Tuesday, March 6, 2012

" കാറ്റിന്റെ കരിയില കിലുക്കം "...


















ഇരുട്ട് മൂടിയ രാവിലൂടെ കനത്ത മഴ പെയ്തിറങ്ങുന്നു...

ഉയര്‍ന്ന കല്‍മതിലുകളില്‍ , കുഞ്ഞു പുല്‍കൊടികളില്‍
ആടിയുലയുന്ന മരങ്ങളില്‍ ഒക്കെ വാശിയോടെ പതിക്കുന്ന
മഴതുള്ളികള്‍ ....

ഇരുട്ടു മൂടീ വരുന്നു , കൂടെ മഴയുടെ ശക്തിയും ..
സെന്‍ട്രല് ജയിലിലെ നൂറ്റി പത്തൊമ്പതാമത്തെ മുറിയില്‍
നിന്നും ഒരു കുഞ്ഞു മെഴുകുതിരി വെട്ടം പുറത്തെക്ക് അരിച്ചു വരുന്നുണ്ട് ..‍
നാളെ രാത്രിയില്‍ തീര്‍ന്നു പോയേക്കാവുന്ന കിനാവുകളെ
ഇന്നിന്റെ കൂടെ കൂട്ടുന്ന ഒരു മനസ്സ് കാണാം , മുഖവും....
ഏകാന്തമായ രാവുകളില്‍ നിന്നും " വേണിയുടെ " ഹൃദയത്തിലേക്ക് ഇനി ഒരു ഉദയം കൂടീ ..

മഴ പെയ്യുന്ന രാവുകള്‍ ,പലതും കൊതിച്ചു പോയിരുന്നു ....

നാളെ പെയ്യുവാനാകാതെ മുഴുവനും വാശിയോടെ വിണ്ണില്‍ നിന്നും തീരുന്നുണ്ട് ..!
ഏതൊ പുലരിയില്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു പോയ
ഒരു കുരുക്കെടുത്ത ജീവന്റെ വെമ്പല്‍ , ഒരു ഞരക്കം പതിയെ കാതിലെക്ക്
തണുത്ത കാറ്റിനൊപ്പം കേറി വരുന്നുണ്ട് ...


















വരാന്തക്കപ്പുറം തകര്‍ക്കുന്ന മഴപ്രണയം പയ്യെ പയ്യെ
ചരിഞ്ഞും കുണുങ്ങിയും അവനെ തേടീ വരുന്നുണ്ട്..
അവന്റെ ജീവിതം പൊലെ ഒരു പിശിരന്‍ കാറ്റ് വന്ന്
ആ മെഴുകുതിരി വെട്ടത്തെ മായ്ച്ചു കൊണ്ടു പൊയീ ..
ഇന്നലെ രാവില്‍ മഴ സ്നേഹമോടെ നല്‍കിയതൊക്കെയും
വാകമരം കാത്തു വച്ചിട്ടുണ്ട് ..
അസൂയമൂത്തൊരു കാറ്റ് വന്ന് അതൊക്കെ പൊഴിച്ചു കളയുന്നുമുണ്ട്...
ഒരുപാട് കഥ പറയാന്‍ വെമ്പുന്ന ഹൃദയമുള്ള
വാകമരത്തില്‍ നിന്നൊരു തുള്ളി അവന്റെ മനസ്സിലേക്കാണോ
വന്നു വീണലിഞ്ഞു പൊയത് ...
വര്‍ഷങ്ങളായീ കൂടെയുള്ള ചിലതൊക്കെ ഉപേഷിച്ച്
അവന്‍ പടിയിറങ്ങുന്നു , ഉപേഷിക്കപ്പെട്ട ചിലത് തിരഞ്ഞ് ..


കനലുണ്ട് ഉള്ളില്‍...
ഒന്നൂതിയാല്‍ ആളി കത്തുന്നൊരു കനല്‍ ..
ഒരു മഴ കൊതിച്ചു പോയ സന്ധ്യകളില്‍
ഒരു കാറ്റാണ് അരികില്‍ നിറഞ്ഞത്..
ഉള്ളിലെ തീ കുങ്കുമമായീ അകലെ
ചുവന്നു തുടുക്കുമ്പൊഴും ,
മുന്നില്‍ ഒരു ചിരി കൊണ്ട് ഉദയത്തെ
വരവേല്‍ക്കാന്‍ മനസ്സ് പഠിച്ചിരിക്കുന്നു..

















എടൊ ജിത്തൂ ! പഠിപ്പും വിവരവും ഉള്ള താനൊക്കെ
ഇനിയും ഇവിടേക്ക് കേറി വരരുത് , തനിക്ക് കിട്ടാനുള്ളത്
റെജിസ്റ്ററില്‍ ഒപ്പിട്ട് വാങ്ങി പൊയ്ക്കൊ ! ജയിലറുടെ വാക്കുകള്‍
കേട്ടതായീ ഭാവിക്കാതെ അവന്‍ പതിയെ ഇറങ്ങീ ..
മഴ ഇപ്പൊഴും ചാറി വീഴുന്നുണ്ട് , ആരെയൊക്കെയോ
കാണുവാന്‍ വന്നവരുടെ ചെറിയ കൂട്ടങ്ങള്‍ ..
മനസ്സെന്തൊക്കെയോ തന്നൊട് തന്നെ ചോദിക്കുന്നുണ്ട് ,
എന്തായായലും അതറിയുവാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല .
എത്രയും പെട്ടെന്ന് "വേണി"ക്കരുകില്‍ എത്തുക ,
അവളുടെ മടിയില്‍ തല ചായ്ച്ച് , അവള്‍ക്ക് പരിചിതമല്ലാത്ത
അവന്റെ കഴിഞ്ഞു പോയ കാലത്തേക്കുറിച്ചു പറയുക , അത്രമാത്രം..



റെയില്‍വേ സ്റ്റേഷനില്‍ പതിവിലും വലിയ തിരക്ക്...
ആരൊ ഇടക്ക് പറയുന്ന കേട്ടു അവള്‍ " കേരളമാണ് പൊലും
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സ്ഥലം "
അതിന്റെ കൂടെ കൂനിന്മേല്‍ കുരു പൊലെ ബസ്സ് സമരവും ..
മുന്നിലേക്ക് നടന്ന് ഒരുവിധം തിരക്ക് കുറഞ്ഞൊരു ബോഗിയില്‍ കയറി...
ജിത്തു ഇപ്പൊഴും മാറില്‍ നോവായീ ഉണര്‍ന്നിരിപ്പുണ്ട്
ചേര്‍ത്തു പിടിച്ച പുസ്തകത്തിനുള്ളില്‍ അക്ഷരങ്ങളായീ അവന്‍ ..



















വണ്ടി പതിയേ നിരങ്ങി തുടങ്ങീ പ്ലാറ്റ്ഫോമുകളുടെ മധ്യത്ത്
നില്‍ക്കുന്ന ബദാം മരങ്ങളെ പിന്‍തള്ളി കൊണ്ടു ,

രണ്ടു സ്റ്റേഷന്‍ കഴിഞ്ഞപ്പൊള്‍
സൈഡിലെ ഒറ്റ സീറ്റില്‍ ഇരിക്കാനുള്ള അനുവാദം ,
സമയവും, അവിടിരുന്നിരുന്ന മനുഷ്യന്റെ പിന്‍ മാറ്റവും കൂടീ ചേര്‍ന്ന് നല്‍കി..
നിഗൂഡമായ ആഹ്ലാദത്തോടെ ആണ് അവള്‍ ഒന്നിരുന്നത് , കാറ്റ് വന്ന് തഴുകി പോകുന്നുണ്ട്..
എത്രയോ മനസ്സുകളെ മുഖങ്ങളെ മിഴികളെ തലോടി എന്നരുകിലും പുതുമയോടെ
വന്നിരിക്കുന്നു , അതേ കുറുമ്പന്‍ കാറ്റ്..

വായിച്ചു നിര്‍ത്തിയ അവന്റെ മനസ്സിലേക്ക്
വീണ്ടുമെത്തുവാന്‍ ഹൃദയം കൊതിക്കുന്നുണ്ട്
വേണിയെ കണ്ടു കാണുമോ ! കൈയ്യിലെ പുസ്തകം മെല്ലേ നിവര്‍ത്തി ,
അടയാളത്തിന് മടക്കി വച്ച താള് പതിയെ നേരെയാക്കി ..

" നിലാവ് പരന്ന നിന്റെ പൂമുറ്റത്ത്
എത്രയോ രാവില്‍ എന്റെ പ്രണയം
നീ നുകരാതെ പൂത്ത് നിന്നിട്ടുണ്ട്...
നിന്റെ മിഴികള്‍ നൂറു കിനാവുകളില്‍
തട്ടി നീ അറിയാതെ ചലിക്കുമ്പൊള്‍
നിന്നിലേക്കെത്താതെ പോയൊരു ഹൃദയത്തെ
ഒടുവില്‍ നീ നെഞ്ചൊട് ചേര്‍ക്കുമ്പൊള്‍
ഞാന്‍ സ്വയം സൃഷ്ടിച്ച തുരുത്തിലക്ക് വലിച്ചെറിയപ്പെട്ടുവോ ??

