Sunday, February 24, 2013

ഉറുമ്പുകള്‍​ക്ക് പറയാനുള്ളത് ..!


















കരുണാതന്‍ കാതലെ കൈതൊഴാം, സ്നേഹരശ്മിയേ ഞങ്ങള്‍ കൈതൊഴാം
മഹിമതന്‍ കോവിലേ കൈതൊഴാം , തൊഴാം മഹിതന്‍ വെളിച്ചമേ കൈതൊഴാം
ഒരു ചെറു ദീപവുമേന്തി ഞാന്‍, നിന്റെ അരികിലായി അര്‍ച്ചനക്കെത്തവേ
കനവിന്‍ കടാക്ഷങ്ങള്‍ ഏകണേ, എന്നില്‍ കരളില്‍ അമൃതം പൊഴിക്കണേ
അവിവേക ശാലികള്‍ പാപികള്‍, ഞങ്ങള്‍ അഖിതങ്ങള്‍ വല്ലതും ചെയ്യുകില്‍
അഖില പ്രകാണ്ട പ്രകാശമേ, ഞങ്ങള്‍ക്കരുളണേ മാപ്പ് നീ ഈശ്വരാ
ഞങ്ങള്‍ക്കരുളേണേ മാപ്പ് നീ ഈശ്വരാ .......!

ശ്രീദേവീ ടീച്ചര്‍ ഇന്നും ഈശ്വരപ്രാര്‍ത്ഥന കഴിഞ്ഞാണ് സ്കൂളില്‍ എത്തിയത്
രജിസ്ടറില്‍ ഒപ്പിടാന്‍ ഓഫീസ് റൂമിന്റെ പടിവാതിക്കല്‍ എത്തിയപ്പോള്‍
പ്രധാനധ്യാപകന്‍ പ്രദീപ് മാഷ് ഇരുത്തിയൊന്നു മൂളി ..
എന്താ ടീച്ചറേ ഇത് , കണക്ക് പഠിപ്പിക്കുന്ന നിങ്ങളിങ്ങനെ , കഷ്ടാണേട്ടൊ ..
അതു മാഷേ ......... വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങി ..
പുതുക്കം മാറാത്ത ഒപ്പിലേക്ക് ആരും കാണാതെ ഒളിപ്പിച്ച രണ്ടു തുള്ളി കണ്ണീര്‍ വീണ് ചിതറി ..

ബോലോ .. ഭാരത് മാത കീ .......... ജയ് .. ജയ് .. അനേകായിരം കണ്ഠങ്ങള്‍ ഒന്നിച്ച്
അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തില്‍ എരിഞ്ഞടിങ്ങയത് ഒരു ജനതയുടെ
പ്രതീക്ഷകളായിരുന്നു എന്നു എം എല്‍ എ വാതൊരാതെ പറഞ്ഞപ്പോള്‍ താലികെട്ടി
ഏതാനും മാസങ്ങള്ക്കകം വിധവയായ് പോയവളുടെ നൊമ്പരമല്ലായിരുന്നു ശ്രീദേവിയുടെ ഉള്ളില്‍,
എവിടെയോ അഭിമാനത്തിന്റെ , ഭാരതത്തിന് വേണ്ടി ബലി കഴിക്കപ്പെട്ടവളുടെ മനസ്സായിരുന്നു ..

ഒരു പട്ടാളക്കാരന്റെ മണവാട്ടിയായ് കാലെടുത്ത് വയ്ക്കുമ്പോഴും മനസ്സില്‍ ഏതൊരു
നവവധുവിനെപ്പോലെ അവള്‍ക്കും സങ്കലപ്പങ്ങളുടെ പല വിധ ലോകമുണ്ടായിരുന്നു ,
ആദ്യമായി കുഞ്ഞിന്റെ തുടിപ്പുകള്‍ അറിഞ്ഞ നാള്‍ , ഫൊണിലൂടേ കിട്ടിയ കാശ്മീരിന്റെ
തണുത്തുറഞ്ഞ മുത്തത്തിന്റെ മാധുര്യം മാറും മുന്നേയാണ് , ഇന്ത്യന്‍ പതാക പുതച്ച ശരീരം മുറ്റത്ത്,
പച്ച വണ്ടികള്‍ കൊണ്ടിറിക്കിയത് ... പ്രാദേശിക മാധ്യമങ്ങള്‍ കൊണ്ടാടിയത് ,
ധീരനായ ഭര്‍ത്താവിന്റെ ഭാര്യ എന്ന പദവിയില്‍ കൊണ്ടേറ്റി നടന്നത് , സഹതാപത്തിന്റെ
നോട്ടത്തിന് പകരം ധൈര്യം തന്ന നാട്ടു കരങ്ങളില്‍ , സ്വന്തം ദുഖം എപ്പൊഴോ വച്ചു മറന്നത് ...
ഔദ്യൊഗികമായ ആചാരങ്ങള്‍ക്ക് നടുവില്‍ കുടുംബത്തിലെ കുഞ്ഞു മരുമകന്‍
പ്ലാവിന്റെ കനലുകള്‍ ചിതയില്‍ ചേര്‍ക്കുമ്പോള്‍ , അഗ്നി ഒരു വശത്ത് നിന്നു
വിശപ്പ് മൂത്ത് ആളി പടരുമ്പോള്‍, ആയിരം കരങ്ങള്‍ മേലൊട്ട് ഉയര്‍ന്ന്
വന്ദേ മാതരവും , ഭാരത് മാത കീ ജയ്യും നിറഞ്ഞ അന്തരീഷത്തില്‍ ,
മുകളിലത്തെ , അനിലേട്ടന് ഏറ്റവും ഇഷ്ടമുള്ള കിളിചുണ്ടന്‍ മാവ് ചാഞ്ഞു
നില്‍ക്കുന്ന ജനല്‍ പാളികളില്‍ ഹൃദയം നിറയുന്ന വേവോടെ ചേര്‍ന്നു നിന്നത് .......
ഒരു പട്ടാളക്കാരന്റെ വിധവക്ക് കരയുവാന്‍ പോലും അവകാശമില്ലെന്ന്
തോന്നി പോയിരുന്നു, അന്ന് ശ്രീദേവിക്ക് ...

ഒരു വടി എടുത്ത് അടിക്കുന്നതിനേക്കാള്‍ വേദനയാണ് കുത്തുവാക്കുകള്‍ കൊണ്ട് ഉണ്ടാകുന്നത്
നിരന്തരം എങ്ങോട്ട്‌ തിരിഞ്ഞാലും കുത്തുവാക്കുകളുടെ മുള്‍ മുനകളില്‍ തട്ടി
നൊമ്പരപ്പെന്നൊരു മനസ്സ് , അനിലേട്ടന്റെ ആത്മാവ് തങ്ങി നില്‍ക്കുന്ന ഇവിടം വിട്ട്
എങ്ങനെയാണ് പടി ഇറങ്ങി പോകുക , അച്ഛനേ തിരക്കുമ്പോള്‍
എന്തടിസ്സ്ഥാനത്തിലാണ് ഞാന്‍ ഉണ്ണിക്കുട്ടന് പറഞ്ഞു കൊടുക്കുക ..
ഏക ആശ്വാസ്സം സ്കൂളിലെ കുട്ടികളോടൊത്തുള്ള നിമിഷങ്ങളാണ് ..
കണക്കുകളില്‍ സ്നേഹം ചേര്‍ത്ത് അവരോട് കൂടി ഹരിച്ചും കൂട്ടിയുമിങ്ങനെ ...!

വൃദ്ധ സദനങ്ങള്‍ കൂടി പോകുന്നതിനെ പറ്റി വാചാലമാകുന്നത് കേള്‍ക്കുമ്പോള്‍
പലപ്പൊഴും തന്നിലേക്ക് ചേക്കേറി ശ്രീദേവി ചിന്തിക്കാറുണ്ട് ..
വയസ്സായ രണ്ടു മുഖങ്ങളിലും , മൊഴികളില്‍ നിന്നും തനിക്ക്
നേരിടേണ്ടി വരുന്ന വേദനകള്‍ , ഒരു പ്രയോജനം ഇല്ലെങ്കില്‍ കൂടി
അവരുടെ മാനസിക സന്തൊഷത്തിന് വരെ കുറ്റങ്ങളുടെ ഘോഷയാത്ര തീര്‍ക്കുന്ന
ഒരൊ ദിനങ്ങളും , പ്രത്യേകിച്ച് അവധി ദിവസങ്ങള്‍ ..
ചിലപ്പൊള്‍ സഹിക്ക വയ്യാതെയാകും ചിലര്‍ കടും കൈയ്യ് ചെയ്യുകയല്ലേ ..
ഇല്ലെട്ടൊ , അങ്ങനെ ചിന്തിക്കാന്‍ പാടില്ല , അനിലേട്ടനു ജന്മം നല്‍കിയവരെന്ന
ചിന്ത എന്നില്‍ നിന്നും വിട്ടകലുന്നുണ്ട് ഈയിടയായ് , ഉണ്ടായിരുന്ന ആത്മാര്‍ത്ഥത
ചോര്‍ന്നു പോകുന്നുണ്ടെന്ന് വല്ലാതെയായിട്ട് തോന്നി തുടങ്ങിയിരിക്കുന്നു ...

