Sunday, May 23, 2010

മഴ മേഘങ്ങള്‍ മറച്ചയെന്റെ കാര്‍ത്തിക നക്ഷത്രം ...


മഴ പെയ്ത് തോര്‍ന്ന സന്ധ്യാ നേരം .. തുളസി തറയിലേക്ക് കൈയ്യില്‍ വിളക്കുമായീ , ശാലീന സുന്ദരിയായ് , മുടിയിഴകളില്‍ വീഴാറായ് നില്‍ക്കുന്ന തുളസികതിരുമായ് , നെറ്റിയില്‍ ഭസ്മം തൊട്ട , കാച്ചിയ എണ്ണയുടെ ഗന്ധമുള്ള എന്റെ എന്നത്തേയും പ്രീയ പ്രണയിനി ...

കത്തുന്ന ദീപത്തിന്‍ ഇത്തിരി വെളിച്ചത്തില്‍ മനസിലെ സ്നേഹത്തിന്‍ മഞ്ചിരാത് ഒരിക്കലും കെടരുതെ എന്ന് പ്രാര്‍ത്ഥിച്ചു തന്‍റെ എല്ലാമായ പ്രീയനേ മാത്രം ധ്യാനിച്ച്‌ അവള്‍ കണ്ണുകള്‍ പൂട്ടിനിന്നു .
തുളസി തറയോടു ചേര്‍ന്ന് നിന്ന ചെമ്പക തയ്യില്‍ മഴ അവശേഷിപ്പിച്ചു പോയ നീര്‍ത്തുള്ളികള്‍ അപ്പോഴും അനുഗ്രഹിക്കും പോലെ അവളുടെ ശിരസില്‍ മെല്ലെ പൊഴിയുന്നുണ്ടായിരുന്നു

അവള്‍... കണ്ണുകളില്‍ കാരുണ്യത്തിന്റെയും , പ്രണയതിന്റെയും പ്രഭ പൊഴിച്ച് എന്നരുകില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു .. എന്റെ നോവുകളെ ഒരു ചെറു വാക്കിനാല്‍ അകറ്റി നിര്‍ത്തിയുരുന്ന , മനസ്സില്‍ കനലെരിയുമ്പൊള്‍ കുളിര്‍ മഴയായ് പൊഴിഞ്ഞിരുന്ന , കാവിലേ ചെറു വെളിച്ചത്തില്‍ അവളുടെ സുഗന്ധം പുല്‍കുവാന്‍ മാറോട് ചേര്‍ത്തപ്പൊള്‍ നാണത്തോടെ എന്റെ കരവലയത്തില്‍ നിന്ന് കുതറിമാറീയാ എന്റെ പാവം നാട്ടിന്‍പുറത്ത് കാരീ ..

വേദനയുടെ നേരിപോട് പോലെ സ്നേഹത്തിന്റെ ശിലാവിഗ്രഹം പോലെ ഇതാ എന്റെ മുന്നില്‍ ...എന്റെ തൊട്ടടുത്ത്‌...അവളുടെ കൂമ്പിയ കണ്ണുകള്‍ പിടയുന്നത് എനിക്ക് വേണ്ടി ആണെന്നറിഞ്ഞിട്ടും എന്തിനെക്കെയോ വേണ്ടി ഞാന്‍ അകറ്റി നിര്‍ത്തിയ എന്റെ സ്വന്തം.. കാതങ്ങള്‍ക്കപ്പുറം ഇരുന്നു മനസ്സുകള്‍ സംവേദിചിരുന്നെങ്കിലും കണ്ടപ്പോള്‍ ഹൃദയത്തോടൊപ്പം ശരീരവും തളരുന്നു...

പടിപുരവാതിലില്‍ നിന്ന് അവളെ കാണുമ്പൊള്‍ എനിക്കുണ്ടായ നഷ്ടം കണക്കുകള്‍ക്കധീതമായിരുന്നു .. കണ്ണുകളില്‍ നിറഞ്ഞ് തൂവിയ മിഴിനീര് എന്നിലേ കാഴ്ച മറച്ചൂ .. തുളസി തറയിലേ ദീപം കണ്ണില്‍ പടര്‍ന്നു .. കാര്‍ത്തികേ എന്ന് വിളിക്കുവാന്‍ നാവ് പൊന്തിയെങ്കിലും .. കാറ്റിനൊപ്പം വീണ്ടും വന്ന മഴ ചാറ്റലുകളില്‍ അവള്‍ പതിയേ എന്നില്‍ നിന്നകന്ന് പോയീ ..

