Saturday, May 26, 2012

വേരറ്റ് പോകുന്നത്...
അച്ചൂ ............... അച്ചൂ ................ ഈ കുട്ടി ഇതെവിടെയാ ?
ഇവിടെ വാ അച്ചൂ .. ഒരു കൂട്ടം പറയാനുണ്ട് ..
എപ്പോള്‍ നോക്കിയാലും കളി തന്നെ ..
സ്കൂള്‍ ഇല്ലാന്ന് വച്ച് , ഇതിത്തിരി കൂടുതാലാട്ടോ കുട്ടീ ..
ഞാന്‍ ദാ വരുന്നമ്മേ .. അതേ അപ്പുറത്തേ സുമുവും , പ്രീയയും
വന്ന് അവരുടെ പൂച്ച കുഞ്ഞിനെ കാണിക്കുവാ ..
അതേടാ , നിനക്കല്ലേലും പെണ്‍പിള്ളേരെ കണ്ടാല്‍ പിന്നേ വേറെ ആരും വേണ്ടാല്ലൊ ..
കൊന്നത്തെങ്ങു പൊലെയായ് ഇപ്പൊഴും കൊച്ചു കുട്ടിയെന്നാ വിചാരം
ഇനി പത്തിലാ ഓര്‍മ്മ വേണം .. അല്ല ഇപ്പൊളതൊക്കെ ഓര്‍ത്തിട്ടെന്താ..
നീ വല്ലതും അറിഞ്ഞൊ കുട്ടി ?
വരുന്ന വഴിക്ക് ഒരു പുളിഞ്ചിക്ക വായില്‍ ഇട്ട് , പുളിപ്പോടെ
അച്ചു വന്ന് അമ്മക്കരുകില്‍ ഇരുന്നു .. എന്താണമ്മേ ? എന്തറിഞ്ഞൊന്നാ ?


പിറന്ന് വീണ മണ്ണ് വിട്ട് പോകുക , പുലരികളും സന്ധ്യകളും
നല്‍കിയ വര്‍ണ്ണാഭ നിമിഷങ്ങളുടെ പ്രതലം പൊടുന്നനേ മായുക ..
നാട്ടു വഴികളിള്‍ തിരിച്ചറിയുന്ന കണ്ണുകളിലൂടെ ഒരു പുഞ്ചിരി
സമ്മാനമായി കിട്ടുക , തായ് വേരെന്നത് പുണ്യമാണ് ..
അതു വെട്ടി മാറ്റി പുതിയ മണ്ണ് തേടുമ്പൊള്‍ നമ്മുക്ക് നഷ്ടമായി
പോകുന്നതറിയണമെങ്കില്‍ , ഒരിക്കലെങ്കിലും നാം വളര്‍ന്ന
വീടും നാടും മണ്ണും വിട്ട് ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണം ..അച്ചൂനത് താങ്ങാവുന്നതില്‍ അധികമായിരുന്നു ..
കണ്ണുകളില്‍ നിന്നല്ല അവന്റെ ഹൃദയത്തില്‍ നിന്നും നീര്‍മുത്തുകള്‍
അടര്‍ന്നു വീണു...ഞാന്‍ മുട്ടിലിഴഞ്ഞ എന്റെ ഇടനാഴികള്‍
മണ്ണപ്പം ചുട്ടു നനഞ്ഞ ചുവന്ന മണ്ണ് , ഒരു കുഞ്ഞു കുടുംബം
ആദ്യമായി പടുത്ത് കളിച്ച പേര മരത്തിന്‍ ചുവട് ..
ഒരു സന്ധ്യയില്‍ മസാല മണമെന്ന് കരുതി തേടി
പിടിച്ച പറമ്പിന്റെ അങ്ങേയറ്റത്തേ പാലമരവും പൂവും ..
പരല്‍ മീനുകളെ പിടിച്ചിരുന്ന കൈത്തോടുകള്‍ , കാവ് , തറവാട് കുളം
അപ്പുപ്പന്‍ , അമ്മുമ്മ , എല്ലാറ്റിനുമുപരി നെഞ്ചൊട് ചേര്‍ത്ത സൗഹൃദങ്ങള്‍..പിന്നെ...
പനിക്കോള് കൊണ്ട് വിയര്‍ത്ത നെറ്റിയില്‍ ഒരു നനുത്ത ചുംബനം
നല്‍കി എന്നിലേക്ക് വളര്‍ന്നു വന്ന പ്രണയത്തിന്റെ മുല്ല ...


" വിളക്ക് " .. അമ്മയുടെ നാവില്‍ നിന്നും പ്രകാശം പോലെ
പൊഴിഞ്ഞ് വീണ വാക്ക് കേട്ടാണ് അച്ചു ചിന്തയില്‍ നിന്നുണര്‍ന്നത് ..
അല്ല മോനേ , സന്ധ്യയായിട്ടും നീയിതുവരെ കുളിച്ചില്ലേ അച്ചൂ ..
പോയി കുളിച്ച് വരൂ .. എന്നിട്ട് വന്നിരിന്നു നാമം ചൊല്ലൂ അച്ചൂ ..
എന്താ പറ്റിയേ ഇവന് .. അച്ഛന് തിരി കത്തിച്ചോ നീയ് ?
അച്ഛനോട് ആദ്യമായി ദേഷ്യം തോന്നിയോ അച്ചൂന് ...?
ഇല്ല .. തോന്നിയില്ല , തോന്നരുത് , അച്ഛനുണ്ടേല്‍ ഈ മണ്ണ്
വിട്ട് പോകുവാന്‍ ഇടവരില്ലായിരുന്നു .. പക്ഷേ അച്ഛനുറങ്ങുന്ന
ഈ മണ്ണ് .. ഞാന്‍ അതോര്‍ത്തുവോ ഇത്രയും നേരമായിട്ടും ?
എന്നും അന്തി തിരി വയ്ക്കുന്ന ഉമ്മറത്തേ വലിയ ചിത്രത്തില്‍
ഗാംഭീര്യമുള്ള മുഖവുമായീ , വാല്‍സല്യ കഥകെട്ടുകള്‍ നിറഞ്ഞ
ആ പാവം മനുഷ്യന്‍ അലിഞ്ഞ് ചേര്‍ന്ന ഇവിടം എനിക്ക്
മറ്റുള്ളതിനോളം പ്രധാന്യമല്ലാതായൊ ?


അറിയപ്പെടാത്ത ഭൂമിയിലേ ഒരറ്റത്തേക്ക് പോകുന്നു നാം ..
സമയമായി മകനേ ഇവിടം നമ്മുക്ക് അന്യമായി തീരും
ഒഴിഞ്ഞ് കൊടുക്കേണ്ട നിമിഷങ്ങള്‍ വിധിയുടെ കരങ്ങളാണ്
സമ്മാനിക്കുന്നത് , അതു സന്തൊഷത്തൊടെ എതിരേല്‍ക്കണം
നീ എന്റെ കൂടെയുണ്ടേല്‍ എനിക്കെന്തു വിഷമം കുഞ്ഞേ !
എല്ലായിടവും എനിക്കൊരു പോലെ തന്നെ ..
അമ്മ അതു പറയുമ്പൊള്‍ ഒരു കടല്‍ ഇരമ്പുന്നുണ്ട് ഉള്ളിലെന്ന്
അച്ചൂനറിയാം .. ഏതൊരമ്മയും മക്കളുടെ താങ്ങാണ്
അവര്‍ക്കതേ പറയുവാന്‍ കഴിയൂ , സ്വന്തം വേദനകളേ
മറച്ച് അവര്‍ താരാട്ട് പാടും , കണ്ണുനീര്‍ ഒഴികിയാലും
ശബ്ദം ഇടറില്ല , അമ്മ എന്ന വാക്ക് ദൈവം നല്‍കിയതാണെന്ന് തോന്നുന്നു .

പുതിയ ദേശങ്ങളില്‍ നമ്മള്‍ വരുത്തരാകും , എത്രത്തോളം ഇഴുകിയാലും
ആ ദേശത്തിന്റെ തായ് വേരുകളില്‍ നാം അപരിചിതര്‍ തന്നെ ..
എത്ര കാലം കാത്തിരിക്കണം പരിചയത്തിന്റെ ഒരു തുണ്ട്
പുഞ്ചിരി കിട്ടുവാന്‍ .. എത്ര നിമിഷങ്ങള്‍ എണ്ണി കൊടുത്താലാണ്
ഒരു ഹൃദയ വേരുകളില്‍ ഇറങ്ങി ചെല്ലുവാനാകുക ..
എത്ര വട്ടം ഓതി കൊടുത്തലാണ് എന്റെ അസ്ഥിത്വത്തേ പകര്‍ത്തുവാന്‍ കഴിയുക ..
കുടുംബനാഥന്റെ അസ്സാന്നിധ്യം എത്ര കണ്ണുകള്‍ക്കാണ് വ്യക്തമായി മറുപടി നല്‍കുക ..
" കണി കാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞ തുകില്‍ ചാര്‍ത്തീ "
കനകകിങ്ങിണി വളകള്‍ മൊതിരം
അണിഞ്ഞ് കാണേണം ഭഗവാനേ" !
മേടക്കാറ്റ് കൊണ്ടു വന്ന വിഷു ...
മനസ്സുകള്‍ കണ്ണനെ കണി കണ്ടുണരുമ്പോള്‍
രണ്ടു ദേഹങ്ങള്‍ ദൂര യാത്രക്കൊരുങ്ങി ..
അച്ചുവില്‍ ചേര്‍ത്തു പിടിച്ച അച്ഛന്റെ ചിത്രം
പ്രകൃതി പോലും കണ്ണിര്‍ വാര്‍ക്കുന്നു , ചെറു മഴ പൊടിയുന്നു
പലപ്പൊഴും കാണാന്‍ , അമ്മയൊടൊപ്പൊം ഒരുമിച്ച്
യാത്ര ചെയ്യാന്‍ കൊതിച്ച നഗരവും വിട്ട് , കടലും , കടല്പാലങ്ങളും കടന്ന്,
പിന്നില്‍ എവിടെയോ മനസ്സ് പറിച്ചെടുത്ത ദേശവും വിട്ട് ...

യാത്ര പറയുവാന്‍ അരയാല്‍ ചുവട്ടില്‍ വച്ച് കാണുമ്പോള്‍
ഒരു നുള്ള് കണ്ണുനീരൊ വാക്കോ അവളില്‍ നിന്നും ഉതിര്‍ന്നില്ല ,
കോര്‍ത്ത കൈകള്‍ പിരിയുമ്പൊള്‍ ഒരു തേങ്ങല്‍ കേട്ടിരുന്നു ..
കേള്‍ക്കാത്ത ഭാവത്തില്‍ തിരികേ പോരുമ്പോള്‍ ഞാന്‍ പക്വത ചെന്ന
കാമുകന്റെ പരിവേഷമെടുത്തണിഞ്ഞിരുന്നു എന്ന് തോന്നുന്നു... ..

പാതി ചാരിയ ഹൃദയവാതിലിലൂടെ
നിന്റെ സ്നേഹം അരിച്ചെത്തുന്നുണ്ട് ..
നിലാവിന്റെ പട്ട് കൊണ്ട് എന്നേ മൂടിയിരുന്ന നിന്റെ അംശം
മഴക്കാറ് കൊണ്ടു പൊയി കടലിലെറിഞ്ഞിരിക്കുന്നു ..

ജീവിതം ഒരു യാത്രയാണ് , പുതിയ പുതിയ മുഖങ്ങളേ
കണ്ടും , മറഞ്ഞും തുടരുന്നൊരു യാത്ര ..
കാറ്റും മഴയും ചൂടും ചൂരും കൊണ്ടുള്ള യാത്ര ..
പുതു മണ്ണ് , പുതിയ ബന്ധങ്ങള്‍ വേരുകളാഴ്ത്തി
തഴച്ചു വളരുവാന്‍ ചിലരെ പ്രാപ്തരാക്കുന്നു ..
കാലത്തിനൊത്ത് വളരുമ്പൊള്‍ മനസ്സിന്റെ ലോല ഭാവങ്ങളേ
തട്ടി തട്ടിത്തെറുപ്പിച്ചു ജീവിക്കാനുറച്ച് ബന്ധങ്ങളേ പോലും കൈവെടിയുന്നു ..ഒറ്റ മുറിയില്‍ വെള്ളവും വെളിച്ചവും ഇല്ലാതെ പുഴുവരിച്ച്
കിടന്ന വൃദ്ധയേ " ദയ " പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി ..
സ്വന്തം അമ്മയോട് കാണിച്ച ക്രൂരതക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ
മകനേ ദയ പ്രവര്‍ത്തകരുടെ പരാതി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു ..
മലയാളത്തിലേ പ്രമുഖ ദിനപത്രത്തിലേ പതിവ് വാര്‍ത്തകളില്‍ ഒന്ന് ..

