Tuesday, February 28, 2012

ദാമ്പത്യപുരാണം ..

















ഓഫീസ് വിട്ട് പതിവിലും വൈകിയാണ് അവനന്ന് വീട്ടില്‍ എത്തിയത് ..


തിരക്കിന്റെ ഇടയില്‍ നിന്നും വളരെ ക്ഷീണിതനായി തന്റെ ഷര്‍ട്ട് ഊരിയിട്ടതും
അവള്‍ അവന്റെ മോബൈയില്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു ...
റിസീവിഡ് കാള്‍സ് എടുത്ത് നോക്കി അവള്‍ വര്‍ദ്ധിച്ച കോപത്തോടും
വിഷമത്തോടും അവനോടായി പറഞ്ഞു " ഇന്നും മറ്റവള്‍ വിളിച്ചിരുന്നില്ലേ " ??
ഒരു ചായ കിട്ടാന്‍ വെമ്പി നിന്ന നാവ് ഉത്തരത്തിനായി മൈലുകള്‍ ഓടീ .....

പിന്നെ അവന്‍ പതിവ് കള്ളചിരി വരുത്തി ...... നീ പോയി എന്തേലും കഴിക്കാന്‍ എടുത്ത് വച്ചേ ...

ഇവിടെ നിങ്ങള്‍ക്ക് തരാന്‍ ഒരു മണ്ണാകട്ടയുമില്ലാ ....

ഇതിന് ഉത്തരം പറയൂ .. അവളുമായി നിങ്ങള്‍ ഇന്നും സംസാരിച്ചു അല്ലെ ?
എനിക്കറിയാം എല്ലാം .. നിങ്ങള്‍ക്ക് അവളുമതി .. ഞാനിനി ജീവിച്ചിരിക്കില്ലാ , നോക്കിക്കോ .........
അവള്‍ അടുക്കളയിലേക്ക് പാഞ്ഞു .... സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളെപോലെ
പമ്പ് സെറ്റ് വന്നപ്പൊള്‍ അനാഥമായ വെള്ളം കോരുന്ന കയറുമെടുത്ത് അവന്റെ
മുന്നിലൂടെ ഗസ്റ്റ് റൂമിലേക്ക് .......

പണിതീരാത്ത ഗസ്റ്റ്റൂമിന്റെ വാതില്‍ ഉറക്കേ കൊട്ടിയടച്ചവള്‍ ....

കുറെ നേരം അന്നത്തെ പത്രത്തില്‍ കണ്ണോടിച്ചു അവന്‍ ...

ഒരു അനക്കവുമില്ല , അവന് ചെറുതായി ഭയം ,
പതുക്കെ എണീറ്റ് പുതിയതായി വച്ച കതകിന് അരികിലൂടെ അകത്തേക്ക് നോക്കി ...
രക്ഷയില്ല ഒന്നും കാണുന്നില്ല ...

നിലത്ത് കിടന്നു കതകിന് അടിയില്‍ ടൈല്‍സ് പാകുവാനായി ഒഴിച്ചിട്ട വിടവിലൂടെ കണ്ണോടിച്ചു ...
എന്തെങ്കിലും ചെയ്തോ അവള്‍ ? കളി കാര്യമായോ ?

"അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്" :)

54 comments:

  1. ha ha ha njan chirichu ketto.ithu kollaamlo valyettaa.maash inganem ezhuthumle?nannaayitto.like adiche.

    ReplyDelete
    Replies
    1. ചിരിപ്പിക്കാന്‍ ഒത്തിരി പ്രയാസമാണേ !
      എങ്കിലും ചിരിച്ചുവല്ലൊ ! അതു മതി ..
      ഇത് കുറെ മുന്നത്തേ സ്റ്റോക്കാ ശ്രീ ..
      നന്ദി അനുജത്തി .....

