Monday, January 30, 2012

നീ പുഴയാകുക , ഞാന്‍ തുഴയാകാം ..




















( യാഥ്യാര്‍ത്ഥ്യത്തിന്‍റെ തോണിയില്‍
സഞ്ചരിക്കുവാന്‍ മനസ്സിപ്പോള്‍ അനുവദിക്കുന്നില്ല ..
ഞാനൊന്നു സങ്കല്പ്പ ലോകത്ത്
ഇത്തിരി നിമിഷം ജീവിച്ചോട്ടേ )

നിന്‍റെ നിറത്തില്‍ ഉറഞ്ഞു പോയ ചിലതുണ്ട്
മനസ്സാണോ ഹൃദയമാണോ എന്നറിയുവാന്‍
കഴിയാത്തത് കാലത്തിന്‍റെ മോടികളിലാവാം...
നിന്‍റെ നിറമെന്നത് മഴയാണോ കനവാണോ
പ്രണയമാണോ എന്ന തിരിച്ചറിവില്ലാത്തത്
എന്‍റെ ബലഹീനതയുമാകാം ..

നീ ഇന്നലെ രാവില്‍ പറഞ്ഞത്
കടവില്‍ മഴ തോര്ന്നില്ല എന്നും
മിഴികള്‍ അടഞ്ഞില്ല എന്നും
പ്രണയമോര്‍ത്ത് ഉറങ്ങിയില്ലെന്നുമാണ് ..
എന്നിട്ടും സ്നേഹമാം തോണി കടവ് തൊട്ട്
മറഞ്ഞു പോയത് മഴ മാത്രമറിഞ്ഞതെങ്ങനെ ?

ഇന്നിന്‍റെ വരണ്ട മണ്ണില്‍ നീ പ്രണയം പൊഴിക്കുമ്പൊള്‍
പുഴയുടെ നീണ്ട ഓളങ്ങള്‍ എന്നെ തഴുകുമ്പൊള്‍
നാം കണ്ട സ്വപ്നങ്ങളില്‍ എവിടെയൊ
നമ്മെ കൂട്ടാന്‍ വന്ന തോണി കടവത്തണഞ്ഞിട്ടുണ്ട്
എന്നിട്ടും എനിക്ക് കൂട്ടായി മഴ മാത്രം പൊഴിഞ്ഞതെങ്ങനെ ?

മേഘക്കീറുകളില്‍ ഒരു കുഞ്ഞു മഴ
ഗര്‍ഭം ധരിക്കുമ്പോള്‍ ..
നീ അകലേ മരചില്ലകള്‍ക്കിടയില്‍
പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?

നിനക്കുമെനിക്കുമുള്ള വ്യത്യാസമാകം ഇത്
ഞാന്‍ ഉള്ളില്‍ കാക്കുമ്പൊള്‍ നി അതിനേ
കൈവെള്ളയില്‍ പൊതിയുന്നു ..
ജീവിത തോണി ഒഴുകുന്നുണ്ട്
അതില്‍ നീയും നീ കാത്ത പ്രണയവും
എന്‍റെ പ്രണയചൂടും നിന്നെ മഞ്ഞിന്‍റെ
കുളിരില്‍ നിന്നും അകലേക്ക് മായ്ക്കും ..

ഈ തീരവും ഈ മനസ്സും
ഒരു തോണി കാത്തിരിപ്പുണ്ട്
നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

58 comments:

  1. വരണ്ട മണ്ണിലെക്കുറ്റുന്ന പ്രണയത്തുള്ളികള്‍ ആ മനസ്സിനെ ഇത്തിരിയെങ്കിലും നനയ്ക്കുന്നെന്കില്‍ അത് സങ്കല്‍പ്പമല്ല യാഥാര്‍ത്യമാകാം.എന്നിലെ പ്രണയം നീ അറിയുന്നെങ്കില്‍ ഞാനുമതറിയും.. ഇവിടെ ചിന്തകളും പ്രണയവും സ്വപ്നവും യാതാര്ത്യവും നീയെന്ന സത്യമാണ് നിന്നിലെ പ്രണയമാണ്.. ഒരു നിമിഷത്തെ മൌനം പോലും ഉള്ളിലെ വേവ് കൂട്ടുന്നെങ്കില്‍ നിദ്രയെങ്ങനെ അനുഗ്രഹിക്കും.. ഉണരാനും ഉറങ്ങാനും ഉണര്‍ത്തു പാട്ടായ് കൂടെ വേണ്ടതും നീ.നിന്‍റെ നിശ്വാസമാനെന്റെ ശ്വാസം ഒന്ന് മുഖം തിരിച്ചാല്‍ തീരുന്ന ജീവന്‍, നനഞ്ഞലിയുന്ന പ്രണയം പകരാം നിന്നിലെ ബാഷ്പബിന്ദുക്കള്‍ എന്നിലേക്ക് എത്തുന്നിടത്തോളം കാലം, നിന്നില്‍ തുടങ്ങി നിന്നില്‍ ജീവിച്ചു നിന്നില്‍ ഒടുങ്ങുന്ന ഭാഗ്യം.. ഒരു പ്രാര്‍ത്ഥനയുടെ പുണ്യം അതാണി പ്രണയം.. കാലമാകുന്ന തോണി കാത്തിരിക്കും മറുകരയിലേക്ക് ഒന്നായ്‌ തുഴയാന്‍.. പ്രണയത്തിന്റെ വരികള്‍ അസ്സലായിട്ടുണ്ട് ട്ടോ.