വൃദ്ധസദനത്തിന്റെ പടികെട്ടുകളിലേക്ക് ആ അമ്മ കാലുകളെടുത്ത്
വയ്ക്കുമ്പൊള്‍ അടുത്ത് തന്നെ മകന്‍ ഉണ്ടായിരുന്നു ..
ഒരു വേള നിറമിഴികളൊടെ തിരിഞ്ഞ് നോക്കുമ്പൊള്‍
ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു " ഏമാനേ എന്റെ മോനേ ഒന്നും ചെയ്യല്ലേന്ന് "
വേരറ്റ് പോകുന്ന ആ അമ്മമരം പുതിയ മണ്ണിലേക്ക് ..
അപ്പൊഴും അവരുടെ നെഞ്ചില്‍ ചേര്‍ത്തു വച്ച ഒരു പഴയ-
ചിത്രമുണ്ടായിരുന്നു അവരുടെ പ്രീയപെട്ട " അച്ചൂന്റെ " ...{ചിത്രങ്ങള്‍ ഗൂഗിളിനു മാത്രം സ്വന്തം}

77 comments:

 1. ജീവിതം ഒരു യാത്രയാണ് , പുതിയ പുതിയ മുഖങ്ങളേ
  കണ്ടും , മറഞ്ഞും തുടരുന്നൊരു യാത്ര ..
  കാറ്റും മഴയും ചൂടും ചൂരും കൊണ്ടുള്ള യാത്ര ..
  പുതു മണ്ണ് , പുതിയ ബന്ധങ്ങള്‍ വേരുകളാഴ്ത്തി
  തഴച്ചു വളരുവാന്‍ ചിലരെ പ്രാപ്തരാക്കുന്നു ..
  കാലത്തിനൊത്ത് വളരുമ്പൊള്‍ മനസ്സിന്റെ ലോല ഭാവങ്ങളേ
  തട്ടി തട്ടിത്തെറുപ്പിച്ചു ജീവിക്കാനുറച്ച് ബന്ധങ്ങളേ പോലും കൈവെടിയുന്നു .
  നല്ല പ്രയോഗങ്ങള്‍...ഒത്തിരി ഇഷ്ടമായി..റിനീ...
  ഓര്‍മ്മകളിലെ ഇത്തരം അനുഭവങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു....
  ആശംസകള്‍.....

  ReplyDelete
  Replies
  1. ആദ്യ ശ്രദ്ധക്ക് , ആദ്യ വരികള്‍ക്ക്
   ഹൃദയത്തില്‍ നിന്നും നന്ദിയും സന്തൊഷവും സഖേ !
   ജീവിത യാത്രകളുടെ അങ്ങേയറ്റം
   നമ്മുക്ക് കൂട്ടായി ഇരുന്നവര്‍ മാഞ്ഞു പൊയേക്കാം
   പക്ഷേ അവരെ ലാഘവത്തോടെ മാറ്റി നിര്‍ത്തുമ്പൊള്‍
   അതു അമ്മയെന്ന പുണ്യമാകുമ്പൊള്‍ തെല്ല് വേദന തന്നെ-
   സഹിക്കാവുന്നതില്‍ വലുത് .. നെഞ്ചൊട് ചേര്‍ക്കേണ്ട
   വാര്‍ദ്ധ്യക്യത്തില്‍ ഒറ്റപെടുന്ന അവര്‍ , നമ്മേ ഒറ്റക്കാക്കി
   പൊയാല്‍ നമ്മുടെ ബാല്യം എന്താകുമായിരുന്നു .. അല്ലേ ?

   Delete
 2. വേരറ്റു വീഴുമ്പോഴും നെഞ്ചോട്‌ ചേര്‍ത്തു പിടിക്കാന്‍ മാത്രം കഴിയുന്ന അമ്മമന്സുകള്‍ക്ക് മുന്നില്‍ ഈറന്‍ മിഴികളോടെ... തേങ്ങുന്ന ഹൃദയത്തോടെ...

  ReplyDelete
  Replies
  1. അതേ കുഞ്ഞൂസ് ... അടി വേരുകള്‍ കാലം
   പിഴുതെറിയുമ്പൊഴും സ്വന്തം രക്തം നല്‍കി
   പ്രാണന്‍ തന്ന അമ്മമനസ്സിനേ നിഷ്കരുണം
   ചാരെ നിന്നും പിഴുതെറിയാന്‍ സ്വാര്‍ത്ഥ മനസ്സുകളും
   പരക്കം പായുന്ന ഈ കാലഘട്ടത്തില്‍ , ഒന്നു -
   തിരിഞ്ഞു നോക്കുവാനൊ , നാളേ നാം എത്തുന്ന
   അനിവാര്യകാലത്തേ കുറിച്ചൊര്‍ക്കുവാനോ
   കഴിയുന്നില്ലാത്തത് കഷ്ടം തന്നെ
   മാഞ്ഞ് പൊയിട്ട് ചെന്നിരുന്നു ബലിയൂട്ടന്ന
   ചില വൃത്തികെട്ട മനസ്സുകളേ
   കാണുമ്പൊള്‍ പെരു വിരല്‍ നിന്നും ഇരച്ചു കേറും ചിലത് ..
   നന്ദി .. മനസ്സിലേ വരികള്‍ക്ക്

   Delete
 3. വേരറ്റു പോകുന്നത് എവിടെനിന്നെല്ലാം..
  എന്തില്‍ നിന്നെല്ലാം..
  എന്തെല്ലാം നഷ്ട്ടപ്പെടലുകലാണ് ഈ ജീവിതത്തില്‍ നമ്മെ കാത്തിരിക്കുന്നത് ?
  ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നും അന്യ ദേശത്തെക്കൊരു പറിച്ചു നടീല്‍...
  ഏറ്റം പ്രീയപ്പെട്ടവരില്‍ നിന്ന്..
  ജീവിതം നിറയെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പറിച്ചു നടീല്‍ തന്നെ...
  അങ്ങനെ ഓരോന്നും ഉപേക്ഷിച്ചു ഉപേക്ഷിച്ചു ,അവസാനം സ്വന്തം ജീവിതവും ഉപേക്ഷിച്ചു എവിടെക്കോ ഉള്ള യാത്ര ...
  കുറച്ചധികം നൊമ്പരങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് വലിയൊരു നൊമ്പരമായി അവസാനിപ്പിച്ചു..
  പതിവ് പോലെ ഇതും നന്നായി എഴുതി...അഭിനന്ദനങ്ങള്‍ ...

  ReplyDelete
  Replies
  1. റോസെ .. ജീവിതമതാണ് .. ഒന്നിലും നമ്മുക്കുറച്ച്
   നില്‍ക്കാനാവില്ല .. ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക്
   നാം ചേക്കേറി പൊകുന്നുണ്ട് , പക്ഷേ നാം കൂടെ
   കാത്ത് വയ്ക്കേണ്ട ചിലതുണ്ട് , സ്വന്തം ജീവിതം
   തീറെഴുതി നമ്മേ കാത്ത ചിലരുണ്ട് , നമ്മുടെ ബാല്യവും
   കൗമാരവും താങ്ങി നിര്‍ത്തിയവര്‍ , ഒരു കുഞ്ഞു നോവില്‍
   പൊലും അമ്മേന്ന് വിളിച്ച് ഓടി ചെല്ലുവാന്‍ ഒരു ലോകം
   തുറന്നിട്ടവര്‍ , അമ്മയെന്നത് ഒരൊ മനസ്സിനും ഒരൊ അനുഭവമാകാം
   എന്തായാലും ഉള്ളില്‍ സ്നേഹം നിറച്ചേ അമ്മയേ കാണാനാകൂ
   എന്റേ അനുഭവം എന്നേ അതാണ് പഠിപ്പിച്ച് തന്നത് ..
   വിപരീത ഗുണങ്ങള്‍ ഉണ്ടാവാം , എങ്കിലും പെറ്റ വയറിനേ
   സ്വന്തം രക്തത്തേ തൊട്ടാല്‍ നോവൂ എന്നത് നേരാണ്..
   എന്നിട്ടും നാം എന്താണല്ലേ തിരിച്ചു കൊടുക്കുന്നത് ?
   വായനക്കും , വരികള്‍ക്കും നന്ദി റോസുട്ടി ..

   Delete
 4. ഏയ്‌ റിനി ചേട്ടാ എന്താണിത് അച്ചുവിലൂടെ വികാരങ്ങള്‍ അക്ഷരങ്ങള്‍ ആക്കിയതോ ,അതോ ജീവിതം വേരറ്റു പോകുന്നതാണ് എന്ന് ഇത്രയും തീവ്രമായി എഴുതിയതോ . വൃദ്ധസദനത്തിന്റെ പടികെട്ടുകളിലേക്ക് ആ അമ്മ കാലുകളെടുത്ത്
  വയ്ക്കുമ്പൊള്‍ അടുത്ത് തന്നെ മകന്‍ ഉണ്ടായിരുന്നു ..
  ഒരു വേള നിറമിഴികളൊടെ തിരിഞ്ഞ് നോക്കുമ്പൊള്‍
  ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു " ഏമാനേ എന്റെ മോനേ ഒന്നും ചെയ്യല്ലേന്ന് "വേരറ്റ് പോകുന്ന ആ അമ്മമരം പുതിയ മണ്ണിലേക്ക് ..
  അപ്പൊഴും അവരുടെ നെഞ്ചില്‍ ചേര്‍ത്തു വച്ച ഒരു പഴയ ചിത്രമുണ്ടായിരുന്നു അവരുടെ പ്രീയപെട്ട " അച്ചൂന്റെ " ... ഈ പോസ്റ്റ്‌ വായിച്ച എനിക്ക് എന്ത് എഴുതണം എന്ന് അറിയുന്നില്ല .അത്രയും ഹൃദയസ്പര്‍ശിയായി ഈ പോസ്റ്റ്‌ ആശംസകള്‍ ഒപം നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
  Replies
  1. പ്രീയപെട്ട അനുജാ , സന്തൊഷവും നന്ദിയും ഉണ്ട് ..
   മയില്‍ പീലി പൊലെയുള്ള നല്ല വരികള്‍ക്ക് ..
   അച്ചുവിലൂടെ എനിക്ക് കാലം നല്‍കിയ വേദന
   ഞാന്‍ പങ്കു വച്ചിട്ടുണ്ട് , പക്ഷേ അതു ആദ്യ ഭാഗം മാത്രം
   പിന്നീട് ഇന്നിന്റെ ആകുലതകളും വേദനയുമാണ് ..
   അച്ഛനും അമ്മയുമൊപ്പൊം മഴ കാറ്റുള്ള പകലില്‍
   എല്ലാം ഉപേഷിച്ച് , എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ പൊലെ
   ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്തേക് ചേക്കേറി പൊയൊരു
   മനസ്സുണ്ട് എനിക്ക് , ആരൊരുമറിയാതെ ഒരു കോണില്‍ പൊയി
   ജീവിച്ച കാലം .. ജീവിതം അങ്ങനെയൊക്കെ തന്നെയല്ലേ ..
   അന്ന് അമ്മയുടെ ചൂരുണ്ടായിരുന്നു പക്ഷേ പ്രവാസം
   അതു നഷ്ടപെടുത്തിയിരിക്കുന്നു .. എന്തു ചെയ്യാനല്ലേ ..

