Monday, January 23, 2012

മയില്‍പ്പീലി പൊഴിച്ച് മറഞ്ഞ ഹൃദയം ...


















ഒരു മഴ മനസ്സില്‍ പെയ്തു നിന്ന ദിനം ..
പ്രവാസത്തിന്‍റെ സ്ഥിരം മടുപ്പില്‍
ഒരു വീട് ,ഒരു ലോകം , ഒക്കെ തീര്‍ക്കുന്ന
പ്രീയമാകുന്ന , സ്വപ്നങ്ങളുറങ്ങുന്ന എന്‍റെ കട്ടിലില്‍
മയങ്ങുവാനായുമ്പോള്‍ .. അരികില്‍ കൂടെയുള്ളവന്‍
പതിയേ ചിലച്ചൂ .. " മന്ദാരം മലര്‍മഴ പൊഴിയും പാവന മാമലയില്‍"
കര്‍പ്പൂരം കതിരൊളീ വീശും നിന്‍ തിരു സന്നിധിയില്‍ "
പ്രീയ കൂട്ടുകാരിയുടെ നമ്പര്‍ ..
ഇതിപ്പൊള്‍ അവിടെ സമയമൊരുപാടായല്ലൊ.
കാര്യമില്ലാതെ ഒരു വിളി .. അതുണ്ടാവില്ല , അതും ഈ സമയത്ത് ..
മനസ്സ് ഒന്നു പിടച്ചിട്ടാണ് സംസാരിച്ച് തുടങ്ങിയത് ..
എന്തേ ...? ഒന്നുമില്ല .. സുഖമല്ലേ ? അതേ സുഖം .. അവിടെയോ?
വാക്കുകളില്‍ ഒരു കരട് തടയുന്നുണ്ട് ..
എന്നത്തേയും പോലല്ല ഇന്ന് , ഒഴുക്കില്ലാത്ത സംസാരം ..
വീണ്ടും ചോദിച്ചൂ .. എന്താടീ .. എന്തു പറ്റീ ? ഒന്നുമില്ലാന്നേ ..
അതേ അതേയ് ..ഞാനൊരു കാര്യം പറഞ്ഞാല്‍ വിഷമിക്കുമോ ?
ഒരു ഭാരം വന്നു നിറഞ്ഞു ഹൃദയത്തില്‍ .. ഉറപ്പിച്ചൂ , അപ്പൊള്‍ എന്തോ ഉണ്ട് ..
ഇടക്ക് വിളിച്ച് ചിരിയുടെ പൂത്തിരി കത്തിക്കുന്ന , പണി തരാന്‍ പി എച്ച് ഡി
എടുത്ത ആളാണ് മറു തലക്കല്‍ .. പക്ഷേ ഈ രാത്രി വിളിച്ചത് അതിനല്ല എന്ന് മനസിലായി ..


അവസ്സാനം അതു സംഭവിച്ചിരിക്കുന്നു.. .. .. കാത്തിരുന്നതല്ല എന്തായാലും ... ,
പ്രതീഷിച്ചതാണോന്ന് ചോദിച്ചാല്‍ അല്ലാന്ന് പറയുക തന്നെ വേണം ..
കാരണം ആ വാല്‍സല്യം അകലേക്ക് പൊയിട്ട് ഇത്തിരി കാലങ്ങളായെങ്കിലും ,
അതു അകലെ ഒരു ചിണുക്കം മഴ നല്‍കുന്നുണ്ട് എന്നു വിശ്വസ്സിക്കാന്‍ മനസ്സിനെ പഠിപ്പിച്ചിരുന്നു....
പക്ഷേ അതു എന്നേക്കുമായീ മാഞ്ഞുന്നറിഞ്ഞപ്പൊള്‍ ,
ആ പിന്‍മാറ്റം ഇതുവരെ അറിഞ്ഞിരുന്നില്ല എന്ന സത്യം നോവിച്ചു ഒരുപാട് ..

ഒരു വിളി കൊണ്ട് ഹൃത്താകേ മൂടിവര്‍...
ഒരു ദിനം കൊണ്ട് ഹൃത്തില്‍ നോവാകുന്നവര്‍ ...
ഒരു കാലം കൊണ്ട് ഹൃത്തിനെ വരിഞ്ഞവര്‍ ..
ഇന്നേതോ മഞ്ഞിന്‍ പാളികളില്‍ മറഞ്ഞിരിക്കുന്നവര്‍ ..
വാല്‍സല്യം മഴപോല്‍ പൊഴിച്ചവര്‍ ..
വാക്കിലും നാക്കിലും കരളിലും സ്നേഹം പകുത്തവര്‍ ..
ഒരു ഇല , ഒരു മഴ , ഒരു പുഴ ..
കൊഴിഞ്ഞും , പൊഴിഞ്ഞും , ഒഴുകിയും
എന്നെ കടന്നു പോയതൊക്കെയും
വീണ്ടും തളിര്‍ക്കുമെന്നും
കുളിര്‍ നിറച്ച മഴയാകുമെന്നും ,
ശാന്തമായീ ഒഴുകുമെന്നും
പ്രതീഷിക്കുന്നുണ്ട് , കാത്തിരിക്കുന്നുണ്ട് .. പക്ഷേ ..


