Friday, March 29, 2013

" പ്ര " വാസന ..!


നടുത്തളത്തില്‍ നിന്നും ഇടപ്പുരയിലേക്ക് തിരിയുന്ന ഇടനാഴിയില്‍ എത്തിയാല്‍ മുല്ലപ്പൂവിന്റെ വാസനയാണ് .. മുല്ല വള്ളിപ്പടര്‍പ്പുകളില്‍ നിന്നും ഊര്‍ന്ന് വീണ് കിടക്കുന്ന മുല്ലപ്പൂക്കളും കാണാം , വാടി പോകാതെ മഴസ്പര്‍ശമേറ്റ് കിടക്കുന്ന അതിനോരോന്നിനും ഇനിയും വറ്റിപ്പോകാത്ത മനം മയക്കുന്ന സുഗന്ധമുണ്ട് ....! മഴ എത്ര പ്രണയിച്ചാലും ഇങ്ങനെയാണ് , എപ്പോഴും മനുഷ്യന് വേണ്ടി ബാക്കി വയ്ക്കും ..ദിലു വച്ചു പിടിപ്പിച്ചതാണ് ഈ മുല്ല വള്ളികളെ , ആദ്യം ചട്ടിയില്‍ നിന്നും തുടങ്ങി
പിന്നെയത് തൂണുകളിലൂടെ നടുമുറ്റം മുഴുവന്‍ പടര്‍ന്നു , ചിറ്റക്ക് ഇഴജന്തുക്കള്‍ വരുമെന്ന പേടി ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിലും , ആദ്യ മൊട്ടിന്റെ ഗന്ധം തന്നെ ഭീതിയകറ്റി ഇതുവരെ ഒരു മഴ പെയ്യാത്ത മനസ്സില്‍ പ്രണയത്തിന്റെ മുല്ലപ്പൂക്കള്‍ വിരിയിച്ചു ..

ദിലു ആരെന്ന് പറഞ്ഞില്ലല്ലൊ .. പറയാം , അതിനു മുന്നേ ഞാന്‍ ആരാന്ന് പറയുകയും അറിയുകയും വേണ്ടേ ...? ഞാന്‍ ദീനു .. ദീനുദയാല്‍ ... ദിലു ന്റെ ഒരെയൊരു അനുജത്തികുട്ടിയാണ്..! ഇതെഴുതുന്നത് , ഗള്‍ഫ് രാജ്യത്തിന്റെ പുറം കടലിലെ ഒരു എണ്ണ പരിവേഷണ കമ്പനിയുടെ ഓഫ് ഷോര്‍ ക്യാമ്പില്‍ ഇരുന്നാണ് ...ഇന്നത്തെ കെമിക്കല്‍ വാഷ് കഴിഞ്ഞ് തിരികെ റൂമില്‍ കേറിയതേ ഉള്ളൂ ..വെറുതെ ഇരിക്കുമ്പോള്‍ എന്തെകിലും എഴുതുവാന്‍ മനസ്സ് പറയും , എഴുതി തുടങ്ങിയാല്‍ ഒരു വീര്‍പ്പ് മുട്ടലാണ്..അതീന്നൊരു മോചനം എപ്പൊഴാണോ ഉണ്ടാകുക അതു വരെ വെറുതെ കുത്തി കുറിക്കും , അല്ലെങ്കിലും പ്രവാസിക്ക് എഴുതുവാന്‍ എന്താണല്ലേ ഇല്ലാത്തത് , ഈയിടെയായ് മുഖപുസ്തകത്തിലും മറ്റും വായിക്കാറുണ്ട് ..നമ്മുടെ വേദനകളുടെ മറ്റൊരു തലമൊക്കെ " നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന്റെ സുഖത്തിനും , സംരക്ഷണത്തിനും വേണ്ടി അന്യനാടുകളില്‍ ജോലി ചെയ്യുന്നു " പിന്നെ എന്തിനാ ഇങ്ങനെ അലമുറയിടുന്നതെന്ന് ,ഗള്‍ഫ് മാത്രമേ പ്രവാസമായിട്ടുള്ളൊ എന്ന് ..പക്ഷേ ഒന്ന് പറയാതെ വയ്യ , മറ്റ് ഏതു പ്രവാസത്തേക്കാളും ഗള്‍ഫ് തരുന്നത് , അല്ലെങ്കില്‍ ഈ മേഖലയിലേ പ്രവാസം നല്‍കുന്നത് മറ്റ് ഏതിനേക്കാള്‍ വേവു തന്നെ , സമയം , യാന്ത്രികത , ഏകാന്തത .. അനുഭവിക്കുന്നവനെ അതിന്റെ നോവറിയൂ , അല്ലാതെ അതു പകര്‍ത്തി തരുവനാകില്ല , എങ്കിലും മിക്കവരുമൊക്കെ നല്ല സ്ഥിതിയില്‍ തന്നെ സമ്മതിക്കുന്നു പക്ഷേ ഒരു വശം മാത്രമല്ല മറു വശം കൂടിയുണ്ട് , അതെല്ലായിടവും ഒരുപോലെ തന്നെയെന്നത് ശരി ...

വരണ്ട കാറ്റടിക്കുന്നുണ്ട് , മനസ്സ് പതിയെ കടലോളങ്ങള്‍ക്കപ്പുറം നീങ്ങി തുടങ്ങുന്നുണ്ട് , ദൂരേ ഒരു കപ്പല്‍ പോകുന്നുണ്ട് ഇരുപ്പത്തിയെട്ട് ദിവസം കഴിഞ്ഞ് കിട്ടുന്ന നാട്ടില്‍ പോകാനുള്ള അവധി വിനയോഗിച്ചിട്ട് ആറ് വര്‍ഷമാകുന്നു , സിറ്റിയില്‍ പോയീ കൂട്ടുകാരനോടൊപ്പം ചെലവഴിച്ച് തിരിച്ച് വരുകയാണ് പതിവ്, അല്ല എനിക്ക് ആരാണ് കാത്തിരിക്കാന്‍ ഉള്ളത് , വഴിക്കണ്ണുകളും തിരിവെട്ടവുമൊക്കെ എന്നേ ഇല്ലണ്ടായിരിക്കുന്നു ...പക്ഷേ ഈയിടെയായി മനസ്സ് വല്ലാണ്ട് പിടക്കുന്നു , ആരോ മടക്കി വിളിക്കുന്ന പോലെ ...രാത്രിയാകുമ്പോള്‍ കടലില്‍ നിന്നും നേര്‍ത്തൊരു തേങ്ങല്‍ കേള്‍ക്കുന്ന പോലെ .. അതിന്റെ കൂടെ രാമേട്ടന്‍ പറഞ്ഞ കാര്യങ്ങളോര്‍ക്കുമ്പോള്‍ എന്തോ ആകെപ്പാടെ ഒരു അസ്വസ്ത്ഥത മനസ്സിനെ പിടി കൂടിയിട്ടുണ്ട് ...

രാമേട്ടന്‍ നാട്ടിലെ തറവാട്ടിലെ അയല്‍ക്കാരനായിരുന്നു , എല്ലാറ്റിനും സാക്ഷിയായ് ഇരുന്ന ആള്‍ ...
കൈയ്യില്‍ നിന്നും പേന പതിയെ വേര്‍പ്പെട്ടു വീണു , ഓര്‍മകളില്‍ മയങ്ങുന്നുണ്ട് ഈയിടെയായ് ..
വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ആ ഇടവപ്പാതി എങ്ങനെ മറക്കാനാണ് , അച്ഛന്‍ അന്നുമിന്നും തെളിച്ചമില്ലാത്ത
ഓര്‍മയാണ് , പട്ടാള ചിട്ടകളില്‍ നിന്നും വിരുന്ന് വരുന്ന പുള്ളികളുള്ള വടിവൊത്തകിടക്ക വിരിയിലാണ്
അച്ഛന്റെ ഓര്‍മ മുഴുവന്‍ തങ്ങി നില്‍ക്കുന്നത് , അമ്മ, അച്ഛന്‍ വരുന്നുന്ന് പറയുമ്പോഴാണ്‌ പുതിയ
കിടക്ക വിരിയൊക്കെ ഇട്ട് , എല്ലായിടവും കുന്തരിക്കം പുകക്കുക ..അച്ഛന്‍ വന്നു കഴിഞ്ഞാല്‍
പിന്നെ ഞങ്ങളോട് ഒരു സനേഹവും കരുതലും അമ്മക്കില്ലെന്ന് വയ്ക്കോല്‍ കൂനയുടെ ചോട്ടിലിരുന്ന്
ദിലുവിനോട് പറഞ്ഞത് മായാതെ എന്റെ ഓര്‍മയിലുണ്ട് .....! പിന്നെ അച്ഛനെ കണ്ടിട്ടില്ല , ബോംബെയിലോ മറ്റൊ പാര്‍ക്കുന്നൂന്നു ആരോ പറഞ്ഞ് കേട്ടിട്ട് അമ്മ പൊഴിക്കുന്ന കണ്ണുനീരിന് കൈയ്യും കണക്കുമില്ലായിരുന്നു , എന്നിട്ടും ശബ്ദമെടുത്ത് ഒന്നു ശപിക്കുകയോ , അച്ഛനോട് ഒരു വാക്ക് കൊണ്ടുള്ള ദേഷ്യമോ അമ്മ കാണിച്ചിരുന്നില്ല , വിശാലമായ പറമ്പിന്ന് കിട്ടുന്നതു കൊണ്ടും , ഏതോ ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ടും , അമ്മ എല്ലാമെല്ലാം മുട്ടിച്ച് കൊണ്ടു പോയിരുന്നു , പ്രാതലിന് ഒന്നുമില്ലാതിരിന്നിട്ടും കാവിലെ വിളക്ക് മുടക്കിയിട്ടില്ല അമ്മ ഒരിക്കലും , മാസത്തിലെ ഏഴു ദിവസ്സം മാത്രം കാവിലേക്ക് പേടിച്ച് പോകുന്ന എനിക്ക് ചിന്തകളുടെ സങ്കേതമായി മാറിയിരുന്നു കാവ് പിന്നീട് ...ഇന്ന് ആ കാവൊക്കെ കാട് മൂടീ നശിച്ചിരിക്കുന്നു , നാട്ടുകാര്‍ അതിനെ ഏറ്റെടുത്ത് , പുനരുദ്ധാരണം നടത്താന്‍ തയ്യാറാണെന്നും അതിനു വേണ്ടി പൊതുവായി എഴുതി കൊടുക്കുവാനും രാമേട്ടന്‍ സൂചിപ്പിച്ചിരിക്കുന്നു , കൂടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ തറവാടിനെ എന്തെങ്കിലുമൊരു തീരുമാനത്തിലെത്തിക്കാനും , എനിക്ക് വേണ്ടെങ്കില്‍ അതു നല്ല വിലക്ക് എടുക്കാന്‍ ആളുണ്ടെന്ന് ..!