   Delete
 5. പ്രിയപ്പെട്ട വല്യേട്ടാ,
  ഈ വല്യേട്ടന്‍ ന്നെ കരയിക്കുംട്ടോ.
  നിക്ക് സങ്കടം വന്നു ആ അവസാനത്തെ വായിച്ചിട്ട്.
  ആദ്യത്തെ കമന്റ്‌ ഇട്ട മാഷ്‌ പറഞ്ഞ പോലെ ആ വരികള്‍ വളരെ നന്നായിരിക്കുന്നു.
  അമ്മ പറഞ്ഞ വാക്കുകള്‍.....
  അതെ,അതൊക്കെ ഒരമ്മക്ക് മാത്രമേ പറയാനാവൂ.............
  അമ്മ എന്ന വാക്ക് ദൈവം നല്‍കിയത് തന്നെ.

  ദേ............. ന്നെ ന്‍റെ അമ്മ വിളിക്കുന്നു.
  ഞാന്‍ പോട്ടെട്ടോ!!!!

  സ്നേഹത്തോടെ
  ശ്രീവേദ.

  ReplyDelete
  Replies
  1. ഒരൊ പത്രവാര്‍ത്തകളും നമ്മേ എത്ര കരയിപ്പിക്കണം ശ്രീ ..!
   നേരുകള്‍ എത്ര വികൃതമാണ് .. ഹൃദയം നിന്നു പൊകുന്ന
   എത്ര കാഴ്ചകളാണ് എന്നും കാണുന്നതും കേള്‍ക്കുന്നതും ..
   അതൊക്കെ അമ്മക്ക് മാത്രമേ പറയുവാനാകൂ ..
   ഗര്‍ഭപാത്രത്തിലേ ജനനം തൊട്ട് അമ്മയേ ഊറ്റി കുടിച്ച്
   അവസ്സാനം അവര്‍ക്കൊരു താങ്ങാവേണ്ട നിമിഷത്തില്‍
   ഉപേക്ഷിച്ച് പൊകുന്നവര്‍ എന്താണ് നേടുന്നത് ? ആര്‍ക്കറിയാമല്ലേ ?
   നന്ദിയും സ്നേഹവും അനുജത്തികുട്ടി ..

   Delete
 6. ഹൃദയസ്പര്‍ശിയായകഥ.
  വൃദ്ധസദനത്തിന്‍റെ പടിക്കെട്ടുകളിലേയ്ക്ക് ആ അമ്മ കാ
  ലെടുത്ത്‌ വെക്കുമ്പോള്‍ അടുത്തുതന്നെ മകന്‍ ഉണ്ടായിരുന്നു.........................
  ഉള്ളില്‍ കുറ്റബോധവും,നൊമ്പരവും തുളച്ചുകയറ്റാന്‍ പര്യാപ്തമായ
  മൂര്‍ച്ചയുള്ള വരികള്‍.അതോടൊപ്പം ഗൃഹാതുരത്വത്തിന്‍റെ
  ദീപ്തസ്മരണകള്‍.....!
  ആശംസകളോടെ

  ReplyDelete
  Replies
  1. ഏട്ടാ .. സ്വന്തം അമ്മയേ വഴിയില്‍ ഉപേക്ഷിക്കുമ്പൊള്‍
   കുറ്റം ചെയ്തു എന്നൊരു തൊന്നല്‍ മനസ്സില്‍
   രൂപപെട്ടുവെങ്കില്‍ അതും പുണ്യമാണ് ..
   ഇവിടെ നമ്മുക്ക് ചുറ്റും അതു പൊലും ഉണ്ടാവുന്നില്ല ,
   അവസ്സാനം സ്വന്തം ചുറ്റുപാടുകള്‍ പുറം തള്ളുമ്പൊള്‍
   കുറ്റബോധവും , ദുഖവും വന്നിട്ട് എന്തു കാര്യം ..
   പൊയി കുത്തിയിരുന്നു നിറകണുകളൊടെ ബലിയിട്ട് ഊട്ടിയിട്ട്
   എന്തു കാര്യം , എന്റെ അമ്മയോട് ഞാനത് ചെയ്യുവാന്‍
   പാടില്ലായിരുന്നു എന്നു കരുതിയിട്ട് , എന്തു നേട്ടം
   കൊടുക്കേണ്ട സമയത്ത് അതിനു കഴിഞ്ഞില്ലെങ്കില്‍ ....?
   ഒരു നിമിഷത്തിന്റെ അവിവേകമോ സാഹചര്യമോ അല്ലല്ലൊ
   എന്നിട്ടും എന്തേ നാമൊക്കെ ഇങ്ങനെ .. അല്ലേ ?
   വരികളില്‍ എന്തെലും ഉണ്ടെന്ന് തൊന്നിയെങ്കില്‍
   ഒരുപാട് നന്ദിയും , സന്തൊഷവും ഏട്ടാ ..

   Delete
 7. പ്രിയപ്പെട്ട റിനി,

  വേരുകള്‍ അറുക്കപ്പെടുന്നതിലെ വേദനയും നിസ്സഹായതയും ശ്രദ്ധേയം. ആ അമ്മയുടെ സ്നേഹത്തിന്റെ കെടാ വിളക്ക് നൊമ്പരപ്പെടുത്തുന്നു. മനപൂര്‍വമോ അല്ലാത്തതോ ആയ അവഗണനയ്ക്കിടയിലും സ്നേഹത്തിന്‍ കൈത്തിരി കാത്തു സൂക്ഷിക്കുന്നവര്‍ ഹൃദയത്തില്‍ എവിടെയോ ഒരു നൊമ്പരമാവുന്നു. ("ഒരു ജീവിതത്തില്‍ വീട്ടാനുള്ള കടങ്ങള്‍ ആ ജന്മത്തില്‍ വീട്ടണ" മെന്ന ഒരു മഹത്തായ കാഴ്ചപ്പാട് ഇവിടെ പ്രായോഗികമതികള്‍ക്ക് ദിശാബോധമേകും). ജീവിത തിരക്കുകളിലും പ്രാരാബ്ധങ്ങളിലും പെട്ട് ജീവിതത്തിന്റെ നല്ല വശങ്ങളെ വിസ്മരിക്കുന്നവര്‍ യഥാര്‍തത്തില്‍ സ്വന്തം നിസ്സഹായതയെ ആശ്ലേഷിച്ചു കഴിയാന്‍ വിധിക്കപ്പെടുന്ന ചെറിയ ലോകത്തിന്റെ വക്താക്കള്‍ അല്ലെ?കൊണ്ടും കൊടുത്തും ജീവിക്കുക(തല്ലു അല്ല :-))എന്നതല്ലേ ഒരു നല്ല ജീവിതത്തിന്റെ ലക്ഷണം? ഓര്‍ത്തു ദുഃഖിക്കാന്‍ എത്രയെത്ര കാരണങ്ങളാണല്ലേ? മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുവാനറിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍!!!

  സ്നേഹപൂര്‍വ്വം
  അപ്പു

  ReplyDelete
  Replies
  1. പ്രീയപെട്ട അപ്പൂ , മറ്റുള്ളവര്‍ക്ക് സന്തൊഷം
   കൊടുക്കാന്‍ അറിയുന്നവര്‍ പുണ്യമുള്ളവര്‍ തന്നെ
   മറ്റ് മനസ്സുകള്‍ ഒന്നു ചിരിക്കുന്നത് ഇത്തിരി പാടുള്ള കാര്യം തന്നെ
   ഈ വരികളില്‍ നിറയുന്നത് നീറ്റലാണ് , അതെഴുതി ഫലിപ്പിക്കാന്‍
   എളുപ്പവുമാണ് , അതു കൊണ്ട് തന്നെ ഞാനത് തിരഞ്ഞെടുക്കുന്നതും ..
   നേരുകള്‍ വേവുകള്‍ പേറുന്നു , അതു കൊണ്ടാവാം അല്ലേ ..!
   ജീവിതത്തിന്റെ നല്ല വശങ്ങളേ വിസമരിച്ചാലും
   നമ്മുക്ക് പകരം വയ്ക്കാന്‍ ഇല്ലാതെ നല്‍കിയ അമൂല്യമായ
   സ്നേഹത്തേ ഒടുക്കം മാറ്റി നിര്‍ത്തുന്നത് എന്തിന്റെ പേരിലായാലും
   പാപം തന്നെ .. കൊടിയ പാപം , അല്ലെങ്കിലും അപ്പു പറയും പൊലെ
   ഇവിടെ ആര്‍ക്കാണ് പാപവും പാപഭാരത്തിലും വിശ്വാസ്സം അല്ലേ ?
   ഒരുപാട് നന്ദിയും , സ്നേഹവും പ്രീയ കൂട്ടുകാര ..

   Delete
 8. ഈ പോസ്റ്റില്‍ ഉടനീളം ഒരു കണ്ണുനീരിന്റെ നനവ്‌ ഞാന്‍ കാണുന്നു !
  വായിച്ചു തുടങ്ങുമ്പോള്‍ റിനീഷേട്ടന്റെ ജീവിതാനുഭവം ആണല്ലോ എന്ന് കരുതി !
  അങ്ങനെ വായിച്ചു വന്നപ്പോള്‍ കഥ ആകെ മാറി !!
  പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു മാനസികാവസ്ഥയില്‍ ആയിപ്പോയി !
  ആ മകന്‍ ആ അമ്മയുടെ സ്നേഹം എത്ര പെട്ടെന്ന് മറന്നു !
  അമ്മയുടെ സ്നേഹം മറക്കാമെങ്കിലാണോ നാടിനെ മറക്കാന്‍ പ്രയാസം ല്ലേ ?
  അവസാന വരികള്‍ വായിച്ചപ്പോള്‍ തേങ്ങിപ്പോയി !
  അടക്കവും ഒതുക്കവുമുള്ള മനസ്സില്‍ തട്ടുന്ന രചന !
  നന്നായി ഏട്ടാ...ഈ പോസ്റ്റിനു ഒരുപാട് നന്ദി.

  ReplyDelete
  Replies
  1. ആശകുട്ടീ , നിനക്കറിയാന്‍ പറ്റും ചിലപ്പൊള്‍
   ആ വേദന , ഒരിടത്തില്‍ നിന്നും പറിഞ്ഞ്
   പൊകുന്നതിന്റെ വേവ് , എന്നേക്കാളും
   നീ അറിഞ്ഞ് കാണും എന്റെ വേവിനാഴം ..
   നമ്മുടെ ബാല്യം നല്‍കിയ ഓര്‍മകള്‍
   ഇടക്ക് കുത്തി നോവിക്കും , പ്രവാസത്തിലാണേലും
   ഇടക്കോടി വരുമ്പൊള്‍ ഇന്നും ഓടി ചെല്ലുന്നത് അവിടേക്കാണ്..
   നമ്മുക്ക് ആദ്യ വേരുകള്‍ മുളച്ച മണ്ണിനേ എങ്ങനെയാണ്
   നാം വിട പറയുക , പെണ്‍കുട്ടികളുടെ കാര്യമൊക്കെ
   ഞാന്‍ ഇടക്ക് ചിന്തിക്കാറുണ്ട് എങ്കിലും , വന്നു കേറാന്‍
   ഒരു തറവാട് ഇട്ടേച്ചാകുമല്ലൊ അവരൊക്കെ പൊകുക ..
   എന്തു പറയാനാണ് അനുജത്തി കുട്ടി , രക്തബന്ധമുള്ള നിനക്ക്
   എന്നേ നേരെ വായിക്കാനാകുമെന്ന് തൊന്നുന്നു ..
   ആദ്യ ഭാഗം എന്റെ വേദന തന്നെ .. നീ തൊട്ടതില്‍ ..
   സന്തൊഷവും നന്ദിയും മകളേ ..

   Delete
 9. മലളായത്തിലേ പ്രമുഖ ദിനപത്രത്തിലേ പതിവ് വാര്‍ത്തകളില്‍ ഒന്ന് ..

  അതെ... ഇത്തരം വാര്‍ത്തകള്‍ പതിവായിരിക്കുന്നു..
  വേരുകള്‍ അറുക്കാന്‍ മടിയില്ലാതായിരിക്കുന്നു.. ഇന്നത്തെ സമൂഹത്തിനു..
  അവര്‍ക്ക് അവരുടെ ന്യായീകരണങ്ങള്‍ ഉണ്ടാകാം...
  എങ്കിലും .. നാളെ ഞങ്ങളും... ചിലപ്പോള്‍...
  എന്നരോര്‍ക്കുന്നു... അല്ലെ...

