെ മിണ്ടാന്‍ ..."""


'വന്ന് വന്ന് എന്നോടോട്ടും സ്നേഹമില്ലാണ്ടായി' !

"അല്ല ! എന്താ ഈ കുറുമ്പി പറയുന്നേ ..
നിന്നൊണ്ടല്ലാണ്ട് ആരൊടാ എനിക്ക് സ്നേഹം ......
നീ എന്റെ പുന്നാര പൂമുത്തല്ലേ" !

'ദേ .. സോപ്പല്ലെ സോപ്പല്ലെ .. വലിയ രസമൊന്നുമില്ല കേട്ടൊ ..
എനിക്കറിയാം അല്ലേലും എന്നെയിപ്പൊള്‍ ആര്‍ക്കും വേണ്ടല്ലോ '. .

" കണ്ണാ " ........
കണ്ടൊ .. മതി , ഇതു മതി
അവളുടെ കണ്ണുകള്‍ വിരിഞ്ഞത് കണ്ടൊ .. ഈ ഒരു വിളി മതി !
കടലില്‍ നിന്നുയരുന്ന കാറ്റിലൂടെ അവളെന്നില്‍ ചേര്‍ന്നു ..

"ഇന്നാ... ഇതു കഴിക്കു .. നീ തണുക്കട്ടെ "..

'എടാ, ഐസ് ക്രീമൊക്കെ പിന്നെയാവാം
നീ ഒരു സൊല്യൂഷന്‍ പറഞ്ഞേ .. ഞാന്‍ എന്താ ചെയ്ക'?

"നീ ഒന്നു പൊ പെണ്ണേ എന്തു ചെയ്യാനാ!
ഒരു കുന്തവും ചെയ്യണ്ട , നമ്മള്‍ രാത്രി ഡിന്നറും കഴിച്ചിട്ട്
ഇന്നേക്ക് പിരിയുന്നു , കൊതി കൂട്ടി വീണ്ടും അരികിലെത്താന്‍"

തണുത്ത വെളുത്ത ഒരു ഉമ്മ കവിളില്‍ .. അതായിരുന്നു സമ്മാനം പൊടുന്നനെ ..
തണുപ്പും വെളുപ്പും ഐസ് ക്രീമിന്റെയാണെന്ന് പിന്നെയാണ് അറിഞ്ഞത് ..


അല്ല നിന്റെ മോനൂട്ടന്‍ എന്തു പറയുന്നു , സുഖല്ലേ ?

'ഹോ അവനെ കൊണ്ടു ഞാന്‍ തൊറ്റൂ .. ഭയങ്കര കുസൃതിയാ'.

"പോടീ .. അവന്‍ പാവമാ ..
എന്റെ മോള് പറയുന്നുണ്ട് അവള്‍ക്ക് ഇനിയൊരു അനിയന്‍ വേണമെന്ന് ''.

'ദീപയോ ? ദീപക്കിനി വേണ്ടന്നൊക്കെ പറഞ്ഞിട്ട് '.

ഹേയ് .. അങ്ങനെയൊന്നുമില്ല മോളൊന്ന് വളരട്ടെ .....

കണ്ണാ ... നമ്മള്‍ എന്താകും ?

"നമ്മള്‍ എന്താകാന്‍ ? നിനക്കെന്താ ഈ ഇടയായിട്ടൊരു " ?

'അല്ലെടാ എന്തൊ എനിക്ക് .. നമ്മള്‍ ചെയ്യുന്നത് തെറ്റാണോന്നാ '!

"മനസ്സുകള്‍ തമ്മില്‍ അറിയുക , അന്യോന്യം സ്നേഹിക്കുക
വിഷമങ്ങള്‍ പങ്കു വയ്ക്കുക , ഒരുമിച്ച് സന്തോഷിക്കുക
ഒന്നു തളര്‍ന്നാല്‍ താങ്ങാകുക , ഇടക്ക് ഈ കടല്‍ തീരത്ത്
കുങ്കുമ വര്‍ണ്ണം ചാലിച്ച സന്ധ്യകള്‍ക്ക് കൂട്ടായി ഇത്തിരി നിമിഷങ്ങള്‍ ,
നീ എഴുതുന്നത് എന്നിലും , ഞാന്‍ എഴുതുന്നത് നിന്നിലും നിറച്ച്,
ഇതിലൊക്കെ എന്താണ് തെറ്റ് "..

'നീ ഈ പറഞ്ഞതിനൊക്കെയാണ് കാലം എനിക്ക് ശ്രീയേട്ടനേയും
നിനക്ക് ദീപയേയും തന്നത് .. അല്ലേ ?
അവരെപ്പൊഴെങ്കിലും നമ്മളെ അവഗണിച്ചിട്ടുണ്ടൊ ?
സ്നേഹം എന്നത് നമ്മുക്ക് കിട്ടാക്കനിയായിരുന്നൊ ?
നമ്മുക്ക് ചൂണ്ടി കാട്ടാന്‍ ഇല്ലായ്മയുടെ ഏതെലും പഴുതുണ്ടൊ കണ്ണാ '?

"ഇല്ലടാ .. അതില്ല .. അല്ല ഞാനിപ്പൊള്‍ ഇതിനൊക്കെ
എന്താ നിന്നൊട് പറയുക .. പക്ഷേ ഒരു സത്യമുണ്ട്
നീ അവിടെ ഒരു ഭാര്യയാകുമ്പൊള്‍ , ഞാന്‍ ഭര്‍ത്താവാകുമ്പൊള്‍
മനസ്സിനുള്ളില്‍ ഈ ഇടയായിട്ട് ഒരു നീറ്റല്‍ ഇല്ലേ ?
കുശുമ്പല്ല കേട്ടൊ .. എന്റേതു എന്നൊരു സ്വാര്‍ത്ഥ ചിന്ത വരുന്നുണ്ട് ..
നമ്മുക്ക് പാലിക്കാന്‍ കഴിയാത്ത ചില രേഖകള്‍ നാം ഭേദിച്ച് കൊണ്ടേ ഇരിക്കുന്നു ".

"സ്നേഹത്തിനും വ്യതിയാനങ്ങള്‍ ഉണ്ടല്ലേ പ്രീയേ ?
നീ എനിക്ക് നല്‍കിയതും , ഞാന്‍ നിനക്ക് നല്‍കിയതും
നമ്മുക്കിതുവരെ പകര്‍ന്ന് നല്‍കാത്ത സ്നേഹത്തിന്റെ കണങ്ങളാകാം ..
അല്ലെങ്കിലും ഒന്നോര്‍ത്തു നോക്കു ..
നമ്മള്‍ എത്ര പേരെ ദിനം പ്രതി കാണുന്നു മിണ്ടുന്നു ..
ചിലരോട് , ചിലരോടു മാത്രം .. നിന്നോട് , എന്നോട് ..
എന്താണ് നമ്മുക്ക് പ്രീയതരമായി തോന്നിയത് ?
പിന്നേ നാം വിവാഹിതര്‍ എന്നൊരു അതിര്‍ത്തിയുണ്ട് ..
പക്ഷേ ഇഷ്ടം ഒരാളോട് തോന്നരുതെന്ന് മനസ്സിനേ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റുമോ? ,
അതൊ നമ്മള്‍ സമൂഹത്തില്‍ പരാജയപെട്ട് പോകുന്നുവോ" ?

"ഇരുട്ട് വീണ് തുടങ്ങിയെട്ടൊ ...
തണുത്ത കാറ്റ് വരുന്നുണ്ട് ..മഴ പെയ്യുമോ ആവോ ?
ഈ പെണ്ണ് ഇതെന്തു ആലൊചിച്ചിരിക്കുവാ "?

'ഡാ കണ്ണാ .. നമ്മുക്ക് ഈ കടലിലേക്ക് ഇറങ്ങി പോകാം
എന്നിട്ട് മഴ കടലില്‍ തൊടുമ്പൊള്‍ ഭാരമില്ലാതെ
കൈകള്‍ കോര്‍ത്ത് ഒഴുകി നടക്കാം'..

"ഈ പെണ്ണിന് വട്ടായൊ ? .ഇത്തിരി മുന്നേ വലിയ
പ്രാക്റ്റിക്കല്‍ ക്ലാസ് ആയിരുന്നല്ലൊ ...
ഇപ്പോള്‍ പ്രണയാദ്രമായോ .. കാലമാടി ..

'ഹോ .. ഒട്ടും റോമാന്‍സില്ലാത്ത കാട്ടു പോത്താ നീ'.

കൈകളിലെ മണല്‍തരികള്‍ തട്ടി കളയുമ്പോള്‍
അവളുടെ നനുത്ത അധരം എന്തോ കൊതിക്കുന്നുണ്ടായിരുന്നു
പതിവ് കാംഷിക്കുന്ന കുട്ടിയേ പോലെ ..

'എന്താടാ ഒന്നും മിണ്ടാത്തേ ' .. മണലില്‍ പുതഞ്ഞ പാദം വലിച്ചെടുക്കുമ്പോള്‍
വീഴാനോങ്ങിയ അവള്‍ തോളില്‍ പിടിച്ചു ചോദിക്കുമ്പോള്‍ , ഉത്തരത്തിന് പകരം ....
 
 
 
 
 
 
 
 
 
 
 
 
 
 
കടല്‍ത്തീരം വിട്ട് കാറ് മെയിന്‍ റോഡില്‍ എത്തുമ്പൊള്‍
മഴ മെല്ലേ പെയ്യുവാന്‍ തുടങ്ങി .....

" ഒരു നുള്ള് കാക്കപ്പൂ കടം തരുമോ ......
ഒരു കൂന തുമ്പപ്പൂ പകരം തരാം "
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ ".....

നേര്‍ത്ത ശബ്ദത്തിലീ ഗാനം മെല്ലേ ഞങ്ങളുടെ നിമിഷങ്ങളിലേക്ക് ..
ഗിയറ് മാറ്റുന്ന എന്റെ ഇടതു കൈയ്യിലേക്ക് അവളുടെ തണുത്ത
കരങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പൊള്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അവള്‍ ..

'ശ്യോ മറന്നുലോ കണ്ണപ്പാ .. നിനക്ക് വേണ്ടി ഞാന്‍
ഉണ്ണിയപ്പം കൊണ്ടു വന്നത് ഹാന്‍ഡ് ബാഗിലുണ്ട് , എന്തായോ എന്തൊ' ..
ഒരോ ഉണ്ണിയപ്പവും വായില്‍ വച്ച് തരുമ്പൊള്‍ അവളുടെ മുഖത്തെ
നിര്‍വൃതി കാണേണ്ടത് തന്നെ .. പാവം എന്നെ വല്ലാണ്ട് സ്നേഹിക്കുന്നുണ്ട് ..
വര്‍ണ്ണങ്ങള്‍ നിറഞ്ഞ , കാണാന്‍ ചന്തമുള്ള കുഞ്ഞു കുപ്പിയില്‍ നിന്നും
എനിക്ക് വെള്ളം തരുമ്പോഴും കണ്ടു ഞാനത് ..
മറ്റേതു കണ്ണുകളിലൂടെ നോക്കുമ്പോഴും ഞങ്ങള്‍ തെറ്റ് ആണ്..
ഈ മഴ ഇനി തോരാത്ത പോലെ തിമിര്‍ക്കുന്നു ..
സൗഹൃദം എന്ന ഒരു പാതയിലൂടെ നല്ലതു മാത്രം
കാണുന്ന ഞങ്ങള്‍ക്കിടയില്‍ .. എന്താണ് .. എപ്പോഴാണ് ..
പ്രണയം ..ഇഷ്ടം .. വാല്‍സല്യം .. അതിനെ നിര്‍വചിക്കാന്‍ .. ആവൊ ..

പുറത്ത് മഴയുടെ ആരവവും , നേര്‍ത്ത സംഗീതത്തിലും വെളിച്ചത്തിലും
അവളുടെ പുഞ്ചിരി തൂകിയ കണ്ണുകളും മിഴികളും ഉണര്‍ത്തിയ
വികാരവിചാരങ്ങളിലൂടെ , സ്നേഹത്തിന്റെ മൊഴികളിലൂടെ
നിറഞ്ഞു പോയ മനസ്സും ശരീരവും ആണിപ്പോള്‍ ..