പിന്നോട്ടോടുന്ന കാഴ്ചകളില്‍ മനമൊ മിഴിയൊ ഉടക്കാതെ അവന്‍
താന്‍ തീര്‍ത്ത ലോകത്തില്‍ വേണിയുടെ മാത്രമോര്‍മമകളില്‍ നിറഞ്ഞു ...
ചെറു മഴയുടെ വരവറിയിച്ച് തണുത്ത കാറ്റ് പുറത്ത് നിന്നും അടിച്ചു കയറുന്നുണ്ട് ...,
ഒരു തുള്ളി വെള്ളമില്ലാതെ തൊണ്ട വരളുന്നു..
വേണിയിലെക്കെത്താനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ള കുളിരു മാത്രം...
സമയം എത്രയായ് കാണും ! പരിസരബോധം വന്നതപ്പൊഴാണ്....
ജോലി കഴിഞ്ഞുള്ളക്ഷീണിതമുഖങ്ങള്‍ ചുറ്റിനും ,
മിക്കവരുടെ കണ്ണുകളില്‍ ഒരു ഇരിപ്പിട മോഹം തുളുമ്പി നില്‍ക്കുന്നു ..,
മുന്നിലിരിക്കുന്ന പെണ്‍കുട്ടി ഈ ലോകമറിയാതെ കൈയ്യിരിക്കുന്ന പുസ്തകത്തിലേക്ക്
കണ്ണുകള്‍ നിറച്ചിരിക്കുന്നു , " അതേയ് , സമയം എത്രയായെന്ന് ഒന്നു പറയുമോ "



ശ്ശോ .. ശല്യം , ജിത്തുവില്‍ ലയിച്ചിറങ്ങുമ്പൊഴാണ് , ഒരു സമയം ചോദിക്കല്‍ !
അല്ലെങ്കില്‍ ഈ ആണുങ്ങള്‍ക്ക് ഇത്തിരി അസുഖം കൂടുതലാണ്
വെറുതെ പരിചയപെടാനുള്ള അടവുകള്‍ " സാള്‍ട്ട് ആന്റ് പെപ്പറില്‍ "
ആസിഫ് അലിക്ക് അര്‍ച്ചന കവിയില്‍ന്നു കിട്ടിയ പോലത്തെ പണി കൊടുക്കണം ,
എങ്കിലും എങ്ങനെയാ , ചോദിച്ചതല്ലേ , കണ്ണുകളുയര്‍ത്തീ ഒന്നു നോക്കി
"അഞ്ചേകാലാകുന്നു "


ഒന്നു ചിരുച്ചുന്ന് വരുതിയിട്ട് അവന്‍ പുറത്തേക്ക് നോക്കീ !
തീവണ്ടീ പാലം കേറുന്നു , അകലെ സൂര്യന്‍
മടക്കയാത്രക്കൊരുങ്ങുന്നു , ഒരിക്കല്‍ എന്നെ പകുത്തു കൊടുത്ത
അതേ സായാഹ്നം , ഇന്നുമതിന്റെ ദാഹം തീര്‍ന്നിട്ടില്ല ..



















കണ്ണുകളെടുക്കന്‍ കഴിയുന്നില്ല അവള്‍ക്ക് ! സ്വപ്നം മയങ്ങുന്ന
കണ്ണുകളുള്ളവന്‍ .. ഇവന്‍ ! ഒന്നുടെ ഒന്ന് നോക്കിയിരിന്നുവെങ്കില്‍
പരിചയപ്പെടാന്‍ ആരൊ ഉള്ളില്‍ന്നു പറയും പോലെ , അല്ല എനിക്കെന്താണ് ?
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് അതും ട്രെയിന്‍ യാത്രയില്‍ !
ഇല്ലാ , ഇല്ലാ എന്നെ കൊണ്ടാവില്ല എന്തെങ്കിലും ഒന്നു ചോദിച്ചെ മനസ്സടങ്ങൂ ..
അതെ , അതേയ് നിങ്ങളെ എവിടെയോ കണ്ടത് പോലെ ....
മുന്നിലിരിക്കുന്ന ആള്‍ക്ക് ഒരു കൂസലുമില്ല , വീണ്ടും ഒന്നുടെ അവള്‍ ചോദിച്ചു ..
തല തിരിച്ച് അയാള്‍ പറഞ്ഞു , "എന്നെയോ ? ഇല്ലാലൊ കുട്ടി , വഴിയില്ല ".
പുസ്തകത്തിന്റെ ആഴങ്ങള്‍ പാടെ മറന്നിരിക്കുന്നു അവള്‍ ..
അല്ലാന്നേ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് .. എങ്ങോട്ടാണ് യാത്ര ?..

അവന്‍ വീണ്ടും ഒന്നു നോക്കീ " എന്നിട്ട് പറഞ്ഞു " ജീവിതത്തിലേക്ക് "

മഴ പെയ്തു തുടങ്ങീ , ഷട്ടറുകള്‍ വീണടയുന്ന ശബ്ദം , അവനും അവളും
മാത്രം മൗനത്തില്‍ മുങ്ങി , വേദനയൊടെ പതിക്കുന്ന മഴ മുത്തില്‍ സ്വയമറിയാതെ ..
ബോഗികള്‍ ഒഴിഞ്ഞു കൊണ്ടിരിക്കുന്നു , മൗനത്തിന്റെ കഥ പറഞ്ഞ
രണ്ടു അരികു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു..... ,

ഒന്നില്‍ " കാറ്റിന്റെ കരിയില കിലുക്കം "എന്ന പുസ്തകം മഴയിലലിഞ്ഞ് ,
മറ്റേതില്‍ ഒരു "വിസിറ്റിംഗ് കാര്‍ഡും "

അതില്‍ നീല ചരിഞ്ഞ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു

വേണീ . ആര്‍ . എസ്സ് ,
സെയില്‍സ് എക്സിക്യൂട്ടീവ്
ഐ സി ഐ സി ഐ
കടവന്ത്ര ബ്രാഞ്ച്
എം ജി റോഡ്
കൊച്ചി .....................................................................................


(" ഒരു പുസ്തകത്തിലെ വരികള്‍ ഒരു പെണ്‍കുട്ടിയുടെ
മനസ്സിലേക്ക് കൊണ്ടു വന്ന ചലിക്കുന്ന ചിത്രങ്ങളാവാം ഇത് "
വരികളിലെ പേരുകളിലേക്ക് സ്വയമിറങ്ങീ , മുന്നിലേ നേരിലേക്ക്
അലിഞ്ഞില്ലാതാകുമ്പൊള്‍ അവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം ! )



















ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട്
തപ്പിയെടുക്കാന്‍ സഹായിച്ച കൂട്ടുകാരിയോട്
ഇതെല്ലാം സഹിച്ചു കൂടെ നിന്ന എന്റെ കമ്പ്യൂട്ടറിനോട് !

65 comments:

  1. ഒരു പുസ്തകത്തിലെ വരികള്‍ ഒരു പെണ്‍കുട്ടിയുടെ
    മനസ്സിലേക്ക് കൊണ്ടു വന്ന ചലിക്കുന്ന ചിത്രങ്ങളാവാം ഇത് "
    വരികളിലെ പേരുകളിലേക്ക് സ്വയമിറങ്ങീ , മുന്നിലേ നേരിലേക്ക്
    അലിഞ്ഞില്ലാതാകുമ്പൊള്‍ അവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം

    ReplyDelete
  2. റിനീ.
    ഹൃദ്യമായി പറഞ്ഞു ഈ കഥ.
    മനോഹരമായ ഭാവങ്ങളാല്‍ സമ്പന്നം.
    ഒരു ഉള്‍വിളി ഉണ്ടായിട്ടും പരസ്പരം അറിയാതെ പോയതെന്തേ രണ്ട് പേരും.
    രണ്ടറ്റങ്ങളില്‍ ഒരേ വേദനയോടെ ജിതുവും വേണിയും ഉണ്ട്. കൂടെ പ്രണയിച്ചു തീരാത്ത മനസ്സും.
    പുസ്തകത്തിലെ വരികള്‍ക്കുമപ്പുറം വേണി തിരിച്ചറിയട്ടെ അവനെ.
    വായനയെ ഹൃദ്യമാക്കിയ ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. എന്റെ പ്രീയ കൂട്ടുകാര , മന്‍സൂ ..
      ആദ്യ വായനക്ക് , ആദ്യ വരികള്‍ക്ക്
      ഹൃത്തില്‍ നിന്നും നന്ദീ സഖേ ..
      വരികള്‍ ഉള്ളിലേക്ക് കടക്കുമ്പൊള്‍
      മുന്നിലുള്ളതും അതു പൊലെ തൊന്നും
      അതിലേക്ക് മനസ്സിനേയും മുന്നിലെ
      നിമിഷങ്ങളെയും കടത്തി വിടുമ്പൊള്‍
      ചിലതൊക്കെ പൊരുത്തമോടെ വന്നു ചേരാം ..
      ചിലത് .. ഉത്തരങ്ങളില്ലാതെ മഴയിലലിയാം ...