    ReplyDelete
    Replies
    1. ധന്യാ .. ആദ്യ വായനക്ക് , വരികള്‍ക്ക് നന്ദീ ..
      വരണ്ട മണ്ണിലേക്ക് , മനസ്സിലേക്ക് പൊഴിയുന്ന
      മഴതുള്ളികള്‍ക്കും പ്രണയത്തിനും വശ്യതയേറും
      ആഴങ്ങളിലേക്ക് അത് പകര്‍ന്നിറങ്ങും
      കാലങ്ങളൊളമത് കുളിര്‍ നല്‍കും , നിറയും
      നിന്നില്‍ തുടങ്ങീ നിന്നില്‍ തീരുന്ന ഒന്നാവരുത് അത്
      ഈ ലോകം മാഞ്ഞാലും , ഈ കാലം കൊഴിഞ്ഞാലും
      നില നില്‍ക്കുന്ന അനശ്വര സ്നേഹമാകണമത് ..
      നല്ല വരികള്‍ക്ക് ..നന്ദീ ഒരിക്കല്‍ കൂടീ ..

      Delete
    2. Manoharamaaya bhaavana

      Delete
  2. "ഈ തീരവും ഈ മനസ്സും
    ഒരു തോണി കാത്തിരിപ്പുണ്ട്
    നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
    കൊണ്ട് അകലേക്ക്‌ ഒഴുകുന്നൊരു തോണി
    നീ പുഴയാകുക,ഞാന്‍ തുഴയാകാം
    കാലമാകുന്ന തോണിയില്‍ നമുക്കൊന്നാകാം."
    സങ്കല്പലോകത്തേക്കുള്ള മനോഹരമായൊരു യാത്ര!
    നന്നായിരിക്കുന്നു രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. ഏട്ടാ .. സ്നേഹമോടെയുള്ള ഈ വരികള്‍ക്ക് നന്ദീ ..
      സാങ്കല്പ്പികമായ ലോകത്ത് ജീവിക്കാന്‍
      നാം നിര്‍ബന്ധിതരാവുന്നുണ്ട് .. ചില നേരം
      നേരുകള്‍ നമ്മേ ആകുലതപെടുത്തുമ്പൊള്‍
      മനസ്സിടറുമ്പൊള്‍ നാമൊന്നു പൊകും ആ ലോകത്തേക്ക്
      കുറെ നേരമതില്‍ ലയിക്കും , മനസ്സ് കുളിര്‍ക്കും
      വെറുതേ .. വെറുതേ ..

      Delete
  3. I am getting disturbed with these lines rinee...nothing more to say...

    ReplyDelete
    Replies
    1. എന്തേ എന്തു പറ്റി റെജീ ?
      മനസ്സിനേ നോവിച്ചുവോ വരികള്‍ ?
      അതോ ഓര്‍മകള്‍ ഈ വരികള്‍ കൊണ്ടൊന്നു-
      കൂടീ മുറിഞ്ഞുവോ ? എങ്കില്‍ ക്ഷമിക്കുക കൂട്ടുകാരീ ..
      എങ്കിലും വരികള്‍ ആഴത്തിലേക്ക് പൊയെങ്കില്‍
      അതില്‍ സന്തൊഷമുണ്ട് .. നന്ദീ സഖീ വായനക്ക് ..

      Delete
  4. കാലം തെറ്റിയ കാലത്തും കാത്തിരിക്കാന്‍ തോന്നിപ്പിക്കുന്ന ഒരു വികാരമേയുള്ളൂ ......
    ഇനിയും കാത്തിരിക്കാം നമുക്ക് ............
    കടവത്തെ തോണിയില്‍ .....ഒരു പക്ഷെ എത്താതിരിക്കില്ല .........നമ്മള്‍ കാത്തിരുന്നത് .....
    ഭാഗ്യം പോലെ ............ആശംസകള്‍ ........

    ReplyDelete
    Replies
    1. പ്രീയ ഇസ്മയില്‍ .. കാത്തിരിക്കാം കടവത്ത്
      തോണി അണഞ്ഞാലും ഇല്ലെങ്കിലും
      മനസ്സില്‍ നിറയേ മധുര സ്മരണകള്‍
      ഉണ്ടല്ലൊ കൂട്ടിന് , അതു നുകര്‍ന്ന്
      ജീവിതത്തിന് വര്‍ണ്ണം നല്‍കാം ..
      വായനക്ക് വരികള്‍ക്ക് നന്ദീ സഖേ ..