വീടെത്തുമ്പോള്‍ മഴ തോര്‍ന്നു പോയിട്ടില്ല
മുറ്റത്തെ നെല്ലി മരവും , മുല്ലയും കുതിര്‍ന്നു നില്‍ക്കുന്നുണ്ട്
വെളിച്ചത്തില്‍ നാണിച്ച് തല താഴ്ത്തി .
പച്ച മണ്ണ് തൊടാന്‍ മുറ്റം കോണ്‍ക്രീറ്റ് ഇടാതിരുന്നത്
ശിക്ഷയായെന്ന് പരിതപിക്കുന്ന അവളോട് ...
പാദത്തിലേക്ക് നനഞ്ഞ കുഴഞ്ഞ മണ്ണ് ഷൂസും കടന്നു തണുപ്പേകുമ്പോള്‍ ..
പാവം അവള്‍ തന്നെ തുടച്ചു തരണ്ടേ നാളേ .. നമ്മുക്ക് എന്തും പറയാലൊ .. അല്ലേ ..
"വിശപ്പില്ല മോളേ .. നിങ്ങള്‍ കഴിച്ചോളു"
എന്നു എങ്ങനെ അവളോട് പറയും ഞാന്‍ ?
എന്നെ ഓരോ നിമിഷത്തിലും കാത്തിരുന്ന അവളോട് ,

സഖീ .. നിനക്ക് ഞാന്‍ കൂട്ടിരിക്കുന്നു , നിന്റെ നെറുകില്‍ ചാര്‍ത്തിയ
കുങ്കുമത്തിന് , നീ എനിക്ക് പകര്‍ന്നു നല്‍കിയ കരുതലിന് .. സ്നേഹത്തിന് ,
എന്നിലേക്ക് പടര്‍ത്തിയ വള്ളികളില്‍ നീ തളിര്‍പ്പിച്ചു തന്ന കുഞ്ഞു മോള്‍ക്ക്...


ഓഫീസില്‍ ഇരിക്കുമ്പോള്‍ പ്രീയയുടെ കാള്‍ ..

'ഡാ ഒന്നു കാണണം കേട്ടൊ ഇന്ന് '

"എന്തേ .. ഇന്നലേ കണ്ടതല്ലേ .. എന്തു പറ്റിയെടാ "?

'നീ വരൂ ഞാന്‍ പറയാം .. നമ്മുടെ പഴയ സ്ഥലത്തെട്ടൊ'.

"അയ്യൊ.. അവിടെയോ .. അതെന്തിനപ്പൊ .. ഒരുപാട് ഓടിച്ചു വരണ്ടേ ഞാന്‍ ?

ഇന്ന് പൂരമല്ലേ .. നേരത്തേ ചെല്ലാമെന്ന് പറഞ്ഞിട്ട് ഇറങ്ങിയതാ "..

'ആണൊ എങ്കില്‍ ഓക്കെ മറ്റന്നാള്‍ മതി കേട്ടൊ'

"ഹേയ് പിണങ്ങിയോ"

.. ഇല്ലാല്ലൊ ..

"എന്താ കാര്യം പറയൂ നീ "

ഒന്നുമില്ല .. നേരില്‍ പറയാം ...

"ശരി .. ഞാന്‍ രാത്രി വിളിക്കാം ബൈ "

നെറ്റിന്റെ ലോകത്ത് നിന്നും സൗഹൃദത്തിന്റെ , ഇഷ്ടത്തിന്റെ
സ്വന്തമായ ലോകം തീര്‍ത്തവര്‍ , എങ്ങനെ ഇത്ര അടുത്തൂ എന്നറിവതില്ല ..
മഴ വീണ നാട്ടുവഴികളുടെ പകര്‍പ്പുകളില്‍ കുരുങ്ങി കിടക്കുന്ന
ചെറിയൊരു സൗഹൃദ കൂട്ടായ്മയിലേക്ക് വെറുതെ കേറി ചെല്ലുമ്പൊള്‍
അറിഞ്ഞിരുന്നില്ല എനിക്ക് വേണ്ടീ ഇനിയുള്ള ജീവിതമത്രയും കാത്ത്
വയ്ക്കുവാനുള്ള കുളിരുള്ളൊരു മനസ്സ് കാത്ത് നില്പ്പുണ്ടെന്ന് ..


 
 
 
 
 
 
 
 
 
 
 
 
 
 
ഒരിക്കല്‍ വിവാഹേതര ബന്ധത്തിന്റെ ആഴങ്ങള്‍ തപ്പി
നേരും പിഴവുകളും എണ്ണി പെറുക്കുമ്പോള്‍ അവള്‍ പറഞ്ഞതൊര്‍മയുണ്ട് ..

'കണ്ണാ .. നമ്മുക്ക് വേണ്ടീ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടൊ ?
ഈ കൊച്ചു ജീവിതത്തില്‍ നമ്മുക്കായി എന്തേലും?
എല്ലാ സമയവും നാം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെ ?
നമ്മുക്കും വേണ്ടേ നമ്മുടെ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ?
നീ എന്റെ താങ്ങാണെടാ .. നീ ഇല്ലാത്തൊരു ജീവിതം ഇനി ആലൊചിക്കുവാന്‍ ആകുന്നില്ല '.

ശരിയാണ് .. നമ്മുക്കെല്ലവരും ഉണ്ട് .. എങ്കിലും എവിടെയോ ഒരു കുറവില്ലേ ?
എല്ലാറ്റിനും , എല്ലാറ്റിലും ഒരു പരിമിതിയുണ്ട് ..
പക്ഷേ ഇവളില്‍ ഞാന്‍ പൂര്‍ണനാണെന്ന് എപ്പൊഴും തോന്നിയിട്ടുണ്ട് ..
എന്തുണ്ടേലും അവള്‍ ഓടി വരുന്നത് എന്നരുകിലേക്കും ആണ് ..
പക്ഷേ സദാ സമയവും അവള്‍ നല്ലൊരു ഭാര്യയുമാണ് ..
അതു തല്ലി കെടുത്തുവാന്‍ നാം അന്യോന്യം ശ്രമിച്ചിട്ടുമില്ല ..

" സദാചാര പൊലിസിന്റെ " കണ്ണുകളില്‍ ആണും പെണ്ണും എപ്പൊഴും
കാമപൂര്‍ത്തികരണത്തിന്റെ കൂടി ചേരലാണ് ..
അവരെ തൃപ്തിപെടുത്തുവാന്‍ ഞങ്ങളുടെ പക്കല്‍ ഒന്നുമില്ല ..
ഒരോ മനസ്സിന്റെയും വഴികളെ തുറന്നു കാട്ടുവാനാകില്ല ..
ദീപയോട് പറയുമ്പൊള്‍ അവളുടെ കണ്ണുകളില്‍ ആകുലത കണ്ടുവോ !
മനസ്സിലായെന്ന് നടിച്ചുവോ അവള്‍ !
അവള്‍ ചോദിച്ചു ഇടക്ക് " അല്ല എട്ടാ ഞാന്‍ ഏട്ടനേ സ്നേഹിക്കുന്നില്ലേ "
ഇല്ലാന്ന് ഞാന്‍ പറഞ്ഞൊ ? അതല്ല ദീപാ ..
കൂടുതല്‍ എന്താണ് അവളില്‍ ഞാന്‍ നിറക്കുക ? 

ട്രാഫിക്ക് ജാമില്‍ നിന്നും രക്ഷപ്പെട്ട് ചെല്ലുമ്പോള്‍
ഞങ്ങളുടെ പഴയ സംഗമ സ്ഥലത്ത് നില്പ്പുണ്ട് പ്രീയ ..
പതിവിന് വിപരീതമായി കസവു സാരിയുടുത്ത് , പതിവ് ചിരിയില്‍ ..
പക്ഷേ കണ്ണുകളില്‍ എന്തോ അലയടിക്കുന്നുണ്ട് ..
ഇറങ്ങാന്‍ തുടങ്ങിയ എന്നെ തടഞ്ഞിട്ട് അവള്‍ പറഞ്ഞത് ..
'വേണ്ടെടാ , നമ്മുക്ക് കാറില്‍ വെറുതെ ചുറ്റാം' ..

"നീ അമ്പലത്തില്‍ പോയോ " ?

'ഉം.. പോയി '

"എന്തേ വിശേഷിച്ച് .. പറഞ്ഞില്ലാല്ലൊ നീ "..

'ഒന്നൂല്ലെടാ ..മനസ്സിന് ഒരു സുഖമില്ല'

"എന്താ കണ്ണാ .. എന്തു പറ്റി ? എന്താ പറയാനുള്ളത് ?

'അത് .. അത് .. നീ വിഷമിക്കുമോ ? .. ഏട്ടന് ട്രാന്‍സ്ഫര്‍ .. കൂടെ ചെല്ലാന്‍ പറയുന്നുണ്ട് ..
ഞാന്‍ .. ഞാന്‍ .. എന്താ ചെയ്ക '?.. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അവളുടെ ..

ഞാന്‍ ചിരിച്ചു ...
"അല്ലാ ഇതാണോ കാര്യം .?. അയ്യേ അതിനിപ്പൊള്‍
എന്താ ആലൊചിക്കാന്‍ ? പോകണം .. നമ്മള്‍ എന്നും ഒന്നല്ലേ ?
എവിടെയായലും മനസ്സ് ചാരത്തുണ്ടല്ലൊ " ( ഹൃത്ത് കലങ്ങി പൊകുന്നത് -
മിഴികള്‍ അറിഞ്ഞാല്‍ , ഞാന്‍ പുരുഷനാണോ .. ? അല്ല എന്നാണ് പ്രമാണം )

ജീവിതത്തില്‍ ചില ബന്ധങ്ങളിങ്ങനെയാണ് , അതിന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതിരിക്കാം ..
പക്ഷേ എതിര്‍ ലിംഗത്തിനോട് തോന്നുന്ന സ്വഭാവികമായൊരു ആഴമുണ്ട് ..
കാലം പതിയേ വിടവുകളേ നിറക്കും .. പക്ഷേ ചിലത് വിടവായി നിലനില്‍ക്കും ..
പ്രായമോ കാലമൊ ദേശമോ ഭാഷയോ ബന്ധങ്ങളോ ..
സൗഹൃദത്തിന്, ഇഷ്ടത്തിന് വിലങ്ങ് തടിയാകുമോ ?
പ്രണയം എന്നത് ഒരു കാലഘട്ടത്തില്‍ മാത്രമൊതുങ്ങി പോകേണ്ട വികാരമാണോ ?
സാമൂഹികമായ പരിതസ്ത്ഥികളില്‍ ചേര്‍ന്ന് ജീവിക്കുകയെന്നാല്‍
ഉള്ളില്‍ തോന്നുന്ന പ്രണയവും ഇഷ്ടവും വേണ്ടാന്ന് വയ്ക്കലാണോ ?

എന്നില്‍ നിന്നും ഒരുപാട് ദൂരെ ആണ് അവളിന്ന് .
പക്ഷേ ഇന്നും അവളിലും എന്നിലും ഞങ്ങള്‍ ജീവിക്കുന്നു ..
മേഘമല്‍ഹാര്‍ സിനിമ കാണുമ്പൊള്‍ അവളിന്നും കരയുമെന്ന് പറയും ..
എന്തിനാണെന്ന് ചോദിച്ചാല്‍ ആവോന്ന് പറയും ..
ഹൃദയബന്ധം എന്നത് ഇതൊക്കെയാണ് , കാലം തരുന്ന ചില നിമിഷങ്ങള്‍ മറക്കാത്തതാണ് ..

അരുണും , ദീപയും , ശ്രീയും , പ്രീയയും .. ഇന്നും നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്
ഒരു വിധത്തിലുള്ള അസ്വാരസ്യങ്ങളുമില്ലാതെ .. ദീപക്ക് അരുണും , ശ്രീയ്ക്ക് പ്രീയയുമുണ്ട് .
അരുണിനും പ്രീയക്കും ഒരു ലോകവുമുണ്ട് .. മഴനൂല് കൊണ്ടൊരു സ്നേഹലോകം ..

{ ചിത്രങ്ങള്‍ ഗൂഗിളിന് മാത്രം സ്വന്തം }
കഥാപാത്രങ്ങള്‍ സാങ്കല്പ്പികം മാത്രം ..
എന്തെങ്കിലും സാദൃശ്യം തൊന്നുന്നുവെങ്കില്‍
അതവരുടെ കുഴപ്പം കൊണ്ടൊന്നു മാത്രം :)

64 comments:

 1. ഇന്നത്തെ യാഥാര്‍ത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടിയോ ..ഇത്തരം സ്നേഹബന്ധങ്ങള്‍ക്ക് വഞ്ചനയുടെ അടിത്തറയില്ലേ അവിശ്യാസത്തിന്റെ സുഗന്ധമില്ലേ... അവതരണം നന്നായി കേട്ടോ ..നല്ല ഒഴുക്കുള്ള വരികള്‍ ആശംസകള്‍; ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.

  ReplyDelete
  Replies
  1. ആദ്യ കമന്റിന് ഹൃദയത്തില്‍ നിന്നും നന്ദി മയി പീലി ..
   സ്നേഹവും , പ്രണയവും സത്യം തന്നെ .. അതെപ്പൊഴും ..
   നമ്മുടെ മനസ്സിലേ കളങ്കം അതിലേക്ക് ഒഴുകുമ്പൊള്‍
   അതും മലിനസപെടുന്നൂന്ന് മാത്രം .. അതിപ്പൊള്‍ -
   വിവാഹിതരാണേലും അല്ലെങ്കിലും ...
   ഒരുപാട് നന്ദിയും സന്തൊഷവും സഖേ ..!