      Delete
  2. പ്രിയപ്പെട്ട റിനി,
    ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമില്ലാത്തത്?
    നര്‍മരസം തുളുമ്പുന്ന ഈ പോസ്റ്റ്‌ വളരെ ഹൃദ്യം!
    തീയ്യില്ലാതെ പുകയുണ്ടാകുമോ, റിനി? :)
    ഇങ്ങിനെയൊക്കെയല്ലേ സ്നേഹം പ്രകടിപ്പിക്കുക?
    രസിച്ചു വായിച്ചു,കേട്ടോ!അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. തീയില്ലാതെ പുകയുണ്ടാകില്ല അനു !
      പക്ഷേ ചില തീയുണ്ട് വെണ്ണിറായിട്ടെ-
      അറിയൂ .. ആലുവ അടുപ്പ് പോലെ പുക കാണില്ല :)
      ചുമ്മാ പറഞ്ഞതാണേട്ടൊ .. കാര്യം മാനസ്സിലായീ ..
      എത്രയൊക്കെ ദേഷ്യം വന്നാലും ഉള്ളിലേ സ്നേഹം
      അതു മാറ്റി വയ്ക്കുവാനാകുമോ .. അതന്നേ ..
      നന്ദി അനു ..

      Delete
  3. "അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്" :)

    ഇതൊക്കെയല്ലേ ജീവിതം...
    പക്ഷെ കളി കാര്യമായാല്‍..... :(

    ReplyDelete
    Replies
    1. കളി കാര്യമായാല്‍ പണി പാളും ഖാദൂ ..
      പക്ഷേ കുശുമ്പി കോത ഇട്ടേച്ചു പൊകുമോ ..
      ഒരിക്കലുമില്ല .. അവളുടെ ഉണ്ടകണ്ണുകള്‍ കൂടെ കാണും ..
      നന്ദീ സഖേ ..

      Delete
  4. ദാമ്പത്യത്തിലെ കൊച്ചുകൊച്ചു ചൊറിച്ചിലുകളും ,അക്ഷമയും,ആകാംക്ഷയുമൊക്കെ നല്ല രീതിയിൽ വരികളാൽ വർച്ചിട്ടിരിക്കുകയാണല്ലോ ,റിനി ഇവിടെ

    ReplyDelete
    Replies
    1. കല്യാണം കഴിഞ്ഞാല്‍ പ്രണയം കഴിഞ്ഞു
      സ്നേഹം കഴിഞ്ഞു എന്നൊക്കെയാ ..
      പക്ഷെ ദാമ്പത്യത്തിലും ഇല്ലേ ഏട്ടാ
      ചില ചില്ലറ രസചരടുകള്‍ !!
      അതൊക്കെ തന്നെ ഇത് ..
      നടന്നതു തന്നെ ഈ സംഭവം
      നടക്കുന്നതും .. നന്ദി ഏട്ടാ ..

      Delete
  5. ഹഹഹ.... അവൻ ഇപ്പം വരും ഇപ്പം വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നല്ലേ കൊച്ചു ഗള്ളി... ചെറീയ വരികളിൽ ഈ ഇണക്കവും പിണക്കവും സരസമായി പറഞ്ഞിരിക്കുന്നു കവി. :)

    ReplyDelete
    Replies
    1. മനസ്സിന്റെ ചില ആഗ്രഹങ്ങളല്ലേ മൊഹീ ..
      ഇതൊക്കെയല്ലെ ജീവിതമെന്നാല്‍
      മോഹങ്ങളും , മോഹഭംഗങ്ങളും
      അതിനിടയിലും എന്നേ സ്നേഹിക്കുന്നുവോ
      എന്നുള്ള ആകുലതയും ഒക്കെ കൂടി വരുന്ന ദേഷ്യവും
      സ്നേഹമുള്ളടുത്തല്ലെ ദേഷ്യമുണ്ടാകൂ ..
      നന്ദീ ആത്മമിത്രമേ ...

      Delete
  6. കൊള്ളാം റിനി,ഇനിയും ഇങ്ങനത്തെ സ്റ്റോക്ക് ഉണ്ടെങ്കില്‍ പോരട്ടെ........