ഓര്‍മകളുറങ്ങുന്ന ചിലത് , അത് എങ്ങനെയാണ് , എത്ര വില കിട്ടിയാലാണ് കൈവിട്ട് കളയാനാകുക ...
നീളന്‍ കല്പടവുകളുള്ള ഞങ്ങളുടെ കിഴക്കേയറ്റത്തെ കുളം , കുളി കഴിഞ്ഞ് കേറി വരുമ്പോള്‍
വാല്‍സല്യമായി തഴുകുന്ന മുത്തശ്ശി മാവ് , ഇടതു വശത്ത് മഞ്ഞള്‍ മണക്കുന്ന കാവിലേക്കുള്ള
നടവഴി , അങ്ങനെ ജീവിതത്തിനോട് ഒട്ടി നിന്നിരുന്ന അതൊക്കെ എങ്ങോ പോയിരിക്കുന്നു ..
സന്ധ്യയായാല്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ താവളമാണതെന്ന് രാമേട്ടന്‍ ഇടക്കിടെ പറയാറുണ്ട് ..
ഇടവപ്പാതിയിലെ ആ വൈകുന്നേരം മൂന്ന് ജീവനുകളെ ചുട്ടെരിച്ചപ്പോള്‍ , ഇടനാഴിയില്‍ മാസങ്ങളോളം
തങ്ങി നിന്ന രക്തബന്ധത്തിന്റെ കരിഞ്ഞ മണം , ഊണും ഉറക്കവും നഷ്ടപ്പെടുത്തിയപ്പോഴാണ് ...
എല്ലാം പിന്നിലാക്കി ഒതുക്കി വച്ച് , രാമേട്ടനോട് ഒരേ ഒരു വാക്കിന്റെ വിടയോതി ഇറങ്ങി പോന്നത് ...ഇന്നും വിണ്ണില്‍ നിന്നും ദൈവമയച്ച അഗ്നി തുണ്ടില്‍ നിഴല്‍ വീണു പോയ തറവാടിന്റെ ഒരു വശം അതേപോലെ നില നില്‍ക്കുന്നുണ്ടാവാം ... പക്ഷേ എന്നെയിപ്പോള്‍ അങ്ങൊട്ടേക്ക് വലിക്കുന്ന
കാന്തികത എന്താണെന്ന് മനസ്സിലാകുന്നേയില്ല .. രാമേട്ടനപ്പുറം ഒരു മനസ്സ് മാത്രമേ ഉള്ളു ..
ഒരിക്കലും അറിയാനോ , നിറയാനോ മനസ്സിലേക്ക് കൂട്ടി കൊണ്ട് വരാനോ ശ്രമിക്കാതിരുന്ന
അവളുടെ മുഖം .. പ്രണയം എന്നതിന്റെ ആഴങ്ങളിലേക്ക് കൈയ്യ് പിടിച്ച് കൂട്ടി കൊണ്ട് പോയ
എന്റെ മണിക്കുട്ടി .... രാമേട്ടനോട് പോലും അവളെ പറ്റി ചോദികാതിരിക്കാന്‍ മനസ്സ്
പഠിച്ച് വച്ചിരുന്നു .. പക്ഷേ ഓരോ രാവിലും നിന്റെ ഓര്‍മകളില്‍ ഞാന്‍ വീണു പോകാറുണ്ട് ..
ഒരു പിന്‍ വിളിക്ക് സാധ്യമാവുന്ന ഒന്നും ഞാന്‍ മനസ്സില്‍ വളര്‍ത്തിയിട്ടില്ലെങ്കില്‍ പോലും ഇന്നു മനസ്സാകെ ഒരു മടക്കയാത്രക്ക് കൊതിക്കുന്നു ....!

മഴ പൂക്കുന്ന നിന്റെ അധരം .....
മുല്ല മണക്കുന്ന മുടിയിഴകള്‍
കര്‍പ്പൂര ഗന്ധമേറുന്ന കഴുത്തടം
എന്നെ ആവാഹിക്കുന്ന നിന്റെ കണ്ണുകള്‍ ....!
പ്രീയദേ , ഓര്‍മകളുടെ വളപ്പൊട്ടുകള്‍
മഴവില്ലിന്റെ നിറച്ചാര്‍ത്ത്
മഞ്ചാടി മണികളോടെ നിന്റെ വിരല്‍ത്തുമ്പുകള്‍ ....!

എനിക്ക് തോന്നുന്നത് , നിന്നോട് പ്രണയമാണോന്നറിയില്ല
പറയുവാന്‍ അറിയില്ല എന്നതിനേക്കാള്‍ പറയുവനാകില്ല എന്നതാണ് ..
ഒരു വികാരത്തില്‍ ഞാന്‍ എങ്ങനെ നിന്നോടുള്ളതിനെ കെട്ടിയിടും .....!
വര്‍ഷമെത്രയായ് നാം അറിയുന്നു , ഇങ്ങനെ പോകാം .. അല്ലേ ?
പക്ഷേ എന്തോ , ഒരൊ പ്രായത്തിന്റെയാകാം , എനിക്ക് നിന്നോട് ...................!
ഇന്ന് വല്യമ്പലത്തില്‍ വരുമ്പോള്‍ , എന്നോടുള്ള നിന്റെ ഉള്ളം
ഞാന്‍ അളക്കുക , എങ്ങനെയെന്നല്ലേ .... ചന്ദനം നിറയുന്ന കൈവിരല്‍ തുമ്പിനാല്‍
എന്റെ നെറ്റിയില്‍ ഒരു സ്പര്‍ശം ...
നെയ്യ് പായസം മണക്കുന്ന കൈവെള്ള ചേര്‍ത്ത് വച്ച് ഒരു സ്നേഹസ്പര്‍ശം ...
എന്റെ മനസ്സ് , അതിനായി ഒരുങ്ങി നില്‍ക്കുന്നു ...................

വരകളുള്ള വെള്ള കടലാസില്‍ , അന്നവള്‍ക്ക് കൊടുത്ത പ്രണയ ലേഖനം .. ഇതായിരുന്നു.....!
വരികള്‍ക്ക് , കാലം നല്‍കിയ പരിണാമം സംഭവിച്ചേക്കാം , എങ്കിലും ചുരുക്കം
ഇതാകാമെന്ന് മനസ്സ് പറയുന്നുണ്ട് ..വരണ്ടമണ്ണിലും പ്രണയത്തിന്റെ മഴക്ക് ചിലപ്പോള്‍ കുതിര്‍ക്കാന്‍ കഴിഞ്ഞേക്കും , പക്ഷേ മഴയേ പോലും വെറുത്തു പോയാല്‍ ..?കാവിലും കുളത്തിലും , മഴ കൊണ്ട് നിന്ന രാവുകളും നിമിഷങ്ങളും എത്രയാണ് ..ഇന്നീ കടലില്‍ , വല്ലപ്പൊഴും വിരുന്നു വരുന്ന മഴത്തുള്ളികള്‍ക്ക് ഒരുതരം കത്താനാളുന്ന എണ്ണ മണമാണ് ...എത്രയെത്ര സുഗന്ധങ്ങളുടെ വളയമാണ് ജീവിതം , അമ്മിഞ്ഞ മണത്തില്‍ തുടങ്ങി വാല്‍സല്യ സുഗന്ധത്തില്‍ ജീവിച്ച് , കുറുമ്പ് മണമായി
ബാല്യനിറങ്ങളുടെ ചൂര് നല്‍കി , കൗമാരമഴകളുടെ സൗരഭ്യം നുകര്‍ന്ന് , ദാമ്പത്യത്തിന്റെ താമര പരിമളത്തില്‍ വീണ്ടും പാല്‍മണം നുകരുന്ന ജീവിതം ..

ജീവിതമെന്നതിന് , ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച് മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ , രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..അത് തന്നെയാവാം ഞാന്‍ എന്നത് .. എങ്കിലും മനസ്സിന്റെ ഈ പിന്‍ വിളിക്ക്
പിന്നില്‍ എന്തോ ഉണ്ടാകാം , എന്നുറച്ച് വിശ്വസ്സിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍ ...!

പ്രവാസത്തില്‍ നിന്നുള്ള ഓരോ യാത്രയും , പ്രവാസിക്ക് മഴയാണ് ..തിരിച്ച് വരവിന്റെ വേനല്‍ , ഈ മഴയിലും പൊള്ളിക്കുന്ന ഓര്‍മ നല്‍കുമെങ്കിലും മനസ്സിനെ ആ പച്ചപ്പിന്റെ കുളിര്‍മയിലേക്ക് അലിയിപ്പിക്കുകയാണ് ഓരോ പ്രവാസിയും ചെയ്യുക , ഉന്മേഷത്തിന്റെ ഉല്‍സാഹത്തിന്റെ തിരതല്ലല്‍ ,
ആധിയും , വ്യാധിയും മനസ്സും ശരീരവും മറച്ച് വച്ച് നമ്മേ ഏതോ മുന്‍ജ്ന്മ സുകൃതത്തിന്റെ സാഫല്യത്തിലെക്ക് നടത്തും ആ നിമിഷങ്ങള്‍ ..... ഒന്നുണ്ട് നിറഞ്ഞുണ്ണുന്നവന് മഴയും , പുഴയും , കടലും ഗൃഹാതുരമായ സ്മരണകളാണ് അന്നം തടയപ്പെട്ടവന് അതൊക്കെ ജീവിത്തിലെ നരച്ച കാഴ്ചകളും ...!