  എഴുത്ത് മനോഹരമായി.. അതിലേറെ ഹൃദയസ്പര്‍ശിയായി..

  ReplyDelete
  Replies
  1. എത്രത്തൊളം ന്യായികരണങ്ങള്‍ ഉണ്ടായാലും
   ഖാദു പറഞ്ഞ പൊലെ വാര്‍ദ്ധ്യക്യം എന്നത്
   എതൊരു മനുഷ്യന്റെയും കാലമാണ്
   അതിലൂടെ കടന്ന് പോകുമ്പൊള്‍ ഉപ്പ് തിന്നവനാണേല്‍
   വെള്ളം കുടിച്ച് പൊയാല്‍ , അപ്പൊള്‍ പരിതപിച്ചത്
   കൊണ്ട് എന്തു കാര്യമാകുമല്ലെ വന്നു ചേരുക ..
   ഇന്നു വന്നു ചേരുന്ന ബന്ധങ്ങളില്‍ നാം അകറ്റുന്ന
   രക്തത്തേ നാളേ ചേര്‍ക്കാന്‍ ചിന്തിച്ചാല്‍ കാലമതനുവദിക്കില്ല
   നമ്മുക്ക് പകര്‍ന്നു തന്ന നന്മയുടെ
   അംശമെങ്കിലും നില നില്‍ക്കുന്നുണ്ടെല്‍
   ഒരിത്തിരി സ്നേഹം അവര്‍ക്കും കൊടുത്തൂടേ ,,
   ഒന്നു ചേര്‍ത്തു നിര്‍ത്തികൂടെ ,, അല്ലേ ?
   ഒത്തിരി നന്ദി പ്രീയ കൂട്ടുകാര .. നല്ല വരികള്‍ക്ക് ..

   Delete
 10. നന്മയുടെ വേരുകളെല്ലാം അറുത്തുമുറിച്ചു
  പുതിയ ബന്ധങ്ങളില്‍ പുതിയ ഇടങ്ങളില്‍ വേരുകളാഴ്ത്തി
  തഴച്ചു വളരുന്നതാനല്ലോ നമ്മുടെ ജീവിതം.
  എത്ര മനോഹരമാണ് താങ്കളുടെ എഴുത്ത്..
  ഇവിടെ ഈ അക്ഷരങ്ങലാലും വാക്കുകളാലും താങ്കള്‍ നിരച്ചുവച്ച്ചിരിക്കുന്നത്
  എന്റെകൂടി മനസ്സാണ്.വികാരങ്ങളാണ്...
  നന്ദി..

  ReplyDelete
  Replies
  1. പ്രീയമുള്ള കൂട്ടുകാര ..
   എന്റെ വരികള്‍ എന്റെ മനസ്സാവാം
   അതു ഈ മനസ്സിന്റെയും എന്നു
   പറയുമ്പൊള്‍ സന്തൊഷം തന്നെ ..
   ഇന്നിന്റെ വികാരങ്ങളും നീറ്റലും
   നമ്മുടെത് കൂടിയാണല്ലേ ..!
   നന്മയുടെ തായ് വേരുകളേല്ലാം
   അറുത്ത് മാറ്റി മനുഷ്യന്‍ മുന്നൊട്ട് കുതിക്കുന്നു
   എവിടെയോ ഇടറി വീഴുവാന്‍ .. എന്നിട്ടും
   നാം എന്തു നേടുന്നു ? എവിടെന്ന പഠിക്കുന്നു അല്ലേ സഖേ ?
   നന്ദിയും , സ്നേഹവും പങ്കു വയ്ക്കുന്നു ..

   Delete
 11. ആദ്യഭാഗം ദേശാടനം എന്ന സിനിമയെ ഓര്‍മിപ്പിച്ചു.
  രണ്ടാം ഭാഗം സ്വന്തം അമ്മയുടെ ഹൃദയം കീറിയെടുത്തു കൊണ്ടുപോകുമ്പോള്‍ കാല്‍ തടഞ്ഞുവീഴുന്ന മകനോട്‌ നിനക്ക് വേദനിച്ചോ മോനെ എന്ന് ആ ഹൃദയം ചോദിക്കുന്ന അമ്മക്കഥയും.
  സ്വന്തം മണ്ണിനെ വേര്‍പിരിയെണ്ടിവരുന്ന വേദന പോലും സ്വന്തം മാതാപിതാക്കളെ അവഗണിക്കുമ്പോള്‍ ഉണ്ടാവാത്ത മരവിപ്പിലേയ്ക്ക് മാറിയ സമൂഹം... മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ എഴുതി.

  ReplyDelete
  Replies
  1. ദേശാടനം , കുടുംബത്തില്‍ നിന്നുള്ള
   സന്യാസത്തിലേക്കുള്ള പിണ്ടം വയ്പ്പാണ്
   ഇതു കുടുംബത്തോടെ വേരറ്റ് പൊകുന്നതും
   രണ്ടും ഒന്നു തന്നെയല്ലേ , ഇവിടെ താങ്ങാവുന്ന
   അമ്മ നക്ഷ്ത്രത്തേ പൊലും അവസ്സാനം ഉപേഷിക്കുന്ന
   അച്ചുവിന് , എന്തായിരിക്കാം സംഭവിച്ചത് ?
   കാലമവനിലേ നന്മയേ മായ്ച്ചു കളഞ്ഞുവോ .. ആവോ ..?
   ഒരുപാട് നന്ദിയും , സന്തൊഷവുമുണ്ട് സഖേ
   നല്ല വരികള്‍ക്ക് , വായനക്ക് ..

   Delete
 12. അച്ചു എന്തിനാണ് ഇത്രയും മാറിപ്പോയത്? എങ്ങിനെയാണ് ഇത്രയും മാറിപ്പോയത്?

  ReplyDelete
  Replies
  1. മാഷേ .. ഒരു വരി കൊണ്ട് അങ്ങ്
   സ്വന്തം ഹൃദയത്തിന്റെ നൈര്‍മല്യം
   തുറന്നു കാട്ടി .. കേട്ടൊ !
   ഞാനും ചോദിക്കുന്നുണ്ട് എന്താ
   ഈ അച്ചുമാരെല്ലാം ഇങ്ങനെ മാറി പൊകുന്നത് ..
   മുന്നേ പറഞ്ഞ പൊലെ , കാലം അവനിലേ
   നന്മയേ മായ്ച്ചുവോ ?
   ഈ ചോദ്യം എന്നിലേക്ക് ആഴ്ന്നിറങ്ങി ഭായ് ..
   എന്താണ് അച്ചു മാറി പൊയത് ..ഒരു പിടിയുമില്ല ..
   സന്തൊഷമുണ്ട് നന്നായി വായിക്കുന്നതില്‍ , നന്ദിയും ..

   Delete
 13. എന്തെഴുതാനാ ഇതിനു കമന്റ്. കണ്ണുനീരിൽ ചാലിച്ച അക്ഷരങ്ങളുടെ തീവ്രവികാരം മനസ്സിൽ കിടന്നു നീറുന്നു. എഴുത്തിന്റെ ശൈലിയും എനിക്കിഷ്ടായി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ഞാന്‍ പകര്‍ത്തി വച്ചത് മനസ്സിലേക്ക്
   അതേ പടി പകര്‍ന്നുവെങ്കില്‍ സന്തൊഷം തന്നെ ..
   വേരറ്റ് പൊകുന്നതിന്റെ വേവും ..
   ഏതു അസ്മയങ്ങളിലും താങ്ങായ് നിന്ന
   മനസ്സുകളേ അവഗണിച്ച് കാലത്തിന്റെ
   കുത്തൊഴുക്കില്‍ പെട്ട് മുന്നേറുമ്പൊള്‍
   നൊമ്പരങ്ങളുടെ ചില വളപൊട്ടുകള്‍
   കൊടു മനസ്സ് നീറും .. ഒരുപാട് നന്ദി സഖേ !

   Delete
 14. സുപ്രഭാതം റിനീ..
  വേനല്‍ മഴകള്‍ എപ്പോഴോ പെയ്തൊഴിഞ്ഞു പോയിരിയ്ക്കുന്നു..
  വര്‍ഷാരംഭ മുന്നോടിയായി മഴക്കാറ്റുകള്‍ വീശി തുടങ്ങിയിരിയ്ക്കുന്നു..
  പെയ്തൊഴിയാനാവാത്ത ഈ വര്‍ഷമേഘ ശകലങ്ങള് എവിടെ പെയ്തൊഴിയും..?
  നൊമ്പര മേഘകൂട്ടങ്ങളുടെ തേങ്ങലുകള് ഒരു ചാറ്റല്‍ മഴയായെങ്കിലും പെയ്തൊഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്‍ കൂട്ടുകാരാ..!
  എവിടെയോ തിങ്ങി മുട്ടി പെയ്യാന്‍ മടിയ്ക്കുന്ന നഷ്ട പ്രേമ നിശ്വാസങ്ങളും..
  അമ്മ മനസ്സിലെ വിങ്ങലുകളും അച്ചുവിന്‍റെ വേദനകളും പ്രവാസ വീര്‍പ്പുമുട്ടലുകളും ജീവിതാനുഭവങ്ങളുടെ നിസ്സഹായതയെ ഉണര്‍ത്തുന്നു..
  ഉള്ളിന്‍റെയുള്ളിലെ നീറ്റലുകളുമായ്....ഒരു നല്ല ദിനം നേരുന്നു..!
  നന്ദി..ട്ടൊ...നല്ലൊരു വായനന്യ്ക്ക്..!

  ReplyDelete
  Replies
  1. അതേ വര്‍ഷിണി , പ്രവാസം തന്ന ഇത്തിരി
   നഷ്ടങ്ങളുടെ പട്ടികയില്‍ രൂപം കൊണ്ട്
   ചിലതുണ്ട് ഈ വരികളില്‍ , സത്യമാണത് ..
   പിറന്ന മണ്ണിനേ വിട്ട് മറ്റൊരു മണ്ണില്‍
   ജീവിതം കരു പിടിപ്പിക്കുമ്പൊള്‍ , പ്രതീഷയുടെ
   പുല്‍നാമ്പേന്തി പ്രവാസം മുന്നില്‍ വന്നു ..
   ഇന്ന് , എല്ലാം നഷ്ടം തന്നെ ......
   ഇടവപാതിയുടെ നനുത്ത കാറ്റ് അന്തരീക്ഷത്തേ
   പതിയേ തണുപ്പിക്കുന്നുണ്ട് .. ഒരു വലിയ
   വര്‍ഷക്കാലത്തിനേ വിരുന്നേല്‍ക്കാന്‍ മനസ്സും
   ഭൂമിമലയാളവും ഒരുങ്ങീ ..
   സ്നേഹപൂര്‍വം ശുഭരാത്രി .. കൂടെ നന്ദിയോടെ

   Delete
 15. റീനി ..
  ജീവിതത്തില്‍ കഷ്ട്ടപാടുകള്‍ മാത്രം ഏറ്റു വാങ്ങി എന്നെ പഠിപ്പിച്ചു വലുതാക്കി എന്നില്‍ നിന്നും എന്തെങ്കിലും തിരിച്ചു വാങ്ങുന്നതിന് മുന്‍പ് ഈ ലോകത്തില്‍ നിന്നും യാത്ര പറഞ്ഞ ഒരു അമ്മയുടെ മകന്‍ ആണ് ഞാന്‍. ഇത് വായിക്കുമ്പോള്‍ എന്റെ നെഞ്ചു വല്ലാതെ നീറിയത് ആ അമ്മ പകര്‍ന്നു തന്ന പുത്രവാത്സല്യം ഓര്‍ത്ത്‌ തന്നെ.

  ഏതൊരമ്മയും മക്കളുടെ താങ്ങാണ്. സ്വന്തം വേദനകളേ
  മറച്ച് അവര്‍ താരാട്ട് പാടും , കണ്ണുനീര്‍ ഒഴികിയാലും
  ശബ്ദം ഇടറില്ല , അമ്മ എന്ന വാക്ക് ദൈവം നല്‍കിയതാണെന്ന് തോന്നുന്നു . വളരെ സത്യം ഈ വരികള്‍ . ഈ പോസ്റ്റില്‍ വിശദമായ ഒരു അഭിപ്രായം പോലും ഞാന്‍ അശക്തനാണ്.