    ReplyDelete
    Replies
    1. സ്റ്റോക്ക് കൂടുതലൊന്നുമില്ല മാനസീ ..
      മുന്നത്തെ എടുത്തൊന്നു ഇട്ടതാ
      ഇഷ്ടമാകുന്നതില്‍ സന്തൊഷം ..
      നന്ദി മാനസീ ..

      Delete
  7. നര്‍മ്മം കുറിക്കു കൊണ്ടിട്ടുണ്ടുട്ടോ ! ഇപ്പൊ വന്നു കതകില്‍ തട്ടിവിളിക്കും എന്ന് വിചാരിച്ചിരുന്ന അവളെ പറ്റിച്ചില്ലേ ? പാവം ! :)

    ReplyDelete
    Replies
    1. അങ്ങനെ കരുതി കാണുമോ തുളസീ ?
      അറിയില്ലേട്ടൊ ! എന്തായാലും അവള്‍ ഒരു -
      പിന്‍ വിളി കാതൊര്‍ത്തിരുന്നു ..
      അതിപ്പൊ ഏത് ഭാര്യയാണ് കരുതാത്തത് ..
      പാവം ഇവന്‍ വെപ്രാളപെടുന്നത്
      അവള്‍ കണ്ടില്ലാന്നേ അതാണ് കാര്യം ..
      നന്ദി കേട്ടൊ ..

      Delete
  8. ആദ്യ വായനയില്‍ ആ പാവത്തിന്റെ ഉണ്ടക്കണ്ണുകള്‍ കൊണ്ടുള്ള നോട്ടം ഒരുപാട് ചിരിപ്പിച്ചു...
    രണ്ടു കൂട്ടരുടെയും കണ്ണുകള്‍ കൂട്ടി മുട്ടിയ സീന്‍ ...
    അവരില്‍ ഞാന്‍ ഞങ്ങളെ സങ്കല്‍പ്പിച്ചു നോക്കി....ചിരിച്ചു ചാകും ചെലപ്പോള്‍ ....
    ചുമ്മാ പേടിപ്പിക്കാനായി പെണ്ണുങ്ങള്‍ടെ ഓരോരോ അടവുകള്‍....
    എട്ടന് നര്‍മ്മവും നന്നായി വഴങ്ങും എന്ന് ഇത് തെളിയിക്കുന്നു....
    കുറഞ്ഞ വരികളില്‍ രസകരമായി എഴുതി ....

    ReplyDelete
    Replies
    1. ആശകുട്ടി , നര്‍മ്മം വഴങ്ങുമോ ഇല്ലയോ
      എന്നൊന്നും എനിക്കറിയാന്‍ വയ്യ ..
      പക്ഷെ ഈ ഉണ്ടണ്ണുകള്‍ എഴുതിയിട്ട്
      വായിച്ചപ്പൊള്‍ സത്യത്തില്‍ ഞാനും ഒന്നു ചിരിച്ചു ..
      അറിയാതെ വരുന്ന ചിലത് മറ്റുള്ള ഹൃദയത്തില്‍
      നേര്‍ത്ത പുഞ്ചിരിക്ക് ഹേതുവാകുന്നുവെങ്കില്‍
      സന്തൊഷമുള്ള കാര്യം തന്നെ , നന്ദി അനുജത്തികുട്ടി ..

      Delete
  9. നന്നായിരിക്കുന്നു രചന.
    വെറുതെ ഒരു പിണക്കം.കയര്‍ ഭീഷണിയും പിന്നെ കളി കാര്യമാകുമോ
    എന്ന ഭയവും.രസകരമായി.
    ആശംസകള്‍

    ReplyDelete
    Replies
    1. ഏട്ടാ , അവരുടെ പ്രധാന ആയുധമല്ലേ അത് ,
      പിണക്കതിലൂടെ മിഴിപ്പൂക്കളിലൂടെ കാര്യം
      നേടുക .. ഇവന്‍ ചെന്നു നോക്കിയില്ലെങ്കില്‍
      ആ പാവം കയറും പിടിച്ച് എത്ര നേരം
      നില്‍ക്കണമായിരുന്നു , ആണുങ്ങളൊക്കെ എന്താ പാവല്ലെ :)
      നന്ദി ഏട്ടാ ..