വിവിക്തമായ നിമിഷങ്ങളിലേക്ക് കാലം കൊണ്ടെത്തിക്കുമ്പോള്‍
ചുറ്റിനും വിരിമാറ് കാട്ടിയ സ്നേഹവും , മൊഴികളും
ഒരു നിമിഷം കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍
നനുത്ത ഏകാന്ത നിമിഷങ്ങളില്‍ , ഹൃദയം കുതിരുമ്പോള്‍
നിര്‌വ്വികാരമായ ചിന്തകള്‍ വരികളായി പരിണമിക്കും ..
അതില്‍ നിന്നൊരു അരുവി പിറക്കും , പുഴയാകും
കടലില്‍ ചേരും .. കടലാഴത്തില്‍ അടിയും ..
അതീന്നൊരു തുള്ളി ഹൃത്തെടുത്ത് , മിഴികളില്‍ മഴ വിരിയിക്കും ......!

കാലം നമ്മളില്‍ നിന്ന് ഒന്നെടുക്കുമ്പോള്‍ മറ്റൊന്നു നല്‍കുമെന്നാണ്,
അതിനോളം വരില്ലെങ്കിലും കൂടി ശ്രീദേവിക്ക് ഉണ്ണിക്കുട്ടനെ കൊടുത്ത പോലെ ..
പക്ഷേ അവന്റെ കുറുമ്പ് ഈയിടയായ് വളരെ കൂടുതലാണ്..
ആ നിഷ്കളങ്ക കുറുമ്പുകളില്‍ കേള്‍ക്കേണ്ടി വരുന്നത് സഹനത്തിനപ്പുറവും ..
വിശേഷിച്ച് ഒന്നും പറയാനില്ലെങ്കില്‍ കൂടി ആരെയെങ്കിലും ഒരു ബന്ധുവിനെയോ
സുഹൃത്തിനേയൊ വിളിക്കും , ഒരുപാട് നേരം സംസാരിക്കും , അതു വീട്ടിലേക്ക്
വരുന്ന വഴിക്കാണ് പലപ്പൊഴും ചെയ്യുക , വീട്ടിലാണേല്‍ അതും പ്രശ്നമാകും ..
മനസ്സിന്റെ കടിഞ്ഞാന്‍ പൊട്ടി പോകുമോ എന്ന ഭയമുണ്ട് ഈയിടെയായ്,
ഇതല്ലാതെ മറ്റൊരു ലളിതമായ മാര്‍ഗമില്ല , പഠിക്കുമ്പൊഴും പറയത്തക്ക
ആത്മബന്ധങ്ങളൊന്നും ആരോടും പുലര്‍ത്തിയിരുന്നില്ല , അതു കൊണ്ട് തന്നെ
ഹൃദയം തുറക്കുവാന്‍ ആദ്യം നല്ലൊരു ബന്ധം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത
കൂടി വരുന്നുണ്ട് , ചിലരുടെ ഭാഗത്ത് നിന്നും രണ്ടാമത്തെ വിവാഹത്തിനുള്ള
ഒരുക്കങ്ങളേ കുറിച്ചുള്ള ചോദ്യങ്ങളാണ് , സ്വന്തം വീട്ടുകാര്‍ക്ക് പിന്നെ ആ ചിന്തയില്ല
മരണത്തിന് കിട്ടിയ കാശൊക്കെ അനിലേട്ടന്റെ അച്ഛന്റെ പേരിലാണ് , അതു കൈയ്യിലേക്ക്
കിട്ടും വരെ അവരൊന്നും മൊഴിയുമെന്ന് കരുതണ്ട , ഇനിയുമുണ്ടേ കെട്ടിക്കാന്‍
പ്രായത്തിലൊരാള്‍ അവിടെ , അതിന്റെ ആകുലതകള്‍ അവരും പ്രകടിപ്പിക്കാതിരിക്കില്ലല്ലൊ..!

ചില കണ്ണുകളില്‍ ആര്‍ത്തിയുണ്ട് , പേടിപ്പെടുത്തുന്ന ഇരയോടുള്ള ആര്‍ത്തി
ചിലതില്‍ സഹതാപത്തിന്റെ നിറം കലര്‍ത്തിയ നോട്ടമുണ്ട് ,പതിയേ മാറുന്നത് ..
കാമം തന്നെയാണ് എല്ലാന്റിന്റേയും അവസ്സാനം , ആ വികാരം മാത്രമാണ്
മുന്നിട്ട് നില്‍ക്കുന്നതും , ബസ്സില്‍ പിറകില്‍ നിന്നു മുട്ടുന്നവരും , നടക്കുമ്പോള്‍
അറിയാതെ തട്ടുന്നവരും , കണ്ണുകളും കൈകളും കൊണ്ട് ആംഗ്യം കാട്ടുന്നവരുമെല്ലാം
എന്താണാവോ ധരിച്ച് വച്ചിരിക്കുന്നത് , നിര്‌വ്വികാരമായ തുരുത്തുകളില്‍
വേര്‍തിരിച്ചറിയുവാന്‍ വയ്യാത്ത നിമിഷങ്ങള്‍ , എല്ലാ തരത്തിലുള്ള വികാരങ്ങളും
നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ , ഇവരുടെയൊക്കെ വിചാരം ഞാന്‍ ദാഹിച്ച് നടക്കുകയാണെന്നാകും ..

ഇന്ന് ഞാറാഴ്ച്ച ആണ് , ഇത്തിരി വൈകി ഉണര്‍ന്ന് ഉണ്ണിയുമായി താഴേക്ക് ചെല്ലുമ്പൊഴേ
മുറുമുറുപ്പുകള്‍ തുടങ്ങി , നാട്ടുകാരെ ആരെയെങ്കിലും കിട്ടിയാല്‍ ,ഞാന്‍ വന്ന് കയറി
മരണത്തിലേക്ക് അനിലേട്ടനേ വിട്ട പോലെയാകും പിന്നെ വാതോരാതെ വര്‍ത്തമാനം ..
സ്പേഷ്യല്‍ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച രമ്യയുടെ വീട്ടില്‍ പോയിരുന്നു
ഉണ്ണി അവര്‍ക്ക് പ്രീയപെട്ടവന്‍ തന്നെ , അതെങ്കിലും ആശ്വാസ്സം , അല്ലെങ്കിലും ഞാന്‍
ആണല്ലൊ അധികപ്പറ്റ് , ഈ ഭൂമിക്ക് തന്നെ , ഈ ജോലി കൂടി ഇല്ലായിരുന്നേല്‍ ...?
പെണ്ണിന്റെ ശത്രു പെണ്ണാണെന്ന് തോന്നിപ്പോകും ഇടക്കൊക്കെ ..
ശാപ വാക്കുകള്‍ കൊണ്ട് മനസ്സ് മുരടിച്ച് പോകുന്നു ..
അല്ല , ഇന്നലെ രാത്രീ മഴ പെയ്തൊ , അനിലേട്ടനെ ദഹിപ്പിച്ച സ്ഥലത്തെ തെങ്ങിന്‍ തൈയ്യ്
നന്നായി വളര്‍ന്നു തുടങ്ങിയിക്കുന്നു , വെറുതേ അതിനടുത്ത് പോയി നില്‍ക്കുമായിരുന്നു
ഇത്തിരി നാള്‍ മുന്നേ വരെ , അപ്പൊഴേ തുടങ്ങും ഇത്തിരി ഉച്ചത്തില്‍ തന്നെ
ജീവിച്ചിരുന്നപ്പൊഴോ സ്വസ്ഥത കൊടുത്തില്ല ഇനി മരിച്ചിട്ടും കൊടുക്കരുത് നീയ്യ് ...

തെങ്ങിന്‍ തൈയ്യില്‍ നിന്നും ഇറ്റ് വീണ മഴത്തുള്ളികലള്‍ തീര്‍ത്ത വിടവുകള്‍ മണ്ണില്‍ കാണാം
ഒരോ തുള്ളിയും കുളിരോടെ പതിക്കുമ്പോള്‍ ഇക്കിളി കൊണ്ട് കുന്നു കൂടിയ മണ്ണിന്റെ മനസ്സ്
" അനിലേട്ടാ ................ ഒന്നു വിളി കേള്‍ക്കു ഏട്ടാ ... " കണ്ണീരു പോലും വറ്റിപ്പോയോ ദേവീ ..?
കാലില്‍ എന്തോ അരിച്ച് കേറുന്നത് പോലെ തോന്നിയിട്ട് നോക്കുമ്പോള്‍ , താഴേന്ന് ഒരു കൂട്ടം
ഉറുമ്പുകള്‍ കയറി വരുന്നുണ്ട് , പതിയേ അവരെന്തോ പറയും പോലെ ..
ഏട്ടന്റെ ആത്മാവ് കണ്ടിട്ടുള്ള വരവായിരിക്കുമോ ..... പതിയെ കുനിഞ്ഞിരുന്നു
കൈയ്യ് വിരലുകള്‍ താഴേക്ക് വച്ച് ഒരോ ഉറുമ്പുകളേ കൈയ്യിലേക്കെടുത്തു .. പരക്കം പായും പോലെ
തലങ്ങും വിലങ്ങും ഓടി കളിക്കുന്നുണ്ടവ , ഒരിക്കല്‍ കടലു കാണാന്‍ ഏട്ടനോടൊപ്പം പോയപ്പോള്‍
എന്റെ കൈകളില്‍ വിരല്‍ തുമ്പ് കൊണ്ട് തൊട്ട് തൊട്ടില്ല പോലെ ഓടിച്ച് കളിച്ചിരുന്നത് .....