റിനീ എന്നുള്ള വിളി കൊണ്ട് ..
മോനേ എന്ന വാല്‍സല്യ മൊഴി കൊണ്ട്
കാലം വെളുത്ത രേഖവരച്ച പുറം താളുകളില്‍
കടുത്ത ചായം തേക്കാതേ , മനസ്സില്‍ ചെറുപ്പത്തിന്‍റെ
വര്‍ണ്ണം നിറച്ച് , നാട്ടിന്‍പുറത്തിന്‍റെ സൗമ്യതയുള്ള
എന്‍റെ ജീവിത വഴികളിലെപ്പൊഴോ സ്നേഹമായി വന്ന
മയില്‍‌പ്പീലി നിറമുള്ളൊരു അമ്മ , ചേച്ചീ , കൂട്ടുകാരി ..
ഇന്നീ ലോകത്ത് ചിരിക്കുന്നില്ല , കരയുന്നില്ല , സങ്കടപ്പെടുന്നില്ല ...
അനിവാര്യമായ നേര് , ആയുസ്സ് കാര്‍ന്ന് തിന്നുന്ന രോഗം കൊണ്ടു പൊയത്
അന്നെന്നില്‍ പൊഴിച്ച മഴ മേഘപ്പീലികളെയാണ് ...


എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ ?
നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ...


കാലത്തിന്‍റെ ദ്രുതചക്രത്തില്‍ കൂടെ ചലിക്കാന്‍ മാത്രമുള്ള മനുഷ്യജന്മങ്ങള്‍
മുന്നിലൂടെ മറഞ്ഞു പോകുന്ന ഹൃദയ്ങ്ങള്‍ക്ക് , മഴക്ക് ..
ഒരായിരം മിഴിപ്പൂക്കള്‍ തന്നു പൊയ സ്നേഹത്തിന്‍ പീലീ
ഞാന്‍ സൂക്ഷിച്ച് വയ്ക്കും , എന്‍റെ ജീവന്‍ പൊലിഞ്ഞു പോയാലും ...
മഴ പെയ്യുന്ന രാവായാലും , സ്നേഹത്തിന്‍റെ ഒരു നുള്ളു ദീപത്തിന്‍
ചോട്ടില്‍ പഴയ വര്‍ണ്ണമോടെ എന്നുമെന്നും .. എന്‍റെ മയില്‍പ്പീലി ..

51 comments:

  1. "ഒരു ഇല , ഒരു മഴ , ഒരു പുഴ ..
    കൊഴിഞ്ഞും , പൊഴിഞ്ഞും , ഒഴുകിയും" അങ്ങിനെ അങ്ങിനെ അല്ലേ റിനീ.
    വായന ആഘോഷിക്കുക എന്നതാവണം എഴുത്തിന്റെ മേന്മ .
    ഒരു കവിതപോലെ സുന്ദരമായ അനുഭവമാണ് ഓരോ വരികളിലും.
    ഒത്തിരി വികാരങ്ങള്‍ മാറി മറിഞ്ഞ് വരുന്നത്.
    തീര്‍ച്ചയായും ഇന്നത്തെ നല്ലൊരു വായനാ അനുഭവം റിനീ.
    സ്നേഹാശംസകള്‍

    ReplyDelete
    Replies
    1. മന്‍സൂ .. ആദ്യ വായനക്ക് ഹൃദയപൂര്‍വം നന്ദീ ..
      നല്ല വാക്കുകള്‍ മഴ പൊലെ കുളിര്‍ നല്‍കും ..
      സ്നേഹത്തിന്റെ സുഖശീതളിമ പകരും
      എന്റേ വികാരങ്ങള്‍ വരികളിലൂടെ
      മനസ്സിലേറ്റിയ പ്രീയ സഖേ നന്ദീ .. നന്ദീ ..

      Delete
  2. സുഖശീതളിമയോടെ തഴുകിതലോടിവന്ന കുളിര്‍മഴ
    പയ്യെപ്പയ്യെ ഹുങ്കാരമായ് വന്നചുഴലിക്കാറ്റുമായ്
    സമ്മേളിച്ച്തിമിര്‍ത്ത് പെയ്ത് തോര്‍ന്നപ്പോള്‍
    ദുഃഖത്തിന്‍റെയും,വേദനയുടെയും ശേഷിപ്പ്
    പകര്‍ന്നേപോയ്!
    നൊമ്പരപ്പെടുത്തുന്ന രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ .. ഒരു മഴയിലൂടെ
      വന്ന് , ഒരു മഴയിലൂടെ പകുത്ത്
      ഒരു മഴയിലൂടെ അലിഞ്ഞില്ലാതായ ചിലത് ..
      ഒരു മഴ പെയ്തു തൊരും വരെ , കുളിരായീ
      വേവിന്റെ പുറത്ത് നനുത്ത വാക്കായീ
      നിറഞ്ഞതിന് നന്ദീ ഒരുപാട് ..

      Delete
  3. ഇതിന്റെ ലേബല്‍ കവിത എന്ന് തന്നെയക്കാം. വളരെ മനോഹരം. കുറെ പ്രണയ സല്ലാപങ്ങളും ശേഷം തത്വശാസ്ത്രവും എല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കവിത നന്നായി വഴങ്ങുമെന്ന് തോന്നുന്നു. കൂടുതല്‍ അതിലേക്കു ശ്രദ്ധിക്കാം.

    ReplyDelete
    Replies
    1. പ്രീയ ഷുക്കൂര്‍ .. ഗദ്യമോ കാവ്യമോ ..
      അറിവതില്ല , എങ്കിലും അതിലൂടെ
      ആ തലത്തിലൂടെ എന്റേ വരികളെ
      കണ്ടുവെങ്കില്‍ ഈ എളിയവന് സന്തൊഷം ..
      പകര്‍ത്തപെട്ട നോവ് ഒന്നു നീറിയെങ്കില്‍
      ആ ഹൃദയമൊന്നു നൊന്തുവെങ്കില്‍
      കാവ്യമെന്നൊതിയ മനസ്സ് കൊണ്ട്
      ഒരു തരിയിവിടെ പകര്‍ത്തിയെങ്കില്‍, നന്ദീ സഖേ ..