   Delete
 2. അമേരിക്കേലൊക്കെയായിരുന്നെങ്കില്‍ എപ്പോ ഡിവോര്‍സ് ചെയ്തൂന്ന് നോക്കിയാല്‍ മതി. ങാ. എന്തെങ്കിലുമൊക്കെയാകട്ടെ. വേലി ചാടിയാല്‍ കോലുകൊണ്ട് മരണം.

  ReplyDelete
  Replies
  1. അമേരിക്കയിലൊക്കെ വിവാഹം കഴിഞ്ഞുള്ള
   പ്രണയവും സൗഹൃദവും ഡിവോര്‍സില്‍ എത്തുമോ അജിത്ത് ഭായ് ..!
   അറിയില്ലെനിക്ക് .. പക്ഷേ ഇവിടെ പറഞ്ഞത് ഒരു വേലി ചാട്ടമല്ലേട്ടൊ
   മനസ്സ് വിവാഹ ശേഷവും കടന്നു പൊകുന്ന പ്രണയത്തിന്റെയും
   സൗഹൃദത്തിന്റെയും നൂലുകളുടെ വരികള്‍ മാത്രമാണ് ..
   എല്ലാവരിലും അറിയാതെ കടന്ന് വരുന്ന ഒന്ന് ..
   ഒരുപാട് നന്ദിയും സന്തൊഷവും ഭായ് ..

   Delete
 3. ആഹ... എന്താ പറയുക... നല്ല സുഖമുള്ള വായന..
  തുടക്കത്തില്‍ എന്റെ ഇഷ്ട ഗാനം...
  വിഷയം പലരും പറഞ്ഞതാണെങ്കിലും..
  സുഹൃത്തെ... താങ്കള്‍ക്കു താങ്കളുടെതായൊരു ഭംഗി നല്‍കാന്‍ കഴിഞ്ഞു...
  പിന്നെ... ഇത്തരം ബന്ധങ്ങളെ മോശമാക്കുന്നത്.. കാണുന്നവന്റെ കണ്ണുകളിലാണോ..
  അതോ.. ചെയ്യുന്നവന്റെ മനസ്സിലാണോ.. അറിയില്ലെനിക്കും...
  ആരുടെ ഭാഗത്ത്‌ നിലക്കണമെന്നു... എങ്കിലും സുഹൃത്തുക്കള്‍ സുഹൃത്തുക്കളായി തന്നെ നില്കട്ടെ..
  ജീവിതത്തില്‍ നല്ലത്.. പങ്കാളിയുടെ സന്തോഷം തന്നെയല്ലേ..
  അവരെ വേദനിപ്പിക്കുന്ന അല്ലേല്‍ ഉള്ളില്‍ കുറ്റ ബോധത്തോടെയുള്ള ബന്ധം വേണ്ടെന്നു വൈക്കുന്നതല്ലേ നല്ലത്..

  സസ്നേഹം..

  ReplyDelete
  Replies
  1. കുറ്റബോധം തോന്നി തുടങ്ങുന്ന ബന്ധം
   നിര്‍ത്തുക തന്നെയാണ് നല്ലത് ഖാദൂ .. നേരു തന്നെ അത് ..
   പക്ഷേ അന്യൊന്യം മനസ്സിലാക്കി നമ്മുടെ
   പരിധകള്‍ക്കുള്ളില്‍ നിന്ന് സ്നേഹത്തിന്റെ
   മഴ നൂലുകള്‍ പകരുമ്പൊള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട് ..
   അതു വാമഭാഗത്തിനേ വേദനിപ്പിച്ച് കൊണ്ടൊ
   അവളിലേ സ്നേഹം കണ്ടില്ലെന്ന് നടിച്ചൊ ,
   അവളില്‍ സ്നേഹം പകരാതെയോ ആവരുതെന്ന് മാത്രം ..
   നല്ല വാക്കുകള്‍ക്ക് മഴയുടെ കുളിരുണ്ട് ..
   വിമര്‍ശനത്തിന് പക്വമാകേണ്ടതിനേ കുറിച്ചുള്ള ഓര്‍മപെടുത്തലും ..
   ഒരുപാട് നന്ദിയും സന്തൊഷവും ഖാദൂ ..

   Delete
 4. ഇഷ്ടത്തിന്റെ വിവധ മേഖലകളിലൂടെ ഒരോട്ടം..
  നമ്മള്‍ അറിയാതെ ഇപ്പോഴും നമ്മില്‍ നിഴലായി
  കൂടിയിരിക്കുന്ന ധാരണകള്‍ നശിക്കാതെ
  അവശേഷിക്കുന്നു എന്നത് നിഷേധിക്കാന്‍
  കഴിയാത്തതാണ്.
  അതാണ്‌ നമുക്ക്‌ തോന്നുന്ന ഇഷ്ടം
  തെറ്റാണോ ശരിയാണോ എന്ന സംശയത്തിനു
  കാരണം എന്ന് തോന്നുന്നു.
  ജീവിത പങ്കാളിയോടല്ലാത്ത ഒരിഷ്ടം
  അത് നമ്മുടെ മാത്രം ഇഷ്ടമാക്കിയാല്‍...
  രസമായി അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. ജീവിത പങ്കാളിയോട് മാത്രമല്ലാത്തൊരു ഇഷ്ടം
   അതുണ്ടാകുമല്ലേ റാംജീ .. ശരിയാണ്..
   അതു നമ്മുടെ മാത്രം ഇഷ്ടമാകുകയും
   അതു നമ്മളില്‍ മാത്രമൊതുങ്ങുകയും ..
   നമ്മളില്‍ ഉദിച്ച് നമ്മളില്‍ വര്‍ണ്ണം ചാലിച്ച്
   പുലരുകയും ചെയ്താല്‍ ,തെറ്റ് കുറ്റങ്ങളും
   നമ്മുടെ മാത്രമുള്ളില്‍ തൊന്നുന്നതാകും ..
   ഒരുപാട് നന്ദി പ്രീയ റാംജീ ..

   Delete
 5. സ്നേഹത്തെ സ്നേഹമായ് മാത്രം കാണുമ്പോള്‍ നിര്‍വചിക്കാനാവാത്ത എന്തോ ഉണ്ടാവുമോ?? അറിയില്ലെനിക്ക്!!

  "മറ്റേതു കണ്ണുകളിലൂടെ നോക്കുമ്പോഴും ഞങ്ങള്‍ തെറ്റ് ആണ്..
  ഈ മഴ ഇനി തോരാത്ത പോലെ തിമിര്‍ക്കുന്നു ..
  സൗഹൃദം എന്ന ഒരു പാതയിലൂടെ നല്ലതു മാത്രം
  കാണുന്ന ഞങ്ങള്‍ക്കിടയില്‍ .. എന്താണ് .. എപ്പോഴാണ് ..
  പ്രണയം ..ഇഷ്ടം .. വാല്‍സല്യം .. അതിനെ നിര്‍വചിക്കാന്‍ .. ആവൊ .."

  പ്രണയത്തിനും സൌഹൃദത്തിനും നേര്‍ത്ത അതിര്‍ വരമ്പുകള്‍ മാത്രമേ ഉള്ളൂ, (ഒരു പക്ഷെ അറിയപ്പെടാതെ പോകുന്ന പല പ്രണയങ്ങള്‍ക്കും കാരണം സൌഹൃദത്തിന്റെ മൂല്യമാകാം) പക്ഷെ ദാമ്പത്യവുമായ് ഏറെ അകലമുണ്ടെന്നു തോന്നുന്നു റിനീ, മെയ്യും മനസ്സും പാതി പകുത്തവളെക്കാള്‍ വരുമോ മറ്റൊന്ന്... അറിയില്ലെനിക്ക്..... പങ്കുവയ്ക്കപെടാനാകാത്തത് മാത്രം പങ്കു വയ്ക്കാനാനെനിക്കിഷ്ട്ടം..

  ഒഴുക്കുള്ള വരികള്‍, മടുപ്പുളവാക്കാതെ മുഴുവനായും വായിക്കാന്‍ തോന്നിപ്പിക്കുന്ന ഫ്ലോ.. ആശയത്തോട് ഒരല്‍പം പരിഭാവമുന്ടെങ്കിലും ഇഷ്ട്ടായി വരികളെ, ഒരുപാട്...

  ReplyDelete
  Replies
  1. നമ്മുടെ കൈകളിലാണോ അത് നിത്യഹരിത ..
   മനസ്സ് ഒഴുകുന്നടുത്തേക്ക് ശരീരം സഞ്ചരിച്ചു പൊകുകയല്ലേ !
   ഒരു വേള വേണ്ടാന്നുരഞ്ഞാലും അറിയാതെ നമ്മളിലേക്ക്
   ചേക്കേറി പൊകുന്ന ഒന്ന് , അവിടെ പങ്ക് വയ്ക്കപെടാത്തത്
   മാത്രമായി എങ്ങനെ നാം ...?
   സ്നേഹം പരിധികളിലൂടെ ആകുമ്പൊള്‍ അവിടെ പൂര്‍ണത
   ഇല്ലാതാകും , പിന്നേ മനസ്സിലേക്ക് പതഞ്ഞു വരുന്ന ചിലതിനേ
   മൂടി വയ്ക്കാനാകില്ല .. അതിങ്ങനേ പുറത്തേക്ക് ഒഴുകും .. അല്ലേ ..
   നല്ല വരികളിലൂടെ നന്നായി പറഞ്ഞതിന് ഒരുപാട് നന്ദി കൂട്ടുകാര ..

   Delete
 6. ലോകത്തു എവിടെയാണെങ്കിലും നമ്മള്‍ ചാരത്തല്ലേ ??? മനസ്സ് കൊണ്ട് ....
  ബന്ധങ്ങളുടെ ആഴം സുന്ദരമായ എഴുത്തിലൂടെ റീനി വരച്ചു കാട്ടിയപ്പോള്‍ അത് വായനക്കാരന്റെ മനസ്സിനെയും വിവിധ തലങ്ങളിലേക്ക് നയിച്ചു.

  ഗതകാലം മായാത്ത ഓര്‍മ്മകള്‍ ആയി മനസ്സില്‍ തങ്ങുമ്പോള്‍ പല കാഴ്ചകളും നമ്മെ കരയിപ്പിച്ചെക്കാം... ഒരു സിനിമ കണ്ടാല്‍ പോലും

  നല്ല എഴുത്തിന് ആശംസകള്‍ റിനി

  ReplyDelete
  Replies
  1. മായാത്ത കാഴ്ചകള്‍ വരികളിലേക്ക് വരുമ്പൊള്‍
   മനസ്സ് ഒന്നിടറി പൊയേക്കാം ..അല്ലേ ഏട്ടാ ..
   നമ്മുക്കൊക്കെ ജീവിതവഴികളില്‍ നിന്നേറ്റ
   ചെറു മഴ പൊലും , അതിന്റെ കുളിരു പൊലും
   ഇന്നും മനസ്സില്‍ തങ്ങി കിടക്കും , ചില കാഴ്ചകളില്‍
   അതേ കുളിരിങ്ങനെ മനസ്സിലേക്ക് വീണ്ടും ആഴ്ന്നിറങ്ങും ..
   എത്ര കാതമകലേ പെയ്യുന്ന മഴ പൊലും നമ്മുടെ ചാരെ
   പെയ്തു തൊരും .. ഒരുപാട് സ്നേഹത്തൊടെ , നന്ദിയോടെ ..

   Delete
 7. ഈ പോസ്റ്റ്‌ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ :Bold & Beautiful.
  സദാചാരപ്പോലീസ് അല്ല ഞാന്‍ .അതുകൊണ്ട് പറയട്ടെ.
  എനിക്ക് ആണ്‍ പെണ് സുഹൃത്തുക്കള്‍ ധാരാളമുണ്ട്.നെറ്റിലും പുറത്തും .
  നെറ്റില്‍ പരിചയമായവരില്‍ (വിവാഹിതരില്‍ )ആരേയും കണ്ടിട്ടില്ല മാലാഖമാരായി.
  ഒളിഞ്ഞും തെളിഞ്ഞും ഓരോരോ ബന്ധങ്ങള്‍.
  എന്നാലോ മറ്റുള്ളവരെ അപമാനിക്കാനും കുറ്റം വിധിക്കാനും ഇവര്‍ മുന്നിലും .
  റിനിക്ക് എന്‍റെ അഭിനന്ദനം.നല്ല വായനക്ക്.
  ഇതിലെ ഇനിയും വരുന്നുണ്ട്.