      Delete
  3. വേണിയെ കാണാന്‍ തുടിക്കുന്ന മനസ്സുമായി യാത്ര തിരിച്ച ജിത്തുവിനു അവളെ കാണാന്‍ കഴിയുമോ.. അക്ഷരങ്ങളില്‍ കൂടി ജിത്തുവിലേക്ക് അറിയാതെ ലയിക്കുന്ന വേണി. മടക്കി വച്ച പുസ്തകത്താളുകള്‍ വീണ്ടും ട്രെയിന്‍ യാത്രയില്‍ തുടര്‍ന്ന വേണിക്ക് മുന്നില്‍ കൊതിപ്പിക്കുന്ന കണ്ണുകളോടെ അവന്‍ ഇരുന്നപ്പോള്‍ ഏതോ ഒരാത്മബന്ധത്തിന്റെ നേരിയ തുടിപ്പ് അവളില്‍ ഉണ്ടായതു കൊണ്ടാണോ " അപരിചിതനോട് എന്തെങ്കിലും മിണ്ടാന്‍ കൊതിച്ചതും മനസ്സിന്റെ വിലക്കുകളെ കണക്കാക്കാതെ മിണ്ടിയതും?..എവിടെയോ കണ്ടു മറന്നൊരു മുഖം പോലെ തോന്നിയതും അതുകൊണ്ടാവില്ലേ.

    അക്ഷരങ്ങളിലെ ജീവിതം കണ്മുന്നില്‍ അവരറിയാതെ കണ്ടുമുട്ടുക..സങ്കല്‍പ്പവും യഥാര്ത്യവും ഒരേ കഥയുടെ തന്ത്രികളില്‍ കൂടി ഒഴുകുന്നു. വരികള്‍ക്കിടയില്‍ നിന്നും ശ്രദ്ധ മാറ്റുന്നതെല്ലാം വേണിക്ക് അസ്വസ്ഥത നല്കുകയാണ്. മഴനനഞ്ഞ പുസ്തകവും വിസിറ്റിംഗ് കാര്‍ഡും വായനക്കാര്‍ക്ക്‌ വിട്ടുകൊടുത്തു ജിത്തുവും വേണിയും വീണ്ടും യാത്ര തുടരുന്നു.വായിച്ചു തീരാത്ത പുസ്തകം പോലെ..
    അപൂര്‍ണ്ണമായൊരു അന്ത്യം അതിന്റെ എല്ലാ ഭംഗിയോടെയും അവതരിപ്പിച്ചിരിക്കുന്നു, ഇതുവരെ എഴുതിയതില്‍ ഏറ്റവും മനോഹരം ഈ കഥ .. കഥക്കുള്ളിലെ കഥയെന്ന രീതിയേക്കാള്‍ ആശയമാണ് ഇഷ്ടമായത്. അകത്തും പുറത്തും ഒരേ വ്യക്തികള്‍ ഒരേ ജീവിത വഴികള്‍..
    കഴിവിന് മുന്നില് എന്നെപോലെ ഒരാളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും കാര്യമില്ലാന്നു അറിയാം, എങ്കിലും ഹൃദയത്തില്‍ നിന്നും ആശംസകള്‍..
    ബ്ലോഗില്‍ നിന്നും പുറത്തേക്കു അറിയണം ഈ എഴുത്ത്. താങ്കള്‍ക്ക് അതിനു കഴിയും. എല്ലാ നന്മകളും ഉണ്ടാകട്ടെ....

    ധന്യ

    ReplyDelete
    Replies
    1. പ്രീയപെട്ട ധന്യാ ..
      കഥയുടെ ഉള്ള് കണ്ടു വായിച്ചതിന്
      മനസ്സിലേക്ക് പതിഞ്ഞത് അതേ പടീ
      പകര്‍ത്തിയതിന് നന്ദീ ..
      കഥയിലൂടെ ആരംഭിക്കുകയും , അതു പിന്നീട്
      കണ്ണുകളിലെ വരികളാകുകയും , ആ വരികള്‍
      മുന്നിലേ നേരാകുകയും ചെയ്യുന്നൊരു ത്രഡ് ..
      അതിനേ എന്നിലേക്ക് കൊരുത്ത് വരികളാക്കിയെന്നു മാത്രം
      അതെത്ര വിജയിച്ചുവെന്നോ , അതു എത്രത്തൊളം മനസ്സിലായെന്നൊ
      അറിവതില്ല .. എങ്കിലും അപൂര്‍ണമായൊരു അന്ത്യം നല്‍കിയതാണ്
      മനപൂര്‍വം .. അതു വായിക്കുന്നവരുടെ മനസ്സിന് വിട്ടു കൊണ്ട് ..
      ആശംസ്കള്‍ക്ക് നന്ദീ .. അതു പ്രചൊദനവും ,
      ഉത്തരവാദിത്വതവും വര്‍ദ്ധിപ്പിക്കുന്നു

      Delete
    2. ഒരു സംശയവും വേണ്ടാ ട്ടോ.. വിജയം തന്നെയാണീ എഴുത്ത്, വായനക്കാര്‍ക്ക്‌ വിട്ടു കൊടുത്ത അന്ത്യം ആശാവഹമാകട്ടെ അതല്ലേ എല്ലാവരും ആഗ്രഹിക്കുക.. വരികള്‍ വായിച്ചു തീരുമ്പോഴേക്കും എവിടെങ്കിലും വച്ച് കണ്ടുമുട്ടട്ടെ ജിത്തുവും വേണിയും, നല്ല കഥ എന്ന് പറഞ്ഞാല്‍ അത് കുറഞ്ഞു പോകും, മനസ്സില്‍ തട്ടിയ കഥയാണിത്.. എഴുതിയതെല്ലാം വായിച്ചിട്ടിട്ടുണ്ട് ഇതുവരെയും.. പക്ഷെ എന്തോ ഇതിനൊരു വല്ലാത്ത ആകര്‍ഷണം ഉണ്ട്.. ഉത്തരവാദിത്വം കൂടട്ടെ അപ്പോള്‍ നല്ല നല്ല എഴുത്തുകളും ഉണ്ടാകും.. സന്തോഷമുണ്ട് ഒരുപാട് പേരിലേക്ക് ഈ ബ്ലോഗ്‌ എത്തീന്ന് അറിഞ്ഞപ്പോള്‍.. പ്രാര്‍ത്ഥനകള്‍ എന്നും എപ്പോഴും

      Delete
  4. പല ബ്ലോഗിലും റിനി കൊടുക്കുന്ന കമന്റു കണ്ടാണ് റിനിയുടെ പോസ്റ്റ്‌ വായിക്കണമെന്ന് തോന്നിയത് ..
    "ഒരു വരി.. അത് മതി.." എന്ന് പറഞ്ഞത് കൊണ്ട് പോസ്ടിനെപ്പറ്റി ഒരു വരി മാത്രം പറയാം
    കൊള്ളാം നന്നായിരിക്കുന്നു
    ആശംസകള്‍ !

    ReplyDelete
    Replies
    1. മിന്നാമിന്നി .. എഴുതിയ ആദ്യ വരികള്‍ കൊണ്ടു
      തന്നെ ചാവേര്‍ ബ്ലൊഗറായ ഈ മിത്രത്തിന്,
      ഇവിടെ വന്നൊന്നു കുറിക്കാന്‍ കാണിച്ച മനസ്സിന് നന്ദീ ..
      പറഞ്ഞു വരുന്നത് എന്റേ കമന്റാണ് പോസ്റ്റിനേക്കാള്‍
      ഭേദം എന്നല്ലേ :) ? എന്തു തന്നെയായാലും കമന്റ് കണ്ടു
      വന്ന , കൊണ്ടു വന്ന വരികള്‍ക്ക് ഒരിക്കല്‍ കൂടീ .. നന്ദി
      ഒരു വരി , അതു മതിയെന്നു പറഞ്ഞാല്‍ അതു തന്നെ എഴുതണം കേട്ടൊ ..

      Delete
  5. റിനീ...
    മധുര നൊമ്പര ഗീതങ്ങളും ഗദ്ഗതങ്ങളും മഴനീർ തുള്ളികളും കൊണ്ട് സമ്പുഷ്ടമാണല്ലോ"കാറ്റിന്റെ കരിയില കിലുക്കം "..!
    ഒരു വായനയിൽ നിന്ന് പല അനുഭൂതികളും ലഭ്യമായ പോലെ..
    ഒന്നു കൂടെ പറയട്ടെ,
    എന്തോ “യാത്ര“ സിനിമ ഓർമ്മിപ്പിച്ചു..
    അന്ത്യമെത്തിയപ്പോഴേയ്ക്കും അതേ ഫീൽ അനുഭവിച്ച പോലെ..!
    ഇഷ്ടായി ട്ടൊ...മനോഹരം..!
    റിനിയുടെ എഴുത്തുകൾ റിനി എന്ന വ്യക്തിയിലേയ്ക്കും കൂടുതൽ അടുപ്പിയ്ക്കുന്നു..
    ഒരു ലോല ഹൃദയൻ ആണെന്ന് തോന്നുന്നു, അല്ലേ.. :)
    ആശംസകൾ ട്ടൊ...കൂടുതൽ മനോഹര സൃഷ്ടികളിലേയ്ക്ക് കണ്ണും നട്ട് ഇരിയ്ക്കാണ് ട്ടൊ..നന്ദി...!