  ആശംസകള്‍ റീനി

  ReplyDelete
  Replies
  1. വേണുവേട്ടാ .. ഈ വരികള്‍ ഹൃദയത്തില്‍ തൊട്ടു ..
   പറയാതെ പറഞ്ഞത് ആ ഹൃദയത്തിന്റെ വിങ്ങലാണ്..
   ഒന്നും ചെയ്യുവനാകാതെ നിസ്സഹായനായ മകന്‍ ..
   കാലമവനേ പ്രാപ്തമാക്കുമ്പൊള്‍ സ്നേഹപര്വ്വത്തിലേക്ക്
   മാഞ്ഞു പൊയ ആ വാല്‍സല്യം , മുകളില്‍ ഇരുന്ന്
   കാണുന്നുണ്ടാവും ഈ മനസ്സിന്റെ നൈര്‍മല്യം ..
   മകളിലൂടെ പേരകുട്ടികളിലൂടെ പകര്‍ത്തുന്ന ഈ സ്നേഹം
   ആ അമ്മ അറിഞ്ഞു കൊണ്ടേ ഇരിക്കും കാലങ്ങളൊളം ..
   ആരും അറിയുവാന്‍ ശ്രമിക്കാത്തത് , ഒരു വിങ്ങലിന് -
   പൊലും നിമിഷങ്ങള്‍ പകുത്ത് കൊടുക്കാത്തവര്‍
   നിറയുന്ന ഈ കാലത്ത് ഈ മനസ്സ് പുണ്യം പേറുന്നു ..
   സന്തൊഷമുണ്ട് .. ഒരുപാട് നന്ദിയും ..

   Delete
 16. ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു " ഏമാനേ എന്റെ മോനേ ഒന്നും ചെയ്യല്ലേന്ന് "വേരറ്റ് പോകുന്ന ആ അമ്മമരം പുതിയ മണ്ണിലേക്ക് ..

  കണ്ണുനീരിന്റെ ഉപ്പു രസമുള്ള പോസ്റ്റ്‌.. നന്നായി..

  ReplyDelete
  Replies
  1. സ്നേഹത്തിന്റെ പരിപ്പൂര്‍ണമായ രൂപം
   തന്നെ അമ്മ എന്ന പുണ്യം ..
   ചില കാഴ്ചകളും വാര്‍ത്തകളും
   വേറിട്ട് കേള്‍ക്കാമെങ്കിലും അനുഭവങ്ങളിലൊക്കെ
   ആ വാല്‍സല്യം നമ്മേ പൊതിയുന്നുണ്ട് ..
   ഒരിറ്റ് കണ്ണുനീര്‍ പൊഴിച്ചേ ഈ പിഴുതെറിയല്‍
   ഒക്കെ ഓര്‍ക്കാനും കാണാനുമാകൂ ..
   നന്ദിയുണ്ട് സഖേ .. നല്ല വാക്കുകള്‍ക്ക് ..

   Delete
 17. റിനി,
  അമ്മമനസ്സ് അങ്ങിനെയാണ് , സ്നേഹിക്കാന്‍ മാത്രമേ അറിയൂ..അതുകൊണ്ടല്ലേ അമ്മയെ നദിയോടുപമിക്കുനത്...അനിയന്ത്രിതമായ വാത്സല്യധാര! അമ്മയുടെ ഹൃദയമെടുത്ത്‌ പ്രണയിനിക്ക് കൊടുക്കാന്‍ ഓടുമ്പോള്‍, മകനൊന്ന് കാല്‍തട്ടി വീഴാനൊരുങ്ങി.. ഉടനേ ആ ഹൃദയമൊന്നു പിടച്ചു - "മോനേ സൂക്ഷിക്കു, നിനക്ക് വേദനിച്ചോ ?"
  പക്ഷെ ആ മനസ്സ് കാണാന്‍ കണ്ണുള്ള എത്ര മക്കളിന്നുണ്ട് എന്നത് മറ്റൊരു ചോദ്യം !

  ReplyDelete
  Replies
  1. പെറ്റ വയറിനേ നോവുണ്ടാകൂ
   അവരുടെ മനസ്സ് കാണാന്‍ നാം മറന്നു പൊകുന്നുന്റ്
   സത്യം തന്നെ .. പക്ഷേ ഒരിറ്റ് സ്നേഹം പൊലും
   നിരാകരിച്ച് പാതി വഴിയില്‍ ഉപേക്ഷിക്കുമ്പൊള്‍
   മറ്റുള്ള കരങ്ങളില്‍ ഏല്പ്പിക്കുമ്പൊള്‍ , നാളേ
   നമ്മളില്‍ നിന്നും അകന്നു പൊകുന്ന നന്മയുടെ കണം
   അറിയാതെ പൊകുന്നുണ്ടല്ലേ .....
   ഒരുപാട് നന്ദി തുളസീ ..നല്ല വാക്കുകള്‍ക്ക്

   Delete
 18. അമ്മ എന്ന വാക്ക് ദൈവം നല്‍കിയതാണെന്ന് തോന്നുന്നു ,
  athe Rini. athu daivathinte vaakku thanne!

  ReplyDelete
  Replies
  1. അതേ മുകില്‍ , ആ വാക്ക് പുണ്യം പേറുന്നു
   ആ വാക്ക് ദൈവം നല്‍കിയതും ..
   നാം ദൈവത്തേ തിരിച്ചറിയാതെ പൊകുന്ന
   പൊലെ തന്നെ അമ്മയും അറിയാതെ പൊകുന്നത്
   ദൈവമെന്നാല്‍ ഹൃദയത്തിനുള്ളിലേ സ്നേഹമാണ്
   അമ്മയും അതു തന്നെ , ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍ ഉറവ ..
   ഒരുപാട് നന്ദി മുകില്‍ ..

   Delete
 19. അമ്മയുടെ കൈകൊണ്ടു ഭക്ഷണം കഴിക്കുമ്പോള്‍ അമ്മെ അമ്മെ എന്ന് വിളിച്ചു പിറകെ നടക്കുന്ന മക്കള്‍ എപ്പോള്‍ സ്വന്തം കൈകൊണ്ടു അമ്മക്ക് ഭക്ഷണം കൊടുക്കേണ്ടി വരുന്നുവോ അപ്പൊ ഒരു ബാധ്യത പോലെ കരുതി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ് ഇന്ന്, അനാഥമന്ദിരങ്ങള്‍ അനാവശ്യത്തില്‍ നിന്നും അവശ്യമാകുന്നത് അപ്പോഴാണ്‌, എവിടെയോ ജനിച്ച കുറച്ചു മക്കള്‍ മറ്റെവിടെയോ ജനിച്ച അമ്മമാര്‍ക്ക് തണലെകുന്നു എന്ന പോസിറ്റീവ് രീതിയില്‍ എടുക്കാം നമുക്ക്, ഇല്ലെങ്കില്‍ തെരുവുകളില്‍ ഭക്ഷണവും വസ്ത്രവും ഇല്ലാതെ തല ചായ്ക്കാന്‍ ഒരിടം ഇല്ലാതെ അലഞ്ഞു നടക്കുന്നവരുടെ എണ്ണം എത്രയോ വര്‍ദ്ധിച്ചേനെ.. എങ്കിലും ഉപേക്ഷിക്കപ്പെടുന്ന അമ്മമനം അതിന്‍റെ വേവല്‍ ആരു കാണുന്നു അല്ലെ?..

  കാലത്തിന്റെ അനിവാര്യതയില്‍ വീടും നാടും വിട്ടു പോകേണ്ടിവരുന്ന മക്കളുടെ മനസ്സിന് ആര്‍ദ്രത നല്‍കാന്‍ അമ്മക്ക് കഴിയുന്നത് നാളയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ അല്ലലില്ലാതെ കഴിയുന്ന മക്കളുടെ ഭാവി സ്വപ്നം കാണുന്നത് കൊണ്ടായിരിക്കാം,

  പാതി ചാരിയ വാതിലിനു പിറകിലെ രണ്ടു കണ്ണുകളില്‍ സ്നേഹം കുടിയിരിക്കുമ്പോഴും ചിരിക്കാന്‍ പാടുപെടുന്ന ചുണ്ടുകളില്‍ യാത്രാമൊഴിയുടെ പതിഞ്ഞ പദങ്ങള്‍ നിശബ്ദമായി വീണുതിരുന്നതും ഇതേ ഭാവി മനസ്സില്‍ കൊണ്ട് തന്നെയല്ലേ. പ്രണയം അറിയാതെ അനുഭവിക്കാതെ പോകുന്നു പലരും ..

  അവസാനം എല്ലാം നേടിയെടുക്കുമ്പോള്‍ ആണ് പലര്‍ക്കും സ്വാര്‍ത്ഥതയുടെ മുഖം വളര്‍ന്നു വരുന്നത്. അവിടെ കണ്ണീരുകുടിക്കാന്‍ ബാക്കിയാകുന്നത് അമ്മയെന്ന സത്യവും..

  എങ്കിലും ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന നല്ല മുഖങ്ങളെ മറക്കാതെ.. സ്നേഹങ്ങളെ അവഗണിക്കാതെ ബന്ധങ്ങളെ ഉപേക്ഷിക്കാതെ ഓരോ പടിയും കയറാന്‍ കഴിയട്ടെ എല്ലാ മക്കള്‍ക്കും അല്ലെ?..

  വളരെ നന്നായി എഴുതി എന്നത്തേയും പോലെ തന്നെ ഒരു ചെറു നൊമ്പരം മനസ്സില്‍ ബാക്കി വെക്കുന്നു ഈ എഴുത്തും.അഭിനന്ദനങ്ങള്‍.. !!!

  ReplyDelete
  Replies
  1. എല്ലാ പൊസ്റ്റിലും ആഴത്തിലുള്ള വായനയും
   ആഴത്തിലുള്ള വരികളും കാണാം ധന്യയുടെ ..
   ബ്ലോഗില്‍ ,കൊടുക്കല്‍ വാങ്ങലുകളാണ് കൂടുതല്‍
   നമ്മള്‍ അങ്ങൊട്ട് ശ്രദ്ധിക്കാതിരുന്നാല്‍ നമ്മളേയും
   ശ്രദ്ധിക്കില്ല എന്ന അവസ്ഥയുണ്ട് ,എന്നാലൊ നമ്മള്‍
   ഇത്തിരി കൂടുതല്‍ എഴുതിയാല്‍ ,അതിനും പ്രശ്നം ..
   അങ്ങനെ മൊത്തത്തില്‍ ഒരു പ്രശ്നം തന്നെ ബ്ലൊഗ് ലോകം :)
   എന്നാല്‍ ധന്യ ,എല്ലാ പൊസ്റ്റിലും വന്നു കുറിക്കുന്നുണ്ട്
   ഒന്നും ആഗ്രഹിക്കാതെ ,അതു ചില ചുരുക്കം
   മനസ്സുകള്‍ക്കേ ഉണ്ടാവുകയ്യുള്ളു ..
   അതിലൊരാള്‍ തന്നെ ധന്യ ,അതിനു സന്തൊഷവും
   നന്ദിയും ഉണ്ട് .സത്യത്തില്‍ വൃദ്ധസദനങ്ങളുടെ
   പങ്ക് അനിവാര്യമായി വരുന്നുണ്ട്
   ഉപേക്ഷിച്ച് പൊകാതെ നല്ല വായുവും ,
   ഭക്ഷണവും വസ്ത്രവും കിട്ടുന്നല്ലൊ
   എന്നുള്ള ഒരു സമാധാനമെങ്കിലും ഉണ്ടാകുന്നുണ്ട് ,
   വേരറ്റ് പൊയി ,ഒറ്റപെടുന്നൊരു അവ്സ്ഥ
   സംജാതമാകുന്നുവെങ്കിലും ഇതില്‍ നമ്മുക്ക്
   ആശ്വസ്സിക്കാം..എങ്കിലും ഇത്രയും
   സ്നേഹിച്ച് കൂടെ കൊണ്ട് നടന്നിട്ടും ,
   എങ്ങനെ മനസ്സ് തൊന്നുന്നു അല്ലേ ഉപേക്ഷിച്ച് കളയുവാന്‍ ..
   ഒരുപാട് നന്ദി ധന്യാ ...