  ReplyDelete
  Replies
  1. ഇതും ബോള്‍ഡായ കമന്റ് തന്നെ നീലിമ ..
   പക്ഷേ ഇടക്ക് വന്നു പോകുന്ന താങ്കള്‍
   ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല ഇതുവരെ ..
   അനൊണി ആണിപ്പൊഴും , നല്ല വാക്കുകള്‍
   പറയുമ്പൊള്‍ അതു സ്വന്തം ഐഡിയില്‍ തന്നെയാകുന്നത്
   അല്ലേ നല്ലത് .. അതിനേ വ്യക്തത ഉണ്ടാവുകയുള്ളു ..
   ആരായാലും വരുകയും വായിക്കുകയും
   പ്രൊല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഒരുപാട് നന്ദീ ..
   വെളിപെടുത്താന്‍ താല്പര്യമുണ്ടേല്‍ എനിക്ക് മെയില്‍ ചെയ്യുക ..
   rinesabari@gmail.com

   Delete
 8. മനോഹര വാക്കുകളാല്‍ തീര്‍ത്ത ഈ പ്രണയ സാഗരം വായിച്ചു കഴിഞ്ഞപ്പോള്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ അലയേണ്ടി വരുന്നു..
  അത്രയ്ക്ക് മനോഹരം തന്നെയാണ്... ഒരോ വരിയിലും പരസ്പരം സ്നേഹിക്കുന്ന കുറെ ആത്മാക്കളെ കാണാന്‍ കഴിഞ്ഞു..
  വിധി പലപ്പോഴും അങ്ങനെയാണ്,തിരിച്ചു കിട്ടാത്ത സ്നേഹങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കും..
  കാലം പിന്നെയും ഒഴുകും.. നീറുന്ന നെഞ്ചില്‍ കിടന്നു പ്രണയം ചുട്ടു പൊള്ളിക്കും..

  പ്രണയം മരിക്കാതിരിക്കട്ടെ.. പ്രണയിക്കുന്നവര്‍ തോല്‍ക്കാതിരിക്കട്ടെ...

  ഇഷ്ടമായി റീനി,ഒരുപാടൊരുപാട്.. പറഞ്ഞാല്‍ തീരാത്തത്ര ഇഷ്ടമായി..
  ഇനിയും വായിക്കും..കാരണം ഇതില്‍ ഒരാള്‍ ഞാനായിരിക്കാം,മറ്റൊരാള്‍ അവളും..
  അവള്‍ ഉറങ്ങുന്നത് മറ്റൊരുവന്റെ നെഞ്ചിലല്ല , എന്‍റെ ഹൃദയത്തിന്റെ ഖബറിലാണ്..

  http://www.kannurpassenger.blogspot.in/2012/05/blog-post_30.html

  ReplyDelete
  Replies
  1. ഫിറൊസേ , ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത് ..
   ഒരുപാട് സന്തൊഷമുണ്ട് കാണുമ്പൊള്‍ ..
   നമ്മളെഴുതുന്ന വരികളിലൂടെ സ്വന്തം മനസ്സ്
   സഞ്ചരിക്കുക , ഞാന്‍ തന്നെയാണോ ഇതെന്ന്
   തൊന്നുക , ആ വരികളെഴുതാന്‍ എനിക്കാകുക ..
   മനസ്സ് നിറയുകയല്ലാതെ എന്തു ചെയ്യും ..
   നന്ദി പ്രീയ സ്നേഹിതാ , ഈ സൗഹൃദത്തിനും വരികള്‍ക്കും ..

   Delete
 9. വായനാസുഖം നല്‍കുന്ന മനോഹരമായ രചന.
  കുടുംബബന്ധങ്ങളുടെ ഊഷ്മളതയും.,മഴനൂലുകള്‍ കൊണ്ട് നെയ്ത
  പ്രണയത്തിന്‍റെ പവിത്രതയും.സ്നേഹലോകത്തുനിന്ന് പൊഴിയുന്ന
  വാക്കുകളില്‍ കുളിരുനല്‍കും മഴയും,ആശങ്കയുണര്‍ത്തുന്ന മിന്നലും, അകലേക്ക് ആട്ടിയകറ്റുന്ന കാറ്റും കഥയ്ക്കുളളിലെ കഥ ഹൃദയഹാരിയാക്കുന്നു!
  ആശംസകളോടെ

  ReplyDelete
  Replies
  1. കുടുംബന്ധങ്ങളില്‍ നിന്ന് വേരറ്റ് പോകാതെ
   മനസ്സിലേക്ക് കടന്നു വരുന്ന ഇഷ്ടത്തേ
   പൂര്‍ണമായി ഹൃത്തിലേറ്റി , സൗഹൃദമോ
   പ്രണയമൊ വാല്‍സല്യമോ എന്നു നിര്‍വചിക്കാന്‍
   ആകാത്ത തുരുത്തുകളിലൂടെ പതിയെ ഒഴുകി ഒഴുകി ..
   ജീവിതം ഒന്നല്ലേ ഏട്ടാ ..! അതില്‍ നാം എത്രത്തൊളം
   ആര്‍ദ്രമായി പൊയാലും തെറ്റില്ലായിരിക്കാം ..പക്ഷേ...?
   ഒരുപാട് നന്ദിയും സ്നേഹവും പ്രീയ ഏട്ടാ ..

   Delete
 10. നല്ല വായനാനുഭവം സുഹൃത്തേ ..
  പ്രണയം കിനിയുന്ന വരികളില്‍ താങ്കള്‍ വീണ്ടും മാസ്മരികത സൃഷ്ടിക്കുന്നു ..
  ചില ഇഷ്ടങ്ങള്‍ പൂവണിയാത്തത് തന്നെയാണ് നല്ലത് മറ്റൊരാളുടെ കണ്ണീരിന്റെ വിലക്കായി ...
  ആശംസകള്‍ കൂട്ടുകാരാ .

  ReplyDelete
  Replies
  1. പ്രീയ സതീഷ് , മാസ്മരികത വായനയുടെ
   മനസ്സ് കൊണ്ട് തോന്നിയതാകാം ..
   എങ്കിലും നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദീ ..
   കണ്ണുനീര്‍ ഇവിടെ പൊഴിയേണ്ടതില്ല ..
   ഒരാളൊടുള്ള ഇഷ്ടത്തിനോ ബന്ധത്തിനോ
   കോട്ടം തട്ടിയൊരു സൗഹൃദവും ഞാന്‍ വരച്ചു
   വച്ചിട്ടില്ല , അതു ഉണ്ടാവുന്നെങ്കില്‍ ഏത് പൂര്‍ണ സ്നേഹവും നൊമ്പരമാകുമെന്നത് സദയം സമ്മതിക്കുന്നു ..

   Delete
 11. ഇതൊരു ചുവടുമാറ്റം ആണല്ലോ.. വിവാഹിതരുടെ പ്രണയം, മുന്‍വിധികള്‍ ഇല്ലാതെ തന്നെ വായിച്ചു മുഴുവനും, ”മെച്ച്വെട് ലവ്” അതാണ് എനിക്ക് ഫീല്‍ ചെയ്തത്..സ്വകാര്യതയിലെ കുസൃതികള്‍ക്ക് അപ്പുറം പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, കഴിയുന്നവര്‍. കുടുംബ ബന്ധങ്ങള്‍ക്ക് വില കൊടുത്ത് നല്ലൊരു ഭാര്യയും ഭര്‍ത്താവും ആയി കഴിയുന്ന രണ്ടുപെര്‍ക്കിടയിലേക്ക് പ്രണയം വന്ന വഴികള്‍ തേടിയാല്‍ എത്രയോ നാള്‍ പിറകിലേക്ക് പോകേണ്ടി വരുമോ? സന്തുഷ്ടമായ, സംതൃപ്തമായ ദാമ്പത്യജീവിതത്തില്‍ എന്തിന്റെയോ ഒരു കുറവ്.. അത് സത്യത്തില്‍ അരുണിന് പ്രിയയുടെയും പ്രിയക്ക് അരുണിന്റെയും സാമീപ്യം ആയിരുന്നു.. സ്നേഹമായിരുന്നു..

  സൗഹൃദമോ സ്നേഹമോ വാല്‍സല്ല്യമോ ഒക്കെയും കൂടി ചേര്‍ന്ന ഒരു വികാരം. പതിയെ പതിയെ മനസ്സിലേക്ക് നടന്നു കയറിയ പ്രണയം അതാകാം അവര്‍ക്കീ ബന്ധം.. ഓരോ കുഞ്ഞു കുഞ്ഞു വാക്കുകളില്‍ പോലും സ്നേഹം കണ്ടെത്തുന്ന.. കൂടെയുള്ള നിമിഷങ്ങളില്‍ അനുഭവപ്പെട്ട വിശ്വാസം, സുരക്ഷിതത്ത്വം അതിന്‍റെ മേല്‍ നട്ടുവളര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രണയമെന്ന മഹാവൃക്ഷം.. അടിത്തറയുണ്ട് , ഒരു കൊടുംകാറ്റിനും ഇളക്കാനാകാത്ത അത്രയും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട് വേരുകള്‍....

  അകലങ്ങളില്‍ ഇരുന്നാലും ഒരു ചാറ്റ് ബോക്സില്‍ ലോകം കാണുന്നുണ്ടാകാം അവള്‍. കണ്ണാ"എന്ന ഒരു വിളിയില്‍ ഉരുകുന്നൊരു മഞ്ഞു അതുതന്നെയല്ലേ അവള്‍?...ശബ്ദത്തിലും വാക്കുകളിലും പരസ്പരം അറിഞ്ഞു ജീവിക്കുന്നവര്‍...

  പ്രണയം പൂര്‍ണ്ണമാകണം. ഞാന്‍ പ്രണയിക്കുന്നൂ..പ്രണയിക്കപ്പെടുന്നൂ എന്നതില്‍ പൂര്‍ണ്ണത വേണം മനസ്സിനു. അതിനുള്ള അലച്ചലില്‍ തന്നെയാണ് എല്ലാ മനുഷ്യരും.. ചിലര്‍ക്കത് കാലം നല്‍കുന്നു.. മറ്റുചിലര്‍ക്ക് സ്വയം കണ്ടെത്തേണ്ടി വരുന്നു.. ഇവിടെയും അരുണിനും പ്രിയക്കുമിടയില്‍ കാലത്തിന്റെ മൌനസമ്മതമുണ്ട്. പൂര്‍ണ്ണതയുടെ നിര്‍വ്രുതിയുണ്ട്..ബാഹ്യസൌന്തര്യത്തിനും അപ്പുറം മനസ്സ് തൊട്ട നന്മയുണ്ട്..

  മറ്റുള്ളവരുടെ കണ്ണിലെ തെറ്റും ശരിയും, പരസ്പരം തെറ്റെന്നു തോന്നുംവരെയും അലട്ടെണ്ട അല്ലെ?

  നല്ലൊരു വായന സമ്മാനിച്ചു എങ്കിലും
  “”പാദത്തിലേക്ക് നനഞ്ഞ കുഴഞ്ഞ മണ്ണ് ഷൂസും കടന്നു തണുപ്പേകുമ്പോള്‍
  പാവം അവള്‍ തന്നെ തുടച്ചു തരണ്ടേ നാളേ .. നമ്മുക്ക് എന്തും പറയാലൊ .. അല്ലേ .."വിശപ്പില്ല മോളേ .. നിങ്ങള്‍ കഴിച്ചോളു"
  എന്നു എങ്ങനെ അവളോട് പറയും ഞാന്‍ ?
  എന്നെ ഓരോ നിമിഷത്തിലും കാത്തിരുന്ന അവളോട് ,” ഈ വരികളില്‍ ഒരു പൂര്‍ണ്ണത ഫീല്‍ ചെയ്തില്ല..വിട്ടു പോയിട്ടുണ്ടോ വാക്കുകള്‍? വിശപ്പില്ല എന്ന ഉത്തരത്തിന്റെ ചോദ്യമോ മറ്റോ? (തോന്നല്‍ ആണെങ്കില്‍ ക്ഷമിക്കൂ ..).

  നല്ല എഴുത്തിന്.. കേട്ട് പരിചിതമായ വിഷയത്തിനും ഒരു വിത്യസ്ഥത നല്‍കിയതിനു അഭിനന്ദനങ്ങള്‍...