രാമേട്ടന് ഒരുപാട് വയസ്സായിരിക്കുന്നു , കാലം പടര്‍ത്തിയ വെള്ള നൂലുകള് ചുണ്ടിലെ പഴയ ചിരി മായ്ച്ചിട്ടില്ല , ജലരേഖകള്‍ പടര്‍ന്നൊഴുകിയ കവിള്‍ ചേര്‍ത്ത് വച്ച് , എനിക്ക് വേണ്ടിയൊരു മനസ്സുണ്ടെന്ന ചിന്തകളെ ശക്തമാക്കി ആ മനസ്സെന്നെ പലവട്ടം ഹൃദയത്തിലേക്ക് ചേര്‍ത്തു പിടിച്ചു , തറവാട്ടിലേക്കുള്ള വഴികള്‍ മുഴുവനും മാറി പോയിരിക്കുന്നു , പാടത്തിന് നടുവിലൂടെയുള്ള മണ്‍ റോഡുകള്‍ ടാര്‍ ചെയ്ത്തിട്ടുണ്ട് , പാടം കളകള്‍ നിറഞ്ഞ ഭൂമിയായ് കിടക്കുന്നു , അങ്ങിങ്ങായ് ചെറിയ കയ്യേറ്റങ്ങളുടെ അടയാളങ്ങള്‍.... മനസ്സ് വല്ലാതെ ഭാരപ്പെടുന്നു , പൊടുന്നനെ ഒരു മഴ വന്ന് തൊട്ടു , രാമേട്ടന്‍ പെട്ടെന്ന് കാറിന്റെ ചില്ലുകള്‍ മുഴുവനും പൊക്കി വച്ചു , തുള്ളികള്‍ പാറി വീഴുന്നു , ഓര്‍മകളുടെ മഴക്കാലം ...കാഴ്ച മറച്ച് മഴയെന്ന കള്ളി എന്റെ ദുഖങ്ങളെ പകുതി മായ്ച്ചിരിക്കുന്നു ..
മഴവെള്ളം നിറഞ്ഞ മണ്‍റോഡിലേക്ക് കാറ് തിരിഞ്ഞ് രാമേട്ടന്റെ വീട്ടിലേക്ക് കേറുമ്പോള്‍ നേരെ പച്ചപ്പിന്റെ ഇരുള്‍മൂടിയ ന്റെ ഓര്‍മകളുറങ്ങുന്ന തറവാടിന്റെ ഗേറ്റ് ...ഒരു ആന്തലാണ് ആദ്യം ഉണ്ടായത് ....... ..!

മഴ തോര്‍ന്നിട്ടേയില്ല , ഇലയില്‍ ഇട്ട കുത്തരി ചോറിന്റെ ആവി മണം കൊണ്ട് വയറു നിറയേ
കഴിച്ചൊന്ന് ഉറങ്ങാന്‍ കിടന്നതാണ് , ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മഴ ഒന്നു പുണരാന്‍
കൊതിച്ച് ഇപ്പൊഴും പെയ്തുകൊണ്ടിരിക്കുന്നു , ഒരു കുട എടുത്ത് പതിയെ നടന്നൂ , കാലുകളില്‍ ഒഴുകുന്ന കലങ്ങിയ മഴവെള്ളം വല്ലാതെ വന്നു കൊതിപ്പിക്കുന്നു ..തുരുമ്പിച്ച താഴ് തക്കോലിട്ട് തുറക്കുമ്പോള്‍ , ഒരു കുഞ്ഞന്‍ കാറ്റ് വന്ന് കുട മറിച്ചതും ഇലമരങ്ങള്‍ പൊഴിച്ച മഴപ്രണയതുള്ളികള്‍ നെറുകില്‍ ഇത്രനാല്‍ കൊണ്ട വേവിന്റെ മുകളില്‍ കുളിരിന്റെ മഴക്കാലം തീര്‍ത്തതും ഒരുമിച്ചായിരുന്നു ........

കണ്ണുകള്‍ , നിറഞ്ഞൊഴുകുന്നുണ്ട് , മുന്നിലൂടെ പതിയെ വഴിമാറി പോയ പാമ്പ് , തൂണുകള്‍ മാറി മാറി വലകള്‍ നെയ്ത എട്ടുകാലി , ഓടിന്റെ മറവിലെവിടെയോ കുറുകുന്ന പ്രാവ് , പാതി മുറിഞ്ഞ മുത്തശ്ശി മാവിന്റെ ഒരു ചില്ലയില്‍ മഴവെള്ളം തോര്‍ത്തി കളയുന്നൊരു കാക്ക,ഇനിയും കണ്ണെത്താത്ത ഒരു പാട് ജീവനുകള്‍ ഉണ്ടിവിടെ .. ന്റെ തറവാട് അന്യം നിന്നു പോയിട്ടില്ല എനിക്കു വേണ്ടീ ഒഴിഞ്ഞ് മാറുവാന്‍ കാത്തിരിക്കുന്ന ഒരുപാട് ജീവന്റെ തുടുപ്പുകളിവിടെ ഉണ്ട് പിറക് വശത്തേക്കുള്ള വഴിയില്‍ മുഴുവനും വിദേശ മദ്യങ്ങളുടെയും ഒഴിഞ്ഞ കുപ്പികള്‍, മഴത്തുള്ളികളെ വേര്‍പ്പെടുത്തി എണ്ണമയമുള്ള , വിവിധ വര്‍ണ്ണങ്ങളുള്ള എനിക്ക് പരിചിതമല്ലാത്ത ഗര്‍ഭ നിരോധന ഉറകളുടെ കീറിയ കവറുകള്‍ ...

 നിന്റെ ഓര്‍മകളെ നീ ഇവിടെ തനിച്ചാക്കി പോകുമ്പോള്‍ , ഒറ്റപ്പെട്ടു പോകുന്ന ആത്മാക്കളുടെ കരച്ചില്‍ നീ കേട്ടില്ലേ ..? എന്നാരൊ പിറകില്‍ നിന്നും ചോദിക്കുന്ന പോലെ .. ഒരു സ്മാരകം പോലെ കരിഞ്ഞ് വിള്ളല്‍ വീണ ഭിത്തിയിലൂടെ മഴവെള്ളം എങ്ങോ പോകുന്നുണ്ട് , തൊണ്ടയില്‍ ഒരു ഗദ്ഗദം , അമ്മേന്ന് ഒരു വിളി ...ജനിച്ചു പോയി എന്നൊരു തെറ്റിന് , കാലമെനിക്കേകിയ തീരാ ദുഖങ്ങള്‍ , ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......?കുളത്തിലെ പച്ച പായലിന്റെ ആധിക്യത്തിലും മഴതുള്ളികള്‍ വെള്ളത്തെ തെളിയിക്കുന്നുണ്ട് ...കല്പടവുകളില്‍ വെറുതെ ഇരുന്നു , നനഞ്ഞ വെട്ടുകല്ലുകളില്‍ അമ്മയുടെ നനുത്ത തണുപ്പ് ..ദിലൂന്റെ കൊഞ്ചലുകള്‍ , ചിറ്റയുടെ സ്നേഹാകുലതകള്‍ ....

പിന്നില്‍ നിന്നുമൊരു കൊലുസിന്റെ നേര്‍ത്ത സ്വരം .......... നെയ്യ് പായസത്തിന്റെ മണം ....
വലതു കൈയ്യിലേക്ക് , കൈവിരലുകള്‍ തിരുകി കേറ്റി ചേര്‍ന്ന് നില്‍ക്കുന്നൊരു സാമിപ്യം ...
മുല്ലപ്പൂവിന്റെ മാസ്മരിക ഗന്ധം , മഴതുള്ളികള്‍ പൊഴിഞ്ഞ് നിറഞ്ഞ മുടിയിഴകള്‍
ദിനൂ , എന്നൊരു വിളിയില്‍ , ഇനിയുള്ള മഴക്കാലം മുഴുവനും സ്വന്തമാക്കിയ ആഴം ...........!
കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ മഴ , ഇന്ന് സാഫല്യമായി നിനക്കുമെനിക്കുമിടയില്‍ ..!

മഴയേറ്റ് നിറഞ്ഞ ഒരില ....
കാറ്റേറ്റ ഒരു പൂവ് ...
ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....
നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
ഏത് ശോകാകുലമായ നിമിഷത്തിലും
നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം .......................

" മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു രാവ് ....."
എണ്ണമണമുള്ള പുലരി , ഒരു അലാറത്തിന്റെ തുടര്‍ച്ചയായുള്ള ശ്ബദം .........!

" പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ് "

47 comments:


  1. എനിക്ക് തോന്നുന്നത് , നിന്നോട് പ്രണയമാണോന്നറിയില്ല
    പറയുവാന്‍ അറിയില്ല എന്നതിനേക്കാള്‍ പറയുവനാകില്ല എന്നതാണ് ..
    ഒരു വികാരത്തില്‍ ഞാന്‍ എങ്ങനെ നിന്നോടുള്ളതിനെ കെട്ടിയിടും .....!
    വര്‍ഷമെത്രയായ് നാം അറിയുന്നു , ഇങ്ങനെ പോകാം .. അല്ലേ ?

    ജീവിതമെന്നതിന് , ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച് മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ , രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..അത് തന്നെയാവാം ഞാന്‍ എന്നത് ..

    തൊണ്ടയില്‍ ഒരു ഗദ്ഗദം , അമ്മേന്ന് ഒരു വിളി ...ജനിച്ചു പോയി എന്നൊരു തെറ്റിന് , കാലമെനിക്കേകിയ തീരാ ദുഖങ്ങള്‍ , ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......?

    ഈ മൂന്നു ഭാഗങ്ങളും നല്ല ഇഷ്ടായി.ഇതിൽ എവിടെയൊക്കെയോ ന്റെ മനസും ണ്ടെന്നു തോന്നി.പിന്നെ പ്രവാസിക്കെഴുതുവാൻ ഒരുപാടുണ്ട് എന്നത് താങ്കളെ പോലുള്ളവർ ഓർമ്മിപ്പിക്കുന്നു .മുല്ലേടെ സ്റ്റാറ്റസും അതിൽ നിന്നുണ്ടായ ഡിസ്കഷൻസ്‌ ഒക്കേം ഓർമ്മ വന്നു അത് വായിച്ചപ്പോ.

    റിനീടെ റിനി ടച്ച് എന്നത് ദേ ഇതാണ്.
    പതിഞ്ഞ വാക്കുകൾ
    ഉള്ളം വേവുമെങ്കിലും നനുത്തതെന്നു പറയാൻ നിർബന്ധിക്കുന്ന നോവുകൾ
    ഉള്ളിൽ നിറഞ്ഞ പ്രണയത്തെ തോരാമഴയാക്കി മാറ്റാനുള്ള കാവ്യാത്മകത
    ഇതിനേക്കാൾ ഒക്കെ വലുതായി വായിക്കുന്നവരുടെ മനസിൽ നിങ്ങളോട് സ്നേഹവും സൌഹൃദവും ബഹുമാനവും തോന്നിപ്പിക്കുന്ന വാക്കുകൾ

    പതിവ് പോലെ ഇതും സുന്ദരം ലളിതം !!!!