    ReplyDelete
    Replies
    1. വര്‍ഷിണീ .. പല അനുഭൂതികള്‍ ഈ വരികളിലും
      നിന്നും അറിഞ്ഞ മനസ്സിന് നന്ദീ ..
      സത്യം പറയാലോ , വര്‍ഷിണി പറഞ്ഞിട്ട്
      ഞാനിത് വായിച്ചു നോക്കിയപ്പൊള്‍ എനിക്കും
      അതു പൊലൊരു "യാത്ര " ഫീല്‍ ..
      വരികള്‍ സ്നേഹമാണ് അതു പകരുന്നതും അതു തന്നെ
      സൗഹൃദം വരികള്‍ കൊണ്ടു തരുന്നതില്‍ സന്തൊഷം
      പിന്നേ അത്രക്ക് ലോല ഹൃദയനല്ല കേട്ടൊ :)
      വരികള്‍ക്കായീ കാത്തിരിക്കുന്നതില്‍ നന്ദി ഒരിക്കല്‍ കൂടീ ..

      Delete
  6. പ്രിയപ്പെട്ട റിനി,
    അറിയാതെ, അറിഞ്ഞിട്ടും കാണാതെ.....
    ചില ബന്ധങ്ങള്‍ അങ്ങിനെ അവസാനിക്കുന്നു...! പ്രതീക്ഷകള്‍ ബാക്കിയാകുന്ന ശിഷ്ട ജീവിതം...!ഒരു പദനിസ്വനത്തിനു കാതോര്‍ത്ത് കൊണ്ടു...! മോഹങ്ങള്‍ക്കരികെ എത്തുമ്പോഴും, കൈവഴുതി പോകുന്നു. സ്നേഹത്തിന്റെ ആള്‍രൂപങ്ങള്‍...! ഹൃദയത്തില്‍ പൊന്മുദ്ര ചാര്‍ത്തിയ ചിലര്‍..
    ചിലപ്പോള്‍ ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ, ചില ബന്ധങ്ങള്‍ !
    മനോഹരമായ ഒരു കഥ...!അതിലും മനോഹരമായ ചിത്രങ്ങള്‍!
    നയനാനന്ദകരമായ ഈ പോസ്റ്റിനു റിനി, ഹൃദ്യമായ ആശംസകള്‍!
    മരുഭൂമിയിലെ ചൂട് കാറ്റ് വീശുമ്പോഴും ഇത്രയും മനോഹരമായ ആശയങ്ങള്‍ മനസ്സില്‍ മുള പൊട്ടുന്നു എന്നത് ആശാവഹമാണ്‌!
    നാളെ ആറ്റുകാല്‍ പൊങ്കാല -അറിയാലോ...ഓര്‍മിപ്പിച്ചതാണ്.
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രീയപെട്ട അനൂ , ഹൃദ്യമായ മറുപടിക്ക് നന്ദീ
      പ്രതീഷകള്‍ മാത്രമാകുന്ന ജീവിതങ്ങള്‍ ..
      അരികേ തെളിഞ്ഞു കത്തുന്ന ദീപനാളങ്ങള്‍ പൊലും
      പൊടുന്നനേ കാറ്റു വന്നണക്കുന്നു , എന്നിട്ടും
      പ്രതീഷയുടെ മാത്രം തുരുത്തിലൂടെ പിന്നെയും ..
      ഹൃദയത്തിലേക്ക് പെയ്യുന്ന മഴകുളിരുകളേ
      കാലം വന്നു മായ്ച്ചു കൊണ്ടു പൊയാല്‍ മറക്കുവതെങ്ങനെ ..
      മരുഭൂവില്‍ കൂടുതല്‍ മനസ്സ് പഴുക്കും കൂട്ടുകാരീ
      വിരഹം വരികള്‍ക്ക് ആക്കം കൂട്ടുമായിരിക്കും
      പക്ഷേ ആ വരികള്‍ക്ക് ആഴമുണ്ടൊന്നറിയില്ല ,
      അതു പറയേണ്ടത് നിങ്ങളൊക്കെ തന്നെ ..
      ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തൊഷം അനൂ ..

      Delete
  7. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    ഹൃദയസ്പര്‍ശിയായ രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരിക്കലും മറക്കാതെ വന്നു വായിക്കുകയും
      രണ്ടു വരി കുറിക്കുകയും ചെയ്യുന്ന പ്രീയ ഏട്ടന്
      ഒരുപാട് നന്ദിയും സ്നേഹവും ..
      ഹൃദയം കൊണ്ടു ഇഷ്ടമായെന്നറിഞ്ഞതില്‍ !

      Delete
  8. സത്യം പറയാലോ ഈ കഥ ഒറ്റ വായനയില്‍ എന്‍റെ തലയില്‍ കേറീല്ല........
    പലയാവര്‍ത്തി വായിച്ചു....
    യാദൃശ്ചികമായി കയ്യില്‍ കിട്ടിയ ഒരു പിക്ചെറില്‍ നിന്നും ഒരു കഥ പിറക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴും ഞാന്‍ ഇത്രേം കരുതീല്ല....അതിശയിച്ചു പോയി ....:)
    ഒരിക്കലും വിചാരിക്കാത്ത രീതിയിലായിരിക്കും ചില ആളുകള്‍ ,
    ചില സൌഹൃദങ്ങള്‍ , നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്....
    കഥയിലെ കഥാപാത്രങ്ങള്‍ ജീവിതത്തിലേക്ക് ഇറങ്ങി വരുന്നത് പോലെ....
    അവസാനം ഒരു മിസ്ട്രി പോലെ....
    ഈ കഥയിലെ അവര്‍ പരസ്പരം മനസ്സിലാക്കി കാണുമോ?
    അയാള്‍ ആഗ്രഹിച്ച പോലെ ,അവള്‍ടെ മടിയില്‍ തല ചായ്ച്ചു അവള്‍ക്കറിയാത്ത അവന്റെ കഴിഞ്ഞു പോയ കാലത്തെ കുറിച്ച് പറഞ്ഞു കാണുമോ?
    ആവോ ആര്‍ക്കറിയാം...
    എന്തായാലും ഇത് വരെ എഴുതിയ കഥകളില്‍ നിന്നും, നല്ല ചെയ്ഞ്ച് കാണുന്നുണ്ട് ....സന്തോഷമുണ്ട്...
    ഇനിയുമിനിയും ഇതിനേക്കാള്‍ നല്ല കഥകള്‍ പിറക്കട്ടെ....
    എല്ലാ വിധ ആശംസകളും നേരുന്നു....

    NB : തപ്പിയെടുക്കാന്‍ സഹായിച്ച കൂട്ടുകാരിയോട് പറയു ചിത്രങ്ങളെല്ലാം അസ്സലായിട്ടുന്ടെന്നു ...:)

    ReplyDelete
    Replies
    1. പ്രീയപെട്ട ആശകുട്ടീ .. വന്നു വായിക്കുന്നതിലും
      മനസ്സറിഞ്ഞിടുന്ന വരികള്‍ക്കും ഒരുപാട് നന്ദി അനുജത്തി ..
      ചില ബന്ധങ്ങളിതു പൊലെ തന്നെ , നാം പൊലും അറിയാതെ
      അരികില്‍ വന്നു നിറയുകയും , നമ്മൊട് പോലും ഒന്നും
      ഉരിയാടാതെ നമ്മില്‍ നിന്നും അകലുകയും ചെയ്യും
      കാലത്തിന്റെ കൈകളിലേറീ യാത്ര
      ചെയ്യുവാന്‍ വിധിക്കപെട്ടവരത്രെ നാം !
      അവര്‍ ഒന്നായി കാണുമോ , അവരുടെ ഭാവി ചിത്രങ്ങളൊ
      എന്നില്‍ നിറഞ്ഞിട്ടില്ല , അതു വായിച്ച് വരുന്ന മനസ്സിന് വിടുന്നു ..
      അതു നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താം
      എന്റേ ചിന്തകളും പ്രതീഷകളും ഈ വരികളില്‍ തീര്‍ക്കുമ്പൊള്‍
      എന്നുള്ളില്‍ ഒരു ഗൂഡമായ നിര്‍വൃതിയുണ്ട് അതു നിങ്ങളുടെ
      ഭാവനയില്‍ കൂടി പിറക്കുന്നതാവാം .. ഒരുപാട് നന്ദി അനുജത്തികുട്ടീ ..

      Delete
  9. ബ്ളോഗില്‍ അത്യപൂര്‍വ്വം മാത്രം കാണപ്പെടുന്ന അത്ഭുത ബ്ളോഗര്‍മാരിലൊരാളായി കൊണ്‌ടിരിക്കുകയാണ്‌ റിനി... സാഹിത്യം തുളുമ്പുന്ന വരികളിലൂടെ വായനക്കാരനെ ആനന്ദിപ്പിക്കുന്ന ആ പതിവ്‌ ശൈലി ഇവിടേയും... ആശംസകള്‍ റിനീ...