      Delete
  10. ഹാ ഹാ ഹാ ചിരിച്ചുട്ടോ ശരിക്കും, നര്‍മ്മം ഉണ്ടെന്നുള്ളത് തോന്നല്‍ അല്ലാ ശരിക്കും ഉണ്ട്.. അല്ലേലും ഇനി വേണ്ടാ, ഇതിപ്പോ മതിയാക്കാം, ഇന്നത്തോടെ നിര്‍ത്തി എന്നെല്ലാം പറയുന്നത് സ്നേഹകൂടുതല്‍ കൊണ്ടാണെന്ന് അറിയാലോ.. ഇടക്കിതൊക്കെ വേണ്ടേ ദാമ്പത്യത്തില്‍. പറഞ്ഞയാളും കേട്ടയാളും നിമിഷം കൊണ്ട് ഒന്നാകും.. നന്നായിട്ടുണ്ട് ട്ടോ.

    ReplyDelete
    Replies
    1. ധന്യാ , ഇതൊക്കെയില്ലാതെ പിന്നെ
      എന്ത് ആഘൊഷമാണ് ദാമ്പത്യം
      പിണക്കതിനൊടുവിലെ ഇണക്കം
      അതല്ലെ നെല്ലിക്ക തിന്ന് വെള്ളം
      കുടിക്കും പൊലെ തൊന്നിപിക്കുന്നത്
      നന്ദി ധന്യാ ..

      Delete
  11. കൊച്ചുപിണക്കം രസാ..
    നന്നായി.

    ReplyDelete
    Replies
    1. അല്ലെങ്കിലേ ഞങ്ങള്‍ക്കറിയാം എത്ര ചാടിക്കടിച്ചാലും ഈ ആണുങ്ങള്‍ പിന്നാല്‍ മണപ്പിച്ച് വരൂന്ന്..

      Delete
    2. റാംജീ .. വലിയ പിണക്കം
      കുഴപ്പമാകുമെന്നാണോ ?
      ഇതിനു ഒരു വലുതിന്റെ സ്കോപ്പൊക്കെയുണ്ട് ..
      ബാക്കിയുള്ള കഥ എന്തായെന്ന് അറയാന്‍ വയ്യ ..
      നന്ദി കേട്ടൊ ..

      Delete
    3. പിന്നാലേ മണപ്പിച്ചു ചെന്നില്ലെങ്കിലെ
      കയറും പിടിച്ച് നില്‍ക്കേണ്ടി വന്നേനെ !
      പാവല്ലെ , സ്നെഹമുള്ള ഭര്‍ത്താവായതു കൊണ്ടാ..
      അല്ലേല്ലും ഈ പെണ്ണുങ്ങളൊക്കെ ദുഷ്ടകളാ ..
      ജോലി കഴിഞ്ഞു വന്ന ആള്‍ക്ക് ഒരു തുള്ളി
      വെള്ളം കൊടുക്കാതെ , എന്തായിപ്പൊ ഇതൊക്കെ !!!
      നന്ദീ മെയ് ഫ്ലവേര്‍സ് ..:)

      Delete
  12. ഉവ്വ്...ഉണ്ടക്കണ്ണന്റെ അനുഭവങ്ങൾ ഓരോന്നായി ഇങ്ങനെ പുറത്തു വരട്ടെ..!
    ഇഷ്ടായി ട്ടൊ...
    ഇനിയും പുറത്തു ചാടട്ടെ അരമന രഹസ്യങ്ങൾ..:)

    പറയാൻ മറന്നു...സുപ്രഭാതം ട്ടൊ..!

    ReplyDelete
    Replies
    1. പെണ്ണുങ്ങളേ ഇങ്ങനെ ആക്ഷേപിക്കേണ്ടായിരുന്നു.
      കുറച്ചു വരികളിൽ ഉഗ്രൻ എഴുത്ത്. നന്നയിരിക്കുന്നു റിനീ

      Delete
    2. rasakaramayi..... aashamsakal.... pinne blogil puthiya post..... EE ADUTHA KALATHU....... vayikkane.........