      Delete
  5. പ്രിയപ്പെട്ട റിനി,
    മനോഹരമായ ഈ പ്രണയവിചാരങ്ങള്‍ അതിമനോഹരം!
    ഈശ്വരകാരുണ്യം താങ്ങും തണലുമായ ഒരു പ്രണയം സ്വന്തമാക്കിയത്തില്‍ അഭിമാനിക്കാം. ആ പ്രണയം ഇപ്പോഴും പഴയതിനേക്കാള്‍ തീവ്രതയോടെ അനുഭവിക്കുന്നുവെങ്കില്‍, അപൂര്‍വമായി സംഭവിക്കുന്നത്‌ !
    കാലം ഒന്നിപ്പിച്ച പ്രണയ സാഫല്യത്തിന് അഭിനന്ദനങ്ങള്‍..!
    മനസ്സില്‍ പ്രണയവും സ്നേഹിക്കാന്‍ കൂട്ടുകാരനും ഉള്ളപ്പോള്‍, ഹൃദയത്തില്‍ നിന്നും വരികള്‍ ഒഴുകുന്നു.
    അഭിനന്ദനങ്ങള്‍ !
    ഈ സ്നേഹം, പ്രണയം, നിറമുള്ള സ്വപ്‌നങ്ങള്‍ കൂടുതല്‍ മനോഹരമായ പോസ്റ്റുകള്‍ എഴുതുവാന്‍ പ്രചോദനമാകട്ടെ !
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനൂ .. പ്രീയ കൂട്ടുകാരീ ..
      ഈ വരികളിലും മധുരമുണ്ട് .
      മനൊഹാരിതയുണ്ട് ..
      പ്രണയം എത്ര എഴുതിയാല്‍ ആണ്-
      മതി വരുക , എതിനോട് ഉപമിച്ചലാണ്-
      പൂര്‍ണമാകുക ..ഇനിയും പെയ്തു തീരാത്തൊരു
      മഴ ഉള്ളില്‍ തകര്‍ത്തണയുന്നുണ്ട് .. അവള്‍ എന്നത്തേയും
      പൊലെ ഇന്നും കുളിര്‍ പകര്‍ത്തീ ചാരെയുണ്ട് ..
      നന്ദീ ഒരുപാട് ..

      Delete
  6. റിനിയേട്ടാ......ഓരോ വരികളിലും ഒരു പ്രത്യേക നിര്‍വൃതി ...ഓരോ വരികളിലും ആ പ്രണയാര്‍ദ്രമായ മനസ്സ് കാണുന്നുണ്ട് ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. പ്രീയ മയില്‍പീലി ..
      ഇതെഴുതിയത് പത്ത് മിനിട്ട് കൊണ്ടാണ്
      എന്താണ് എഴുതിയെന്ന് എനിക്ക് തന്നെ അറിയില്ല
      മനസ്സിലേ തൊന്നലുകള്‍ വരികളാക്കുന്നു
      അതു വെറും വാക്കുകളുടെ കൂടി ചെരലാകാം
      അതില്‍ കുളിര്‍മ കണ്ടുവെങ്കില്‍ അതാ മനസ്സിന്റെ
      വിശാലതയാകാം പ്രീയ സഹോദരാ ..
      നന്ദീ നല വാക്കുകള്‍ക്ക് , വായനക്ക് ..

      Delete
  7. സ്വപ്ന ചിറകിലെന്നെയും കൂട്ടി നീ പറന്നതെങ്ങോട്ട് ?
    ഈ ലോകവും,ദൂരെ കരയുമൊക്കെ ഉണ്ടായിട്ടും ,
    പുഴക്കും മഴക്കും മാത്രയായൊരു ലോകം...
    ആ പ്രണയം ,മഴയും പുഴയും വാരി പുണരുന്ന നിമിഷം
    അതെന്നെ ഓര്‍മിപ്പിക്കുന്നത്‌ നമ്മുടെ പ്രണയത്തെയാണ്....

    സ്നേഹത്തിന്റെ നനുത്ത കടവില്‍ ,
    നിലാവിന്റെ ആര്‍ദ്ര ഭാവത്തില്‍,
    രാത്രിമഴയുടെ നേര്‍ത്ത കുളിരില്‍ ,
    നിലാവെട്ടത്തില്‍ ആ തോണിയും ,
    അതിലേറി സങ്കല്‍പ്പ ലോകത്തേക്ക് യാത്ര പോകുന്ന
    പ്രണയ കവിതകളുടെ ഈ രാജകുമാരനും....
    സുന്ദരമായ ഒരു പ്രണയ കാവ്യം...

    ReplyDelete
    Replies
    1. റൊസേ .. എനിക്കീ വിശേഷണം
      "പ്രണയ കവിതകളുടെ രാജകുമാരന്‍ "
      അതു സ്നേഹത്തിന്റെ പേരില്‍
      നല്‍കിയതാണ് , വരികളുടെ കഴിവല്ല
      പക്ഷേ ആ പറഞ്ഞ മനസ്സിപ്പൊള്‍
      നമ്മൊടൊപ്പൊം ഇല്ല .. ഒരൊ തവണ
      ഈ വാക്ക് കേള്‍ക്കുമ്പൊള്‍ കുളിര്‍മക്ക്
      പകരം ഒരു നോവ് വരും .. അല്ലേ ?
      ജീവിതത്തിന്റെ നനുത്ത പ്രതലത്തില്‍
      അന്യൊന്യം പകരാന്‍ കഴിയുന്ന ഒരു വികാരമത്രേ-
      പ്രണയം .മഴ പൊലെ , പുഴ പൊലെ
      എത്രയോ കാലം ഒഴുകാനും പൊഴിയാനുമുള്ളത് ..
      നിലാവില്‍ തോണിയും പുഴയും മഴയും
      മനസ്സിന്റേ കൂടി ചേരലുകളും , നന്ദീ പ്രീയ കൂട്ടുകാരീ ..