   Delete
 20. അമ്മ മനസ്സിലെ നിശ്ശബ്ദ നൊമ്പരങ്ങള്‍ വിങ്ങുന്ന വാക്കുകളിലൂടെയും അച്ചൂന്റെ ഓര്‍മ്മകളിലൂടെയും ഇവിടെ പെയ്തൊഴിയുമ്പോള്‍ ബാക്കിയാവുന്ന ഇത്തിരി നൊമ്പരം വായനക്കാര്‍ക്ക് സ്വന്തം ല്ലേ...

  ആശംസകള്‍....

  ReplyDelete
  Replies
  1. വരികളുടെ ഒടുക്കും എന്തേലും ബാക്കി ആകുന്നുവെങ്കില്‍
   ആ ശേഷിപ്പ് നോവിന്റെ പ്രതലം നല്‍കുന്നുവെങ്കില്‍
   ഞാന്‍ പകര്‍ത്തിയ നോവ് പകര്‍ത്തപെട്ടു എന്നു തന്നെ ..
   സന്തൊഷം ഉണ്ട് .. കൂടെ ഒരുപാട് നന്ദിയും ..
   അമ്മയുടെ ഈ അവസ്ഥയിലും അവര്‍ പൊന്നു മോനേ
   വേദനയില്‍ പൊതിയുവാന്‍ ആഗ്രഹിക്കുന്നില്ല
   അമ്മ മനം വല്ലത്തൊരു സംഭവം തന്നെ ..

   Delete
 21. ഹൃദയ സ്പര്‍ശി ആയ അവതരണം..
  ഒന്ന് വായിച്ചു മനസ്സ് മാറാന്‍
  ആര്‍ക്കെങ്കിലും ആയെങ്കില്‍ അല്ലെ?
  നമുക്ക് പ്രാര്‍ഥിക്കാന്‍ അല്ലെ ആവൂ?

  ReplyDelete
  Replies
  1. ആരു മാറാന്‍ കൂട്ടുകാര ?
   എത്രയെത്ര നോവുകള്‍ വാര്‍ത്തകളും
   വരികളുമായി പകര്‍ത്തി , എത്ര മനസ്സുകള്‍
   അതു കൈകൊണ്ടു ? സ്വന്തം കാര്യങ്ങളില്‍ നാം
   സ്വാര്‍ത്ഥമായി പൊകുന്നു , പിന്നീട് കാലം
   നമ്മേ മനസ്സിലാക്കി തരുമ്പൊള്‍ ഒന്നും ചെയ്യുവനാകാതെ ..
   നമ്മുടെ മനസ്സെങ്കിലും അതു തിരിച്ചറിയുവാന്‍ കഴിയണം
   വന്ന വഴികളും , കുന്നുകളും ചോലകളും , കൂടെ
   വാല്‍സല്യമായി നുകര്‍ന്ന അമ്മയുടെ ചൂരും മറന്ന്
   നാം എവിടെയെത്തും , എന്തു വെട്ടി പിടിക്കും ?
   ഒരുപാട് സന്തൊഷവും നന്ദിയും പ്രീയ സഖേ ..

   Delete
 22. അച്ചുവിലൂടെ ഈ കാലഘട്ടത്തിന്റെ
  സ്പന്ദനങ്ങളാണല്ലോ റിനി ഇവിടെ അച്ചടിച്ചുവെച്ചിരിക്കുന്നത് അല്ലേ ഭായ്

  പിന്നെ
  'ജീവിതം ഒരു യാത്രയാണ് , പുതിയ പുതിയ മുഖങ്ങളേ
  കണ്ടും , മറഞ്ഞും തുടരുന്നൊരു യാത്ര ..
  കാറ്റും മഴയും ചൂടും ചൂരും കൊണ്ടുള്ള യാത്ര ..
  പുതു മണ്ണ് , പുതിയ ബന്ധങ്ങള്‍ വേരുകളാഴ്ത്തി
  തഴച്ചു വളരുവാന്‍ ചിലരെ പ്രാപ്തരാക്കുന്നു ..
  കാലത്തിനൊത്ത് വളരുമ്പൊള്‍ മനസ്സിന്റെ ലോല ഭാവങ്ങളേ
  തട്ടി തട്ടിത്തെറുപ്പിച്ചു ജീവിക്കാനുറച്ച് ബന്ധങ്ങളേ പോലും കൈവെടിയുന്നു ..'

  ഈ വാചകങ്ങൾ എന്നെകുറിച്ഛാണോ
  എഴുതിയതെന്നൊരു സംശയമുണ്ട് കേട്ടൊ ഗെഡീ

  ReplyDelete
  Replies
  1. അതേ മുരളിയേട്ടാ .. ഈ കാലഘട്ടത്തിന്റെ
   നൊമ്പരങ്ങള്‍ തന്നെ ഇതൊക്കെ , പണ്ടും കാണാം ഇതൊക്കെ ..
   പക്ഷേ കൂട്ട് കുടുംബങ്ങളില്‍ ഇതൊന്നും സംഭവിക്കുക
   വിരളമാകും , അവര്‍ക്ക് പറയുവാന്‍ വേരെ നൊമ്പരങ്ങള്‍ കാണാം ..
   ഇതു ഏട്ടനിട്ട് വച്ചതൊന്നുമല്ല , എനിക്കും , നമ്മുക്കും
   ഒക്കെ ചേരും കേട്ടൊ ..
   ഒരുപാട് നന്ദി പ്രീയ മുരളിയേട്ടാ ..

   Delete
 23. ബന്ധങ്ങള്‍ ബന്ധനങ്ങളായി കരുതുന്നവറും സ്വന്തം വേരുകള്‍ അറുത്തുമാറ്റുന്നവരും ഒരു നിമിഷം ആലോചിച്ചിരുന്നെങ്കില്‍ ..!

  ReplyDelete
  Replies
  1. അതേ മാഷേ .. ആ നിമിഷം പിന്നെയാകും
   കടന്നു വരുക .. അസ്തമയങ്ങളില്‍ നാം
   ഏകാന്ത തീരങ്ങളിലലയുമ്പൊള്‍ ആ നിമിഷം വരും ..
   ആലൊചിക്കും നാം , പക്ഷേ അപ്പൊഴേക്കും ഒന്നും
   തിരിച്ചു പിടിക്കനോ പകരാനോ ആവാതെ നാം ഇടറി വീഴും ..
   ഒരുപാട് നന്ദിയുണ്ട് .. പ്രീയ മാഷേ ..

   Delete
 24. എത്ര നിമിഷങ്ങള്‍ എണ്ണി കൊടുത്താലാണ്
  ഒരു ഹൃദയ വേരുകളില്‍ ഇറങ്ങി ചെല്ലുവാനാകുക...
  --------
  നല്ല ആര്‍ജ്ജവം ഉണ്ട് വരികള്‍ക്ക്, ആഴവും !!!

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ..
   എത്രയെത്ര നിമിഷങ്ങള്‍ പകുത്ത് നല്‍കി
   വേണം പുതിയൊരു ഹൃദയത്തിലേക്ക്
   വേരുകളാഴ്ത്താന്‍ .. കൂടെ നിന്ന കരതലങ്ങളേ
   വകഞ്ഞു മാറ്റി മുന്നേറുമ്പൊഴും നാം അറിയുന്നുണ്ടൊ ..
   പിന്നില്‍ നിറഞ്ഞു തൂവുന്ന കണ്ണിര്‍ കണങ്ങളേ ....

   Delete
 25. മാഷേ.............
  മാഷ്‌ടെ വാക്കുകളുടെ ഭംഗി എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്.
  വളരെ പതിഞ്ഞ മട്ടില്‍ സംസാരിക്കുന്ന പോലെ എന്നൊക്കെ തോന്നിയിട്ടുണ്ട്.
  എന്നെ വീണ്ടും വീണ്ടും ഈ വഴി വരാന്‍ നിര്‍ബന്ധിക്കുന്ന ഒന്നാണ് ആ കാരണം.
  പഴയ പോസ്റ്റുകളിലെ ചിലതൊക്കെ ഈ പോസ്റ്റില്‍ എനിക്ക് അനുഭവപ്പെട്ടു.
  ഈ പറഞ്ഞപോലെ പ്രവാസത്തിന്റെ സങ്കടം.

  ചിത്രങ്ങള്‍ ഒക്കെ പതിവ് പോലെ നന്നായിരിക്കുന്നു.

  പിന്നെ ഈ വിഷയം...........
  അമ്മ എന്ന പുണ്യം..........
  അത് വാക്കുകള്‍ക്കും അപ്പുറം.
  പക്ഷെ ഇത് വായിച്ചപ്പോ അമ്മ ഉപേക്ഷിച്ച ഒരു കുട്ടിയെ ആണ് എനിക്കോര്‍മ്മ വന്നത്.
  ആ കാഴ്ചയാണ് എന്‍റെ കണ്ണുകളെ നിറയിച്ചത്.
  അതും അമ്മ,ഇതും അമ്മ.
  ആ അമ്മയെ കുറിച്ചും എഴുതൂ ഒരു പോസ്റ്റ്‌.
  ആ കുഞ്ഞിനെ കുറിച്ചും.

  അതെ,ചില വാര്‍ത്തകള്‍,ചില കാഴ്ചകള്‍ ഒക്കെ മനസിനെ മരവിപ്പിക്കാരുണ്ട്.
  വാക്കുകളിലെ നോവ്‌ ഞാനും നെഞ്ചോട്‌ ചേര്‍ക്കുന്നു.
  അവസാന വരികള്‍ വല്ലാതെ സങ്കടപ്പെടുത്തി കേട്ടോ.
  കേരള കഫേയിലെ സലിം കുമാറിനേം അമ്മേം ഓര്‍മ്മ വന്നു.

  നല്ല പോസ്റ്റ്‌.ഇനിയും ഒരുപാട് നല്ല വാക്കുകള്‍ കൊണ്ട്,നല്ല പോസ്റ്റുകള്‍ കൊണ്ട് ഈ ബ്ലോഗ്‌ ഭംഗിയുള്ളതാവട്ടെ.
  ഒരു നല്ല ദിനം ആശംസിക്കുന്നു.

  സസ്നേഹം
  ഉമ.

  ReplyDelete
  Replies
  1. പ്രീയപെട്ട ഉമാ , സ്നെഹമുള്ള വാക്കുകള്‍
   കൊണ്ട് ഈ കമന്റിനേ മൂടിയതില്‍ നന്ദി ..
   ഈ ബ്ലൊഗില്‍ വരുവാനും , എന്റെ പൊട്ടത്തരങ്ങള്‍
   ഇഷ്ടമാകുവാനും കഴിയുന്ന മനസ്സാണ്
   കൂട്ടുകാരിക്കെന്നറിഞ്ഞതില്‍ സന്തൊഷം ഉണ്ട് ..
   പ്രവാസത്തിന്റെ വേവ് സത്യത്തില്‍ ഇതില്‍
   പകര്‍ത്തപെട്ടിട്ടില്ല , മറിച്ച് പ്രവാസത്തിനും
   മുന്നേ സ്വന്തം നാട്ടില്‍ നിന്നും പറിച്ചു നടപെട്ട
   മൂന്നു മനസ്സുകളുടെ നൊമ്പരമുണ്ടീ വരികളില്‍ ..
   അമ്മയെന്ന പുണ്യം അന്നുമിന്നും എന്നെ സ്വാധീനിച്ച
   ചിലതില്‍ മുഖ്യപങ്ക് വഹിക്കുന്നു , വാല്‍സല്യവും പേറുന്നു ..
   ഉമ പറഞ്ഞ കുട്ടി ഏതാണ് , ഏതാണ് ആ കഥ ?
   എന്റെ വരികള്‍ ഓര്‍മകളിലിലേ പല ചിത്രങ്ങളും
   ഓര്‍മിപ്പിച്ചുവെങ്കില്‍ സന്തൊഷം തന്നെ .. കൂടെ നന്ദിയും ..

