Tuesday, March 3, 2009

ക്ഷീരൊല്പാദക സഹകരണ സംഘം ...............












എണ്ടെ കൗമാരകാലം , പത്താം തരം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ നില്‍ക്കുന്ന സമയം , മേല്‍ചുണ്ടിന് മുകളിലേ പൊടി മീശക്ക് കട്ടിവച്ച് തുടങ്ങിയ , മനസ്സില്‍ ഒരു പുരുഷസങ്കല്‍പ്പമൊക്കെ മൊട്ടിട്ട് തുടങ്ങിയ വലിയ കോളേജ്കുമാരനൊക്കെയായി എന്നു കരുതി തുടങ്ങിയ കാലം ..

തറവാട്ടിലേ മുത്തുവും , നന്ദിനിയുമൊക്കെ ( അഴകുള്ള പശുക്കളാനേട്ടൊ ) പാല്‍ ധാരാളമായി ചുരത്തിയിരുന്ന സമയമായത് കൊണ്ടും , എനിക്ക് വേനലവധി ആയതുകൊണ്ടും അപ്പുപ്പന്‍ടെ നിര്‍ദേശപ്രകാരം സഹകരണ സംഘത്തില്‍ പാല്‍ കൊണ്ട് കൊടുക്കുന്നത് എണ്ടെ തലയില്‍ വന്നു വീണു എന്നും പാല്‍ കൊടുത്തു കൊണ്ടിരുന്ന ഇരവിമാമന് ( പണിക്കാരന്‍) ‍വേറെ പണി ഏല്‍പ്പിച്ചു അപ്പുപ്പന്‍ ....

ഈ കാര്യം പറഞ്ഞ് അച്ഛണ്ടെ കൈനെറ്റിക്‍ ഹോണ്ടയുമായി കറങ്ങാലോ എന്ന ചിന്ത സന്തോഷത്തോടെ എന്നെ ഈ ദൗത്യത്തിന് പ്രെരിപ്പിച്ചു ( ലൈസന്‍സ്സ് ഇല്ല അത് വെറൊരു സത്യം ) ...സംഗതി പാല്‍ നിറഞ്ഞ പാത്രവുമായി പോയി വരി നിന്ന് സംഘത്തില്‍ കൊടുക്കണം , കുറെ ആളുകള്‍ ഇങ്ങനേ പാല്‍ പാത്രവുമായി വരിവരിയായ് നില്‍ക്കുന്നത് ട്യുഷന് പോകുമ്പൊള്‍ കണ്ടിട്ടുണ്ട് , എന്തൊ അന്നൊക്കെ വലിയ ചമ്മലായിട്ട തോന്നിയിരുന്നത് , കാരണമറിയാത്ത ചമ്മല്‍ ...

എന്തായാലും മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പൊള്‍ ഞാന്‍ കുടുങ്ങി എന്നെനിക്ക് മനസ്സിലായി , കാരണം രാവിലെ ആറ് മണിക്ക് പാല്‍ കൊണ്ട് അവിടെ എത്തണം , ഏഴ് മണിയായിട്ടേ തിരിച്ചു വരാന്‍ കഴിയുകയുള്ളു , കറങ്ങാന്‍ പോകാമെന്ന് വച്ചാല്‍ ഈ പണ്ടാരം പാലിണ്ടെ പാത്രം മധ്യത്ത് , പിന്നേ വൈകിയാല്‍ അചഛന്‍ വിളിച്ചു ചോദിക്കും എങ്കില്‍ ശിക്ഷ തന്നെ ......

എല്ലാം കൊണ്ടും കുടുങ്ങിയിരിക്കേ ഒരു ദിവസം ഈ പാല്‍ പാത്രവുമായി പതിവ് ശൈലിയില്‍ നമ്മുടെ രാജകീയ വാഹനം നിര്‍ത്തി ഇറങ്ങുമ്പൊള്‍ വരിയുടെ ഏറ്റവും അറ്റത്ത് ഒരു ഇരുനിറക്കാരി സുന്ദരി ... നേരെ പോയി അവളുടെ പിറക് വശത്ത് പോയി നിന്നു , നല്ല ചമ്മലും ഉന്ടെട്ടൊ ( ഈ ചമ്മലിനൊക്കെ കാരണവുമുണ്ട് അവിടെ പാല്‍ കൊണ്ട വരുന്നതില്‍ ഏക കൗമാരകാരന്‍ ഞാനാണ് ) നീളമുള്ള മുടിയിഴകളില്‍ നിന്നും വെള്ളം ധാരയായ് അടര്‍‌ന്ന് വീഴുന്നു ,, കുളിച്ച് വന്നതിണ്ടെ സുഗന്ധം