      Delete
    2. പുതിയ പ്രണയ കവിതകള്‍ ഓരോന്നും വായിക്കുമ്പോഴും ഞാന്‍ ആ സ്നേഹം നിറഞ്ഞ മനസ്സിനെ ഓര്‍മ്മിക്കും......സ്നേഹത്തോടെ അവര്‍ തന്ന ഈ പേര് തികച്ചും അന്വര്ധം തന്നെ.......ബ്ലോഗിനോട് പണ്ടുണ്ടായിരുന്ന മടി മാറിയല്ലോ ,സന്തോഷം....ഇപ്പോഴുള്ള ഈ ഉണര്‍വ്വു എപ്പോഴും ഉണ്ടാവണം ......നല്ല നല്ല കവിതകള്‍ പിറക്കട്ടെ.....എഴുത്ത് തുടരട്ടെ.....

      Delete
  8. ഈ തീരവും ഈ മനസ്സും
    ഒരു തോണി കാത്തിരിപ്പുണ്ട്
    നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
    കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
    നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

    പ്രണയം തുളുമ്പുന്ന വരികള്‍...

    എങ്കിലും ഒരു പ്രവാസി ആയതിനാല്‍ വരികള്‍ എന്നെ സങ്കടപ്പെടുത്തുന്നു.... കാരണം ഞാന്‍ പറയേണ്ടല്ലോ....

    നന്നായിട്ടുണ്ട് ഈ എഴുത്ത്...

    ReplyDelete
    Replies
    1. പ്രീയ ഖാദൂ .. പ്രവാസത്തിന്റെ മടുപ്പും
      നോവും നമ്മുക്കല്ലേ അറിയൂ അല്ലേ ?
      ഒരുമഴ കൊതിക്കുന്ന മനസ്സും
      ഒരു തോണി എപ്പൊഴും കാക്കുന്ന ഉള്ളും ..
      പ്രണയാദ്രമായ ചിന്തകളില്‍ എന്താണ്
      കടന്ന് വരാത്തത് .. ഒരു കുഞ്ഞു ചിത്രം പൊലും
      എത്ര വേവാണ് നമ്മുക്കുള്ളില്‍ സമ്മാനിക്കുക ..
      ഇഷ്ടമായതില്‍ സന്തൊഷം , വായനക്ക് വരികള്‍ക്ക് നന്ദീ സഖേ ..

      Delete
  9. ഒന്നാകാൻ ഒരിക്കലും കഴിയില്ല നമുക്ക് അതാണ് പ്രണയം...

    പ്രണയം അതെപ്പോളും വേദനയാണ് നമുക്ക് തരുന്നത് റിനീ... ഈ കവിത നന്നായി കൂട്ടുകാരാ, നല്ല ഒരു ചെറുകഥ എഴുതാൻ കഴിയുമെന്ന് കരുതുന്നു... :)

    ആശംസകൾ റിനീ... എന്രെ പുതിയ പോസ്റ്റ് വായിച്ചില്ലേ ?

    ReplyDelete
    Replies
    1. ഒന്നാകാന്‍ എപ്പൊഴും കഴിയണം
      മനസ്സു കൊണ്ടെങ്കിലും , ഉദാത്തമായ
      പ്രണയമെന വികാരം പൂര്‍ണതയൊടെ
      ഹൃത്തിലേറ്റൂ , മനസ്സ് കുളിര്‍ക്കും സഖേ
      ഒരു ചിന്ത , ആഗ്രഹങ്ങള്‍ ഒക്കെ വിരഹം ഏകും
      ഒന്നും ആശിക്കാതേ , ഒന്നും കരുതാതെ പ്രണയത്തില്‍
      ആഴത്തിലേക്ക് പൊകൂ .. അവിടെ അതിന്റെ
      മുത്തു ചിപ്പികളൂടെ തിളക്കം കാണൂ ..
      വരികള്‍ക്ക് നന്ദീ പ്രീയ സ്നേഹിതാ ..

      Delete
  10. സുഹൃത്തേ ... ഒരു തോണിയില്‍ കയറി പുഴ മുറിക്കുവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ഇതുപോലെ ഒരു കവിതയിലൂടെ പുഴ മുറിച്ചു കടക്കുവാന്‍ ചുരുക്കം ചിലര്‍ക്കെ കഴിയു. അതില്‍ ഒരാള്‍ ആണ് താങ്കള്‍ എന്ന് ഈ കൊച്ചു കവിത തെളിയിക്കുന്നു. നല്ല വരികള്‍ . അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ഈ തോണിയില്‍ കൂടേ മനസ്സ്
      കൊണ്ട് വന്ന കൂട്ടുകാര .. നന്ദീ ..
      ഒരു പുഴ പൊലെ ജീവിതം മുന്നില്‍
      ഒഴുകുമ്പൊള്‍ .പ്രണയമെന്ന തോണിയിലേറീ
      മനസ്സ് കുളിര്‍ത്ത് പുഴ കടക്കുവാന്‍ വെമ്പുന്ന
      മനസ്സുകളൂടെ ചിത്രം പകരുനുണ്ട്
      ഒരൊ വരികളും , ഒരൊ സൗഹൃദങ്ങളും
      ഒരിക്കല്‍ കൂടീ നന്ദീ സഖേ ..