"മഴ പെയ്യുന്നുണ്ട് , തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ , ഒരു കൈയ്യ് അരയില്‍ ചേര്‍ത്ത്
താഴേ കായലിലേക്കുള്ള നടത്തത്തില്‍ നിന്നില്‍ നിറഞ്ഞിരിക്കുമ്പോഴുള്ള സുഖം ..
ഒരു ചെറിയ വഞ്ചിയില്‍ , നിന്റെ തുഴച്ചിലിനോടൊപ്പം , ആടിയുലഞ്ഞ്
മഴ ചാറ്റല്‍ കൊണ്ട് ജീവിതത്തിന്റെ അങ്ങേയറ്റം വരെ നിന്നോടൊപ്പം ......."

ഞെട്ടിയാണ് ഉണര്‍ന്നത് ,സ്വപ്നം പോലും പൂര്‍ത്തിയാക്കാനാവാതെ
രാവിലെപ്പൊഴോ .. പുറത്ത് മഴ പെയ്യുന്നുണ്ട് , കൈയ്യില്‍ എന്തോ
കടിച്ച പോലെ .. ഹോ .. ഉറുമ്പുകളാണല്ലൊ , ഉണ്ണിനെ കടിച്ചു കാണുമോ ആവോ ..?
രാവിലത്തെ പണികളൊക്കെ ധൃതിയില്‍ തീര്‍ത്ത് ഉണ്ണിയെ എഴുന്നേല്പ്പിച്ച് കുളിപ്പിച്ചിട്ട്
വേണം സ്കൂളില്‍ പോകാന്‍ , ഈയിടയായ് സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞ്
ഉറക്കം കൂടുതലാകുന്നു , ഇനിയും പ്രദീപ് മാഷിന്റെ മുഖം കാണാന്‍ വയ്യ ....
ഉണ്ണിയെ ഉമ്മ വച്ച് വയറ്റില്‍ ഇക്കിളിയിട്ട് എഴുന്നേല്പ്പിക്കുമ്പോഴാണ് ശ്രദ്ധിച്ചത്
ജനലിന്റെ ഇടയിലൂടെ ഒരു കൂട്ടം എറുമ്പുകള്‍ പാത തെളിച്ച് നിര നിര ആയി നീങ്ങുന്നത്
പതിയെ ജനല്‍ പാളി തുറന്ന് നോക്കുമ്പോള്‍ താഴേക്ക് പോകുന്നുണ്ട് വളരേ വേഗത്തിലവര്‍ ..
പൊടുന്നനേ മിഴികള്‍ ചെന്നു വീണത് അനിലേട്ടനേ ദഹിപ്പിച്ചടുത്തേക്കാണ് ...

കേറി ചെല്ലുമ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നത് വാകമരമാണ്..
എന്തു വലുതാണല്ലേ ഈ മരം , എത്രയോ വര്‍ഷമായി
ഇവിടത്തെ കുട്ടികളെ കണ്ടും , തണലേകിയും ...
അതിനു താഴെ സുന്ദരന്‍ ചേട്ടനെ കാണാം , എന്നും ഒന്നു ചിരിക്കും ..
ഐസ്സും , കാരക്കയും വില്‍ക്കുന്ന ആ ചേട്ടനും ഈ വിദ്യാലയം
തുടങ്ങിയന്നു മുതല്‍ ഇവിടെയുള്ളത് പോലേ തോന്നും അത്രക്ക്
ആ പരിസരവുമായി ചേര്‍ന്നു പോയിരിക്കുന്നു ആ മനുഷ്യന്‍ ..
സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ പുറകു വശത്തെ അരയാലിന്റെ ഇളക്കം
കാണാനും ഭംഗിയാണ് , വൃശ്ചികമാസത്തിലെ കാറ്റിനൊപ്പം നൃത്തം
വയ്ക്കുന്ന ഇലകളുടെ ശബ്ദം മനസ്സിനെ വല്ലാതെ നിറക്കും ...
ഒരു ദിനം കൂടി കൊഴിയുന്നു , എന്തോ വല്ലാത്തൊരു അസ്വസ്ത്ഥത പോലെ
ബസ്സിറങ്ങി വീട്ടിലെത്തുമ്പോള്‍ ആകെ വിയര്‍ത്തിരുന്നു , നല്ല ക്ഷീണം കൊണ്ട്
പടിപ്പുരയില്‍ ഇത്തിരി നേരമിരുന്നു , പാടം മഴയില്‍ നനഞ്ഞ് കിടപ്പുണ്ട്
മൂന്ന് മൈനകള്‍ എന്തോ തല വെട്ടിച്ച് കൊത്തി കൊത്തി തിന്നുന്നുണ്ട്
വീണ്ടും എന്റെ ഉണ്ണിയുടെ , നാലു ചുവരുകളുടെ, വേവുകളുടെ അകത്തളങ്ങളിലേക്ക് ....

ഇരുട്ടിനുള്ളില്‍ ആരൊ വരിഞ്ഞ് മുറുക്കുന്ന പോലെ
അടങ്ങാത്ത സ്നേഹത്തിന്റെ നിശ്വാസ്സം .. പിന്‍ കഴുത്തിലൂടെ അധരങ്ങള്‍
താഴേക്ക് നനവ് പടര്‍ത്തിയിറങ്ങും പോലെ , കാലുകല്‍ പതിയെ നിവര്‍ന്ന് പോകുന്നു
കരതലങ്ങള്‍ കൂട്ടി പിടിച്ച് , ഹൃദയത്തിലേക്ക് പുറത്തേ മഴയുടെ കുളിര്‍ പൊഴിക്കുന്നു
എത്രയൊ കാലങ്ങളായി കാത്തിരുന്നൊരു സാമീപ്യം , മിഴികളടഞ്ഞ് , ഇരുട്ടിന്റെ
ആഴത്തിലേക്ക് പടിയിറങ്ങി പോകുന്ന ഒരു മിന്നല്‍ പിണര്‍ ....
എത്രയോ കാതങ്ങള്‍ അകലേന്ന് വരുന്ന കാറ്റിന്റെ മണം , നിന്നെ അറിയും പോലെ ...!

ഇന്നും , എന്തേ ഇത്ര പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാനാവുന്നില്ല
ഒന്നും കൂടി കിടക്കാം വല്ലാത്ത ക്ഷീണം പോലെ , ഉണ്ണിക്കുട്ടനും എഴുന്നേറ്റില്ലല്ലൊ ..
ഇന്നും സ്കൂളില്‍ വൈകിയാകുമോ എത്തുക , ഒന്നിനും വയ്യാത്തൊരു അവ്സ്ഥ ..
ഉണ്ണീ എഴുന്നേല്‍ക്കെട കുറുമ്പാ , യ്യൊ , എന്താ കൈകള്‍ മരവിച്ച പോലെ ..
ഈ ജനല്‍ ആരാ തുറന്നിട്ടേ , മൊത്തം തണുപ്പ് ഉള്ളിലേക്ക് കയറിയല്ലൊ ..
ഉണ്ണിക്ക് തണുപ്പ് കിട്ടിക്കാണുമോ ആവോ ........ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലല്ലൊ ...
ഇന്നലത്തേ മഴയില്‍ കുതിര്‍ന്ന് മാവ് നാണിച്ച് ചാഞ്ഞ് നില്പ്പുണ്ട് ...
വെയില്‍ പരക്കേ പടര്‍ന്ന് കഴിഞ്ഞു , ഹോ മുഴുവന്‍ ഉറുമ്പരിച്ചിരിക്കുന്നല്ലൊ
ദേഹത്തൂടെ ഉരുമ്പുകള്‍ കയറി പോയിട്ടും ഞാന്‍ അറിയുന്നില്ലല്ലൊ ...................
കണ്ണാ , എഴുന്നേല്‍ക്കെടാ ......... എത്ര നേരായി അമ്മ വിളിക്കണൂ .........
കൈകള്‍ മാറി മാറി ഉണ്ണി വിതുമ്പുന്നത് തടയുവാനാവാതെ ,
ഉറുമ്പുകള്‍ പറയുന്നത് കാതോര്‍ത്ത് , വീണ്ടും കണ്ണുകളടച്ച് ഉറക്കത്തിലേക്ക് ......!