      Delete
  4. പ്രിയപ്പെട്ട റിനി,
    ഹൃദയത്തില്‍ വിങ്ങലുണ്ടാക്കിയ സത്യം..!
    സുകുമാര്‍ അഴിക്കോട് മാഷും നമ്മളെ വിട്ടു പോയല്ലോ...
    നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
    അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
    ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ...
    ജീവിതം ഇങ്ങിനെയൊക്കെയാണ്. ഒരു താങ്ങായി,തണലായി,സ്നേഹസ്വാന്തനമായി കൂടെയുള്ളവര്‍ പെട്ടെന്ന് വിടപറയാന്‍ പോലും അവസരം നല്‍കാതെ കാണാമറയത്തു, പോകുന്നു.
    നന്മ നിറഞ്ഞ മനസ്സും സ്നേഹം നിറഞ്ഞ ഹൃദയവും ആ മയില്‍‌പീലി അറിഞ്ഞിരുന്നു. അപ്പോള്‍ തീര്‍ച്ചയായും,ആ സുമനസ്സിന്റെ അനുഗ്രഹം ജീവിതം മുഴുവന്‍ ഉണ്ടാകും.
    ഹൃദയത്തിന്റെ വേദനകള്‍,ഓര്‍മ്മകള്‍, വിങ്ങലുകള്‍ എല്ലാം മനോഹരമായി പറഞ്ഞു,റിനി...!ഈ ഓര്‍മ്മക്കുറിപ്പ്‌ വായിക്കുമ്പോള്‍, മിഴികള്‍ നിറയുന്നു.
    വരികളിലെ സത്യസന്ധത അറിയുന്നു.
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനു .. എന്റേ വരികള്‍ മിഴികള്‍ -
      നനച്ചുവെങ്കിലത് ഹൃത്തിലേറ്റിയെന്നര്‍ത്ഥം
      ഒരു മിഴി തുളുമ്പാതേ കാക്കുവാന്‍ പാട് തന്നെ
      ഒരു പുഞ്ചിരി പകരം തരാന്‍ വരികള്‍ക്ക്
      ഓര്‍മയുടെ ചിതയില്‍ പാങ്ങില്ല .. എങ്കിലും
      എന്റേ കണ്ണീരിന് പകരമാകാന്‍ ഈ വരികള്‍ക്കും
      മനസ്സിനും കഴിഞ്ഞുവെന്നത് സന്തൊഷം തന്നെ ..
      കുറിച്ച വരികള്‍ക്കും , നല്ല മനസ്സിനും നന്ദീ ..

      Delete
  5. അറിയാതെ ഒരു നൊമ്പരം.
    സന്ദര്യമുള്ള എഴുത്ത്‌.
    ഒരു പാട് ചിന്തകള്‍ ഓര്‍മ്മകളിലൂടെ ചലിച്ചു.
    ചില ഓര്‍മ്മകള്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാറില്ല.

    ReplyDelete
    Replies
    1. പ്രീയപെട്ട റാംജീ .. "നൊമ്പരമുടച്ച മിഴിയോടെ
      നീ എന്തിനോ സ്തംഭിച്ച് നില്‍ക്കുന്നുവല്ലൊ "
      അറിയാതേ രൂപപെട്ട നൊമ്പരത്തില്‍ ഈ മനസ്സിന്റെ
      നന്മ കുടിയിരിക്കുന്നുണ്ട് .. അറിയാതെ ഇത്ര കാതമകലെയിരുന്നു
      അറിയുന്നു എന്നത് എത്ര ഭാഗ്യമാണ് അല്ലെ ?
      സൗന്ദര്യമുള്ള ഈ വാക്കുകള്‍ക്കും നന്ദീ ഒരുപാട് ..

      Delete
  6. ജീവിതം കൊണ്ട് സ്നേഹത്തിനു അടയാളം വയ്ക്കും ചിലര്‍...
    അമ്മയെപ്പോലെ കരുതിയ ഒരു ചേച്ചി...
    ഒരിക്കല്‍ ഒരുപാട് സ്നേഹവും വാത്സല്യവും തന്നു,
    മകനെപ്പോലെ,ഒരു സുഹൃത്തിനെ പോലെ ഒക്കെ....
    പൊടുന്നനെ മൌനത്തിലേക്ക്‌ ആണ്ടു പോയത്,
    ഒരുപക്ഷെ അനിവാര്യമായ യാത്രയുടെ ദിനങ്ങള്‍ അടുത്ത് വരുന്നത് അറിഞ്ഞിട്ടാവാം...

    "ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
    ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
    ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ "

    ReplyDelete
    Replies
    1. ജീവിതത്തില്‍ അടയാളം തന്നു പൊകുന്ന
      ചില ജന്മങ്ങള്‍ .. ഒരിക്കലും മായാതെ
      നിലനില്‍ക്കും നമ്മുക്കുള്ളില്‍ വരികളില്‍ ..
      ഒരു വാക്ക് കൊണ്ട് നാം ഓര്‍ക്കുമ്പൊള്‍
      അതു തന്നെ ഏറ്റവും വലിയ സ്മരണ ..
      ഒരു വലിയ മഴ പൊലെ എന്നിലേക്കാ
      അനിവാര്യമായ നേര് വളരെ വിദഗ്ദമായീ
      പകര്‍ത്തിയ എന്റേ കൂട്ടുകാരീ .. മിഴികള്‍
      നനയാതെ കാക്കുവാന്‍ നിനക്കായെങ്കില്‍
      അതു പുണ്യം .. രക്തബന്ധത്തിനപ്പുറം
      എന്നേ അറിയുന്നതില്‍ നന്ദീ പ്രീയ അനുജത്തീ ..