      Delete
  11. എഴുതിയാലും പറഞ്ഞാലും തീരില്ലല്ലോ പ്രണയത്തെ കുറിച്ച്.
    വായിച്ചാല്‍ തീരുകയും ഇല്ല ആസ്വാദനം .
    അര്‍ത്ഥം അറിയാതെ ഡിക്ഷ്ണറി തപ്പേണ്ടി വന്നില്ല റിനിയുടെ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍.
    പ്രണയ വികാരം പോലെ തന്നെ സുന്ദരമായ വരികള്‍.
    ഇഷ്ടമായ ഒരു വരി എടുത്തെഴുതാന്‍ പറഞ്ഞാല്‍ ഈ പോസ്റ്റ്‌ തന്നെ കോപി ചെയ്യേണ്ടി വരും.
    കാരണം എല്ലാം ആത്മാവുള്ള അക്ഷരങ്ങള്‍ .
    അതി മനോഹരം എന്ന വാക്കില്‍ എന്‍റെ എല്ലാ ഇഷ്ടവും ഒതുക്കുന്നു.
    അഭിനന്ദനങ്ങള്‍ റിനീ.

    ReplyDelete
    Replies
    1. എന്റേ പ്രീയ കൂട്ടുകാര മന്‍സൂ നന്ദീ ..
      മനൊഹരമായ വാക്കുകള്‍ കൊണ്ട്
      മന്‍സൂ എന്നേ തോല്പ്പിക്കുന്നു വീണ്ടും
      പ്രണയമെന്നത് എങ്ങനെ എഴുതീ തീര്‍ക്കും
      ഞാനതില്‍ എന്തെഴുതും , എങ്കിലും ഈ വാക്കുകള്‍
      ശക്തി പകരുന്നു , ഏതൊരു വികാരത്തേയും
      പകര്‍ത്തുവാന്‍ .. നന്ദീ സഖേ .. ഒരായിരം ..

      Delete
  12. രിനിഎട്ടാ..
    മനോഹരമായ ഈ വരികളില്‍ കാത്തിരിപ്പിന്റെ സുഖമുണ്ട് നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുണ്ട് ഒരു മഞ്ഞുതുള്ളിയുടെ നനുത്ത സ്പര്‍ശമുണ്ട്.
    ഞാനും ഒരു കാത്തിരിപ്പിലാണ് പേരറിയാത്ത എന്റെ പ്രണയിനിയെ..

    ReplyDelete
    Replies
    1. പ്രീയ അനുജന്‍ ദിനൂ .. നന്ദീ
      കാത്തിരിപ്പിന്റെ സുഖമൊന്നു
      വേറെ തന്നെയല്ലേ ..? അതും പ്രണയമാകുമ്പൊള്‍
      അതിനു തീവ്രത കൂടും .. അകലേ നമ്മേ തേടി വരുന്നൊരു
      മനസ്സിനേയും കാത്ത് .. ഒരു തോണി നിറയേ സ്നേഹവുമായീ
      അവളുടെ മനതാരില്‍ അലിയുവാന്‍ .. ആ നിമിഷങ്ങള്‍
      ചാരെ ഉന്റാവാന്‍ കാത്തിരിക്കാം ..

      Delete
  13. കവിതകള്‍ക്കൊരു കമന്റ്‌ ഇടാന്‍ എനിക്കറിയില്ല...
    എങ്കിലും വായിച്ചു പോകുമ്പോള്‍ രണ്ടു വരി എഴുതാതിരിക്കാനും ആവുന്നില്ല....
    പ്രണയത്തിന്റെ ഈ വിചാരഭാഷ....ഒരുപാടിഷ്ട്ടപ്പെട്ടു .....
    സുന്ദരമായൊരു സങ്കല്‍പ്പ ലോകത്തിരുന്നു അവളെക്കുറിച്ച് മാത്രം ചിന്തിക്കുക...
    സുന്ദരമായൊരു സ്വപ്നം തന്നെ ഇത് ...
    ഒന്ന് മനസിലായി ,ഇത് പ്രണയത്തെ പ്രണയിക്കുന്ന പ്രണയ കവി :)

    ReplyDelete
    Replies
    1. ആശേ .. സുന്ദരമായൊരു സങ്കല്പ്പ
      ലോകത്തിരുന്ന് അവളെ കുറിച്ച്
      മാത്രം ചിന്തിച്ചതു കൊണ്ടാകും
      എന്നേ കൂട്ടാതേ ആ തോണി പോയത് :)
      ചിന്തകളുടെ തോണികള്‍ ഇനിയും വരാം
      അതിലേറീ സങ്കല്പ്പ ലോകത്തേക്ക് യാത്രയാകാം ..
      പ്രണയത്തിന്റെ സുഖമുള്ള തലങ്ങളില്‍-
      ചേര്‍ന്നുറങ്ങാം , മഴയിലലിയാം .
      പുഴയുടെ അടിത്തട്ടില്‍ , മഞ്ഞിന്റെ നെറുകില്‍
      ഒരിളം കാറ്റിന്റെ ലാളനമേറ്റു ,ഇനിയും പൂക്കാം
      നന്ദീ പ്രീയ അനുജത്തികുട്ടീ ..