  ReplyDelete
  Replies
  1. എഴുതിയതും , എഴുതിയതിന്റെ ഉള്ളും
   കണ്ടു വായിക്കുന്നുണ്ട് ധന്യാ ...
   അതെല്ലാ പൊസ്റ്റിലും ഞാന്‍ കണ്ടിട്ടുമുണ്ടിട്ടുണ്ട് ..
   വാക്കുകളിലൂടെ നല്‍കുന്ന ഈ പ്രൊസാല്‍ഹനത്തിനും
   വരികളിലേ ഈ ആത്മാര്ത്ഥക്കും ഒരുപാട് നന്ദീ ..
   എഴുതി പൊസ്റ്റ് ചെയ്ത വരികള്‍ക്ക് പൂര്‍ണമായൊരു
   കമന്റ് കാണുമ്പൊള്‍ സന്തൊഷവും ഉണ്ട് ..
   ചിലര്‍ക്കൊക്കെ അതു ബൊറായി തൊന്നുമെങ്കിലും
   മറുപടീ എഴുതുന്ന ഒരൊ വരികള്‍ക്ക്
   അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടെന്ന് ആരറിയുന്നു ..
   കമറ്റ് കവിയെന്ന് മുദ്ര കുത്തപെടുമ്പൊഴും
   ഉള്ളില്‍ ഒരു ചിരിയുണ്ട് നമ്മുക്ക് ,
   അതു ചിലരുടെ കരളില്‍ രൂപപെടുന്ന അസൂയ ആകാം ..
   ഏത് തന്നെയാലും ധന്യ കാണിക്കുന്ന ഈ മനസ്സിന് വീണ്ടും
   ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും നന്ദീ കൂട്ടുകാരീ ..
   എനിക്ക് പറയാനുള്ളതും , ഞാന്‍ പറയാതെ പറഞ്ഞതും
   ധന്യ ഇവിടെ കുറിച്ച് വച്ചിട്ടുണ്ട് , ഞാന്‍ ഇനി കൂടുതല്‍-
   എന്ത് പറയാന്‍ ആണ് .. സന്തൊഷം ഒരുപാട് ..

   Delete
 12. റിനീ,
  വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ 'മേഘമല്‍ഹാര്‍' ആണ് ഓര്മ വന്നത് ..വ്യതസ്തമായ ആശയം മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചു ..ഓരോ ബന്ധങ്ങള്‍ക്കും എന്ത് പേര് നല്‍കണം, അതിനെ എങ്ങിനെ നിര്‍വചിക്കണം എന്നൊക്കെ നമുക്ക് തന്നെ തീരുമാനിക്കാമല്ലോ ! പക്ഷെ നമ്മുടെ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഒപ്പം വിവേകം കൂടി ചേര്‍ന്നാലല്ലേ മറ്റുള്ളവരെ വേദനിപ്പിക്കാത്ത തരത്തില്‍ ജീവിതും അതിലെ ബന്ധങ്ങളും മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയൂ..

  ആശംസകള്‍ !

  ReplyDelete
  Replies
  1. ശരിയാണ് തുളസീ .. വിചാരങ്ങള്‍ക്കും
   വികാരങ്ങള്‍ക്കും മേലേ വിവേകത്തിന്റെ
   മേലാപ്പ് കൊണ്ട് മാത്രമേ നില നില്‍ക്കുന്ന
   പൂര്‍ണമായ ബന്ധത്തിലേക്ക് എത്തുവാന്‍ കഴിയൂ ..
   അല്ലെങ്കില്‍ നാം ഒരു വശത്ത് പരാജയത്തിന്റെ
   നോവിന്റെ കഥകളില്‍ നിറയേണ്ടീ വരും ..
   നല്ല വാക്കുകളില്‍ നല്ല വരികള്‍ നിറക്കുന്നതില്‍
   ഒരുപാട് സന്തൊഷവും നന്ദിയും സഖീ ..

   Delete
 13. " ഒരു സ്ത്രീ എന്ന നിലയില്‍ ,ഒരു വ്യക്ത്തി എന്ന നിലയില്‍,
  എനിക്ക് എന്റേതായ ശരികളുണ്ട്..
  എന്റേതായ തെറ്റുകളും..
  എനിക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളെ,
  ഒരു രീതിയിലും ബാധിക്കാത്തിടത്തോളം
  എന്‍റെ ശരികളിലോ,തെറ്റുകളിലോ ഒരു ശരികേടുമില്ലെന്നു
  ഞാന്‍ വിശ്വസിക്കുന്നു...
  അതുകൊണ്ട് തന്നെ,എന്‍റെ ചുറ്റുമുള്ളവരുടെ
  ശരി തെറ്റുകളിലേക്ക് എനിക്കോ,
  എന്‍റെ ശരി തെറ്റുകളിലേക്ക് അവര്‍ക്കോ
  ചോദ്യങ്ങളെറിയാന്‍ ഒരവകാശവുമില്ല.." (സിത്താര .എസ് )

  എനിക്ക് പറയാനുള്ളതും ഇത് തന്നെ........
  വളരെയധികം പേര്‍ ഇങ്ങനെയുള്ള ബന്ധങ്ങളില്‍ അറിഞ്ഞും അറിയാതെയും പെടുന്നുണ്ട്...
  പാടില്ല മഹാ അപരാധം എന്നൊക്കെ വേണെങ്കില്‍ പറയാം ..
  ഏകാന്തതയില്‍ നിന്നൊരു രക്ഷപ്പെടല്‍,പ്രതിസന്ധികളില്‍ ശരിയായ കൃത്യമായ ഒരു സൊലൂഷന്‍
  അല്ലെങ്കില്‍ ഒരു സാന്ത്വനം ,വാത്സല്യം ,
  അങ്ങനെ കുറെ കുറെ കാര്യങ്ങള്‍ ഇത്തരം സൌഹൃദങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്..
  പക്ഷെ എല്ലാ ബന്ധങ്ങളും അത്തരത്തില്‍ ആവണം എന്നില്ല..
  സ്നേഹം ആത്മര്ധതയുള്ളതാവണം..
  വിവാഹിതര്‍ ആയിപ്പോയെന്ന് കരുതി ഒരു നല്ല സൗഹൃദം പാടില്ല എന്നുണ്ടോ?
  അതിനു ഏറ്റം നല്ലത് ആ സൌഹൃദത്തിന് സുതാര്യത വേണം..
  രണ്ടു കുടുംബങ്ങളും പരസ്പരം അറിയണം..
  പിന്നീട് ഒരിക്കല്‍ കുറ്റബോധം തോന്നാന്‍ ഇടയാവരുത് എന്നുമാത്രം..
  നമ്മുക്ക് ഒരേയൊരു കുഞ്ഞു ജീവിതം..
  അത് നമ്മുക്കു ശരിയെന്നു തോന്നുന്ന രീതിയില്‍ ജീവിക്കുക..

  അരുണിന്റെയും പ്രീയയുടെയും സൌഹൃദവും,അവരുടെ കുടുംബജീവിതവും അസ്വാരസ്യങ്ങളില്ലാതെ ഒഴുകട്ടെ...
  രസകരമായി എഴുതി ട്ടോ..
  (ഭംഗിയുള്ള ചിത്രങ്ങള്‍ )

  ReplyDelete
  Replies
  1. പ്രീയ റോസൂട്ടീ , വ്യക്തതയുള്ള വരികള്‍
   കൊണ്ട് ഈ കമന്റ് പകര്‍ത്തിയിരിക്കുന്നു ...
   ജന്മാന്തരങ്ങള്‍ക്കപ്പുറം നിന്ന് പകര്‍ന്നു വന്ന
   സ്നേഹം പൊലെ ചിലര്‍ ഒന്നിക്കും ..
   അതു കാലത്തിന്റെ നിയോഗമാണ് ..
   അവിടെയാണ് സിത്താരയുടെ വരികള്‍ക്ക്
   ആഴമുണ്ടാകുന്നത് , അന്യന്റെ ശരി തെറ്റുകളിലേക്ക്
   നമ്മുക്കും , നമ്മളിലേ ശരികേടുകളിലേക്ക് അവര്‍ക്കും
   കടന്നു വരാന്‍ ഒരു അവകാശവുമില്ലെന്ന് അടിവരയിടുന്നു ..
   ഇവിടെ ആ വരികള്‍ പകര്‍ത്തിയതിലൂടെ റൊസും
   അതു ചൂണ്ടി കാട്ടുന്നുണ്ട് ,പ്രണയവും ,ഇഷ്ടവും ഒക്കെ
   മനസ്സിന്റെ സഞ്ചാരങ്ങളാണ്,അതു വന്നു പൊകുന്നതും
   അതു അറിഞ്ഞു കൊണ്ട് വരുന്നുവെങ്കില്‍ അതില്‍
   ആവിശ്യകതയുടെ അംശം ഉണ്ടാകാം ..
   അതു പൊലിഞ്ഞു പൊകുന്നുവെങ്കില്‍ കാലത്തിന്റെ വിധിയും ഒരുപാട് നന്ദിയുണ്ട് ,ഈ താങ്ങിന്,കാലം മായ്ക്കാത്ത മുറുവുകള്‍ നല്‍കിയപ്പൊഴും ഒരുപാട് പഴി കിട്ടിയപ്പൊഴും ചാരെ സധൈര്യം കൂടെ നിന്നതിന് ..
   നന്ദി കൂട്ടുകാരീ ..

   Delete
 14. സുപ്രഭാതം റിനീ..
  മനോഹരം..
  സ്വപ്നങ്ങള്‍ അറുത്തെടുത്ത് സത്യങ്ങളുടെ നിറവില്‍ പിറന്നു വീണ ഹൃദയമല്ലേ ഈ മഴനൂലുകള്‍..?
  സ്നേഹം,പ്രണയം,സൌഹൃദം,നിസ്സഹായത...ഇവയെല്ലാം മത്സരിച്ച് ഉയിര്‍ത്തെഴുന്നേറ്റിരിയ്ക്കുന്നു..!
  ഈ മഴനൂലുകളില്‍ കുരുങ്ങി ആരെല്ലാമോ ഉണ്ട്..നിഷേധിയ്ക്കാന്‍ ആവുന്നില്ല..
  സത്യമോ എന്ന് സംശയിയ്ക്കുമ്പോള്‍ സ്വപ്നമാണെന്ന് സമ്മതിയ്ക്കുന്നവര്‍...!
  ഇണയെ തോൽപ്പിയ്ക്കും പ്രണയമോ സൌഹൃദമോ ഉള്‍കൊള്ളുവാന്‍ സമൂഹം ഒരുക്കമല്ല..
  എന്നാല്‍ ഇണയെ മുറിപ്പെടുത്താത്തപങ്കുവെയ്ക്കലുകള്‍ ആഗ്രഹിയ്ക്കുന്നത് പ്രകൃതി സത്യം..!
  എനിയ്ക്കും നിനക്കും തെറ്റ് പറ്റിയിട്ടില്ലെന്ന് തോന്നുന്നു...
  സ്നേഹം റിനീ....ആശംസകള്‍...!

  ReplyDelete
  Replies
  1. പ്രീയ വര്‍ഷിണി സുപ്രഭാതം ..
   ഈ മഴനൂലുകളില്‍ കുരുങ്ങി ആരെല്ലാമോ ഉണ്ട്.
   .നിഷേധിയ്ക്കാന്‍ ആവുന്നില്ല..സത്യമോ എന്ന്
   സംശയിയ്ക്കുമ്പോള്‍ സ്വപ്നമാണെന്ന് സമ്മതിയ്ക്കുന്നവര്‍...!
   അതെ വര്‍ഷിണി , പ്രീയയും അരുണും നമ്മുക്കിടയില്‍ ഉണ്ട് ..
   അവരുടെ സ്നേഹം സമൂഹം അംഗീകരിക്കില്ലെങ്കില്‍ കൂടീ
   ഇണയുടെ ഇഷ്ടങ്ങളേ മാറ്റി നിര്‍ത്താതെ ഈ കുഞ്ഞു
   ജീവിതത്തില്‍ പകര്‍ത്തി പൊകുവാന്‍ നമ്മുക്കാകുന്ന
   സ്നേഹം എന്നും പകര്‍ത്തപെടട്ടെ .. തെറ്റുകള്‍ അവനവന്റെ
   മനസ്സില്‍ തോന്നുന്നടുത്തൊളം അതില്‍ പൂര്‍ണതയുണ്ട് ..
   നന്ദീ പ്രീയ കൂട്ടുകാരീ ..

   Delete
 15. മഴനൂല് കൊണ്ടുള്ള അവരുടെ ലോകത്തില്‍ പരസ്പരം സ്നേഹിച്ച് അവരിനിയും ജീവിക്കട്ടെ.
  ആരെയും വേദനിപ്പിക്കാതെ അവര്‍ ഈ കുഞ്ഞു സന്തോഷം അനുഭവിക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
  പരിധികളും,പരിമിതികളും ഉണ്ടായിട്ടും അവളില്‍ ഞാന്‍ പൂര്‍ണനാണെന്ന് അയാളും,തിരിച്ച് അവളും മനസിലാക്കുന്നുവെങ്കില്‍ അവരുടെ പ്രണയം,സൗഹൃദം
  അതൊരിക്കലും അവരില്‍ നിന്നും വിട്ടു പോവില്ല.
  അവര്‍ ആഗ്രഹിച്ചാല്‍ പോലും.

