
കനവില്‍ പുതുമഴപെയ്തിറങ്ങുന്നു
മനം പോള്ളുന്ന വിരഹം
ദൂരെ ഒട്ടേറെ മുഖങ്ങള്‍
ഒരു തുള്ളി ജലത്തിനായി കാത്തിരിക്കുന്നു
ഒരൊ തുള്ളിയും ഒപ്പിയെടുത്ത്
കരങ്ങള്‍ക്കുള്ളില്‍ ചേര്‍ത്ത് വച്ച്
മാസാരംഭത്തില്‍ എന്‍ രക്തവും ചേര്ത്തയ്ക്കുന്നു
ദാഹമടക്കാന്‍ തികയില്ലെങ്കിലും
തല്ക്കാല നിര്‍വൃതി നേടിയെങ്കില്‍ മനം നിറഞ്ഞു ..
ആണ് തുണയില്ലാത്ത വയറ് വീര്‍ത്ത രണ്ട് മുഖങ്ങള്‍
വറ്റിയ മുലപാലിനാല് ഒരു മുഖം
കാമം തിന്നു തീര്‍ത്ത മൂന്ന് കുഞ്ഞ് മുഖങ്ങള്‍
സാക്ഷികളായി വാടിതളര്‍ന്ന രണ്ട് വാര്ദ്ധക്യമുഖങ്ങളും
പണ്ട് മന്ത്ര ചരടുകള്‍ വരിഞ്ഞ് മുറുക്കിയിരുന്നു....
രക്ഷകായുള്ള ഈശ്വരന് പണമുള്ളവനെ തേടിപോയി
ഈ മുഖത്തേ ആരറിയുന്നു
ഈ വേദന ആരുകാണുന്നു
താങ്ങില്ലാതെ വീണുടയുന്ന ജന്മങ്ങള് .....
തിരികെപോയിട്ടെന്തു ഫലം
ഇവിടെ നരകിച്ചിട്ട് ആര്‍ക്കു ജയം
മായകള്‍ തിങ്ങുമീ ലോകതിനപ്പുറം
ശാന്തിയുള്ളൊരു തീരമുണ്ടാകുമൊ .....
അവസാന താങ്ങും സ്വയമൊടുങ്ങുമ്പൊള്
ചീര്ത്തയെന് മുഖത്തിനെ നോക്കിയൊന്ന്
കരയുവാന്‍ ആ മുഖങ്ങളില്‍ മിഴിനീരുണ്ടാകുമോ ......?
ഒടുങ്ങാത്ത പ്രവാസ നോവിന് ... ശാന്തി തേടി ആ മുഖമിന്നുമലയുന്നു ........
wow great attempt
ReplyDeletereally touching words...
എവിടെയും വേര് പിടിക്കാത്തവനാണ് പ്രവാസി..
ReplyDeleteകാത്തു വെച്ചതിലെല്ലാം കയ്യിട്ടു വാരപ്പെടുന്നത് അറിയാതെ...
സ്വയം ജീവിതം തീര്‍ത്ത് കളയുന്നവന്...
WORD VERIFICATION EDUTHU KALANJOODE..?