      Delete
  14. സങ്കൽപ്പ ലോകം എത്ര സുന്ദരം അല്ലേ...
    നമുക്കനുസരിച്ച് ഒഴുകുന്ന മനസ്സും വരികളും..!

    നീയും.. ഞാനും.. മഴയും.. പ്രണയത്തിന്‍ വേറെയൊരു ഇടം എന്തിന്‍..?
    തുടക്കം മുതലുള്ള ആവലാതികള്‍ , അല്ല പരിഭവങ്ങള്‍ എന്നു തന്നെ പറയാം അല്ലേ..?
    സ്വയം ആശ്വാസിയ്ക്കലല്ലേ അവസാന വരികള്‍..?
    “നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം “..

    സങ്കല്പങ്ങള്‍ ഇനിയും തളിര്‍ക്കട്ടെ..പ്രണയം ഇനിയും വളരട്ടെ...വരികള്‍ ഇനിയും പിറക്കട്ടെ...ആശംസകള്‍ റിനീ...ഇഷ്ടായി ട്ടൊ..!

    ReplyDelete
    Replies
    1. സ്വയം ആശ്വാസിയ്ക്കലല്ലേ അവസാന വരികള്‍..?
      u said it varshini ......

      അന്തരാത്മാവ് വായിച്ചെടുത്തിരിക്കുന്നു
      സത്യമാണത് , പരിഭവങ്ങള്‍ക്കും നോവിനും
      അവസ്സാനം സ്വയം ആശ്വസ്സിക്കലാണാ വരികള്‍ ..
      സങ്കല്പ്പ ലോകത്തിലെങ്കിലും ഒരു നേര്‍ത്ത
      തെന്നല്‍ കാംഷിച്ചു വരികളിലൂടെ.. അത്ര മാത്രം ..
      കൂട്ടുകാരി അതു തിരിച്ചറിഞ്ഞിരിക്കുന്നു
      വരികളുടെ ആഴം വായനയില്‍ അറിയുമ്പൊള്‍
      ഒരുപാട് സന്തൊഷം തൊന്നുന്നുണ്ട് , നന്ദീ ഒരുപാട് ..

      Delete
  15. നല്ല കവിത ....എന്തിനീ പരിഭവം ? ഇതില്‍ നിറയെ ആകുലതകളാണല്ലോ......... അവളുടെ സ്നേഹം പൂര്‍ണ തോതില്‍ അറിയാതെ പോകുന്നുണ്ടോ ? ആ സ്നേഹം പുഴ പോലെ ഒഴുകുന്നുനത് അറിയുന്നില്ലേ ? ആ പുഴയില്‍ സ്നേഹത്തിന്റെ തോണിയിറക്കി തുഴഞ്ഞു മുന്നേറു....എല്ലാ ഭാവുകങ്ങളും...
    "നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം "
    നല്ല വരികള്‍....

    ReplyDelete
    Replies
    1. നീലിമ .. പ്രണയം എപ്പൊഴും ആകുലതകളും
      പരിഭവങ്ങളും നിറഞ്ഞതാവും , എന്നാല്‍
      കൂട്ടുകാരി പറഞ്ഞ പൊലെ സ്നഹെത്തിന്റെ -
      പൂന്തൊണീ തുഴഞ്ഞു മുന്നേറുവാനും
      അതിലലിയുവാനും മനസ്സെന്നും കൊതിക്കുന്നുണ്ട്
      അതു കാണാതെ പൊകുന്നു എന്ന് പറയരുതെ
      പ്രണയമെന്ന പുഴ ഒഴുകുന്നുണ്ട് , എന്നുമെന്നും ..
      നന്ദീ കൂട്ടുകാരീ .. ..

      Delete
  16. വായിച്ചപ്പോള്‍ ഓര്മ വന്നത് മറ്റൊരു കവിതയാണ്-
    "പിന്നെ നീ മഴയാകുക, ഞാന്‍ കാറ്റാകാം
    നീ മാനവും ഞാന്‍ ഭൂമിയുമാകാം,
    എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍ നിന്റെ മഴ എന്നിലേക്ക്‌ പെയ്തിറങ്ങട്ടെ!!
    നന്നായിരിക്കുന്നു..
    -അവന്തിക

    ReplyDelete
    Replies
    1. മഴയേ മാറ്റീ പുഴയും തോണിയുമായീ
      വന്നിട്ടും അവന്തിക മഴയില്‍ തന്നെ :)
      എങ്ങനെ പിരിയുമല്ലേ മഴയേ .. സത്യം ..
      നല്ല വരികള്‍ അവന്തിക .. സ്വന്തമാണോ ..
      അല്ലെങ്കിലും ആണെങ്കിലും .. നന്നായിട്ടുന്റ് ..
      "പിന്നെ നീ മഴയാകുക, ഞാന്‍ കാറ്റാകാം
      നീ മാനവും ഞാന്‍ ഭൂമിയുമാകാം"
      നിന്റേ നിലാവിനേ എന്റേ കിനാവുകളില്‍
      വര്‍ണ്ണ ചിത്രമാക്കുക , പുലര്‍ന്നു കഴിഞ്ഞാലും വെറുതെ ..
      നന്ദീ അവന്തിക ..