      Delete
  7. മിഴികളറിയാതെ ഈറനണിഞ്ഞുവോ...ചോദിയ്ക്കല്ലേ..ഉത്തരമില്ലാതെ നിശ്ശബ്ദയാകേണ്ടി വരും..
    ഗദ്ഗദമായി തൊണ്ടയില്‍ കുടുങ്ങിയ തേങ്ങലുകള്‍..
    ഉള്ളിലെ നോവുകള്‍ക്ക് ഒരു തടയിടാനായി അക്ഷരങ്ങളെ കൂട്ടുപ്പിടിച്ചെങ്കിലും റിനീ...ഞങ്ങളില്‍ ഒരു പൊട്ടിക്കരച്ചിലായി തന്നെ പെയ്തിറങ്ങി...
    സങ്കടാവണ്ടാ ട്ടൊ...ഈശ്വര നിശ്ചയം...
    ഇവിടെ വന്നവരില്‍ മനോവേദന ഇല്ലാത്തവര്‍ ആരെന്ന് ചോദിയ്ക്കൂ..
    അതെ, ഞാന്‍ നിനക്ക് കൂട്ട്...നീ എനിയ്ക്കും...നാം തുല്ല്യ ദു:ഖിതര്‍....
    പങ്കുവെയ്ക്കലുകള്‍ ഉള്ളിലെ വേവുകള്‍ കുറയ്ക്കുന്നൂ...പിന്നെ നമ്മള്‍ ചേര്‍ത്തു പിടിയ്ക്കും ഈ അക്ഷര കൂട്ടങ്ങളും...
    പ്രാര്‍ത്ഥനകള്‍ റിനീ...തുടക്ക വരികളിലെ ഏങ്ങലുകള്‍ ഇപ്പഴും ചെവികളില്‍ അലയടിയ്ക്കും പോലെ..!

    ReplyDelete
    Replies
    1. വര്‍ഷിണീ .. മഴ പൊലെ നിറയുന്ന
      സ്വാന്തന കൂട്ടുകള്‍ക്ക് , എന്താണ് ഞാന്‍
      പകരം തരുക ..? വരികളിലൂടെ നിറക്കുന്ന
      നീറ്റലുകള്‍ സ്വന്തം നോവായീ ഏറ്റെടുത്താല്‍
      ഞാന്‍ എന്റേ നോവിനേ എങ്ങനെ മുറുകേ പിടിക്കും ..
      ഒന്നു കരയുവാന്‍ തുനിഞ്ഞാല്‍ മഴ പൊലെ വന്ന്
      മായ്ച്ചു കളഞ്ഞാല്‍ സൗഹൃദമേ ഞാന്‍ ഏത്
      തുരുത്തിലിരിന്ന് മിഴിനീര്‍ വാര്‍ക്കും ..
      വാക്കുകള്‍ക്ക് , വരികള്‍ക്ക് , നല്ല മനസ്സിനെന്നും
      ഹൃദയം നിറഞ്ഞ നന്ദീ ...

      Delete
  8. എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
    അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
    ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
    ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
    പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
    സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ ?
    നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
    അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
    ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ... സുപ്പര്‍ റിനി ഏട്ടാ......

    ReplyDelete
    Replies
    1. പ്രീയ അനുജ .. ഇന്നു കാണുന്ന ഒന്നും
      നാളേയുടെ കാഴ്ചകളാവില്ല ..
      ഇന്നിന്റെ സ്നേഹം നാളേയും
      എന്നേക്കും നില നില്‍ക്കും ..
      നമ്മള്‍ പടുത്തുയര്‍ത്തിയ സ്നേഹവീഥികളില്‍
      ഇനിയുമിനിയും മുല്ല മൊട്ടുകള്‍ പൂക്കട്ടെ ..
      ഒരൊ വരികള്‍ക്കും നന്ദീ പ്രീയ സോദര ..

      Delete
  9. പ്രിയപ്പെട്ട റിനീ, ഇത്‌ ഗദ്യ കവിതയാണോ ? എഴുതിയിരിക്കുന്നത്‌ വളരെ ലളിതമായിട്ടണ്‌ പക്ഷെ കാര്യമായിട്ടൊന്നും മനസ്സിലായില്ല. ജീവിതത്തിലെ ഒന്നും ശാശ്വതമല്ല എന്ന ഒരു സന്ദേശം കവിതയില്‍ കാണുന്നുണ്‌ട്‌. ആശംസകള്‍ സ്നേഹിതാ.

    ReplyDelete
    Replies
    1. മൊഹീ .. ഗദ്യമോ കാവ്യമോ അറിയില്ല സഖേ
      ഞാന്‍ എഴുതുന്ന കൂട്ടല്ല .. പിന്നെ മനസ്സിലേ
      കുഞ്ഞു കുഞ്ഞു കൂട്ടുകള്‍ പകര്‍ത്തുന്നുന്റ്
      വെറുതേ മാഞ്ഞ് പോകാതേ , ചിലത് മായതേ
      പറ്റി പിടിച്ചിരിക്കുന്നത് ഒരിത്തിരി
      കുളിര്‍മക്കായീ പകര്‍ത്തുകയും ചെയ്യുന്നു ..
      ഇനി കാര്യം പറയാം : വളരെ പ്രീയമായിരുന്ന
      ഒരമ്മ , ചേച്ചീ പെട്ടെന്നൊരു നാള്‍ മിണ്ടാതായീ
      അകന്നു നിന്നു , കാര്യം അറിയാന്‍ ഒരുപാട് ശ്രമിച്ചു
      അപ്പൊളറിഞ്ഞത് അവര്‍ക്ക് അര്‍ബുദം എന്ന് ..
      പിന്നീട് കൂട്ടുകാരില്‍ നിന്നും വിവരം അറിഞ്ഞു ..
      പിന്നീട് കുറെ നാളുകള്‍ ഒരു വിവരവും ഇല്ലാണ്ടായീ ..
      ഈയടുത്ത് ഒരു രാത്രീ ആ സത്യവും അറിഞ്ഞൂ
      ആ സ്നേഹം നമ്മെയൊക്കെ വിട്ടു പൊയെന്ന് ..
      ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്
      ഒരായിരം സ്നേഹമുത്തുകള്‍ പൊഴിച്ച് കൊണ്ട് ..
      നന്ദീ സഖേ .. വരികള്‍ക്ക് , വായനക്ക് .