{ചിത്രങ്ങള്‍ , ഗൂഗിളിന് സ്വന്തം }

54 comments:

  1. ഒരു ചെറിയ വഞ്ചിയില്‍ , നിന്റെ തുഴച്ചിലിനോടൊപ്പം , ആടിയുലഞ്ഞ്
    മഴ ചാറ്റല്‍ കൊണ്ട് ജീവിതത്തിന്റെ അങ്ങേയറ്റം വരെ നിന്നോടൊപ്പം-മോഹിച്ച...

    എത്രയോ കാതങ്ങള്‍ അകലേന്ന് വരുന്ന കാറ്റിലും നിന്‍റെ മണം മാത്രം അറിഞ്ഞ ...

    ഇരുട്ടിനുള്ളിലെ നിന്റെ വരിഞ്ഞു മുറുക്കങ്ങള്‍,സ്നേഹനിശ്വാസ്സങള്‍,നനവാര്‍ന്ന അധര സ്പര്‍ശങള്‍ കൊതിച്ച .....
    എന്റെ പാവം മനസ്സ്....!

    നിന്റെ നിറമില്ലാത്ത ലോകത്തോടുള്ള മടുപ്പില്‍, നിന്‍റെ ആത്മാവ് കണ്ട ഉറുമ്പുകളോടുള്ള അസൂയയില്‍ ചലനം നിലച്ച എന്‍റെ ഹൃദയം ....!

    ഇനി തുറിച്ചു നോട്ടങ്ങളില്ലാത്ത ...കുത്തു വാക്കുകളില്ലാത്ത ...നിന്റെ മടിത്തട്ടിലേക്ക് !!!

    ഒരോ തുള്ളിയും കുളിരോടെ പതിക്കുമ്പോള്‍ ഇക്കിളി കൊണ്ട് കുന്നു കൂടിയ മണ്ണിന്റെ മനസ്സു പോലെ വരികളിലെവിടെയോക്കെയോ എന്നെ കണ്ടു ഞാന്‍.
    റിനി ഒരുപാടിഷ്ടായി ..എഴുത്ത്...പ്രണയത്തിന്റെ തീവ്രത ഇവിടെയും..
    റിനി ടച്ചുള്ള ഒരുപാട് വരികള്‍...
    ഒരുപാടിഷ്ടം

    ReplyDelete
    Replies
    1. പൊടുന്നനേ ഇല്ലാതായി പൊകുക ........
      സ്നേഹത്തിന്റെ വിദൂര മൊഴികള്‍ പൊലും
      ഇല്ലാണ്ടാകുന്ന മനസ്സുകളെ , എങ്ങനെ വിസ്മരിക്കാന്‍ ..!
      നിന്നെ ഇതിലേ വരികളില്‍ നിനക്കു വായിക്കുവാനായാല്‍ .......
      തുഴയെറിഞ്ഞ് , നിന്നെ ഇരുത്തി കാതങ്ങളുടെ ജീവിതയാത്ര ...
      സ്വപ്നത്തിലെങ്കിലും സാധ്യതയുടെ തുരുത്തുകള്‍ തേടുന്ന മനസ്സ് ..
      മോഹത്തിന്റെ ആവരണം മനസ്സിനേ പൊതിയുന്നു ..
      ആരവങ്ങളിലും നാം ചിലപ്പൊള്‍ ഒറ്റപെട്ടു പൊകും ..
      ചില ഓര്‍മകളിലൂടെ മാത്രമേ നാം സഞ്ചരിക്കൂ ...പലപ്പൊഴും
      നിന്റെ നിറമുള്ള ചിത്രങ്ങള്‍ അകതാരിലുണ്ട് , മായാതെ ........
      " ഇക്കിളി കൊണ്ട് കുന്ന് കൂടുന്ന മണ്‍കൂന " ഒരൊ മനസ്സും
      കൊതിക്കുന്നുണ്ട് മഴയിലിങ്ങനേ നിറഞ്ഞു പൊകുവാന്‍ .......
      ഈ ഇഷ്ടത്തിന് പകരം സ്നേഹം മാത്രം കീയകുട്ടീ ..
      ആദ്യ വരികള്‍ക്കും സ്നേഹം ഒരുപാട് ...

      Delete
    2. Entha ee Rini touch ? Keeyakuttikku mathram manassilakunna onnanallo !!!

      Delete
    3. ആര്‍ക്കൊക്കെ മനസ്സിലാകുന്നു മനസ്സിലാകുന്നില്ല എന്ന്
      എന്നേ വായിക്കുന്നവര്‍ക്ക് അറിയാം .. അവരറിഞ്ഞാല്‍ മതിയെനിക്ക് ..
      ഇതിനപ്പുറം ഒരു മറുപടി നട്ടെല്ല് ഇല്ലാത്തവര്‍ അര്‍ഹിക്കുന്നില്ല ..
      ഊരും പേരും അറിയാത്തവര്‍ ദയവായീ ഇവിടെ വന്ന്
      സംസാരിക്കാതിരിക്കുക , ഇതു വഴിയമ്പലമല്ല .. !

      Delete
    4. അതെനിക്കിഷ്ടായി ... വീണ്ടും ഒരു റിനി ടച്ച്‌ ;P
      (ഇതും എനിക്കുമാത്രമേ മനസ്സിലാവുകയുള്ളോ എന്തോ?? ;P ;))

      ഫ്രസ്ട്രേഷന്‍ മൂത്ത് തലയില്‍ മുണ്ടിട്ടിറങ്ങുന്ന ശിഖണ്ടികള്‍ ഇതില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല !

      Delete
  2. ഇത് നന്നായി മാഷെ.
    കീയൂസ് പറഞ്ഞപോലെ മാഷ്‌ടെ കയ്യൊപ്പുള്ള എഴുത്ത് .

    ReplyDelete
    Replies
    1. കൈയ്യൊപ്പൊന്നുമില്ല ഉമേ ...!
      ആവര്‍ത്തനത്തിന്റെ തൊന്നലാണ്
      കൈയ്യൊപ്പെന്ന് അറിയുക .......
      സന്തൊഷം സ്നേഹം ഉമേ ...!

      Delete
  3. സ്നേഹവും,ദുഃഖവും,നിസ്സാഹയതയും അനുഭവിക്കുന്ന കഥാപാത്രത്തിന്‍റെ
    ഭാവങ്ങള്‍ അനുവാചകന് ഉള്‍കൊള്ളാന്‍ കഴിയും തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.ഉള്ളില്‍ അസ്വസ്ഥയുടെ അലകള്‍ സൃഷ്ടിക്കുന്ന കഥ.നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
    Replies
    1. ചില ജീവിതങ്ങള്‍ പകര്‍ത്തുവാന്‍ കഴിയുന്നതിനും അപ്പുറമാണ്
      ജനനം തൊട്ട് മരണം വരെ കഷ്ടതകളില്‍ പുലരുന്ന ജീവിതം
      ചിലര്‍ ചെന്നു കേറുന്ന സാഹചര്യങ്ങളില്‍ വിധിക്കപെട്ട്
      ജീവിക്കുന്നത് , ഒരൊ ജന്മങ്ങള്‍ക്കും ഒരൊ നിയോഗമുണ്ട്
      പക്ഷേ അതിനു കാരണമാകുന്ന മനസ്സുകള്‍ ഒന്നറിഞ്ഞിരുന്നെകില്‍ ..!
      നന്ദിയും സ്നേഹവും സന്തൊഷവും പ്രീയ ഏട്ടാ ...!

      Delete
  4. റിനീ..വല്ലാതെ നൊമ്പരപ്പെടുത്തി..
    ദുഃഖം അനുഭവിക്കുകയാണു ഞാൻ..
    മറ്റൊന്നും പറയാനറിയുന്നില്ല..
    ഈയിടെയുള്ള റിനിയുടെ എഴുത്തുകൾ വാക്കാലും മനസ്സാലും സ്പർശിക്കുന്നു..
    പ്രാർത്ഥനകളോടെ ശുഭരാത്രി..!

    ReplyDelete
    Replies
    1. വിദ്യാലയവും , കുഞ്ഞുങ്ങളേയും എഴുതുമ്പൊള്‍
      ഞാന്‍ വര്‍ഷിണിയേ ഓര്‍ത്തിരുന്നു കേട്ടൊ ..
      ചില ജന്മങ്ങളുടെ നിസ്സഹായവസ്ഥ ഇതിനേക്കാള്‍
      ഭയാനകമാണ് , പുറമേ ഒരു മുറിവിന്റെ പാടില്ലാതെ
      അകനീറ്റലുകളുടെ മുറിപ്പാടുകളുമായീ എത്രയോ ജന്മങ്ങള്‍ ..
      വാക്കുകള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നുവെങ്കില്‍ സന്തൊഷം
      അതു വേദന തന്നുവെങ്കില്‍ ക്ഷമിക്കുക മഴ കൂട്ടുകാരീ ...
      ഈ സ്നേഹത്തിനും , മഴക്കും ഒരുപാട് ഇഷ്ടം സഖീ ..!