      Delete
    2. ഇത് നന്ദിതയുടെ വരികളാണോ
      അവന്തിക .. ഓര്‍മ ശരിയാണേല്‍
      അതു പൊലെ തോന്നുന്നു .. അല്ലേ ?

      Delete
    3. :) ഇത് നന്ദിതയുടെ വരികള്‍ തന്നെ...
      ഓര്‍മ ശരിയാണ്.

      Delete
  17. നീ അകലേ മരചില്ലകള്‍ക്കിടയില്‍
    പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
    ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
    നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?

    റിനി... ഈ വരികള്‍ ഒരു പാട് ചിന്തകള്‍ നല്‍കി

    നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം .

    പ്രതീക്ഷ കൈവിടണ്ട ....ആശംസകള്‍

    ReplyDelete
    Replies
    1. ചിന്തക്കും , വായനക്കും , വരികള്‍ക്കും
      ഒരുപാട് നന്ദീ വേണു ഏട്ടാ ..
      ഒരു മഴയില്‍ അലിഞ്ഞു പൊകുന്ന ചിലത്
      ഒരു കാറ്റില്‍ ഇല്ലാതാകുന്ന ചിലത്
      ഒരു കാലം കഴിയുമ്പൊള്‍ മറന്നു പോകുന്ന ചിലത് ..
      പ്രണയമെന്ന പവിത്രമാം വികാരം അതാകുമ്പൊള്‍
      അതാണെന്ന് അറിയുമ്പൊള്‍ ഒന്നു നോവും
      അതു പൊലെ മനസേറ്റുന്ന പ്രണയമെങ്ങനെ
      ഞാന്‍ കൈയ്യ് നീട്ടി വാങ്ങും .. ഒന്നു പൊള്ളും മനം ..

      Delete
  18. നന്ദീ ആന്റോസ് ,,
    വായിച്ചൂ വഴിയേ കമന്റാം
    ഉപകാരപ്രദമായത് ..

    ReplyDelete
  19. സങ്കല്‍പ്പലോകത്ത് മനോഹരമായ ഒരു തീരം തീര്‍ത്തിട്ടുണ്ടല്ലോ..ഒന്ന് ചേരാതെ പോവുന്ന പ്രണയം ഒരിക്കലും ഒരു നഷ്ട്ടമല്ല..അതൊരു മാധുര്യമായി ഒരു ചെറിയ നൊമ്പരമായി എന്നും ഉള്ളിലുണ്ടാകും..പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാത്രം തുഴയാക്കി ഒരു ജീവിതത്തിന്റെ തന്നെ അക്കരെ പോയിട്ടുള്ളവരുണ്ടത്രേ..

    ReplyDelete
    Replies
    1. തുളസീ .. നഷ്ടമായീ പോയിട്ടില്ല ആ പ്രണയം
      ഉള്ളില്‍ വ്യത്യസ്ഥഭാവങ്ങള്‍ അവ പൂക്കുന്നുണ്ട്
      സാങ്കല്പ്പികമായ ലോകത്ത് പ്രണയത്തിന്റെ തോണീ
      ഒഴുകുന്നുണ്ടാവാം , അതില്‍ സ്നെഹമുള്ള മനസ്സുണ്ടാകാം
      പരിഭവ മഴയില്‍ ആ തോണി വീണ്ടും കടവത്തണയാം ..
      നാളേ ഇണക്കത്തിന്റെ തോരാമഴയത്ത് ചാരെ പുല്‍കാം ..
      നന്ദീ സഖീ വായനക്ക് വരികള്‍ക്ക് ..

      Delete
  20. കാറ്റേ നീ വീശരുതിപ്പോള്‍..
    .....
    ആരോമല്‍ തോണിയിലെന്റെ
    ജീവന്റെ ജീവനിരിപ്പൂ...

    ഈ തോണി എന്നുമെന്നും ഇങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കട്ടെ...എല്ലാ ആശംസകളും...

    ReplyDelete
    Replies
    1. ജീവന്റെ ജീവനേ കാലം കാക്കട്ടെ ..
      സ്നേഹതൊണിയില്‍ പ്രണയാദ്രമാം
      മനസ്സുമായീ യാത്ര തുടരാം ..
      കാറും കോളും അതിജീവിച്ചു ..
      " നയന " മനോഹരമായിരിക്കുന്നു
      വയിച്ചേട്ടൊ .. മുല്ലക്ക് നന്ദീ
      വായനക്കും , വരികള്‍ക്കും ..

      Delete
  21. എവിടെ ഒക്കെ നോവുന്നു വല്ലോ അതെ ഹൃദയത്തിലാണല്ലോ നല്ല കവിത

    ReplyDelete
    Replies
    1. ജീ ആര്‍ മാഷേ .. നന്ദീ ..
      വാക്കുകള്‍ ഹൃദയത്തില്‍ നൊമ്പരമായതില്‍
      അതില്‍ ആത്മാവ് കണ്ടെത്തിയതില്‍
      പ്രണയമെപ്പൊഴും വിരഹ വേവു തരുന്നു അല്ലേ ..