      Delete
  10. "എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
    അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല .."
    ജീവതത്തിന്റെ അനിവാര്യമായ മറ്റൊരു നേര്..പ്രതീക്ഷിക്കാത്ത നേരത്ത് വന്നു ഒരു യാത്രമൊഴി പോലും പറയാന്‍ ഇടതരാതെ കൊണ്ടുപോകുന്നു..പ്രകൃതിയുടെ നിയമങ്ങള്‍ക്കു മുന്‍പില്‍ നാം എത്ര നിസ്സാരരെന്നു തിരിച്ചറിയുന്ന നിമിഷം !

    ReplyDelete
    Replies
    1. തുളസീ.. ശരിയാണ് ഒരു യാത്ര മൊഴി
      പറയുവാന്‍ പൊലും സാവകാശം കൊടുക്കാതെ
      മാഞ്ഞു പൊകുന്ന ഒരുപാട് പേരുന്റ് നമ്മുക്ക് ചുറ്റിലും
      ഇന്നലെ നമ്മുക്ക് മുന്നില്‍ ഒന്നു ചിരിച്ച കുട്ടി
      രാവിലെപ്പൊഴോ മഴപെയ്ത്തില്‍ വന്നണഞ്ഞ
      പ്രാവിന്റെ കുറുകല്‍ .. നാളേ നമ്മുക്കൊന്നുമല്ലെങ്കിലും
      നമ്മളില്‍ നിന്നും, ഈലോകത്ത് നിന്നും അകന്നു
      പൊകുന്നുണ്ട് ചിലപ്പൊള്‍ നാം പൊലുമറിയാതെ
      അനിവാര്യമെങ്കിലും ഒരു യാത്രമൊഴിക്കെങ്കിലും
      ഒരു നിമിഷം കൊടുക്കണമല്ലേ ..?
      നന്ദീ , വായനക്കും , വരികള്‍ക്കും

      Delete
  11. പ്രിയ റിനീ ...........എത്താനിത്തിരി വൈകി .മയില്‍ പീലി കണ്ണിലെ കണ്ണുനീരും രചനയും ഇഷ്ടായി.കവിത ആവേശിച്ച എഴുത്ത് മനസ്സില്‍ കൊണ്ടു....അഭിനന്ദനങ്ങള്‍ ...........

    ReplyDelete
    Replies
    1. പ്രീയ ഇസ്മയില്‍ .. മഴയില്‍ പൊതിഞ്ഞ
      മയില്പീലിയില്‍ കണ്ണു നീരു കണ്ട്
      തിരിച്ചറിഞ്ഞ സഖേ ഒരായിരം നന്ദീ ..
      വരികള്‍ മനസ്സിലുടക്കിയതെന്റെ
      കഴിവല്ല മറിച്ചാ മനസ്സിന്റെ നൈര്‍മല്യമാകാം ..

      Delete
  12. മറഞ്ഞു പോയ ആ സൗഹൃദം ഓര്‍മകളില്‍ എന്നും മായാതെ നില്‍ക്കട്ടെ....

    ReplyDelete
    Replies
    1. മറഞ്ഞു പൊയെങ്കിലും എങ്ങനെ മായും റോസേ ..
      എന്നുമത് തങ്ങി നില്‍ക്കും ഉള്ളിന്റെയുള്ളില്‍
      സ്നേഹം നല്‍കിയ നിമിഷങ്ങള്‍ എപ്പൊഴാണ്
      നാം മറന്നു പൊകുക .. അവര്‍ പകര്‍ത്തി പൊയ
      മഴ കുളിരികള്‍ ഹൃത്തിലെന്നും പെരുമഴ തീര്‍ക്കും
      ഇടക്കത് മിഴികളില്‍ പെയ്ത്താകും ..
      നന്ദീ പ്രീയപെട്ട കൂട്ടുകാരീ ..

      Delete
  13. മഴ പലപ്പോഴും ഒരു ഓര്‍മ്മപ്പെടുത്തലാണ്.കഴിഞ്ഞു പോയകാലത്തിന്മേല്‍ പൊഴിയുന്ന അമൃതം.ഈ മയില്‍പ്പീലി മനസ്സില്‍ ഒരു വിഷമം ബാക്കിയാക്കി. നല്ല സൌന്ദര്യമുള്ള ഭാഷ റിനി.ആശംസകളോടെ...