      Delete
  5. ഇതന്നെയാണ് റിനീഷേട്ടന്റെ എഴുത്തിന്റെ രീതി !
    എനിക്കിഷ്ട്ടമുള്ളതും ഈ തരം എഴുത്താണ് !!
    മറ്റേത് ഒരു പരീക്ഷണല്ലെ !! അപ്പൊ അങ്ങനൊക്കെയുണ്ടാവും !!
    എന്നുവച്ചു വിട്ടുകളയണ്ടാട്ടോ നമ്മുക്ക് ഇനീം പരീക്ഷിക്കാം !!
    ഇതിഷ്ട്ടായി ഒത്തിരി !
    ഭംഗിയായി അടുക്കും ചിട്ടയോടേം പറഞ്ഞിട്ടുണ്ട് ഇത് !!
    എത്രയോ കുടുംബങ്ങളില്‍ എത്രയോ പേര്‍ നിശബ്ദം സഹിക്കുന്ന നൊമ്പരങ്ങള്‍ !
    പോകാന്‍ വെറൊരിടമില്ലാതെ ,സപ്പോര്‍ട്ടിന് ആരൂല്ലാതെ സഹിക്കാതെ പിന്നെ എന്തോ ചെയ്യും !
    ഓരോന്നും മനസിലിങ്ങനെ വിഷ്വലൈസ് ചെയ്യാന്‍ പറ്റും !
    ഭംഗിയായി ഏട്ടാ ! നല്ലൊരു വായന !!

    പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണെന്ന് എനിക്കും ഒരു ഡൌട്ട് ഇല്ലാതില്ല !!!

    ReplyDelete
    Replies
    1. മനസ്സ് വേദനിക്കുന്ന , നിശബ്ദം സഹിക്കുന്ന
      ഒരുപാട് ജന്മങ്ങളുണ്ട് ആശകുട്ടീ ....
      നാം കാണുന്ന ഒരൊ മുഖവും അതാകും ..
      മുന്നില്‍ ചിരിയുടെ ചിത്രം വരച്ച് കാട്ടുന്നവര്‍ ..
      കണ്ണില്‍ നോക്കിയാല്‍ ചിലപ്പൊള്‍ കാണാന്‍ കഴിഞ്ഞേക്കും ..
      അതു പൊലും മറക്കുന്നവരും , ചോദിച്ചാല്‍ സുഖമെന്ന്
      ഒറ്റ വാക്കില്‍ പറഞ്ഞൊഴിയുന്നവരും ധാരാളം ..
      വായനയില്‍ , വരികളില്‍ , മിഴികളില്‍ കാണുന്നതും
      വായിക്കുന്നതുമായ മിക്ക മനസ്സുകളും ഉള്ളം വേവായിരിക്കാം ..
      ജീവിതം ദുസ്സഹമായി പോകുമ്പൊള്‍ ചെയ്തു പൊകുന്ന
      പാതകങ്ങള്‍ക്ക് മാപ്പില്ലല്ലൊ .. ആരു പിന്നോട്ട് തിരിഞ്ഞു നോക്കും ..
      നല്ല വാക്കുകള്‍ക്ക് , അനുജത്തി കുട്ടിയോട് സന്തൊഷവും സ്നേഹവും കേട്ടൊ ..
      പെണ്ണിന്റെ ശത്രു , പെണ്ണ് തന്നെയെന്ന് എന്തേ ഇത്ര ഉറപ്പിക്കാന്‍ ?? :)

      Delete
  6. ഹൃദയത്തിലൂടെ ഉറുമ്പുകള്‍ അരിച്ചിരങ്ങുന്നതുപോലെ....
    വിധവ ആകുമ്പോള്‍ നേരിടേണ്ടി വരുന്ന ബാഹ്യവും ആന്തരികവുമായ
    സംഘര്‍ഷങ്ങള്‍ ഭംഗിയായി ഒരു ചിത്രം പോലെ
    പകര്‍ത്തിയിരിക്കുന്നു.
    എല്ലാം സഹിക്കുമ്പോഴും ഒരു അവസാനം കാണാതെ നീളുന്ന.....
    ആശംസകള്‍

    ReplyDelete
    Replies
    1. ഹൃദയത്തിന്റെ ഉള്ളിലേക്ക് ചില അവസ്ഥകളുടെ
      ഉറുമ്പുകള്‍ അരിച്ചിറങ്ങും , വേദനയുടേയും സഹനത്തിന്റെയും ...!
      ആരുമില്ലാതാകുമ്പൊള്‍ , കൂടേയുള്ള കരതലം പൊടുന്നനേ മറയുമ്പൊള്‍
      ഒറ്റപെട്ടു പൊകുന്ന മനസ്സുകളുടെ വ്യഥ ........
      കണ്ണീര്‍പാടങ്ങള്‍ക്ക് നടുവില്‍ , ഉരുകി ഉരുകി തീരുന്ന ജീവിതങ്ങള്‍ ..
      ഇനിയുമെത്ര , ഇനിയുമെത്രകാലം , മനസ്സലിവില്ലാത്ത ജന്മങ്ങള്‍
      തീറെഴുതി കൊടുക്കുന്ന ചിലത് , മരപാവകളാക്കുന്നുണ്ട് പലരേയും ...
      ഒരുപാട് സ്നേഹം .. പ്രീയപെട്ട ഏട്ടാ ..!

      Delete
  7. റിനിയുടെ എഴുത്ത് വായിച്ചു കഴിഞ്ഞാല്‍ കുറെ നേരം അത് തന്നെയാണ് മനസ്സില്‍. നിസ്സഹായതയുടെയും, വേദനയുടെയും നീറ്റല്‍...



    ReplyDelete
    Replies
    1. മുറ്റത്ത് എന്നും പെയ്യുന്ന ഓര്‍മമഴകളുടെ താരാട്ട് ..
      ചിലത് കണ്ടും , ചിലത് കേട്ടും ........
      വരികളിലേക്കവ ഇറങ്ങി വരുമ്പൊള്‍
      എന്നുള്ളവും തേങ്ങുന്നുണ്ടാവാം .. തങ്ങി നില്‍ക്കുന്ന
      ചിലത് മനസ്സിനേ വല്ലാതെ നോവിക്കും .....
      സ്നേഹവും , സന്തൊഷവും പ്രീയ മുബീ ..

      Delete
  8. ഹൃദയത്തില്‍ ഒരു വിങ്ങല്തരുന്ന എഴുത്ത് . ഈ ബ്ലോഗില്‍ പലപ്പോഴും കാണാം ഇങ്ങനെയുള്ള കൃതികള്‍ ........ ഒരുപാട് ഇഷ്ടമായി .

    ReplyDelete
    Replies
    1. ഉള്ളിലേ വിങ്ങലുകളേ വരികളാകാറുള്ളു പലപ്പൊഴും ..
      മനസ്സിനേ വരികളിലേക്ക് കൂട്ടുമ്പൊള്‍ ആ വിങ്ങലിന്റെ അലകള്‍
      പകര്‍ന്നേക്കാം , അതിന്നൊരു തുള്ളി ഹൃത്തില്‍ പതിച്ചേക്കാം ..
      എന്നിലും നിന്നിലും നിറയുന്നൊരു വേവില്‍ ചിലത്
      നേരാകാം , കണ്‍ മുന്നില്‍ നിറയുന്നതാകാം ..!
      സ്നേഹം പ്രീയ കൂട്ടുകാര ...!

      Delete
  9. നന്നായിട്ടുണ്ട്..റിനിയുടെ കഥകള്‍ എപ്പോഴും ജീവിതത്തിനെ തൊട്ടുനില്‍ക്കാറുണ്ട് , വായിച്ചു തീര്‍ന്നാലും ഉള്ളില്‍ എന്തോ ഒന്ന് ശേഷിക്കുന്ന കുറിപ്പ് .

    ReplyDelete
    Replies
    1. കഥകളില്‍ നിന്നും, അതു ജീവിതത്തിലേ
      കാഴ്ചകളോ, സഹനമോ ആയി മാറുമ്പൊള്‍,
      വരികളില്‍ ജീവന്‍ തുടിക്കും , ഒന്ന് നോവും തുളസീ ...
      നമ്മുടേ ഹൃദയത്തില്‍ ഇത്തിരി നേരം ആ നോവ് വസിക്കും ..
      ഒറ്റപെട്ട് പോകുന്നത് , മുന്നിലേ ഏതു നിമിഷങ്ങളിലും
      സംഭവിക്കാവുന്ന ഒന്നാകുമ്പൊള്‍ ..........!
      ഒരുപാട സ്നേഹവും നന്ദിയും തുളസീ ..