      Delete
  22. "നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം .. !"

    മനസ്സിൽ കുളിർമഴപെയ്യിക്കുന്ന പ്രണയചിന്തകൾ..!!
    ഹ്യദയത്തെ തൊട്ടുണർത്തുന്ന ഈ ഇളം തെന്നൽ
    ഇനിയുമൊഴുകട്ടെ അനസ്യൂതം..!!
    ഒത്തിരി ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. നാടിന്റെ മണമുള്ള എഴുത്തുകാര
      ഈ വരികള്‍ക്ക് നന്ദീ ..
      സ്നേഹമാം തൊണിയില്‍
      ഒരിളം തെന്നലിന്റെ കൂട്ടുമായീ
      ഇനിയെത്ര നിമിഷങ്ങള്‍ ബാക്കി കിടക്കുന്നു ..
      ഒഴുകുന്ന പുഴയും , തോണിയും .. ഇനിയുമിനിയും ..

      Delete
  23. കണ്ണുനീര്‍ ചാലുകളും രക്ത കറകളും നിറഞ്ഞ ജീവിത തോണിയിലെ സഞ്ചാരത്തെക്കാള്‍ കാല്‍പ്പനികതയുടെ ചിറകിലേറിയുള്ള സഞ്ചാരം തന്നെയല്ലേ ഇന്നു ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്........... കാത്തിരിപ്പിന്റെ പ്രണയത്തിന്റെ സുഘമുള്ള ഒരു നോവ്‌ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു...
    സുന്ദരമായ ആവിഷ്കരണം....ആശംസകള്‍

    ReplyDelete
    Replies
    1. ഹിമേഷ് നല്ല വരികള്‍ക്ക് നന്ദീ ..
      സത്യമാണ് മുന്നിലും പിന്നിലും
      നേരിന്റെ ചോരപുഴകളും പകയുറ്റെ തോണികളുമാണ്..
      ഒരു ഇത്തിരി നിമിഷം സാങ്കല്പ്പികമാം ലോകത്ത്
      തുഴഞ്ഞു പൊകുവാന്‍ , പ്രണയത്തിന്റെ സുഖമേറ്റ്
      ഒന്നു കുളിര്‍ക്കുവാന്‍ മനം കൊതിച്ചു പൊകുന്നു ..

      Delete
  24. ഈ തീരവും ഈ മനസ്സും
    ഒരു തോണി കാത്തിരിപ്പുണ്ട്
    നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
    കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
    നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

    റിനി ഏട്ടാ സുന്ദരമായ വരികള്‍ ....എല്ലാവിധ ആശംസകളും....

    ReplyDelete
    Replies
    1. തിരക്കു പിടിച്ച സമയങ്ങളിലും
      ഈ ഏട്ടന് വന്നു രണ്ടു വരി
      കുറിക്കാന്‍ തൊന്നിയ മനസ്സിന്
      ഒരുപാട് നന്ദീ പ്രീയ അനുജാ ..

      Delete
  25. നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
    കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
    നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
    കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ....

    പിന്നീട് ആ തുഴകൊണ്ട് തൊഴിയും വാങ്ങാം അല്ലേ ഭായ്

    ReplyDelete
    Replies
    1. മാഷേ ഞാന്‍ സത്യത്തിലീ കമന്റ്
      കണ്ടു ഒരുപാട് ചിരിച്ചേട്ടൊ ..
      ഹാസ്യമായീ തോന്നിയെങ്കിലും
      ഒരു നേരുണ്ട് അതില്‍ അല്ലേ ..
      പ്രണയം അവസ്സാനം പണി തരും :)
      എനികിഷ്ട്മായേട്ടൊ ഈ ശൈലീ ..
      നന്ദീ സഖേ ..

      Delete
  26. നന്നായിട്ടുണ്ട് സുഹൃത്തേ.. അഭിനന്ദനങ്ങള്‍...

    ReplyDelete
  27. നന്നായിട്ടുണ്ട് ...ആശംസകള്‍ ..

    ReplyDelete
  28. മേഘക്കീറുകളില്‍ ഒരു കുഞ്ഞു മഴ
    ഗര്‍ഭം ധരിക്കുമ്പോള്‍ ..
    നീ അകലേ മരചില്ലകള്‍ക്കിടയില്‍
    പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
    ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
    നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?
    ..............എന്തോ ..എനിക്കിഷ്ടപ്പെട്ടത് ഈ വരികള്‍ ആണ് ..
    ആശംസകള്‍

    ReplyDelete
  29. പ്രതീക്ഷയുടെ നോവുള്ള രചന .പ്രണയത്തിന്റെ നിലാവ് കടവില്‍ ആകെ പതഞ്ഞോഴുകി .ഒപ്പം അനുവാചക ഹൃദയങ്ങളിലേക്കും.ആശംസകള്‍

    ReplyDelete
  30. നന്നായിരിക്കുന്നു

    ReplyDelete

ഒരു വരി .. അതു മതി ..