      Delete
    3. വര്‍ഷിണി .. ഉണ്ടക്കണ്ണന്‍ അല്ല !
      ഉണ്ടകണ്ണി .. ടാ അല്ല ടീ :)
      അരമന രഹസ്യമോ .. അതെതാ !
      എനിക്കൊന്നുമറിയാന്‍ വയ്യെ :)
      നന്ദി .. കേട്ടൊ .. കൂടെ ശുഭരാത്രിയും ..

      Delete
    4. കണ്ടോ ചേച്ചിക്ക് കാര്യം പിടി കിട്ടീ ..
      അതാണ് .. ഇവരൊക്കെ ആണുങ്ങളെയാ
      പറയുന്നെ ! .. സത്യത്തില്‍ ആര്‍ക്കാ
      മാര്‍ക്ക് ? അവനോ അതൊ അവള്‍ക്കൊ ..
      എനിക്കറിയാന്‍ വയ്യ ..
      നന്ദി ചേച്ചീ ..

      Delete
    5. ജയരാജേ , രസകരമായതില്‍ സന്തൊഷം
      വന്നൊരു വരി കുറിച്ചതിലും
      നന്ദി കേട്ടൊ ..

      Delete
  13. കളി കാര്യമാകുമോ എന്നു ഞാനും ഭയന്നു....

    ReplyDelete
    Replies
    1. ഹേയ് ! എവിടെ , ഇതൊക്കെ
      ഇവരുടെ അടവല്ലെ മാഷേ ..
      ഓന്തൊടിയാല്‍ എവിടെ വരെ !
      അത്ര തന്നെ .. എങ്കിലും ഒന്നു ഭയന്നു ആശാന്‍ ..
      നന്ദി സഖേ ...

      Delete
  14. ദേഷ്യവും പരിഭവവും കാണിക്കാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം കൊള്ളാം !!
    കളി കാര്യമാകാതിരുന്നാല്‍ ഇതൊക്കെ ഒരു സുഖമുള്ള കാര്യം തന്നെ !!
    .......ഇഷ്ട്ടായി ....നര്‍മം വശമുണ്ടെന്ന് ചില പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം !!
    എങ്കിലും അതില്‍ കുറച്ചു കൂടുതല്‍ ഇഷ്ട്ടം ഈ ഉണ്ടകണ്ണുകളൊട് തന്നെ :):)
    ഇടയ്ക്കു ഇതേ പോലെ ചിരിക്കുള്ള വകകളും പോരട്ടെ....
    അപ്പോള്‍ വായിച്ചു പോകുമ്പോള്‍ മനസ്സിനും ഒരു സുഖം...

    ReplyDelete
    Replies
    1. കളി കാര്യമാകാന്‍ ആണേല്‍
      മുന്നിലൂടെ ഈ കസര്‍ത്ത് വേണോ !
      അറിയാതെ പൊയങ്ങ് ചെയ്യില്ലെ ..
      ഉണ്ടകണ്ണുകളൊടുള്ള ഇഷ്ടത്തിനു സന്തൊഷം ..
      നര്‍മ്മം വശമൊന്നുമില്ല റോസെ ..
      ജീവിതം തന്നെ ഇടക്കൊക്കെ ഒരൊ നര്‍മ്മമ്മല്ലെ
      അതിലെ ഒരൊ തുണ്ടുകള്‍ ..
      നന്ദി റോസെ ...

      Delete
  15. രസായി ട്ടോ റിനീ.
    നൊമ്പരവും സ്നേഹവും ഗൃഹാതുരത്വവും കൂട്ടി മനോഹരമായി എഴുതുന്ന റിനി പോസ്റ്റുകളില്‍ നിന്ന് അല്‍പം മാറി കളിയും കാര്യവുമായി ഒരു കൊച്ചു പോസ്റ്റ്‌. നന്നായി.