  ReplyDelete
  Replies
  1. നല്ല ഭംഗിയായി പറഞ്ഞിരിക്കുന്നു അവരെ കുറിച്ച്,അവരുടെ സൌഹൃദത്തെ,പ്രണയത്തെ ഒക്കെ.............
   ചില വരികള്‍ മനസ്സിലേക്ക് ചേര്‍ത്ത് വെച്ചിരിക്കുന്നു കേട്ടോ.

   ഇന്ന് രാവിലെ മുതല്‍ മഴയായിരുന്നു.
   മഴനൂലുകള്‍ കണ്ടപ്പോള്‍ ഞാന്‍ അവരെ ഓര്‍ത്തു.
   ഈ ദിവസം തീരുന്നതും ദാ മഴയിലൂടെ തന്നെ.
   ജനലിലൂടെ പിന്നെയും കാണുന്നു ആ മഴ നൂലുകളെ .............


   uma

   Delete
  2. പ്രീയപെട്ട ഉമാ .. മഴയുടെ മുന്നിലിരുന്ന്
   മഴ നൂലുകള്‍ ഇറ്റ് വീഴുന്ന മണ്ണിന്റെ
   മണമറിഞ്ഞ് ഈ വരികള്‍ എഴുതുവാന്‍ കഴിഞ്ഞല്ലൊ ..
   എത്രയകലെ പൊഴിഞ്ഞാലും ഒരിക്കലും
   മങ്ങാത്ത പ്രണയം പൊലെ മഴ ചാരെയുണ്ട് എന്നും ..
   എത്ര പരിധകളില്‍ ഉള്ളില്‍ നിന്നാണേലും
   സ്നേഹത്തിന്റെ വാല്‍സല്യത്തിന്റെ ഒരു പൊട്ട്
   അവളില്‍ നിന്ന് കിട്ടുമ്പൊള്‍ അവന്‍ പൂര്‍ണനാകുന്നു ..
   സത്യം , ചില സ്നേഹം അങ്ങനെയാണ് , അതു പൊലെയാണ് ..
   ഒരുപാട് നന്ദിയും , സന്തൊഷവും ..

   Delete
 16. ചില ബന്ധങ്ങള്‍ക്ക് നിര്‍വചനങ്ങളില്ല. പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ നല്ല നാളെയുടെ സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍ കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആ സ്നേഹത്തിന്റെ തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി, പുതിയ അനുഭവങ്ങള്‍ കൊണ്ട്. ചില ബന്ധങ്ങളും ഇഷ്ടങ്ങളും സ്വര്‍ണ്ണം പോലെയാണ്. എനിക്കിഷ്ടമായി റിനീ ഈ എഴുത്ത്.

  സ്നേഹത്തോടെ മനു.

  ReplyDelete
  Replies
  1. പ്രീയപെട്ട മനൂ , നമ്മുടെ ജീവിതയാത്രയില്‍
   ചില ബന്ധങ്ങള്‍ നമ്മിലേക്ക് വന്നു ചേരും ..
   അറിയാതെ , പതിയെ രാത്രിമഴപൊലെ
   മനസ്സിലേക്ക് ചേക്കേറും .. പിന്നേ കുളിരു പൊലെ
   ഹൃത്തിലേക്ക് പെയ്തു കൊണ്ടിരിക്കും ..
   ആ സ്നേഹമഴയില്‍ നാം ഗതി മാറി ഒഴുകി പൊയേക്കാം
   അത്രക്ക് ശക്തമാകും ചിലപ്പൊള്‍ അതിന്റെ സ്നേഹചാലുകള്‍ ..
   ഒരുപാട് നന്ദി പ്രീയ സ്നേഹിതാ ..

   Delete
 17. നല്ല സ്നേഹ ബന്ധങ്ങളുടെ അടിത്തറ എന്നും മഴനൂല്‍ പോലെ സ്നേഹം കൊണ്ട് ബന്ധിച്ചിരിക്കും ,സ്വന്തം ഇഷ്ടത്തില്‍ ആരുടേയും സമ്മതം ചോദിയ്ക്കാന്‍ നില്‍ക്കില്ലലോ ആരും ,ഓരോ ഇഷ്ടവും വിരിയുന്നതും അങ്ങനെയല്ലേ ..അതിന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന ദോഷത്തെ പറ്റിയൊന്നും ആരും ചികയാനും ചിന്തിക്കാനും പോകില്ല ...മനസ്സില്‍ എപ്പഴാ ആരോടാണ് ഇഷ്ടം തോന്നുന്നേ എന്നും പറയാന്‍ പറ്റില്ല ..നല്ല സ്നേഹ ബന്തങ്ങള്‍ എന്നും നില നില്കും ...റിനീ നന്നായി എഴുതി ..ആശംസകള്‍ ...!

  ReplyDelete
  Replies
  1. മനസ്സിലേക്ക് അറിയാതെ കടന്ന് വരുന്ന ഇഷ്ടം
   അതാരൊടും പങ്ക് വയ്ക്കാതെ ഉളില്‍ സൂക്ഷിക്കാം ..
   അന്യൊന്യം പകര്‍ന്ന് കൊടുക്കുന്ന സ്നേഹത്തിന്റെ
   മഞ്ഞിന്‍ കണങ്ങള്‍ നുകര്‍ന്ന് രാവുകളും പുലരികളും
   വര്‍ണ്ണാഭമാക്കാം .. ശരിയാണ് റൈഹാന , അതിന്റെ
   ദോഷ വശങ്ങളൊന്നും ചികയാന്‍ പൊകാതെ ..
   വെറുതേ ആ സ്നേഹത്തില്‍ വീണലിയും , പിന്നീട്
   ചിലപ്പൊള്‍ അത് നമ്മേ നൊമ്പരപെടുത്തിയാലും ..
   ഒരുപാട് നന്ദീ പ്രീയ കൂട്ടുകാരീ ..

   Delete
 18. ‘നമ്മുക്ക് വേണ്ടീ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടൊ ?
  ഈ കൊച്ചു ജീവിതത്തില്‍ നമ്മുക്കായി എന്തേലും?
  എല്ലാ സമയവും നാം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെ ?
  നമ്മുക്കും വേണ്ടേ നമ്മുടെ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ?‘

  സദാചാരപോലിസൊന്നുമില്ലാത്ത ഈ നാട്ടിൽ നിന്നും
  ഒരു കിണ്ണൻ കഥാപാത്രമായി ഈ കഥ വായിക്കുമ്പോഴുള്ള സുഖം..
  ഒന്ന് വേറെ തന്നെ !

  ReplyDelete
  Replies
  1. മുരളിയേട്ടാ .. അങ്ങ് ആളൊരു കിണ്ണന്‍ കഥാപാത്രം തന്നെ :)
   മനസ്സിനേ നിയന്ത്രണങ്ങളുടെ വേലികെട്ടുകള്‍ക്ക് വെളിയിലേക്ക്
   പറത്തി വിടുമ്പൊള്‍ ജീവിതം ചിലപ്പൊള്‍ വര്‍ണ്ണാഭമാക്കും
   ചിലപ്പൊള്‍ ഭാവി നോവിന്റെ പുതപ്പിലും മൂടും ..
   എങ്കിലും ഈ കുഞ്ഞു ജീവിതം നമ്മുക്ക് പറ്റാവുന്നടുത്തൊളം
   സനെഹത്തിന്റെ സൗഹൃദത്തിന്റെയും നിറങ്ങളില്‍
   ചാലിച്ച് വയ്ക്കുന്നത് തന്നെ ഉത്തമം ...
   ഒരുപാട് നന്ദി പ്രീയപെട്ട ഏട്ടാ ..

   Delete
 19. നന്നായി റിനീ, ഇഷ്ടായി ഇത്,
  ഒരാള്‍ക്ക് ഒരാളെ മാത്രെ സ്നെഹിക്കാവൂ എന്ന് പറഞ്ഞാല്‍ എങ്ങനെയാ ശരിയാവുക, സ്നേഹിക്കുന്നത് കുറ്റമൊന്നുമല്ലല്ലൊ അല്ലെ, ഇങ്ങനെയുള്ള ആഴത്തിലുള്ള ബന്ധം എല്ലാവരോടും തോന്നില്ല, അതൊരു ചരടാണു, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് നിന്നും അവരെ ബന്ധിപ്പിച്ച ചരട്, തിരിച്ചറിയാന്‍ വൈകിപ്പോകുന്നു എന്നു മാത്രം. ആരേയും വേദനിപ്പിക്കാതെ ഒന്നും പിടിച്ച് വാങ്ങാന്‍ ശ്രമിക്കാതെ സ്നേഹിച്ചു കൊണ്ടേയിരിക്കാം.

  ReplyDelete
  Replies
  1. മുല്ല പറഞ്ഞിരിക്കുന്നു അത് ..
   ആരെയും വെറുപ്പിക്കാതെ , നോവിക്കാതെ
   ജീവിതകാലമത്രയും സ്നേഹിച്ച് കൊണ്ടെയിരിക്കാം ...
   ആഴമുള്ള സ്നേഹ ബന്ധം എല്ലാവരൊടും തൊന്നില്ല തന്നെ ..
   കാലം നമ്മളിലേക്ക് ചായ്ച്ച് തരുന്ന ചില തണലുകളുണ്ട്
   അതു നമ്മോടൊത്ത് കാണും എന്നുമെപ്പൊഴും ..
   വെയിലിലും മഴയിലും ...ഒരുപാട് നന്ദി പ്രീയ കൂട്ടുകാരീ ..

   Delete
 20. റിനീ .
  മേഘ മല്‍ഹാര്‍ പോലെ
  ഹൃദ്യമായ കഥ
  പരിമിതികള്‍ അതിര്‍വരമ്പിട്ട ലോകത്ത് ജീവിക്കുന്നവര്‍ . ഹൃദയം കൊണ്ട് ഒന്നായില്ലെങ്കിലും മനസ്സുകൊണ്ട് ഒന്നാവുന്നവര്‍ .
  തെറ്റാണെന്ന് അറിഞ്ഞിട്ടും മറ്റൊരു ലോകത്ത് എത്തിപ്പെടുന്നവര്‍. അതിലെ ശരി തെറ്റിനെ എങ്ങിനെ വിലയിരുത്താം.
  നന്നായി പറഞ്ഞു.
  ആശംസകള്‍

  ReplyDelete
 21. നല്ല ഹൃദ്യമായ അവതരണം റിനീ.
  പരിമിതികള്‍ അതിര്‍വരമ്പിട്ട ലോകത്ത് ജീവിക്കുന്നവര്‍ . ഹൃദയം കൊണ്ട് ഒന്നായില്ലെങ്കിലും മനസ്സുകൊണ്ട് ഒന്നായവര്‍.
  തെറ്റെന്നു തോന്നുമെങ്കിലും അതിലും എവിടെയോ ഒരു ശരി കാണുന്നവര്‍. അതിലെ ശരിയും തെറ്റും എങ്ങിനെ വിലയിരുത്താം.
  നന്നായി പറഞ്ഞ കഥയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നമ്മളിലേക്ക് നാം പൊലും അറിയാതെ
   കടന്നു വരുന്നവര്‍ , മനസ്സിലേക്ക് ചേര്‍ന്നു
   നിന്നു നമ്മുക്കൊപ്പൊം ജീവിക്കുന്നവര്‍ ..
   എന്തിനും ഏതിനും താങ്ങായി നമ്മേ സന്തൊഷത്തിന്റെ
   കുളിരുള്‍ല മഴയിലേക്ക് കൂട്ടുന്നവര്‍ ..
   തെറ്റായി പുറം കണ്ണുകള്‍ക്ക് തൊന്നിയാലും
   അക കണ്ണ് ഒരിക്കലുമാ കാഴ്ചയേ അകറ്റില്ല
   അകറ്റാന്‍ ആവില്ല തന്നെ .. അല്ലേ മന്‍സൂ ..
   ഒരുപാട് സ്നേഹവും നന്ദിയും പ്രീയ കൂട്ടുകാര ..

   Delete
 22. റിനീ, നല്ലൊരു വിഷയം വളരെ സംഗീതാത്മകമായി എഴുതിയല്ലോ. അഭിനന്ദനങ്ങള്‍.
  സ്‌നേഹത്തിന് ഒരുപാട് മുഖങ്ങളുണ്ട്.
  അതിലൊന്ന് ഇതും...
  സ്വാര്‍ത്ഥതാത്പര്യങ്ങളില്ലാത്ത
  എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന
  പക്വമായ സ്‌നേഹം.
  പക്ഷെ, അങ്ങനെയൊന്ന്
  വിരളമല്ലേ നമ്മുടെ ലോകത്ത്?...
  തമ്മില്‍ വിദ്വേഷിക്കാത്ത സ്‌നേഹത്തിന്റെ
  ഉടമകളാകാം നമുക്ക്...
  മാ വിദ്വിഷാവഹൈ...