    ഇനി വേറെ ഒരു സംശയം അല്ല ഭായ് ഇങ്ങക്കിപ്പോ ഓഫീസിൽ പണിയൊന്നും ഇല്ലേ ?
    ഇതിൽ കൊറേ വല്യേ പോസ്റ്റ്‌ ,പുതിയ ബ്ലോഗ്‌,അതിൽ കൊറേ ഹൈക്കൂസ് .....
    ഇപ്പൊ ഇതിനാ മൊതലാളി ശമ്പളം തരണേ??????
    ന്നാ എനിക്കൂടെ ഒരു ജോലി ഒപ്പിച്ചുതാന്നെ ഞാനും മാഷ്‌ടെ കൂട്ട് എഴുതാൻ പഠിക്കാം :)


    ReplyDelete
    Replies
    1. ദൈവമേ ഈ റിനി ടച്ച് ഇനി ഇങ്ങനെ ഒന്നും അല്ലാതാവ്വോ??????
      ഇത് കണ്ടിട്ട് ആരും ന്നെ തല്ലാൻ വരല്ലേട്ടോ .
      എനിക്ക് തോന്നിയ റിനി ടച്ച് ഇങ്ങനെ ഒക്കെയാ........

      വന്നു വന്നു ഞാൻ മാഷെ പോലെ തന്നെ വല്യേ കമന്റ്‌ ഇടാൻ പഠിച്ചു.
      ഇതിനി പോസ്റ്റിനെക്കാളും വല്യേ കമന്റ്‌ ആയാല പ്രശ്നാവ്വോ .

      Delete
    2. ആദ്യം തന്നെ ഒന്നു പറയട്ടെ ഉമേ ......
      എന്റെ ഇവിടത്തേ തിരക്കും , ഞാനിരിക്കുന്ന കസേരയും കണ്ട് ന്റെ ഒരു മുഖപുസ്തകത്തിലേ കൂട്ടുകാരന്‍ എന്നൊട് ചോദിച്ചത് നീ ഇവിടെയിരുന്നാണോ ഇതൊക്കെ ചെയ്യുന്നേ എന്നാണ് ..ഒരു വാക്ക് അവനേ കൊണ്ടെഴുതാന്‍ കഴിയില്ലെന്ന് ..തിരക്കുള്ള ഒരു ഷോറൂമിലേ , ഒരു തൊഴിലാളിയാണ് ഞാന്‍ ...
      അതിനുമപ്പുറം , നിമിഷനേരം കൊണ്ട് മനസ്സില്‍ വരുന്ന ചിന്തകളേ വെറുതെ വരികളാക്കുകയാണ് ഞാന്‍ , അതിന്റെ അവസ്സാനമോ- ആദ്യമൊ എനിക്കറിയില്ല , കൂടി പൊയാല്‍ അര മണിക്കൂറിനുള്ളില്‍ തീരുന്നതേ
      എന്റെ എല്ലാ പൊട്ടത്തരങ്ങള്‍ക്കുമുള്ളു എന്ന് താഴ്മായായ് അറിയിക്കുന്നേട്ടൊ ..!

      പിന്നെ എന്റെ ടച്ച് എന്തെന്ന് എനിക്കറിയില്ല ഉമേ , അതു വായിക്കുന്ന
      നിങ്ങള്‍ക്ക് വിടുന്നു ,നിങ്ങള്‍ എന്താണോ വായിച്ചെടുക്കുന്നത് അതു തന്നെയത് ..!അപ്പപ്പൊള്‍ എന്തു തൊന്നുന്നു അതു തന്നെയാണ് എന്റെ വരികള്‍ ആവര്‍ത്തനങ്ങളും , ന്റെ പ്രീയ മഴയും , പ്രണയവുമൊക്കെ വീണ്ടും വീണ്ടും കടന്ന് വരുന്നൂന്ന് മാത്രം ... സ്നേഹത്തിന്റെ വിരഹമഴകള്‍ക്കും ആയുസ്സുണ്ടാകാം ചിലപ്പൊള്‍ നേര്‍ത്ത് പെയ്യാം , തൊര്‍ന്ന് പൊകാം ..ആദ്യ വരവിന് സ്നേഹം ഉമാ ...!

      Delete
    3. ഒരു കാര്യം വിട്ടു പൊയി , ഉമ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ..
      മുല്ലയുടെ ആ വരികള്‍ തന്നെയാണ് ഇതെഴുതുമ്പൊള്‍ എന്റെ ഉള്ളില്‍
      ഉണ്ടായിരുന്നതേട്ടൊ ...!

      Delete
    4. njan chummaa thamaashakku chodichennee ullootto avide paniyonnum illennu.ishtayillenkil sorry. :(

      Delete
    5. ഒരു ഇഷ്ട്കേടുമില്ലെന്റെ ഉമേ ..
      ഞാന്‍ പറഞ്ഞുവെന്നേ ഉള്ളൂ ,
      സ്നേഹം അനുജത്തി കുട്ടി ..

      Delete
  2. ദീനുവിന്റെ ഒപ്പം ഞാനും നടക്കുന്നുണ്ടായിരുന്നു !
    അല്ലെങ്കിൽ ഇതെഴുതുമ്പോൾ റിനീഷേട്ടന്റെ ആ മനസിനൊപ്പം ഞാനും ഉണ്ടായിരുന്നത് പോലെ !!
    നമ്മൾ നേരിൽ കാണും പോലെ ,അല്ലെങ്കിൽ ഒരു സിനിമയിലൊക്കെ കാണും പോലെ
    ഓരോ കുഞ്ഞു കാര്യങ്ങളും വരികളിലൂടെ വരച്ചു കാട്ടുന്ന ഈ കഴിവ് !!
    ദീനുവിന്റെ ഒറ്റപ്പെടൽ മനസ്സിലേക്ക് കൊണ്ട് വന്നത് വല്ലാത്തൊരു സങ്കടമാണ് !
    എങ്കിലും മണിക്കുട്ടി ,അവൾ കാത്തിരുന്നില്ലേ ! അതാണ്‌ സ്നേഹം !!
    സ്നേഹം സത്യമാണെങ്കിൽ ഒരു ശക്തിക്കും അവരെ പിരിക്കാൻ ആവില്ലെന്ന് എവിടെയോ കേട്ടിട്ടുണ്ട് !!
    അവന്റെ ഏകാന്തതകളിൽ അവൾ ഇനി കൂട്ടുണ്ടാകുമല്ലോ എന്ന ആശ്വാസം !
    പാഴടിഞ്ഞ ആ വീടും അവിടെ കണ്ട കാഴ്ചകളും ഒക്കെ എങ്ങനെയാ പറയാ എനിക്കറിയില്ല !!
    അത്രക്കും ഒറിജിനൽ ആയിട്ടുണ്ട് !
    ഇതിലും ഭംഗിയായി ഇനി എങ്ങനെയാ എഴുതുക അല്ലെ ?
    കഥ ഒരു സാധാരണ കഥയെങ്കിലും അത് എഴുതിവെച്ചിരിക്കുന്ന രീതി പ്രശംസിക്കാതെ വയ്യ !!

    മഴയേറ്റ് നിറഞ്ഞ ഒരില ....
    കാറ്റേറ്റ ഒരു പൂവ് ...
    ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
    മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
    കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....

    മണിക്കുട്ടിയെ ഞാൻ ഇവിടെ കാണുന്നു !!!!

    ReplyDelete
    Replies
    1. ആശകുട്ടി , കൂടേ നടക്കുന്നതിന് ,
      കാണുന്ന കാഴ്ചകള്‍ക്ക് നന്ദി അനുജത്തി ..!
      ഇങ്ങനെയൊരാള്‍ ഉണ്ടാകാം , ഉണ്ടാകമെന്നല്ല
      ഉണ്ട് , ചിലപ്പൊള്‍ അനേകായിരങ്ങള്‍ കണ്ടേക്കാം
      ചുറ്റുപാടുകള്‍ , കാഴ്ചകള്‍ വ്യത്യസ്ഥമായേക്കാമെങ്കിലും
      നാമെല്ലം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍
      അനാഥരാണെന്ന് സമ്മതിക്കേണ്ടി വരുന്ന ഒരുപാട്
      സന്ദര്‍ഭങ്ങളില്‍ കൂടി കടന്നു പൊയിട്ടുണ്ടാവാം ...
      സ്ഥിരമായിട്ടില്ലെങ്കില്‍ കൂടി അതിന്റെ കയ്പ്പ്
      ഒരിത്തിരി നിമിഷം കൊണ്ടറിയുന്നുമുണ്ടാവം ..
      അപ്പൊള്‍ അതു ജീവിതത്തിലുടനീളം ഉണ്ടാകുന്നവന്റെ
      മനസ്സ് ഒന്നു കാണുവാന്‍ ശ്രമിച്ചു , മഴയിലൂടെ ..
      പിന്നേ എല്ലാം പതിവ് പൊലെ , എന്തൊക്കെയോ
      എഴുതി നിറക്കുന്നു .... സ്നേഹം ആശകുട്ടി ..

      Delete
  3. " പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ് "

    വെറുതെ ടെൻഷൻ ആക്കാതെ ഇഷ്ടാ ........

    ReplyDelete
    Replies
    1. ഇല്ലിഷ്ടാ ... പക്ഷേ ചില നേരുകള്‍ ..?
      എത്രയൊക്കെ വിട്ടെറിഞ്ഞ് പൊയാലും
      പ്രവാസം നമ്മേ മടക്കി വിളിക്കും ....!
      വിട്ടെറിഞ്ഞ് പൊകുവാന്‍ കഴിയാത്ത
      എന്തൊ ഒന്നിവിടെയുണ്ട് , പൈസയെന്ന് മാത്രം
      പറയല്ലേ , എങ്കില്‍ കോടീശ്വരന്മാരകണം ഒരൊ പ്രവാസിയും ..!
      നിയമം നമ്മുടെ തലക്കല്‍ കൈയ്യ്വയ്ക്കും വരെ .. ഇവിടെ ഇങ്ങനെ ... ,
      തുഴഞ്ഞോളു കേട്ടൊ .. കരയെത്തും സഖേ ....!
      സ്നേഹം , സന്തൊഷം ......!

      Delete
  4. മുല്ലപ്പൂവ് നറുമണം പൊഴിക്കുന്ന ഓര്‍മ്മക്കടല്‍

    ReplyDelete
    Replies
    1. കണ്ണുകള്‍ കടല്‍തിരകളില്‍
      മനസ്സ് മുല്ലമൊട്ടുകളില്‍ ........!
      സ്നേഹം സന്തൊഷം അജിത്തേട്ടാ ..!