കൃത്രിമ തണുപ്പില്‍ വെളിയിലേക്ക് നോക്കുമ്പൊള്‍ ഇവിടെയും മഴചാര്‍ത്താണ് .. വിലകൂടിയ വാഹനങ്ങള്‍ മഴയില്‍ ആര്‍ത്തുല്ലസിക്കുന്ന പോലെ .. മനസ്സിനേ ഈ മഴപെയ്യും മരുഭൂവിലെക്ക് കൂട്ടുവാന്‍ കഴിയുന്നില്ല.... അകലെ .. ആ സായം സന്ധ്യയില്‍ എന്റെ പ്രണയിനിക്കൊപ്പം ആ പഴയ കുളിരിനൊപ്പം

എന്നുമവള്‍ ഉണരുന്നത് എനിക്ക് വേണ്ടിയാണ്...എന്നെ ഓര്‍ക്കാന്‍, എന്നെ സ്നേഹിക്കാന്‍,എനിക്ക് വേണ്ടി നോമ്പ് നോല്‍ക്കാന്‍....എന്‍റെ നന്മകള്‍ക്ക് കാരണമായത്‌ അവളുടെ പ്രാര്‍ത്ഥനയുടെ ശക്തി
അല്ലാതെ വേറെന്തായിരുന്നു ..കാവിലെ ദേവിയുടെ മുന്നില്‍ അവള്‍ എനിക്കായി ചൊരിഞ്ഞ കണ്ണീര്‍..

അതില്‍ ഞാന്‍ നേടിയത് ഇന്നത്തെ എന്‍റെയീ ജീവിതം ആണ്..മഴയുടെ നേര്‍ത്ത തൂവാനം പോലെ
എന്നെ സ്നേഹിച്ചവള്‍ .മനസിന്‍റെ ഓരോ അണുവിലും നിറഞ്ഞവള്‍..എന്നിട്ടും പ്രണയത്തിന്‍റെ കാണചെപ്പില്‍ ഞാന്‍ സൂക്ഷിച്ച ഒരു നുള്ള് കുങ്കുമം എന്തെ അവള്‍ക്കന്യമായി.കണ്ണീരില്‍ താഴ്ന്ന ഓര്‍മ്മകള്‍ വീണ്ടെടുത്തത് മോബിലെ പാട്ടാണ്..

"കൃഷ്ണാ നീ ബേഗനേ ബാരോ "..എന്‍റെ മീര ..അവളോടൊപ്പം തെളിഞ്ഞ എന്‍റെ മോളുടെ ചിത്രം
ഇന്നെന്‍റെ പ്രണയം അവരോടാണെന്ന തിരിച്ചറിവ് ...മനസ്സിനേ പതിയേ യാന്ത്രികതയുടെ ലോകത്തേക്ക് ഇടിച്ച് ഇറക്കി .....

9 comments:

  1. ettaa ee story enikke feel cheythu , nammude kuttykalam nammude kave , mazha ,ellam poyille etta .vallatha sangdam varunnu , kure ettundallo puthiyateh vayikkam ketto,rathirya shift paniyonnumilla atha

    ReplyDelete
  2. വളരെയധികം ഇഷ്ട്ടമായി...

    ReplyDelete
  3. ഇഷ്ട്ടായി,
    ബാച്ചിലേള്‍സ് ആയ എന്നെ പോലുള്ളവരെ കൊതിപ്പിക്കാന്‍ നോക്കാല്ലേ.. :)

    ReplyDelete
  4. നൊസ്റ്റാള്‍ജിക്....
    കാവും കാടും മലയും എല്ലാം അവര്‍ കൊണ്ടു പോകട്ടെ....എന്നിട്ടെങ്കിലും നമ്മെ എല്ലാവരേയും ഒന്നും തിരികെ വിളിച്ച് വയറ്റുപിഴപ്പിന് വല്ലതും തന്നെങ്കില്‍.
    വെള്ളമൂറ്റാന്‍ കൊടുത്താല്‍ അരലക്ഷം പണി കിട്ടുമെന്ന് പറഞ്ഞവര്‍ അവസാനം നല്‍കിയത്.. 400
    അഭിനന്ദനങ്ങള്‍...

    ReplyDelete
  5. നന്നായി എഴുതിയിരിക്കുന്നു!

    ReplyDelete
  6. ഗൃഹാതുരത്വം ഉണരുന്നു!
    ആശംസകൾ!

    ReplyDelete
  7. orupadistayi....ee mazhyum, kavum.. pranayavum.. ellam..

    ReplyDelete
  8. varikalkkidayil enthokkeyo olippichu vachulla ee parayal.... oru sugham und kelkkan.... iniyum uthiratte ithupolulla aalippazhangal....

    ReplyDelete
  9. athe,sharikkum bhoomiyude bhnagi,graamathinte chila manohara kaazchakal okke pazhaya chila cinemakalil kandathokke pole...........
    pakshe chilayidathokke simlarities und ketto.
    chila postukalil aavarthanangal und.
    athippo njanum aa paadokke thanne.
    paranjoonne ulloo

    ReplyDelete

ഒരു വരി .. അതു മതി ..