    ReplyDelete
    Replies
    1. മാനസീ .. ഓര്‍മപെടുത്തലുകളുടെ
      നനുത്ത അന്തരീക്ഷം പകര്‍ന്ന് ഇന്നും
      മഴ വന്നു ചിണുങ്ങുന്നുന്റ് ..
      നഷ്ടമായീ പൊയ ഒരായിരം കുളിരിനേ
      പകരം തരാന്‍ മഴ ശ്രമിക്കുന്നുണ്ട്
      എങ്കിലും ഇന്നലെ പൊഴിഞ്ഞ മഴ
      ഇന്നിന്റെ മാറിലൊരു വിങ്ങലാകുന്നുണ്ട്
      ഇന്നീ പൂമുറ്റത്ത് മഴയാണേലും
      ചിലരുടെ നഷ്ടം , നഷ്ടമായീ തുടരുന്നു ..
      നന്ദീ മാനസീ ..

      Delete
  14. നിര്‍മലമായ സ്നേഹത്തിന്റെ ഉറവിടം നഷ്ടപെടുന്നത് ഏവര്‍ക്കും ദു:ഖം തന്നെ..അതെന്നേക്കുമാണെന്കിലോ..അത് ചിലപ്പോള്‍ മറ്റൊന്നുകൊണ്ടും തീര്‍ക്കാന്‍ പറ്റുന്നതായിരിക്കില്ല..
    മനുഷ്യനൊന്നിനുമുള്ള കഴിവില്ല..അവന്‍ ആരുടെയൊക്കെയോ എന്തിന്റെയൊക്കെയോ പിന്തുടര്ച്ചകാര്‍ മാത്രം..ബുദ്ധനും ആദിശങ്കരനും മുതല്‍ അലക്സാണ്ടറും ഹിട്ട്ലരും അശോകനും വരെ എത്ര എത്ര പേര്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു എല്ലാം വെറുതെ ആണെന്ന്...പൂന്താനം പാടിയപോലെ മത്സരിക്കുന്നതെന്തിനു നാം വൃഥാ..
    ഓര്‍മയുടെ ചെപ്പില്‍ ഒളിപ്പിക്കാന്‍ ഒരു മയില്പീലിതണ്ടുണ്ട്ല്ലോ.. മഹാഭാഗ്യം
    സ്നേഹമാണഖിലസാരമൂഴിയില്‍...

    ReplyDelete
  15. ദിനൂ .. പ്രീയ സഹോദര ..
    നന്നായീ എഴുതീ കേട്ടൊ ,
    "കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളേ
    കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്‍ "
    ഒരു മനസ്സ് പകര്‍ന്ന് തരുന്ന നന്മയും സ്നേഹം
    നൂറായിരം പേര്‍ വിചാരിച്ചാല്‍ ചിലപ്പൊള്‍ നല്‍കാന്‍
    കഴിയില്ല അല്ലെങ്കില്‍ നമ്മുക്ക് പൂര്‍ണമാകില്ല ..
    ഓര്‍മയുടെ ചെപ്പിലൊളിപ്പിക്കാന്‍ കാലം
    ഒരു മയില്‍ പീലി തുണ്ട് അല്‍കി പൊയെങ്കിലും
    ചില നിമിഷങ്ങളില്‍ അതു നോവാകുന്നുണ്ട് ..
    എങ്കിലുമതുമൊരു ഭാഗ്യം തന്നെയല്ലേ ..
    ഒരുപാട് നന്ദീ ദിനൂ ..

    ReplyDelete
  16. റിനീ..
    എന്നെ കടന്നു പോയതൊക്കെയും
    വീണ്ടും തളിര്‍ക്കുമെന്നും
    കുളിര്‍ നിറച്ച മഴയാകുമെന്നും ,
    ശാന്തമായീ ഒഴുകുമെന്നും
    പ്രതീഷിക്കുന്നുണ്ട് , കാത്തിരിക്കുന്നുണ്ട് ..
    പ്രതീക്ഷകള്‍ സഫലമാവട്ടെ...
    ഒരായിരം മിഴിപ്പൂക്കള്‍ തന്നു പൊയ സ്നേഹത്തിന്‍ പീലീ
    ഞാന്‍ സൂക്ഷിച്ച് വയ്ക്കും , എന്‍റെ ജീവന്‍ പൊലിഞ്ഞു പോയാലും ...
    ഇനിയുമേറെ സ്നേഹമയില്‍പ്പീലിയിഴകലായി അവ പെറ്റു പെരുകട്ടെ..
    -സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete
    Replies
    1. അവന്തികാ നന്ദീ .. മിഴിപ്പൂക്കള്‍
      പകര്‍ന്ന് തന്നൊരു മയില്പീലീ
      ചാരെയുണ്ട് എന്നുമെന്നും ..
      മഴയുടെ ലാളനയേറ്റ് കുതിരുമ്പൊള്‍
      മിഴിനീരൊപ്പി അവള്‍ തിരികേ
      പൊകുന്നുവെങ്കിലും ഇനിയും എന്തൊ ..
      നഷ്ടമായീ പൊയ ആ ഹൃദയം , വാല്‍സല്യം ..
      പുതു മുഖങ്ങളില്‍ മയില്പീലി കുഞ്ഞുങ്ങളായീ
      വരുമെന്ന് കരുതാം അല്ലേ ?

      Delete
  17. നന്നായിട്ടുണ്ട് കവിത....

    ReplyDelete
    Replies
    1. ഖാദൂ .. വരികളിലേ നൊമ്പര
      കവിതയേ ഇഷ്ടമായതില്‍
      ഹൃദയം നിറഞ്ഞ നന്ദീ സഖേ ..

      Delete
    2. എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
      അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
      ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
      ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
      പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
      സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ ?
      നാം ഒരിക്കലും തീര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുന്നത് എന്താണോ
      അതു നേരത്തേ തന്നെ നമ്മേ വിട്ടു പിരിയും ..
      ഒന്നും തടയുവാനോ , നിലനിര്‍ത്തുവാനോ നമ്മുക്കാവില്ല ...