      Delete
  5. നാം മഴ തന്നെയാണ്.
    നിർത്താതെ പെയ്തും മറ്റു ചിലപ്പോൾ പെയ്യാൻ മടിച്ചും, പെയ്തൊഴിയാൻ വെമ്പിയും
    ചിലപ്പോള ഒന്ന് തോർന്നുതീരാൻ കാത്തും ഒരു മഴജീവിതം.
    ഇഷ്ടം കൂടുതലുള്ള വരികളാണ് ഓരോന്നും... മഴ നനഞ്ഞ വരികൾ..
    അമ്മമഴയും പ്രണയമഴയും ഒക്കെ ഇഷ്ടം.
    മനസ്സില് ഇപ്പോൾ ഓര്മമഴയാണ്..
    മിക്കപ്പോഴും ഈ ബ്ലോഗിലെ പോസ്റ്റുകൾ ഓർമ്മകൾ സമ്മാനിക്കുന്നു,
    സുഖമുള്ള നൊമ്പരം നിറഞ്ഞ ഓർമ്മകൾ.

    ReplyDelete
    Replies
    1. ഓര്‍മകളുടെ മഴ , അതു നനയാന്‍ സുഖാണ് ..
      അതില്‍ വേവിന്റെ , നോവിന്റെ , കണ്ണിരിന്റെ
      ലവണാംശം കാണും , അത് നുണഞ്ഞ ആ ഓര്‍മകളിലേക്ക്
      ചേക്കേറി , ഉള്ളിലേ ഭാരമൊഴിച്ച് മഴയിലൂടിങ്ങനെ ....!
      ഭാവിയിലെ , അറിയപെടാത്ത തുരുത്തുകളില്‍ പൊയി
      നിന്ന് എഴുതുന്നതിനേക്കാള്‍ കൂടുതല്‍ സുഖം ഓര്‍മകളിലേക്ക്
      ഇറങ്ങി ചെന്നു വെറുതെ കുത്തി കുറിക്കുന്നത് തന്നെയാണ്..
      കൂടേ മഴയും എന്നുമെന്നും ഓര്‍മകളില്‍ ഇന്നും പെയ്യുന്ന ഒന്നാണ്..
      മഴയില്ലാതെ ഒരു ഓര്‍മകളും പൂര്‍ണമാകില്ല തന്നെ ... എനിക്ക് ..!
      പെയ്തു പെയ്ത് നില്‍ക്കട്ടെ മഴ ഓര്‍മകള്‍ , വേവുകള്‍ക്ക് മേലേ
      കുളിരിന്റ് കമ്പടം പുതച്ച് , സ്നേഹം അവന്തിക ..

      Delete
  6. ‘ജീവിതമെന്നതിന് ...
    ചിലര്‍ക്ക് അര്‍ത്ഥങ്ങളുണ്ടൊ എന്നതാണെന്നെ
    അലട്ടുന്ന ഏറ്റവും വലിയ ചിന്ത , വെറുതേ ജീവിച്ച്
    മരിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍ , അവിടെ പട്ടിണിയോ ,
    രോഗമോ അല്ല , ജീവിക്കാനുള്ള ചുറ്റുപാടുകളില്ലാതല്ല , അതിനൊക്കെ
    അപ്പുറം ...അനാഥനായി പോകുക , എല്ലാമുണ്ടായിട്ടും ആ പ്രകാശത്തിനെ
    ഒരു കുഞ്ഞു തിരിയിലേക്ക് തെളിയിക്കുവാന്‍ വിളക്കില്ലാത്ത ജീവിതം ..
    അത് തന്നെയാവാം ഞാന്‍ എന്നത് ..
    എങ്കിലും മനസ്സിന്റെ ഈ പിന്‍ വിളിക്ക്
    പിന്നില്‍ എന്തോ ഉണ്ടാകാം , എന്നുറച്ച് വിശ്വസ്സിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട് ഞാന്‍ ...!‘

    പ്രവാസവും,മഴയും,പ്രണയവും
    കൂടി വേർപ്പിരിയാനാകാത്ത വിധം
    തികച്ചും ഫിലോസഫിക്കലായിട്ടാണല്ലോ
    ഇത്തവണ വെച്ച് കാച്ചിയിരിക്കുന്നത് ... അല്ലേ റിനി

    ReplyDelete
    Replies
    1. പ്രവാസമെന്നതാണ് , നമ്മുടെ മഴയേ ഓര്‍മകളിലേക്ക്
      കൂട്ടി കൊണ്ട് വരുന്നത് , പൊടുന്നനേ പ്രണയാദ്രമായ
      ചിലതും മനസ്സിലേക്ക് ഇരച്ച് കേറും ...........!
      മഴയും പ്രണയവും ഒന്നുചേര്‍ന്നും , അതിന്റെ ഓര്‍മകള്‍
      പ്രവാസവും കൊണ്ട് വരുമ്പൊള്‍ പിന്നേ ഇതെല്ലാം
      ഒന്നായി ചേര്‍ന്നിരിക്കുന്നു എന്ന് പറയേണ്ടു വരുമേട്ടാ ..!
      എല്ലാമുള്ളവനും , അനാഥനാകും , സനാഥനായിട്ട്
      അനാഥമാകുന്നവന്റെ വ്യഥ വരികളിലേക്ക് കൂട്ടുവാനാകില്ല
      അനുഭവമാണതിന്റെ ശക്തി അറിയിക്കുക ....
      ഒരുപാട് സ്നേഹം , സന്തൊഷം മുരളിയേട്ടാ ..!

      Delete
  7. കഥാ തന്തുവല്ല വരികൾ വരഞ്ഞിട്ട ചിത്രങ്ങളാണേറെ മോഹിപ്പിക്കുന്നത്
    മുല്ലപ്പൂ മണക്കുന്ന ഇടനാഴി ..മഞ്ഞൾ മണക്കുന്ന കാവിലെക്കുള്ള വഴി ..കുത്തരി ചോറിന്റെ മണം ...തുരുമ്പിച്ച താഴ് തക്കോലിട്ട് തുറക്കുമ്പോള്‍ , ഒരു കുഞ്ഞന്‍ കാറ്റ് വന്ന് കുട മറിച്ചതും ഇലമരങ്ങള്‍ പൊഴിച്ച മഴപ്രണയതുള്ളികള്‍, വലനെയ്യുന്ന എട്ടുകാലി ചിറകു കുടയുന്ന കാക്ക..എന്തിനേറെ പറയുന്നു മഴവെള്ളത്തെ വകഞ്ഞു മാറ്റുന്ന എണ്ണമയം ..അത്രയും സൂക്ഷ്മതലങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്നു റിനി നീ .എത്രമാത്രം ഭാവനയിൽ ദീനുവായി നീ ജീവിച്ചിരിക്കുന്നു ഇവിടെ...ഒരുപാട് നന്നായി.

    പ്രണയത്തിന്റെ വ രികൾ പതിവുപോലെ അതിമനോഹരം..നിന്റെ മണിക്കുട്ടിയുടെ ഫീചെര്സ് ഒക്കെ മനസ്സില് പതിഞ്ഞു...ഹോ നെയ്പ്പായസം മണക്കുന്ന കൈകൊണ്ടു ചാര്തുന്ന ചന്ദനം...അപ്പോൾ അറിയാതെ ചുണ്ടിലും മൂക്കിലും എല്ക്കുന്ന നനുത്ത സ്പർശം ...ഇങ്ങനെയും ഓരോ കുഞ്ഞു കാര്യങ്ങളും മനസ്സിലേറ്റുന്ന ഒരു കാമുകൻ ഉണ്ടാവുമോ? മണിക്കുട്ടി ഭാഗ്യവതി തന്നെ !

    അടങ്ങാത്ത ജന്മദുഖതിന്റെ വരികൾ എന്നിലേക്കും പകര്ന്നു നീ ....ഒപ്പം..ജീവിതത്തിന്റെ നേരുകളും...ഉണ്ണുന്നവനു ഗൃഹാതുരത്വം ഉണ്ണാത്തവനുഅതിജീവനത്തിന്റെ ചവിട്ടുപടികൾ എന്ന യാഥാർത്ഥ്യം ...ഒരുപാടുണ്ട് അല്പം ഗൌരവമായിത്തന്നെ നീ ഈ കഥയിൽ പകർത്തിയവ !!!

    അവസാനമായി ഇതും ..
    നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
    ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
    ഏത് ശോകാകുലമായ നിമിഷത്തിലും
    നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം ...!!!

    ഒരുപാട് സ്നേഹം ഒരു നല്ല വായന സമ്മാനിച്ചതിന് .

    ReplyDelete
    Replies
    1. പ്രീയപെട്ട കീയകുട്ടി , ഒരു കാര്യമെഴുതുമ്പൊള്‍ ,
      അതിലേ ഒരൊ ചെറു കാര്യങ്ങളില്‍ വരെ നമ്മള്‍
      ശ്രദ്ധകൊടുത്തിട്ടുന്റാവും അതു വായിക്കുകയും ,
      അതെടുത്ത് എഴുതുകയും ചെയ്യുമ്പൊള്‍ ഒരുപാട്
      സന്തൊഷം തൊന്നാറുണ്ട് ,വീണ്ടുമെഴുതാന്‍
      പ്രചോദനമാണ്സ്വന്തം പൊലെ വന്നു ചെര്‍ന്ന്
      നിന്നു പറയുന്ന ഈ വാക്കുകള്‍ സഖീ ..
      പാടി പതിഞ്ഞത് പറയുമ്പൊഴും നമ്മുടെതായ
      കൈവഴികളിലേ മണം അതിന് നല്‍കാന്‍ ശ്രമിക്കുകയും ,
      അതു വായിക്കുന്നവര്‍ തിരിച്ചറിയുകയും ചെയ്യുന്നടുത്താണ്
      ഒരൊ എഴുത്തുകാരന്റെയും വിജയം , ഞാന്‍ അതാണെന്ന്
      പറയുന്നില്ല എങ്കിലും , ആത്മസംത്രിപ്തി എന്നൊരു
      സാധനം കൈവരും ...!പ്രണയത്തിന്റെ ചന്ദനമണക്കുന്ന
      ചിത്രങ്ങള്‍ വരച്ചിടുമ്പൊള്‍ , അതു മനസ്സിലുണ്ടാകും
      ഭാവനയുടെ ചിന്തകളില്‍ നിറയുമ്പൊള്‍ ,
      വായിക്കുന്ന ഈ മനസ്സുകളിലൂടെ അതിന്
      ജീവന്‍ കൈവരും ... ശരി തന്നെയാണ് ഒരൊ
      കുളിരും ഒരൊ കണ്ണുകള്‍ക്കല്ലേ കീയ ..
      നാം കാണുന്ന കണ്ണുകളില്‍ ചിലത് കുളിരാകും
      ചിലര്‍ക്കത് നോവും ...മനസ്സില്‍ തൊട്ടുള്ള
      ഈ ആഴമുള്ള മറുപടികള്‍ക്ക് എന്ത് പകരം തരാന്‍ ..
      സ്നേഹം മാത്രം പ്രീയ കീയകുട്ടി .. ഒരുപാട് ..!