   Delete
 26. പ്രിയ റിനീ.
  വൈകിയ വായനക്ക് ക്ഷമ ചോദിക്കട്ടെ. എന്‍റെ ചെറുവാടിയില്‍ നെറ്റ് വളരെ സ്ലോ ആണ് ട്ടോ .
  ഇത്തവണ തിരസ്കാരത്തിന്‍റെ വേദനിയിലെക്കാണല്ലോ റിനിയുടെ വരികള്‍ തെളിഞ്ഞത്.
  ബന്ധങ്ങളും കടപ്പാടുകളും മറക്കുന്ന ലോകത്തിന്റെ കഥ.
  വിളക്കായി നില്‍ക്കേണ്ടവരെ ഊതിക്കെടുതിയിട്ടു ഇവരനുഭവിക്കുന്ന ക്രൂരമായ സന്തോഷം. മനുഷ്യരെന്ന് അവരെ വിളിക്കാന്‍ എനിക്ക് അറപ്പാണ്.
  വേരറ്റു പോകുന്ന ബന്ധങ്ങളുടെ കഥ ഭംഗിയായി പറഞ്ഞിരിക്കുന്നു.
  കൂടെ ഉപേക്ഷിക്കപ്പെടുന്നവര്‍ ഇല്ലാതാവട്ടെ എന്ന പ്രാര്‍ത്ഥനയും കൂടെ വെക്കുന്നു.

  ReplyDelete
  Replies
  1. വൈകിയതില്‍ ഒട്ടും വിഷമമില്ല പ്രീയ മന്‍സൂ ..
   കാരണം മന്‍സു എപ്പൊള്‍ വന്നാലും സന്തൊഷം തന്നെ
   ഈ മനസ്സ് എന്നും കൂടെയുണ്ട് , വരികളില്‍ നിറക്കേണ്ട
   കാര്യമതിനില്ല കേട്ടൊ ..
   മറ്റേത് ബന്ധങ്ങളേ വിസ്മരിച്ചു പൊയാലും
   അമ്മ മനം കാണാതിരിക്കുകയെന്നാല്‍ കൊടിയ പാപം തന്നെ ..
   പ്രത്യേകിച്ച് കൂടെ നിന്ന് കാത്ത അമ്മമാരെ ..
   കൂടെ നില്‍ക്കുന്നവരെ ചവിട്ട് മാറ്റി മുന്നേറുന്ന
   ഒരു പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിക്കുന്നു ..
   സ്വാര്‍ത്ഥ ചിന്തകളുടെ ലോകത്താണവര്‍ വിരഹിക്കുന്നത്
   അതില്‍ ആത്മസംത്രിപ്തി കണ്ടെത്തുന്നവരും ഉണ്ട് ..
   ഒരുപാട് നന്ദി പ്രീയ മന്‍സൂ ..

   Delete
 27. നല്ല വായനക്കൊപ്പം അമ്മയുമായുള്ള ആത്മബന്ധം ചികയുന്ന ഒരു നല്ല പോസ്റ്റ്‌ ....ആശംസകള്‍

  ReplyDelete
  Replies
  1. പ്രീയപെട്ട ഫൈസല്‍ , വായനക്കും വരികള്‍ക്കും
   ഹൃദയത്തില്‍ നിന്നും നന്ദി ..
   അമ്മയുടെ അടുത്തുള്ള പൊലെ ഒരു ആത്മബന്ധം
   മറ്റെന്തിനാണ് ഉണ്ടാവുക , ഏത് ബന്ധമാണ്
   പകര്‍ം വയ്ക്കാനാകുക , അതറിയണമെങ്കില്‍
   ഒന്നുകില്‍ അമ്മയാകണം അല്ലെങ്കില്‍ അമ്മയേ അറിയണം ..

   Delete
 28. സ്നേഹവും ഗൃഹാതുരത്വവും ഒക്കെ ഇപ്പോഴും സൂക്ഷിക്കുന്നവര്‍ ഉണ്ടെങ്കിലും
  അത് നാള്‍ക്കു നാള്‍ കുറയുന്നു എന്നതാനൊരു സത്യം .........
  മനസ്സില്‍ സ്പര്‍ശിച്ച ചിന്തകള്‍

  ReplyDelete
  Replies
  1. അതു സത്യം തന്നെ കൂട്ടുകാര ..!
   വരികളില്‍ നിറയുന്ന ഗൃഹാതുരത്വവും സ്നേഹവും
   പ്രവര്‍ത്തികളില്‍ അമ്പേ കുറയുന്നുണ്ട് ..
   വാക്കുകളില്‍ നിറയുന്ന പലതും നേരില്‍ വരുമ്പൊള്‍
   നാം വിസ്മരിച്ചു പൊകുന്നു ..
   എല്ലാം നിലനില്‍ക്കുവാന്‍ പ്രാര്‍ത്ഥിക്കാം അല്ലേ ..?
   ഒരുപാട് നന്ദി പ്രീയ സ്നേഹിതാ ..

   Delete
 29. വേരുകള്‍ നഷ്ടപ്പെട്ട് പോകുന്നവന്റെ വേദന....ഒഴുക്കിനെതിരെ കൈകള്‍ ചലിപ്പിക്കാന്‍ പോലുമാകാതെ, ആരൊക്കെയോ വെട്ടിത്തെളിച്ച വഴികളിലുടെ ഒഴുകിനീങ്ങുന്നവന്റെ നിസഹായത....ശേഷം, എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന സ്നേഹത്തിന്റെ അവശേഷിക്കുന്ന കണ്ണികളിലേക്ക് ഒരിറ്റു പ്രതീക്ഷയോടെ നോക്കുന്ന പ്രവാസിയുടെ കണ്ണിലെ നൊമ്പരം......നഷ്ടപെടരുതെയെന്ന പ്രാര്‍ത്ഥനയും.......
  ഓരോ അമ്മയും സ്നേഹിക്കുവാനായി ജനിച്ചിരിക്കുന്നു.....

  ReplyDelete
  Replies
  1. ഒരു മണ്ണില്‍ നിന്നും മറ്റൊരു മണ്ണിലേക്കുള്ള
   പ്രാവാസം ഒരുതരത്തില്‍ നോവ് തന്നെ ..
   പിച്ച വച്ചു, വേരു പിടിച്ച മണ്ണും മനസ്സുകളും
   വിട്ട് മറ്റൊരു തുരുത്തിലേക്ക് യാത്രയാകുമ്പൊള്‍
   മനസ്സിലേക്ക് വരുന്നൊരു ശൂന്യതയുണ്ട് ..
   തിരിച്ച് പൊകാമെന്ന് മനസ്സ് പറഞ്ഞു പൊയാലും
   അനിവാര്യമായ ചിലതിനേ തട്ടി മാറ്റാന്‍ ആവാതെ ..
   അമ്മ ചാരെയുണ്ടായിരുന്നു അന്ന് , വീണ്ടും വിരുന്നു വന്ന
   പ്രവാസത്തില്‍ ആ ചൂരും നഷ്ടമായിരുന്നു .. എല്ലാം നഷ്ടം തന്നെ ..
   ഒരുപാട് നന്ദി പ്രീയ കൂട്ടുകാര ..

   Delete
 30. അമ്മ എന്ന വാക്കിന് പകരം വക്കാന്‍ ഒരു വാക്കുണ്ടോ ?
  അമ്മ എന്ന വാക്ക് ദൈവം അറിഞ്ഞു നല്‍കിയതു തന്നാണ് ...!
  അമ്മ മനസ്സ് കാണാന്‍ ഇപ്പോളുള്ള കൂടുതല്‍ മക്കള്‍ക്കും സമയം കിട്ടാറില്ല ...!
  മനസ്സിനെ സ്പര്‍ശിക്കുന്ന നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍ റിനീ..!!

  ReplyDelete
  Replies
  1. അമ്മ എന്ന വാക്കിനും ആ വാല്‍സല്യത്തിനും
   പകരം വയ്ക്കാന്‍ ഒന്നുമില്ല തന്നെ..
   ദൈവം നമ്മുക്ക് മുന്നില്‍ വിളങ്ങുന്നത്
   അമ്മമാരിലൂടെ തന്നെ , നാം അറിയുന്ന സ്നേഹവും
   കരുതലും ആ മനസ്സിന്റെ നൈര്‍മല്യ ഭാവങ്ങള്‍ തന്നെ ..
   സത്യമാണത് , ആര്‍ക്കാണ് നേരം അമ്മയെ അറിയുവാനും
   ആ വിരലൊന്നു തൊടാനും , സ്നേഹമായി ഒന്നു മിണ്ടാനുമൊക്കെ
   എന്തൊക്കെയോ വെട്ടി പിടിക്കാന്‍ ഓടുമ്പൊള്‍ നാം
   മറന്നു പൊകുന്നതും നഷ്ടമാകുന്നതും ആഴമുള്ള ചിലതു തന്നെ ..
   ഒരുപാട് സന്തൊഷവും നന്ദിയും സഖീ ..

   Delete
 31. വളരെ ഹൃദയസ്പർശിയായി എഴുതി......അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. ചില നോവുകള്‍ ഹൃദയത്തില്‍ തൊടും
   അതു അനുഭവങ്ങളിലൂടെ അറിയുമ്പൊള്‍
   ആ വരികള്‍ക്ക് തീവ്രതയും ഏറും ..
   നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി എച്ചുമകുട്ടി ..

   Delete
 32. വളരെ ഹൃദയസ്പർശിയായി എഴുതി..

  ജീവിതമങ്ങനെ തന്നെയാണ്‌, പറിച്ച്‌ നടലുകള്‍ അതിനിടെ ജീവിക്കാനും പിടിച്ച്‌ നില്‍ക്കാനുമുള്ള കഴിവ്‌ നേടുന്നവര്‍ക്കേ വിജയിക്കാന്‍ കഴിയൂ... മനസ്സിനെ നൊമ്പരപ്പെടുത്തുന്നവ തന്നെയാണ്‌ ഓരോ പറിച്ച്‌ നടലുകളും...ജീവിത ചക്രത്തില്‍ അനുഭവങ്ങളാണ്‌ കൂടുതലും... അനുഭവിച്ചേ തീരൂ വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ റിനീ.. കമ്പ്യൂട്ടര്‍ കേടായിരുന്നു...കുറെ ബ്ളോഗ്‌ പോസ്റ്റുകള്‍ വായിക്കാനുള്ളതിനാല്‍ കമെന്‌റ്‌ നീട്ടുന്നില്ല... എല്ലാവിധ ആശംസകളും നേരുന്നു കൂട്ടുകാരാ,,,

  ReplyDelete
  Replies
  1. ഇല്ല മോഹീ , എന്തിനാ ക്ഷമ ഒക്കെ ..
   ഇന്ന് വന്നില്ലെങ്കിലും നാളേ മോഹി വരും ..
   അതു അറിയാം സഖേ , ഇനി വന്നില്ലെങ്കില്‍ കൂടീ
   പകര്‍ന്നു വച്ചു പൊയ സ്നേഹമുണ്ട് വരികളിലൂടെ ..!
   അതേ മോഹീ , പറിച്ച് നടീലുകളേ അതിജീവിച്ച്
   പുതു മണ്ണിലേക്ക് വേരൊട്ടമുണ്ടാക്കിയനവേ
   വിജയം വരിച്ചിട്ടുള്ളു സത്യമാണത് , പൊസിറ്റീവ്
   ചിന്ത പകരുന്ന എഴുത്തായീ മോഹിയുടെ ..
   പക്ഷേ ആ അനുഭവം വരികളിലൂടെ വരുമ്പൊള്‍
   ഉള്ളിലൊരു നോവുണ്ട് എന്തൊ നഷ്ടമായതിന്റെ ..
   പിന്നെ ഇന്നിന്റെ ചിന്തകളില്‍ പിഴുതെറിയുന്ന
   ചിലതിനേ ഓര്‍ക്കുമ്പൊള്‍ വ്യസനവും .
   ഒരുപാട് നന്ദി പ്രീയ സഖേ ...