  ReplyDelete
  Replies
  1. ഒന്നും പ്രതീഷിക്കാതെ ലാഭേച്ഛയേതുമില്ലാതെ
   സ്നേഹത്തിന്റെ പരിമളം മാത്രം മുന്നിട്ട്
   നില്‍ക്കുന്ന ബന്ധങ്ങള്‍ .. സ്നേഹാധിക്യത്തില്‍-
   ഒരു ചുംബന പൂവോ .. ഒന്ന് പുല്‍കുകയോ
   മടിയില്‍ തല ചായ്ച്ചുറങ്ങുകയോ , ഒക്കെയായേക്കാവുന്ന
   നമ്മളില്‍ സന്തൊഷ വിത്തുകള്‍ മാത്രം മുളപ്പിക്കുന്ന
   ചില ബന്ധങ്ങളുടെ ആഴം തപ്പി പൊകുമ്പൊഴാണ്
   ഈ ജീവിതത്തിന്റെ കുളിരും സുഖവും അറിയുക ..
   സ്നേഹത്തിന്റെ ഈ ഭാഷക്ക് ഒരുപാട് നന്ദീ മിത്രമേ ..

   Delete
 23. ഇമ്മാതിരി ചുറ്റിക്കളിയൊക്കെ ഒരു രസം തന്നെയാണ്‌, അതിന്‌റെ ആ രസം അനുഭവിക്കാന്‍ കഴിയുക തീര്‍ച്ചയായും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ തന്നെയാണ്‌. എന്നാല്‍ പരസ്പരം വഞ്ചിച്ച്‌ മുന്നോട്ട്‌ നീങ്ങുന്ന ആ ദാമ്പത്ത്യത്തിന്‌റെ സ്വത്വത്തെ എന്ത്‌ വിളിക്കും. കാപട്യം കൊണ്‌ട്‌ കെട്ടിയുണ്‌ടാക്കിയ കൂടാരത്തില്‍ വസിക്കുന്നവര്‍. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്‌ടാകുമ്പോഴാണ്‌ വിവാഹേതര ബന്ധങ്ങള്‍ക്ക്‌ മാര്‍ക്കറ്റുണ്‌ടാവുന്നത്‌. റിനിയുടെ വരികളിലൂടെ ഇവ മനോഹരമായി വിവരിച്ചിരിക്കുന്നു... ആശംസകള്‍ റിനീ

  ReplyDelete
  Replies
  1. manohararam.......ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........

   Delete
  2. ഇല്ല മോഹീ .. കാപട്യത്തിന്റെ വര്‍ണ്ണമതിന്
   ചാലിച്ച് കൊടുക്കരുതേ , ആണും ആണും
   തമ്മിലാണേല്‍ നാം അതിനേ എന്തു വിളിക്കും ?
   ഇവിടെ എതിര്‍ ലിംഗങ്ങള്‍ ആകുമ്പൊള്‍
   ആഴം കൂടും ബന്ധത്തിന് , അതു സ്പര്‍ശനത്തിന്റെ
   സാധ്യതകള്‍ കണ്ടെത്തും , ഒരു ചെറു സ്പര്‍ശനം പൊലും
   നമ്മേ കൊടിയ ദുഖത്തില്‍ നിന്നുണര്‍ത്തും .. അതു പൊലെയുള്ള
   ആഴമുള്ള സൗഹൃദങ്ങള്‍ പ്രണയത്തിലേക്ക് വഴി മാറി ഒഴുകിയേക്കാം
   അതു സ്വന്തം വാമഭാഗത്തേ ചതിച്ച് കൊണ്ടാണെന്ന
   ചിന്തിക്കുന്നത് നമ്മുടെ കുറ്റബോധത്തില്‍ നിന്നും ജനിക്കുന്നതാകാം
   അല്ലെങ്കില്‍ ഒരൊ സ്നേഹബന്ധത്തിലും അതിന്റെതായ
   ആഴം കുളിരുമുണ്ട് , വ്യക്തതയുള്ള മറുപടിക്ക്
   ഒരുപാട് നന്ദി മോഹീ ..

   Delete
  3. കണ്ടിരുന്നു ജയരാജ് .. എഴുതാം ഉടനേ ..

   Delete
 24. വല്ല്യേട്ടാ .............

  അത് തെറ്റ് തന്നെയാണ് വല്ല്യേട്ടാ............
  ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരെ പറ്റിക്കുന്നത് തെറ്റ് തന്നെ.
  എങ്കിലും അരുണിനെ,പ്രിയയെ ഇഷ്ടപ്പെട്ടു പോകുന്നു.
  അത് വല്ല്യേട്ടന്റെ വാക്കുകളുടെ ഭംഗിയില്‍................

  ഒന്ന് ചോദിക്കട്ടെ?????
  അരുണിനും പ്രിയക്കും തോന്നുന്ന ശരിയെന്ന ആ തെറ്റ്,
  അത് ശ്രീയും,ദീപയും ചെയ്യുകയാണെങ്കില്‍ അപ്പോഴും
  അവരത് ശരിയായി തന്നെ എടുക്കുമോ?????

  തെറ്റും ശരിയും നിറഞ്ഞ ഈ കഥ നല്ല ഭംഗിയായി പറഞ്ഞു.
  വളരെ സിമ്പിള്‍ ആയി.............
  ചില വാചകങ്ങള്‍ ഒക്കെ വളരെ മനോഹരമാണ്.
  ഹൃദയസ്പര്‍ശി എന്ന് പറയാവുന്നവ.

  സ്നേഹപൂര്‍വ്വം
  ശ്രീവേദ.

  ReplyDelete
  Replies
  1. ആരെയാണ് പറ്റിക്കുന്നത് ശ്രീ ..?
   സ്നേഹിക്കുന്നവരെ പറ്റിക്കുന്നെങ്കില്‍
   അതു ഈ ബന്ധത്തിലും സംഭവിക്കണ്ടേ ..
   നാം അറിയാതെ നമ്മളിലേക്ക് അടുക്കുന്ന
   സ്നേഹ ബന്ധങ്ങളേ നാം വേണ്ടെന്ന് വച്ചാല്‍
   തടയാനാകുമോ ? അല്ലെങ്കില്‍ ഒരു സൗഹൃദം
   മനസ്സില്‍ മുട്ടി വിളിക്കുമ്പൊള്‍ എന്തു കാരണം
   പറഞ്ഞാണ് അകറ്റി നിര്‍ത്തുക .. സ്നേഹിക്കുന്നതും
   സ്നേഹിക്കപെടുന്നതും പറ്റികലാകുന്നത് എങ്ങനെയാണ് ..
   മനസ്സ് തുറന്ന സൗഹൃദങ്ങള്‍ , അതു പ്രണയത്തിന്റെ മഴ
   നല്‍കുമ്പൊള്‍ പിഴുതെറിയുവനാകാതെ ഹൃത്തില്‍
   ആഴത്തില്‍ വേരൊടുമ്പൊള്‍ നാം അതിലേക്ക് ലയിക്കും ..
   ശ്രീവേദയുടെ വീക്ഷണം തുറന്നെഴുതിയതില്‍ നന്ദി ..
   അതു പൊലെ നല്ല വാക്കുകള്‍ക്ക് അനുജത്തി കുട്ടിയോട്
   സ്നേഹവും സന്തൊഷവും ..

   Delete
 25. റിനീഷേട്ടാ ,കമന്റ്‌ ഇടാന്‍ ഇത്തിരി വൈകിപ്പോയി !! സോറി...പലതവണ വായിച്ചു !
  എന്താപ്പോ ഇതിനൊരു കമന്റ്‌ ഇടുകാന്നു കുറെ ആലോചിച്ചു നോക്കി !!
  ഈ കഥയ്ക്ക് ഒരു ഒറിജിനാലിറ്റി ഫീല്‍ ചെയ്യനുണ്ട് ! നല്ല രസ്സമുള്ള കഥ!
  ബന്ധങ്ങളെ വേദനിപ്പിക്കാത്ത ബന്ധം !!
  ആ ആത്മാക്കള്‍ അങ്ങനെ അവിടെയും
  ഇവിടെയുമായി സന്തോഷായി ,സുഖായി ,നല്ല സുഹൃത്തുക്കളായി ജീവിക്കട്ടെ !!!
  എന്താപ്പോ കുഴപ്പം ? ആര്‍ക്കാ കുഴപ്പം ?
  സൗഹൃദം എന്ന പാതയിലൂടെ നല്ലത് മാത്രം കാണട്ടെ അവര്‍ !!
  പിന്നെ ഈ പറഞ്ഞ 2 ആള്‍ക്കാരില്ലേ അരുണും പ്രീയയും അവരുടെ ഉള്ളിലേക്ക്
  ഈ പ്രണയം നിറച്ചത് ആരാണ് ?
  പ്രണയം അങ്ങനെ എപ്പോഴും ,എവിടെ വെച്ചും ,
  എല്ലാവരോടും തോന്നുന്ന ഒന്നല്ലല്ലോ !! ഒരേ വേവ് ലെഗ്ത് ഉള്ള 2 പേര്‍ തമ്മില്‍
  പരിചയപ്പെട്ടപ്പോള്‍ എപ്പോഴോ ഉടലെടുത്ത ബന്ധം !!
  ആ സൗഹൃദം എന്നും പരിശുദ്ധമായിരിക്കണം !
  കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല !!
  എനിക്ക് തോന്നിയത് ഇതൊക്കെയാണ് !!!

  പിന്നെ ,ഈ പാട്ടുണ്ടല്ലോ " ഒരു നുള്ള് കാക്കപ്പൂ കടം തരുമോ ..
  ഒരു കൂന തുമ്പപ്പൂ പകരം തരാം "
  അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
  അതു നിന്റെ ചൊടികളില്‍ വിരിഞ്ഞതല്ലേ ".....ആദ്യായിട്ടാണ്‌ കേള്‍ക്കണേ !
  നല്ല സുന്ദരന്‍ പാട്ട് ...അതിനൊരു സ്പെഷ്യല്‍ താങ്ക്സ് കേട്ടോ !!

  ReplyDelete
  Replies
  1. ബന്ധങ്ങളെ വേദനിപ്പിക്കാത്ത ബന്ധം !!
   ഒരേ വേവ് ലെഗ്ത് ഉള്ള 2 പേര്‍..
   വളരെ പ്രസക്തമായ രണ്ടു കാര്യങ്ങള്‍
   ആശകുട്ടിയിവിടെ പറഞ്ഞു കഴിഞ്ഞു ..
   ഇത്തിരി വിവരം വയ്ക്കുന്നുണ്ടേട്ടൊ :)
   ആരെയും വേദനിപ്പിക്കാതെ ആര്‍ക്കും നോവാകാതെ
   കടലു പൊലെ സ്നേഹം പകര്‍ത്തുന്ന രണ്ടു പേര്‍
   അവര്‍ അങ്ങനെ തന്നെ ജീവിച്ചോട്ടെ അല്ലേ ..
   സൗഹൃദത്തിന്റെ നിലക്കാത്ത മഴകുളിരിനപ്പുറം
   പ്രണയത്തിന്റെ സുഖമുള്ള പുതപ്പിലേക്ക്
   അലിയുമ്പൊള്‍ മനസ്സ് മേഘം തൊടും ..
   ചിന്തകള്‍ നല്ല വശങ്ങളുടെ സ്വര്‍ണ്ണം നല്‍കും ..
   പിന്നെ ഈ പാട്ട് ദാസേട്ടന്‍ ഫെസ്റ്റിവല്‍ സോംഗ്സാണ് ആശേ ..
   ഫേമസ് പാട്ടുകളാണേട്ടൊ .. ഇത്തിരി പഴയതാ ..
   ഞാന്‍ തരാമേ .. നന്ദി ആശകുട്ടി വൈകിയാലും
   വന്നീ ഏട്ടനേ വായിച്ചതില്‍ ..

   Delete
  2. ഇത്തിരി വിവരം വയ്ക്കുന്നുണ്ടേട്ടൊ :)
   -------------------------------------
   ഈ കമന്റ്‌ ബഹുത്ത് ഇഷ്ട്ടായി ട്ടോ !!
   ഒരു ലുക്ക്‌ ഇല്ലെന്നെയുള്ളൂ ..ഭയങ്കര ബുദ്ധിയാ!! :)

   Delete
 26. ഒരു പനിനീര്‍പ്പൂ പോലെ മനോഹരമായ രചന... പ്രണയം അങ്ങിനെ എല്ലാവരോടും തോന്നുന്നതല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നും പ്രണയത്തിന്റെ , സാന്ത്വനത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു പോകുന്നവര്‍ , മനസ്സുകൊണ്ട് മനസ്സിനെ തൊടുന്ന അതിരുകളില്ലാത്ത പ്രണയം , അതിലെ ശരിതെറ്റുകളെ വേര്‍തിരിക്കുന്നില്ല... എങ്കിലും റീനി ഒന്നു ചോദിച്ചോട്ടെ..., ശ്രീയും ദീപയും ഇതുപോലെ പ്രണയിക്കുകയാണെങ്കില്‍ അതും ഇതേ പോലെ അംഗീകരിക്കാന്‍ കഴിയുമോ ...? (ശ്രീവേദക്കു മറുപടി കൊടുത്തു കണ്ടില്ല, അതിനാല്‍ ചോദ്യം ആവര്‍ത്തിക്കുന്നുവെന്നേയുള്ളൂ...)