      Delete
  8. ഓർമകൾക്ക് വിവിധ ഭാവങ്ങളുണ്ട്..

    റിനീ, ഈ രചന (കഥ) താങ്കള് വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു.

    ദീനദയാൽ: എന്തൊരു രസമുള്ള പേര്

    കഥ ഒരുപാട് ആസ്വദിച്ചു തന്നെ വായിച്ചു..

    ReplyDelete
    Replies
    1. ഒരുപാട് സന്തൊഷം പ്രീയപെട്ട കൂട്ടുകാര ..
      കഥയോ നേരൊ എന്നറിയില്ല ,, ഈ ചിത്രം-
      മനസ്സില്‍ ഓര്‍മയായ് കിടപ്പുണ്ട് ...
      ആ ഓര്‍മകളുടെ ഭാവമാകാം ഇത് ..
      എല്ലാം വായിക്കുന്നവര്‍ക്ക് സ്വന്തം സഖേ ..
      ദീനു ദയാല്‍ , എന്റെ ക്ലാസ്മേറ്റായിരുന്നു ദീനു ..
      ഒരുപാട് സ്നേഹം , സന്തൊഷം സഖേ ..!

      Delete
  9. " കാലുകളിൽ ഒഴുകുന്ന കലങ്ങിയ മഴവെള്ളം വല്ലാതെ വന്നു കൊതിപ്പിക്കുന്നു ..തുരുമ്പിച്ച താഴ്‌ തക്കോലിട്ട്‌ തുറക്കുമ്പോൾ , ഒരു കുഞ്ഞൻ കാറ്റ്‌ വന്ന്‌ കുട മറിച്ചതും ഇലമരങ്ങൾ പൊഴിച്ച മഴപ്രണയതുള്ളികൾ നെറുകിൽ ഇത്രനാൽ കൊണ്ട വേവിന്റെ മുകളിൽ കുളിരിന്റെ മഴക്കാലം തീർത്തതും ഒരുമിച്ചായിരുന്നു ........"

    നൊമ്പരത്തിന്റെ മഴ നനഞ്ഞു ഞാനിരിക്കുന്നു. മനോഹരമാണീ ശൈലി.ചിന്തയെ പിൻ തുടരുന്ന വാക്കുകളുടെ ആർദ്രത

    ReplyDelete
    Replies
    1. "ചിന്തയേ പിന്‍ തുടരുന്ന വാക്കുകളുടെ ആര്‍ദ്രത "
      നല്ല വരികള്‍ മാഷേ .. ഓര്‍മകളില്‍ , ചിന്തകളില്‍
      മഴയുടെ കുളിരും നഷ്ടവും നിറക്കുമ്പൊള്‍ , ആര്‍ദ്രമായ
      പലതിന്റെയും നേര്‍തുമ്പ് തൊടുമ്പൊള്‍ ഇതില്പരം
      ഒരു നല്ല വാക്ക് , എനിക്കിനി എന്തു കിട്ടാന്‍ ...!
      ഒരുപാട് സ്നേഹവും സന്തൊഷവും പ്രീയ മാഷേ ..!

      Delete
  10. പ്രീയപ്പെട്ടത്‌ എല്ലാം നഷ്ട്ടപ്പെട്ടു തികച്ചും ഒറ്റയായ ദീനു.
    അവന്റെ ചിന്തകളും വികാരങ്ങളുമെല്ലാം ,നാട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ചകളും ,
    എല്ലാം അതേപടി പകർത്തുന്നതിൽ റിനി അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.
    ഒന്നും എടുത്തു പറയാൻ ആവില്ല .തുടക്കം മുതൽ ഒടുക്കം വരെ വളരെ ഭംഗിയായി .

    രാമേട്ടന്റെ വീട്ടിലേക്ക് കേറുമ്പോള്‍ നേരെ പച്ചപ്പിന്റെ ഇരുള്‍മൂടിയ ന്റെ ഓര്‍മകളുറങ്ങുന്ന തറവാടിന്റെ ഗേറ്റ് ...ഒരു ആന്തലാണ് ആദ്യം ഉണ്ടായത് ....... ..!
    റിനിയിൽ ദീനു ജീവിക്കുകയായിരുന്നു എന്ന് തോന്നും . ഓരോ ചെറിയ ഇമോഷന്സ് വരെ വിട്ടു പോകാതെ .

    ഒന്നും പറയാതെ പോയിട്ടും മണിക്കുട്ടി കാത്തിരുന്നത് നീണ്ട 6 വർഷങ്ങൾ .
    മനസിന്റെ ഉറപ്പായിരുന്നു അത് . ഒരിക്കൽ തിരികെ എത്തുമെന്ന ഉറപ്പ് .
    ആത്മാവ്‌ ആത്മാവിനോട് സംവേദിക്കും എത്ര അകലെയാണെങ്കിലും .
    തിരിച്ചു വരാതിരിക്കാൻ ആവില്ല .

    വിരഹവും ഒറ്റപ്പെടലും ,നാടും മഴയും പ്രണയവും , അങ്ങനെ റിനിയുടെ ഇഷ്ട്ടങ്ങൾ എല്ലാം കൂടെ ഒരുമിച്ചു
    ചേര്ന്ന ഒരു പോസ്റ്റ്‌ .
    കൊതിപ്പിച്ചു ഈ എഴുത്തിന്റെ രീതി .

    ReplyDelete
    Replies
    1. പ്രവാസം നല്‍കുന്ന ചിലതില്‍ നിന്നുമാകാം
      നീലിമ ദീനുവില്‍ എത്തിപെട്ടത് , അവനിലൂടെ നടന്നത് ..
      ആദ്യവരിയില്‍ തുടങ്ങുന്ന ചിലതില്‍ നിന്നും
      എഴുതി നിറക്കുന്നവയാണ് ന്റെ എല്ലാ പൊസ്റ്റും
      അറിയില്ല മുന്നൊട്ട് എന്താണെന്ന് , അവസ്സാനവും ...
      ഒരു തുരുത്തിലെത്തിപെട്ട് , നിര്‍ത്താന്‍ മനസ്സ് പറയും
      അപ്പൊള്‍ വരികളേ മടക്കി വയ്ക്കും , ഇതു തന്നെ ..!
      ചിലപ്പൊള്‍ മനസ്സുകള്‍ അതു പൊലെയാകാം ..
      മഴയിലൂടെ വന്ന് കാലങ്ങളൊളം നില നില്‍ക്കും
      കാത്തിരിക്കും , ഒരു വേനല്‍ കൊണ്ട് വാടാതെ
      വെറുക്കാതെ , എത്ര മഴക്കാലങ്ങളിലും കുതിര്‍ന്നു പൊകാതെ ..!
      എല്ലാം ഇഷ്ടങ്ങളല്ല നീലിമ ചിലത് കാലം കൊണ്ട് തരുന്നതാണ്
      ഒരുപാട് സന്തൊഷവും സ്നേഹവും പ്രീയ കൂട്ടുകാരീ ..!

      Delete
  11. ഹൃദയം തൊട്ട കഥ റിനീ .
    ഒരു വേനലിന്റെ ചൂടും ഒരു മഴക്കാലത്തിന്റെ കുളിർമ്മയും ഒന്നിച്ചനുഭവിച്ച പോലെ . ആദ്യം തന്നെ ഒരു പഴയ വീടും കാവും എല്ലാം മനസ്സിൽ കൊണ്ട് വന്നു . പിന്നെ കഥ അനുഭവിക്കുകയെ വേണ്ടിയിരുന്നുള്ളൂ .
    ഭംഗിയായി വായിച്ചു പോകുന്ന കഥകൾക്കിടക്ക്‌ എപ്പോഴും ഒരു കവിത വരുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ആണ് . എന്നിരുന്നാലും എനിക്കത് ഗദ്യമായി തന്നെ കാണാനാണ് ഇഷ്ടം . അതെത്ര മനോഹരമായ വരികൾ ആയാലും . ഇതൊരു കുറവായല്ല , എന്റെ ഒരു ഇഷ്ടം പറഞ്ഞെന്നെ ഉള്ളൂ .

    ReplyDelete
    Replies
    1. വേനലും മഴയും വായനയില്‍ അനുഭവിക്കുന്നത്
      നെല്ലിക്കയുടെ മേലെ വെള്ളം കുടിക്കുന്നത് പൊലെയാകും
      അല്ലേ മന്‍സൂ , ഇഷ്ടമാകുന്നതില്‍ സന്തൊഷം പ്രീയ സഖേ ..
      പിന്നെ വരികള്‍ കവിത പൊലെ അല്ലേട്ടൊ .. കവിതയെഴുതാന്‍
      എനിക്കറിവതില്ല മന്‍സുവേ , അതു ഗദ്യം തന്നെ ..
      അവിടെ സന്ദര്‍ഭത്തിന് അനുസരിച്ചാണ്‍ അതു ചേര്‍ത്തത്
      അന്നെഴുതിയ പ്രണയലേഖനം എഴുതിയ ശൈലിയിലാണ്
      ചേര്‍ത്തു വച്ചത് , വയനക്ക് അതു അലോസരമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക ..
      ഒരുപാട് സ്നേഹവും സന്തൊഷവും പ്രീയ കൂട്ടുകാര ..!

      Delete
  12. മഴയേറ്റ് നിറഞ്ഞ ഒരില ....
    കാറ്റേറ്റ ഒരു പൂവ് ...
    ഊര്‍ന്ന് വീഴാറായ ഒരു തുളസി കതിര്‍....
    മിഴിക്ക് ഗര്‍ഭമേകിയ വിരഹം -
    കവിളില്‍ പിറന്ന് വീണ കണ്ണീര്‍ തുള്ളി....
    നമ്മളെന്നത് ദൂരമാകാം , കാലമെന്നത് കാരണമാകാം
    ഒരേ മഴ നിന്നിലും എന്നിലും മനം നിറക്കാം
    ഏത് ശോകാകുലമായ നിമിഷത്തിലും
    നീയാണ് ഓര്‍മ ,നീയാണ് മഴ, നീയാണ് സ്നേഹം ...............


