Monday, October 24, 2011

ഒരു ഓണമഴ ..



















ഒരിത്തിരി തോര്‍ച്ചക്ക് ശേഷം അവളിപ്പൊഴും പെയ്തിറങ്ങുന്നു..
സമയം രാത്രീ പതിനൊന്ന് പത്ത് .. എന്നേ കാണുവാന്‍ ഇങ്ങനെ ചിണുങ്ങുന്നുണ്ടവള്‍ ഒരു ജാനാലക്കപ്പുറം ..മഴ കനക്കുന്നതാണോ .. പതിയേ കിടന്നാലൊ പിന്നമ്പുറത്ത് മഴയുടേ താളമാസ്വദിച്ചൂ ..
അല്ലാ എന്തോ ഒരു ശബ്ദം കേക്കുന്നുണ്ടല്ലൊ .. അല്ലാ എന്റേ മഴപ്രണയനിയുടേ സ്വരമല്ലാ
വിണ്ടും കാതോര്‍ത്തൂ .. അമ്മ അവീടേ അടുക്കളയില്‍ ഓണത്തിനായുള്ളു ഇഞ്ചി ഉണ്ടാക്കുനതിന്റേ
പണിപുരയിലാണ് .. ഞാന്‍ പതിയേ മുന്നിലേ വാതില്‍ തുറന്നൂ .. മഴയുടേ ഒരു കൊട്ട പ്രണയചുംബനങ്ങള്‍ മുഖത്തേക്ക് വന്നൊട്ടി നിന്നു .. ഗേറ്റില്‍ ഒരാള്‍ നില്പ്പുണ്ട് .. ആരാ ഈ മഴയത്ത് .. ഗേറ്റ് പൂട്ടിയിട്ടുണ്ടല്ലൊ .. അച്ഛനേ കാണിക്കാന്‍ വന്ന വല്ല രോഗിയും ആണോ .. അല്ല അങ്ങനെയ്ങ്കില്‍ മുന്നേ തന്നെ വിളിച്ചു പറയും .. ഞാന്‍ അവളിലേക്ക് ഇറങ്ങി ചെന്നൂ .. എന്നേ പൊതിഞ്ഞു നില്‍ക്കുന്നവളിലൂടേ ഞാന്‍ ഗേറ്റിനു മുന്നേ വരെ നടന്നൂ .. ഒരു എഴുപതു വയസ്സോളം പ്രായമുള്ള മനുഷ്യന്‍ , തലയില്‍ ഒരു പ്ലാസ്റ്റിക് കവറ് മൂടിയിട്ടുണ്ട് .. എന്താ .. എന്തു പറ്റി എന്നു ചോദിക്കും മുന്നേ
ആ പാവം എന്നോടിത്തിരി കുടിക്കാന്‍ വെള്ളം കിട്ടുമോന്ന് ചോദിച്ചൂ ..
ഞാന്‍ കരുതി ദൈവമെ ഈ മഴയത്തും വെള്ളം ദാഹിക്കുന്ന ഒരു മനുഷ്യന്‍ ..
ഞാന്‍ അയാളേ അകത്തേക്ക് കൂട്ടീ .. ചെറു ചൂടു വെള്ളം ജഗ്ഗില്‍ നിന്നും അയാള്‍ക്ക്
ഗ്ലാസിലേക്ക് പകര്‍ന്നു നല്‍കി, സിറ്റ് ഔട്ടില്‍ രണ്ടു കാലുകളും മഴയിലേക്ക് തള്ളി ..
താഴത്തേ പടിയില്‍ ഇരുന്നു വെള്ളം കുടിക്കുന്ന ആ മനുഷ്യനേ എവിടേയോ കണ്ടു മറന്ന പൊലെ ..
നാലു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് ഒന്നും പറായാതേ അയാളിറങ്ങി തിരിച്ചു നടന്നു പൊയീ ,
എനിക്കൊന്നും മിണ്ടുവാനോ ചോദിക്കുവാനോ അവസരം നല്‍കാതേ .. ഈ കാലമായതിനാല്‍ ആരെയും വിശ്വസ്സിക്കാനും പ്രായസം .. എത്ര അലൊചിചിട്ടും അയാളേ ഞാന്‍ എവിടെയാണ് കണ്ടതെന്ന് മാത്രം മനസ്സിലകെക് വരുന്നില്ല .. കുറേ ആലോചിച്ചപ്പൊള്‍ തറവ്വാട്ടില്‍ എപ്പൊഴൊ കണ്ട പഴ കാരവന്മാരുടേ ഫോട്ടൊകളിലേവിടെയോ കണ്ട രൂപം പൊലേ.. അമ്മൂമ്മ പറയാറുന്റ് നല്ല മഴയത്ത് ഗതി കിട്ടാത്ത ആത്മാക്കള്‍ ദാഹിച്ചലയുമെന്ന് .. എങ്കിലും ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടു കത്തിച്ചു തിളച്ച ചുടു വെള്ളം കുടിച്ചു പൊയത് ഏത് ഗതി കിട്ടാത്ത ആത്മാവാണോ എന്തൊ .. ഒന്നു പിറകേ പൊകാന്‍ മനസ്സിപ്പൊഴും വെമ്പുന്നു , പക്ഷേ ഈ അമ്മ സമ്മതിക്കുന്നില്ല .. കൂടേ അവളും.. എന്റേ മഴ.. അവളിങ്ങനേ വീണ്ടുമവളുടേ പ്രണയമിങ്ങനെ പൊഴിക്കുകയാണ് എന്നേ നിദ്രയിലേക്ക് കൂട്ടുവാന്‍ കാത്തിരിക്കുവാണ് ..

4 comments:

  1. ഇത് ശരിക്കും സംഭവിച്ചതോ അതോ ഭാവനയോ? ഇനി അത് ഗതി കിട്ടാത്ത ആത്മാവ്‌ തന്നെയായിരിക്കുമോ? പാതിരാത്രിക്ക്‌ നടന്ന സംഭവം ആയതോണ്ട് സംഭവിച്ചു കൂടായ്കയില്ല....അവരുടെയൊക്കെ കാലുകള്‍ ഭൂമിയില്‍ മുട്ടില്ലന്നല്ലേ കഥകളില്‍....അപ്പൊ അതാരിയിരിക്കും ? ഹോ ആകെ ഒരു പ്രഹേളിക...രാത്രിമഴയും ഓണക്കാലവും ഒക്കെ കൂടി ആകെയൊരു രസ്സമുണ്ട് വായിക്കാന്‍....ഇതുമാതിരിയുള്ള കുഞ്ഞു കുഞ്ഞു സംഭവങ്ങള്‍ ഇനിയും എഴുതു....എല്ലാവിധ ആശംസകളും നേരുന്നു...

    ReplyDelete
  2. കൊള്ളാം.
    എങ്കിലും ഈ തീം അല്പം കൂടി വികസിപ്പിച്ചിരുന്നെങ്കിൽ ഗംഭീരമായ ഒരു കഥയാക്കാമായിരുന്നു.

    ReplyDelete
  3. നന്ദീ സഖേ .. ഇനിയും ശ്രമിക്കാം ..
    സന്തൊഷം റോസേ ..

    ReplyDelete
  4. കൊള്ളാം മാഷെ

    ReplyDelete

ഒരു വരി .. അതു മതി ..