    ReplyDelete
    Replies
    1. പ്രീയപെട്ട മോഹീ .. അല്‍ഭുതമൊന്നും എന്റേ കൈയ്യിലില്ല സഖേ ..
      മനസ്സിലെന്തൊ വരുന്നു , അതു പകര്‍ത്തുന്നു , ആഴമുണ്ടൊ
      നന്നാവുന്നുവോ എന്നൊന്നും എനിക്ക് അറിവതില്ല സഖേ
      എങ്കിലും ഈ കുളിര്‍മയുള്ള വാക്കുകള്‍ക്ക് സ്നേഹത്തിന്റെ
      പരിമളം ഉണ്ട് , ആ പരിമളം ഹൃദയം നിറഞ്ഞു സ്വീകരിക്കുന്നു ..
      വരികളില്‍ ആനന്ദം കണ്ടെത്തിയെങ്കില്‍ സന്തൊഷം മോഹീ ..
      ഒരുപാട് നന്ദിയോടെ ..

      Delete
  10. എന്നിട്ട്? ഇനിയും എന്തോ ബാക്കി ഉണ്ട് റിനീ..അല്ല അത് തെല്ലിട ഹൃദയത്തില്‍ തങ്ങി നിന്ന നൊമ്പരം ആണോ..? അറിയില്ല എന്തോ ഒന്ന് ഉള്ളില്‍ തട്ടി തിരിയുന്നു..

    ReplyDelete
    Replies
    1. ഉണ്ട് റെജീ .. ഉണ്ടാവണം ..
      വായിച്ച് കഴിഞ്ഞിട്ടും എന്തെങ്കിലും
      തങ്ങി നില്‍ക്കുന്നുവെങ്കില്‍ .. മനസ്സ് നെയ്ത
      വലയില്‍ എന്റേ അക്ഷരങ്ങള്‍ എന്തെങ്കിലും
      കുടുങ്ങിയിട്ടുണ്ടെങ്കില്‍ അതു സന്തൊഷം നല്‍കുന്നു ..
      പറയാതെ പൊയതൊ , മുന്നിലേ മഴയിലേക്ക്
      അലിഞ്ഞ് വീണു പൊയതൊ .. എന്തോ .. അതു -
      നിങ്ങള്‍ക്ക് തന്നെ നിങ്ങള്‍ക്ക് മാത്രം .. അതു നിങ്ങളുടെ ഇഷ്ടവും ..
      നന്ദി റെജീ ..

      Delete
  11. ഈ വരവില്‍ തന്നെ മൂന്നോ നാലോ വട്ടം വായിച്ചു.... അതിലപ്പുറം ഞാനെന്തു പറയാന്‍...
    മനോഹരം... ഭാഷയും, ശൈലിയും, കഥയും, ചിത്രങ്ങളും ... എല്ലാം എല്ലാം...
    സുഹൃത്തെ... അഭിനന്ദനങ്ങള്‍ ...

    ReplyDelete
    Replies
    1. ഖാദൂ .. വരികളില്‍ ഒന്നില്‍ കൂടുതല്‍
      വട്ടം കണ്ണോടിച്ചതിന് അതു മനസ്സിലേറ്റിയതിന്
      പ്രചൊദനപരമായ വാക്കുകള്‍ക്ക് ഹൃദയത്തില്‍
      നിന്നും നന്ദി സഖേ .. വരികളും വാക്കുകളും
      ചിത്രങ്ങളും ഇഷ്ടമായതില്‍ ഒരുപാട് സന്തൊഷം ..

      Delete
  12. റിനി ശബരി എന്ന ബ്ലോഗ്ഗര്‍ ബ്ലോഗ്ഗുകളില്‍ കമന്റ്‌ എഴുതുന്നത്‌ പലയാവര്‍ത്തി വായിക്കാറുണ്ട് ഞാന്‍. ആഴങ്ങളില്‍ പോസ്റ്റുകള്‍ വായിച്ചു വിശദമായി , വസ്തു നിഷ്ടമായി കമന്റ്‌ ഇടുന്ന ഈ ബ്ലോഗ്ഗര്‍ എന്നെ അമ്പരപ്പിച്ചിട്ടില്ല... കാരണം റിനിയുടെ ബ്ലോഗ്ഗ് എഴുത്തും വളരെ ആഴത്തില്‍ തന്നെ വായനക്കാരനില്‍ പതിയും വിധമാണ് എന്നത് കൊണ്ട് തന്നെ. നല്ല ഭാഷയില്‍ പറഞ്ഞ ഈ പ്രണയത്തിന്റെ ബാക്കിപത്രം. തെളിമയാര്‍ന്ന വരികളില്‍ അനുയോജ്യമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കി ബിംബങ്ങള്‍ സമന്വയിപ്പിച്ച് റിനി പറഞ്ഞ ഈ കഥ ഒരു പാടിഷ്ട്ടമായി എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി ഇല്ല തന്നെ !!

    ആശംസകള്‍ റിനി

    ReplyDelete
    Replies
    1. പ്രീയപെട്ട വേണുവേട്ടാ ..
      തെളിമയാര്‍ന്ന ഈ വരികള്‍ക്ക് ഒരുപാട് നന്ദീ ..
      സന്തൊഷം ഉണ്ടിപ്പൊള്‍ അങ്ങയെപൊലുള്ളവരുടെ
      നാവില്‍ നിന്നും ഇതൊക്കെ കേള്‍ക്കുമ്പൊള്‍ ..
      വെറുതേ എഴുതി തുടങ്ങീ ഇപ്പൊളത്
      ഉത്തരാവാദിത്വത്തിന്റെ മുന്നിലെത്തി നില്‍ക്കുന്നു
      ഇനിയെഴുതാന്‍ സത്യത്തില്‍ പേടി വരുന്നു !
      എന്നേ വല്ലാതെ ഉപമിക്കുമ്പൊള്‍ അറിയണേ ഏട്ടാ
      ഞാനൊരു പാവാണ് , അപ്പൊള്‍ വരുന്നത് പകര്‍ത്തിയെഴുതുന്ന
      ഒരുത്തന്‍ , അതിനപ്പുറം വിശേഷണം അധികമാകും എനിക്ക് ..
      എങ്കിലും ഈ വാല്‍സല്യത്തില്‍ മനം നിറഞ്ഞു നനയുന്നു
      ഒരുപാട് നന്ദീ ഏട്ടാ ..

      Delete
  13. മനോഹരം ..കഥകളില്‍ കവിത തുളുമ്പുന്നു സഖേ ..:).
    ഒരുപാട് ഇഷ്ടായി ഈ ശൈലി ..
    അഭിനന്ദനങ്ങള്‍ ..നന്ദി

    ReplyDelete
    Replies
    1. പ്രീയ മിത്രമേ .. കവിതകള്‍ പൊലെ തൊന്നുന്ന
      ചിലതുണ്ട് , അതിങ്ങനെ പുട്ടിനിടക്ക് തേങ്ങ
      ഇടുമ്പൊലേ ചേര്‍ക്കുന്നു , അതില്‍ കവിത
      തുളുമ്പുന്നുവെങ്കില്‍ അല്‍ഭുതം തന്നെ , സന്തൊഷവും
      ഇഷ്ട്മായതില്‍ , രണ്ടു വരി കുറിച്ചതില്‍ നന്ദി ആത്മമിത്രമേ ..

      Delete
  14. രാത്രിമഴയും,പിശറന്‍ കാറ്റും, മഴയുടെ കുളിരും ...മനോഹരം തന്നെ തുടക്കം...
    മഴയെ ഉപേക്ഷിച്ചൊരു ജീവിതമില്ല ല്ലേ ? നല്ലത്...
    കഥക്കുള്ളിലൊരു കഥ ...ആ കഥയുടെ വളര്‍ച്ച ,അതിന്‍റെ സഞ്ചാരം ..
    ഈ ശ്രമം അഭിനന്ദനീയം തന്നെ !
    തീവണ്ടി യാത്രയില്‍ നേരെ മുന്നിലിരിക്കുന്ന ,സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ളവന്‍ താന്‍ വായിചിച്ചു കൊണ്ടിരിക്കുന്ന കഥയിലെ കഥാപാത്രം തന്നെയെന്നു അവള്‍ തിരിച്ചറിഞ്ഞിരിക്കാം അല്ലെ ?
    അങ്ങനെ കരുതാനാണ്‌ എനിക്കിഷ്ട്ടം...

    പിടിതരാതെ എന്തോ ഒന്ന് അവശേഷിപ്പിച്ചു കൊണ്ട് കഥ അവസ്സാനിപ്പിച്ചു കളഞ്ഞു...
    എന്തോ ഒന്ന്
    എന്താണ് അത് ?
    അതിന്റെ അവസാനം ,
    അതെന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നു...
    വായിച്ചു തീരുമ്പോള്‍ ഇനിയെന്ത് സംഭവിച്ചിരിക്കാം എന്നാ ചിന്തയുമായി ഞാന്‍ അസ്വസ്ഥമാകുന്നു...
    ഈ കഥയ്ക്കുള്ള പ്രത്യേകതയും അത് തന്നെ....