    ReplyDelete
    Replies
    1. വായിച്ചു പൊകുമ്പൊല്‍ എല്ലാര്‍ക്കും
      ഒരു ദുഖഫീല്‍ , അപ്പൊള്‍ ഒരു
      കുഞ്ഞു ചിരി വിരിയിക്കാന്‍ നോക്കിയതാ മന്‍സൂ ,,
      ചീറ്റി പൊയില്ലെങ്കില്‍ സന്തൊഷം ..
      നന്ദി മന്‍സൂ ..

      Delete
  16. കുരുക്കിടാന്‍ സഹായം ചോദിച്ചില്ലല്ലോ?ഭാഗ്യം.....

    ReplyDelete
    Replies
    1. അതിത്തിരി കടന്നു പൊയില്ലെ നാരദാ ..
      കയറ് വെറുതെ കിടക്കുവല്ലെ
      ഒരു പണി ആയികൊട്ടെന്നേ ..
      നന്ദി സഖേ ..

      Delete
  17. എന്തിനാ നര്‍മ്മം ആണെന്ന് തോന്നുന്നത്. ശുദ്ധ നര്‍മം തന്നെയല്ലേ ഇത്. ഉത്തമ ദമ്പതിമാരാവുമ്പോള്‍ ഇങ്ങനെയൊക്കെയില്ലാതെ ജീവിതത്തില്‍ എന്ത് രസം. ഇങ്ങനെയുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് അതിന്റെ മിടുക്ക്. ഇവിടെ ആ മിടുക്ക് ശരിക്കും പ്രതിഫലിച്ചു. ആശംസകള്‍ റിനീ..
    കിടിലന്‍ പോസ്റ്റുകളുമായി ഇനിയും വരുമല്ലോ.

    ReplyDelete
    Replies
    1. അതന്നെ ഷുക്കൂറെ , ദാമ്പത്യത്തില്‍
      ഇങ്ങനെയുള്ള രസങ്ങളൊക്കെ ഇല്ലേല്‍
      പിന്നെന്താ അതിന്റെയൊരു രസം !
      ഇഷ്ടമായതില്‍ സന്തൊഷം സഖേ
      നന്ദി ഷുക്കൂര്‍

      Delete
  18. This comment has been removed by the author.

    ReplyDelete
  19. "പതി പത്നി - ഓര്‍ വൊഹ് " എന്നാ സീരിയലിന്റെ പേര് ആണ് ഓര്‍മ്മ വരുന്നത്.. മറു ഭാഗത്ത് നില്‍ക്കുന്ന "അവള്‍" ഒരു നല്ല സുഹൃത്ത് ആണെങ്കില്‍ ആരോപിക്കപെടുന്ന "അവളുടെ" വേദന ആരറിയാന്‍.. ആണുങ്ങള്‍ നല്ല പിള്ള ചമയാന്‍ കാലു മാറും തീര്‍ച്ച!

    ReplyDelete
    Replies
    1. എന്റെ റെജി .. ഇങ്ങനെ സീരിയസ്സാവല്ലെ :)
      നല്ല സുഹൃത്താണേലും അല്ലെങ്കിലും , അവളുടെ
      വേദനയേക്കാള്‍ താലി കെട്ടിയ ഭാര്യക്ക് ചില
      വേദനകളുടെ മുന്‍ തൂക്കം ഉണ്ട് കൂട്ടുകാരീ ..
      അതു കൊണ്ട് നമ്മുക്കിവിടെ ആ പാവം ഭാര്യയുടെ
      ആകുലതകളില്‍ ഇത്തിരി നര്‍മ്മം കാണാം കേട്ടൊ !
      പിന്നെ , ആണുങ്ങളുടെ കാര്യം പറഞ്ഞതിന്
      ഞാന്‍ പിന്നെ മറുപടീ തരാമെ , നന്ദി റെജീ ..
      വ്യത്യസ്തമായ കമന്റിന് ..

      Delete
  20. "അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്"
    ഇതാണ് യഥാർത്ഥ സ്നേഹം :)

    ReplyDelete
    Replies
    1. അതെ മാഷേ , എത്ര പിണങ്ങിയാലും
      പിരിയാത്ത , ആകുലതകള്‍ നിറയുന്ന
      സ്നേഹം , നേരിന്റെ ചുവയുള്ളത് ..
      നന്ദി മാഷേ ..