      Delete
  10. എഴുതിയാലും തീരാത്തത്ര ഭാവങ്ങളോടെ, മനസിനെ സ്പര്‍ശിക്കുന്ന കഥകളുമായി റിനിയെത്തുന്നു വീണ്ടും വീണ്ടും.
    ആലോചിക്കുകയായിരുന്നു , ഇത് എന്റെ മൗനത്തിന്റെ ആഴങ്ങളില്‍ നിന്നും എപ്പോള്‍ കണ്ടെടുത്തുവെന്ന് .
    ഓര്‍മകളിലേക്ക് തിരിച്ചു പോകുമ്പോഴുള്ള വേദന .
    വായിച്ചു തീര്‍ന്നിട്ടും ഹൃദയത്തിലെവിടെയോ ഇപ്പൊഴും കൊളുത്തി വലിക്കുന്നുണ്ട്‌..
    ഒട്ടേറെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും തുടര്‍ച്ച ഒരിക്കലും തീരുന്നില്ല.
    സ്നേഹത്തിന്റെ ഓര്‍മ്മകളുണ്ടല്ലോ ,അത് കുളിരേകുന്ന തണലാവട്ടെ നോവുന്ന മനസുകള്‍ക്ക്
    .. ഞാന്‍ വേറെന്തു പറയാന്‍ .
    പ്രണയം കഴിഞ്ഞാല്‍ റിനിക്കേറ്റം വഴങ്ങുന്നത് ഇതാണ്. ഈ വരച്ചിട്ട ചിത്രങ്ങള്‍ ..
    എത്ര സുന്ദരം. അഭിനന്ദനങ്ങള്‍ .ഇനിയും എഴുതുക

    ReplyDelete
    Replies
    1. മൗനത്തിന്റെ ആഴങ്ങള്‍ക്ക് ഒരുപാട് കഥകള്‍
      പറയാനുണ്ടാകും നീലിമാ ...!
      പുഞ്ചിരിയുടെ മുഖവുമായി നാം കാണുന്ന
      പലരുടെയും ഉള്ളം ഒന്ന് ആശ്വാസ്സം കൊണ്ടിട്ട്
      കാലമേറേയായ് കാണുമെന്നതാണ് സത്യം ...!
      ഓര്‍മകളിലേക്ക് തിരിച്ച് പൊകുമ്പൊള്‍ നാമെല്ലാം
      വേവ് പൂകാറുണ്ട് , പക്ഷേ ആ വേവിലൂടേ
      എല്ലാ സമയവും ജീവിക്കുമ്പൊള്‍ , അവസ്ഥ എന്താകുമല്ലേ ...
      സ്നേഹമഴകളുടെ തഴുകലും ഓര്‍മകളും ഒരിത്തിരി
      കുളിര്‍മ നല്‍കട്ടെ മനസ്സുകള്‍ക്ക് , സ്നേഹവും സന്തൊഷവും കൂട്ടുകാരീ ..

      Delete
  11. പ്രിയപ്പെട്ട സുഹൃത്തെ,
    ഞാന്‍ ഈ ഇയിടെയായി ഇവിടെ മഴ നനയാന്‍ വരാറുണ്ട്
    പലപ്പോഴും ഇതെല്ലാം എവിടെ നിന്നുമാണ് പൊഴിഞ്ഞു വീഴുന്നത് എന്ന് വിചാരിച്ചു അന്തം വിടും
    നിനിയും ഇനിയും പൊഴിയട്ടെ ഒരുപാട് വേനല്‍ മഴ തുള്ളികള്‍.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. വേനല്‍ മഴകളുടെ വേവുകളില്‍ നിന്നും
      പകര്‍ത്തെപെട്ടു കിട്ടുന്ന ചിലതാകാം സഖേ ...
      അറിയില്ല എങ്ങനെ പൊഴിയുന്നുവെന്ന്
      അതില്‍ വലിയ ചിന്തകളുണ്ടെന്നും അറിയില്ല ..
      മനസ്സിലേക്ക് വരുന്നത് വെറുത കുറിക്കുന്നു ......
      ഹൃദയത്തിലേറ്റുന്നതിന് ഒരുപാട് നന്ദീ ........
      ഈ വഴികള്‍ മറക്കാതിരുന്നതിന് സ്നേഹവും സന്തൊഷവും സഖേ ..!

      Delete
  12. അകാലത്തില്‍ വിധവയായി പോയ ഒരു പെണ്ണിന്റെ അവസ്ഥ ,നന്നായി തന്നെ വിവരിച്ചു കേട്ടോ ..
    അവള്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങള്‍,
    സ്നേഹ ശൂന്യത ,കേള്‍ക്കണ്ടി വരുന്ന കുത്തുവാക്കുകള്‍ ,തുറിച്ചു നോട്ടങ്ങള്‍ ,
    അവള്‍ കണ്ടു കൂട്ടുന്ന സ്വപ്നങ്ങള്‍ ,
    ഒക്കെയും ഭംഗിയായി പകര്‌ത്തി ..

    ഒറ്റപ്പെടുന്നവരുടെ വേദന എന്താണെന്ന് അനുഭവിക്കുന്നവര്‍ക്കല്ലേ അറിയൂ ...
    അനുഭവങ്ങള്‍ക്ക് ചൂടേറുമ്പോള്‍ തല ചായ്ക്കാനൊരു തണല്‍ ,കാലിടറുമ്പോള്‍
    താങ്ങായി ഒരു ചുമല്‍ ,ഒരായുസ്സിന്റെ മുഴുവന്‍ ദുഖങ്ങളും കഴുകി കളയുന്ന ഒരു പുഞ്ചിരി ഇതൊക്കെ നഷ്ട്ടപ്പെടുമ്പോള്‍
    പലരെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് ഈ ഒറ്റപ്പെടലാവും ല്ലേ ?..
    പെയ്തൊഴിയാത്ത ദുഖങ്ങളില്‍ ആശ്വാസമായി എത്തുന്ന ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യം ജീവിതത്തിന്റെ പച്ചപ്പിലേക്ക്
    അവരെ തിരികെ കൊണ്ട് വരാന്‍ സഹായിക്കും...
    ഒരുപാട് കൊച്ചു കൊച്ചു കാര്യങ്ങള്‍ കൂട്ടിചേര്‍ത്തു എത്ര ഭംഗിയുള്ള കഥ തീര്‌ത്തിരിക്കുന്നു...
    മുകളിലെ ജനാലക്കല്‍ നിന്നു വിതുമ്പിക്കരയുന്ന ശ്രീദേവിയുടെ മുഖമാണ് എന്റെ മനസ്സില്‍ ഇപ്പോള്‍ ...
    നല്ല കഥ ... ശൈലി അപാരം കേട്ടോ .... ഇഷ്ട്ടായി ഒരുപാട് ...

    ReplyDelete
    Replies
    1. പല മനസ്സുകളുണ്ട് റോസേ , ഇതിലും തീഷ്ണമായത് ..
      വരികളിലേക്ക് പകര്‍ത്തി വയ്ക്കാന്‍ കഴിയാത്തത് ..
      " പുറമേ കാണുമ്പൊള്‍ സുന്ദരമാം മന്ദിരം ,
      അകപെട്ട ഹൃദയങ്ങള്‍ക്കതു താന്‍ കാരഗൃഹം "
      ഇതു തന്നെയാണ് മിക്ക വീടുകളും , പുറമേ പുഞ്ചിരിയുടെ
      പൂമാലകള്‍ എടുത്ത് വച്ച് അകത്ത് വേവുകളുടെ കൂടാരം തീര്‍ക്കുന്നവര്‍ ..
      നാം അറിയാതെ പൊകുന്ന എത്ര മനസ്സുകളുണ്ട് ..
      അറിയുമ്പൊള്‍ ആ വേവില്‍ നമ്മളും പൊള്ളി പൊകും ...
      കൂടെയുള്ള ഹൃദയവും വേര്‍പ്പെട്ട് ജീവിക്കുമ്പൊള്‍
      എവിടെയാകാം ഒരു ആശ്വാസ്സം ഉണ്ടാകുക ..
      കുറ്റപെടുത്തലുകള്‍ക്ക് നൂറു നാവുകളുണ്ടാകും
      എന്നാല്‍ എങ്ങനേ , എന്തിനു ആ മനസ്സു തീരം തേടിയെന്ന്
      ആരാണ് ചോദിച്ചറിയുക , അതിനാര്‍ക്കാണ് സമയമുള്ളത് ?
      ലോകം അന്നുമിന്നും ഒരുപൊലെ തന്നെ , എല്ലാത്തിനും ഒരൊ സമയമുണ്ടാകാം
      സ്നേഹവും , സന്തൊഷവും റോസേ , ഈ പ്രൊല്‍സാഹനത്തിന് ..
      എന്നും കൂടെയുള്ളതിന് ..

      Delete
  13. കഥയുടെ അവസാന ഭാഗം വളരെ മനോഹരമായി .
    ഒറ്റപ്പെടുന്നവരുടെ ദു:ഖത്തിന്റെ തീവ്രത നന്നായി പകര്‍ത്തിയിരിക്കുന്നു.