    ReplyDelete
    Replies
    1. പ്രീയപെട്ട റോസേ .. ഞാന്‍ എന്തേലും
      എഴുതി കുത്തി കുറിക്കാന്‍ തുടങ്ങിയപ്പൊള്‍
      മുതല്‍ ഈ കൂട്ടുകാരി ഉണ്ട് കൂടെ , തട്ടിയും
      തലോടിയും അതിനേ മയപെടുത്തിയിരുന്നു ..
      ഇന്ന് എവിടെ നില്‍ക്കുന്നുവെന്നറിയില്ല ..
      പക്ഷേ " മഴ " എപ്പൊഴും അറിയാതെ വരുന്നുണ്ട്
      അതില്ലാതെ ഒന്നും പൂര്‍ണമാകുന്നില്ല എന്ന് തോന്നുന്നു ..
      ആര്‍ദ്രമായ വികാരങ്ങളെ കൂട്ട് പിടിക്കുമ്പൊള്‍
      എങ്ങനെയാണ് ഞാന്‍ മഴയെ ഒഴിവാക്കുക ..
      അവളുടെ തിരിച്ചറിവാണ് റോസ് ആഗ്രഹിക്കുന്നുവെങ്കില്‍
      ആ സ്വപ്നം മയങ്ങുന്ന കണ്ണുകളുള്ളവനെ അവളെ കണ്ടെത്തിയെന്നു
      കരുതനാണ് ഇഷ്ടമെങ്കില്‍ അതങ്ങനെ തന്നെ എന്നു കരുതുക
      വായിക്കുന്നവരുടെ മനസ്സിന്റെ താളങ്ങളിലൂടെ ഈ കഥയുടെ
      പൂര്‍ണതയിലെത്താന്‍ തന്നെയാണ് എനിക്കും ഇഷ്ടം ..
      അന്നുമിന്നും കൂടെ നില്‍ക്കുന്ന ഈ കൂട്ടിന്
      എത്ര നന്ദി പറഞ്ഞലാണ് മതി വരുക ..എങ്കിലും ..സഖീ നന്ദീ ..

      Delete
  15. റിനി ഏട്ടാ സുപ്പര്‍ ആയിട്ടുണ്ട്‌...,...നല്ല അവതരണംബ്ലോഗില്‍ നിന്ന് പുറത്തേക്ക് ഈ എഴുത്തിന്റെ മാധുര്യം അറിയണം... എല്ലാവിധ ആശംസകളും...

    ReplyDelete
    Replies
    1. പ്രീയപെട്ട അനുജന്‍ ഷറഫേ ..
      നിന്റയീ സ്നേഹത്തിന് നന്ദീ ..
      നിനക്ക് തൊന്നിയ മാധുര്യം
      മറ്റുള്ളവര്‍ക്ക് തൊന്നണമെന്നില്ല
      സ്നേഹത്തോടെ വായിക്കുമ്പൊള്‍
      മനസ്സില്‍ ഉരുകൂടുന്ന ഇഷ്ടമാണിതൊക്കെ ..
      അതു കൊണ്ട് നമ്മുക്ക് അതൊക്കെ സ്വപ്നങ്ങളാക്കാം
      കേട്ടൊ .. എങ്കിലുമീ ഏട്ടനോടുള്ള സ്നേഹം കാണാതിരിക്കുന്നില്ല
      നന്ദി പ്രീയ അനുജാ ..

      Delete
  16. വ്യത്യസ്തമായ ആശയം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..പരസ്പരം അറിയാതെ പോകുന്ന ബന്ധങ്ങള്‍ . പറയാന്‍ എന്തൊക്കെയോ ബാക്കിയാക്കി അവര്‍ യാത്ര തുടരുന്നു.
    ആശംസകള്‍ !

    ReplyDelete
    Replies
    1. പ്രീയപെട്ട തുളസീ ,
      പരസ്പരം അറിയാതെ പൊകുന്നുവെങ്കിലും
      അവരുടെ ഹൃദയം കൊരുത്തിരിക്കുന്നു ..
      പറയുവാന്‍ ബാക്കിയാക്കി അവര്‍
      പൊകുന്നത് ചിലപ്പൊള്‍ ഒന്നിച്ചിരിക്കുവാന്‍
      ആണെകില്‍ അതും സന്തൊഷം തന്നെയല്ലെ
      വായനക്കും , വരികള്‍ക്കും നന്ദി തുളസീ ..

      Delete
  17. ഓര്‍ക്കുന്നുണ്ടോ റിനി എന്നെ ? മറക്കാറായിട്ടില്ല.
    മുന്‍പൊരു ടോപിക്കിനു കമന്റ്‌ ചെയ്തിരുന്നു.
    റിനിയുടെ ബ്ലോഗ്‌ നോക്കുവാന്‍ ഈ വഴി വരുമ്പോള്‍ ഒരു കമന്റ്‌ കൂടെ ഇട്ടിട്ടു പോകാന്‍ തോന്നാറുണ്ട്.
    വരട്ടെ അടുത്തത് എങ്ങനെയുണ്ടെന്നു നോക്കട്ടെ എന്നിട്ട് ആവാം എന്ന് കരുതും.
    എന്നെ തിരയണ്ട..ഇവിടെ ഞാന്‍ വെറുമൊരു സഞ്ചാരി മാത്രം..ഇടയ്ക്കു ഈ വഴി വന്നു പോകുന്നു ..
    റിനി എഴുതിയതെല്ലാം വായിച്ചിട്ടുണ്ട്.അതില്‍ ഒരേയൊരെണ്ണം തീരെ ഇഷ്ട്ടപ്പെട്ടിട്ടില്ല..
    റിനിയിലെ എഴുത്തുകാരന്‍ വളരുന്നു അന്നത്തേതില്‍ നിന്നും ഏറെ.
    എഴുത്തുകാരില്‍,അവരുടെ വരികളില്‍ അവരുടെ സ്വഭാവവും ഒളിഞ്ഞു കിടക്കുന്നുണ്ട്.
    റിനി എന്ന എഴുത്തുകാരനില്‍ ഞാന്‍ കണ്ടത് സത്യസന്ധനായ ഒരു മനുഷ്യനെയാണ്‌..
    കാപട്യം തെല്ലുമില്ല എഴുത്തില്‍..
    ഓര്‍മകളെ ഒന്നിനെ പോലും മറക്കാന്‍ ഇഷ്ട്ടപ്പെടാത്ത,
    ചെറിയ കാര്യങ്ങളില്‍ പോലും കുറെയധികം വേദനിക്കുന്ന മനസ്സ്.
    ഉള്ളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നതെല്ലാം പുറത്തേക്കു വരട്ടെ.ഈറനണിഞ്ഞ സ്വപ്നങ്ങളും നൊമ്പരങ്ങളുമെല്ലാം.
    എഴുതുന്നത്‌ പലയാവര്‍ത്തി വായിച്ചു തിരുത്തുന്ന സ്വഭാവം ഇല്ലെന്നു തോന്നുന്നു.
    ഈ കഥയിലെ നായകന്‍റെ സ്വപ്നം മയങ്ങുന്ന കണ്ണുകള്‍,അത് നിങ്ങളുടേത് തന്നെയാണ് റിനി.
    മനോഹരമായ ആ കണ്ണുകളില്‍ അനേകം സ്വപ്‌നങ്ങള്‍ മയങ്ങി കിടക്കുന്നുണ്ട്..
    ഇനിയും ഒരുപാടു നല്ല രചനകള്‍ നിങ്ങളില്‍ നിന്നും വരുവാനിരിക്കുന്നു..അലസനാവരുത്.
    റിനിയുടെ എഴുത്തിനോട് ഒരു വല്ലാത്ത ഇഷ്ട്ടക്കൂടുതല്‍ തോന്നാറുണ്ട്.
    ഈ കഥ ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം പറയുന്നു... പോര..
    കഥയും കവിതയും ഒരു പോലെ വഴങ്ങുന്ന നിങ്ങള്‍ക്ക് ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്താനുണ്ട്.
    എത്തട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

    ReplyDelete
    Replies
    1. സുഖമുള്ള വരികള്‍ , പക്ഷേ ആളേ അറിയുന്നില്ല !
      നീലിമ എന്നു പേരുള്ള ഒരു മിത്രത്തേ ....
      പിന്നേ കഴിഞ്ഞ ഒരു പോസ്റ്റിന് നീലിമ
      ഇട്ട വരികള്‍ ഞാന്‍ കണ്ടിരുന്നു .. ഓര്‍ക്കുന്നുമുണ്ട് ..
      വിമര്‍ശനപരമായ വരികള്‍ക്ക് , കുളിര്‍മയുള്ള
      നല്ല വാക്കുകള്‍ക്ക് ..
      അറിയാതെ വന്നു വായിച്ചു പൊകുന്നതില്‍
      ആഴമുള്ള വായനക്ക് പ്രാത്രമാക്കുന്നതില്‍ ..
      എന്റേ വരികളില്‍ നിന്നും എന്നേ അറിയുന്ന
      ഈ മിത്രത്തിനും , മനസ്സിനും നന്ദീ ..
      എത് പോസ്റ്റാണ് ഇഷ്ടമാകാതെ നിന്നതെന്ന് അറിയുന്നില്ല
      പറയാതെ അറിയുവാന്‍ തരമില്ല ..
      ഈ സഞ്ചാരി ഇനിയും വരുക .. മനസ്സില്‍
      തൊന്നുന്നത് കുറിച്ച് പൊകുക ..