ആദ്യം പാവം തോന്നി സ്കൂളില്‍ പോകുന്നതിന് മുന്നേ വീട്ടിലേ പ്രാരാബ്ധം കൊണ്ട ഓടി വന്നതാകാം എന്നൊക്കെ ചിന്തിച്ച് നിന്ന ഞാന്‍ കാല് വേദനിപ്പിച്ചപ്പൊള്‍ ഒരു കാല്മുട്ട് പൊക്കി എന്റെ പാല്‍ പാത്രത്തിന് മുകളില്‍ വച്ചു , ദാ കിടക്കുന്നു പാത്രത്തിണ്ടെ മൂടി തെറിച്ചു പാത്രം മറിഞ്ഞു , എനിക്ക് എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പൊല്‍ ഈ കുട്ടി പാത്രം പൊക്കി വച്ചു കഴിഞ്ഞിരിന്നു , ഒരു അഭ്യാസിയേപൊലെ , എന്നിട്ട് എന്നെ നോക്കി ഒന്നു ചിരിചിട്ട് പറഞ്ഞു " അതെ പാല്‍ പോകുന്നത് കണ്ടാലും ഒന്ന് എടുത്ത് വച്ചുകൂടെ , മാസപടിക്കാരാ " ( ഇതെണ്ടെ തറവാടിനേ പറ്റി പറയുന്നതാണ് ) ഞാന്‍ ഒന്ന് വിറച്ചു . ഇവള്‍ക്കെന്നേ അറിയാമോ ? പിന്നെയൊരു നാണം ഇടക്കിടെ ഒരു നോട്ടം ,,,,, ആര് .. അവളല്ല ഞാന്‍ ............

അനുരാഗം മൊട്ടിട്ട പോലെ , അന്നൊക്കെ ഒരു പെണ്‍കുട്ടി നോക്കി ഒന്ന് ചിരിച്ചാല്‍ പിന്നേ ലോകം വെട്ടി പിടിച്ച അനുഭൂതിയാണ് .. പിന്നെ പിന്നെ അവള്‍ വരും വരെ കാക്കും പോയാല്‍ പിറകേ വച്ച് കത്തിക്കും ( ഇതൊക്കെ കെട്ടാല്‍ തോന്നും ബി എം ഡബ്ലു കാറൊ , യമഹ പുതിയ ബൈക്കൊ മറ്റൊ ആവുമെന്ന് ഒന്നുമല്ല നമ്മുദെ സ്വന്തം കൈനെറ്റിക്‍ ) വണ്ടിയില്‍ പോകുമ്പൊല്‍ ഈ തിരിഞ്ഞ് പെണ്‍കുട്ടികളെ നോക്കാന്‍ പേടിയാ ഇന്നും അന്നും . എങ്കിലും അവള്‍ നോക്കുനുണ്ടൊ എന്ന് കഷ്ടപെട്ട് നോക്കി ഉറപ്പിക്കും ,

അവളുടെ കണ്ണുകളില്‍ നിഴച്ചിരുന്ന കുസൃതിക്കുമപ്പുറം ദാരിദ്ര്യം ഉണ്ടെന്ന് അറിയും വരെ അനുരാഗമായിരുന്നു , പിന്നെ അത് വല്ലാത്തൊരു ഇഷ്ടമായി , ഒരു ദിനം കാണാതിരുന്നാല്‍ എന്തൊ കളഞ്ഞ് പോയ പോലെ , ചുണ്ടില്‍ അന്യോന്യം പുഞ്ചിരി വിടര്‍ന്നു , മേടമാസത്തിലെ ചൂടിലും അവളുടെ അധരങ്ങള്‍ നിറഞ്ഞു കവിഞ്ഞു , മനസ്സ് ആര്‍‌ദ്രമായി , കാണാതിരിക്കാന്‍ പറ്റാത്ത അവസ്ത്ഥ , അവള്‍ക്കുണ്ടൊ എന്നറിയില്ല കേട്ടൊ ... എന്റെ പുഞ്ചിരിക്കുള്ള മറുപടീയായ് നല്‍കുന്ന ആ മന്ദസ്മിതമുണ്ടല്ലൊ ... പറഞ്ഞറിയിക്കാന്‍ കഴിയില്ല അന്ന് ഇതൊക്കെ മനസ്സില്‍ തന്ന കുളിര്‍ കണങ്ങള്‍ ... ഇതെല്ലാം കൂടി ഒരു അന്‍മ്പത് ദിവസത്തേ കാര്യങ്ങളാണ് ....