    ReplyDelete
    Replies
    1. ഒറ്റപെട്ടുപൊകുമ്പൊള്‍ , അതിന്റെ ആഴം തൊടുമ്പൊള്‍
      നമ്മളില്‍ നിന്നും വേര്‍പ്പെട്ട് പൊകുന്ന സന്തൊഷവും
      വികാരങ്ങളും , നമ്മേ നോക്കി പല്ലിളിക്കും ......
      കാലമിങ്ങനെ വെറുതെ മുന്നിലൂടേ ........
      മഴയിങ്ങനെ , പെരുമഴയാകുന്നത് തീരുവാനായുമ്പൊളാകാം ..
      സ്നേഹവും നന്ദിയും , പനിനീര്‍പൂക്കള്‍ ..

      Delete
  14. സ്വന്തമായ ഒരു ശൈലിയുള്ള എഴുത്തുകാരനാണ്‌ റിനി .
    കഥയിലും കവിതയിലും കുറിപ്പിലും അത് മനോഹരമായി സന്നിവേശിപ്പിക്കാന്‍ കഴിയാറുമുണ്ട്‌ .
    വരികള്‍ക്കിടയില്‍ ഇന്ദ്രജാലം പോലെ കടന്നു വരുന്ന ചില മുഹൂര്‍ത്തങ്ങള്‍ , ബിംബങ്ങള്‍ .
    ഇവിടെയും നല്ല നല്ല വായന

    ReplyDelete
    Replies
    1. സ്വന്തമായി എന്തേലുമുണ്ടോന്ന് ചോദിച്ചാല്‍
      ഒരു മനസ്സുണ്ട് എന്നു പറയേണ്ടി വരും മന്‍സൂ ..
      അതിനപ്പുറം ഒന്നുമില്ല എനിക്ക് , ചെറിയ കാര്യങ്ങളില്‍ -
      വേദനിക്കുന്ന , വളരെ സെന്‍സിറ്റീവായൊരു മനസ്സ് ..
      പലപ്പൊഴും അറുത്ത് കളഞ്ഞാലൊ എന്നാശിച്ചിരുന്ന മനസ്സ് ..
      എഴുത്തുകാരന്‍ എന്ന ഭാരിച്ച നാമം എന്നിലേക്കെടുത്തിടല്ലേ ..
      ശൈലികള്‍ , ആവര്‍ത്തനത്തിന്റെ മടുപ്പ് മാത്രമാകാം ..
      എങ്കിലുമീ നല്ല വാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്നും പ്രീയ കൂട്ടുകാര
      സ്നേഹവും സന്തൊഷവും .....!

      Delete
  15. Replies
    1. നന്ദി മാഷേ , വായിച്ചതില്‍ , ഇവിടെ വന്നതില്‍ ..
      ഈ വേനല്‍ മഴയുടെ ചോട്ടില്‍ അല്പ്പ നേരം ചിലവഴിച്ചതിന്
      സ്നേഹവും സന്തൊഷവും ..

      Delete
  16. മനോഹര അവതരണം .. നൊമ്പരപ്പെടുത്തി റീനി... :(

    ReplyDelete
    Replies
    1. അറിഞ്ഞുകൊണ്ടുള്ളതല്ല ഈ നൊമ്പരപെടുത്തല്‍ ഫിറോ ..
      ചിലത് പറയുമ്പൊള്‍ അറിയാതെ വരുന്നതാണ് ..
      ഭാവന്യെന്നു പറഞ്ഞൊഴിയാനകില്ല , നേരുകളുടെ
      കാഴ്ചകള്‍ മുന്നില്‍ തെളിഞ്ഞു കത്തുന്നത് കാണുമ്പൊള്‍
      വരികളില്‍ അവ പ്രതിഫലിച്ചേക്കാം .......
      നന്ദിയും സ്നേഹവും പ്രീയ സഖേ ...!

      Delete
  17. റിനിയേട്ടാ....ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്ന വരികള്‍ ... കഥയും അവതരണവും കൊറേ ഇഷ്ടായി... എവിടെയൊക്കെയോ ഞാന്‍ എന്നെ കണ്ടു... ശരിയ്ക്കും ഒരു റിനി ടച്ച്‌ തന്നെട്ടോ...

    വിവിക്തമായ നിമിഷങ്ങളിലേക്ക് കാലം കൊണ്ടെത്തിക്കുമ്പോള്‍
    ചുറ്റിനും വിരിമാറ് കാട്ടിയ സ്നേഹവും , മൊഴികളും
    ഒരു നിമിഷം കൊണ്ട് പിരിഞ്ഞു പോകുമ്പോള്‍
    നനുത്ത ഏകാന്ത നിമിഷങ്ങളില്‍ , ഹൃദയം കുതിരുമ്പോള്‍
    നിര്‌വ്വികാരമായ ചിന്തകള്‍ വരികളായി പരിണമിക്കും ..
    അതില്‍ നിന്നൊരു അരുവി പിറക്കും , പുഴയാകും
    കടലില്‍ ചേരും .. കടലാഴത്തില്‍ അടിയും ..
    അതീന്നൊരു തുള്ളി ഹൃത്തെടുത്ത് , മിഴികളില്‍ മഴ വിരിയിക്കും ......!

    മിഴികളില്‍ വിരിഞ്ഞ മഴയങ്ങനെ തിമര്‍ത്തു പെയ്യുമ്പോള്‍.. നഷ്ടപ്പെട്ട നിമിഷങ്ങളുടെ കളിയോടം അപ്പോഴും ശാന്തമായി ഈ നെഞ്ചില്‍ ഒഴുകുന്നുണ്ടാകണം അല്ലെ...? ഈ സ്നേഹമെന്ന ഭാഷ കാലത്തിന്റെ യവനികയ്ക്കപ്പുറം മായാതെ മറയാതെ.. പിരിഞ്ഞു പോകാന്‍ കൂടി കഴിയാതെ അതെ തീവ്രതയോടെ പുതുമകളോടെ മനസ്സിന്റെ ഓരോ തുമ്പിലകളിലും നൊമ്പരങ്ങളുടെ പൂക്കാലം വിരിയിക്കുന്നൂ അല്ലെ റിനിയെട്ടാ? ഉറുമ്പുകള്‍ പറയുന്നത് കാതോര്‍ത്ത്,വീണ്ടും കണ്ണുകളടച്ചു ഈ ഞാനും കൂടിട്ടോ റിനിയേട്ടാ...

    ReplyDelete
    Replies
    1. എത്രയൊക്കെ പിരിഞ്ഞു പൊയാലും
      ചിലതൊക്കെ അവശേഷിക്കും ,
      ഒരൊ മഴ ബാക്കി വയ്ക്കും പൊലെ .. ആശകുട്ടീ ...
      ഒരൊ മനസ്സിനേയും കാണാം നമ്മുക്ക് ആശേ ...
      വരികളില്‍ , ചിത്രങ്ങളില്‍ നാം തന്നെയെന്ന്
      തോന്നുന്ന ചിലത് , അനുഭവത്തിന്റെ ഒരു തുണ്ട്
      പകര്‍ത്തി വച്ച് പൊകുന്ന , നാം കടന്നു വന്ന നോവുകളുടെ
      ഇന്നും തീരാത്ത പെരുമഴ ....................
      എത്രയോ ജന്മങ്ങളുണ്ട് , മണ്ണ് നിറഞ്ഞു പെയ്തിട്ടും
      കുളിര്‍ന്നു പൊയിട്ടും , ഉള്ളം വേവാലേ മൂടുന്ന ........
      കണ്ണിര്‍ ചാലുകള്‍ നിറയാത്തൊരു ദിനം , അവസ്സാനം
      വറ്റി പൊകുന്ന മിഴികള്‍ക്ക് മുന്നിലും കാലത്തിന്റെ
      കയ്പ്പു നീരിറക്കി എത്ര എത്ര മനസ്സുകള്‍ ....................
      എഴുതുവാനുള്ള പ്രചൊദനം , അനിയത്തികുട്ടിയേപൊലുള്ളവരുടെ
      നല്ല വാക്കുകളാണ് , നന്ദി ഈ സ്നേഹത്തിനും പ്രൊല്‍സാഹത്തിനും ...
      സ്നേഹം സന്തൊഷം ആശകുട്ടീ ...

      Delete
  18. ‘കാലം നമ്മളില്‍
    നിന്ന് ഒന്നെടുക്കുമ്പോള്‍
    മറ്റൊന്നു നല്‍കുമെന്നാണ്.....’