      Delete
  18. റിനി, നന്നായിട്ടുണ്ട്..
    ഇതില്‍ ചേര്‍ത്തിട്ടുള്ള റെയില്‍ വേ സ്റ്റേഷന്റെ ഫോട്ടൊ പയ്യന്നൂര്‍ സ്റ്റേഷനാണോ?

    ReplyDelete
    Replies
    1. അനില്‍ ഭായ് .. നന്ദി ഒരുപാട് ..
      സത്യത്തില്‍ ആ ചിത്രം എനിക്കെന്റെ
      കൂട്ടുകാരി തപ്പി തന്നതാണ് നേരത്തേ ..
      അതു ഇതിനു യോജിച്ചു വന്നപ്പൊള്‍
      എടുത്ത പോസ്റ്റിയതാണ് , വലിയ അറിവ്
      പോര മിത്രമേ അതിനേ കുറിച്ച് ..
      എന്തായാലും കേരളമാണെന്ന് തൊന്നുന്നു .. അല്ലേ ?

      Delete
  19. nice rini oru mazha pole peythirangunna vedana nannayitundu ...

    ReplyDelete
    Replies
    1. രാജു ഭായ് .. ഒരുപാട് കാലമായല്ലൊ കണ്ടിട്ട് ..
      ആദ്യമൊക്കെ വന്നു വായിച്ചു പൊകുന്ന മാഷൊക്കെ
      ഇപ്പൊള്‍ എവിടെയാണ് .. എന്റേ വരികള്‍ക്ക്
      ചിത്രം വരച്ചു നല്‍കിയതൊക്കെ ഇന്നും മനസ്സിലുണ്ട് ..
      അന്നുമിന്നും വായിക്കുന്നു എന്നറിഞ്ഞതില്‍
      ഒരുപാട് സന്തൊഷം , കൂടെ നന്ദിയും സഖേ ..

      Delete
  20. നല്ല അവതരണം .ശൈലി ഇവയല്ലാം ഉണ്ട് .ബ്ലോഗില്‍ നിന്നും പുറത്തും വന്നു എഴുതണം .ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് നന്ദീ ടീച്ചറെ ..
      വന്നൊന്നു വായിച്ചതില്‍ .. ഒന്നു കുറിച്ചതില്‍ .
      മനസ്സില്‍ തൊന്നുന്നത് നന്നായാലും വിമര്‍ശനമായലും
      ഒന്നെഴുതി പൊകുവാന്‍ എന്നും മനസ്സുണ്ടാകണം ..
      വരികള്‍ ഇഷ്ടമായതില്‍ സന്തൊഷം .

      Delete
  21. നല്ല വായനാസുഖം ,വീണ്ടും വരാം

    ReplyDelete
    Replies
    1. വീണ്ടും വരണം സഖേ ...
      ഒന്നു വന്ന് വായിച്ച് ഒരു വരി കുറിക്കുക
      പ്രചൊദനത്തിന്റെ മഴ പൂക്കള്‍ നല്‍കുക
      ഒരുപാട് നന്ദിയോടെ ..

      Delete
  22. ഉള്ളിലെ തീ കുങ്കുമമായീ അകലെ
    ചുവന്നു തുടുക്കുമ്പൊഴും ,
    മുന്നില്‍ ഒരു ചിരി കൊണ്ട് ഉദയത്തെ
    വരവേല്‍ക്കാന്‍ മനസ്സ് പഠിച്ചിരിക്കുന്നു..

    മനോഹരം..

    ReplyDelete
    Replies
    1. നന്ദീ കുമാരാ ..
      മറക്കൂലേട്ടാ .. മാധവേട്ടനേയും
      ശാന്ത ചേച്ചിയേയും :)
      ഇനിയും വരുക , വരികള്‍ ഇഷ്ടമാകുന്നതില്‍
      ഈ വീനിതന് ഒരുപാട് സന്തൊഷം സഖേ ..

      Delete
  23. വാക്കുകൾ എടുത്ത് അമ്മാനമാടി
    ഭാവനാസമ്പുഷ്ട്ടമായ ഒരു കഥ മെല്ലെമെല്ലെ
    വിരിഞ്ഞുവരുന്നതാണെനിക്കിവിടെ കാണാൻ സാധിക്കുന്നത് കേട്ടൊ റിനി
    അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. വാക്കുകള്‍ എടുത്ത് അമ്മാനമാടാന്‍
      ഒന്നും ഞാന്‍ വളര്‍ന്നിട്ടില്ല എന്റേ ഏട്ടാ ...
      എങ്കിലും വിരിയുന്ന കഥക്ക് പൂര്‍ണയതയെത്തും
      വരെ അതു വായിക്കുവാനും , കുറിക്കുവാനും
      കാണിച്ച മനസ്സിന് ഒരുപാട് നന്ദി ഏട്ടാ ..

      Delete
  24. റിനിഏട്ടാ..ആശംസകള്‍ ഒരുപാട്..ശരഫുവിനോടും കൂടി ആലോചിച്ചു ഏട്ടന്റെ ഒരു കാവ്യ സമാഹാരം ഇറക്കുന്നതിനെകുറിച്ചു ആലോചിക്കണം.
    വായിക്കുന്നത് ചിത്രങ്ങളായി ഒരു വായനകാരന്റെ മനസ്സില്‍ നിറയുന്നുന്ടെന്കില്‍ അതാ എഴുത്തുകാരന്റെ കഴിവാണ്..
    ആ പെന്കുട്ടിക്കെന്തു സംഭവിച്ചു എന്നറിയാന്‍ എന്റെ മനസ്സും അറിയാതെ ആഗ്രഹിച്ചു പോകുന്നു..

    ReplyDelete
    Replies
    1. പ്രീയ ദിനൂ .. നന്ദിയെടാ ..
      ഷറഫൂന് വട്ടാ ,, നിനക്കും തുടങ്ങിയോ ..
      ഈ സ്നേഹം ഉണ്ടല്ലൊ അതു മതി അനിയാ ..
      എന്നുമെന്നും , മനസ്സില്‍ ചിത്രങ്ങള്‍ തങ്ങി നില്പ്പുണ്ടെങ്കില്‍
      അതു എന്നൊടുള്ള സ്നേഹത്തിന്റെ അലകള്‍ കൊണ്ടാകും ..
      എങ്കിലും എന്നും വന്നു വായിക്കുന്ന ഈ ഏട്ടന്റേ വരികള്‍
      ഇഷ്ടമാകുന്നതില്‍ സന്തൊഷം ദിനൂ ..

      Delete
  25. പ്രിയ റിനീ ....ഇഷ്ടമാണ് ഓരോ രചനയും ........റിനിയുടെ കമെന്റിംഗ് രീതിയും വ്യത്യസ്തം .............ഇച്ചിരി അസൂയയുണ്ട് ,സഖാവിന്‍ വാചാലതയില്‍ .............ഞാന്‍ എന്ത് കുറിച്ചാലും അത് ഇത്തിരിയില്‍ നിന്ന് പോകും .....സ്നേഹത്തോടെ ..................

    ReplyDelete
    Replies
    1. പ്രീയ ഇസ്മയില്‍ .. ആ ഇത്തിരിയിലും ഉണ്ടല്ലൊ ഒത്തിരി !
      അതു പൊരെ സഖേ .. അസൂയ ഒന്നും വേണ്ട കേട്ടൊ ..
      ഈ മിത്രവും നന്നായി പകര്‍ത്തുന്ന വരികള്‍
      മിഴിവുള്ളതു തന്നെ .. ഇഷ്ടമാകുന്നതില്‍
      വന്നൊന്നു കുറിക്കുന്നതില്‍ ഒരുപാട് നന്ദി സഖേ

      Delete
  26. കനലുണ്ട് ഉള്ളില്‍...
    ഒന്നൂതിയാല്‍ ആളി കത്തുന്നൊരു കനല്‍ ..

    വരികളൊക്കെ വായനയ്ക്കു ശേഷം കൂടെ നടക്കുന്നു.
    വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ.

    ReplyDelete
    Replies
    1. പ്രീയപെട്ട അജിത്ത് ..
      മഴപാറ്റകളേ മനസ്സേറ്റുന്ന മിത്രത്തിന് സ്വാഗതം ..
      വരികളിലൂടെ സഞ്ചരിക്കുകയും , പൊകുമ്പൊള്‍
      അവ ഹൃത്തേറ്റി മടങ്ങുന്നുവെങ്കില്‍ അതെന്നില്‍ സന്തൊഷം നിറക്കുന്നു
      ഒരു സമ്മാനമായി അവ സ്വീകരിച്ചാലും സഖേ ..
      നന്ദി ഒരുപാട് ..