      സത്യം....!

      Delete
  18. എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
    അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..

    റിനി നന്നായി എഴുതി. കൂടുതല്‍ പറയുവാന്‍ എനിക്ക് വാക്കുകളില്ല...

    ആശംസകള്‍.....

    ReplyDelete
    Replies
    1. പ്രീയ മനൊജ് .. നന്ദീ വരികള്‍ക്ക് ,വായനക്ക്
      എത്രയേറെ നാം ഉയര്‍ന്നു പറന്നാലും
      ഒരു നാളുണ്ട് , അനിവാര്യമായ ഒരു നാള്‍
      നാം നിശ്ശലമാകേണ്ട ഒരു നാള്‍ ..
      ശ്വാശതമല്ലാത്ത രാവുകളും പുലരിയിലും
      സ്നേഹം നിറക്കുക മാത്രം നമ്മുടെ ലക്ഷ്യം
      അല്ലേ സഖേ .. വരികളിലേ ആഴം
      ഹൃത്തിലേറ്റിയതിന്...

      Delete
  19. എത്ര നിസ്സാരരാണ് നാം .. ഒന്ന് ചിന്തിച്ചിട്ടുണ്ടോ ഈ ജീവിതത്തിന്‍റെ
    അര്‍ത്ഥവും , വ്യാപ്തിയും .. ഇന്ന് നാം കാണുന്ന ഒന്നും ശാശ്വതമല്ല ..
    ഒരു കുഞ്ഞു മഴയില്‍ അലിഞ്ഞില്ലാതാകും മണല്‍പ്പുറ്റുകള്‍ ..
    ഒരു ചെറു കാറ്റില്‍ ദിക്കുകള്‍ താണ്ടും കരിയില കൂട്ടങ്ങള്‍ ..
    പുലര്‍കാല മഞ്ഞുതുള്ളി എത്ര മനോഹരമാണ് ..
    സൂര്യകിരണമേല്‍ക്കാതെ കാക്കുവാനാകുമോ

    നെഞ്ചില്‍ ഒരു ചെറിയ നീറ്റല്‍....
    പക്ഷെ മുകളിലെ വരികളില്‍ കുറിച്ചിട്ട പോലെ ഒന്നും തടുക്കാന്‍
    സാധ്യമല്ല തന്നെ ....
    ആശംസകള്‍

    ReplyDelete
    Replies
    1. വേണൂ മാഷേ .. ഒന്നു നീറിയെങ്കില്‍
      സൗഹൃദത്തിന്റെ ഒരു പുതുമഴ നല്‍കാം
      അനിവാര്യമായ നേരിനു മുന്നില്‍ നഷ്ടപെടലുകള്‍ക്ക്
      മുന്നില്‍ നാം പകച്ചു പൊകുന്നുണ്ട് ,, എന്തു ചെയ്യാം ..
      നമ്മുക്ക് മേലേ ചിലതുണ്ട് തന്നെ ..
      വായനക്ക് , വരികള്‍ക്ക് ഒരായിരം നന്ദീ സഖേ ..

      Delete
  20. നഷ്ടങ്ങള്‍ എപ്പോഴും നൊമ്പരങ്ങള്‍ തന്നെ. ജീവിതത്തിന്റെ തിരത്തള്ളളില്‍ അതിന്റെ തീവ്രത കുറഞ്ഞു പോയേക്കാം.. ഒരു മഴ മതി ചിന്തകളെ വീട്നും നനയ്ക്കാന്‍.. ഒരു ഇളവെയില്‍ മതി, ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍.. ഓരോ നഷ്ടത്തോടെയും ഓരോ താളുകള്‍ മറിക്കപ്പെടുന്നു. നാളെയൊരിക്കല്‍ നമ്മുടെ നഷ്ടത്തില്‍ ഒരു മഴയോര്‍മ്മ എങ്കിലും ബാക്കി വെക്കാനായാല്‍ ജീവിതം "നഷ്ടം" അല്ല. "നേട്ടം" ആവുന്നു...

    ReplyDelete
    Replies
    1. റെജീ .. ഒരു മഴയോര്‍മ കൊണ്ട് നനക്കുവാന്‍
      നമ്മുടെ ഓര്‍മകള്‍ കാത്ത് നില്പ്പുണ്ട്
      വീണ്ടും മിഴിപൂക്കള്‍ പൊഴിഞ്ഞെക്കാം
      ഒരൊ നഷ്ടവും പുതിയ താളുകള്‍ക്കൊപ്പൊം
      മറന്നു പൊയാലും , ഒരു മഴ കൊണ്ടതൊക്കെ
      തിരികേ വരാം..നാളേ ഒരു മഴ ഓര്‍മ ബാക്കി വയ്ക്കാനായാല്‍
      അതു നഷ്ടമല്ല ..നേട്ടം തന്നെ ..സത്യം ..പോസിറ്റീവ് വരികള്‍ക്ക്
      നന്ദീ കൂട്ടുകാരീ ..