    പിന്നെ


    ചെറുപ്പത്തിലെ വിധിയുടെ വിളയാട്ടങ്ങളാൽ വിധവാ
    പട്ടം കിട്ടുന്നവരുടെ ദു:ർവിധികളുടെ വിളയാട്ടങ്ങൾക്കൊപ്പം ,
    അവരനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങളുടെ ഒരു
    ശരിയായ നേർക്കാഴ്ച്ച , ഓരൊ വായനക്കരുടേയും ഉള്ളിൽ തട്ടുന്ന രീതിയിൽ,
    ശ്രീദേവിയുടെ ചില ദിവസങ്ങളിലെ ചിട്ടവട്ടങ്ങളിലൂടെ റിനിക്കിവിടെ കാഴ്ച്ചവെക്കുവാൻ
    കഴിഞ്ഞത് തന്നേയാണ് .. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള വിജയം കേട്ടൊ സഖേ

    ReplyDelete
    Replies
    1. നഷ്ടമാകുന്നത് എത്ര ചെറുതായാലും ,
      കാലം പലതും കൊണ്ടു തന്നാലും ..............
      അതിനോളം , അതിനോളം ഒന്നും ആകില്ല ..
      അതിനോളം ഒന്നും നേടില്ല നാം .. മുരളിയേട്ടാ ...!
      വിധിയുടെ വിളയാട്ടങ്ങളില്‍ തകര്‍ന്നടിയുന്ന ചിലരേ
      വീണ്ടും പരീക്ഷിക്കുന്ന കാലമെന്ന പ്രഹേളിക ..
      എഴുത്തുകാരനെന്നൊന്നും പറഞ്ഞെന്നേ പിടിച്ചെങ്ങും ഇരുത്തല്ലേ പൊന്നേ ..
      ഇങ്ങനെ ജീവിച്ചു പൊട്ടേട്ടൊ ........ ഒരുപാട് സ്നേഹം സന്തൊഷം ഏട്ടാ ..

      Delete
  19. ഒരു കാര്യം പറയാൻ വിട്ടു

    തൃശൂർ വച്ച് 2013 ഫെബ്രുവരി അവസാനവാരം മുതൽ മാർച്ച് ആദ്യവാരം വരെ നീണ്ടുനിൽക്കുന്ന ദേശീയ പുസ്തകപ്രദർശനത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബ്ലോഗെഴുത്തുകാർക്ക് മുഖ്യധാരാ എഴുത്തുകാരുമായി ഒരു വേദിയിൽ സംഗമിക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.

    മാർച്ച് മാസം 3 ന് രാവിലെ 10 മണി മുതൽ 3 മണി വരെ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.

    സമയമുണ്ടാക്കിയിട്ട്..അന്ന് പോകാൻ മറക്കണ്ട കേട്ടൊ

    ReplyDelete
  20. Replies
    1. വായിച്ചു കേട്ടൊ .. ഉള്‍പെടുത്തിയതില്‍
      ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ..
      ഇരിപ്പിടത്തിന്റെ എല്ലാം അണിയറ പ്രവര്‍ത്തകര്‍ക്കും ..!

      Delete
  21. എത്ര നന്നായി മനസ്സില്‍ തട്ടുന്ന വിധം താങ്കള്‍ എഴുതിയിരിക്കുന്നു.. ആശംസകള്‍

    ReplyDelete
    Replies
    1. ചില നേരുകളില്‍ നാം തൊടുമ്പൊള്‍ ..
      അതു നമ്മളിലേക്കറിയാതെ കടന്നു വരും സഖേ ..
      ആശംസകള്‍ക്ക് , ഹൃദയത്തില്‍ നിന്നും നന്ദിയും സ്നേഹവും ..

      Delete
  22. ഡിയര്‍ റിനി ശബരി ,
    വളരെ മനോഹരമായി എഴുതി. കഥയില്‍ മുഴുകി ,സന്ദര്‍ഭങ്ങളുമായി വളരെ ഇഴുകിച്ചേര്‍ന്ന്‍ എഴുതിയതാണ് എന്ന് ഈ കഥ വായിക്കുമ്പോള്‍ ആര്‍ക്കും മനസ്സിലാകും . ആശംസകള്‍ .

    ReplyDelete
    Replies
    1. കഥയേക്കാളപ്പുറം നേരിന്റെ ഏതൊ ഒരു
      ചിത്രമുണ്ടിതില്‍ പ്രീയപെട്ട ഏട്ടാ ...
      കണ്ടു പൊയതൊ , കാണുന്നതോ ആയ പലതും ...
      നഷ്ടമാകുന്നതും , നഷ്ടമാകത്തതുമായ ഒട്ടേറെ
      മനസ്സുകള്‍ നമ്മുക്ക് ചുറ്റുമുണ്ട് , വെറുതേ ...
      ഒരു ലാഭങ്ങളുമില്ലാതെ , മനസ്സുകളേ അമ്മാനമാടുന്ന
      ചിലരുണ്ട് , എന്തു കിട്ടുന്നവര്‍ക്കെന്ന് ദൈവത്തിന് മാത്രമറിയാം ..
      ഈ നല്ല വാക്കുകള്‍ക്ക് ഒരുപാട് സ്നേഹവും സന്തൊഷവും ഏട്ടാ ...

      Delete
  23. ഹൃദയ സ്പര്‍ശിയായ രചന ,എല്ലാ ആശംസകളും !

    ReplyDelete
    Replies
    1. ഈ ആശംസകള്‍ക്ക് ,
      ഹൃദയത്തില്‍ തൊട്ട് തന്നെ നന്ദി പറയുന്നു ..
      സ്നേഹം സന്തൊഷം ...

      Delete
  24. മനസ്സിന്റെ വേദന ചോര്‍ന്നു പോകാതെ പകര്‍ത്തി വെച്ചിരിക്കുന്നു. വായനയില്‍ ഉടനീളം ഒരു തഴുകലായി, തലോടലായി ഒടുക്കം നുള്ളി നോവിച്ചു കൊണ്ട് കടന്നു പോകുന്നു റിനീ ഈ കഥയും. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. ചിലതങ്ങനെയാണ് പ്രീയ സുഹൃത്തേ ..
      കണ്ടിട്ട് ഒരുപാടയല്ലൊ , അങ്ങൊട്ടും വരാറില്ല ഞാന്‍ അല്ലേ ..?
      ജീവിതവും അതു പൊലെ , തലോടി തഴുകി , വേദന തന്ന്
      അവസ്സാനം എല്ലാം മറന്നൊരു പൊക്ക് ...
      ഉള്ളില്‍ വേദനയുടെ ശകലങ്ങള്‍ നീറിക്കുമ്പൊള്‍
      എഴുത്തിലൂടെ അതു പതിയെ പുറത്തേക്ക് വരുന്നതാകാം ..
      അറിയില്ല , അറിയുന്നത് എഴുതുന്നു , അതു മാത്രം .....
      ഈ വരികള്‍ക്ക് , മറക്കാത്ത വരവിന് സ്നേഹം , സന്തൊഷം സഖേ ...

      Delete
  25. മൊട്ടിടും മുന്നേ , കരിഞ്ഞു പൊകുന്ന
    അനേകം മനസ്സുകള്‍ക്ക് , സ്വയം മനസ്സുറപ്പിന്റെ മഴ നല്‍കാന്‍
    ജീവിതത്തിന്റെ ഒരു സുവര്‍ണ്ണ നിമിഷങ്ങളിലൂടെയെങ്കിലും
    കടന്നു പൊകുവാന്‍ ആത്മബലം നല്‍കട്ടെ ..............

    ReplyDelete
  26. ഒരുപാടിഷ്ടം സഖേ... ഓരോ മുഖത്തിനും പറയുവാന്‍ കഥകളേറെ... ആവശ്യമില്ലാത്ത കുറ്റപ്പെടുത്തലുകളുടെ, വാക്കുകളുടെ മൂര്‍ച്ചയാല്‍ തപിക്കുന്ന മനം.. സ്വയം സഹിച്ചു, വിധിയെ പോലും പഴിക്കാതെ ചിലത്, ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് നിന്നോട് ചേരുമ്പോഴും നീയായി നല്‍കിയതിനെ അന്ന് നീയെന്നെ നോക്കിയത് പോലെ ഇന്ന് നോക്കിക്കൊണ്ട്... നിറഞ്ഞ മിഴികളോടെ വിതുമ്പുന്ന മനസ്സോടെ.. വിട പറയുമ്പോഴും പോകാന്‍ അനുവദിക്കാത്തതെന്തോ ഉപേക്ഷിച്ചുകൊണ്ട്...

    നന്നായിട്ടുണ്ട് പ്രിയ സ്നേഹിതാ...

    ReplyDelete
  27. മഴ നനഞ്ഞു ... മഴത്തുള്ളികളുടെ മറവിൽ കണ്ണുനീരൊളിപ്പിക്കാൻ ഞാൻ മിടുക്കിയായിരുന്നു പണ്ടേ ... ഇവിടെയും എന്റെ മിടുക്ക് എന്നെ രക്ഷിച്ചു... മഴ മാറി ... കണ്ണുനീരും വറ്റി... നെഞ്ചിലെ വിങ്ങൽ മാത്രം ബാക്കി ... ആദ്യമായാണ്‌ ഇവിടെ... ഇഷ്ട്ടപ്പെട്ടു... ആശംസകൾ ... ഇനിയും വരും... പ്രതീക്ഷകളുമായി ...

    ReplyDelete
  28. ഒരു കണ്ണാടിയിൽ വീണ മഞ്ഞു തുള്ളിപോലെ പവിത്രം ആയ കഥ കവിളിൽ പടരുമ്പോൾ ഉള്ള ഒരു ആശ്വാസം
    ആശംസകൾ

    ReplyDelete

ഒരു വരി .. അതു മതി ..