      Delete
  27. മനോഹരമായ രചന ഭൂലോകത്തെ മഴ പെയ്യുന്ന പോലെ അക്ഷരങ്ങള്‍ പെയ്തിറങ്ങുന്ന കുറച്ചു എയുത്തുക്കാരെ ഒള്ളൂ അതില്‍ ഇയാളും പെടും താങ്ക്സ്

    ReplyDelete
    Replies
    1. പ്രീയ കൊമ്പന്‍ .. ഇവിടെ വന്നു കുറിക്കുവാന്‍
      കാണിച്ച വലിയ മനസ്സിന് , നന്ദീ ..
      വരികളിള്‍ ഇഷ്ടം പുലരുന്നതില്‍ സന്തൊഷം
      ഇനിയും വരുക , കരുത്തു പകരുക .. സഖേ

      Delete
  28. ഒരു ബ്ലോഗില്‍ താങ്കള്‍ എഴുതിയ കമെന്റ് വായിച്ചാണ് ഇവിടെ എത്തിയത് .
    ഇവിടെ ,
    ഈ കഥ
    വളരെ മനോഹരമായി ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു .....
    ഇവിടെ എല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു .
    ആശയവും ചിത്രവും ശൈലിയും ഭാഷയും എല്ലാം
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയ മിത്രമേ , എന്റേ വരികളിലൂടെ
      ഇവിടെ വരുവാനും , വായിക്കുവാനും
      രണ്ടു വാക്ക് കുറിക്കുവാനും കാണിച്ച മനസ്സിന്..
      എന്റെ വരികള്‍ ഉള്ളില്‍ ഇഷ്ടം നിറച്ചുവെങ്കില്‍
      സന്തൊഷം ഉണ്ട് , മനസ്സിലേക്ക് എന്തൊക്കെയോ
      പൊട്ടത്തരങ്ങള്‍ വരുന്നു അതെടുത്ത് കുറിക്കുന്നു
      അതിന് വാക്കുകള്‍ കൊണ്ട് അംഗീകാരം നല്‍കുമ്പൊള്‍
      മനസ്സ് സന്തൊഷിക്കുന്നുണ്ട് , നന്ദി സഖേ ..

      Delete
  29. ഒരുപാട് കഥ പറയാന്‍ വെമ്പുന്ന ഹൃദയമുള്ള
    വാകമരത്തില്‍ നിന്നൊരു തുള്ളി അവന്റെ മനസ്സിലേക്കാണോ
    വന്നു വീണലിഞ്ഞു പൊയത് ...
    അതെ, ഈ മഴത്തുള്ളി വായനക്കാരന്‍റെ മനസ്സിലേക്ക് വീണ് അലിഞ്ഞിരിക്കുകയാണ് റിനി. കാവ്യസുഭാഗമായ ഭാഷ...!
    അത് റിനിയുടെ കമന്ടുകളില്‍ നിന്നും തന്നെ അറിഞ്ഞതാണ്.
    നവ്യമായ അനുഭൂതി സമ്മാനിക്കുന്ന ഈ എഴുത്ത് ഇനിയും പൂത്തു നില്‍ക്കട്ടെ...
    പറഞ്ഞ്‌ അവസാനിപ്പിക്കാതെ നിര്‍ത്തിയ ആ ക്ലൈമാക്സ് ഏറെ ശ്രദ്ധേയം.

    കണ്ടിട്ടും കാണാതെ അറിഞ്ഞിട്ടും അറിയാതെ തേടിയത് മുന്നില്‍ എത്തുമ്പോള്‍ പോലും അറിയാതെ.... തുടരുന്ന ജീവിതം...
    ഒഴിഞ്ഞ സീറ്റില്‍ മഴ നനഞ്ഞിര്‍ക്കുന്ന പുസ്തകം പോലെ...
    ഭാവുകങ്ങള്‍......!!!!

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാരീ , നല്ല വാക്കുകള്‍
      കൊണ്ട് മഴയുടെ കുളിര്‍ നല്‍കിയതിന് നന്ദീ ..
      കണ്ടിട്ടും , അറിഞ്ഞിട്ടും ചിലതൊക്കെ
      നമ്മുക്ക് അന്യം നിന്നു പൊകാം ..
      അരികില്‍ നിറഞ്ഞിട്ടും കൈയ്യെത്താ ദൂരത്തേക്ക്
      പൊകുന്നതൊക്കെ പിന്നീട് അരികത്തണയാം നാം അറിയാതെ ..
      വരികളിലേക്ക് ഇറങ്ങി പൊകുന്നതില്‍ .. ഇഷ്ടമാകുന്നതില്‍
      ഒരുപാട് സന്തൊഷം ..

      Delete
  30. മനോഹരമായ കഥ.
    ഇതില്‍ ജീവന്റെ തുടിപ്പുണ്ട്
    മഴയുടെ സംഗീതമുണ്ട്
    നനുത്ത കാറ്റിന്റെ തണുപ്പുണ്ട്
    ഇരുട്ടിന്റെ നിഗൂഡതയുണ്ട്
    കമന്റു കോളങ്ങളിലെ മനോഹരമായ വരികളുടെ ഉടമയെ തേടിയിറങ്ങിയതാണ്. തിരച്ചില്‍ വെറുതെയായില്ല. ഭാവനാ സമ്പുഷ്ടമായ വരികള്‍. ഓരോ ഫ്രെയ്മിലും വായനക്കാരന് ഒരു ദ്രുശ്യാനുഭവം കിട്ടുന്നുണ്ട്. ആശംസകള്‍

    ReplyDelete
    Replies
    1. വരികളില്‍ ജീവന്റെ തുടുപ്പു കണ്ട
      പ്രീയ കൂട്ടുകാര , വായിക്കുവാനും
      വന്നൊന്നു കുറിക്കുവാനും കാണിച്ച സന്മനസ്സിന്
      നൂറായിരം നന്ദീ ..
      മനസ്സില്‍ വരുന്നത് കുറിക്കുമ്പൊള്‍ അതു കന്റായാലും
      അതു ഇഷ്ടപെടുന്നതില്‍ അതീവ സന്തൊഷമുണ്ട്
      അതു തേടി വരുന്നതിലും , ഹൃദയം നിറയുന്നു സഖേ ..

      Delete
  31. മിക്ക ബ്ലോഗിലും ഭായീടെ നീണ്ട കമന്റുകള്‍ കണ്ടു അതിശയിചിട്ടുണ്ട്, അസൂയപ്പെട്ടിട്ടുണ്ട്; എത്ര ആല്മാര്തമായിട്ടാ നിങ്ങള്‍ കമന്റിടുന്നത് എന്ന്!

    ആ അസൂയ ഇപ്പോള്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോഴും തോന്നുന്നു.
    ചിത്രങ്ങളും കഥയും അതീവ സുന്ദരം.
    ഞാനും കൂടി കേട്ടോ.

    ReplyDelete
    Replies
    1. പ്രീയ കണ്ണൂരാന്‍ .. കണ്ടിരുന്നു ഈ മിത്രത്തിന്റെ
      വരികള്‍ വേണുവേട്ടന്റെ ബ്ലോഗില്‍ ..
      സന്തൊഷം ഉണ്ടേട്ടൊ .. അതിലുപരീ
      കിടുക്കന്‍ വരികളിലൂടെ ബ്ലൊഗ് വാഴുന്ന
      ഈ മിത്രത്തില്‍ നിന്നും വരികള്‍ ലഭിക്കുവാന്‍
      കഴിഞ്ഞതില്‍ അഭിമാനവും ഉണ്ട് ..
      നന്ദി .. നന്ദി മാത്രം സഖേ ..

      Delete
  32. അതെ, റിനിയുടെ കമന്റുകള്‍ വായിച്ചാണ്‌ ഞാനുമിവിടെ വന്നത്..
    മനോഹരമായ വരികള്‍ .. നന്നായി പറഞ്ഞിരിക്കുന്നു..
    ഭാവുകങ്ങള്‍

    ReplyDelete
  33. പറയാന്‍ ഉള്ളത് എല്ലാരും പറഞ്ഞു കഴിഞ്ഞു ...ഇനി ഞാന്‍ എന്ത് പറയാന്‍ ഒന്നും ഇല്ല ...കമന്റു കോളങ്ങളിലെ മനോഹരമായ വരികള്‍ ഞാനും ശ്രദ്ധിച്ചിട്ടുണ്ട് റിനിയുടെ..ഇന്നലെ ആണ് ആളെ കണ്ടെത്താന്‍ സാധിച്ചത് ...എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടണില്ല ഓരോന്നായി വായിച്ചു വരാണ്‌ു ട്ടോ ...!!

    ReplyDelete
  34. കഥ ഒത്തിരി ഇഷ്ട്ടമായി ആശംസകള്‍ .....

    ReplyDelete

ഒരു വരി .. അതു മതി ..