      Delete
  21. വായിച്ചു ഇതിനൊരു കമന്റ്‌ എഴുതാന്‍ അശക്തയാണ് ഞാന്‍. നെഞ്ചിലെ വിങ്ങല്‍ കാഴ്ചയെ മറക്കുന്നു റിനി.. സ്നേഹത്തിന്റെ വാല്സല്ല്യതിന്റെ ഈ വേവ് .... പ്രതീക്ഷിക്കാതെയുള്ള നഷ്ടങ്ങളുടെ ആഘാതം എത്രമാത്രമെന്ന് ഓരോ വാക്കിലും നിറയുന്നുണ്ട്.. ചിലര്‍ അങ്ങനെയാണ് എത്ര ദൂരേക്ക്‌ മാഞ്ഞു പോയാലും ഒരു നിമിഷത്തെ സാമീപ്യം പോലും എന്നെന്നും മനസ്സില്‍ കാത്തു സൂക്ഷിക്കാനുണ്ടാകും. വാത്സല്യത്തിന്റെ ആ നിറകുടം ഇത് കാണുന്നുണ്ടാകും തീര്‍ച്ച. അസ്സലായിരിക്കുന്നു എന്ന് പറഞ്ഞു അഭിനന്ദിക്കാന്‍ വയ്യാ ഈ സങ്കട കടലിനെ.. എല്ലാമറിഞ്ഞു ആ അമ്മ കൂടെയുണ്ടാകട്ടെ .....

    ReplyDelete
    Replies
    1. ഈ സാന്ത്വനത്തിന് നന്ദീ ധന്യാ ..
      നഷ്ടപെട്ടു പൊകുന്ന ചിലതൊക്കെ
      ജീവിതത്തില്‍ നഷ്ടം തന്നെ ..
      വാല്‍സല്യ മഴ പൊഴിച്ച മനസ്സുകള്‍
      ചാരെയുണ്ടേലും ഇടക്കൊന്നു വിങ്ങും ..
      എത്ര മക്കളുണ്ടേലും അമ്മക്ക് ഒരാള്‍
      നഷ്ടപെട്ടാല്‍ സഹിക്കാനാകുമോ ..
      ആ കണ്ണുകള്‍ ഇതു കാണട്ടെ ..
      കുറിച്ച വരികള്‍ക്ക് ഒരിക്കല്‍ കൂടി നന്ദീ ..

      Delete
  22. റിനി....,
    ജീവിത വഴികളിൽ കൂടെയുണ്ടായിരുന്ന ഒരാൾ, അത് വെറുമൊരാളല്ല, - ഇപ്പോൾ ചിരിക്കുന്നില്ല കരയുന്നില്ല സങ്കടപ്പേടുന്നില്ല- എഴുതി വച്ചതെല്ലാം മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുന്നു വായിച്ച് ഇത്ര നേരമായിട്ടും.

    ഒരു കാര്യം ഉറപ്പ് കണ്ണുനിറയാതെ ഇതെഴുതി പൂർത്തിയാക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടാവില്ല.....ഇനിയും എഴുതൂ......

    ReplyDelete
    Replies
    1. ജാനകീ .. വായനക്ക് , അതു ഹൃത്തിലേറ്റിയതിതിന് നന്ദീ ..
      മിഴിപെയ്ത്തല്ല മറിച്ച ഹൃദയം ഒരു
      മഴയുടെ കോപ്പ് കൂട്ടിയിരുന്നു ..
      രാവില്‍ ഒരു തേങ്ങല്‍ വന്നു നിറഞ്ഞൂ
      വരികളിലേ നോവ് തിരിച്ചറിഞ്ഞതില്‍
      അതു പകര്‍ത്തിയതില്‍ ....

      Delete
  23. വായിച്ചു ആസ്വദിച്ചു..ആശംസകള്‍ .

    ReplyDelete
    Replies
    1. നന്ദീ സഖേ .. ഈവരികളില്‍
      ആസ്വാദനം കണ്ടെത്തിയതില്‍ ..

      Delete
  24. Replies
    1. മരണം അങ്ങനെയൊക്കെ തന്നെയാണ്
      നാം അറിയാതെ നഷ്ടമായീ പൊകുന്ന
      ചിലത്, അതിന്റെ തീവ്രത ..
      നന്ദീ സഖേ, വായനക്ക് , വരികള്‍ക്ക് ..

      Delete
  25. പെയ്തൊഴിയാത്ത വിഷാദമേഘങ്ങൾ...

    എഴുതുന്നത് കവിതയാ‍ണോ ഗദ്യമാണോ എന്നൊരു സംശയം എനിക്കുമുണ്ട്. അവസാനം ഗവിതയെന്നു പേരിട്ടു !

    ഇതൊരു സുഹൃത്തിന്..

    ReplyDelete
  26. നൊമ്പരമുണർത്തിയ ,മനസ്സിന്റെ ഉള്ളിൽ നിന്നും വന്ന ഒരു എഴുത്തായിത് കേട്ടൊ ഭായ്

    ReplyDelete
  27. അവസ്സാനം അതു സംഭവിച്ചിരിക്കുന്നു.. .. .. കാത്തിരുന്നതല്ല എന്തായാലും ... , 
    പ്രതീഷിച്ചതാണോന്ന് ചോദിച്ചാല്‍ അല്ലാന്ന് പറയുക തന്നെ വേണം .. റിനി
    കാരണം ആ വാല്‍സല്യം അകലേക്ക് പൊയിട്ട് ഇത്തിരി കാലങ്ങളായെങ്കിലും , 
    അതു അകലെ ഒരു ചിണുക്കം മഴ നല്‍കുന്നുണ്ട് എന്നു വിശ്വസ്സിക്കാന്‍ മനസ്സിനെ പഠിപ്പിച്ചിരുന്നു....
    പക്ഷേ അതു എന്നേക്കുമായീ മാഞ്ഞുന്നറിഞ്ഞപ്പൊള്‍ ,
    ആ പിന്‍മാറ്റം ഇതുവരെ അറിഞ്ഞിരുന്നില്ല എന്ന സത്യം നോവിച്ചു ഒരുപാട് ..റിനി വല്ലാതെ സ്പർശിച്ചു ഈ വരികൾ

    ReplyDelete

ഒരു വരി .. അതു മതി ..