   Delete
 33. റിനി എട്ടാ..,

  പോസ്ടിട്ടു എന്നറിയിച്ചിട്ടും വന്നു വായിക്കാന്‍ വൈകിയതില്‍ ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ..
  ഏട്ടന്റെ ഓരോ പോസ്റ്റുകളും എന്നെ തിരിഞ്ഞു നോക്കാനും ചിന്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നു ഒരുപക്ഷെ മറ്റുപലര്‍ക്കും തോന്നിയിരിക്കാം..
  ജീവിതം തീര്‍ച്ചയായും ഒരു യാത്രയാണ് ഒരു തുടര്‍ച്ചയായ യാത്ര..തുടക്കമോ ഒടുക്കമോ അറിയാത്ത ലക്‌ഷ്യം പോലും വ്യക്തമല്ലാത്ത ഒരിക്കലും പൂര്‍ണമല്ലാത്ത യാത്ര..ഇടയ്ക്കു പലമുഖങ്ങള്‍ ബന്ധങ്ങള്‍ കിനാവുകള്‍..
  ജനിമൃതികള്‍ക്കിടയില്‍ മുഴുവനാകാതെ പോകുന്ന ഒരമ്മയുടെ സ്നേഹം..

  ദിനു.

  ReplyDelete
  Replies
  1. കുഴപ്പമില്ല ദിനൂ .. സമയമുള്ളപ്പൊള്‍
   വന്നു നോക്കിയാല്‍ മതി കേട്ടൊ ...
   ഒടുക്കമൊ തുടക്കമൊ അറിയാതെ നാം
   യാത്ര ചെയ്യുന്നുണ്ട് ,, ഇങ്ങേയറ്റവും -
   അങ്ങേയറ്റവും നമ്മുക്ക് പരിചിതമല്ല ..
   വായനയുടെ തീരത്ത് കൂടി മതങ്ങള്‍ കൂട്ടി വച്ചത്
   മാത്രം നമ്മുക് മുന്നിലുണ്ട് , എന്നിട്ടും നാം എങ്ങനെ -
   ജീവിക്കുന്നു അല്ലേ .. സ്നേഹമെന്നത് വാക്കുകളില്‍ പൊലും
   അന്യമാകുന്നുണ്ട് .. അല്ലേ പ്രീയ സഹൊദര ..
   "ജനിമൃതികള്‍ക്കിടയില്‍ മുഴുവനാകാതെ പോകുന്ന ഒരമ്മയുടെ സ്നേഹം.."
   നല്ല വാക്കുകള്‍ക്ക് നന്ദി പ്രീയ ദിനൂ ..

   Delete
 34. മനസ്സില്‍ സ്പര്‍ശിക്കുന്ന വരികള്‍

  ReplyDelete
  Replies
  1. ചിലതങ്ങനെയാണ് .. നമ്മുക്ക് ഉള്ളില്‍
   വിങ്ങലുണ്ടാക്കുന്ന പലതും എഴുതുമ്പൊള്‍,
   എഴുതി കാണുമ്പൊള്‍ ഹൃത്ത് നോവും ..
   അമ്മയും , പിറന്ന മണ്ണും ഒക്കെ നമ്മളിലേ
   ആര്‍ദ്രമായ ഭാവങ്ങളെ ഉണര്‍ത്തുന്ന ഒന്നു തന്നെ ..
   നല്ല വാക്കുകള്‍ക്ക് , നന്ദീ സുനീ ..

   Delete
 35. എഴുതുന്നത്‌ ഹൃദയത്തില്‍ നിന്നവുമ്പോള്‍ വാക്കുകള്‍ക്ക് ജീവന്‍ വെക്കുന്നു..അതു നമ്മളെ എങ്ങോട്ടോ കൂട്ടി കൊണ്ട് പോകുന്നു .നന്നായിട്ടുണ്ട് ..ഇവിടെ വരന്‍ വൈകിയതില്‍ ക്ഷമിക്കുക

  ReplyDelete
  Replies
  1. ഒരൊന്നിനും അതിന്റെതായ സമയമുണ്ട് സഖേ ..
   ചില ഓര്‍മകള്‍ ഹൃദയത്തില്‍ നിന്നും എപ്പൊഴും
   കുത്തി നോവിക്കും , ഒരിക്കലും മായാതെ ..
   അതെഴുതുമ്പൊഴും , വായിക്കുമ്പൊഴും
   ഒരു നൊമ്പര മഴ പെയ്യും കണ്ണിലും ഹൃത്തിലും ..
   വേരറ്റ് പൊകുന്ന ചിലത് അനിവാര്യമായ മാറ്റം ആകാം
   എങ്കിലും .. ഒരുപാട് നന്ദി പ്രീയ കൂട്ടുകാര ..

   Delete
 36. "ഏമാനേ എന്റെ മോനേ ഒന്നും ചെയ്യല്ലേ"
  ആ വാക്കുകളില്‍ അമ്മമനസ്സിന്റെ ആധിയുണ്ട്...
  വാത്സല്യത്തിന്റെ കനല്‍ച്ചൂടുണ്ട്...
  അതു തിരിച്ചറിയാത്തവന്‍ മനുഷ്യനാണോ?...
  ഉള്ളില്‍ തട്ടിയ എഴുത്തിന് ആശംസകള്‍... അഭിനന്ദനങ്ങള്‍...
  ഇനിയും വരാം, ഹൃദയാക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍...

  ReplyDelete
  Replies
  1. പ്രീയ സഖേ .. ഹൃദയാക്ഷരങ്ങളെന്ന്
   എന്റെ വരികളേ പേരു ചൊല്ലി വിളിക്കുമ്പൊള്‍
   സന്തൊഷമുണ്ട് , ചില നോവുകള്‍ മനസ്സില്‍ നിന്നും
   അടര്‍ന്നു വീഴാറുണ്ട് , വരികളിലേക്ക് പകര്‍ത്തപെടുമ്പൊള്‍
   അതെത്ര മാത്രം വിജയിക്കുന്നു എന്നറിയില്ല , അതിനുള്ള
   കഴിവ് വളരെ പരിമിതവുമാണ് , എങ്കിലും നല്ല വാക്കുകള്‍ക്ക്
   ഒരുപാട് നന്ദി ഉണ്ട് ..

   Delete
 37. റിനീ.......... .ലേശം വൈകി ..............ഉള്ളില്‍ തൊടുന്ന എഴുത്ത് .ആ ചിത്രങ്ങള്‍ കൂടി വന്നപ്പോള്‍ മനോഹരം .........
  ആശംസകള്‍ .......വീണ്ടും കാണാം നമുക്ക് .

  ReplyDelete
  Replies
  1. അമ്മയും , പ്രകൃതിയും , നഷ്ടപെട്ട പ്രണയവുമൊക്കെ
   നമ്മുക്ക് ഗൃഹാതുരമായ നോവുകളല്ലേ സഖേ ..
   അതിനെ കുറിച്ച് വാചാലമാകുമ്പൊള്‍ ഉള്ളം തൊടും
   എന്റെ കഴിവല്ല മറിച്ച് പറയുന്ന കാര്യങ്ങളുടെ ആഴമാണ് ..
   വന്നതിലും , കുറിച്ചതിലും ഒരുപാട് നന്ദി ഇസ്മയില്‍

   Delete
 38. വൈകി റിനീ..

  ******പാതി ചാരിയ ഹൃദയവാതിലിലൂടെ
  നിന്റെ സ്നേഹം അരിച്ചെത്തുന്നുണ്ട് ..
  നിലാവിന്റെ പട്ട് കൊണ്ട് എന്നേ മൂടിയിരുന്ന നിന്റെ അംശം
  മഴക്കാറ് കൊണ്ടു പൊയി കടലിലെറിഞ്ഞിരിക്കുന്നു ..********

  മനോഹരമായി എഴുതിയ ഈ പോസ്റ്റ്‌ മനസ്സില്‍ തൊട്ടു..

  നാം കാണുന്ന ഈ ലോകത്തില്‍ നിരക്ഷരതയും, ഭക്ഷണം ഇല്ലായ്മയും, സാമ്പത്തിക വൈഷമ്യങ്ങളും ഒക്കെ ഉണ്ടെങ്കിലും ലോകത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം അതൊന്നും അല്ല.. " സ്നേഹശൂന്യത" അതൊന്നു മാത്രമാണ്..
  അമ്മയുടെ താരാട്ട് പാട്ടിന്‍റെ ഈണത്തില്‍ തൊട്ടിലില്‍ കിടന്നു ഉറങ്ങിയതും.. ഉറങ്ങിക്കഴിഞ്ഞും ആ വലം കൈ കുഞ്ഞിന്‍റെ ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ തൊട്ടിലാട്ടിക്കൊണ്ടേ ഇരുന്നതും ഓര്‍ത്തു നോക്കൂ!!! ....രാത്രി വൈകി അച്ഛന്‍ വരുമ്പോള്‍ അമ്മ ശബ്ദം ഉണ്ടാക്കാതെ കതകു തുറക്കും..തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ നോക്കി അച്ഛന്‍ അമ്മയോട് ചോദിക്കും "എന്‍റെ മോന്‍ ഉറങ്ങിയോ"?? എന്നിട്ട് വാത്സല്യത്തോടെ താഴെ ഇരുന്നു ആ തൊട്ടില്‍ നെഞ്ചോടു അടുപ്പിച്ചു രണ്ടു കുഞ്ഞിപ്പാദങ്ങളും മൂക്കും ചുണ്ടും ചേര്‍ത്ത് ഉമ്മ വക്കും. ആ സ്നേഹത്തിന്റെ ചൂട് അല്പമെങ്കിലും മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍ ഇന്ന് വൃദ്ധസദനങ്ങളില്‍ ഉള്ള എല്ലാ മാതാ പിതാക്കളെയും തിരിച്ചു വീട്ടില്‍ കൊണ്ട് വരും...എന്നിട്ട് ഈ ലോകത്തിന്‍റെ വാതില്‍ നമുക്കായി തുറന്നു വച്ച ആ പുണ്യാത്മാകള്‍ക്ക് മുന്നില്‍ ചെയ്യ്ത അപരാധങ്ങള്‍ക്കു സാഷ്ടാംഗ നമസ്കാരം ചെയ്തു മാപ്പ് പറഞ്ഞാല്‍, കടലോളം സ്നേഹം ഉള്ളില്‍ ഉള്ള അവര്‍ പൊറുക്കും..

  എന്തൊക്കെയോ മനസ്സില്‍ വന്നു പോസ്റ്റ്‌ വായിച്ചപ്പോള്‍..അതാ ഇങ്ങനെ ഒക്കെ എഴുതിപ്പിടിപ്പിച്ചത്‌..

  മനു..

  ReplyDelete
  Replies
  1. പ്രീയപെട്ട മനൂ ......
   എന്നിട്ട് വാത്സല്യത്തോടെ താഴെ ഇരുന്നു
   ആ തൊട്ടില്‍ നെഞ്ചോടു അടുപ്പിച്ചു
   രണ്ടു കുഞ്ഞിപ്പാദങ്ങളും മൂക്കും ചുണ്ടും
   ചേര്‍ത്ത് ഉമ്മ വക്കും. ആ സ്നേഹത്തിന്റെ
   ചൂട് അല്പമെങ്കിലും മനസ്സില്‍ ബാക്കിയുണ്ടെങ്കില്‍
   ഇന്ന് വൃദ്ധസദനങ്ങളില്‍ ഉള്ള എല്ലാ
   മാതാ പിതാക്കളെയും തിരിച്ചു വീട്ടില്‍ കൊണ്ട് വരും...
   ഈ വരികള്‍ ഉണ്ടല്ലൊ മനസ്സിലാണ് തട്ടിയത് ..
   ഒന്നു വിതുമ്പി പൊയി ഉള്ളം .. സത്യം കൂട്ടുകാര
   നല്ല മനസ്സുകളില്‍ നിന്നും വറ്റാത്ത സ്നേഹം
   ഇനിയുമൊഴുകട്ടെ .. ഈ വരികള്‍ക്ക് , ഈ മനസ്സിന്
   ഒരുപടൊരുപാട് സന്തൊഷവു നന്ദിയും മനൂ ..

   Delete

ഒരു വരി .. അതു മതി ..