വര്‍‌‍ഷങ്ങള്‍ കഴിഞ്ഞു , എന്ടെ അപ്പുപ്പനും , ഇരവി മാമനും , പാടവും , മുത്തുവും , നന്ദിനിയും , മണ്‍പാതകളും എല്ലാം പോയി മറഞ്ഞു , പക്ഷെ ഇപ്പൊഴും ഞങ്ങളുടെ കൂടെ ആ പാവം കൈനെറ്റിക്‍ ഹോണ്ട ഉണ്ടെട്ടൊ , ഉഷാറായി തന്നെ...........

മുത്തശ്ശിയുടെ മരണം , മരണ കര്‍മ്മങ്ങള്‍ ചെയ്യുന്ന ദിവസം കരക്കാരെ മുഴുവന്‍ വിളിക്കണം എന്നാണ് നിയമം , എന്റെ മോളുനെയും കൂട്ടി ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ ഉടമ ഗോപിയെട്ടനേ വിളിക്കുവാന്‍ വെണ്ടി പൊയി , വീട്ടില്‍ ചെന്നപ്പൊള്‍‍ സംഘത്തിലുണ്ടെന്ന് പറഞ്ഞു . അവിടെ ചെന്ന് മോളുനേ എടുത്ത് കാറില്‍ നിന്നിറങ്ങുമ്പൊള്‍ , സംഘത്തിനുള്ളിലെ കസേരയില്‍ പഴയ മുഖം .......

പണ്ടെന്നൊട് പുഞ്ചിരി തൂകിയ അതേ മുഖം ...ഗോപിയേട്ടണ്ടെ ഭാര്യ ... എനിക്ക് നല്‍കിയതിനെക്കാള്‍ പുഞ്ചിരി അവള്‍ അയാള്‍ക്ക് നല്‍കിയെന്ന് പിന്നിടാരോ പറഞ്ഞു കേട്ടു ..... പാല്‍ പാത്രത്തിന് പകരം എണ്ടെ മോളുട്ടിയുമായി ഞാന്‍ ആ പഴയ കൗമാരകാരണ്ടെ നാണത്തൊടെ ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ പടിയിറങ്ങി ..........

4 comments:

  1. ഓര്‍മകള്‍ക്കെന്നും സുഗന്ധമാണ്‌. നല്ല ചെമ്പനീര്‍പ്പൂവിന്റെ സുഗന്ധം. മനസ്സിലുള്ളത്‌ എഴുതി ഫലിപ്പിക്കുമ്പോഴുണ്ടാകുന്ന സുഖം സുഗന്ധത്തിനും മുകളില്‍...അല്ലേ?
    നന്നായിട്ടുണ്ട്‌..നന്മകള്‍ നേരുന്നു..

    ReplyDelete
  2. നന്ദി കൂട്ടുകാരി ............ എന്റെ വരികളിലൂടെ കടന്ന് പോയതിന്

    ReplyDelete
  3. ..അന്നൊക്കെ ഒരു പെണ്‍കുട്ടി നോക്കി ഒന്ന് ചിരിച്ചാല്‍ പിന്നേ ലോകം വെട്ടി പിടിച്ച അനുഭൂതിയാണ് ..
    അതു കലക്കി.
    ഇപ്പോഴും ചിലപ്പോള്‍ അങ്ങനെ ആയിപ്പോകും.
    എഴുത്ത് നന്നായി

    ReplyDelete
  4. പണ്ടെന്നൊട് പുഞ്ചിരി തൂകിയ അതേ മുഖം ...ഗോപിയേട്ടണ്ടെ ഭാര്യ ... എനിക്ക് നല്‍കിയതിനെക്കാള്‍ പുഞ്ചിരി അവള്‍ അയാള്‍ക്ക് നല്‍കിയെന്ന് പിന്നിടാരോ പറഞ്ഞു കേട്ടു .

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇഷ്ടപ്പെട്ടു. ഇനിയും വരാം

    ReplyDelete

ഒരു വരി .. അതു മതി ..