    ഈ വരികളാണ് ബ്ലോഗ്ഗിലേക്ക്‌ വഴി കാണിച്ചത്.. എന്താ പറയുക.. കാവ്യാത്മകം എന്നൊക്കെ പറയുന്ന പോലെ വരികളിൽ ഒരു തരം മാജിക്‌.... പതുവു പോലെ നന്നായി..

    ഈ വരികൾ നന്നായി ഇഷ്ടപ്പെട്ടു..

    സസ്നേഹം..

    ReplyDelete
    Replies
    1. ഖാദൂ , എവിടെയാണ് , കാണാനേയില്ലല്ലൊ ...?
      സുഖം തന്നെയല്ലേ ..?
      കണ്ണിനു മുന്നില്‍ വിരുന്ന് വരുന്ന ചിലതിന്റെ
      ആവര്‍ത്തന മുഖങ്ങളാണ് വരികളിലേക്കൂര്‍ന്ന്
      വീഴുക , ഇഷ്ടമാകുന്നു എന്നു വായനാ മനസ്സുകള്‍
      പറയുമ്പൊള്‍ സന്തൊഷം തന്നെ പ്രീയ സഖേ ..
      ഒരുപാട് നന്ദി പ്രീയ് കൂട്ടുകാര ..!

      Delete
  13. ഒരിക്കലും ആരും തനിച്ചാവാതെ ഇരിക്കട്ടെ. എന്ന് ആഗ്രഹിച്ചു പോയി ,
    ഒരു പാവം മനസിന്റെ ,നീറുന്ന നൊമ്പരങ്ങൾ വായിച്ചപ്പോൾ .
    ആ ഒറ്റപ്പെടലും , ഒറ്റക്കിരിക്കലും എന്നെ വേദനിപ്പിച്ചു കളഞ്ഞു .

    "അച്ഛൻ വന്നു കഴിഞ്ഞാൽ അമ്മക്ക് നമ്മോടു ഒരു സ്നേഹവും കരുതലും ഇല്ലെന്നു വൈക്കോൽ കൂനയുടെ ചോട്ടിലിരുന്നു പറയുന്ന രണ്ടു കൊച്ചു സഹോദരങ്ങൾ .
    ഫ്ലാഷ് ബാക്ക്കും ,പിന്നെ ,നാട്ടിലേക്കുള്ള യാത്രതൊട്ടു ഓരോ കാര്യങ്ങളും , ഓരോരോ കാഴ്ചകളും ,മനോഗതങ്ങളും .
    അത്ഭുതപ്പെട്ടു പോയി കേട്ടോ ഇങ്ങനെ ഓരോന്നും ഓര്ത്തെടുത്തു എഴുതുന്ന ,
    ഈ മനസ്സിനെ സമ്മതിക്കണം ... നമിക്കാതെ വയ്യ.. ,
    കാണാതെ കാണുകയായിരുന്നു ഞാൻ എല്ലാം .

    ആ മഴയത്ത് പാഴടിഞ്ഞ ആ വീടിനു മുന്നില് നിന്നോടൊപ്പം ഞാനും ഉണ്ടായിരുന്നുവല്ലോ . .
    പായൽ മൂടിയ കുളപ്പടവിൽ നിന്നോടൊപ്പം ഇരിക്കുമ്പോൾ
    ബഹളങ്ങളില്ലാതെ അരികിൽ വന്നു, കൈകൾ കോര്ത്തു ചേർന്ന് നിന്ന സാമീപ്യം .... മണിക്കുട്ടി .
    ആരൊക്കെ , എന്തൊക്കെ വന്നു ചേര്‍ന്നാലും എനിക്കുണ്ടായ വിടവുകള്‍ക്ക് , ഈ ജീവിതത്തില്‍ നിറവുണ്ടാകുമോ .......എന്ന അകുലതകൾക്ക് മറുപടിയായി ,അവൾ .
    ഇനിയുള്ള മഴക്കാലം മുഴുവനും സ്വന്തമാക്കിയവൽ ..
    കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ മഴ , ഇന്ന് സാഫല്യമായി നിനക്കും അവൾക്കുമിടയില്‍ ..!
    എല്ലാത്തിനും ഒരു കാലമുണ്ട് ..
    ഒര്ക്കാതിരിക്കാൻ ശ്രമിച്ചാലും , കാണാതിരുന്നാലും അവളിലേക്ക്‌ വീണ്ടും എത്തിച്ചേരാൻ,
    ഒട്ടപ്പെടലുകൽക്കു വിരാമമിടാൻ ..
    സമയമെത്തുമ്പൊൽ അത് സംഭവിച്ചിരിക്കും ..

    ഇതുവരെ എഴുതിയ പോസ്റ്റുകളിൽ വച്ചു എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടത് .
    എഴുത്തിന്റെ ലാളിത്യം , അതിന്റെ ശൈലി .എത്ര പറഞ്ഞാലും എനിക്ക് മതിയാവുന്നില്ലല്ലോ .

    ReplyDelete
    Replies
    1. അല്‍ഭുതപെടണ്ട റോസേ , ഓര്‍ത്തെഴുതുന്നതൊന്നുമല്ല..
      ഓര്‍ത്തെഴുതാന്‍ മാത്രമായ വരണ്ണാഭമായ ചിന്തകളൊന്നും
      എനിക്കു ജീവിതം നല്‍കിയിട്ടില്ല , ജീവനില്‍ കൊരുത്ത്
      വയ്ക്കാവുന്ന നീറ്റലുകളുടെ ആധിക്യവുമില്ല ..
      പിന്നെ ചിലപ്പൊഴുള്ള തൊന്നലുകളില്‍ ജനിക്കുന്ന
      ചിലതിനേ എഴുതി കൂട്ടി വരികളാക്കുന്നു ...!
      ചന്നം പിന്നം പെയ്യുന്ന മഴ പൊല്‍ ജീവിതം -
      പൊഴിഞ്ഞ് വീഴുന്നുണ്ട് , കാലമേകുന്ന വേനലും
      വസന്തവും ഹൃത്തേറ്റി , ഒടുക്കം വരെ .....
      എല്ലാത്തിനുമൊരു കാലമുണ്ട് .... കാലമില്ലാതായി
      പൊകുന്നവരുമുണ്ട് , കാത്തിരിപ്പിന്റെ തൊരാമഴത്ത്
      കാഴ്ചയടഞ്ഞു പൊകുമ്പൊഴും ,മനസ്സില്‍ കത്തി നില്‍ക്കുന്ന
      പലതുമുണ്ടാകാം , ചിലതലിഞ്ഞ് പൊകാം ..
      എനിക്കറിയില്ല എന്റെ ലാളിത്യവും ശൈലിയും ...
      ചിലര്‍ക്ക് ഇഷ്ടമല്ലെന്ന് തൊന്നുന്നു , ചിലര്‍ക്ക് ഇഷ്ടവും
      ഇഷ്ടകേടില്‍ ഇഷ്ടമെന്ന് പറയുന്നത് സങ്കടം തന്നെ ..
      ഇത്ര വരഷ്മായിട്ടും മറക്കാതെ ഓടി വരുന്നതിന്
      കൂടെ നില്‍ക്കുന്നതിന് , ഇഷ്ടമാകുന്നതിന് ഒരുപാട്
      സ്നേഹവും നന്ദിയും പ്രീയ കൂട്ടുകാരീ ..!

      Delete
  14. ഒഴുക്കോടെ വായിച്ചു...
    മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു പോസ്റ്റ്‌ ..... :)

    ReplyDelete
    Replies
    1. ആ മണമാണ് പകര്‍ത്താന്‍ ശ്രമിച്ചത് ..
      പരാജയപെട്ടില്ലെന്നറിയുമ്പൊള്‍
      ഒരുപാട് സന്തൊഷമുണ്ട് പ്രീയ സഖേ ...!
      സ്നേഹം ഒരുപാട് ..!

      Delete
  15. റീനിയുടെ ഒരു വേറിട്ട എഴുത്ത് ..

    പ്രവാസിയുടെ ഗൃഹാതുര ചിന്തകള്‍ അവന്റെ അവസാന ശ്വാസത്തോളം അവന്റെ മനസ്സില്‍ വേലിയേറ്റങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരിക്കും. പിന്നിട്ട അനുഭവങ്ങള്‍ കലുഷിതമാക്കിയ ഒരു മനസ്സിന്റെ ഭാവ തലങ്ങള്‍ നന്നായി വരച്ചു കാണിച്ചു.

    പിന്നെ ഒരു കാര്യം മന്‍സൂര്‍ പറഞ്ഞത് തന്നെയാണ്. നന്നായി പറഞ്ഞു പോകുന്നതിനിടയില്‍ ആ കവിതയുടെ ആവശ്യമുണ്ടായിരുന്നോ എന്നത് തന്നെ. അതില്ലാതെ തന്നെ ഇതൊരു മികച്ച കഥയല്ലേ സുഹൃത്തെ .....

    ആശംസകള്‍

    ReplyDelete
    Replies
    1. പ്രവാസി , വരികളില്‍ പലവട്ടം മരിക്കുന്നുന്റ് ..
      ചിന്തകളില്‍ പലവട്ടം മുറിപെടുന്നുണ്ട്
      നേരുകളില്‍ പലവട്ടം ഇടറി പൊകുന്നുണ്ട് ....!
      അതു ചിലപ്പൊള്‍ ജന്മനാടിന്റെ സുഗന്ധം
      നഷ്ടപെട്ടു പൊയതു കൊണ്ടാകാം അല്ലേ ഏട്ടാ ..?
      എന്നൊ എപ്പൊഴോ ചേര്‍ന്നിരുന്ന പൊയ ചില നോവുകളുണ്ട്
      അതു മാത്രമാകാന്‍ ഈ പകര്‍ത്തലകളുടെ പിന്നില്‍ ..
      പിന്നേ ആ കവിത പൊലത്തെ സാധനം സന്ദര്‍ഭത്തിന്
      അനുസരിച്ചാണ് ഇട്ടത് ഏട്ടാ , അന്നിന്റെ പ്രണയലേഖനത്തേ
      വരികളിലൂടെ കൂട്ടിയെന്ന് മാത്രം , കല്ലു കടിയായി
      പൊയെങ്കില്‍ സദയം കഷമിക്കുക ..
      ഒരുപാട് സ്നേഹവും , സന്തൊഷവും പ്രീയപെട്ട ഏട്ടാ ..!

      Delete
  16. എന്നത്തേയും പോലെ നല്ല വായനാനുഭവം തന്നു റീനി .. നല്ല എഴുത്തിനു നല്ല ഭാവുകങ്ങൾ..