  ReplyDelete
 27. കുഞ്ഞുസേ , നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദീ ..
  ഞാന്‍ മുകളില്‍ തൊട്ടാണ് സാധാരണ മറുപടീ
  എഴുതി വരാറ് .. അതിനാല്‍ ആണ് ശ്രീവേദക്കും
  മറുപടി എഴുതാതിരുന്നത് വഴിയെ എഴുതുന്നതാണ് ..
  ഇപ്പൊള്‍ കുഞ്ഞൂസ് ആവര്‍ത്തിച്ചത് കൊണ്ട് എഴുതുന്നു ..
  അംഗീകരിക്കേണ്ടത് ഞാന്‍ ആണോ ..
  അതു അരുണും പ്രീയയുമാണ് ...
  കഥാകാരന്‍ എന്ന നിലക്ക് ഞാന്‍ അതിലേ
  ശരി തെറ്റുകളേ ചൂണ്ടീ കാട്ടുവാന്‍ സ്നേഹപൂര്‍വം
  നിങ്ങളെയൊക്കെ ഏല്പ്പിച്ചു കഴിഞ്ഞു ..
  പിന്നെ ഇവര്‍ പ്രണയതിലുള്‍പെട്ടു പൊയ സാഹചര്യം ..
  അതു ശ്രീക്കും ദീപക്കും ഉണ്ടാവുകയാണേല്‍ ഉറപ്പായും അംഗീകരിക്കാനുള്ള മനസ്സ് ഇവര്‍ കാണിക്കുക തന്നെ വേണം..
  പാലം ഒരു വശത്തേക്ക് മാത്രമുള്ളതല്ലല്ലൊ ..
  ഇവിടെ കാമത്തിന്റെ വര്‍ണ്ണം ഞാന്‍ ഉദ്ധേശിക്കുന്നില്ല
  വരച്ചു വച്ചത് ഉദാത്തമായ സൗഹൃദത്തിന്റെ
  പ്രണയത്തിലേക്കുള്ള വേലിയേറ്റമാണ് ..
  മനസ്സിലേ ചിന്തകള്‍ ചോദ്യങ്ങളായി എഴുതി കാണുമ്പൊള്‍
  അതെന്റെ വരികള്‍ക്കാകുമ്പൊള്‍ സന്തൊഷമുണ്ട് ,
  ചൊദ്യത്തിന് ഉത്തരം കിട്ടിയെന്ന് പ്രതീഷിക്കുന്നു ...

  ReplyDelete
 28. ചെറിയൊരു കവിത മാത്രേ ഉള്ളൂന്ന് വിചാരിച്ച് തിരക്കിന്നിടയില് വായിച്ച് തുടങ്ങിയതാ.. പിന്നെയാ താഴെയുള്ളത് കണ്ടത്. വലിയ കട്ടിയില്ലാത്ത ലളിത പദങ്ങളായതുകൊണ്ട് വേഗം വായിച്ചവസാനിപ്പിക്കാംന്ന് വച്ചു. പിന്നെ പ്രണയത്തിന്റെ നനവ് ഹൃദയത്തില്‍കേറിപ്പിടിച്ചപ്പോ തിരക്കൊക്കെ മാറ്റിവച്ച് വായിച്ചു. നല്ല രചന.. വായിച്ചുകഴിഞ്ഞപ്പോ മനസ്സിലെന്തൊക്കെയോ പറ്റിപ്പിടിച്ച് നില്‍ക്കുന്നപോല..
  വെറുതെ തിരക്കിട്ടിത് വായിച്ച് തള്ളിയിരുന്നെങ്കില്‍ നഷ്ടായേനെ..
  ഒത്തിരിയിഷ്ടപ്പെട്ടു.
  ആശംസകള്‍...

  ReplyDelete
  Replies
  1. പ്രീയ ശ്രീജിത്ത് ...
   ആത്മാര്‍ത്ഥതയുള്ള ഈ വരികള്‍ക്ക് ഒരുപാട് നന്ദീ ..
   വരികളിലേ പ്രണയത്തിന്റെ സൗഹൃദത്തിന്റെ നനവ്
   തിരച്ചറിഞ്ഞത് , തിരക്കുകളില്‍ വന്നു വായിക്കാന്‍
   കാണിച്ച മനസ്സിന്റെ നൈര്‍മല്യമാകാം ..
   ഒരിക്കലും വറ്റി പൊകാതിരിക്കട്ടെ ഈ സ്നേഹധാര ..
   സ്നേഹപൂര്‍വം .. റിനീ ..

   Delete
 29. ജന്മാന്തരങ്ങള്‍ക്കപ്പുറം നിന്ന് പകര്‍ന്നു വന്ന
  സ്നേഹം പൊലെ ചിലര്‍ ഒന്നിക്കും ..
  അതു കാലത്തിന്റെ നിയോഗമാണ്
  കാലം നമ്മളിലേക്ക് ചായ്ച്ച് തരുന്ന ചില തണലുകളുണ്ട്
  അതു നമ്മോടൊത്ത് കാണും എന്നുമെപ്പൊഴും .
  മഴ വീണ നാട്ടുവഴികളുടെ പകര്‍പ്പുകളില്‍ കുരുങ്ങി കിടക്കുന്ന
  ചെറിയൊരു സൗഹൃദ കൂട്ടായ്മയിലേക്ക് വെറുതെ കേറി ചെല്ലുമ്പൊള്‍
  അറിഞ്ഞിരുന്നില്ല എനിക്ക് വേണ്ടീ ഇനിയുള്ള ജീവിതമത്രയും കാത്ത്
  വയ്ക്കുവാനുള്ള കുളിരുള്ളൊരു മനസ്സ് കാത്ത് നില്പ്പുണ്ടെന്ന് ..
  നമ്മുക്ക് വേണ്ടീ നാമെപ്പോഴെങ്കിലും ജീവിക്കുന്നുണ്ടൊ ?
  ഈ കൊച്ചു ജീവിതത്തില്‍ നമ്മുക്കായി എന്തേലും?
  എല്ലാ സമയവും നാം മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലെ ?
  നമ്മുക്കും വേണ്ടേ നമ്മുടെ ചെറിയ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ?
  അരുണിനും പ്രീയക്കും ഒരു ലോകവുമുണ്ട് .. മഴനൂല് കൊണ്ടൊരു സ്നേഹലോകം ..
  ഞാന്‍ ഒരു പ്രിയ...എനിക്കുമുണ്ട് ഒരു അരുണ്‍....ഒരുപാട് ഇഷ്ടമായി..ഈ മഴനൂലുകള്‍ ......ഞങ്ങളെ അതുപോലെ പകര്‍ത്തി വച്ചിരിക്കുന്നു റിനി .. ...സംസാരവും ചിന്തകളും എല്ലാം .......ഒരുപാട് നന്ദി .....

  ReplyDelete
  Replies
  1. ഒരുപാട് സന്തൊഷം ഈ തുറന്നെഴുത്തിന് ..
   എന്റെ വരികള്‍ക്ക് ജീവന്‍ വയ്ക്കുന്നത്
   ഇങ്ങനെയുള്ള വരികളിലൂടെയാണ് ..
   ഞാന്‍ എഴുതി വച്ച , ചേര്‍ത്ത് വച്ച വാക്കുകള്‍
   മറ്റൊരു മനസ്സിന്റെ നേരാകുമ്പൊള്‍ അതു വന്നു
   പറയുമ്പൊള്‍ മനസ്സ് പൂര്‍ണമാകുന്നുണ്ട് ..
   ഒരുപാട് നന്ദീ ബിന്ദൂ ..

   Delete
 30. അയ്യോ ഞാന്‍ ഒരു comment ഇട്ടിരുന്നു.. പബ്ലിഷ് ആയില്ല അല്ലെ. Moderation നു വിട്ടിരിക്കയാണെന്ന ധരിച്ചേ ;P
  അന്നെഴുതിയതെന്തെന്ന് ഓര്‍മയില്ല...:(

  ""കണ്ണാ ... നമ്മള്‍ എന്താകും ? ""ചോദിക്കാതെ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട് ...
  "നമ്മള്‍ എന്താകാന്‍ ?"" എന്ന് ഒരു സംശയവും ഇല്ലാതെ പറയുന്ന ഉത്തരങ്ങളും..
  ""മനസ്സിനുള്ളില്‍ ഈ ഇടയായിട്ട് ഒരു നീറ്റല്‍ ഇല്ലേ ? കുശുമ്പല്ല കേട്ടൊ...."" കുശുമ്പോ നഷ്ടബോധമോ എന്നറിയില്ല അപക്ഷേ നീറ്റല്‍ ഉണ്ട്.

  ""പിന്നേ നാം വിവാഹിതര്‍ എന്നൊരു അതിര്‍ത്തിയുണ്ട് .."" അലംഘനീയം എന്ന് പറഞ്ഞു പഠിച്ച, പഠിപ്പിച്ച ലക്ഷ്മണരേഖ..

  ""പക്ഷേ ഇഷ്ടം ഒരാളോട് തോന്നരുതെന്ന് മനസ്സിനേ പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റുമോ? അതൊ നമ്മള്‍ സമൂഹത്തില്‍ പരാജയപെട്ട് പോകുന്നുവോ" ?"" ജയപരാജയങ്ങള്‍ ആരുടെ കണ്ണിലൂടെയാണ് നമ്മള്‍ അളക്കുക??
  ""ഹൃത്ത് കലങ്ങി പൊകുന്നത് - മിഴികള്‍ അറിഞ്ഞാല്‍ , ഞാന്‍ പുരുഷനാണോ .. ? അല്ല എന്നാണ് പ്രമാണം -"" നമുക്കിടയിലെന്തിനാണ് കണ്ണാ ഇങ്ങനെപോലും ഒരു മറ ... ഈ കെട്ടുകാഴ്ചകള്‍ ഇല്ലയ്മതന്നെയല്ലേ നിന്നെ എന്നോട് അടുപ്പിച്ചത്?

  ""പക്ഷേ ചിലത് വിടവായി നിലനില്‍ക്കും.."" മരണത്തിനു മാത്രം നികത്താവുന്ന വിടവ് ...

  ഒന്നുമാകില്ലെന്നറിഞ്ഞിട്ടും ...ആത്മാക്കളുടെ ...മഴനൂല് കൊണ്ടൊരു സ്നേഹലോകം ..

  നന്നായിട്ടുണ്ട് റിനി... ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ച.. തെറ്റും ശരിയും നിശ്ചയിക്കേണ്ടത് കാണുന്ന കണ്ണുകളല്ല... അനുഭവിക്കുന്ന മനസ്സുകളാണ്.

  ReplyDelete
 31. "മനസ്സുകള്‍ തമ്മില്‍ അറിയുക , അന്യോന്യം സ്നേഹിക്കുക
  വിഷമങ്ങള്‍ പങ്കു വയ്ക്കുക , ഒരുമിച്ച് സന്തോഷിക്കുക
  ഒന്നു തളര്‍ന്നാല്‍ താങ്ങാകുക , ഇടക്ക് ഈ കടല്‍ തീരത്ത്
  കുങ്കുമ വര്‍ണ്ണം ചാലിച്ച സന്ധ്യകള്‍ക്ക് കൂട്ടായി ഇത്തിരി നിമിഷങ്ങള്‍ ,
  നീ എഴുതുന്നത് എന്നിലും , ഞാന്‍ എഴുതുന്നത് നിന്നിലും നിറച്ച്......

  ഇത്തരം വരികള്‍ റീനി സ്പെഷ്യല്‍ ആണെന്ന് പറഞ്ഞാല്‍ അതൊരു മുഖസ്തുതി ആവില്ല എന്നെനിക്കറിയാം. പ്രണയത്തെ കുറിച്ച് എഴുതുമ്പോള്‍ റീനിയുടെ എഴുത്ത് ചില പ്രത്യേക മേഘലകളെ തൊടുന്നു. ആശംസകള്‍ സുഹൃത്തെ ..

  പിന്നെ പ്രണയത്തിന് വിവാഹ പൂര്‍വമെന്നോ വിവാഹ ശേഷമെന്നോ ഉള്ള വേര്‍തിരിവുകള്‍ ഇല്ല. അത് എല്ലാ പ്രായത്തിലും വിവിധ ഭാവങ്ങളില്‍ മനുഷ്യനില്‍ പ്രതിഫലിക്കും !!!!! നല്ല കഥയാണോ >>>> അനുഭവമാണോ ??? :))))))

  ReplyDelete

ഒരു വരി .. അതു മതി ..