
ഇതെന്ടെ പ്രീയ പ്രണയിനിക്ക്...... എന്ടെ ഏകാകിനിക്ക്... കണ്ണുകളില്‍ വിരഹം മാത്രം സൂക്ഷിക്കുന്ന എന്ടെ എല്ലാമായ...............
കുളിരുള്ള കരങ്ങളില്‍ പ്രണയതിന്ടെ പൂമ്പൊടി..
നിലാവില് ഏകയായി എന്‍ കൂട്ടുകാരി..
മന്ത്ര ചരടുകള്‍ കൊണ്ടവളെ-
കൂടെ ചേര്‍ക്കുവാന്‍ മോഹിച്ചെങ്കിലും
മനസ്സു തുറക്കാതെ എന്നരുകില്‍
കൂടാതെ ഏകയായി എന്‍ പ്രീയ പ്രണയിനി..
പിന്നിട്ട വഴികളില്‍ സുഗന്ധമായി അവള് അണഞ്ഞില്ലെങ്കിലും ..
വസന്തങ്ങളില്‍ കൂട്ടായി ഇരുന്നതില്ലെങ്കിലും
മുടിയിഴകളില്‍ എന്‍ വിരലുകള്‍ തഴുകിയത്
അറിഞ്ഞിട്ടും അറിയാതെ കുണുങ്ങി നിന്നയെന്‍ കൂട്ടുകാരി
നിമിഷങ്ങളില്‍ പൂത്തിരിയായി ചിരി പടര്‍ത്തുന്ന
മിഴികളില്‍ നിറഞ്ഞൊഴുകുന്ന വിരഹമുള്ള
മൊഴികളില്‍ പ്രണയം ഒളിച്ചു വയ്ക്കുന്ന
എന്ടെ എന്നതേയും പ്രീയ പ്രണയിനി...
കണ്ണാരപൊത്തി കളിക്കുന്ന ബാല്യകാലത്തില്‍ കൂട്ടായി നീ വന്നിലെങ്കിലും ......
സ്നേഹം സ്ഫുരിക്കും നാളില്‍ പ്രണയ മഴയായി നീ പെയ്തില്ലെങ്കിലും
കതിര്‍മണ്ടപത്തില്‍ നിന്നെ ഞാന്‍ കാത്തിരിന്നുവെങ്കിലും
എന്നിലേക്ക് അടുക്കാതെ അകന്ന എന്‍ പ്രീയ പ്രണയിനി ..
എന്‍ കൈത്തലം ഞാന്‍ നീട്ടിയെങ്കിലും പ്രീയേ
നീ നല്‍കാതെ പോയ പ്രണയത്തിന് കണങ്ങള്‍
ഉള്ളില്‍ തേങ്ങലായി, രൂപമായി നിറയുന്നതറിഞ്ഞാലും
ഒരുമിച്ചു ചേര്‍ന്നു കിനാവു കാണുവാന്‍
തോളൊട് തോള് തൊട്ടുരുമി പോകുവാന്‍
തേന്‍ ഒളിപ്പിച്ച കൂട്ടിലെ മധുരം നുകരുവാന്‍
അലസമായി പാറിയ നിന് മുടിയിഴകല്‍ ഒതുക്കുവാന്‍
കണ്ണില്‍ നിന്നടര്‍ന്നു വീണ മിഴിനീരു തുടയ്ക്കുവാന്‍
മണല്‍പരപ്പിലെന്‍ കാലടികള്‍ പിന്തുടരുവാന്
കാവിലെ നിറവെളിച്ചതില്‍ നിന് സ്വര്‍ണ്ണ വര്‍ണ്ണം കാണുവാന്‍
മഴവീഴും രാവില്‍ സ്നേഹ ചുംബനം ഏകുവാന്‍
വന്നതില്ല ,, നിന്നതില്ല എന്‍ പ്രീയ കാമുകി ..
പ്രണയത്തിന് അര്‍ത്ഥമെന്തെന്ന് ചൊല്‍വതില്ല ഞാന്‍
പ്രണയതിന് അളവെന്തെന്ന് കാട്ടതില്ല ഞാന്‍
പ്രണയതിന് ഭാഷയെന്തെന്ന് എഴുവതില്ല ഞാന്‍
എങ്കിലും പ്രണയമാണു നിന്നൊടുള്ള വികാരമെന്നറിയുന്നു ഞാന്‍
എന്‍ മനസ്സില്‍ സുക്ഷിക്കാം നിന്നൊടുള്ള അനുരാഗമത്രയും
ഒരു മയില്‍പീലിയായ് കരുതിവയ്ക്കാം മഴമേഘം കാണാതെ എന്നും ...
വരും ജന്മമെന്നത് സത്യമൊ മിഥ്യയോ
സത്യമെങ്കില്‍ അന്നും പ്രീയെ നീ നിലാവില് ഏകയാകരുതേ ..............