    ReplyDelete
    Replies
    1. ഫിറോ , എന്നത്തെയും പൊലെ ഇഷ്ടമാകുന്നതില്‍
      ഒരുപാട് നന്ദി പ്രീയ സ്നേഹിതാ ...!

      Delete
  17. കഥയും കവിതയും കൂടികലര്‍ന്ന റിനിയുടെ മുല്ലപ്പൂ മണമുള്ള കഥ ഇഷ്ടായി !

    >>> പ്രവാസം ഒരിക്കലും കരയെത്താന്‍ കഴിയാത്ത തുരുത്താണ്<<<
    പ്രവാസി അല്ലാത്തത് കൊണ്ടാവാം അതിനെ കുറിച്ചു വലിയ പിടുത്തമില്ലാ

    >>>ഒന്നുണ്ട് നിറഞ്ഞുണ്ണുന്നവന് മഴയും , പുഴയും , കടലും ഗൃഹാതുരമായ സ്മരണകളാണ് അന്നം തടയപ്പെട്ടവന് അതൊക്കെ ജീവിത്തിലെ നരച്ച കാഴ്ചകളും ...!<<< ഇഷ്ടായി (Y)

    ReplyDelete
    Replies
    1. ഈ മണം ഇഷ്ടമായതില്‍ സന്തൊഷം കൂട്ടുകാരി ..!
      പ്രവാസത്തിലല്ലേലും അറിയാന്‍ കഴിയും കൊച്ചുമൊള്‍
      ഒരിക്കലെങ്കിലും വീടും നാടും വിട്ട് നില്‍ക്കുമ്പൊള്‍ പൊലും
      ഉടനേ തിരിച്ചെത്താമെന്ന് മനസ്സ് പറയുമ്പൊഴും
      എന്തോ നമ്മളില്‍ നിന്നും മാറി നില്‍ക്കുന്നതായി തൊന്നിയിട്ടില്ലേ
      നമ്മുടെ ദിനചര്യകളുടെ മാറ്റം തന്നെ മാനസികമയ പിരിമുറുക്കങ്ങളില്‍
      ചെന്നു കൊണ്ടെത്തിച്ചിട്ടില്ലേ ,,? അതുതന്നെയാണേട്ടൊ ഇതും ..!
      ശരിയല്ലേ കൂട്ടുകാരീ , ചിലര്‍ക്ക് ഗൃഹാതുര സ്മരണകളുണരുമ്പൊള്‍
      മറ്റു ചിലര്‍ വിശപ്പിന്റെ വിളികളിലാകും , ഒരെ മനസ്സുള്ള കാലം
      ഉണ്ടാകുമോ .. ? ഇഷ്ടമായതില്‍ ഒരുപാട് ഇഷ്ടം സഖീ ..!

      Delete
  18. athi manoharam rini..parayade vayya..thangalude varikal ethiri kadamedukunu...

    pravasa geevithathe eniku eshtamanu..

    " മഴ മണക്കുന്ന , മുല്ലമൊട്ടിന്റെ സുഗന്ധമുള്ള ...... ഒരു രാവ് ....."
    എണ്ണമണമുള്ള പുലരി...doore ambalathil ninnu kaattil ozhuki varunna bhakthi gaanam kettu..onnude puthappu valichu moodi kanandachu kidekumbozhulla suham...adu araiyanamengil...pravasathinte thurittil pedanam....engilea nattil avadiku chellumbou edoke aaswadikanvulu...

    subharatri rini

    ReplyDelete
    Replies
    1. എപ്പൊഴും കണ്ടു കൊണ്ടിരിക്കുന്നത് ,
      കേട്ട് കൊണ്ടിരിക്കുന്നത് മടുക്കുമെന്ന് സാരമല്ലേ :)
      ശരിയാകാം കേട്ടൊ , ഇല്ലാന്ന് പറയുന്നില്ല ...
      നഷ്ടത്തിന്റെ ആഴമറിയുക , നഷ്ട്പെടുമ്പൊഴാണല്ലൊ ,, അല്ലേ ?
      അല്ലെങ്കിലതിന്‍ മുകളില്‍ തുഴയുന്ന ഒന്നു മാത്രമാകും മനസ്സ് ..
      വരികള്‍ക്ക് കടുപ്പവും , വിരഹവും പിറക്കുക ,
      ഇല്ലാണ്ടായി പൊകുന്നതിന്റെ , അല്ലെങ്കില്‍ കുട്ടിമാളു
      പറഞ്ഞ പൊലെ ഇടക്ക് കിട്ടുന്നതിന്റെ മൂല്യം കൊണ്ടാകാം ..
      മറിച്ചുള്ള ചിന്തകള്‍ ഇഷ്ടായീ , ഇഷ്ട്പെടുന്ന മനസ്സിനൊരുപാട്
      സ്നേഹവും സന്തൊഷവും സഖീ ...!

      Delete
    2. നഷ്ടത്തിന്റെ ആഴമറിയുക , നഷ്ട്പെടുമ്പൊഴാണല്ലൊ...sathyam..njan parayan udeshichadu rini vaayicheduthu..nanni suhrthe...Subharatri..

      Delete
  19. സുപ്രഭാതം ..സ്നേഹ പുലരി റിനീ...
    എന്നത്തേയും പോലെ എത്ര സന്തോഷമാണെന്നൊ ഈ മഴയും മണ്ണിന്‍റെ ഗന്ധവും ഇവിടെ നിന്ന് തൊട്ടറിഞ്ഞു പോകുവാന്‍..
    പ്രവാസമോ വിരഹമൊ പ്രണയമൊ എന്തുമായി കൊള്ളട്ടെ റിനിയുടെ വരികളിലൂടെ അവ ആസ്വാദിച്ചറിയുമ്പോള്‍ വല്ലാത്ത അനുഭൂതിയാണു.
    റിനിയുടെ എഴുത്തിലും എത്രയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു..
    കൂടുതല്‍ ഉയരട്ടെ എന്ന് പ്രാര്‍ത്ഥനകള്‍.

    ReplyDelete
    Replies
    1. കൂടുതലുയര്‍ന്നാല്‍ , താഴേക്ക് വീഴുമ്പൊള്‍
      ആക്കം കൂടും പ്രീയ മഴകൂട്ടുകാരീ ....
      ഇങ്ങനെയൊക്കെ തട്ടിയും മുട്ടിയും പെയ്തും
      നിറഞ്ഞും ഇങ്ങനെ പൊകാം കേട്ടൊ ..
      ഒരൊ വരവിലും മനം നിറയുന്നുവെങ്കില്‍
      സന്തൊഷം തന്നെ , അതീ മനസ്സിന്റെ വിജയവും ...
      എന്നും പ്രാര്‍ത്ഥനകളും , നല്ല വാക്കുകളുമായി വരുന്ന
      ഈ മനസ്സിന് ഒരുപാട് സ്നേഹം വര്‍ഷിണി ..!

      Delete
  20. കവിതയില്ലെങ്കിലും മികച്ചതായിരുന്നു ഈ രചന... അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. കവിതെയെന്ന് പറയുന്ന ഒന്നായി തൊന്നിയത്
      സന്ദര്‍ഭത്തിന് അനുസരിച്ച് മാത്രമാണ്
      കൂട്ടിയത് കലേച്ചീ , അതു ഒന്നുടെ വായിച്ചാല്‍
      മനസ്സിലാകും , പ്രണയ ലേഖനത്തിന്റെ ഓര്‍മകളിലേ
      വരികളായി കാട്ടിയാണ് അതവിടെ ചേര്‍ത്തത് ...!
      വായനക്ക് തടസ്സമായെങ്കില്‍ സദയം ക്ഷമിക്കുക ..
      ഒരുപാട് നന്ദിയും സ്നേഹവും കലേച്ചീ ...!

      Delete
  21. പ്രിയ റിനീ, എന്ത് ഞാന്‍ പറയേണ്ടു സഖേ..
    വാക്കുകള്‍ കൊണ്ട് വരച്ചിട്ട ഈ ചിത്രം പതിവ് പോലെ, അതിനെക്കാളേറെ ഇഷ്ടായി... ഓരോ വരികളും നല്‍കുന്ന ഓര്‍മ്മകള്‍, മനസ്സില്‍ കോറിയിടുന്ന പ്രണയത്തിന്‍റെ ഭാവങ്ങള്‍, പിന്നെയും പലതും.... വരികളിലെ പ്രവാസവും, ഗൃഹാതുരയും, എല്ലാം മനസ്സിനെ ഏറെ സ്പര്‍ശിച്ചു...

    "നിന്റെ ഓര്‍മകളെ നീ ഇവിടെ തനിച്ചാക്കി പോകുമ്പോള്‍ , ഒറ്റപ്പെട്ടു പോകുന്ന ആത്മാക്കളുടെ കരച്ചില്‍ നീ കേട്ടില്ലേ ..? എന്നാരൊ പിറകില്‍ നിന്നും ചോദിക്കുന്ന പോലെ .."

    ഓരോ ഓര്‍മ്മയും ഒരാത്മാവിന്‍റെ തേങ്ങല്‍ തന്നെ സഖേ..

    ReplyDelete
    Replies
    1. ഒരൊ ഓര്‍മയും , ഒരൊ ആത്മാക്കളുടെ തേങ്ങല്‍ തന്നെ ...!
      നമ്മേ പിന്നിലോട്ട് വിളിക്കുന്ന , മടക്കയാത്രക്ക് മനസ്സിനെ
      ത്വരിതപെടുത്തുന്ന ഒന്ന് , എത്ര കാതമകലെ പൊയാലും
      മനസ്സിലേക്കൊരിക്കല്‍ ചേക്കേറി പൊയത് ഒരു നിമിഷത്തിന്റെ
      ഓര്‍മകളുടെ ബലത്തിന്‍ മുന്നേറി വരും , തളര്‍ത്തും ....!
      ഗൃഹാതുരമായ ചിന്തകളുടെ ആകെതുകയാകാം പ്രവാസ്സം
      അതിനപ്പുരം , എന്തു നേട്ടമാണത് കൊണ്ട് വരുന്നത് ...
      കാണാതെ കാണുന്ന ചില മഴകളുടെ ക്ഷണിക കുളിരല്ലാതെ ...!
      ഈ മനസ്സിന്റെ ഇഷ്ടം എന്റെയും കൂടി തന്നെ . ഇഷ്ടമാകുന്നു
      എന്നത് ഒരുപാട് സന്തൊഷവും സ്നേഹവും പ്രീയ സഖേ ..!

      Delete

ഒരു വരി .. അതു മതി ..