      Delete
  21. അനാഥമായ വെള്ളം കോരുന്ന കയറൊക്കെ മൂലയ്ക്ക് വെച്ച് ഉണ്ടാക്കണ്ണ്‍ ഉം തുറന്നോണ്ടിരിക്കുവാരുന്നു അവള്‍ ല്ലേ??
    തരക്കേടില്ല സംഗതി...

    ReplyDelete
    Replies
    1. ഓക്കേ ... കോട്ടകല്‍ എവിടെയാണ്?
      മലപ്പുറം കോട്ടക്കല്‍ തന്നെയാണോ ?
      കയറ് ചുമ്മാ എടുത്തതല്ലേ , ഒരു കൂട്ടിന്
      എന്നു വച്ച് നോക്കാതിരിക്കന്‍ പറ്റുമോ ..
      നന്ദി സഖേ ..

      Delete
  22. ആസ്വദിച്ചു ...ഇനിയും പോന്നോട്ടെ ഇത്തരം നര്‍മ്മത്തില്‍ പൊതിഞ്ഞ രചനകള്‍ ..
    നന്ദി ..

    ReplyDelete
  23. കളി കാര്യമായാല്‍ ....ദൈവമേ ഓര്‍ത്തിട്ടു പേടിയാകുന്നു .ഇപ്പോള്‍ ഭൂരിഭാഗം ആത്മഹത്യകളും പേടിപ്പിച്ചു കാര്യമാകുന്നതാണ് .എന്റെ പരിസരത്ത് ഇത്തരം മൂന്നുനാലുഅനുഭവങ്ങള്‍ ഉണ്ട് .ഇത് നര്‍മം ആയതുകൊണ്ടും അവതരണമികവ് കൊണ്ടും നല്ലത് എന്ന് തന്നെ ഞാന്‍ പറയും .ആശംസകള്‍ .

    ReplyDelete
  24. നര്‍മ്മത്തില്‍ ചാലിച്ച മനോഹരമായ ഒരു കഥ..നന്നായിട്ടുണ് റിനി ഏട്ടാ..

    ഇടയ്ക്കിടയ്ക്ക് ഇതുപോലത്തെ ഇനിയും എഴുതാന്‍ ശ്രമിക്കൂ ഏട്ടാ..

    ReplyDelete
  25. നര്‍മ്മം ആണെന്ന തോന്നല്‍ അല്ല ,
    നര്‍മ്മം തന്നെ, ശുദ്ധമായ നല്ല നര്‍മ്മം,
    ജീവിത ചിത്രങ്ങള്‍ ,
    ആ കണ്ണുകള്‍ കൂട്ടി മുട്ടുമ്പോള്‍ തെളിയുന്നത് സ്നേഹവും
    ആശംസകള്‍

    ReplyDelete
  26. ആദ്യം മനസ്സില്‍ കൊണ്ടത്‌ ആ പാവത്തിന്‍റെ ഉണ്ടക്കണ്ണ്‍ തന്നെ. വെള്ളം കോരുന്ന കയറൊക്കെ മൂലയ്ക്ക് എറിഞ്ഞ് പരിഭവം മാറ്റാന്‍ ആള്‍ വരുന്നതും കാത്ത്...
    ഒരു കൊച്ചു സംഭവത്തെ കണ്മുന്നില്‍ കാണും പോലെ വരച്ചു വെച്ച്......
    കഥാകാരന്‍ ചിരിക്കുന്നു....
    ആശംസകള്‍..

    ReplyDelete
  27. "അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്" :)
    ഹ ഹ ഹ ...കൊള്ളാം ഇതാണ് യഥാര്‍ഥ സ്നേഹം ...കളി ആര്യം ആയാല്‍ പാളിപ്പോകും ...ഇനി ഇപ്പൊ അടവ് ഒക്കെ മാറ്റിപ്പിടിക്കണ്ടിയിരിക്കുന്നൂ ട്ടോ ....:)

    ReplyDelete

ഒരു വരി .. അതു മതി ..